നീലാംബരം: ഭാഗം 20

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അനന്തൻ അവളുടെ മിഴികളിലേക്ക് ഉറ്റുനോക്കി.....ആ ഒരു നിമിഷം അവളുടെ വിറക്കുന്ന കണ്ണും ചുണ്ടും എല്ലാം ആ 33 കാരനിൽ എന്തെന്നില്ലാത്ത വികാരങ്ങൾ നിറച്ചു..... അവന്റെ കൈ ദവണിക്കിടയിലൂടെ അവളുടെ അണിവയറിൽ പിടി മുറുകി....അവൾ കണ്ണുകൾ ആലസ്യത്തോടെ മുറുകെ അടച്ചു..... അനന്തൻ അവളുമായി കട്ടിലിലേക്ക് മറിഞ്ഞു..... ഇരുവരുടെയും ചുണ്ടുകൾ പരസ്പരം പ്രണയിച്ചുകൊണ്ടിരുന്നു.....പരസ്പരം ഒന്നുചേരുവാൻ അവരുടെ മെയ്യും മനവും ഒരുപോലെ തുടികൊട്ടി.... അനന്തന്റെ ചുംബനദിശ പതിയെ മാറിതുടങ്ങി.... അവളെ ചുംബിച്ചുണർത്തികൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ മെയ്യിൽ ഒരു പ്രണയകാവ്യം തന്നെ രചിച്ചു.... അവളുടെ കൈകളും ഇടതടവില്ലാതെ അവന്റെ ചുരുളൻ മുടികളിൽ കൊരുത് വലിച്ചുകൊണ്ടിരുന്നു..... ആവേശത്തോടെ അവന്റെ കയ്യും ചുണ്ടും എല്ലാം ആ കുഞ്ഞിപ്പെണ്ണിനെ തൊട്ടുഴിഞ്ഞുകൊണ്ടിരുന്നു.....

പോകെ പോകെ ചുംബനങ്ങളുടെ തീവ്രത കൂടി വന്നു അനന്തന്റെ ഉള്ളിലെ പ്രണയം മറ്റെന്തോ വികാരങ്ങൾക്ക് വഴിമാറി.....കൂടുതൽ കൂടുതൽ അവളെ അറിയുവാൻ അവൻ കൊതിച്ചു.... ആവേശത്താൽ അഴിഞ്ഞുലഞ്ഞ ധാവണിത്തുമ്പ് ഒരുകയ്യാൽ ചുഴറ്റി വലിച്ചതും നീലു ഒന്ന് എങ്ങിപോയി.....ഓരോന്നായി അവന് മുന്നിൽ അഴിഞ്ഞു വീഴുമ്പോഴും അത്യാധികം പ്രണയത്തോടെ അനന്തനെ അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു..... അനന്തന്റെ പ്രണയം അതിന്റെ അതിർവരമ്പുകൾ ഭേധിക്കാൻ ഒരുങ്ങിയ ആ ഒരു നിമിഷം അവനവളുടെ മുഖത്തേക്കൊന്ന് നോക്കി വിവശതയോടെ... പ്രണയാലസ്യത്തോടെ പാതിമയകതിലെന്നപോലെ അവന് വിധേയയി കിടക്കുന്ന അവളുടെ കണ്ണുകളിൽ ആ ഒരു നിമിഷം ഒരു ഭയം മിന്നി മാഞ്ഞുവോ??????........ ഒരുവേള അവനിൽ ഒരു പുനർചിന്ത രൂപപ്പെട്ടു...നീലു ......പേടിയുണ്ടോ ????

എങ്കിൽ.... പറഞ് കഴിയുമ്മുന്നേ അവൾ ശക്തിയോടെ അവനെ അവളിലെക്കടുപ്പിച്ചിരുന്നു..... അത്രമേൽ പ്രണയത്തോടെ.... അത്രമേൽ ആവേശത്തോടെ അതിതീവ്രമായി അവന്റെ ചുണ്ടുകളെ സ്വന്തമാക്കി...... ആചുംബനം തീർത്ത ലഹരിയിൽ ഒരു നോവ് അവൾക്കായി സമ്മാനിച്ചു കൊണ്ട് അനന്തൻ നീലുവിൽ ആഴ്ന്നിറങ്ങി... ചുംബനത്തിനിടയിലും ആ കുഞ്ഞിപ്പെണ്ണിൽനിന്നും അറിയാതൊരു നിലവിളി പുറത്തേക്ക് വന്നു..... അവളുടെ ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ അനന്തൻ ഉമ്മവച്ചു......ഇടക്കെപ്പോഴേകയോ വേദനയുടെ ഉച്ചസ്ഥയിയിൽ നീലുവിന് അലറികരയുവാൻ തോന്നിപ്പോയി... എന്നാൽ തന്റെ പ്രാണനായവന്റെ കരലാളനങ്ങളിൽ അവൾ സ്വയമറിയാതെ ആ വേദനയെ മറന്നുകൊണ്ട് അവനായി സ്വയം സമർപ്പിച്ചു.....ഒരു പുഴപോലെ ഇരുവരും ഒന്നായി ഒഴുകി......

.പ്രണയ പൂർത്തികരണത്തിന്റെ അവസാനയമങ്ങളിലൊന്നിൽ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.... അതോടൊപ്പം അനന്തൻ ഒരു കിതപ്പോടെ അവളുടെ നെഞ്ചിലേക്ക് അമർന്നു......... ഏറെനേരം ഇരുവരും പരസ്പരം മിണ്ടിയില്ല..... രണ്ടുപേരുടെയും മനസ് പലതലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.... പൂർണ മനസോടെയാണ് അവളെ സ്വന്തമാക്കിയതെങ്കിലും അനന്തന്റെ മനസ്സിൽ വല്ലാതെ കുറ്റബോധം നിറഞ്ഞു....... നന്ദേട്ടാ......സ്വരം വല്ലാതെ നേർത്ത് പോയിരുന്നു പെണ്ണിന്റെ .... അനന്തനൊന്നു ഞെട്ടി മുഖമുയർത്തി നോക്കി... അവളുടെ തളർന്ന മുഖം അവനിലും വല്ലാത്ത വെപ്രാളം ഉണ്ടാക്കി.... അവൻ ദേഹത്തുകൂടി പുതപ് വലിച്ചിട്ടുകൊണ്ട് മറുവശത്തേക്ക് തിരിഞ്ഞ് പില്ലോ എടുത്ത് കട്ടിൽ പടിയിലേക്ക് ചാരിവച്ചുകൊണ്ട് അവളുടെ നെഞ്ചിൽ നിന്നും മാറി അതിലേക്ക് അമർന്നിരുന്നു... നീലുവിനെ മറുകയ്യാലേ നെഞ്ചിലേക്ക് ചേർത്തു പിടിച്ചിരുന്നു.....

വാടിയ ചേമ്പിൻ തണ്ടുപോലായിരുന്നു ആ പെണ്ണ്... മോളെ... നീലു..... അവൻ പരിഭ്രമത്തോടെ വിളിച്ചു... നന്ദേട്ടാ....... വേദനിച്ചോടാ ഒത്തിരി..... ക്ഷമിക്കില്ലേ എന്നോട്....ഞാൻ പറഞ്ഞതല്ലേമോളെ നീ കുഞ്ഞാണ് ഇപ്പോഴേ ഇതൊന്നും വേണ്ടന്ന്..... അവൻ ഒന്നുകൂടി അവളെ ഞെഞ്ചിലേക്ക് ചേർത്തുകൊണ്ട് നെറ്റിയിൽ ഒന്ന് മുത്തി...... എനിക്കും ആ ഒരു നിമിഷം മനസ് കൈവിട്ട് പോയി.... ഇല്ല... നന്ദേട്ടാ.... എനക്ക് വലിക്കലെ... കള്ളം പറയണ്ട പെണ്ണെ നീ.... ഇടക്കൊക്കെ നീ നിലവിളിച്ചുപോയി.... എന്നിട്ടും എന്തെ എന്നെ നീ തടഞ്ഞില്ല..... എന്തിനാ എന്റെ പ്രണയത്തെ മൊത്തമായും നീ നിന്നിലേക്ക് ആവഹിച്ചത്???? തളർന്നുപോയി പെണ്ണെ നീ..... അത്രക്കിഷ്ടമാണോ എന്നെ???? അവൾ അവശത നിറഞ്ഞ കണ്ണുകളിൽ പ്രണയതിന്റെ പുഞ്ചിരി നിറച്ചുകൊണ്ട് അവനായി ഒരു നോട്ടം സമ്മാനിച്ചു... ആ നോട്ടത്തിലുണ്ടായിരുന്നു അവനുവേണുന്ന എല്ലാ മറുപടിയും...

അവനവളെ ചേർത്ത് പിടിച് ഒരു മുത്തംകൂടി നൽകി... ഇരുവരും രാവേറും വരെ ഒരുപുതപ്പിനുള്ളിൽ പുണർന്നിരുന്നു... ഒന്നും കഴിക്കണ്ടേ നീലു????? സമയം ഒത്തിരി ആയില്ലേ.... വിശക്കുന്നില്ലേ നിനക്ക്??? അവൾ വേണ്ടെന്ന് തലയാട്ടികൊണ്ട് അവന്റെ നെഞ്ചിൽ മുഖമുരുമി പിന്നിങ്ങിനെ ഇരിക്കാനാ ഭാവം???? അതിന് മറുപടിയായി അവനെ ഒന്നുകൂടി മുറുകെ കെട്ടിപിടിച്ചു അവൾ.... അവളുടെ ചുണ്ടുകൾ നനുത്ത മുത്തങ്ങളായി അവനുമേൽ പതിഞ്ഞുകൊണ്ടിരുന്നു..... അവ വീണ്ടും അവന്റെ വികാരങ്ങളെ ഉണർത്തുമെന്നയതും അവളെയും ചേർത്ത് പിടിച്ചു കിടക്കയിലേക്ക് മറിഞ്ഞു..... പരസ്പരം ആഞ്ഞു പുൽകിയും ഉമ്മവച്ചും രണ്ടാളും എപ്പോഴോ നിദ്രയെ പുൽകി. **************** പിന്നീടുള്ള ദിവസങ്ങളെല്ലാം അവളുടെ ജീവിതത്തിൽ അവൾ ആഗ്രഹിച്ചപോലെ പല വർണ്ണങ്ങളും നിറഞ്ഞതായിരുന്നു...

അവളുടെ കുസൃതികളും കുറുമ്പും കുറുമ്പുംകൊണ്ട് വീട് ആ വീണ്ടും ഉണർന്നു.....ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി...അനന്തന്റെ പ്രണയം യാതൊരു മറയുമില്ലാതെ അവളിലേക്ക് ഒഴുകികൊണ്ടിരുന്നു..... എന്തുകൊണ്ടോ അന്നത്തെപോലെ ഒരു കൂടിച്ചേരൽ അവർക്കിടയിൽ പിന്നീട് ഉണ്ടായിരുന്നില്ല.... ഇരുവരും പ്രണയിക്കാൻ മത്സരിക്കുകയാരുന്നു.......കൊച്ചുകൊച്ചു കുറുമ്പും കുസൃതികളുമായി അവളും അവരുടെ സ്നേഹത്തിന്റെ മാറ്റ് കൂട്ടി...നീലുവിന്റെ മുന്നിൽ അവനിലെ പക്വത നിറഞ്ഞ 33കാരൻ മാറിനിന്നു.... അവനും അവളിലെ 19കാരിയിലേക്കിറങ്ങിച്ചെന്നു.... അവൾക്ക് അമ്മയായും അച്ഛനെയും കൂടപ്പിറപ്പായും കാമുകനായും ചിലസമയം കർക്കശ്കാരനായ ഭർത്താവായും അനന്ദൻമാറി .....മക്കളുടെ സന്തോഷമാഗ്രഹിച്ച ആ അമ്മ മനവും അവരുടെ സ്നേഹത്തിലും സന്തോഷത്തിലും ഒരുപാട് സന്തോഷിച്ചു.... **************** ഒരു വൈകുന്നേരം പതിവ്പോലെ അനന്തൻ കവലയിലേക്കൊന്നു പോകാനായി ഒരുങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് പുറകീന്നു ഓടി പിടച്ചുകൊണ്ടുള്ള നീലുവിന്റെ വിളി കേട്ടത്....

കൊഞ്ചം അങ്കെ നില്ലുങ്കോ.... അനന്തൻ ഒന്ന് തിരിഞ്ഞു നോക്കി.... ദൃതിപ്പെട്ട് ഓടി ഇറങ്ങുന്നവളെ കണ്ടതും അവനൊന്നു പുരികം ചുളിച്ചു...എന്താ പതിവില്ലാത്തൊരു വിളിയെന്ന കണക്കെ മ്മ്മ്മ്... എന്ത??? എങ്ങോട്ടാ ഈ ബെല്ലും ബ്രെക്കും ഒന്നും ഇല്ലാതെ ഓടുന്നെ എന്റെ നീലുപെണ്ണേ.... അവന്റെ മുന്നിൽ വന്നുനിന്ന് കിതപ്പാടാക്കാൻ കഷ്ടപ്പെടുന്ന നീലുവിന്റെ അലസമായി കിടന്ന മുടികളൊക്കെ ചെവിക്കിടയിലേക്ക് വച്ചുകൊടുത്തുകൊണ്ട് തന്നെ അവൻ തിരക്കി... നാൻ കൂടി വരട്ടുമാ???? അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. എവിടേക്ക്?????? ഉൻ കൂടെ..... അവന്റെ സ്വരത്തിലെ കടുപ്പം തിരിച്ചറിഞ്ഞകണം അവളുടെ ശബ്ദം ഒന്നുകൂടി താഴ്ന്നിരുന്നു.... എന്റെകൂടെയോ?????....

നിനക്കെന്താ നീലു??? ഞാൻ ദേ ആ കവലയിലേക്കാ പോകുന്നെ അല്ലാതെ വേറെങ്ങും അല്ല... നീ അകത്തു കയറി പോയെ.... അവളുടെ മുഖം താണു... ചുണ്ടുകൾ പുറത്തേക്കുന്തി.... എനക്കിവിടെ ബോറടിക്കിത് നന്ദേട്ടാ....എത്തന നാളാച് ഏൻ ഫ്രണ്ട്സ്സേ യെല്ലാം പാത്തിട് ..... എനക്കവരെ കാണവേണം പ്ലീസ് നന്ദേട്ട... ...ഇന്ത ടൈമില് അവർ എല്ലാമെ അന്ത ഗീത ആകാവോട പറമ്പിൽ താ ഇറുക്ക്... ജസ്റ്റ്‌ അവരെ പാത്തതിക്കപ്പുറം ദിടീന്ന് തിരുമ്പി വന്ദിടലാം... അവൻ അവളെയൊന്ന് കൂർപ്പിച് നോക്കി... ആഹാ അപ്പൊ എന്റെകൂടെ വരാനല്ല... ആ കുഞ്ഞിപ്പിള്ളാര കൂടെ ചുറ്റി നടക്കാനാണല്ലേ സോപ്പിംഗ് ഒക്കെ... പറ്റില്ല നീലു... നീ കേറിപോയെ... പ്ലീസ് നന്ദേട്ടാ.... ഒന്നുകൂടി കെഞ്ചിനോക്കി നടക്കില്ല നീലു.... നീ അകത്തു പോയെ.... അവന്റെ കട്ടായം കണ്ടതും പെണ്ണ് മുഖം കേറ്റിപ്പിടിച് വെട്ടിതിരിഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു.... അപ്പോഴേക്കും സുഭദ്രമ്മ ഉമ്മറത്തേക്ക് വന്നു...

അവളുടെ മുഖവും ചവിട്ടികുലുക്കിയുള്ള പൊക്കുമൊക്കെ കണ്ട് അവർക്ക് ചിരിപ്പൊട്ടി.... നീലു നേരെവന്ന് സോപനത്തിൽ അവർക്കാർക്കും മുഖംകൊടുക്കാതെ ഇരുന്നു..... സുഭദ്രമ്മ അനന്തനെ നോക്കി..... അവനൊന്നു കണ്ണ് ചിമ്മി ചിരിച്ചു.... പിന്നെ പോകുന്നതിനു മുന്നേ അവളോട്‌ ഒരു താക്കിതെന്നോണം ഒന്ന് കണ്ണൂരിട്ടികൊണ്ട് പറഞ്ഞു... ദേ ഞാൻ പോകുന്ന തക്കം നോക്കി ഇവിടുന്നു ചാടാനാണ് ഭാവമെങ്കിൽ തിരികെ വരുമ്പോൾ ചെവിയിൽതൂക്കി വെളിയിൽ കളയും ഞാൻ..... അതിന് മറുപടിയായി ചുണ്ട് വക്രിച്ചുകാണിച്ചുകൊണ്ട് തല വീണ്ടും വെട്ടിച്ചു.... അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ചുണ്ടിലൊളുപ്പിച്ച പുഞ്ചിരിയോടെ അനന്തൻ മുറ്റവുംകടന്ന് നടവഴിയിലേക്കിറങ്ങി... ഞാൻ പറഞ്ഞതല്ലേ നീലു അനന്തൻ സമ്മതിക്കില്ലന്ന്.... ഇപ്പൊ എങ്ങിനുണ്ട്??? വല്ല ആവശ്യവും ഉണ്ടായിരുന്നോ?????.... അനന്തൻ പോയെന്ന് കണ്ടതും സുഭദ്രമ്മ അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് പറഞ്ഞു.....

അപ്പാമ്മ.... പ്ലീസ്.... നാൻ ദിടീന്ന് വരാം... പ്ലീസ് കൊഞ്ചം വിടുങ്കോ... അവൾ കിട്ടിയ തക്കത്തിനു സുഭദ്രമ്മയോട് കെഞ്ചി ഹാ... കൊള്ളാലോ നീലുവേ... അവൻ പറഞ്ഞിട്ട് പോയത് കേട്ടില്ലേ നിയ്??? അവന്റെ വായിന്നു കേൾക്കാൻ എനിക്ക് വയ്യ കുട്ടിയെ... അപ്പമാ പ്ലീസ്.... അവർക്ക് എപ്പിടി തെരിയും.... നാൻ വേഗം തിരുമ്പി വന്തിടാം...അവൾ വീണ്ടും വീണ്ടും കെഞ്ചികൊണ്ടിരുന്നു.... അവസാനം സഹികെട്ടു വേറെ നിവർത്തിയില്ലാതെ സുഭദ്രമ്മ പോകാൻ സമ്മതിച്ചു...സമ്മതംകുട്ടിയതും അവർക്ക് കവിളൊരു മുത്തവും നൽകികൊണ്ട് ഒരു നിമിഷംപോലും കാത്തുനിൽക്കാതെ എടുത്തുചാടി ഇറങ്ങി ഓടി മുറ്റംവഴി ദേ നീലുവേ വേഗം തിരികെ വന്നോളണം... അവൻ അറിഞ്ഞാൽ ഉണ്ടല്ലോ.....ഞാൻ വക്കാലത്തു പിടിക്കാൻ വരില്ല കേട്ടോ കുട്ടീ... അവർ ഉമ്മറത്തുനിന്നുകൊണ്ട് വിളിച് പറഞ്ഞു.... നാൻ ദോ വരെ അപ്പമ്മാ... നിങ്ക കവലപ്പെടവേണ്ട....

ഓടുന്നതിനിടയിൽ വിളിച്ചുപറയാനും പെണ്ണ് മറന്നില്ല... **************** നേരെ പോയത് പാടത്തിനു സൈടിലയുള്ള ഒരു പറമ്പിലേക്കാണ്... നിറയെ മാവും മരങ്ങളും ഒക്കെ ഉള്ള തണൽ നിറഞ്ഞൊരു പറമ്പ്... മുൻപ് പാൽക്കൊടുത്തു തിരികെ വരുവഴി സ്ഥിരം കുഞ്ഞിപ്പിള്ളേരോടൊപ്പം മിണ്ടിയും പറഞ്ഞും ഇരിക്കുന്നിടം.... നീലു ആവേശത്തോടെ പറമ്പിനുള്ളിലേക് കയറി.... ഒരുകൂട്ടം കുഞ്ഞിപ്പിള്ളേർ അവിടുള്ള മാവിൻ ചുവട്ടിലായി ഇരിപ്പുണ്ട്... നീലുവിനെ കണ്ടതും അവരുടെയെല്ലാം കണ്ണ് വിടർന്നു..... നീലുച്ചേച്ചിയ്... ഒരു വിളിയോടെ കുഞ്ഞിപ്പിള്ളേരെല്ലാംകൂടി അവളെ പൊതിഞ്ഞു...കുറെ നാളിനുശേഷം അവരോടൊപ്പം മാങ്ങ പൊട്ടിച്ചും വഴക്കിട്ടും ചിരിച്ചും വിശേഷങ്ങൾ പറഞ്ഞും ഒത്തിരി നേരം നീലു സമയം ചിലവഴിച്ചു.....കുറെ നാളുകൂടി അവരുടെ നീലുചേച്ചിയെ കൂടെ കിട്ടിയ സന്തോഷത്തിലായിരുന്നു കുഞ്ഞുപിള്ളാരും ശംഭു... നാൻ പോവപൊറേ...

ലേറ്റ് ആയിടിച്ചാ നന്ദേട്ടൻ എന്നെ സെരിപണ്ണും ... അവർക്ക് തെറിയമാ താ വന്തിട്ടെ... നാൻ ഇന്നോര് ദിവസം വരെ.... ഇപ്പൊ നാൻ വരട്ടെയാ..... സങ്കടത്തോടെ പിള്ളേരെല്ലാം തലതാഴ്ത്തി ചേച്ചിയില്ലാതെ ഭയങ്കര ബോർ ആ... ചേച്ചിയെ എന്താ അനന്തൻ മാഷ് ഇങ്ങോട്ടൊന്നും വിടാതെ???? ഞങ്ങൾ ഇടപെടണോ?????കൂട്ടത്തിലെ ഒരു കുസൃതിക്കുടുക്ക ചോദിച്ചു.. വല്ല്യ ആണുങ്ങളെ പോലെയുള്ള ചോദ്യം കേട്ട് നീലു മൂക്കത് വിരൽ വച്ചുപോയി..... അവൾ ചിരിയോടെ കുസൃതി കുടുക്കയുടെ തലയിൽ ഒന്ന് തടവി...ചേച്ചി വരെ കണ്ണാ... ആണ ഇപ്പൊ ദിടീന്ന് പോകവേണം... ചേച്ചി.... ദേ നോക്കിയേ.... അര വരുന്നതെന്ന്.... കൂട്ടത്തിലെ വലിയവൻ ശംഭു പറമ്പിന്റെ അതിരിനപ്പുറത്തേക്ക് കൈചൂണ്ടി കാണിച്ചതും നീലു ഞെട്ടി തിരിഞ്ഞുനോക്കി.... അവന്റെ പറച്ചിൽ കേട്ടതും അനന്തൻ അങ്ങോട്ടേക്ക് വരുന്നെന്നാണ് അവൾ കരുതിയിരുന്നത്... എന്നാൽ സൊസൈറ്റിയിൽ പാലുകൊടുത്തുവരുന്ന മാലതിയെ കണ്ട് അവളൊന്ന് ശ്വാസം നേരെ വീട്ടു.... ശമ്പുന്റെ തലക്കിട്ടൊരു കൊട്ടുകൊടുത്തു....ആ കുസൃതിക്കുട്ടൻ ഒന്ന് ഇളിച്ചു കാണിച്ചു...

മാലതിയും പിള്ളേര്ക്കൂട്ടത്തിൽ നിൽക്കുന്ന നീലുവിനെ കണ്ടു.... പെട്ടെന്നെന്തോ അശ്വതിയുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.. തൊട്ടടുത്ത നിമിഷം തന്നെ അശ്വതിയും അവളെ നോക്കി.... അശ്വതി മാലതിയുടെന്തോ പറഞ്ഞുകൊണ്ട് പറമ്പിൽ അവർക്കടുത്തേക്ക് നടന്നു... നീലുവും പിള്ളേരുമെല്ലാം പരസ്പരം ഒന്ന് നോക്കി.... പതിവിന് വിപരീതമായി മുഖത്തൊരു ചിരിയുമയാണ് പുള്ളിക്കാരി വരുന്നത്....അവരുടെ അടുത്തെത്തിയതും അശ്വതി വിളിച്ചു... നീലു..... നീലു അത്ഭുതംത്തോടെ അവളെ നോക്കി കാരണം ആദ്യമായിട്ടാണ് സ്നേഹത്തോടെ ഇങ്ങനൊരു വിളി... എന്താ നീലു നീ ഇങ്ങിനെ ആദ്യം കാണുമ്പോലെ നോക്കുന്നെ???? അവളൊന്നും മിണ്ടിയില്ല... നിനക്കെന്നോട് പിണക്കമായിരിക്കും അല്ലേ നീലു..... ഞാൻ നിന്നെ ഒന്ന് വന്ന് കാണാനിരിക്കുവായിരുന്നു മോളെ.... നിന്നോട് ചെയ്തതിനും പറഞ്ഞതിനും ഒക്കെ മാപ്പ് ചോദിക്കാൻ.... അനന്തൻ....

അവനെ പേടിച്ച ഞാൻ വരാത്തത്....അശ്വതി സങ്കടം അഭിനയിച്ചു പറഞ്ഞു... നീലു ഒന്നും മനസിലാകാതെ അന്തംവിട്ട് നിന്നു... അശ്വതിയുടെ ഇങ്ങനൊരു പെരുമാറ്റം അവൾ ആദ്യമായിട്ടായിരുന്നു കാണുന്നത്... നിന്നെ മനസിലാക്കാൻ വൈകിപ്പോയി മോളെ..... അമ്മ കാണിക്കുന്നത് പോട്ടെയെന്ന് വക്കാം....എത്രയൊക്കെ പറഞ്ഞാലും നീയും ഞാനും ഒരേ ചോരയാണെന്ന് ഞാനെങ്കിലും ഓർക്കണമായിരുന്നു.... ഈ ചേച്ചിയോട് ക്ഷമിക്കില്ലേ മോളെ..... അശ്വതി സങ്കടത്തോടെ കണ്ണ് കണ്ണ് തുടച്ചുകൊണ്ട് അവളോട്‌ മാപ്പാപേക്ഷിച്ചു അക്ക... ഏതുക്കാക്ക നീങ്കൾ ഇപ്പിടിയെല്ലാം എങ്കിട്ടെ പേസിറെ... ആദ്യമൊന്ന് പകച്ചെങ്കിലും അവളുടെ കണ്ണീർ നാടകം കൂടി ആയപ്പോൾ അശ്വതിയുടെ വാക്കുകളെ ആ പൊട്ടിപെണ്ണ് വെള്ളം തൊടാതെ വിഴുങ്ങി... അതൊരിക്കലും അവളുടെ തെറ്റല്ല.... ആട്ടി പായിച്ചപ്പോഴും അവരുടെയൊക്കെ ഒരിറ്റു സ്നേഹത്തിനായി വല്ലാതെ കൊതിച്ചിരുന്നു ആ മനസ്....

ആ അവരൊക്കെ തന്നെ ഇപ്പൊ സ്നേഹം വച്ചുനീട്ടുമ്പോൾ അത് പൊഴിയാണെന്നു ചിന്തിക്കാനും അകറ്റിനിർത്താനും വേണ്ടിയുള്ള വിവേകം അവൾ കാണിച്ചില്ല.. അശ്വതി കണ്ണ് നിറച്ചുകൊണ്ട് അവളോട്‌ ചെയ്തതെല്ലാം ഏറ്റു പറഞ്ഞു.... അക്ക... നീങ്ക കവലപ്പെട വേണ... നിങ്കൾ എൻ അക്ക താനെ... ഉങ്കൾക്ക് ഏൻ മേലെ യെല്ലാ അവകാശവും ഇറുക്ക്‌.... തിട്ടുവതുക്കും അടിക്കരുത്ക്കും എല്ലാമെ ഉങ്കൾക് അവകാശമിരുക്കു... അതിനാലെ എങ്കിട്ടെ മന്നിപ് കേക്ക വേണ.... മോളെ.... ആമ അക്ക.... നീലുവിന്റെ കണ്ണുകൾ പറമ്പിനപ്പുറത്തു നിക്കുന്ന മാലതിയിലേക്ക് നീണ്ടു.... അവളുടെ കണ്ണുകളെ പിന്തുടർന്ന അശ്വതി അടുത്ത അടവ് ഇറക്കി....അമ്മയ്ക്കും കുറ്റബോധമുണ്ട് നീലു... പക്ഷെ എന്തോ സമ്മതിച്ചു തരാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് അതാ..... അതും വഴിയേ മാറും... നീ അങ്ങോട്ടൊക്കെ വരണം കേട്ടോ.... അവളൊന്ന് തലയാട്ടി.... തലയാട്ടിയാൽ പോരാ വരില്ലേ നീ.....

നീലു അവളെ ഒന്ന് പരിഭ്രമത്തോടെ നോക്കി.... മ്മ്... പേടിക്കണ്ട... നീ പേടിക്കുന്ന ആൾ അവിടെ ഇല്ല... ഞാനും മോളും അമ്മയും മാത്രെ ഉള്ളു.... അതല്ല അനന്തനെ ആണ് പേടിയെങ്കിൽ നീ വരണ്ട നീലു... വെറുതെ അവനെ ദേഷ്യം പിടിപ്പിക്കണ്ട.... നീയെങ്കിലും നന്നായി ജീവിക് മോളെ.... അക്ക.... അവർ... ആകാവോടെ ഹസ്ബൻഡ്... അവർ അവിടെ ഇല്ലിയാ...??? അവൾ മടിച് മടിച് ചോദിച്ചു അശ്വതി കണ്ണ് നിറച്ചു.... എന്ന അക്കാ??? ഏതവത് പ്രോബ്ലം ഇറുക്കാ.....???? മ്മ്മ്മ്... അതൊന്നുമില്ല മോളെ... എന്റെ ജീവിതമോ ഇങ്ങിനെ ആയി... ഇനി അതറിഞ്ഞിട്ട് നീയും അനന്തനും കൂടി ഇതുപോലെ ആകനോ??? വേണ്ടമോളെ... സുഗമായി ജീവിക്കു... അവൻ.... അവൻ ഒരുപാട് സ്നേഹം ഉള്ളവനാ.... മറ്റാരേക്കാളും എനിക്കറിയുന്നതല്ലേ അവനെ.... അവന്റെ സ്നേഹവും കരുതലും ആവോളം അനുഭവിച്ചതല്ലേ ഞാൻ.... അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു....

അതിനിടയിലും മാറിവരുന്ന നീലുവിന്റെ മുഖം അവൾ ശ്രദ്ധിച്ചു.... നീലാംബരിക്ക് ആ വാക്കുകൾ എന്തോ അവളിൽ അസ്വസ്ഥത ജനിപ്പിച്ചു... എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോലെ...അവളുടെ മനസിലെ ചിന്തകൾക്കൊപ്പം കൈവിരലുകൾ ധാവണിയിൽ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു.... മോൾ ഭാഗ്യവതിയ.....നിനക്കവനെ ഇഷ്ടമാണെന്നെനിക്കറിയാം... അവനും നിന്നെ സ്നേഹിക്കും... പക്ഷെ കുറച്ച് സമയം അവന് കൊടുക്കണം.... എല്ലാം മനസിന്ന് മറന്ന് കളയാൻ അവനും എളുപ്പമാവില്ലമോളെ.... അത്രമേൽ.... അത്രമേൽ അടുത്തുപോയതായിരുന്നില്ലേ ഞങ്ങൾ....അവൾ എന്തോ അർത്ഥം വച്ചെന്നപോലെ പറഞ്ഞു...... പിന്നെ നീലുവിന്റെ മുഖഭാവം അവളെറിയാതെ ഒന്ന് ശ്രദ്ധിച്ചു.... എന്തൊക്കയോ തീപ്പൊരി ആ മനസ്സിൽ വീണുകഴിഞ്ഞെന്ന് മനസിലായതും അവൾ വീണ്ടും തുടർന്നു ഇന്നും അവന്റെ സ്നേഹം സമ്മാനിച്ച മുറിവ് എന്നിൽ ഉണങ്ങിയിട്ടില്ല മോളെ..... അതിന്റെ വേദന ഞാനിന്നും അനുഭവിക്കുവാ.....നീ അവനെ പയ്യെ മാറ്റി എടുക്കണം...

അവന്റെ മനസ്സിൽ എന്റെ സ്ഥാനത് നിന്റെ മുഖം നിറക്കണം... ഒന്നും പിടിച് വാങ്ങാൻ നോക്കരുത്.... ചിലപ്പോൾ കൈവിട്ടു പോകും മോളെ..... അല്ലെങ്കിൽ ചിലപ്പോൾ പൂർണ മനസോടെ ആകില്ല പിടിച് വാങ്ങുന്നതെന്തും നമ്മുടെ കയ്യിൽ എത്തിച്ചേരുക... അവളുടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വിത്തുകൾ പാകനായി അവൾ ആവും വിധം നോക്കി... അതൊക്കെ ഏറെക്കുറെ ഫലം കാണുകയും ചെയ്തു.... മാത്രമല്ല പണ്ട് കണ്ടിട്ടുള്ള പല കാഴ്ചകളും അവളുടെ മനസിലൂടെ മിന്നി മാഞ്ഞു.... അവളുടെ മുഖഭാവമൊക്കെ കണ്ടുകൊണ്ട് അശ്വതി മനസൽ ഊറി ചിരിച്ചു... മോൾക് മനസിലാവുന്നുണ്ടോ ചേച്ചി പറയുന്നത്......??? അവൾ യന്ത്രികമായി തലയാട്ടി.... എന്നാൽ ഞാൻ പോട്ടെ മോളെ.... അമ്മൂട്ടിയെ അപ്പുറത്ത വീട്ടിൽ ഏൽപ്പിച്ച വന്നേ..... പിന്നെ എന്നെ കണ്ടതൊന്നും അനന്തന്നോട് പറയണ്ടാട്ടോ.. അവനിഷ്ടമായെന്ന് വരില്ല....അതുംപറഞ് അശ്വതി തിരികെ നടന്നു....

അത്രയും നേരം മുഖത്ത് നിറഞ്ഞു നിന്ന ദൈന്യത മാറി പയ്യെ ചുണ്ടിൽ കുടിലത നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു... അമ്മയും മോളും ദൂരത്തേക്ക് നടന്ന് പോകുന്നത് നീലു ഇമ ചിമ്മാതെ നോക്കി നിന്നു.... കുഞ്ഞിപ്പിള്ളേർ കുലിക്കി വിളിച്ചപ്പോഴാണ് അവൾ ബോധത്തിലേക്ക് തിരികെ വന്നത്.... ആ നിമിഷം തന്നെ പിള്ളേരോട് യാത്രപറഞ് അവൾ വീട്ടിലേക്ക് നടന്നു... കുട്ടികൾ പുറകെ വിളിച്ചിട്ടും ഒന്നും അവൾ കേൾക്കുന്നുണ്ടായില്ല മനസ്സിൽ പല സംശയങ്ങളും നിറഞ്ഞു.... അവർക്കിടയിലുള്ള പ്രശ്നം അത് തങ്ങളെ ബാധിക്കുന്ന എന്തോ ഒന്നാണെന്നു അവളുടെ മനസ് പറഞ് തുടങ്ങി.... ഒപ്പം തന്നെ അവരുടെ പഴയകാലത്തേക്കുറിച്ചു പറഞ്ഞതും അവളുടെ മനസ്സിൽ വേദന നിറച്ചു.... താൻ അനന്തന്റെ സ്നേഹം ബലമായി പിടിച്ചുവാങ്ങുവാണോ എന്ന ചിന്ത അവളുടെ മനസിനെ മധിച്ചുകൊണ്ടിരുന്നു..... തങ്ങളെ ബാധിക്കുന്ന എന്ത് കാര്യമാണ് അശ്വതിയുടേം മഹേഷിന്റേം ഇടയിലുണ്ടായതെന്നു അവൾ പലവട്ടം ചിന്തിച്ച് നോക്കി..... നടന്ന് നടന്ന് എപ്പോഴോ വീടെത്തി ഉമ്മറത് തന്നെ അനന്തൻ ഉണ്ടായിരുന്നു.....

അവളെ പ്രതീക്ഷിച്ചെന്നൊണമായിരുന്നു നിൽപ്.... ആ നിൽപ് കണ്ട് നീലു ആകെ മൊത്തം ഒന്ന് പതറി.... അനന്തൻ അവളുടെ വരവ് കണ്ട് അവളെ ഒന്ന് ചൂഴ്ന്ന് നോക്കി... നീലു പതർച്ചയോടെ സുഭദ്രാമ്മയെ നോക്കി.... അവർ വേഗം കൈമലർത്തി കാണിച്ചു.... എന്താടി അവിടെത്തന്നെ നിന്നെ... കയറുന്നില്ലേ ഇങ്ങോട്ട്..... അനന്തന്റെ തണുപ്പൻ മട്ടിലുള്ള പ്രതികരണം കണ്ട് അവളൊന് മിഴിച് നോക്കി..... എന്തേയ് നോക്കുന്നെ???? പോകണ്ടാന്നു പറഞ്ഞാലും നീ പോകുമെന്നെനിക്ക് നന്നായി അറിയാമായിരുന്നു.... അനുസരണ പണ്ടേ നിനക്ക് അടുത്തുകൂടെ പോലും പോയിട്ടില്ലല്ലോ.... എന്തായാലും നിന്ന് കാൽ കഴയണ്ട കേറി പൊരെ .... പെണ്ണൊരു ചമ്മലോടെ നാക്ക് കടിച്ചുകൊണ്ട് അകത്തേക്ക് കയറി..... കൂട്ടുകാരെ ഒക്കെ കണ്ടില്ലേ... കണ്ട മാവിലും പ്ലാവിലും ഒക്കെ വലിഞ്ഞു കേറിയിട്ടുണ്ടേൽ വേഗം പോയി കുളിച്ചോ..

അല്ലാണ്ട് കാട്ടിലിലെങ്ങാനും കേറിയാൽ നിന്റെ ചെവിഞാൻ പൊന്നക്കും നീലുവേ... നീലു അകത്തളത്തിലേക്കു കടക്കുംവഴി അനന്തൻ പറഞ്ഞു.... അതുകേട്ട് സുഭദ്രമ്മ ഒന്ന് അമിങ്ങി ചിരിച്ചു.... അനന്താന് നേരെ അനുസരണയോടെ തലയാട്ടികൊണ്ട് തിരിഞ്ഞ് സുഭദ്രാമ്മയെ ഒന്ന് ചുണ്ട് കൂർപ്പിച് നോക്കി പെണ്ണ്... പിന്നെ നേരെ മുകളിലേക്ക് പോയി... അവളുടെ പോക്ക് കണ്ടു സുഭദ്രമ്മയും അനന്തനും കണ്ണിൽ കണ്ണിൽ നോക്കി ചിരിച്ചുപോയി. **************** അന്നേദിവസം നീലുവിന്റെ ഉള്ളിൽ അശ്വതിപറഞ്ഞ വാക്കുകൾ നീറി പുകഞ്ഞുകൊണ്ടിരുന്നു..... എന്നിരുന്നാലും പുറമെ അവളൊന്നും കാട്ടിയില്ല..... എന്തുതന്നെ ആയാലും അശ്വതി പറഞ്ഞതിലെ പൊരുൾ കണ്ടെത്തണമെന്ന് തന്നെ നീലു ഉറപ്പിച്ചു (തുടരും ).......

സോറി ചെറിയ പാർട്ട്‌ ആണേ.... നെക്സ്റ്റ് ഡേ ലെങ്ത്തിൽ തരാം.....പിന്നെ റൊമാൻസ് കുറഞ്ഞുപോയെന്നു ആരും പറയല്ലേ 😛😛😛😛.... എന്ത് ചെയ്യാനെന്നെ..എന്റെ അനന്തനും നീലുവും ഇങ്ങിനാ...... പിന്നെ റൊമാൻസ് വിരോധികൾ ഉണ്ടെങ്കിൽ പൊങ്കാല തുടങ്ങിക്കോളൂ... ഞാൻ ഇവിടെത്തന്നെ ഉണ്ട് 😂😂😂😂

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story