നീലാംബരം: ഭാഗം 24

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അഞ്ചു പൈസക്ക് വകതിരിവില്ലാത്ത ഈ പൊട്ടിപെണ്ണിനെ എന്റേതലയിൽ പിടിച്ചു വച്ചിട്ടിപ്പോ എനിക്ക് ഒരു സമാധാനവും ഇല്ലാതായില്ലേ.... ഒരല്പം സ്വസ്ഥതപോലും എനിക്ക് തരില്ല.... അതെങ്ങിനെ രക്തത്തിൽ ഉള്ളതല്ലേ കാണിക്കു.... അവളുടെ അമ്മ ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞതല്ലേ" അവന്റെ വാക്കുകൾ ഓർക്കവേ സഹിക്കാൻ കഴിയാത്ത വേദന തോന്നി....ഹൃദയംപൊട്ടി ചോര കിനിയും പോലെ.....അവൾ അടഞ്ഞ മിഴികൾ ഒന്നുകൂടെ മുറുക്കി.......ഒരു മടങ്ങി പോക്കിന്‌ സമയമായെന്നപോലെ അവളുടെ മനസിലിരുന്നാരോ മന്ത്രിച്ചു....രണ്ടുത്തുള്ളി കണ്ണുനീർ അവളുടെ അടഞ്ഞ മിഴികോണിലൂടെ ഒഴുകിയിറങ്ങി.... **************** ഈ സമയമത്രയും അനന്തൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു...മുകളിലേ ക്കു കയറി വന്നിട്ടും കുറച്ചുമുന്നേ അരങ്ങേരിയ രംഗങ്ങളൊക്കെ വീണ്ടും മാറി മാറി അവന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നു.....അതിന്റെ ഓർമകളിൽ പോലും നിയന്ത്രണം നഷ്ടമാകുമെന്ന് അനന്തന് തോന്നിപ്പോയി....

മാത്രമല്ല നീലു പറഞ്ഞതൊക്കെ ഓർക്കും തോറും അവന് അവളോട്‌ അതിയായ ദേഷ്യം തോന്നി...ഇത്രയും താൻ സ്നേഹിച്ചിട്ടും അവൾ സംശയത്തോടെ മാത്രം തന്നെ നോക്കുന്നുവെന്ന ചിന്ത അവന്റെ മനസ്സിൽദേഷ്യത്തിനൊപ്പം തന്നെ നിസ്സഹായതയും നിറച്ചു.... ഏറെ നേരം അനന്തൻ കഴിഞ്ഞുപോയ നിമിഷങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു..... പതിയെ പതിയെ അവന്റെ ചിന്തകൾ താൻ അതിരുവിട്ട് പറഞ്ഞുപോയ ചില വാക്കുകളിൽ കുരുങ്ങി കിടക്കുവാൻ തുടങ്ങി...... കൂരമ്പുപോലെ താൻ തൊടുത്തുവിട്ട വാക്കുകളിൽ ഉഴറി അങ്ങേയറ്റം നിസ്സഹായതയോടെ തന്നെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച നീലുവിന്റെ മുഖം അവന്റെ മനസ്സിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നു .... അവന്റെ മനസ് വല്ലാത്ത കുറ്റബോധത്താൽ നീറി പുകഞ്ഞു.... "പൊട്ടിപെണ്ണാണ്.... ഒരുനിമിഷം താൻ അത് ഓർക്കാതെ പോയി...."അവന്റെ മനസ് ആരോടെന്നില്ലാതെ ഉരുവിട്ടു...... അനന്തൻആസ്വസ്ഥതയോടെ ഇരുകൈകളും തലയിൽ താങ്ങിയിരുന്നു......

ദേഷ്യത്തിൽ അവളോട്‌ പറഞ്ഞ വാക്കുകൾ പലതും അതിരുകടന്നുപോയി എന്നചിന്ത പതിയെ കുറ്റബോധത്തിന് വഴിമാറി......അതിയായ ചിന്താ ഭാരത്താൽ അനന്തൻ ഇരുകൈവിരലുകളും തലമുടിയിൽ ശക്തിയിൽ കോർത്തു പിടിച്ചു.... പിന്നെ അതേപടിതന്നെ പുറകിലെക്കഞ്ഞു കട്ടിലേക്ക് മലർന്നു... വല്ലാത്തൊരു മൂകത ആ രാത്രിയിൽ ആ വീടിനെ പൊതിഞ്ഞുനിന്നു..... ആരും പരസ്പരം മിണ്ടിയില്ല... റൂമുകളിൽ നിന്നുപോലും പുറത്തേക്കിറങ്ങിയില്ല.... നീലു എപ്പോഴോ ഉറക്കത്തിലേക് വീണെന്ന് തോന്നിയപ്പോൾ സുഭദ്രമ്മ പതിയെ അടുക്കളയിലേക് പോയി..... അവർക്കും വല്ലാത്തൊരു അവശത തോന്നി... അതുപക്ഷെ ശരീരത്തിന്റെ വയ്യായികയിൽ തോന്നിയതല്ല..... മറിച് മനസിന്റെ വേദനയിൽ കുറച്ച് മണിക്കൂറുകൾ കൊണ്ടുതന്നെ ആ അമ്മ അവശയായി തീർന്നിരുന്നു..... 10 മണിയായിട്ടും ആഹാരം കഴിക്കാനായി അനന്തൻ താഴേക്ക് വന്നില്ല.... സുഭദ്രമ്മ ഏറെ നേരം അവനായി കാത്തിരുന്നു.... ഇടക്ക് ഒന്ന് നീലുവിനെ ചെന്നു വിളിച്ചിട്ടും അവളും ആഹാരം കഴിക്കാൻ കൂട്ടാക്കിയില്ല...

വിശപ്പില്ല എന്നൊരു കാരണം പറഞ് അവൾ വീണ്ടും കിടക്കയിലേക്ക് തന്നെ ചുരുണ്ടു.... കുറച് നേരം കൂടി അവനുവേണ്ടി സുഭദ്രമ്മ കാത്തിരുന്നു....എന്തോ അവനെ ചെന്നു വിളിക്കാൻ അവർക്ക് തോന്നിയില്ല.... അനന്തൻ താഴേക്ക് ഇറങ്ങിവരില്ലെന്ന് മനസിലായതും അവർ ഉണ്ടാക്കിവച്ച ആഹാരമൊക്കെ മേശമേൽ തന്നെ അടച്ചുവച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളും സരിതുമ്പിനാൽ ഒപ്പി പതിയെ റൂമിലേക്ക് നടന്നു...... റൂമിലേക്കു ചെന്നതും കട്ടിലിൽ ഓരം ചേർന്നു വാടിതളർന്നു കിടക്കുന്ന നീലാംബരിയെ കണ്ട സുഭദ്രമ്മ ഏറെ നേരം അവളെ തന്നെ നോക്കി നിന്നു..... പിന്നെ അവളുടെ അടുത്തേക്ക് വന്നിരുന്നുകൊണ്ട് പാറിപറന്ന് കിടന്ന തലമുടിയെല്ലാം സുഭദ്രമ്മ അരുമയായി തഴുകി ഒതുക്കിവച്ചു.....തിരിഞ്ഞുകിടന്ന നീലുവിന്റെ അടഞ്ഞ മിഴികോണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി തലയിണയെ ചുമ്പിച്ചു..... എത്ര അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും അവളിൽ നിന്നൊരു എങ്ങലടി ഉയർന്നു... മോളെ.... നീലു..... നീ ഉണർന്ന് കിടക്കുവാണോ കുട്ടി..... അവളൊന്നും മിണ്ടിയില്ല.....

അതേപടി തന്നെ കിടന്നു... മോളെ....... അവർ അവളെ ബലമായി അവർക്ക് നേരെ തിരിച്ചതും ഒരേങ്ങലടിയോടെ അവരുടെ വയറ്റിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ വിമ്മി പൊട്ടി... എന്തായിത് നീലുമോളെ.... എന്റെ കുട്ടി ഇങ്ങിനെ കരയല്ലേ..... നമുക്കെല്ലാം നേരെ ആക്കം മോളെ.... എന്റെ കുട്ടീടെ കണ്ണീർ കാണാൻ ഈ അപ്പാമ്മക് കഴിയില്ലമോളെ.... ഈ കരച്ചിലൊന്ന് നിർത്ത് മോളെ നീ.... സുഭദ്രമ്മ അവരെക്കൊണ്ടാകുംവിധം അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... അത്രയുമൊക്കെ പറഞ്ഞതിനാലാവണം പിന്നെ അവളുടെ എങ്ങലുകൾ കുറഞ്ഞു വന്നു..... എങ്കിലും മുഖമുയർത്തി നോക്കാൻ അവൾ കൂട്ടാക്കിയില്ല.... അവരുടെ വയറിലേക്ക് അവൾ ഒന്നുകൂടി മുഖം പൂഴ്ത്തി.....സുഭദ്രമ്മയും പതിയെ അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകികൊണ്ടിരുന്നു....... മോളെ..... നീ ഇവിടെ കിടക്കുവാണോ??? ഏറെ നേരത്തിനു ശേഷം സുഭദ്രമ്മ അവളോട്‌ ചോദിച്ചു... അപ്പോൾ മാത്രം അവളൊന്ന് അവരുടെ മുഖത്തേക്ക് നോക്കി.....നിർവികാരത മാത്രമായിരുന്നു ആ മുഖത്ത് സുഭദ്രമ്മക് കാണാൻ കഴിഞ്ഞത്....

മോളെ നീ മുകളിലേക്കു പോകുന്നില്ലേ???? അനന്തന്റെ അടുക്കലേക്ക്???.... പിണക്കമൊക്കെ എല്ലാരുടെ ജീവിതത്തിലും ഉണ്ടാകുന്നതാ മോളെ... ഒരിക്കലും അതിനെചൊല്ലി രണ്ടാളും അകന്ന് ഇരിക്കരുത്...അത് കൂടുതൽ കൂടുതൽ അകനുള്ള സാഹചര്യം ഉണ്ടാക്കുകയെ ഉള്ളുമോളെ...... മോൾക്ക് മനസിലാവുന്നുണ്ടോ അപ്പാമ്മ പറയുന്നത്???? ഞാൻ പൊറേ അപ്പാമ്മ... ആണ കൊഞ്ച നേരം കൂടി ഉങ്കപക്കത്തിൽ പടുക്കരുതുക്ക് ആസയിരുക്ക്.... അതുക്കപ്പുറം നാൻ പൊറേ.... കണ്ടിപ്പാ പൊറേ.... സുഭദ്രമ്മക് മറ്റൊന്നും പറയാൻ അവസരം നൽകാതെ നീലു പറഞ്ഞു.... വല്ലാത്തൊരുതരം ദൃഡത അവളുടെ വാക്കുകളിൽ പ്രതിദ്വനിച്ചിരുന്നു... പക്ഷെ എന്തുകൊണ്ടോ സുഭദ്രമ്മ അത് മനസിലാക്കിയില്ല... അവർ അവളെ ചേർത്പിടിച്ചുകൊണ്ട് അവൾക്കരികിലായി തന്നെ കിടന്നു...... പതിയെ സുഭദ്രമ്മ ഉറക്കത്തിലേക്ക് വഴുതിവീണു..... അപ്പോഴും നീലുവിന്റെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.... ഇടക്കൊന്നു ആ മിഴികൾ ചുമരിലെ ക്ലോക്കിലേക്ക് നീണ്ടു..... സമയം 12നോട് അടുക്കുന്നു....

ഒരു ദീർഘശ്വാസം എടുത്തുകൊണ്ടു അവളും കണ്ണുകൾ അടച്ചു. **************** അനന്തൻ ഇതുവരെയും ഉറങ്ങിയിരുന്നില്ല.... കോളേജിൽനിന്നും വന്ന വസ്ത്രംപോലും മാറിയിട്ടില്ല... നൂലുപൊട്ടിയ പട്ടം കണക്കെ ദിശയറിയാതെ അവന്റ മനസും ചിന്തകളും എന്തൊക്കയോ ആലോചനകളിൽ സഞ്ചരിച്ചുകൊണ്ടിരുന്നു..... എത്ര ആലോചിച്ചിട്ടും നീലുവിന്റെ പക്കൽനിന്നും ഇങ്ങനൊരു പ്രതികരണത്തിനുള്ള കാരണം അവന് മനസിലാക്കാൻ കഴിഞ്ഞില്ല... കഴിഞ്ഞ കുറച്ച് നാളുകളൊഴിച്ചാൽ താൻ എപ്പോഴും അവളുടെ കൂടെത്തന്നെ ആയിരുന്നു.... അവളും കുസൃതിയും കുറുമ്പുമായി എപ്പോളും തന്നെ വിടാതെ പിടിക്കുമായിരുന്നു .... എന്നാൽ മീറ്റിങ്ങും പ്രോഗ്രാം റിഹേഴ്സലും ഒക്കെ വന്നതോടെ അതിനുപുറകെയുള്ള തിരക്കുപിടിച്ച ഓട്ടത്തിനിടെ ഒന്നിനും സമയം കിട്ടുന്നുണ്ടായിരുന്നില്ല..... ഇനി അതാകുമോ അവളെ വിഷമിപ്പിച്ചത്????? എങ്കിലും അതിന് അശ്വതിയുടെ പെരുവരേണ്ട കാര്യമെന്താ????? ഞങ്ങൾതമ്മിൽ അരുതാത്ത ബന്ധം ഉന്നയിച്ചതെന്തിനുവേണ്ടിയാ?????

അവനൊന്നിനും വ്യക്തമായൊരു ഉത്തരവും കിട്ടിയില്ല.... ആകെക്കൂടി ഭ്രാന്ത്‌ പിടിച്ചൊരു അവസ്ഥ... അതിനിടെ നീലുവിന്റെ അഭാവവും അവനെ വല്ലാതെ തളർത്തി.....കുറെ മാസങ്ങളായി ഒച്ചയും പൊട്ടിച്ചിരികളും കുറുമ്പും ഒക്കെ നിറഞ്ഞു നിന്ന മുറി പെട്ടന്ന് ശൂന്യമായതുപോലെ തോന്നി അനന്തന്.... വല്ലാത്തൊരു വീർപ്പു മുട്ടൽ അവന് അനുഭവപ്പെട്ടു....അവളില്ലായിമയിൽ അവന് സ്വയം നഷ്ടമാകുംപോലെ തോന്നി.... എങ്കിലും എപ്പോഴെങ്കിലും അവൾ മുറിയിലേക്ക് വരുമെന്ന പ്രതീക്ഷയോടെ സമയം തള്ളി നീക്കി... പിന്നെയും സമയം കടന്ന് പോയിട്ടും അവൾ വരുന്നില്ലെന്ന് കണ്ടതും അവൾ താഴെ സുഭദ്രമ്മക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്ന് അനന്തന് മനസിലായി....തെല്ലൊരു നിരാശയോടെ ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് അനന്തനും ബെഡിലേക്ക് കിടന്നു.... എന്നാൽ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറങ്ങാനായില്ല.... അവളെ ഒരുനോക്ക് കാണാൻ അവന്റെ മനസ് വല്ലാതെ ആഗ്രഹിച്ചു...കണ്ണടക്കുമ്പോഴൊക്കെ അവളുടെ ആ നോട്ടം അവനെ കൊത്തിപറിക്കുമ്പോലെ തോന്നി അനന്തന്......

ഒട്ടൊരു നേരത്തെ ആലോചനക് ശേഷം അനന്തൻ കിടക്കയിൽനിന്നെഴുനേറ്റു... അവളെ കാണാൻ ഉറപ്പിച്ചുകൊണ്ട് തന്നെ മുറിതുറന്ന് പുറത്തേക്ക് പോയി... താഴെ ഇറങ്ങിയപ്പോഴേ കണ്ടിരുന്നു മേശപ്പുറത്തു അടച് വച്ചിരിക്കുന്ന ഭക്ഷണം.... അവനൊന്നു അതിലേക്ക് നോക്കി നിന്നു... പിന്നെ മേശക്കരുകിലേക് ചെന്ന് പാത്രങ്ങളുടെ അടപ്പേല്ലാം തുറന്നു നോക്കി..... ഉണ്ടാക്കിവച്ച ചപ്പാത്തിയും കറിയുമെല്ലാം അതേപടി അടച്ചുവച്ചിട്ടുണ്ട്... അപ്പോഴേ മനസിലായി താനുൾപ്പെടെ ഇന്നെല്ലാവരും അവിടെ പട്ടിണി ആണെന്ന്.... ഉള്ളൊന്നു നീറി..... അവനതെല്ലാം അതേപടി തിരികെ അടച്ചുവെച്ചശേഷം നേരെ സുഭദ്രമ്മയുടെ റൂം ലക്ഷ്യമാക്കി നടന്നു.... റൂമിലെ ലൈറ്റ് കെടുത്തിയിരുന്നില്ല..... അനന്തൻ മെല്ലെ റൂമിനുള്ളിലേക്ക് കയറി.... അപ്പോഴേ കണ്ടിരുന്നു സുഭദ്രാമ്മയെ ചേർന്ന് ഒട്ടി കിടക്കുന്ന പെണ്ണിനെ.... കുറച്ചു നേരംകൊണ്ടുതന്നെ വല്ലാതെ വാടിതളർന്നപോലെ.....

അടികൊണ്ടു നിലിച്ച പാട് മുഖത്ത് തെളിഞ്ഞു കാണാം....ആ കുഞ്ഞിപ്പെണ്ണിന്റെ മുഖത്തെ പാട് അവന്റെ മനസിനെ ചുട്ടുപൊള്ളിച്ചു.... അവളെ കാണെ അനന്തന്റെ കണ്ണിലും നനവൂറി.... ഒന്ന് നേരം വെളുത്തിരുന്നെങ്കിൽ എന്നവനാശിച്ചു.....അവളെ ഒന്ന് ചേർത്ത് പിടിക്കാൻ.... സമാധാനത്തോടെ എല്ലാം ചോദിച്ചറിയാൻ....... വാടിതളർന്നുറങ്ങുന്ന അവളെ കണ്ടുകൊണ്ടു അധികനേരം അവനവിടെ നിൽക്കാൻ തോന്നിയില്ല.... ഒന്നടുത്തേക്ക് പോകണമെന്ന് ഉണ്ടായിരുന്നെങ്കിലും കുറ്റബോധത്താൽ നീറുന്ന മനസുമായി അവൻ തിരികെ നടന്നു... **************** പിറ്റേന്ന് പതിവിലും താമസിച്ചാണ് സുഭദ്രമ്മ ഉറക്കമിഴുന്നേറ്റത്.... തലേദിവസം നടന്ന സംഭവങ്ങളുടെ അവശേഷിപ്പെന്നോണം അവരെയും വല്ലാതെ തളർച്ച ബാധിച്ചിരുന്നു......ഉറക്കമുണർന്നപാടെ കണ്ണടച്ചുകൊണ്ട് അവർ ഈശ്വരന്മാരെ വിളിച്ചൊന്നു പ്രാർത്ഥിച്ചു...... ശേഷം നീലുകിടന്ന വശത്തേക്കൊന്ന് നോക്കി.... അവരുടെ ചുണ്ടിലൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു..... സുഭദ്രമ്മ നേരെ അടുക്കളയിലേക്ക് പോയി അവരുടെ ജോലികൾ തുടർന്നു.... സമയം കടന്ന് പൊയ്‌കൊണ്ടിരുന്നു.....

പതിവ് സമയം കഴിഞ്ഞിട്ടും അനന്തനെ താഴേക്ക് കാണാത്തതു കാരണം സുഭദ്രമ്മ ഹാളിലെ ക്ലോക്കിലേക്ക് സമയം നോക്കി.... മണി 9 നോട് അടുക്കുന്നു... അവരുടെ നെറ്റിയൊന്നു ചുളിഞ്ഞു.... എന്നാൽ അപ്പോഴേക്കും അനന്തൻ പടികളിറങ്ങി താഴത്തേക് വന്നിരുന്നു.... പതിവിന് വിപരീതമായി ഒരു ടി ഷർട്ടും ലുങ്കിയും ധരിച്ചാണ് അനന്തൻ ഇറങ്ങി വന്നത്... അവനെനോക്കി നിൽക്കുന്ന സുഭദ്രമ്മക് ഒരു പുഞ്ചിരി സമ്മാനിച്കൊണ്ട് ടേബിളിന് മുന്നിലെ ചെയർ വലിച്ചിട് അതിലേക്കിരുന്നു... ഇന്ന്‌ പോകുന്നില്ലമേ.... ലീവാ.... അവരുടെ നോട്ടം കണ്ടെന്നോണം അനന്തൻ ഒരു ചിരിയോടെ പറഞ്ഞു... മ്മ്മ്മ്.....സുഭദ്രമ്മ ഒന്ന് മൂളി നിനക്ക് കഴിക്കാനെടുക്കട്ടോ അനന്താ?????? അഹ്... എടുത്തോളൂ അമ്മേ... നല്ല വിശപ്പുണ്ട് ഇന്നലെ ഒന്നും കഴിച്ചതല്ലല്ലോ... അവൻ തെല്ലൊരു ജാള്യതയോടെ പറഞ്ഞു... മ്മ്മ്മ്.. സുഭദ്രമ്മ ഒന്ന് ഇരുത്തി മൂളി... പിന്നെ അവനെ ഒന്ന് നോക്കികൊണ്ട്‌ അടുക്കളയിലേക്ക് നടന്നു... ആ പിന്നെ നീലുവിനെക്കൂടി വിളിച്ചോ അനന്താ ..... നീ മാത്രമല്ല അവളും ഒന്നും കഴിച്ചിരുന്നില്ല ഇന്നലെ....നീ അവളെക്കൂടി എഴുനേപ്പിച് വാ...

ഞാൻ രണ്ടാൾക്കും ഉള്ളത് എടുത്ത് വക്കാം...പോകുന്നതിനിടയിൽ അവർ വിളിച് പറയുന്നുണ്ടായിരുന്നു. അവനൊന്നു പുരികം ചുളിച്ചു..... അനന്തന്റെ മറുപടി കിട്ടാതെ വന്നപ്പോൾ സുഭദ്രമ്മ ഒന്ന് തിരിഞ്ഞവനെ നോക്കി.. എന്താ അനന്താ... ഞാൻ പറഞ്ഞത് കെട്ടില്ലെന്നുണ്ടോ നിയ്?? അമ്മ അവളെ ഇതുവരെ വിളിച്ചില്ലായിരുന്നോ???? ഞാൻ കരുതി അവളും അമ്മയോടൊപ്പം എഴുന്നേറ്റിട്ടുണ്ടാകുമെന്ന്... സുഭദ്രമ്മ അവനെന്താ പറയുന്നതെന്ന് മനസിലാകാത്തപോലെ ഒന്ന് നോക്കി.... എന്താ അനന്താ നീ ഈ പറയുന്നേ??? നിന്റെ കൂടെ മുറിയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഞാനെങ്ങിനെ വന്നു വിളിച്ചുണർത്താന.... അങ്ങിനെ ഉണർത്തിയാൽത്തന്നെ നീ അറിയില്ലേ???.... ചുമ്മാ ഓരോ മുട്ടാത്ട്ടു പറയാതെ വേഗം പോയി മോളെകൂടി കൂട്ടി വാ ചെക്കാ...ഒന്നാമതെ കുറച്ചുദിവസായി നേരത്തും കാലത്തുമൊന്നും അതൊന്നും കഴിക്കുന്നില്ല.... അതിന്റെകൂടെ പട്ടിണിയും.... അല്ല നിനക്കിതൊന്നും നോക്കാൻ സമയമില്ലല്ലോ.... നീ പോയി വിളിച്ചിട്ട് വാ അവളെ... അവരുടെ വാക്കുകേൾക്കെ അനന്തന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.....

അവൻ ഇരുന്നിടത് നിന്നും ചാടി എഴുനേറ്റു.. അമ്മേ.. അമ്മ എന്താ ഈ പറയുന്നേ.... അവൾ എന്റെകൂടെ ആയിരുന്നെന്നോ???? അവൾ ഇന്നലെ അമ്മയോടൊപ്പമല്ലേ കിടന്നേ പിന്നെങ്ങിനെ എന്റൊപ്പം വരാനാ???? അവൾ റൂമിലിലമ്മേ... ഭഗവതി.... എന്റെ കുട്ടി..... സുഭദ്രമ്മ നെഞ്ചത് കൈവച്ചുകൊണ്ട് ചുമരിലേക് ചേർന്നു.... എന്താ അനന്താ നീ ഈ പറയുന്നേ???? പിന്നെ എന്റെ മോൾ എവിടെ പോയി??? അമ്മേ നീലു എവിടെ അമ്മേ... അവൾ... അവൾ അമ്മയോടിപ്പമല്ലേ കിടന്നേ... പിന്നെ... പിന്നെ അവൾ എവിടെ പോകാനാ അമ്മേ.... എന്റെ.. എന്റെ നീലു... ഒരുനിമിഷം കൊണ്ട് അനന്തന്റെ സമനില കൈവിടുമ്പോലെ തോന്നി അവന്... അവൾ ഇന്നലെ പറഞ്ഞ വാക്കുകളൊക്കെ ഒറ്റനിമിഷംകൊണ്ട് സുഭദ്രമ്മയുടെ മനസിലേക്ക് വന്നു.....അവർക്കൊന്നും ഉൾകൊള്ളാനായില്ല..... ഇല്ല അനന്താ... അവളെങ്ങും പൊയ്ക്കാണില്ല... നീ ഒന്നുടെ മുകളിലൊക്കെ നോക്ക്... എന്നോട് നിന്റടുക്കലേക്ക് വന്നു കിടക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട അവൾ കിടന്നേ... നീ നോക്ക് അനന്താ.... അവർ വല്ലാത്തൊരു മാനസികാവസ്ഥയോടെ പറഞ്ഞു.... കേൾക്കേണ്ടതാമസം അനന്തൻ ശരവേഗത്തിൽ മുകളിലേക്ക് ഓടി.... സുഭദ്രമ്മ നെഞ്ചത് കൈവച്ചുകൊണ്ട് അതേപടി നിന്നു.... എന്തൊക്കയോ അരുതാത്തതു സംഭവിക്കാൻ പോകുന്നപോലെ അവരുടെ നെഞ്ച് പെരുമ്പറ മുഴക്കി.............(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story