നീലാംബരം: ഭാഗം 22

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

എന്നാൽ അവളെ കാത്തെന്നപോലെ നിൽക്കുന്ന നീലുവിനെ ദൂരന്നുനിന്നെ അശ്വതി കണ്ടിരുന്നു..... ആ സമയം ഇരയെ കെണിവച്ചുപിടിച്ചൊരു വേട്ടക്കാരന്റെ പ്രതീതിയായിരുന്നു അവളുടെ മനസ്സിൽ.... ഈ വരവ് കുറച്ചുകൂടി മുന്നേ അവൾ പ്രതീക്ഷിച്ചിരുന്നു... അതിനായി മെനഞ്ഞെടുത്ത കഥകളൊക്കെ അവൾക്ക് മുന്നിൽ അഭിനയിച്ചു ഭലിപ്പിക്കാനായി അവൾ ഒന്നുകൂടി പൊടിതട്ടി എടുത്തു ....മുഖത്ത് ദയനീയ ഭാവം വരുത്തി എന്നാൽ ഒരു സൂത്രശാലി യായ കുറുക്കന്റെ മനോഭാവത്തോടെ അവൾ നീലുവിന്റെ അടുക്കലേക്കു നടന്നടുത്തു... അശ്വതി നീലുവിന്റെ മുന്നിലെത്തിയതും ഒന്ന് ചിരിച്ചു..... ആ ചിരിയിൽ ഒരു വിഷാദഭാവം കലർത്താൻ അവൾ നന്നേ ശ്രമിച്ചിരുന്നു.... നീലുവിനും ആകെ ഒരു പരവേശം പോലെ പോലെ തോന്നിയിരുന്നു... അവളെക്കാണാനായി എടുത്തുചാടി പുറപ്പെട്ടെങ്കിലും ഇപ്പോൾ മുന്നിൽ വന്ന് നിൽക്കുമ്പോൾ എന്തുവേണമെന്നറിയാത്തപോലെ.....അവൾ അശ്വതിയുടെ മുഖത്തേക്ക് നോക്കി ഒരു വിളറിയ ചിരി സമ്മാനിച്ചു...

"എത്രനാളായി നീലു നിന്നെ കണ്ടിട്ട്...."കിട്ടിയ അവസരം മുതലാക്കികൊണ്ട് അശ്വതി തന്നെ അവളോട്‌ സംസാരിച്ച് തുടങ്ങി..... അന്ന് കണ്ടതില്പിന്നെ ഇന്നല്ലേ മോളെ നിന്നെ ഇവിടെ കാണുന്നെ.... പോകുംവഴി ഞാനെന്നും നോക്കുമായിരുന്നു ഇവിടൊക്കെ..... പിള്ളേരോപ്പം നീയും ഉണ്ടോയെന്നു....അല്ല ഇന്നെവിടെ അവരെയരെയും കണ്ടില്ലലോ... അശ്വതി ചുറ്റും ഒന്ന് നോക്കി നീലു വീണ്ടും ഒന്ന് ചിരിച്ചെന്ന് വരുത്തി.... തെരിയലെ അക്ക.... നാൻ... നാൻ ഉന്നൈ പാക്കാവേണ്ടി താ വന്തിട്ടെ... അവളെന്തോ കള്ളം ചെയ്ത കുട്ടികളെപ്പോലെ തല താഴ്ത്തികൊണ്ട് പറഞ്ഞു.. കാര്യങ്ങളൊക്കെ താൻ ഉദ്ദേശിച്ചപോലെ തന്നെ വന്നുവെന്ന കണക്കുകൂട്ടലിൽ അശ്വതി ക്രൂരമായൊന്ന് ചിരിച്ചു.....എന്നാൽ വേഗം തന്നെ ഒന്നും മനസിലാവാത്ത കണക്കെ അഭിനയിച്ചുകൊണ്ട് തുടർന്നു... "എന്നെ കാണാനോ??? എന്താ... എന്തിനാമോളെ????"

നീലു ഒന്ന് പരിഭ്രമിച്ചു...അക്ക.... നാൻ.... അതുവന്ത്...എനക് ഉങ്കിട്ടെ ഒരു കാര്യം കേക്കവേണം.. ആണ നീങ്കൾ നിജം മട്ടും സൊല്ലവേണം... സൊല്ലവില്ലിയാ????? നീ എന്താ മോളെ ഇങ്ങിനൊക്കെ പറയുന്നേ???ഞാൻ എന്തിനാ നീലു നിന്നോട് കള്ളം പറയുന്നേ?????.... മോൾക്കെന്താ അറിയേണ്ടേ.... മോളോട് സത്യം മാത്രെ ഈ ചേച്ചി പറയു.....ഒന്നുമറിയാത്തപോലെ എന്നാൽ മനസ്സിൽ ഊറി ചിരിച്ചികൊണ്ട് ഒരു പഠിച്ച കള്ളിയെപ്പോലെ അവൾ അഭിനയിച്ചു.... ആണ എങ്കിട്ടെ സത്തിയം പണ്ണി കൊടുങ്കോ... അവൾ വലതുകൈ അശ്വതിക് നേരെ നീട്ടി സത്യം മോളെ.... മോൾ ചോദിക്ക്.. അവളുടെ കയ്യിലേക്ക് തന്റെ കൈ ചേർത്തുകൊണ്ട് അശ്വതി പറഞ്ഞു അക്കാ... ഉങ്കൾക്കും ഉങ്ക ഹസ്ബൻഡ്ക്കും ഉള്ളെ എന്നന്നമോ പ്രചനം ഇറുക്ക്... അതെന്യ്ക്ക് തെരിയും... ആണ അതുക്കും നന്ദേട്ടനുകും എന്ന സംബന്ധം????

എനക്കത് അറിയവേണം... ദയവ് സെൻജ് എങ്കിട്ടെ സൊള്ളോങ്കോ അക്കാ.... മോളെ... അത്... അതിപ്പോ എങ്ങിനാ ഞാൻ നിന്നോട് പറയുന്നേ???? അതൊന്നും ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.... ഇതാണ് മോൾ ചോദിക്കാൻ പോകുന്നതെന്നറിഞ്ഞിരുന്നാൽ ഞാൻ സത്യം ചെയ്യില്ലായിരുന്നു.... ഇനിയിപ്പോൾ ഞാനെങ്ങിനെയാ മോളോട് പറയാതിരിക്കുന്നെ..... അശ്വതി ദയനീയമായി നീലുവിനെ നോക്കി.... നീലുവിന്റെ നെഞ്ചിടിപ് ഏറികൊണ്ടേയിരുന്നു.....സൊള്ളുങ്കോ അക്ക... നാൻ അത് കേൾക്കരുതുകു മട്ടും താ ഇന്ത ഇടതുക്ക് വന്തിട്ടെ... മോളെ നീയെന്നെ ധർമ്മ സങ്കടത്തിലാക്കല്ലേ.... അനന്തൻ അറിഞ്ഞാൽ എന്തിനാ വെറുതെ പ്രശനങ്ങൾ ഉണ്ടാക്കുന്നെ എല്ലാം കഴിഞ്ഞതല്ലേ മോളെ ......ഇനിയും നിനക്കതു അറിഞ്ഞേ പറ്റൂള്ളെന്നുണ്ടോ???? ആമക്ക... നീങ്ക ധൈര്യമായി സൊള്ളുങ്കോ... നാൻ അവർക്കിട്ടെ കേക്കലെ.. (ങും.... നീ അവനോട് ചോദിക്കുമോ ഇല്ലയൊന്നു നമുക്ക് കാണമെടി.....

അനന്തൻ നിന്നെ അടിച്ചു വെളിയിൽ കളയുന്നത് താമസിയാതെ തന്നെ സംഭവിക്കും... അശ്വതി മനസ്സിൽ പറഞ്ഞു....) വേണ്ടമോളെ.... ഞാനിത് പറഞ്ഞെന്ന് അനന്തൻ അറിയരുത്.... പിന്നെ മോൾ.... ഇനി കേൾക്കാൻ പോകുന്നതൊക്കെ കഴിഞ്ഞകാലങ്ങളിൽ എന്നോ സംഭവിച്ചുകഴിഞ്ഞതായി മാത്രമേ കണക്കിലെടുക്കാവു.... നിങ്ങള്കൂടി ഇനി ഇതിന്റെപേരിൽ വഴക്കടിച്ചു പിരിയരുത്.... അപ്പിടിയൊന്നും ഇല്ല.... നീങ്ക സൊള്ളുങ്കോ അക്ക.... മോളെ.... നിന്നോടെങ്ങിനെ പറയണമെന്നറിയില്ല.... എന്നാലും പറയാതിരിക്കാനും എനിക്കാകില്ല... കാരണം അതാണ് സത്യം..... അത് മാത്രമാണ് സത്യം.... അശ്വതി കണ്ണൊക്കെ നിറച്ചു.... നീലു ആകാംഷയോടെ കയ്യൊക്കെ കൂട്ടി പിണക്കുന്നുണ്ട്.... ഒരുനിമിഷം അശ്വതി നീലു അറിയാതെ അവളെ നോക്കി.... അവളുടെ ടെൻഷൻ നിറഞ്ഞ മുഖം ആവോളം ആസ്വദിച്ചു... മോളെ....... നിനക്കറിയാല്ലോ അനന്തൻ.....

ഒരുകാലത്തു ഞങ്ങൾ എങ്ങിനായിരുന്നെന്നു???? ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയാകാത്ത ഒരു പുല്നാംബുപോലും ഇവിടെ ഉണ്ടാകില്ല.... വീട്ടുകാർക്കും നമ്മുടെ ബന്ധത്തിൽ പൂർണ സമ്മതമായിരുന്നല്ലോ.... വെറുമൊരു പ്രണയബന്ധം മാത്രമായിരുന്നില്ല ഞങ്ങൾ തമ്മിൽ..... എപ്പോളൊക്കെയോ...... എപ്പോളൊക്കെയോ ഞങ്ങൾ ഞങ്ങളെത്തന്നെ മറന്ന് പോയി മോളെ.... നീലുവിന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി..... അരുതാത്തതെന്തോ കേട്ടപോലെ.... എങ്കിലും അതൊന്നും സത്യമാകരുതേ എന്നവൾ പ്രാർത്ഥിച്ചു..... കൈവിരലുകൾ ദാവണി തുമ്പിൽ പിടിമുറുക്കി.... അതേനീലു .... പലപ്പോഴും ഞങ്ങൾ പരസ്പരം മറന്ന് ഒന്നായി തീർന്നിട്ടുണ്ട്..... പലപ്പോഴും... മറ്റെങ്ങോ നോക്കിയെന്നപോലെ പറഞ്ഞുകൊണ്ട് അവൾ ഒളിക്കണ്ണിട്ട് ഒന്ന് നീലുവിനെ നോക്കി... ശ്വാസംപോലും എടുക്കുവാനാവാതെ തറഞ് നിൽപ്പായിരുന്നു നീലു.... കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു.... തൊണ്ട വറ്റി വരണ്ടപോലെ തോന്നിച്ചു... ഒരല്പം ഉമിനീര്പോലും ഇറക്കാൻ കഴിയാത്തവണ്ണം അവൾ പാടുപെട്ടു...... ഇതേസമയം അശ്വതി അവൾ പ്രതീക്ഷിച്ചതെന്തോ നടന്നപോലെ സന്തോഷിച്ചു....

എന്നാൽ അതുകൊണ്ടൊന്നും നിർത്താൻ സമ്മതമല്ലാത്തപോലെ അവൾ വീണ്ടും തുടർന്നു... പക്ഷെ.....പക്ഷെ ആ പ്രണയം എന്നിൽ ഒരു വലിയ തെറ്റായി രൂപപെട്ടെന്ന് ഞാൻ വൈകിയാണ് മോളെ അറിഞ്ഞത്.... നീലു അവളെന്താണ് പറഞ്ഞുവരുന്നതെന്നു മനസിലാകാതെ പുരികം ചുളിച്ചു.... അതേമോളെ.... അനന്തന്റെ ചോര..... അതെന്റെ വയറ്റിൽ വളരുന്നുണ്ടെന്നറിഞ്ഞ നിമിഷം..... ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും എന്നാൽ സങ്കടപ്പെട്ടതും ആ ഒരു നിമിഷത്തില.... പൊഴി........ പൊഴി.... നീലു രണ്ടുകാതും പൊതികൊണ്ട് അലറിവിളിച്ചു പറഞ്ഞു.... എങ്കിട്ടെ പൊഴി സൊള്ളകൂടാത് അക്ക.... അവർ... അവർ അന്തമാതിരി ഒരാളല്ലൈ... എനക് നല്ല തെരിയും.... നീങ്കൾ പൊഴിമട്ടും താ സ്വള്ളരെ... എന്തിനാ മോളെ.... എന്തിനാ ഞാൻ??? അതും ഇങ്ങനൊരു കാര്യം.... എന്തൊക്കെ പറഞ്ഞാലും ഒരു സ്ത്രീയും ഈ ഒരു കാര്യം മാത്രം കള്ളം പറയില്ല മോളെ.... എന്റെ അമ്മൂട്ടീ അവൾ എന്റെ അനന്തന്റെ ചോരയാ നീലു.... ഞങ്ങളുടെ രണ്ടാളുടെയും രക്തത്തിൽ പിറന്ന കുഞ്ഞാ.... കേട്ടതൊന്നും വിശ്വസിക്കാനാകാതെ...

എന്നാൽ വിശ്വസിക്കയല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു ആ പെണ്ണിന്.... നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലെന്നവൾ ആശിച്ചു..... കണ്ണുകൾ നിറഞ്ഞൊഴുകി.. മോളെ.... സത്യമാണ് മോളെ ഞാൻ പറഞ്ഞത്.... അന്ന് വളരെ സന്തോഷത്തോടെയാ അനന്തനെ ഞാൻ ഈ കാര്യം അറിയിച്ചത്.... എന്നാൽ അവന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു.... അവനെന്നെ ഉടനെ കല്യാണംകഴികാൻ പറ്റില്ലെന്ന്.... അതിനായി ഞങ്ങളുടെ കുഞ്ഞിനെ നശിപ്പിക്കണമെന്ന്... കഴിയില്ലായിരുന്നു നീലു എനിക്കതിനു.... ഞാൻ അനന്തന്റെ കാലുപിടിച്ചിട്ടുണ്ട്... എന്നാൽ അവന് എന്നെ അപ്പോൾ സ്വീകരിക്കാൻ ഒരുക്കമല്ലായിരുന്നു..... കുഞ്ഞിനെ കളയാനും കുറച്ചുകൂടി കാത്തിരിക്കാനും അനന്തൻ പറഞ്ഞു.... എന്റെ കുഞ്ഞിനെ കളയുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണെന്ന മോളെ ഞാൻ വിചാരിച്ചത്.... അങ്ങിനെ മരിക്കാനൊരുങ്ങിയതാ ഞാൻ... പക്ഷെ അവിടെ എന്റെ രക്ഷകനായി എത്തിയതാ മഹേഷ്‌... എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാ അവനെന്നെ ചേർത്ത് പിടിച്ചത്... ഒരു സുഹൃത്തിനെപ്പോലെ....

പോകെ പോകെ എനിക്കും വാശിയായി അവന്റെ കുഞ്ഞിനേയുംകൊണ്ട് അവന്റെ മുന്നിൽത്തന്നെ അന്തസായി ജീവിക്കണമെന്ന് ഒരു വാശിയായി... ആ വാശിപുറത്തു തന്നെയാ മഹേഷ്‌ ഇഷ്ടം പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയതും.... പക്ഷെ ഞാൻ തിരിച്ചറിയാൻ വൈകിപ്പോമോളെ എനിക്ക് മഹേഷിനോടു തോന്നിയത് സ്നേഹമല്ല മറിച് അനന്തനോടുള്ള പ്രണയവും വാശിയുമാണ് മഹേഷിനോടുള്ള സ്നേഹമായി തോന്നിയതെന്നു.... പതിയെ പതിയെ പ്രശ്നങ്ങൾ തുടങ്ങി.... ഇപ്പോൾ ഈ വിധം ആയി മോളെ.... തെറ്റെന്റേതാണ്.... ഒരു നല്ല ഭാര്യ ആക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.... അതിലുപരി എന്റെ അനന്തനെ മറക്കാൻ എനിക്കാവില്ല...... ഇതെല്ലംകേട്ട് ഒരു ശീലപോലെ നിന്നു കണ്ണുനീർവാർക്കണേ ആ പെണ്ണിന് കഴിഞ്ഞുള്ളു.... അലറി വിളിച് കരയുവാൻ തോന്നി അവൾക്.... മോളെ..... നീ വിഷമിക്കണ്ട നിങ്ങൾക്കിടയിലേക് ഒരു കരടായി ഞാനും അമ്മൂട്ടിയും വരില്ല... മോളെല്ലാം മറന്നുകളയൂ.... പിന്നെ.... അന്ന് ദിവ്യയുടെ വീട്ടിൽവച്ചുണ്ടായതു..... മോൾക് വിശേഷമായില്ലെന്നുംപറഞ്ഞു വിദ്യടമ്മ പറഞ്ഞ കുത്തുവാക്കുകൾ ഞാനും കേട്ടിരുന്നു....

വിഷമിക്കണ്ട മോളെ... എല്ലാം നേരെ ആകും.. അനന്തന്റെ മനസ്സിൽ അംഗീകരിച്ചിട്ടില്ലെങ്കിലും അമ്മൂട്ടി അവന്റെ മോൾത്തന്നെയാണെന്നറിയാം... അതാകാം അവൻ മോളോട് ചിലപ്പോൾ....... അവളൊന്ന് പകുതിയിൽ നിർത്തി.. അതുകൂടി കേട്ടതും നീലു പൊട്ടി പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്കൂർന്നിരുന്നു .... മോളെ....നിനക്ക് ഈ ചേച്ചി പറഞ്ഞതൊന്നും വിശ്വാസമായില്ലേ???? മോൾത്തന്നെ ഒന്നാലോചിച്ചു നോക്കു..... ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളിലേക്ക് കടന്ന് വന്ന നി പലപ്പോഴും കണ്ടിട്ടില്ലേ?????? എന്നിട്ടും ചേച്ചി പറഞ്ഞത് വിശ്വാസമായില്ലെന്നുണ്ടോ..... അതുകൂടി കേട്ടതും പെണ്ണ് നിലത്തുന്നു കൈകൊണ്ടു തലക്ക് അടിച്ചു കരഞ്ഞുപോയി... കൂടതന്നെ ഒരിക്കൽ കുളപ്പടവിലെ മറപുരയിൽ നിന്നും തെന്നിമാറിയ ദവാണിയുമായി ഓടിയിറങ്ങിയ അശ്വതിയുടെ മുഖം അവളുടെ ഓർമയിലേക്ക് വന്നു...... താൻ അനന്തനെ മനസിൽനിന്നും പറിച്ചെറിഞ്ഞ അതെ ദിവസം....

ഏറെനേരം അവൾ കരഞ്ഞു...... ഒരു സൈഡിലായി അവൾ തന്റെ വിധിയെപ്പഴിച്ചുകൊണ്ട് പതം പറഞ്ഞു കരയുന്നത് കണ്ണുനിറയെകണ്ടു ആസ്വദിച്ചുകൊണ്ട് അശ്വതി നിന്നു..... അവളുടെ മനസിലെ പകയ്ക് തെല്ലൊരു ആശ്വാസം വന്നപോലെ......അവൾ നീലുവിന്റെ ആ അവസ്ഥ കണ്ണുനിറയെ കണ്ട് ആസ്വദിച്ചു.. ഏറെ നേരത്തെ കരച്ചിലിനോടുവിൽ ഒരു ശിലപോലെ അവൾ എഴുനേറ്റു.... അശ്വതിയോടുപോലും ഒന്നും പറയാതെ യന്ത്രികമായി അവൾ മുന്നോട്ട് നടന്നു.... കുറെ നേരം അവൾ പോകുന്നതും നോക്കി നിന്നു... അവൾക്കറിയാമായിരുന്നു ആ പൊട്ടിപെണ്ണിന് അധികനേരമൊന്നും ഇത്‌ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാൻ ആവില്ലെന്ന്...അത് കൃത്യമായി അറിഞ്ഞുകൊണ്ടു തന്നെയാണ് അവൾ ഇങ്ങനൊരു നീക്കം നടത്തിയതും....ഇനി ഉണ്ടാകാൻ പോകുന്ന പൊട്ടിത്തെറി ഓർത്ത് അവൾ വന്യമായി ചിരിച്ചു... ശേഷം ചുണ്ടിലൊരു പുച്ഛചിരിയുമായി അശ്വതി നടന്നകന്നു. **************** പതിവിലും സന്തോഷത്തോടെയാണ് അന്ന് അശ്വതി വീട്ടിലേക്കു ചെന്നത്....

ഉമ്മറത് തന്നെ മാലതിയും ഉണ്ടായിരുന്നു... അവർ അവളെയൊന്ന് അടിമുടി ചൂഴ്ന് നോക്കി.... എന്താടി പെങ്കൊച്ചേ... നിനക്ക് വല്ല ലോട്ടറിയും അടിച്ചോ.... എന്താ ഇതിനും മാത്രം സന്തോഷിക്കാൻ... ങും.... ലോട്ടറിയൊക്കെ എന്താ അമ്മേ.... അതിലും വലുതാ അടിച്ചിരിക്കുന്നെ എന്താടിപെണ്ണേ.... നീ കാര്യം പറ അതൊക്കെ ഉണ്ടമേ.... എന്തായാലും അധികം താമസിയാതെ തന്നെ അമ്മ അറിഞ്ഞോളും.... തല്ക്കാലം ഇപ്പൊ ഇത്രേം അറിഞ്ഞാൽ മതി.... അവൾ അകത്തേക് നടക്കുന്നതിനിടയിൽ പറഞ്ഞു... മാലതി അവൾ പോയാവഴിയേ കാര്യമറിയാതെ അന്തംവിട്ട് നോക്കിയിരുന്നു. **************** അമ്മേ.... നീലു എവിടെ???? അനന്തൻ വന്നിട്ടും നീലാംബരിയെ താഴെക്കൊന്നും കാണാത്തതുകൊണ്ട് സുഭദ്രമ്മയോട് തിരക്കി.. "റൂമിലുണ്ടാകും അനന്താ...... വന്നപ്പോൾ കയറി കിടന്നതാ...."അവർ തിരക്കിട്ട ജോലിക്കിടെ മറുപടി പറഞ്ഞു വന്നപ്പോളോ???? അതിനവൾ എവിടെ പോയിരുന്നു???അവൻ മനസിലാക്കാതെ അവരോടു ചോദിച്ചു അഹ്... അവളിന്ന് അവളുടെ കുട്ടി പട്ടാളങ്ങളെ കാണാൻ പോയിരുന്നു....

പോയിവന്നപാടെ ചെന്നു കിടന്നതാ....താഴേക്ക് കാണാതെ വന്നപ്പോൾ ഒരുതവണ ഞാൻ പോയി വിളിച്ചിരുന്നു....അപ്പോൾ കുട്ടിക്ക് തലവേദന എടുക്കുന്നു എന്നുപറഞ്ഞു കൊണ്ട് വീണ്ടും കിടന്നു... നീ റൂമിലേക്ക്‌ ചെല്ലുമ്പോൾ ഒന്ന് ശ്രദ്ധിച്ചേക്കണേ അനന്താ.... തീരെ വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടോണം കുട്ടിയെ.... മ്മ്മ്മ്.... അവനൊന്നു മൂളിക്കൊണ്ട് ഗോവണികയറി.... സുഭദ്രമ്മ തിരികെ അവരുടെ ജോലികളിലേക്കും തിരിഞ്ഞു കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തിവെച്ചിരിക്കുന്ന നീലുവിനെ കണ്ടുകൊണ്ടാണ് അനന്തൻ മുറിക്കുള്ളിലേക് കയറിയത്... അവൻ ചെന്നുകയറിയതറിഞ്ഞിട്ടും അതേപടിതന്നെ ഇരിക്കുന്നവളെ അനന്തൻ ഒന്നുകൂടൊന്നു നോക്കി..... പതിവില്ലാത്ത വിധമുള്ള ആ ഇരുപ്പിൽ എന്തോ ഒരു പന്തികേട് പോലെ അനന്തന് തോന്നി.... കാരണം സാധാരണ താൻ വന്നുകഴിഞ്ഞാൽ ഇല്ലാത്ത കാരണം ഉണ്ടാക്കി തന്റെ പിന്നിന്നു മാറാതെ നടക്കുന്നവളാണ് ഇന്ന് ഇങ്ങിനെ ഒന്നും അറിയാത്തപോലെ ഇരിക്കുന്നത് അവൻ വാച്ചും ബാഗും എല്ലാം യാഥാസ്ഥാനത് മാറ്റിവച്ചുകൊണ്ട് നീലുവിനടുത്തേക്ക് നടന്നു... അവളപ്പോഴും അതേപടി ഇരിപ്പാണ്.... അനന്തൻ മെല്ലെ കാട്ടിലിലേക്കിരുന്ന ശേഷം പുഞ്ചിരിയോടെ... വാത്സല്യത്തോടെ പതിയെ അവളുടെ തലയിൽ തലോടികൊണ്ട് വിളിച്ചു നീലൂട്ടി...............(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story