നീലാംബരം: ഭാഗം 23

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

പതിവില്ലാത്ത വിധമുള്ള ആ ഇരുപ്പിൽ എന്തോ ഒരു പന്തികേട് പോലെ അനന്തന് തോന്നി.... കാരണം സാധാരണ താൻ വന്നുകഴിഞ്ഞാൽ ഇല്ലാത്ത കാരണം ഉണ്ടാക്കി തന്റെ പിന്നിന്നു മാറാതെ നടക്കുന്നവളാണ് ഇന്ന് ഇങ്ങിനെ ഒന്നും അറിയാത്തപോലെ ഇരിക്കുന്നത് അവൻ വാച്ചും ബാഗും എല്ലാം യാഥാസ്ഥാനത് മാറ്റിവച്ചുകൊണ്ട് നീലുവിനടുത്തേക്ക് നടന്നു... അവളപ്പോഴും അതേപടി ഇരിപ്പാണ്.... അനന്തൻ മെല്ലെ കട്ടിലിലേക്കിരുന്ന ശേഷം പുഞ്ചിരിയോടെ... വാത്സല്യത്തോടെ പതിയെ അവളുടെ തലയിൽ തലോടികൊണ്ട് വിളിച്ചു. നീലൂട്ടി....... തൊട്ടടുത്തനിമിഷം തന്നെ മുഖമുയർത്തികൊണ്ട് നീലു അനന്തന്റെ കൈ ദേഷ്യത്തോടെ തട്ടി എറിഞ്ഞിരുന്നു.....പ്രതീക്ഷിക്കാതെയുള്ള അങ്ങിനെയൊരു പ്രതികരണത്തിൽ അനന്തൻ ഒന്ന് പകച്ചു..... പകപ്പോടെ നിൽക്കുന്ന അനന്തന്റെ മുഖത്തേക്ക് നീലാംബരി ദേഷ്യത്തോടെ നോക്കി......അനന്തന് ഒന്നും തന്നെ മനസിലായില്ല.... അവളുടെ കണ്ണുകളെല്ലാം കലങ്ങി ചുവന്നിട്ടുണ്ട്.... മുഖമെല്ലാം നീരുവച്ചിട്ടുമുണ്ട്... അവളുടെ ആ ഒരു കോലം കണ്ടതും അനന്തന്റെ മനസ് വല്ലാതെ നീറി....

അവളുടെ ദേഷ്യം കണക്കിലെടുക്കാതെത്തന്നെ അവന്റെ കൈകൾ അവളുടെ മുഖത്തിന്‌ നേരെ നീണ്ടു.... തൊടകൂടാതു..... അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.. നീലു... എന്താ... എന്താ മോളെ നിനക്ക്??? നീ എന്തിനാ ഇങ്ങിനെ കരയുന്നത്???? എന്തിനാ നിനക്കിത്ര ദേഷ്യം??? നീലു വെറുപ്പോടെ അനന്തനെ നോക്കി.....മറുപടിയായി അവൾ മൗനം പാലിച്ചുകൊണ്ട് അവനുനേരെ മുഖം തിരിച്ചു അപ്പോഴും അവളുടെ മിഴികൾ അനുസരണയില്ലാതെ അണപ്പൊട്ടി ഒഴുകികൊണ്ടേയിരുന്നു.... നീലു ഞാൻ നിന്നോടാ ചോദിക്കുന്നത്???? നീ എന്തിനാ കരയുന്നതെന്നു???? ഇങ്ങിനെ സങ്കടപെടാനും മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ????? അനന്തനും മറുപടി തരാതെയുള്ള അവളുടെ പെരുമാറ്റത്തിൽ ദേഷ്യം വന്നു തുടങ്ങി....അവന്റെ സ്വരവും അൽപ്പം കടുത്തിരുന്നു... ഉങ്കൾക്ക് തെരിയലെയാ????? അവൾ ദേഷ്യത്തോടെ അവന് നേരെ ചീറി.. എന്താ നീലാംബരി നീ പറയുന്നേ??? ഞാൻ നിന്നെ എന്ത് ചെയ്തെന്ന???? എന്തിനാ നീ ഇങ്ങിനെ ദേഷ്യം കാണിക്കുന്നത്??? ഉങ്കൾക് ഒന്നും തെരിയലെ...... ആണ എനക് തെരിഞ്ചു പോച്..... എല്ലാമേ തെരിഞ്ചു പോച്...... നാൻ ഉങ്കൾക്കിട്ടെ എന്ത തപ്പും സെയ്യലെ... ആണ നീങ്ക... നീങ്ക എങ്കിട്ടെ പൊഴി സൊള്ളിയാച്... തപ്പ് പണിയാച്.... ഏതുക്???

ഏതുക് നീങ്ക ഇപ്പിടിയെല്ലാം എങ്കിട്ടെ പണ്ണിട്ടെ???? എനക്ക് നല്ല തെരിയും നാൻ അപ്പാ അമ്മ ഇല്ലാത്ത പൊണ്ണ്... അതുകാകെ യാർക് വേണാലും എങ്കിട്ടെ എന്ന വേണാലും കട്ടറെ.. ആണ ഉങ്കളെ പറ്റി നാൻ ഇപ്പിടിയൊന്നും നിനയ്ക്കവേ ഇല്ലെ.... ഓമേലെ അതണമെൽ എനക്ക് നമ്പിക്കാ ഇരുന്ത്... ആണ... നീങ്ക... നിങ്ക ഏമാത്തിട്ടേ.... പൊഴി സൊല്ലിട്ടെ.... ഇനി ഏതുക് നാൻ വാഴവേണം???? ഇന്ത വലിയൊന്നും എന്നാലേ താങ്ക മുടിയലേ... നീലു അവളുടെ വായിൽ വന്നതെല്ലാം ദേഷ്യത്തോടെയും സങ്കടത്തോടെയും ഒക്കെ അനന്തന് നേരെ വിളിച്ചുപറഞ്ഞു... അതുംകൂടി ആയതും അനന്തന്റെ കണ്ട്രോൾ വിട്ടിരുന്നു.... അവൻ ദേഷ്യത്തോടെ അവളെ കാട്ടിലിൽനിന്നും പിടിച്ചിറക്കി അവന്റെ മുന്നിൽ നിർത്തി.....അവളൊന്നു പകച്ചെങ്കിലും അതൊന്നും പുറത്ത് കാട്ടത്തെ ദേഷ്യത്തോടെ അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു... എന്താ... എന്താ നിന്റെ പ്രശനം??? കുറെ നേരമായി ഞാൻ ചോദിക്കുന്നു.... എന്റെ ക്ഷമ നശിച്ചു നീലു... നീ മര്യാദക് കാര്യം പറഞ്ഞോ..... ഞാൻ എങ്ങനാടി നിന്നെ പറ്റിച്ചേ????

എന്ത് കള്ളമാ ഞാൻ നിന്നോട് പറഞ്ഞെ???? പറയടി...... അനന്തന്റെ ദേഷ്യം നിയന്ത്രിക്കാനാവാതെ അവൻ ചോദിച്ചു എന്നാൽ നീലുവും വിട്ടുകൊടുക്കാൻ തയ്യാറായില്ല.... അശ്വതി പറഞ്ഞ കാര്യങ്ങളൊക്കെ മനസിലുവച്ചുകൊണ്ട് അവളും അനന്തന്നോട് ഓരോന്നൊക്കെ പറഞ്ഞു... ഉങ്കിട്ടെ ആയിരംവാട്ടി ഞാൻ കേട്ടതല്ലിയ ഉങ്കൾക് ഇപ്പോവും അശ്വതി അക്കമേലെ പാസം ഇറുക്കാ എന്ന്???? നീലാംബരി........ അനന്തൻ ദേഷ്യത്തോടെ അലറി.....എന്തുകൊണ്ടോ വീണ്ടും അവളിൽനിന്നും അശ്വതിയുടെ പേരുകെട്ടതും അനന്തന്റെ നിയന്ത്രണം വീട്ടു....ദേഷ്യം സഹിക്കാവയ്യാതെ കൈമുഷ്ടികൾ ചുരുട്ടി പിടിച്ചു...പെട്ടന്നുതന്നെ അവന്റെ മനസ്സിൽ മുന്നേ അവളുടെ പേരിൽ നീലുവിനെ അടിച്ച സന്ദർഭം ഓർമവന്നു... ഇനിയൊന്നുകൂടി അങ്ങിനെ സംഭവിക്കാതിരിക്കാൻ അനന്തൻ കഴിവതും അവന്റെ ദേഷ്യം അടക്കി ഏതുക്ക് നീങ്ക കത്രെ???? നാൻ നിജം താ സൊല്ലിയെ.... എനക്ക് എല്ലാമേ തെരിയും... എന്നെ ഏമാതിട്ട.... നീങ്ക പൊഴിസൊല്ലി... അവൾ വാശിയോടും ദേഷ്യത്തോടും അവന്റെ മുഖത്തേക്ക് നോക്കി വീണ്ടും വീണ്ടും ഓരോന്ന് വിളിച് പറഞ്ഞു....

അനന്തനും അവന്റെ കണ്ട്രോൾ നഷ്ടമായി അവനും അവൾക് നേരെ വാക്ക് പോര് നടത്തി... നിർത്തടി...... എന്താ നിന്റെ പ്രശ്നം??കുറെ നേരം ആയല്ലോ നിനക്ക് എന്തറിയമെന്ന നീ ഈ കിടന്ന് പറയുന്നത്??? എഹ്???? ഞാൻ നിന്നെ എങ്ങിനാ പറ്റിച്ചേ???? ഞാൻ നിന്റെ പുറകെ വന്നോ എന്നെ വിവാഹം കഴിക്കാൻ പറഞ്ഞുകൊണ്ട്???? മനുഷ്യന് ഒരു സമാധാനവും തരില്ല....എപ്പോളും അശ്വതി... അശ്വതി.. അശ്വതി... നിനക്കിത്രക്കും സംശയമായിരുന്നെങ്കിൽ നീ പിന്നെ എന്തിനടി എന്റെ ജീവിതത്തിലേക്ക് വരാൻ സമ്മതം മൂളിയത്???? അനന്തന്റെ നിയന്ത്രണം വിട്ടുപോയിരുന്നു.... മുന്നിൽ നിക്കുന്ന പൊട്ടിപെണ്ണിന്റെ വിവരമില്ലായിമകൂടിയാണെന്നോർക്കതെ അവൻ ദേഷ്യത്തിൽ പറയാൻ പാടില്ലാത്ത പലതും വിളിച്ചു പറഞ്ഞു......കല്യാണം കഴിഞ്ഞ നാൾമുതൽ കേൾക്കാൻ തുടങ്ങിയതാ... അവളുടെ ഒരു അശ്വതി... ഒരിക്കൽ ഒന്ന് കിട്ടിയപ്പോൾ കുറച്ചുനാളത്തേക് സമാധാനം ഉണ്ടായിരുന്നു....അതും കഴിഞ്ഞപ്പോൾ പിന്നെ കുഞ്ഞിനെവേണമെന്നും പറഞ്ഞായിരുന്നു... എന്നിട്ടോ?????

എല്ലാ ആവേശവും അടങ്ങിയോ എന്നിട്ട് നിന്റെ???? എന്നിട്ടിപ്പോ പുതിയ തലവേദനയുമായി ഇറങ്ങിയേക്കുവാ....എനിക്കറിയാൻവയ്യാഞ്ഞിട്ട് ചോദിക്കുവാ എന്താ നിന്റെ പ്രശ്നം????? മൂർച്ചയെറിയ പലവാക്കുകളും അവൾക്ക് നേരെ തൊടുത്തുവിടുമ്പോൾ അനന്തൻ അറിഞ്ഞിരുന്നില്ല ആ പൊട്ടിപെണ്ണിന്റെ മനസിലേക്ക് അശ്വതി വിഷം കുത്തിവച്ച കാര്യം..... അശ്വതിയുടെ ഏറ്റുപറച്ചിലും അനന്തന്റെ വാക്ശരങ്ങളും കൂടി ആയപ്പോഴേക്കും ആ പെണ്ണ് തളർന്നു പോയിരുന്നു...... ഒന്ന് പൊട്ടികരയണമെന്നവൾക് തോന്നിപ്പോയി.... എങ്കിലും അവനോടുള്ള വാശി അവളെ അതിന് അനുവദിച്ചില്ല.... നിന്നോട് ചോദിച്ചത് കേട്ടില്ലേ എന്താ നിന്റെ പ്രശ്നം???? പറയാനാണ് ഞാൻ പറയുന്നേ... അനന്തൻ ഒരു താക്കീതിന്റെ സ്വരത്തോടെ പറഞ്ഞു....നീലുവിനും വാശികേറി... അവൾ അനന്തന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി... ഉങ്കൾക്കൊന്നും തെരിയവേ ഇല്ലിയാ????.... ആണ എനക്കെല്ലാം പുരിഞ്ജു പോച്..... അശ്വതി അക്കവും ഉങ്കളും പുരുഷൻ പൊണ്ടാട്ടി മാതിരി സെർന്ത് വാഴ്ന്തത്തിലിയ????

ഉൻ കൊലന്താ താനേ അമ്മൂട്ടി... നീലാംബരി...... ദേഷ്യത്തോടെ അലറി വിളിച്ചതിനൊപ്പം അവൻ അറിയാതെ തന്നെ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..... നീലു ഒന്ന് വേച്ചു പോയി..... എന്നിട്ടും അടികൊണ്ട കവിളിലേക്ക് ഒരുകൈകൊണ്ട് പൊത്തിപിടിച്ചുകൊണ്ട് ദേഷ്യത്തോടെ അനന്തന് നേരെ വീണ്ടും തിരിഞ്ഞു അവൾ.. തല്ലുങ്കോ ... തള്ളി കൊല്ലുങ്കോ ..... ഇത് നിജം താ.... എത്തണവാട്ടി നാൻ ഉങ്കൾ രണ്ട് പേരെയും അന്തമാതിരി നിലമേ പാത്തിട്ടേ....ഉങ്കൾക്ക് ഞാവകം ഇറുക്കാ... അശ്വതിയാക്ക വീട്ട് പക്കത്തിലെ ഇറക്കണ കുളപ്പുരക്കുള്ളെ നാൻ പാത്തിട്ടേ... പലവാട്ടി പാത്തിട്ടേ.... വാശിയോട് സംസാരിക്കാൻ തുടങ്ങിയെങ്കിലും അവസാനം അവൾ പൊട്ടികരഞ്ഞുപോയി....അതൊക്ക പൊഴിയാ????? അനന്താന് അവന്റെ ദേഷ്യം നിയന്ത്രിക്കാനും ആയില്ല.... മനസിൽപോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവൾ പറയുന്നത്.... അങ്ങിനൊരിക്കൽപോലും അശ്വതിയും താനും തമ്മിൽ ഒരു ബന്ധവും ഉണ്ടായിട്ടില്ല....

മാത്രമല്ല അതിനുള്ള സാഹചര്യങ്ങൾ ആവോളം ഉണ്ടായിട്ടും പലപ്പോഴും അശ്വതി അതിനൊക്കെ താല്പര്യം കാണിച്ചപ്പോളും താനായിട് ഒഴിഞ്ഞു മാറിപോയിട്ട് ഉള്ളു..... അനന്തന് അവന്റെ തല പെരുത്തുകയറുമ്പോലെ തോന്നി... സൊള്ളുങ്കോ.... ഉങ്കൾക്ക് സൊല്ലമുടിയുമാ ഉങ്കൾ രണ്ടാൾകിട്ടേയും അപ്പിടി യാതവതൊന്നു നാടകവേയില്ലെന്ന്... സൊല്ലമുടിയുമാ????... നിർത്തടി..... നീ അങ്ങിനെ കണ്ടെങ്കിൽ പിന്നെന്തിനാടി എന്റെ ജീവിതത്തിലോട്ട് വരാൻ താല്പര്യം കാണിച്ചേ???? അപ്പൊ നിനക്കിതൊന്നും പ്രശ്നമല്ലായിരുന്നോ???? ഇപ്പൊ എന്താടി നിനക്ക് കുഴപ്പം????? അതെ... ഞാനും അശ്വതിയും തമ്മിൽ പല ബന്ധങ്ങളും ഉണ്ടായിരുന്നു.... നീ വിശ്വസിക്കുന്നതൊക്കെ സത്യമാ.... മാത്രമല്ല നീ എന്തൊക്കയോ കണ്ടെന്നല്ലേ പറയുന്നേ????ആ കൊച്ചും എന്റേതന്നല്ലേ നീ പറയുന്നേ.... അങ്ങിനെ തന്ന നീ കരുതിക്കോ... അനന്തൻ ദേഷ്യത്തൽ നിന്ന് വിറച്ചു...... മനസ്സിൽ ഇതുവരെ ഉണ്ടായിരുന്ന നേരിയ പ്രതീക്ഷപോലും ആ പൊട്ടിപെണ്ണിന് ഇല്ലാതായി അവൾ ശിലപോലെ തറഞ്ഞു നിന്നു.....

നിന്നെ എന്ത് വേണമെന്ന് എനിക്ക് നന്നായി അറിയാം... വാടി ഇവിടെ... അവൻ അവളുടെ കൈ ബലമായി പിടിച്ചുവലിച്ചുകൊണ്ട് താഴേക്കു പോയി.... പലപ്പോഴും അവൾ നിലതെറ്റി വീഴാനഞ്ഞു.... എന്നിട്ടും അനന്തൻ പിടി വീട്ടിരുന്നില്ല.... ഗോവണിയൊക്കെ വല്യ ശബ്‍ദമുണ്ടാക്കികൊണ്ട് ചവിട്ടിയിറങ്ങി.... മുകളിന്നുള്ള ഒച്ചയും ബഹളവുമൊക്കെ സുഭദ്രമ്മയും കേൾക്കുന്നുണ്ടായിരുന്നു... എന്താണ് സംഭവിക്കുന്നതെന്നറിയാൻ വയ്യാതെ മുകളിലേക്ക് കയറാൻ നിന്ന സുഭദ്രമ്മയുടെ മുന്നിലേക്കാണ് അനന്തൻ നീലുവിനെ വലിച്ചുകൊണ്ടുവന്നിട്ടത്.... സുഭദ്രമ്മ ഒരുവേള പുറകിലേക്കൊന്നഞ്ഞുപോയി.... ആ പെണ്ണ് അവരുടെ കാൽച്ചുവട്ടിലേക്ക് ചുരുണ്ടുകൂടി പോയി.... അനന്തന്റെ ദേഷ്യം അപ്പോളും തീരുന്നുണ്ടായില്ല...... അനന്താ.... എന്തായിത്???? എന്താ എന്റെ കുഞ്ഞിനോട് നീ ഈ കാണിക്കുന്നേ??? അവർ നിലത്ത് ചുരുണ്ടുകിടക്കുന്ന നീലുവിനെ പിടിച്ചെഴുനെപ്പിച് കൊണ്ട് അനന്തന്നോട് കയർത്തു... അങ്ങോട്ട് തന്നെ ചോദിക്ക് അമ്മേ..... അമ്മയുടെ മോന് പുതിയ ബന്ധവും കുട്ടികളും ഒക്കെ ഉണ്ടാക്കി തന്നു അമ്മയുടെ ഈ പൊന്നുമോൾ....

ചോദിച്ചു നോക്കവളോട്.... അനന്തൻ നിന്നു കിതക്കുന്നുണ്ട്... അതിനിടയിൽത്തന്നെ പല്ല്‌റുമിക്കൊണ്ട് നീലുവിനെ നോക്കുന്നുമുണ്ട്.... നീലാംബരി ഒന്നും കേൾക്കാൻ ശക്തിയില്ലാത്തവളെപ്പോലെ സുഭദ്രമ്മയുടെ തോളിലായി ചാഞ്ഞു കിടന്ന് നിശബ്ദമായി കണ്ണുനീർ വാർത്തു.. എന്താ മക്കളെ ഇതൊക്കെ??? എനിക്കൊന്നും മനസിലാവുന്നില്ലലോ എന്റെ ഭഗവതി.... അവർ കണ്ണീരോടെ നെഞ്ചത് കൈവച്ചു.. ദേ അമ്മേ ഞാനൊരു കാര്യം പറഞ്ഞേക്കാം... ഇനി മേലിൽ എന്റെ കണ്ണിന്മുന്നിൽ ഇവളെ ഇനി കണ്ടുപോകരുത്..... അങ്ങനാണേൽ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല....എങ്ങോട്ടുന്നു വച്ചാൽ കൊണ്ട് കളഞ്ഞോ .. ഈ ജന്മം ഇവൾ നന്നാകില്ല.... എനിക്കൊട്ടു മനസമാധാനം തരതുമില്ല.... ഇവളുടെ ഭ്രാന്തിനൊക്കെ ഉത്തരം പറയാൻ എനിക്ക് കഴിയില്ല.... എവിടന്ന് വച്ചാൽ കൊണ്ട് കളഞ്ഞോ.... സഹിക്കുന്നതിനു ഒക്കെ ഒരു പരിധി ഉണ്ട്...എനിക്ക് കുറച്ച് മനസമാധാനം വേണം.... ഒരുവേള അവന്റെ വാക്കുകളിൽ നീലുവിന് ശ്വാസം നിലച്ചപോലെ തോന്നിപ്പോയി....

മനസ്സിൽ അടക്കിവക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോൾ ചോദിച്ചു പോയതാണ് താൻ..... ആ മനസ്സിൽ തനിക്കിത്രയേ സ്ഥാനമുള്ളോ?????അവളുടെ കൈകൾ സുഭദ്രമ്മയിൽ പിടിമുറുക്കി... അനന്താ..... അവർ ദേഷ്യത്തോടെ വിളിച്ചു.... നീ എന്താ പറയുന്നതെന്ന ബോധം നിനക്കുണ്ടോ??? ഇവളെന്താ വല്ല പൂച്ചയോ പട്ടിയോ ആണോ വേണ്ടന്ന് തോന്നുമ്പോൾ എവിടേലും കൊണ്ടുപേഷിക്കാൻ??? നിനക്കെന്താ അനന്താ???? അമ്മ ഒറ്റൊരാളാ ഇതിനെല്ലാം കാരണം... അന്നേ ഞാൻ പറഞ്ഞതാ ഇത്‌ ശെരിയാവില്ലന്ന്....അഞ്ചു പൈസക്ക് വകതിരിവില്ലാത്ത ഈ പൊട്ടിപെണ്ണിനെ എന്റേതലയിൽ പിടിച്ചു വച്ചിട്ടിപ്പോ എനിക്ക് ഒരു സമാധാനവും ഇല്ലാതായില്ലേ.... ഒരല്പം സ്വസ്ഥതപോലും എനിക്ക് തരില്ല.... അതെങ്ങിനെ രക്തത്തിൽ ഉള്ളതല്ലേ കാണിക്കു.... അവളുടെ അമ്മ ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞതല്ലേ... ഇപ്പൊ.. അനന്താ...... ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുത് നീ....അനന്തൻ പറഞ് പൂർത്തിയാക്കും മുന്നേ സുഭദ്രമ്മയുടെ ഒച്ച വീണ്ടും ഉയർന്നു..... അനന്തൻ പറഞ്ഞ വാക്കുകൾക്ക് നീലുവിനെ ജീവനോടെ ചുട്ടെരിക്കാനുള്ള ശക്തിയുണ്ടായിരുന്നു....

അവൾ മനോവേദന താങ്ങാനാവാതെ വിമ്മി പൊട്ടി....ആ ഒരു നിമിഷം താനെന്താണ് പറഞ്ഞതെന്ന ബോധം അവന്റെ മനസിലും ചെറിയൊരു അസ്വസ്ഥത നിറച്ചു... അവളോടുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാണ്...അവന്റെ കണ്ണുകൾ ചെറിയൊരു കുറ്റബോധത്തോടെ അവളുടെമേൽ പാറി വീണു... അവൾ ആ വേദനയിലും ഒന്ന് പുഞ്ചിരിച്ചു... അവന് വേണ്ടി... നിസ്സഹായത നിറഞ്ഞ ആ മുഖത്തെ ചിരി എന്തോ അവന് പെട്ടെന്ന് നേരിടാനായില്ല....അവൻ നോട്ടം മാറ്റിക്കൊണ്ട് ദേഷ്യത്തോടെ മുകളിലേക്ക് കയറിപ്പോയി.. അനന്തൻ പോയതും അവളുടെ കരച്ചിലിന്റെ ആക്കം കൂടി.... പതിയെ പതിയെ അതൊരു പൊട്ടികരച്ചിലായി മാറി..... സുഭദ്രാമ്മ ഒരാശ്വാസത്തിനായി അവളുടെ തലയിലൂടെ മെല്ലെ തഴുകികൊണ്ടിരുന്നു.....അവരുടെകണ്ണുകളും നിറഞ്ഞൊഴുകുകയായിരുന്നു.... അവളുടെ കരച്ചിൽ നിർത്തുന്നില്ല എന്ന് കണ്ടതും അവർ പതിയെ അവളെ റൂമിലേക്കു കൊണ്ടുപോയി... **************** അവൾ ഏറെ നേരം സുഭദ്രമ്മയുടെ മടിയിൽ കിടന്ന് എങ്ങലടിച്ചു കരഞ്ഞു...

അവർ അവളോട്‌ കാര്യം ചോദിച്ചെങ്കിലും ആദ്യമൊന്നും നീലു പറയാൻ കൂട്ടാക്കിയില്ല.... പിന്നെ അവരുടെ നിർബന്ധത്തിന് വഴങ്ങി നടന്നതെല്ലാം അവൾ അവരോട് പറഞ്ഞു.... മാത്രമല്ല അശ്വതിയെകണ്ടതും അവൾ പറഞ്ഞതുമെല്ലാം അവൾ സുഭദ്രമ്മയോട് പറഞ്ഞു..... അവർ അതെല്ലാം ഒരു നിർവികരതയോടെ കേട്ടിരുന്നു.... ഇതിൽ ആരുടേഭാഗത്താണ് ശെരി തെറ്റ് എന്നൊന്ന് വേർതിരിച്ചെടുക്കാൻ അവർക്കയില്ല.... അനന്തന്റെ ഭാഗം നോക്കിയാൽ അവനെയും കുറ്റം പറയാനാകില്ല....പെട്ടെന്ന് ഇങ്ങിനൊക്കെ കേട്ടാൽ ആരായാലും ഇങ്ങിനെയെ പ്രതികരിക്കു....എങ്കിലും അവൻ പറഞ്ഞ ചിലവാക്കുകൾ പറയരുതാത്തതായി പോയി എന്നവർക് തോന്നി... നീലുവിന്റെ രീതിവച്ചുനോക്കിയാൽ അവളെയും തെറ്റ് പറയാനാകില്ല.... ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിക്കുട്ടി..... പ്രത്യേകിച്ചും അനന്തനെ ക്കുറിച്ചുള്ളകാര്യമാകുമ്പോൾ അവൾ കൂടുതൽ വിഷമിക്കും..... അത്രക്കും സ്നേഹമാണവൾക് അനന്തന്നോട്... അവർ തന്റെ മടിയിൽ കിടക്കുന്ന നീലുവിന്റെ തലയിലൂടെ അരുമയായി തഴുകി....

മോളെ.... നീ വിശ്വസിക്കുന്നുണ്ടോ അശ്വതി പറഞ്ഞതൊക്കെ സത്യമാണെന്നു???അനന്തൻ അങ്ങനൊരു തെറ്റ് ചെയ്തിട്ടുണ്ടെന്നു????? എനക്ക് തെരിയലെ അപ്പാമ്മ.... ആണ എങ്കിട്ടെ അവർ അപ്പിടിയൊന്നും പണ്ണവേ ഇല്ലാന്ന് സൊല്ലിയ.... അത് പൊഴി ആയിരുന്തലും എനക് വിശ്വാസം താ അപ്പാമ്മ..... ആണ... അവർ അപ്പിടിയൊന്നും സൊല്ലലെ....അതുകാക താ എനിക്ക് വലിക്കിത്.... അവൾക്കെന്തോ മറ്റൊന്നും അവരോടു പറയാൻ തോന്നിയില്ല.... അത് കേട്ടതും സുഭദ്രമ്മക് അവളോട്‌ വല്ലാതെ അലിവ് തോന്നി... അങ്ങിനൊന്നും ഇല്ല മോളെ.... എന്റെ അനന്തൻ അങ്ങനൊരു തെറ്റ് ചെയ്യില്ല....അവനെ എനിക്കറിയാം.... മോളെങ്ങിനൊക്കെ ചോദിച്ചപ്പോൾ അമോൾക്കവനെ വിശ്വാമില്ലെന്ന് അവന് തോന്നിക്കാണും...അതാ അവനങ്ങനെ പ്രതികരിച്ചേ.. അശ്വതിയെ മോൾക്കറിയില്ലേ.... ദുഷ്ടയ....എങ്ങനേം നിങ്ങളെതമ്മിൽ പിരിക്കാനാ ആ അമ്മയും മോളും നോക്കുന്നത്... മോളൊന് ചിന്തിച്ച് നോക്കിയേ... അവൾ അനന്തനെ വേണ്ടന്ന് പറഞ് പോയ നാൾ തൊട്ടു തകർന്ന് നടന്നവനാ എന്റെ കുഞ് .... അവന്റെ വേദന കണ്ട അമ്മയാണ് ഞാൻ....

മാറ്റാരേക്കാളും അവനെ എനിക്കറിയാം മോളെ.... എന്റെ കുഞ് ഇങ്ങനൊരു തെറ്റ് ചെയ്തിട്ടില്ല...ഒരിക്കലും ചെയ്യുകയുമില്ല...അത് ഈ അമ്മക് ഉറപ്പാ..... അതുമല്ല ഒരുപെണ്ണിനെ സ്നേഹിച്ച് വയറ്റിലൊരു കുഞ്ഞിനേം സമ്മാനിച്ച് കയ്യൊഴിയാനും വേണ്ടി അധഃപധിച്ചിട്ടില്ല മോളെ അവൻ...... ഈ അപ്പാമയ അവനെ വളർത്തിയെ ...വല്ലാത്ത ഒരു ദൃഡത ആ അമ്മയുടെ വാക്കുകൾക്ക് ഉണ്ടായിരുന്നു... അവളും മൗനമായിത്തന്നെ എല്ലാം കേട്ടിരുന്നു.... മോളെത്തന്നൊന്നും മനസിൽപോലും വൈക്കേണ്ട കേട്ടോ....മോളിപ്പോ കിടന്നോ.... നാളെയാവട്ടെ അപ്പാമ്മ സംസാരിക്കാം അനന്തനോട്... അവൻ കൊടുത്തോളും അശ്വതിക്കുള്ളത്.... അവൻ ദേഷ്യത്തിന്റെ പുറത്ത് ഓരോന്ന് വിളിച് പറഞ്ഞതാ....അശ്വതി മോളോട് ഇങ്ങിനൊക്കെ പറഞ്ഞിട്ടാണെന്ന് അവനറിയില്ലലോ....മോൾക്കറിയാലോ അവന് ദേഷ്യംവന്നാൽ പിന്നെ കണ്ണ് കാണില്ല.... എന്റെ മോൾ വിഷമിക്കല്ലേ...... നീലു ആ വേദനക്കിടയിലും ഒന്ന് പുഞ്ചിരിച്ചു.... വേണ അപ്പാമ്മ.... അവർക്കിട്ടെ ഒന്നും സൊല്ലവേണ്ട... അവർക്കേന്മേലെ നല്ല കോപമിരുക്കു...അവരോടെ ലൈഫിലെ നാൻ വേണ അപ്പാമ്മ....

അവർ അപ്പംമാവോട കട്ടായതിൽത്താ എന്നെ കല്യാണം പണ്ണിട്ടെ.... ഇന്നുംകൂടേ സൊള്ളവില്ലിയ???? എന്നാലേ മുടിയലേ അപ്പാമ്മ... എന്നാലേ അവർ കഷ്ടപ്പെട കൂടാത്.... അവർ സന്തോഷമാ ഇരിക്കവേണം... അവർ സൊന്നമാതിരി നിമ്മതിയ ഇരിക്കാവേണം... ആണ അതുകാകെ നാൻ ഇനിമേ ഇങ്കെ ഇരിക്കാകൂടാത്.....നാൻ പൊറേ.... അതുമട്ടും അല്ലൈ അപ്പാമ്മ.....എന്നാലേ ഇനിമേ ഇങ്കെയിരിക്ക മുടിയാത്.... അവർ യെൻ അമ്മവെക്കൂടെ..... അത്രയും പറഞ്ഞപ്പോഴേക്കും അവൾ വിധുമ്പി പോയി..... മോളെ.... നീ എന്താ ഈ പറയുന്നേ.... എന്റമോളാ നിയ്... നീ ഈ അപ്പമ്മയെ വിട്ടേങ്ങോട്ടാ പോണേ???? എന്റെ അനന്തന്റെ ജീവന നീ.... അവൻ ദേഷ്യത്തിൽ എന്തോ പറഞ്ഞതിനാണോ മോളെ നീ ഇങ്ങിനൊക്കെ പറയുന്നേ.....???? അവർക്ക് എന്നെ പുടിക്കലെ അപ്പാമ്മ... എന്മേലെ നിറയെ കോപമിരുക്... അവർ സൊള്ളവില്ലിയ... അപ്പംമതാ എന്നെ അവമേലെ കട്ടായംപണ്ണി വച്ചിട്ടിയെന്നു.... അവർക്കെന്നെ പുടിക്കലെ.... നിന്നെ എന്തുപറഞ്ഞ ആശ്വസിപ്പിക്കേണ്ടതെന്നറിയില്ല കുട്ടി ...

അശ്വതിയെ കണ്ടതും അവൾ പറഞ്ഞതുമൊക്കെ നീലുട്ടി ഒന്നെന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങിനൊന്നും ഉണ്ടാവില്ലായിരുന്നുമോളെ.... എന്നാൽ എന്തിന്റെ പുറത്തായാലും അനന്തൻ പറഞ്ഞതൊക്കെ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നു മോൾ ഈ അപ്പാമ്മയെ ഓർത്ത് അവനോട് ക്ഷമിക്കില്ലേ...... ഈ അപ്പാമ്മ ക്ഷമ ചോദിക്കുന്നു മോളോട്...... അവർ അവളുടെ രണ്ടുകയ്യും കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു... വേണ അപ്പാമ്മ... വേണ... നീങ്ക എങ്കിട്ടെ മന്നിപ് കേൾക്ക കൂടത്... പറവലെ അപ്പാമ്മ... നാൻ ഇന്തമാതിരി എല്ലാം കേട്ട് പഴകിടിച്ചു...അതുകാകെ എനക്കിപ്പോ യെന്ത വലിയും കേടയലേ....കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ഒരുചിരിയോടെ അവൾ പറഞ്ഞു... നിറഞ്ഞ കണ്ണുകളോടെ അവർ പതിയെ അവളുടെ മുടിയിഴകളിൽ തഴുകികൊണ്ടിരുന്നു...... അവളും മെല്ലെ കണ്ണുകളടച്ചു കിടന്നു.... മനസ്സിൽ ഒരു സങ്കടകടൽ തന്നെ ഇരമ്പിക്കൊണ്ടിരുന്നു.... അവഗണനയയും കളിയാക്കലും നിറഞ്ഞ ബാല്യം അവളുടെ മുന്നിൽ വന്ന് പള്ളിലിക്കും പോലെ തോന്നി അവൾക്....തന്റെ ജീവനായവരെ മരണം തട്ടിപ്പറിച്ചെടുത്തതും....

തന്നെ കൊത്തിപറിക്കാൻ നിന്ന കഴുകൻ കണ്ണുകളിൽ നിന്നും ദൈവത്തെപോലെ വന്ന് തന്നെ പൊതിഞ്ഞുപിടിച് ആവോളം സ്നേഹം വച് നീട്ടിയ ഒരു മനുഷ്യൻ.... എന്തുകൊണ്ടോ ആ മുഖം മനസ്സിൽ നിറഞ്ഞു നിന്നു....എന്നാൽ അവിടെയും വിധി തന്നെ വീണ്ടും കുത്തുവാക്കുകളുടെയും അവഗണകളുടെയും പടുകുഴിയിലേക്ക് തള്ളിയിട്ടുകൊണ്ട് വേദന നിറഞ്ഞ തന്റെ ബാല്യം സമ്മാനിച്ചു കൊണ്ട് കടന്ന് പോയി ........ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു....ആദ്യമായി പ്രണയം തോന്നിയ ആൾ...... അറിവില്ലാത്ത പ്രായത്തിൽ മനസ്സിൽ ചെക്കറിയ ആൾ..... ഒടുവിൽ ഹൃദയം തകരുന്ന കാഴ്ചകണ്ട് ചങ്ക് പൊട്ടികരയേണ്ടി വന്ന ദിവസം...... പിന്നെ എല്ലാം മറന്നകണക്കെ അഭിനയിച്ചുകൊണ്ടുള്ള ഒരു ഒളിച്ചുകളി..... അവസാനം തന്റെ പ്രണയതെതന്നെ വിധി തന്റെ മുന്നിൽ കൊണ്ട് നിർത്തി.... ആ താലിക് അവകാശിയായി.... കാത്തിരിക്കേണ്ടി വന്നെങ്കിലും ആ പ്രണയം അതിന്റെ പൂർണതയോടെ തന്നെ അറിഞ്ഞു....... എന്നാൽ ഇപ്പോൾ വീണ്ടും തന്റെ ഹൃദയം മുറിപ്പെട്ടു..... തന്റെ പ്രിയപെട്ടവൻ തന്നെ തള്ളിപ്പറഞ്ഞു....

"എന്റെ കണ്ണിന്മുന്നിൽ ഇവളെ ഇനി കണ്ടുപോകരുത്..... അങ്ങനാണേൽ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല....എങ്ങോട്ടുന്നു വച്ചാൽ കൊണ്ട് കളഞ്ഞോ .. എനിക്ക് കുറച്ച് മനസമാധാനം വേണം...." അനന്തന്റെ വാക്കുകൾ പലവുരു അവളുടെ മനസിലേക്ക് വന്നു.... അത്രക്ക് വെറുത്തുപോയോ?????? "അഞ്ചു പൈസക്ക് വകതിരിവില്ലാത്ത ഈ പൊട്ടിപെണ്ണിനെ എന്റേതലയിൽ പിടിച്ചു വച്ചിട്ടിപ്പോ എനിക്ക് ഒരു സമാധാനവും ഇല്ലാതായില്ലേ.... ഒരല്പം സ്വസ്ഥതപോലും എനിക്ക് തരില്ല.... അതെങ്ങിനെ രക്തത്തിൽ ഉള്ളതല്ലേ കാണിക്കു.... അവളുടെ അമ്മ ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞതല്ലേ" ഓർക്കവേ സഹിക്കാൻ കഴിയാത്ത വേദന തോന്നി....ഹൃദയംപൊട്ടി ചോര കിനിയും പോലെ.....അവൾ അടഞ്ഞ മിഴികൾ ഒന്നുകൂടെ മുറുക്കി.......ഒരു മടങ്ങി പോക്കിന്‌ സമയമായെന്നപോലെ അവളുടെ മനസിലിരുന്നാരോ മന്ത്രിച്ചു....രണ്ടുത്തുള്ളി കണ്ണുനീർ അവളുടെ അടഞ്ഞ മിഴികോണിലൂടെ ഒഴുകിയിറങ്ങി.............(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story