നീലാംബരം: ഭാഗം 2

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അനന്തൻ മറുപടിയേതുമില്ലാതെ അകലെ വിളഞ്ഞു നിൽക്കുന്ന നെല്പാടങ്ങളിലേക്ക് നോക്കി.. അവിടൊരു പൊട്ടുപോലെ കാണാം കയ്യിൽ ഒരു സഞ്ചിയും തൂക്കി കാറ്റിൽ പറക്കുന്ന പാവാടയും ഇരുവശവും മെടഞ്ഞിട്ടമുടിയുമായി ദവാണിത്തുമ്പും കറക്കി... മുഖത്ത് നിറഞ്ഞ ചിരിയോടെ ഓടി വരുന്നവളെ.... പാടത്തുനിന്നും ചെറുതോടും മുറിച് കടന്ന് വീട്ടിലേക്കുള്ള ഇടവഴിലേക്ക് കയറുന്നതു കണ്ടതും അനന്തൻ പതിയെ എഴുനേറ്റ് അകത്തേക്ക് പോയി.... സുഭദ്രമ്മ അവൻ പോയവഴിയേ നെടുവീർപ്പോടെ ഒന്ന് നോക്കി...

പിന്നെയാ നോട്ടം ചെന്ന് നിന്നത് ഇടവഴിയേ കയ്യിൽ സഞ്ചിയും തൂക്കി തുള്ളിചാടി വരുന്നവളിലായിരുന്നു... ഞൊടിയിടയിൽ ആമുഖത്ത് വാത്സല്യത്തിന്റെ പുഞ്ചിരി വിടർന്നു... എന്റെ നീലുവേ.... ഇങ്ങിനെ വന്നിട്ടാട്ടൊ...പകുതിയും പാൽ ഊർന്നു പോയിട്ടുണ്ടാവും... അതുകേട്ടതും സ്വിച്ച് ഇട്ടതുപോലെ ഒന്ന് നിന്നു... ചുണ്ടൊന്നുച്ചുള്ക്കി സുഭദ്രമ്മയുടെ മുഖത്തുതന്നെ നോക്കിയവൾ... പിന്നെ സഞ്ചിയിലുള്ള പാലിലേക്കും... ഇനിയും രണ്ട് കുപ്പി പാൽ ഇരിപ്പുണ്ട്... ഒന്ന് സുഭദ്രമ്മയുടെ വീട്ടിലേക്കുള്ളതാണ്...

അതിൽ ഒരുകുപ്പിയിൽ നിന്നും പാൽ പകുതിയും പോയിരിക്കുന്നു... ആ തുണി സഞ്ചി ആകെ നനഞ്ഞിട്ടുണ്ട്..... അബദ്ധംപറ്റിയെന്നപ്പോൽ.. ഇടങ്കയ്യുടെ ചൂണ്ടുവിരൽ ഒന്ന് കടിച്ചു കുടഞ്ഞു... പിന്നെ ചുണ്ട് പുറത്തേക്കുന്ദി സുഭദ്രാമ്മയെ നോക്കി.. അവളുടെ മുഖത്തെ കള്ളലാക്ഷണം കണ്ടപ്പോളെ സുഭദ്രമ്മക്കുറപ്പായിരുന്നു ഇന്നും പാൽ തൂവി പോയിട്ടുണ്ടാകുമെന്ന്.... അവർ അവളെ കയ്യാട്ടി അടുത്തേക്ക് വിളിച്ചു... അവൾ കള്ളം ചെയ്ത കുട്ടിയെപ്പോലെ അടുത്തേക്ക് ചെന്നു... ഹാ... ഇങ്ങിട് കയറി വാ കുട്ടി...

ആ ഉണ്ടക്കണ്ണുകൾ... വീടിനുള്ളിലേക്ക് ഒന്ന് പാഞ്ഞു... പിന്നെ പിടപ്പോടെ ചുറ്റും നോക്കി.. എന്താ നീലുവേ... ആരെയാ നീ തീരയണേ??? അവർ ഇങ്ക ഇറുക്കാ അപ്പാമ്മ??? ആര്?? വാധ്യാര്.... ഇല്ല.... നീ ഇങ്ങു കയറിപോരെന്റെ നീലുവേ... ആ കുഞ്ഞുമുഖം വിടർന്നു... പാവാടത്തുമ്പുയർത്തി ഉമ്മറത്തേക്കുള്ള പടികൾ ചാടി കയറി സുഭദ്രമ്മയുടെ അടുത്ത് വന്നിരുന്നു... വല്ലതും കഴിച്ചുവോ നീലുവേ??? ചോദിക്കുന്നതിനിടയിൽ ആ പരുപരുത്ത കൈകൾ അവളുടെ ചെമ്പൻ മുടികളെ തഴുക്കി.. മ്മ്മ്....

നിറഞ്ഞ ചിരിയോടെ തലകുലുക്കി എന്താ നീലുവേ ഇത്‌... എത്രപറഞ്ഞാലും ഈ തലമുടിയിലൊന്നും എണ്ണ വക്കില്ലേ നിയ്യ്... മുടിയൊക്കെ ചെമ്പ് നിറമായി തുടങ്ങി...ഒന്നിലും ശ്രദ്ധയില്ല നിനക്ക്.. അപ്പാമ്മ... എനക്ക് വേഗം തിരുമ്പി പോകവേണം... ഏൻ ഫ്രൻണ്ട്സ് എല്ലാം അന്ത കോവിൽ പക്കം എനിക്കാകെ വെയിറ്റ് പണ്ണിട്ടീര്ക്ക്... എന്റെ നീലുവേ നിനക്കൊന്നു മലയാളത്തിൽ പറയരുതോ.... നിനക്ക് എഴുത്തും വായനയും അല്ലെ അറിയാതുള്ളൂ.. സംസാരിക്കാൻ അറിയാല്ലോ... പിന്നെന്താ... അവർ കേട്ടാൽ എന്നെ കളിപറയും...ചുണ്ടുച്ചുള്ക്കി അകത്തേക്കൊന്നു നോക്കി....ആ കുഞ്ഞ് മുഖം വാടി ആര്... അനന്തനോ... അവൻ കളിയാക്കുമെന്നാണോ... മ്മ്മ്...

അവനൊന്നും പറയില്ലാട്ടോ... ഇനി എന്തേലും പറഞ്ഞാൽ അപ്പമ്മയോട് പറഞ്ഞോളൂട്ടോ കുട്ടി.. മ്മ്മ്മ്... അവൾ സന്തോഷത്തോടെ തലയാട്ടി..... അവളുടെ നോട്ടം സുഭദ്രമ്മയുടെ വീടിനോട് ചേർന്നുള്ള അപ്പുറത്തെ വീട്ടിലേക്കു പോയി... ആ വിടർന്ന മിഴികൾ കുറച്ചുകൂടി വിടരുന്നു... മ്മ്മ്... അവിടെന്തേയ്?? അവളുടെ നോട്ടം പോയടത്തേക്ക് സുഭദ്രമ്മയും ഒന്ന് എത്തി നോക്കി... എന്താ കുട്ടി... ആരെയാ ഈ നോക്കുന്നെ??? അപ്പാമ്മ... ശ്രീവിദ്യ അക്ക വന്തിട്ടിയ??? നീലു...... അവർ ശാസനയോടെ വിളിച്ചു... സോറി...

അവൾ ഒരു കൈ കൊണ്ട് ചെവിപിടിച്ചു പറഞ്ഞു.. പറയു അപ്പാമ്മ... അപ്പുറത് ശ്രീവിദ്യ അക്ക.. അവർ വന്നിട്ടുണ്ടോ??? അവളുടെ അച്ചടി ഭാഷയിലുള്ള സംസാരം കേൾക്കെ സുഭദ്രമ്മയും ഒന്ന് ചിരിച്ചുപോയി.. നോക്കു... നോക്കു... അപ്പാമ്മ... നീങ്കളും എന്നെ കളിപ്പറയുവാ... ചുണ്ട് പുറത്തേക്കുന്തി പരിഭവം പറഞ്ഞു അവൾ.. അല്ല കുട്ടി... നിന്റെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്... അതെയോ... കണ്ണുകൾ ഒന്ന് വിടരുന്നു... ആ വരിവൊത്ത പല്ലുകൾക്കട്ടി വെളുക്കെ ചിരിച്ചു.. മ്മ്..

വിദ്യാമോളും കുഞ്ഞും ഇന്നലെ വൈകുന്നേരം വന്നുന്ന തോന്നുന്നേ... കുഞ്ഞിന്റെ കരച്ചിലൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. ആട്ടെ.. എന്തിനാ തിരക്കുന്നെ??? നിനക്കെങ്ങിനെ മനസിലായി കുട്ടി അവർ വന്നിട്ടുണ്ടെന്നു?? നോക്കു അപ്പാമ്മ.. പാപ്പാവുടെ ഡ്രസ്സ്‌ എല്ലാം മാടി മേലെ ഉണ്ട്... അപ്പോൾ എനക്ക് മനസിലായി...ബുദ്ധി എങ്ങനുണ്ടെന്ന രീതിയിൽ അവൾ കണ്ണുകൾ ഉയർത്തി ശ്രീവിദ്യ അക്ക പച്ച പാവം... എന്നെ ശെരിക്കും ഇഷ്ടമാ... പിന്നെ എനിക്ക് പപ്പാവേ റൊമ്പ പുടിക്കും... മ്മ്മ്... മ്മ്മ്.. വിദ്യാമോൾ പാവമാ...

പക്ഷെ ബിന്ദുവിനെ അറിയാല്ലോ... അവൾ മാലതിയുടെ അടുത്ത് ഓരോന്ന് പറഞ്ഞു നിന്നെ തല്ലു കൊള്ളിക്കും കേട്ടോ.... അതുകൊണ്ട് എന്റെ മോൾ കുഞ്ഞിനെ എടുത്ത് കളിപ്പിക്കാനൊന്നും പോവണ്ടാട്ടോ... ആ മുഖം അതുകേട്ടതും ഒന്ന് മങ്ങി.. ആട്ടെ... പാലെടുക്ക്.. അവൾ കവറിലുള്ള രണ്ട് പാൽകുപ്പികളിലേക്കും മാറി മാറി നോക്കി... പിന്നെ ആ നോട്ടം ദയനീയമായി സുഭദ്രമ്മയുടെ മുഖത്തേക്കും ചെന്നു.. എവിടെ നോക്കട്ടെ... ആഹാ... ഇതിപ്പോൾ ഇന്നും അപ്പാമ്മക്ക് അരക്കുപ്പി പാലെ ഉള്ളു ലെ...

അവർ കളിയായി പറഞ്ഞു.. അത് സാരമില്ല... അപ്പാമ്മ ഇന്ത ഫുൾ കുപ്പി എടുത്താൽ പോതും.. വേണ്ട... അത് നീലു ബിന്ദുവിന് തന്നെ കൊടുത്തോളു... അല്ലേൽ മലതീടെ കൈക്കു ഇന്നത്തേക്കുള്ള വകയാകും.. സഞ്ചിയിലുള്ള പകുതി കളഞ്ഞ പാൽ എടുത്തുകൊണ്ടു സുഭദ്രമ്മ പറഞ്ഞു. മ്മ് ചെല്ല്... ഇനി നിന്ന് താമസിച്ചാൽ മാലതി വഴക്ക് പറയും.... ഞാൻ നാളെ പാൽകൊടുക്കാൻ വരാം അപ്പാമ്മ... മ്മ്... ചെല്ല്.. അവൾ മുറ്റത്തേക്കിറങ്ങി.... പിന്നെ... പറഞ്ഞതോർമ്മയുണ്ടല്ലോ... അപ്പുറത് പാൽകൊടുത്തിട്ടു വേഗം തിരികെ പോകണം കേട്ടോ.... അല്ലാച്ചാൽ... അറിയാല്ലോ ഞാൻ പോകും അപ്പാമ്മ.... മ്മ്മ്മ്മ്... മ്മ്മ് അവൾ പോകുന്നതുംനോക്കി ഉമ്മറത്തുതന്നെ നിന്നു....

പാവം കുട്ടി...ഒന്നാതമഗതം പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് നടന്നു. **************** അവൾ വരുന്നതും പോകുന്നതുമെല്ലാം മുകളിൽ റൂമിലെ ജനാലയിലൂടെ അനന്തൻ കാണുന്നുണ്ടായിരുന്നു... അവന്റെ മനസ് വളരെ ആസ്വസ്ഥമായിരുന്നു.. ഒരിക്കലും ആ പെണ്ണിനെ അവന്റെ മനസ് അംഗീകരിക്കാൻ തയ്യാറായില്ല... പ്രായവ്യത്യാസമാണോ അതിനൊരു കാരണം..... അവൻ അവനോടു തന്നെ ചോദിച്ചു... വ്യക്തമായൊരുത്തരം മനസ്സിൽ തെളിഞ്ഞു വന്നില്ല....

അവന്റെ ഓർമ്മകളിൽ നിഷ്കളങ്കമായ ചിരിയോടെ തമിഴ് കലർത്തി മലയാളം സംസാരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി തെളിഞ്ഞു വന്നു ഒരിക്കൽ തമിഴ് നാട്ടിലെ ജോലി സ്ഥലത്തുനിന്നും തിരികെ വന്ന ബാലമ്മാവന്റെ കയ്യിൽ തൂങ്ങി ഒരു കൊച്ചു പെൺകുട്ടിയുമുണ്ടായിരുന്നു അല്ലെങ്കിലേ ബാലമ്മമ്മക്ക് തമിഴ്നാട്ടിൽ വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്നു പറഞ്ഞു വഴക്കുണ്ടാക്കാറുള്ള അമ്മായി അവളെക്കൂടെ കണ്ടതോടെ പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി.... അവൾ അവിടെ നിക്കുന്നതിൽ എതിർപ്പുണ്ടേൽ വീട്ടിൽനിന്നും ഇറങ്ങിപ്പോകാം എന്ന് അന്ന് ബാലൻമാമ പറഞ്ഞ ഒരു വാക്കുകൊണ്ട് മാത്രമാണ് ഇത്രയും നാൾ അവൾ അവിടെ വളർന്നത്...

ഇടയ്ക്കിടയ്ക്ക് അമ്മായിയുമായി വഴക്കിട്ടു അമ്മാവൻ മാറി നിൽക്കുക പതിവായിരുന്നു... എന്നാൽ ഒരിക്കൽ അങ്ങിനെ പോയതിനു ശേഷം തിരികെ വന്നത് 2 വർഷങ്ങൾക്ക് ശേഷമാണ്.... ഇടയ്ക്കിടെ അമ്മക്ക് എഴുതുന്ന കത്തൊഴിച്ചാൽ വേറൊരു വിവരവും ബാലമ്മാമ്മയെ കുറിച് ആർക്കും അറിവില്ലായിരുന്നു... തമിഴ് നാട്ടിൽ തന്നെ ഉണ്ടെന്നു മാത്രമായിരുന്നു ഏക അറിവ്...അന്ന് തനിക്കു ഇരുപതോ ഇരുപതിയൊന്നോ വയസുണ്ടാകും.. അശ്വതിക് 19 വയസും.. വർഷങ്ങൾക് ശേഷം അമ്മാവൻ തിരികെ വന്നപ്പോൾ ഒരു 8 വയസ്കാരിയും കൂടെ ഉണ്ടായിരുന്നു... അന്ന് എല്ലാപേരെയും പേടിയോടെ നോക്കിയ ആ കുഞ്ഞ് മുഖം ഇപ്പോളും തന്റെ മനസിലുണ്ട്...

ആദ്യമൊക്കെ അവളോട്‌ വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു... പക്ഷെ പിന്നെ പിന്നെ അശ്വതി അവളെപ്പറ്റി പറയുന്ന ഓരോ കാര്യങ്ങളും അവളുടെ അച്ഛനെ തട്ടിയെടുത്തു എന്ന് പറഞ്ഞു സങ്കടപെടുന്നതും ഒക്കെ തന്റെ മനസ്സിൽ എപ്പോളോ അവളോടൊരു അനിഷ്ടം വളർത്തി.... മനസോടെ അല്ലെങ്കിൽപോലും... ആ ഒരു പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ താനും പറ്റാവുന്നന്നിടത്തോളം ദ്രോഹിച്ചിട്ടുണ്ട്... അന്നെക്കെ അശ്വതിയുടെ കണ്ണ് നിറയുന്ന ഒരുകാര്യം പോലും തനിക്ക് സഹിക്കാൻ പറ്റിയിരുന്നില്ല....

അവളുടെ കണ്ണുനീരിനു മുന്നിൽ പലപ്പോളും നീലാംബരിയോട് വെറുപ്പ്‌ കാട്ടിയിട്ടുണ്ട്.... പക്ഷെ അപ്പോളും ആ കുഞ്ഞിപ്പെണ്ണേന്നോട് അടുക്കാൻ മാത്രമേ നോക്കിയിട്ടുള്ളു... ബാലമ്മാമ്മ ജോലിസ്ഥലത്തേക്ക് പോകുമ്പോളൊക്കെ അവളെ മാലതിയമ്മായി നന്നായി കഷ്ടപ്പെടുത്തുന്നതൊക്കെ അശ്വതി വന്നു പറയുമ്പോൾ താനും സന്തോഷിച്ചിട്ടുണ്ട്.... വലുതായി വരുംതോറും എന്നോടും അശ്വതിയോടും അടുക്കാൻ ഓടി വരുമായിരുന്നു... ഞങ്ങൾ പോകുന്നിടത്തും ഇരിക്കുന്നിടത്തുമൊക്കെ അവളും വരുമായിരുന്നു...

എത്ര ആട്ടിവിട്ടാലും.. പിന്നാലെവരുന്നൊരു പൊട്ടിപെണ്ണായിരുന്നു... പിന്നെ എപ്പോളോ അവളെ തന്റെ മുന്നിൽ കാണാതായി..... അന്ന് അതൊന്നു ശ്രദ്ധിച്ചിരുന്നില്ല... തന്റെ ലോകം അശ്വതിയിൽ മാത്രം ചുരുങ്ങി കിടന്നിരുന്നു..... ഒരിക്കലും പിരിയില്ല എന്നും പറഞ്ഞു വര്ഷങ്ങളോളം പ്രണയിച്ചവൾ ഒടുവിൽ വെറും ജോലിസ്ഥലത്തു 6 മാസം മാത്രം പരിചയമുള്ളവന്റെ കൂടെ ഒന്നും ചിന്തിക്കാതെ ഇറങ്ങി പോയി....ഞാൻ ആരുമല്ലാതായി... അല്ലെങ്കിലും ഈ നാട്ടുമ്പുറത്തെ വെറും ദിവസവേദനത്തിന് കോളേജിൽ പഠിപ്പിക്കാൻ പോയിരുന്ന ഞാൻ എവിടെ കിടക്കുന്നു.... ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ എവിടെകിടക്കുന്നു... അതും ഹൈ ലെവൽ ലൈഫ് ജീവിക്കുന്നവൻ...

എന്തുകൊണ്ടും നല്ലത് അവനാണെന്നു തോന്നിക്കാണും.... അവൻ പഴയ ഓർമകളിൽ ഒന്ന് നെടുവീർപ്പിട്ടു.... നീലാംബരിയിൽ തുടങ്ങിയ ചിന്തായാണ് അത് ചെന്നവസാനിച്ചത് അശ്വതിയിലും... അല്ലെങ്കിലും തന്റെ എല്ലാ ചിന്തകളും കുറെയേറെ നാളുകളായി കറങ്ങി തിരിഞ്ഞ് എത്തി നിൽക്കുന്നതവളിലാണല്ലോ..... സ്വയം ആത്മാനിന്ദ തോന്നി അനന്തന് അപ്പുറത്തുനിന്നും ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേൾക്കുന്നുണ്ട്.... നീലാംബരിയുടേത് തന്നെ പെണ്ണിതുവരെ പോയില്ലേ....

മ്മ്മ് വിദ്യ വന്നിട്ടുണ്ടല്ലോ ഇനി കുഞ്ഞിനെ കളിപ്പിക്കലാകും... ഇന്ന് മാലതിയമ്മായി മിക്കവാറും വാളെടുക്കും... കണ്ണുകൾ അറിയാതെ ആ ചിരിയൊച്ഛയെ പിന്തുടർന്നു.... വ്യക്തമായൊന്നും കാണാൻ കഴിയില്ല.. എങ്കിലും ഒന്ന് നോക്കി നിന്നു.. കുഞ്ഞുമോളെ എടുത്ത് കളിപ്പിക്കുന്നതിന്റെ ഒച്ചയാണ്... കുഞ്ഞുവാവ ചിരിക്കുന്നതിനൊത്തു പെണ്ണും പൊട്ടി ചിരിക്കുന്നുണ്ട്...കുഞ്ഞുകുട്ടികളോട് പണ്ടേ ഭയങ്കര സ്നേഹമാണ് അവൾക്കു... വിദ്യയിതെല്ലാം ഉമ്മറത്തെ തിണ്ണമ്മേൽ താടിക്ക് കയ്യുകൊടിത്തിരുന്നു നോക്കുവാണ്... അല്ലെങ്കിലും വിദ്യക് പണ്ടേ നീലാംബരിയോട് ഒരു പ്രത്യേക സ്നേഹമാണ്.. ഞങ്ങൾ കൂട്ടാതെ നടക്കുമ്പോളും വിദ്യ അവളെ ചേർത്ത് പിടിച്ചിരുന്നു...

ഇന്നും ഓർമ്മയുണ്ട് കല്യാണംകഴിഞ്ഞു വിദ്യപോയപ്പോൾ അമ്മയെ ചുറ്റി പിടിച്ചു പൊട്ടിക്കരഞ്ഞവളെ... അന്നധ്യമായാണ് താൻ നീലാംബരിയെ കരഞ്ഞു കാണുന്നതും...എത്രയൊക്കെ വഴക്ക് പറഞ്ഞാലും ഒരു കൂസലില്ലായിമ മാത്രെ ആമുഖത്തുവരു... പിന്നെ ഒന്നുരണ്ടുത്തവണ തന്റെ മുന്നിൽ കണ്ണുനിറച്ചു നിന്നിട്ടുണ്ടെന്നല്ലാതെ... ആരുടെമുന്നിലും കരയാതൊരു ഭാവമാണ്... എപ്പോളും നിറഞ്ഞ ചിരിമാത്രമുള്ളൂ... അപ്പുറത്തുന്നു കേട്ട ബഹളമൊക്കെ പെട്ടെന്ന് നിന്നു....

ഒന്നുടെ അവിടേക്കൊന്നു കണ്ണെത്തിച്ചു... വിദ്യയുടെ അമ്മയുടെ ഒച്ച പൊന്തി കേൾക്കാം.... കുഞ്ഞിനെ കയ്യിന്നു പിടിച്ചു വാങ്ങിന് തോന്നുന്നു... നീലാംബരി മുഖം വീർപ്പിച്ചു മുറ്റത്തേക്കിറങ്ങി പോകുന്നുണ്ട്.... വിദ്യയുടെ അമ്മ മാലതിയമ്മായിയുടെ ഉറ്റ സുഹൃത്താണ്... അതുകൊണ്ടുതന്നെ അവൾക്കു കിട്ടുന്ന അടികളുടെ കാരണങ്ങളെല്ലാം പോകുന്നതും ഇവിടെനിന്നാണ്...എല്ലാം പൊടിപ്പും തൊങ്ങലും വെച്ചു വിളിച്ചു പറയും. അനന്താ..... നിയ്യ് ചായകുടിക്കാൻ വരണില്ലേ???? ദാ വരുവാമ്മേ...

താഴെനിന്നും സുഭദ്രമ്മയുടെ വിളിവന്നതും അനന്തൻ വേഗം താഴേക്കു പോയി... അവൻ ഇറങ്ങിവരുന്ന ഒച്ചയിൽ തടികൊണ്ടുള്ള പടികൾ ഒന്നൊന്നായി ഒച്ചയുണ്ടാക്കി... ഒന്ന് പതുക്കെ ഇറങ്ങേന്റെ അനന്ത... അതൊക്കെ ആകെ ഇളകിയിരിക്ക.... ഇനി ആശാരിയെ വിളിച്ചതൊക്കെ ഒന്ന് തട്ടിക്കണം... മ്മ്മ്മ്.... നോക്കാം അമ്മേ കസേര നീക്കിയിട്ടു ഇരിക്കുന്നതിനിടയിൽ അനന്തൻ പറഞ്ഞു അവന് മുന്നിലേക്ക് സുഭദ്രമ്മ ചായഗ്ലാസ് നീക്കി വെച്ചു മറ്റൊന്നിലേക്കു ചായ പകര്ന്നു അവരും അരികിലായി ഇരുന്നു.. മോനെ അനന്താ... വൈകിട്ട് കവലയിൽ പോയി ഒരു കവർ പാൽകൂടി വാങ്ങണം കെട്ടോ.. കവർ പാലോ... അതെന്തിനാപ്പൊ ഇന്നു നീലു പകുതിപാലും തൂവി കളഞ്ഞു...

അഹ്... ബെസ്റ്റ്.. അമ്മയാണ് അവൾക് ആവശ്യമില്ലാതെ വളം വച്ചുകൊടുക്കുന്നത്... വെറുതെയല്ല അമ്മായിടെന്നു നല്ല തല്ല് കിട്ടുന്നത്.. അനന്താ... അവർ ഒരു ശാസനയോടെ വിളിച്ചു പിന്നല്ലാതെ... കാശുകൊടുത്തല്ലേ വാങ്ങുന്നത്... അതിങ്ങനെ പകുതിയും കളയാനാണോ??? നാളായാവട്ടെ ശെരിയാക്കികൊടുക്കുന്നുണ്ടവൾക്... ദേ അനന്താ.. വേണ്ടാട്ടോ... അതൊരു പാവമാ... അതുമല്ല നിന്നെ വല്ല്യ പേടിയാ അനന്തൻ പകുതികുടിച്ച ചായഗ്ലാസ് ടേബിളിന് പുറത്തേക്കു വച്ചുകൊണ്ട് അമ്മയെ നോക്കിയൊന്നു പുരികം ചുളിച്ചു പേടിയോ???

എന്നെയോ??? എന്തിനു?? ആവോ... എനിയ്ക്ക്റിയില്ല..എന്നും പാൽകൊണ്ടുവരുമ്പോൾ നീ ഉണ്ടോ ഇല്ലയോ എന്നറിഞ്ഞാലേ അത് അകത്തേക്കു വരുള്ളൂ... ഉണ്ടെന്നു പറഞ്ഞാൽ പിന്നെ മുറ്റത്തു നിന്നു തന്നിട്ട് പോകും ഒന്ന് മിണ്ടാൻകൂടി കിട്ടില്ല... അതുകൊണ്ടിപ്പോ നീ ഇല്ലെന്നു മാത്രെ ഞാൻ പറയു.. അവൾക് വട്ടാ... അല്ലാതെപിന്നെ ദേ.. അനന്താ നീ നീലു മോളെ അങ്ങിനൊന്നും പറയണ്ടാട്ടോ... അയ്യോ... ഞാൻ വെറുതെ പറഞ്ഞതാ എന്റമ്മേ... ഇനി അതില്പിടിച്ചു തുടങ്ങേണ്ട... നിനക്കറിയില്ല മോനെ ബാലേട്ടന് മരിക്കുബോളും അതിന്റെ കാര്യത്തിലെ വിഷമം ഉണ്ടായിരുന്നുള്ളു...

അവളെ എന്നെ എല്പിച്ച പോയെ... എത്രയും വേഗം അതിനെ ഇങ്ങോട്ട് കൊണ്ട് വരണം അതിന്റെ പഠിപ്പ് മുടങ്ങിട് 2 കൊല്ലായി... ബാലേട്ടൻ ഉണ്ടായിരുന്നപ്പോൾ നന്നായി നോക്കിയതാ... പഠിക്കാൻ എന്തൊരു മിടുക്കിയാരുന്നു.. ഇനി നിന്റെ കോളേജിൽ ചേർക്കണം ആഹ്ഹ്... ബെസ്റ്റ് നേരെചൊവ്വേ മലയാളംപോലും പറയാൻ അറിയാത്തവളാ ഇനി കോളേജിൽ ചേരുന്നേ.. അതിനവൾക് മലയാളമല്ലേ കുഞ്ഞാ അറിയാതുള്ളു.... മ്മ്മ്...എനിക്കെന്തോ ഇത്‌ ശെരിയാവുംന്ന് തോന്നുന്നില്ലമേ... ഒന്നാമതെ എനിക്ക് താല്പര്യമില്ല... അതുമ്മല്ല ഇത്രേം പ്രായവ്യത്യാസം.. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലമേ... അവൾക്ക് പക്വത ഒക്കെ വരുമ്പോൾ ചിലപ്പോൾ ഇത്‌ തെറ്റായി പോയിരുന്നു എന്ന് തോന്നാം അതാ....

പിന്നെ അതെല്ലാർക്കും വേദനയാകും... ഇപ്പോൾത്തന്നെ കണ്ടില്ലേ.. അവളുടെ ലോകം കുറെ കുഞ്ഞുപിള്ളേരുടെ കൂടെ കളിച്ചു നടക്കുന്നതാണ്.. അത് ശെരിയാവില്ലമേ.. അങ്ങിനൊന്നുല്ല.. അനന്ത.. അതൊരു പാവമാ... അതിനെ സ്നേഹിക്കുന്ന എല്ലാപേരെയും അവൾക്കു ജീവനാണ്... നീ പറയുന്നെപോലൊന്നുമില്ല... അവളോട്‌ ആകെ കൂടുന്നത് ആ കുട്ടികള.. അതാണ് കിട്ടുമ്പോളൊക്കെ അവൾ അവരുടെകൂടെ പോകുന്നത്.. മ്മ്... ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനി എന്താന്ന് വച്ചാൽ അമ്മ തീരുമാനിച്ചോ മ്മ്... രണ്ടൂസംകൂടി കഴിഞ്ഞിട്ട് ഞാൻ മാലതിടെ അടുത്തേക്കൊന്നു പോകുന്നുണ്ട്... ബാക്കി അപ്പോൾ സംസാരിക്കാം.. അനന്തൻ... മറുപടിയായി ഒന്നും പറഞ്ഞില്ല ****************

ഓഹ്... ഈ നശൂലം പിടിച്ച പെണ്ണ് ഇത്രേം നേരമായിയിട്ടും തിരികെ വന്നില്ലല്ലേ.... ഇന്നിങ്ങു വരട്ടെ ശെരിയാക്കികൊടുക്കുന്നുണ്ട് അവൾക്കു ഞാൻ... എത്ര പറഞ്ഞാലും കേൾക്കില്ല... നേരം വൈകി... വിളക്ക്ക് കൊളുത്താനായി വരുന്നു.. ഇനിയീ പാൽപാത്രങ്ങളൊക്കെ കഴുകി എപ്പോളാണ്വോ... അവർ തലയ്ക്കു കൈവച്ചു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പാൽപാത്രം കൊണ്ട് അടുക്കളവശത്തു വെച്ചു.. പൈപ്പിന്നു കയ്യും കാലും ഒന്ന് കഴുകി സാരി തുമ്പുകൊണ്ട് ഒന്ന് തുടച് തിടുക്കത്തിൽ ഉമ്മറത്തേക്ക് നടന്നു വിളക്കിനടിയിൽ ഒന്ന് തപ്പി താക്കോലെടുത്തു വാതിൽ തുറന്ന് അകത്തേക്ക് പോയി...

കുഞ്ഞുപിള്ളേർക്കൊപ്പം ചുറ്റിയടിച്ചു നീലാംബരി തിരികെ എത്തുമ്പോളേക്കും നേരം നന്നേ വൈകിയിരുന്നു.... അടുക്കളയിൽനിന്നുള്ള പാത്രങ്ങളുടെ ഒച്ച കേട്ടുകൊണ്ടാണ് അവൾ ഉമ്മറത്തേക്ക് കയറിയത്... അതിൽനിന്നുതന്നെ ഏറെക്കുറെ അടിയുറപ്പായി എന്ന് നീലാംബരി ഊഹിച്ചു... അവൾ ഇടനാഴിയിലൂടെ അടുക്കളയിലേക്ക് ചെന്നു... പതിയെ അടുക്കളവാതിലിലൂടെ തലച്ചേരിച്ചു മാലതിയെ ഒന്ന് നോക്കി... തിരിഞ്ഞുനിന്നു സിങ്കിൽ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ കഴുകുന്നതിന്റ ഇടയിൽ നീലാംബരിയെ കണ്ണുപൊട്ടുന്ന ചീത്തയും പറയുന്നുണ്ട്...

അത് ഇഷ്ടപെടാതിന്നോണം ഒന്ന് ചുണ്ട് വക്രിച്ചു ഗോഷ്ടിക്കാട്ടികൊണ്ട് പയ്യെ സൗണ്ട് ഉണ്ടാക്കാതെ വാതിലിനോട് ചേർന്ന് ഇട്ടിരിക്കുന്ന നീളൻ മേശമേൽ വളരെ പതിയെ പാൽ സഞ്ചി വെച്ചു... എന്നിട്ട് പയ്യെ തിരിഞ്ഞതും മുതുകിൽ അടി വീണതും ഒരുമിച്ചിരുന്നു.. കടവുളേ..... അമ്മ.... ഏൻ എന്നൈ ഇപ്പടി അടിക്കിറയ്??? നാൻ പാവം ഇല്ലിയാ... അവൾ വേദനയിൽ പുളഞ്ഞുകൊണ്ട് ചോദിച്ചു. ഓഹ്... അവളുടെ ഒരു... നിന്നോട് പലതവണ പറഞ്ഞിട്ടുണ്ട്.. വല്ലോം പറയാനുണ്ടേൽ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറകൊച്ചേ..... അവളുടെ ഒരു തമിഴ്... മാലതിയുടെ വാർതാനം കെട്ടതും നീലാംബരി ഒളിക്കണ്ണിട്ടു ചിരിച്ചുകൊണ്ടവരെ നോക്കി... എന്താടി നോക്കുന്നെ...

നീ എവിടാരുന്നീടി ഇത്രേം നേരം??? നാൻ ഫ്രൻഡ്‌സൊട് കൂടെ.... ഓ... അവളുടെ ഒരു ഫ്രണ്ട്സ്... മൊട്ടേന്നുവിരിയാത്ത പിള്ളേര്കൂടെ നാടുചുറ്റി നടന്നോ.... അതെങ്ങിനെ അതല്ലേ പാരമ്പര്യം.... തള്ളേടെ സ്വാഭാവമല്ലേ കാണിക്കു.... അതുകേട്ടതും ആ കുഞ്ഞുമുഖം വാടി.. എൻ അമ്മ പാവം... അവരെ ഒന്നും പറയവേണ്ട... ഓഹ്... തള്ളേ പറഞ്ഞപ്പോൾ കൊണ്ടല്ലേ.... നിന്നു ചിണുങ്ങാതെ അപ്പുറത്തിട്ടിരിക്കുന്ന പാൽ പാത്രങ്ങളൊക്കെ പോയി കഴുകി വക്കടി... ചെല്ല് അവൾ വേഗം തലയാട്ടികൊണ്ട് ദവാണിത്തുമ്പു ആരായിലെക്കെടുത്തു കുത്തി ഒപ്പം പാവാടയുടെ തുമ്പും ഒന്നുയർത്തി കുത്തി അടുക്കളയുടെ പിന്നാമ്പുറവാതിലിലിലൂടെ വെളിയിൽ കൂട്ടി ഇട്ടിരിക്കുന്ന പാത്രങ്ങൾക്കടുത്തേക്ക് നടന്നു...

അവിടെ പാത്രങ്ങളുടെ ചന്ദവും നോക്കി ഇരിക്കണ്ടു വേഗം തീർത്തിട്ട് വന്നേക്കണം... രാത്രിയിലേക്ക് വല്ലതും ഉണ്ടാക്കണം... അശ്വതിമോളും കുഞ്ഞും വരും... അവളോടെന്നോണം മാലതി അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.. ആ ഉണ്ടക്കണ്ണുകൾ സന്തോഷത്തോടെ വിടർന്നു... അവൾ തിരികെ ഓടി പിന്നാമ്പുറ വാതിൽക്കൽ വന്നുനിന്നു മ്മ്... എന്താടി.. ഇതുവരെ തുടങ്ങില്ലേ??? എന്തോ നോക്കി നിക്കുവാ.. അമ്മ.. പാപ്പാ വറുമാ?? ഓഹ്... ഈ പെണ്ണ്... മാലതി പല്ലുകടിച്ചു... അവൾ പറയുന്നത് മനസിലാകാത്തതിന്റെ ചൊരുക്കാണ് അവർക്ക്... ഇടയ്ക്കിടയ്ക്ക് അവൾ തമിഴ്ൽ പറയുമ്പോൾ തന്നെ ചീത്തപറയുവാനോന്നൊരു തോന്നൽ പുള്ളിക്കാരിക്കില്ലാതില്ല.. അത്...

അമ്മൂട്ടീ അവർ കൂടെ വരുമാ??? മാലതി അവളെ ഒന്ന് ചൂഴ്ന്ന് നോക്കി.. പിന്നെ കഴുകികൊണ്ടിരുന്ന പാത്രങ്ങൾ സിങ്കിലേക്കു തിരികെ ഇട്ടുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു ദേ പെണ്ണെ.... ഞാൻ മര്യാദക്ക് പറഞ്ഞേക്കാം.. അടങ്ങി ഒതുങ്ങി നടന്നോണം.. കുഞ്ഞിനെ എടുക്കാനെന്നും പറഞ്ഞു നടന്നു അവസാനം.... അവരോന്ന് നിർത്തി. കഴിഞ്ഞതവണ ഉണ്ടായതൊന്നും മറന്നിട്ടില്ലല്ലോ.... ഇനി അങ്ങിനെ വല്ലോം ഉണ്ടായാൽ നിൽക്കാൻ വേറെ ഇടം നോക്കിക്കോ...

അടിച്ചിറക്കും ഞാൻ കേട്ടോടി... മാലതി അവൾക്കു നേരെ കൈചൂണ്ടി ഒച്ചക്കുറച്ചു താക്കീതോടെ പറഞ്ഞു. പോയി പാത്രം കഴുകടി.... അവരുടെ അലർച്ചയിൽ അവൾ വിറച്ചുപോയി.. തിരിഞ്ഞു നടക്കുന്നതിനിടയിൽ അറിയാതെ അവളുടെ വയറിന്റെ ഇടതുസൈഡിൽ കൈ ഒന്ന് ചേർന്നു.... ആ ഓർമയിൽപോലും ആ കുഞ്ഞിപ്പെണ്ണ് വിതുമ്പിപോയി... ഒരു കുഞ്ഞുപേടി മനസ്സിൽ എവിടെയോ പൊന്തിവന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story