നീലാംബരം: ഭാഗം 18

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ഇത്‌ ഓൾറെഡി ഞാൻ പോസ്റ്റ് ചെയ്ത ഭാഗമാണ് പക്ഷേ എന്തോ കണ്ടന്റ് പ്രോബ്ലം വന്നതിനാൽ ആകണം ഒരു 4hrs ന് ഉള്ളിൽത്തന്നെ പാർട്ട്‌ fb റിമോവ് ചെയ്തു...കുറച്ചധികം വായനക്കാർ ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടത് പ്രകാരം വീണ്ടും എഡിറ്റ് ചെയ്തു ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നുണ്ട്....വീണ്ടും റിമോവ് ചെയ്യപ്പെടുമോ എന്നറിയില്ല.. ഇരുട്ടുവോളം നീലാംബരി അനന്തന്റെ കൺവെട്ടത് ചെന്നിരുന്നില്ല...അനന്തൻ താഴേക്ക് വന്നപ്പോഴേക്കും സുഖമില്ല എന്ന കാരണം പറഞ് അത്താഴംപോലും ഒഴുവാക്കി നേരത്തെ മുറിയിലേക് പോയി.... അവളുടെ മുഖം കാണെ സുഭദ്രമ്മയും നിർബന്ധിക്കാൻ പോയില്ല... അനന്തനും ആകെ ആസ്വസ്ഥനായിരുന്നു.... ഇട്ട ഭക്ഷണം എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുനേറ്റു... രണ്ടാളുടെയും മാറ്റം സുഭദ്രമ്മ ശ്രദ്ധിച്ചിരുന്നു എന്നാൽ അത് വിദ്യ പറഞ്ഞ കാര്യത്തെപ്പറ്റി ഓർത്തയിരിക്കുമെന്നാണ് അവർ കരുതിയിരുന്നത് അല്ലാതെ മറിച് അവർതമ്മിൽ ഇങ്ങനൊരു വിഷയം ഉണ്ടെന്നകാര്യം അവർ മനസിലാക്കിയില്ല.

കഴിച് കഴിഞ്ഞപാടെ അനന്തൻ നേരെ ഉമ്മറത്തേക്ക് പോയി... അവിടെയുള്ള ചാറുകസേരയിലായി പുറത്തേക്കു നോക്കി ഇരുന്നു... ചിന്തകളെല്ലാം നീളുവിനെപ്പറ്റി ആയിരുന്നു.... തന്നെ ജീവനെക്കാൾറെ സ്നേഹിക്കുന്ന തന്റെ പെണ്ണിനെ പറ്റി...അവളെന്തിനാണ് തന്നെ ഇത്രയധികം സ്നേഹിക്കുന്നത്??? തെറ്റുപറ്റിപ്പോയി.... തല്ലാൻ പാടില്ലായിരുന്നു.... അശ്വതിയെച്ചേർത്തു അങ്ങിനൊക്കെ പറഞ്ഞപ്പോൾ അന്നേരം വന്ന ദേഷ്യത്തിൽ ചെയിതുപോയതാണ്.... അവളുടെ സ്നേഹമെല്ലാം അവൾ തുറന്ന് കാട്ടി... ഇപ്പോളും ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞിരിക്കുന്നത് താനാണ്.... തന്റെ ഉള്ളിലെ അപകർഷതാബോധം അതൊന്നു മാത്രമാണ് താൻ അറിയാതെ ആണെങ്കിൽ പോലും തന്നിൽ നിന്നും അവളെ പലപ്പോഴും അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്നത്...19 കാരിക്ക് തന്നെപോലൊരു 33 കാരൻ....

പ്രായത്തിന്റെ പക്വത കുറവായിട്ടേ ഇത്രയുംനാൾ കണ്ടിട്ടുള്ളു എന്നാൽ അവൾക്കിത്രയും സ്നേഹം തന്നോടുണ്ടെന്നു ഒരിക്കലും വിചാരിച്ചിരുന്നില്ല... എപ്പോഴൊക്കെയോ താനും സ്നേഹിച്ചുപോയിരുന്നു.....അവളെ... അവളുടെ കുറുമ്പുകളെ... കുസൃതികളെ... അവളുടെ നോട്ടത്തെ പോലും...കസേരയിലേക്കൊന്നു അമർന്നിരുന്നുകൊണ്ട് കണ്ണുകൾ അടച്ചു ആ കണ്ണിലെ ദയനീയ ഭാവം അവന്റെ മുന്നിൽ തെളിഞ്ഞു.... ഇതുവരെയുള്ള അവളുടെ എല്ലാ കുറുമ്പുകളും കുസൃതികളും ഒന്നിനുപുറകെ ഒന്നായി അവന്റെ മനസിലേക്ക് വന്നു.... അതിന്റെ ഫലമായെന്നോണം ആ വേദനയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... പതിവില്ലാത്തവിധം ഉമ്മറത്തിരിക്കുന്ന അനന്തനെ ഇടക്കൊന്നു സുഭദ്രമ്മ വന്നു നോക്കി.... കണ്ണുകളടച്ചു എന്തോ ആലോചനയിലെന്നോണം ഇരുന്നതിനാൽ വിളിച് ശല്യപെടുത്താതെ അവർ അകത്തേക്ക് തന്നെ തിരികെ പോയി...

സമയം വീണ്ടും കടന്ന് പോയി... അനന്തന്റെ മനസിലൂടെ കടന്നുപോയ ചിന്തകളുടെ അവസാനമേന്നപോലെ അവന്റെ മനസ് മന്ത്രിച്ചു.....ഇഷ്ടമാണവളെ ഒരുപാടിഷ്ടമാണ്..... ഇനിയും വേദനിപ്പിക്കാൻ ആവില്ല... നെഞ്ചോട് ചേർത്ത് നിർത്തണം.. പക്ഷെ നാളെ അവൾക് പക്വത എത്തുമ്പോൾ തന്നെ വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടാകുമോ എന്നൊരു ഭയം... അത് മാത്രമാണ് ഇത്രയും നാൾ തന്നെ പുറകോട്ട് വലിച്ചത്...... സ്നേഹിച്ചുപോയാൽ.. നെഞ്ചോട് ചേർത്നിർത്തിയാൽ പിന്നെ ഒരുപക്ഷെ അവൾ ആവശ്യപ്പെട്ടാൽ പോലുംഎന്റെ ജീവിതത്തിൽനിന്നും ഒരു മടക്കം അവൾക്കുണ്ടാകില്ല......ഇനീയും ഒരു വിട്ടുകൊടുക്കലിന് തനിക് ആകില്ല... അതും നീലാംബരിയെ..... ഇനിയങ്ങോട്ട് ആ കുഞ്ഞിപ്പെണ്ണിനെ ഹൃദയം തുറന്നു സ്നേഹിക്കുമെന്ന തീർച്ചയോടെ അവൻ എഴുനേറ്റു...

ആ ഒരു തീരുമാനത്തിൽ തന്നെ അതുവരെയുണ്ടായിരുന്ന എല്ലാ ആസ്വസ്ഥതകളും അവനെ വിട്ടകന്ന പോലെ.... മനസിന് വല്ലാത്ത സമാധാനം കൈവന്നപോലെ... ഒരുപുഞ്ചിരിയോടെ അവൻ അകത്തേക്ക് നടന്നു. **************** റൂമിലേക്കു വന്നപാടെ കാട്ടിലിനോരംകയറി പുതച്ചുമൂടി കിടന്നതാണ് നീലു ...നേരം കടന്നുപോയെങ്കിലും ഉറക്കം കണ്ണിനെ തഴുകിയില്ല.... അനന്തൻ റൂമിലേക്കു വരാനുള്ള സമയംകൂടി കഴിഞ്ഞതും അവൾക്കൊട്ടും ഉറങ്ങാനായില്ല.... പെട്ടെന്നാണ് വാതിലുകൾ ചേർത്തടച ശബ്ദം കേട്ടത്.... അനന്തൻ വന്നെന്ന് മനസിലായതും അവൾ കണ്ണുകൾ ഇറുകെ അടച് ഉറങ്ങിയപോലെ കിടന്നു..... വാതിലടിച്ചശേഷം കുറച്ചുനേരം അനന്തൻ പുതച് മൂടികിടക്കുന്ന നീലാംബരിയെ നോക്കി നിന്നു...ഉറങ്ങികിടക്കുന്നവളെകണ്ട് തെല്ലൊരു നിരാശ മനസ്സിൽ തോന്നി... ഓരം ചേർന്ന് തിരിഞ്ഞ് കിടക്കുന്നതിനാൽ അനന്താന് അവളുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല... അവളുടെ അടുക്കലേക്ക് പോകാൻ മനസ് പറയുന്നുണ്ട്....

ഒന്ന് ആലോചിച്ച ശേഷം പതിയെ കട്ടിലിനരിക്കലേക്ക് വന്ന് ഒന്ന് മുന്നോട്ടാഞ് അവളുടെ മുഖത്തേക്ക് നോക്കി...എന്നിട്ടും മുഖം വ്യക്തമായി അനന്തന് കാണാൻ കഴിഞ്ഞില്ല... അതുകൊണ്ടുതന്നെ കട്ടിലിലേക്ക് കയറി അവളുടെ തൊട്ടരികിലായി കട്ടിൽ പടിയിൽ ചാരിയിരുന്നു.... ഇപ്പോൾ മുഖത്തിന്റെ ഒരുവശം നന്നായി കാണാൻ പറ്റുന്നുണ്ട്... അനന്തൻ അടുത്തുവന്ന സാമിപ്യം അവൾ അറിഞ്ഞു... എങ്കിലും അവന്റെ പ്രതികരണം അറിയാനായി അതേപടിതന്നെ കിടന്നു.... അവളുടെ കവിളുകളിൽ ചുവന്ന് തിനർത് കിടക്കുന്ന വിരൽപാടുകൾ കണ്ട് അവന്റെ മനസ്സിൽ വേദന തോന്നി.... പതുക്കെ കൈഉയർത്തി ആ വിരൽപാടുകളിൽ ഒന്ന് തഴുകി സ്സ്സ്...... ആഹ്.....അധിയായ നീറ്റലിൽ അവൾ ഏങ്ങി പോയി അവൻ പെട്ടെന്ന് കൈവലിച്ചു...അവൾ ഉറങ്ങിയില്ലെന്ന് അനന്തന് മനസിലായി ..... എന്നാൽ അവൾ ഉറക്കം നടിച്ചത് പിടിക്കപെട്ടെന്ന തോന്നൽ അവളിൽ ഉടലെടുത്തു....

ര്ണ്ടാലും പരസ്പരം കുറച്ച്നേരം ഒന്നും മിണ്ടിയില്ല... പിന്നെ അനന്തൻ തന്നെ മൗനത്തിന് വിരാമമിട്ടുകൊണ്ട് അവളെ വിളിച്ചു നീലു....... മ്മ്മ്മ്മ്മ്..... ഉറങ്ങിയില്ലായിരുന്നോ???? മ്മ്മ്ഹു.... അവൾ ഇല്ലെന്നു മൂളിക്കൊണ്ട് ചെറുതായി തല അനക്കി... എന്തേയ് ഉറങ്ങാഞ്ഞേ????? തൂക്കം വരലെ.... അനന്തനൊന്നു പുഞ്ചിരിച്ചു....മ്മ്മ്മ്.... നീലു ഒന്നെഴുനേറ്റിരിക്കാമോ???? തലച്ചേരിച്ചൊന്ന് നോക്കി അവൾ എന്തേയ് പറ്റില്ലേ????? മറ്റൊന്നിനും അല്ലടോ....എനിക്ക് സംസാരിക്കണം... അവൾ അത്ഭുതത്തോടെ അവനെത്തന്നെ നോക്കി കിടന്നു.. കാരണം മുന്നെക്കണ്ട അനന്തനിൽ നിന്നും ഇപ്പോൾ മുന്നിൽ ഇരിക്കുന്നവനിൽ ഒരുപാട് മാറ്റങ്ങൾ ഉള്ളപോലെ ......തെല്ലൊരു മൗനത്തിന് ശേഷം ഒരു നെടുവീർപ്പോടെ എഴുനേറ്റ് അവനറികിലായി കാൽമുട്ടുകൾ രണ്ടും കൈകൊണ്ടു ചുറ്റി കട്ടിൽ പടിയിലേക്ക് ചാരി ഇരുന്നു....

കുറച്ചുനേരം കൂടി ഇരുവർക്കുമിടയിൽ മൗനം തളംകെട്ടി നിന്നു... പെട്ടന്നാണ് അവന്റെ കരം അവളുടെ കൈയിൽ അമർന്നത് ....അവൾ ഞെട്ടി ആ മുഖത്തേക്ക് നോക്കി.... അനന്തനും ആർദ്രമായി അവളുടെ കണ്ണുകളിലേക് തന്നെ നോക്കി... നീലുവിന്റെ കണ്ണിലെ ഗോളങ്ങൾ പരൽമീനുകളെ പോലെ പിടച്ചുകൊണ്ടിരുന്നു.... അവൻ അധരങ്ങൾ അവളുടെ വിരൽപാട് പതിഞ്ഞ കവിളിൽ പതിയെ ചേർത്തു.... അവളുടെ കണ്ണിൽ അമ്പരപ്പായിരുന്നു... എന്നോട് ക്ഷമിക്കില്ലേ നീലുപെണ്ണേ....... ദേഷ്യം വന്നുപോയി... അപ്പോൾ അറിയാതെ തല്ലിപൊയത....അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു.. അരുതെന്നകണക്കെ നീലു തല ചലിപ്പിച്ചു... അവളുടെ ശബ്ദവും വിറകൊള്ളുന്നുണ്ടായിരുന്നു.... ഇനി... ഇനിയൊരിക്കലും ഞാനിതാവർത്തിക്കില്ല എന്റെ തെറ്റ് പൊറുത്തു തരില്ലേ നീലാംബരി നീ....അവൾഅരുതെന്നപോലെ അവന്റെ വായ്ക്ക് മീതെ കൈകൾ വെച്ചു....

വേണ...നീങ്കൾ എങ്കിട്ടെ മന്നിപ്പ് കേക്കവേണ....തപ്പ് ഉങ്ങളുടേത്‌ മട്ടും അല്ലൈ... എങ്കിട്ടെയും തപ്പിറുക്കു... നാൻ അന്തമാതിരിയൊക്കെ പേസിയത്ക്കു താനേ നീങ്ക എന്നെ അടിച്ചിട്ടേ... എനക്ക് പുരിയും..... അവളുടെ നിഷ്കളങ്കമായ സംസാരം അവനിൽ ഒന്നുകൂടി അലിവ് ഉളവാക്കി.... കൈകളാൽ കോരിയെടുത്ത മുഖത്തേക്ക് തന്നെ പ്രണയത്തോടെ നോക്കിയിരുന്നു.... അവളുടെ കണ്ണുകളിലും മൂക്കിൻ തുമ്പിലും ചുണ്ടിലുമൊക്കെ അവന്റെ നോട്ടം പാറി വീണു..അവളും ഇമചിമ്മാതെ അവനെത്തന്നെ നോക്കി... ഞാൻ നിന്നെ സ്നേഹിച്ചോട്ടെ നീലാംബരി.... നാളെ ഒരുനാൾ നിനക്കെന്നെ വേണ്ടന്ന് തോന്നുവോ???? ഹൃദയം തന്ന് സ്നേഹിച്ചു കഴിഞ്ഞിട്ട് ആ ഹൃദയം പറിച്ചെറിഞ്ഞു പോവുമോ പെണ്ണെ നീ..... പേടിയാടി എനിക്ക്... അവളുടെ കണ്ണുകൾ നിറഞ്ഞു...... അവന്റെ രണ്ടുകൈകളും കൂട്ടിപിടിച്ചുകൊണ്ട് അവളുടെ നെറ്റി മുട്ടിച്ചു പിടിച്ചു...

ഉങ്കിട്ടെ എന്ന സൊല്ല വേണമെന്ന് എനക് തെറിയയലെ.... സൊള്ർതെക്കു യെതുവും ഇല്ലെ... ആണ ഉങ്കൾക് ഏൻ മേലെ നമ്പിക്ക ഇരിക്കേണ... ഒരുവാട്ടി അവസരം കൊടുക്കുങ്കോ നാൻ കാട്ട്റേ ..നിജമാ... ഉങ്കവിട്ട് ഞാൻ എങ്കേയും പോകാമാട്ടെ... ഏൻ കടസി വരേയ്ക്കും (അവസാനം വരെയും )നാൻ ഓങ്കോടെ താ ഇറുക്കും...എനക്ക് ഉങ്കളെ വിട്ട് വേറെ യാരും കേടായത്..... അവളുടെ മിഴികൾ നിറഞ്ഞു തൂവി...നീങ്കൾ എന്നെ അനിപ്പി വയ്ക്ക നാൾവരേക്കും നാൻ ഉങ്കോടെ താ ഇറുക്കും.... നാനാലെ ഉങ്കളെ വിട്ട് പോകാമാട്ടെ.... സത്യം.. അനന്തൻ അവളെ ഒന്നുകൂടി വലിച്ചടിപ്പിച്ചു.... സ്നേഹിച്ചു പോകുന്നു പെണ്ണെ.... എത്ര മൂടി വക്കാൻ നോക്കിയിട്ടും നിന്റെ ഈ സ്നേഹത്തിന് മുന്നിൽ എല്ലാ കേട്ടുകളും ഭേദിച്ചു എന്റെ പ്രണയം പുറത്ത് വരുന്നു.... സ്നേഹിക്കട്ടെ നിന്നെ ഞാൻ....... അവന്റെ കണ്ണുകൾ പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്കാഴ്ന്നിറങ്ങി....

നിമിഷങ്ങളോളം പരസ്പരം നോക്കിയിരുന്നു...... അനന്തന്റെ കണ്ണുകൾ അവളോടെന്തോ അനുവാദം വാങ്ങാനെന്നപോലെ ഒന്ന് ചുരുങ്ങി... തൊട്ടടുത്ത നിമിഷം തന്നെ അവൾ നൽകിയ ചുംബനത്തിന്റെ ബാക്കിയെന്നപോലെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലേക്കാഴ്ന്നു.... നീലുവിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു...... അനന്തൻ അവളുടെ ചുണ്ടുകളിലെ മധുരം ആവോളം ആസ്വദിച്ചു .... ആദ്യത്തെ അമ്പരപ്പിന് ശേഷം നീലുവും അവനെ മുറുകെ ചുറ്റി പിടിച്ചു.. അവളും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു.... കീഴ്ച്ചുണ്ടിൽ നിന്നും മേൽച്ചുണ്ടിലേക്കും പിന്നെ നാവിലേക്കും ഒക്കെ അനന്തന്റെ ചുംബനതിന്റെ ദിശ മാറിക്കൊണ്ടിരുന്നു... പരസ്പരം നാവുകൾ ചുറ്റി പിണഞ്ഞു അത്രമേൽ തീവ്രതയോടെ അനന്തൻ ചുംബിച്ചുകൊണ്ടിരുന്നു...അവൾക്ക് ശ്വാസം നിന്നുപോകുമെന്ന് തോന്നിയ നിമിഷങ്ങൾ...

പക്ഷെ ജീവശ്വാസത്തിനു വേണ്ടിപോലും തന്റെ പ്രാണനായവനിൽനിന്നും ഒരു നിമിഷംപോലും അകലാൻ അവളും ആഗ്രഹിച്ചില്ല...... ഒരുനിമിഷം അനന്തനൊന്നു വിട്ട് മാറി രണ്ടാളും വിവശതയോടെ പരസ്പരം നോക്കി.... തൊട്ടടുത്ത നിമിഷം അനന്തൻ വീണ്ടും അവളുടെ ചൊടിക്കളെ സ്വന്തമാക്കി ഒരു ദീർഘ ചുംബനം... ചുംബനത്തിന്റെ അവസാനം രണ്ടുപേരും കിതച്ചുകൊണ്ട് പിന്മാറി.... നെറ്റിയിൽ നെറ്റിമുട്ടിച്ചു പരസ്പരം ശ്വാസമെടുക്കാൻ പാടുപെട്ടു.. നീലുട്ടി....... ഏറെ നേരത്തിന് ശേഷം അനന്തൻ വിളിച്ചു... അവൾ മുഖമുയർത്തി നോക്കി....വീണ്ടും അവളുടെ മുഖത്ത് ആ കുറുമ്പ് നിറഞ്ഞ ചിരി അനന്തന് കാണാൻ കഴിഞ്ഞു.... എന്റെ നീലൂട്ടീടെ കുറുമ്പ് നിറഞ്ഞ മുഖം കാണാൻ എന്ത് ചന്തമാണെന്നോ... അവളുടെ മുഖത്തേക്ക് ഇതുവരെ ഇല്ലാത്ത നാണം ഇരച് കയറി.... പെണ്ണ് നാണിച്ചു മുഖം താഴ്ത്തി....

അതുകാണെ അനന്തൻ പൊട്ടിച്ചിരിച്ചു ഉമ്മവച്ചപ്പോൾ ഇല്ലാത്ത നാണമാണല്ലോ പെണ്ണെ നിനക്ക് അത് പറഞ്ഞപ്പോൾ... എഹ്???? പക്ഷെ ഇപ്പോൾ ഇത്തിരി ചന്തം കുറവാ... അവൻ തെല്ലൊരു നിരാശയോടെ അവളെ ചൊടിപ്പിക്കാനെന്നോണം പറഞ്ഞു... അവൾ വേഗം മുഖമുയർത്തി എന്തെന്ന കണക്കെ നോക്കി.... അല്ല എന്റെ നീലൂട്ടീടെ രണ്ട് കവിളും അടികൊണ്ടു തിനർത് കിടക്കുവല്ലേ... അതാ..... അവൾ പരിഭവത്തോടെ ചുണ്ട് പുറത്തേക്കുന്തി....പിന്നെ പിണക്കത്തോടെ മുഖം തിരിച്ചു.. അച്ചോടാ പിണങ്ങിയോ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ നീലുവേ... വെറുതെ നിന്റെ ഈ കുറുമ്പും പിണക്കവും ഒക്കെ ഒന്ന് കാണാൻ... ഇപ്പോഴല്ലേ ന്റെ നീലു ഉഷാറായെ.... അവളൊന്ന് ഒളിക്കണ്ണിട്ട് നോക്കി.... ആ നോട്ടം കണ്ടതും അവൻ വീണ്ടും പൊട്ടിച്ചിരിച്ചു..... കളിയാക്കിയുള്ള അവന്റെചിരികണ്ടതും വീറോടെ അവൾ അവന്റെ മേലേക്ക് ചാഞ്ഞു...

ഞഞ്ചിൽ അടിച്ചും പിച്ചിയും മാന്തിയും ഒക്കെ അവളുടെ പരിഭവം തീർത്തു.... അവസാനം അവന്റെ നെഞ്ചിലേക്ക് തന്നെ തളർന്ന് കിടന്നു... അവളെ ഒരുകൈകൊണ്ട് ചുറ്റിപിടിച് അനന്തനും കിടക്കയിലേക് കിടന്നു.... ഒരുപാട് നാളുകൾക്കു ശേഷം അന്ന് രണ്ടുപേരുടെയും മനസ് കാറോഴിഞ്ഞ മാനമ്പോലെ തെളിഞ്ഞതായിരുന്നു. **************** നേരം വൈകി ഉറങ്ങിയത് കൊണ്ടുതന്നെ പിറ്റേന്ന് എഴുന്നേറ്റപ്പോഴേക്കും ഒരു നേരമായിരുന്നു.. അന്നെന്തോ പതിവിന് വിപരീതമായി നീലുവാണ് ആദ്യം എഴുന്നേറ്റത്... ഉറക്കച്ചടവോടെ ഒന്ന് മൂരി നിവാരൻ ശ്രമിച്ചപ്പോഴാണ് തന്നെ ചുറ്റിയിരിക്കുന്ന കൈകളെ നീലു ശ്രദ്ധിച്ചത്... പെട്ടെന്ന് ചൊടികളിൽ കുസൃതി കലർന്ന പുഞ്ചിരി വിരിഞ്ഞു.... എന്നാൽ അതിലും പെട്ടന്നുതന്നെ അത് അപ്രത്യക്ഷമായി... അവൾ വേഗം ക്ലോക്കിലേക്ക് നോക്കി കടവുളേ..... മണി പത്താച്ചാ..

അവൾ തലയ്ക്കു കൈകൊടുത്തുപോയി അവൾവേഗം അവന്റെ കയ്യെടുത്തുമാറ്റി എഴുനേറ്റു.... മുടി വാരിക്കട്ടികൊണ്ട് അവനെ കുലുക്കി വിളിക്കാൻ തുടങ്ങി..... അനന്തൻ ഉറക്കച്ചടവോടെ പതിയെ കണ്ണ് തുറന്ന് നോക്കി നോക്കു.... മണി 10 ആയിടിച്ചു... റൊമ്പ ലേറ്റ്.. ഇനി എപ്പിടി കോളേജിക് പോകും... ക്ലാസ്സ്‌ ടൈം കഴിഞ്ചിടിച്ചു... വെപ്രാളംത്തോടെ ഓരോന്നൊക്കെ പറയ്യ്ന്ന അവളെ ഒരു ചിരിയോടെ നോക്കി കിടന്നു അനന്തൻ...ഒരു കൂസലും ഇല്ലാതെ കിടക്കുന്നവനെക്കണ്ടു അവളൊന്ന് കൂർപ്പിച് നോക്കി.... അപ്പോഴുണ്ട് അനന്തനും അങ്ങിന്റെ തിരികെ ഒരു നോട്ടം കൊടുത്തു... അതുകാണെ ആ കുഞ്ഞിപ്പെണ്ണിന്റെ കണ്ണ് മിഴിഞ് വന്നു.. ഹാ... നീ ഇങ്ങിനെ കണ്ണുരുട്ടല്ലേ ഇന്ന് ലീവ് പറഞ് നീലുട്ടി.... ആഹാ... അപ്പിടിയാ... പിന്നെ യെ എങ്കിട്ടെ സൊല്ലലെ.... ഹോ... ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ തീരുമാനിച്ചതാ നീലു... H O D യെ വിളിച് പറഞ്ഞിട്ടുണ്ട്...

പിന്നെ വീണ്ടും വന്ന് മൂടിപ്പുതച്ചു കിടന്നതാ..... അവളുടെ മുഖത്ത് ബൾബ് കത്തിയപോലെ പ്രകാശം വന്നു..... പെട്ടന്നുള്ള അവളുടെ മാറ്റം കണ്ടതും അനന്തൻ എന്താണെന്നുള്ള രീതിയിൽ ഒന്ന് നോക്കി.. കൊഞ്ച നേരംകൂടി തൂങ്കളാമ.... അവൾ ഇളിച്ചുകൊണ്ട് പറഞ്ഞതും അനന്തൻ ചാടി എഴുനേറ്റു...അവൾ പിന്നോട്ടെന്ന് ആഞ്ഞുപോയി... ഇനി നീ ഉറങ്ങണ്ട വല്ല പിത്തവും പിടിക്കും പെണ്ണെ ഉച്ചവരെ കിടന്നുറങ്ങിയാൽ.. ചെല്ല് താഴേക്ക് പോ...ഞാനും വരുവാ... ഇന്ന്‌ കുഞ്ഞിമാളൂന്റെ പിറന്നാളല്ലേ... എന്തേലും സമ്മാനം വാങ്ങണ്ടേ നമുക്ക്... പ്രാതൽ കഴിഞ്ഞ് ഇറങ്ങാം...അവൻ ബെഡിന്നു എഴുനേറ്റ് കസേരയിൽ ഇട്ടിരുന്ന ടവൽ എടുത്തുതോളത്തിടുന്നതിനിടയിൽ പറഞ്ഞു അവളൊന്ന് നിരാശയോടെ തലയാട്ടി.... പിന്നെ താഴെക്കിറങ്ങാനായി തിരിഞ്ഞതും അനന്തൻ അവളുടെ കയ്യിൽപിടിച് അവനടുത്തേക്ക് വലിച്ചു....

അപ്രതീക്ഷിതമായതുകൊണ്ട് തന്നെ അവൾ കറങ്ങി അവന്റെ നെഞ്ചിലിടിച്ചു നിന്നു... എന്ന.... എന്ന ഇപ്പിടിയെല്ലാം... അവന്റെ നോട്ടംകണ്ട് അവളൊന്നു വിറച്ചു.... കുറെ കടം ബാക്കിയുണ്ടല്ലോ നീലുട്ടിയെ... അങ്ങിനങ് പോയാലോ... വല്ലാത്തൊരു ഭാവത്തോടെ അനന്തൻ പറഞ്ഞു.... ഏ .. എന്ന കടം... എനക്...ഒ..ഒന്നും തെറിയലെ അവൾ വാക്കുകൾ പെറുക്കികൂട്ടി... ഇത്രവേഗം മറന്നുവോ... സാരമില്ല ഞാൻ ഓര്മപ്പെടുത്താം..... പറഞ്ഞുകൊണ്ട് അവൻ ഞൊടിയിടയിൽ കുനിഞ് അവളുടെ കഴുത്തിടുക്കിലേക്ക് മുഖം താഴ്ത്തി... അവളൊന്ന് പൊള്ളി പിടിഞ്ഞുപോയി.. അനന്തന്റെ താടിരോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി... ഒപ്പം അവന്റെ ചുണ്ടും നാവും അവിടെ എന്തിനോ വേണ്ടി പരതി നടന്നു.... അവൾ പരവേശത്തോടെ കാലിന്റെ പെരുവിരലിൽ ഉയർന്നു പൊങ്ങി...അനന്തന്റെ തലമുടിയിൽ കോർത്തു വലിച്ചു.....

അവന്റെ പല്ലുകൾ അവളുടെ കഴുത്തിൽ ഒന്ന് മൃദുവായി ആഴ്ന്നുകൊണ്ട് അവിടെ തെളിഞ്ഞു കണ്ട നീല ഞരമ്പിന്മേൽ പാടുകൾ തീർത്തു... അവളൊന്ന് എങ്ങിപ്പോയി.... പതിയെ മുഖം മാറ്റികൊണ്ട് അവൻ കുറുമ്പോടെ അവളുടെ മുഖത്തേക്ക് നോക്കി... നടന്നതൊന്നും വിശ്വസിക്കാനാവാതെ വാ തുറന്നുപടി നിൽപ്പാണ് നീലു... പുടിച്ചിരിക്കാ???? അവളുടെ കാതോരം പതിഞ്ഞ സ്വരത്തിൽ ചോദിച്ചു അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു മറുപടി കാക്കാതെ അനന്തൻ ബാത്‌റൂമിലേക്ക് കയറി.... നീലു ഏതാണ്ട് കിളിപ്പോയ അവസ്ഥയിലായിരുന്നു.. അപ്പാപ്പാ...കടവുളേ.... എന്നാലേ ഇവങ്കളെ താങ്ക മുടിയാത്.... അവൾ ആത്മാഗതം പോലെ പറഞ് രണ്ടുകവിളിലും തട്ടിക്കൊണ്ടുണ്ട് മുറിവിട്ട് പോയി **************** അന്നേദിവസം നീലാംബരി പതിവിലും ഉത്സാഹതിലായിരുന്നു... അവൾക്ക് അനന്തന്റെ മാറ്റം വലിയൊരു ആശ്വാസമായിരുന്നു...

അതിലുപരി പലപ്പോഴും വിശ്വസിക്കാൻ കഴിയാത്തപോലെ.. അതുകൊണ്ട് തന്നെ എന്തിനും ഏതിനും അനന്തന്റെ പിന്നാലെ കൂടി... ഇടയ്ക്കിടെ കുറുമ്പുകലർന്ന നോട്ടങ്ങളിലൂടെ ഇരുവരും പ്രണയം കൈമാറി....അവർ ഷോപ്പിംങിനായി ഇറങ്ങിയപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു.... ഉമ്മറത്തേക്കിറങ്ങിയതും മുറ്റത്തെ കാഴ്ചകണ്ട് നീലുവിന്റെ കണ്ണുകൾ അതിശയതാൽ വിടർന്നു.... ഒരുനിമിഷം അവൾ അവിടത്തന്നെ നിന്നു.... എന്ത നീലു താൻ വരുന്നില്ലേ... ഇപ്പൊത്തന്നെ സമയം ഒരുപാട് ആയി.... നന്ദേട്ടാ...ഇത്.......അവൾ വിശ്വാസംവരാതെ മുറ്റത്തേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി... അവളുടെ നോട്ടത്തിന്റെ അർഥം മനസിലായപോലെ അവളെ നോക്കി ഒരു കുസൃതിച്ചിരിചിരിച്ചു.. അതെ നീലുട്ടി... നമ്മളിന്ന് ഇതിലാണ് പോകുന്നെ... ന്താ വിശ്വാസം വരുന്നില്ലേ നിനക്ക്..

അനന്തന്റെ വാക്കുകൾ കേട്ടതും വേഗത്തിൽ അവൾ മുറ്റത്തേക്ക് ഇറങ്ങി അവിടെ ഇരിക്കുന്ന ബുള്ളറ്റിനടുത്തേക്ക് ഓടി... വിശ്വാസംവരാതെ അവൾ അതിലെല്ലാം തൊട്ടുനോക്കി.... മുൻപേത്രയോ വട്ടം ഒന്ന് കൊതിച്ചിരിക്കുന്നു ഇതിലൊന്ന് കയറാൻ... വഴിയിൽ വച് കാണുമ്പോഴെല്ലാം കൊതിയോടെ നോക്കി നിന്നിട്ടുണ്ട്... അന്നൊക്കെ തന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് ഈ ബുള്ളറ്റും പറപ്പിച്പോകുമായിരുന്നു ...പിന്നെ പിന്നെ അശ്വതിയെയും പിന്നിലിരുത്തിപോകുന്ന അനന്തനെ നിരാശയോടെ നോക്കി നിൽക്കാലയിരുന്നു പതിവ്.... ഇങ്ങിനൊന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ല ആ കുഞ്ഞിപ്പെണ്ണ്.... അശ്വതി പോയതോടെ അനന്തൻ ഇതും ഉപേക്ഷിച്ച മാട്ടായിരുന്നു... നാളുകളായി ഇത്‌ വീട്ടുമുറ്റത്തെ ഷെഡിൽ കയറിയിട്ട്... കോളേജ് ബസ് കവല വരെ വരുന്നതിനാൽ കോളേജിലേക്ക് പോകാനും ഇതുപയോഗിക്കേണ്ട ആവശ്യമില്ല....

ഇടയ്ക്കിടെ സ്റ്റാർട്ട്‌ ചെയ്യുമെന്നല്ലാതെ നാളുകൾക്കു ശേഷം ഇന്നാണ് ഇത്‌ ഈ വീട്ടുമുറ്റത്തിങ്ങിനെ കാണുന്നത്... അതെ... സ്വപ്നം കണ്ടു കഴിഞ്ഞെങ്കിൽ പോകാമായിരുന്നു... അനന്തൻ ബുള്ളറ്റിലേക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു.... അവളൊരു ചമ്മലോടെ അവനെ നോക്കി നാക്ക് കടിച്ചു.... കയറി ഇരിക്കു പെണ്ണെ.... കയറി മുൻപരിചയമൊന്നുമില്ലെങ്കിലും അവൾ ഒരുവിധം അനന്തന്റെ തോളിലൊക്കെ പിടിച് കയറി... പിടിച്ചിരുന്നോണം കേട്ടോ.. അവനൊന്നു തല ബാക്കിലോട്ട് ചെരിച്ചു പറഞ്ഞു.. മ്മ്മ്മ്.... അമ്മേ ഞങ്ങൾ ഇറങ്ങുവാട്ടൊ.. അനന്തൻ അകത്തേക്ക് നോക്കി വിളിച് പറഞ്ഞു... എന്തോ ജോലിയിലായിരുന്ന സുഭദ്രമ്മ ദൃതിയിൽ കൈ സരിതലപ്പിൽ തുടച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു.... അവരുടെ കണ്ണുകളിലും അത്ഭുതമായിരുന്നു.... പോട്ടെ അമ്മേ... മ്മ്മ്... സൂക്ഷിച് പോയിട്ടു വാ മക്കളെ... നീലുവേ പിടിച്ചിരുന്നോളണം കേട്ടോ നിയ്യ്..

അനന്താ... മോൾക്ക് പരിചയമില്ലാത്തതാ... പതുക്കെ കൊണ്ടോണം കേട്ടോ... മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് അവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി.... അവരുടെ വണ്ടി അകലുന്നതും നോക്കി സുഭദ്രമ്മ ഉമ്മറത്തങ്ങനെ നിന്നു... എന്തുകൊണ്ടോ അവരുടെ മനസ് വല്ലാതെ സന്തോഷത്താൽ നിറഞ്ഞിരുന്നു.. **************** കുഞ്ഞിനുള്ള ഉടുപ്പ് വാങ്ങുന്നതിനൊപ്പം അനന്തൻ നീലുവിന് വേണ്ടിയും കുറച്ച് ഡ്രെസ് എടുത്തിരുന്നു.... അതിൽ ചുരിദാറുകൾ കണ്ടതും അവളുടെ മുഖം ചുളിഞ്ഞു.... പരിഭവത്തോടെ അനന്തനെ നോക്കി... അഹ്... നോക്കണ്ട.. ഇനി ഇതൊക്കെ ഇട്ടാൽ മതി... ഈ ഷാലും പാവാടയുമൊക്കെ ഇട്ട് ബുള്ളറ്റിന്റെ പുറകിൽ എങ്ങിനാ ഇരിക്ക നീ.... ഇങ്ങോട്ട് വന്നപ്പോൾ ഉള്ള പാട് ഞാൻ കണ്ടതാ.... അതുകൊണ്ട് ഇനി എങ്ങോട്ടേലും പോകുമ്പോൾ ഇത് മതി... അവൾ പരിഭവത്തോടെ തലയാട്ടി.....

എല്ലാം വാങ്ങിക്കഴിഞ്ഞു തിരിച്ചുപോകുവഴി അനന്തൻ അവളുമായി ഒരു വെജിറ്ററിയൻ റെസ്റ്റോറന്റിൽ കയറി...രണ്ടാളും അവിടെന്ന് ഫുഡ്‌ കഴിച്ചാണ് തിരികെ വന്നത്... തിരിച്ചെത്തിയപ്പോ എദേശം വൈകുന്നേരമായിരുന്നു... വന്നപാടെ നീലു സുഭദ്രമ്മയോട് പോയ വിശേഷങ്ങളൊക്കെ കുറെ പറഞ്ഞു... അവരും സന്തോഷത്തോടെ അതൊക്കെ കേട്ടിരുന്നു... അവസാനം അനന്തൻ വന്ന് നേരം വൈകുന്നു എന്നുപറഞ്ഞു ശകാരിച്ചപ്പോഴാണ് രണ്ടാളും കുളിക്കാനും മറ്റുമായി പോയത്... കുളികഴിഞ് നീലു അനന്തൻ വാങ്ങിനൽകിയ പുതിയ ദാവാണി തന്നെ എടുത്തുടുത്തു.... അനന്തൻ നേരത്തെ തന്നെ റെഡിയായി താഴേക്ക് പോയിരുന്നു... നീലു അത്യാവശ്യം നന്നായിത്തന്നെ ഒരുങ്ങി... കണ്ണാടിയിൽ ഒന്നുരണ്ടുത്തവണ തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി... സുന്ദരിയായിട്ടുണ്ടെന്നു സ്വയം ഒന്ന് വിലയിരുത്തി....

വൈകുന്നേരം 6 മണിക്കാണ് അവിടെ ഫങ്ക്ഷന് വച്ചിരുന്നത്.... പോകാറാകും തോറും നീലുവിന് മനസ്സിൽ ചെറിയൊരു പേടി തോന്നി.... വിദ്യടമ്മ എന്തേലും പറയുമോ എന്നൊരു ഭയം.... അവൾ റെഡിയായിട്ടും റൂമിൽ തന്നെ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... അവളെ കാണാതെ തിരക്കിവന്ന അനന്തൻ കാണുന്നതും ടെൻഷനോട് കയ്യിലെ നഖം കടിച്ചുകൊണ്ട് റൂമിനു തലങ്ങും വിലങ്ങും നടക്കുന്ന നീലുവിനെ ആണ്... ആഹാ.... നീ ഇവിടെ നിക്കാ... ദേ അമ്മ വരെ റെഡിയായി.. വേഗം വന്നേ... അവൾ ദയനീയമായി ഒന്ന് നോക്കി..... എന്താടാ???? നന്ദേട്ടാ.... എനിക്ക് ഭയമാർക്... അവർ.. വിദ്യാകാവോട അമ്മ... ഒന്നുമില്ല നീലു... ഞാനില്ലേ നിന്റെകൂടെ അവർ നിന്നെ ഒന്നും പറയില്ല... പറഞ്ഞാൽത്തന്നെ അതിനുള്ള മറുപടി ഞാൻ നൽകും പൊറെ ... പേടിയോടെ നിന്ന നീലുവിനെ അനന്തൻ ഒരുവിധം ആശ്വസിപ്പിച്ചുകൊണ്ട് താഴേക്കു കൊണ്ടുപോയി...

പിന്നെ മൂന്നാളുംകൂടി വിദ്യയുടെ വീട്ടിലേക്കു പോയി... അത്യാവശ്യം കുറച്ച് ബന്ധുക്കളൊക്കെ വന്നിരുന്നു... അവർ അകത്തേക്ക് കയറിയപ്പോഴേ കണ്ടു ഹാളിലെ സോഫയിൽ ഇരിക്കുന്ന മാലതിയെ... കൂടെ അശ്വതിയും കുഞ്ഞുമുണ്ട്.... അമ്മൂട്ടിയെ കണ്ടതും നീലുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. അറിയാതെ മുന്നോട്ട് നടക്കാൻ ആഞ്ഞതും അവളുടെ കയ്യിലേക്ക് അനന്തൻ കൈകോർത്തു പിടിച്ചു.... ആ പിടിയിൽ അവൾ അവിടെത്തന്നെ നിന്നു.... അനന്തന്റെ കണ്ണുകളിലേക്ക് നോക്കി... അവൻ അരുതെന്ന ഭാവേന തല ചലിപ്പിച്ചു... അതുകണ്ടു വേദനയാൽ അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു....അനന്തൻ അവളുടെ കൈപിടിച്ചു മുന്പോട്ട് നടന്നു... നടന്ന് വരുന്ന അവരെ കണ്ടതും മാലതിയുടെ മുഖം ഇരുണ്ടു... അവർ മുഖം വെട്ടി തിരിച്ചു..... അശ്വതിയും ഒരു പുച്ഛത്തോടെ തന്നെ അവരെനോക്കി... എങ്കിലും അനന്തന്റെ നീലുവുമായി കോർത്തു പിടിച്ച കൈകാണെ അവളുടെ കണ്ണിൽ പകയാളി... പല്ലുകൾ ഞെരിഞ്ഞമർന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story