നീലാംബരം: ഭാഗം 25

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ഇല്ല അനന്താ... അവളെങ്ങും പൊയ്ക്കാണില്ല... നീ ഒന്നുടെ മുകളിലൊക്കെ നോക്ക്... എന്നോട് നിന്റടുക്കലേക്ക് വന്നു കിടക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട അവൾ കിടന്നേ... നീ നോക്ക് അനന്താ.... അവർ വല്ലാത്തൊരു മാനസികാവസ്ഥയോടെ പറഞ്ഞു.... കേൾക്കേണ്ടതാമസം അനന്തൻ ശരവേഗത്തിൽ മുകളിലേക്ക് ഓടി.... സുഭദ്രമ്മ നെഞ്ചത് കൈവച്ചുകൊണ്ട് അതേപടി നിന്നു.... എന്തൊക്കയോ അരുതാത്തതു സംഭവിക്കാൻ പോകുന്നപോലെ അവരുടെ നെഞ്ച് പെരുമ്പറ മുഴക്കി അല്പനേരത്തിനുള്ളിൽ തന്നെ അനന്തൻ താഴെക്കിറങ്ങിവന്നു..... കയറിപോയപ്പോഴുള്ള ആകാംഷയും ആവേശവുമൊക്കെ ആ മുഖത്ത് നിന്നും മാഞ്ഞു പോയിരുന്നു.... അവന്റെ കണ്ണുകളിൽ കടുത്ത നിരാശതളംകെട്ടി കിടന്നു... മോനെ.... എന്താ.... എവിടെ.... മോളിങ്ങോട്ട് ഇറങ്ങി വന്നില്ലേ???? അനന്തൻ ഇറങ്ങിവന്നപാടെ സുഭദ്രമ്മ അവന്റടുക്കലേക്ക് പാഞ്ഞുവന്നുകൊണ്ട് ചോദിച്ചു....

ഒന്നും പറയാനാകാതെ അനന്തൻ മറ്റെങ്ങോ മിഴിനട്ട്കൊണ്ട് തളർച്ചയോടെ ചുമരിലേക്ക് ചാരി..... എന്താ... അനന്താ... എന്റെ കുഞ്ഞേവിടെ???? അവൾ അവിടെ ഇല്ലെ??? ആ അമ്മയുടെ സ്വരം വല്ലാതെ നേർത്ത് പോയി.... നീലു അവിടെങ്ങും ഇല്ലമ്മേ....... അവൾ.... അവൾ പോയി.... അവരെ നേരിടാൻ കഴിയാതെ കണ്ണുകൾ രണ്ടും അടച്ചുകൊണ്ട് തല ഭീതിയിലേക്ക് ചേർത്തുവച്ചു അനന്തൻ....കുറ്റബോധവും നീരശയും അനന്തനെ കുറച്ച് നിമിഷങ്ങൾക്കൊണ്ടുതന്നെ വല്ലാതെ തളർത്തികളഞ്ഞു...... എന്താ അനന്താ.... എന്താ നീ ഈ പറയുന്നേ???? പോകാനോ???? എന്റീശ്വരന്മാരെ..... എന്റെ കുട്ടി..... അവൾ... അവൾ എങ്ങോട്ട് പോകാനാ???? എന്റെ കുട്ടി..... എന്റെ കുട്ടിക്കെങ്ങോട്ടും പോകാനാകില്ല..... ഇല്ല... അവൾ പോകില്ല സുഭദ്രമ്മ നെഞ്ചുപൊട്ടി കരഞ്ഞു.... പറ അനന്താ.... എന്റെകുഞ് അവൾ എങ്ങോട്ടാ ഇറങ്ങി പോയെ....???

പറയടാ...... നീ എങ്ങോട്ടാ അവളെ പറഞ്ഞു വിട്ടേ???? പെട്ടന്നവരുടെ ഭാവം മാറി....ചുമരിൽചാരി കണ്ണുകളടച്ചുനിന്ന അനന്തനെ സുഭദ്രമ്മ ഇരു ചുമലുകളിലും ദേഷ്യത്തോടെ പിടിച്ചുലച്ചു..... പറയടാ.... അമ്മേ..... അനന്തൻ ദയനീയമായി അവരെ വിളിച്ചു...... അമ്മയെന്തൊക്കെയാ അമ്മേ പറയുന്നേ???... ഞാൻ അവളെ??? ഞാൻ അങ്ങിനെ ചെയ്യുവോ അമ്മേ???... എന്റെ നീലു അല്ലേ അവൾ... ആ ഞാൻ അവളെ പറഞ് വിടുമോ..... അമ്മ എന്തൊക്കെയാ ഈ പറയുന്നേ.... നിസ്സഹായതയിൽ അവന്റെ ശബ്ദംപോലും തളർന്നുപോയി... കണ്ണുകളിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു.... മതി അനന്താ.... മതി.... നിർത്തിക്കോ നീ.... എല്ലാം... എല്ലാം എന്റെ തെറ്റാ....ഒരു പൊട്ടി പെണ്ണല്ലായിരുന്നോ മോനെ........ .നിന്നെക്കാളും എത്ര ചെറുതാ അനന്താ അവൾ.... നീ അവളെ പൊന്നുപോലെ നോക്കുമെന്ന് ഇ അമ്മ വിചാരിച്ചുപോയി മോനെ......

അവൾ പക്വതയില്ലായിമ കാട്ടിയാലും നീ വേണ്ടായിരുന്നോ അതൊക്കെ ക്ഷമിക്കേണ്ടെ????.... സ്നേഹത്തോടെ പറഞ്ഞു തിരുത്തേണ്ട നീ തന്നെ അതിനെ കൊല്ലാകൊലചെയ്തില്ലേ പലപ്പോഴായി....സഹിക്കാവയ്യാതെ ആകും എന്റെ കുഞ് പോയത്...... ഈശ്വരാ..... ഞാൻ എവിടെപ്പോയി കൊണ്ടുവരും എന്റെ കുഞ്ഞിനെ......നിനക്കവളെ സ്നേഹിക്കാൻ പറ്റുമെന്നു ഞാൻ കരുതി.....എന്തിനാ അനന്താ.... എന്തിനാടാ നീ ഇന്നലെ അതിനെ........ അതിന്റെ മനസ് നൊന്തുപോയി കാണും....പോയില്ലേ.... എന്റെ മോൾ പോയില്ലേ.... സമാധാനം ആയില്ലേ അനന്താ നിനക്ക്?????.... നീ ഇന്നലെ പറഞ്ഞ മനസമാധാനക്കേട് മാറിക്കിട്ടിയില്ലേ???? ശല്യം തീർന്ന് കിട്ടിയില്ലേ??? സന്തോഷമായില്ലേ അനന്താ നിനക്ക്????? എതിർഭാഗത് തന്റെ സ്വന്തം മോനാണെന്നുപോലും ഓർക്കാതെ ആ അമ്മ അവനുനേരെ ശാപവാക്കുകൾ ചൊരിഞ്ഞു......"ഈശ്വരന്മാരെ എന്റെ പൊന്നുമോൾ...".

അവർ ഹൃദയം പൊട്ടി ഈശ്വരന്മാരെ വിളിച്ചു.... സുഭദ്രമ്മയുടെ വാക്കുകൾക്കൂടി ആയപ്പോഴുക്കും അവന്റെ ഉള്ളിലെ കുറ്റബോധം പതിഞ്മടങ്ങു ആയി വർധിച്ചു..... ഏറിവന്ന കുറ്റബോധത്താൽ അവന്റെ ശിരസ് കുനിഞ്ഞുപോയി... കൺകോണുകളിൽ ഉരുണ്ടുകൂടിയ നീർമണികൾ താഴേക്ക് പതിച്ചു.... ഹൃദയം തകരുന്ന വേദന തോന്നി അനന്തന്.... ഇന്നലെ അവളോട്‌ ഇറങ്ങിപോകാൻ പറഞ്ഞ നിമിഷത്തെ അവൻ സ്വയം ശപിച്ചു.... മുന്നോട്ട് എന്തുവേണമെന്നറിയാതെ അവന്റെ മനസ് ശൂന്യതയിൽ അകപ്പെട്ടപോലെ തോന്നി... അനന്താ.... എനിക്കെന്റെ മോളെ വേണം... എവിടന്നു വച്ചാൽ പോയി കൂട്ടികൊണ്ട് വാടാ അവളെ.... സുഭദ്രമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് അനന്തനെ ചുറ്റിപിടിച് കരഞ്ഞു.... സുഭദ്രമ്മയുടെ ചങ്കുപൊട്ടിയുള്ള കരച്ചിലിൽ അനന്തൻ വിറകൊണ്ടു...... അവന് അവരുടെ അവസ്ഥ കൂടി കണ്ട് നിൽക്കാനായില്ല...അമ്മേ....

അമ്മ ഇങ്ങിനെ കരയല്ലേ.. നമുക്ക് അന്വേഷിക്കാം അമ്മേ.... വാ വന്നിവിടിരിക്ക്.....അനന്തൻ വല്ല വിധേനയും സുഭദ്രമായേ പിടിച്ച് അടുത്തുകിടന്ന ചെയറിലേക്കിരുതി... അവനും അവർക്കടുത്തായി വന്നിരുന്നു.... എവിടെ ആയാലും ഞാൻ കൊണ്ടുവരും അമ്മേ അമ്മേടെ മോളെ..... എന്റെ പ്രാണനാ അമ്മേ അവൾ..... അറിയാതെ.... അറിയാതെ ഞാൻ പറഞ്ഞുപോയതാ അമ്മേ....അവൾ ഇങ്ങിനെചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ലമേ.....എന്നെ അവളൊന്നൊന്നു മനസിലാക്കിയില്ലലോ....അമ്മയെങ്കിലും എന്നോട് ക്ഷമിക്..... അല്ലെങ്കിൽ ഞാൻ.. ഞാൻ....ചങ്കുപൊട്ടി മരിച്ചുപോകുമമ്മേ..... ഇനിയും ഈ കുറ്റപ്പെടുത്തൽ കേട്ടു നിൽക്കാൻ ആകുന്നില്ലമേ എനിക്ക്.... അവരുടെ രണ്ടുകയ്യും കൂട്ടിപിടിച്ചു അതിലേക്ക് നെറ്റിമുട്ടിച്ചുകൊണ്ട് അനന്തൻ പറഞ്ഞു.... കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു അവനും..... നൊന്തുപ്രസവിച്ച മോന്റെ കണ്ണുനീർകാണനുള്ള ശക്തി സുഭദ്രമ്മക്ക് ഉണ്ടായിരുന്നില്ല..... അവർ അനന്തനെ അശ്വസിപ്പിക്കാണെന്നോണം കണ്ണുനീരോടെ അവന്റെ തലയിൽ മെല്ലെ തഴുകി...... അമ്മേ.....

എന്റെ തെറ്റാണല്ലേ അമ്മേ.... അവൾ കൊച്ചുകുട്ടിയല്ലായിരുന്നോ..... എന്റെ ഈ നശിച്ച ദേഷ്യം.... എന്റെ മോളെ ഞാൻ ഒരുപാട് വേദനിപ്പിചെല്ലെ അമ്മേ.... അവളുടെ കുഞ്ഞ് മനസിന് താങ്ങാൻ പറ്റിയിട്ടുണ്ടാവില്ല..... അതോ ഇനി എന്നെ വിശ്വാസമില്ലാഞ്ഞിട്ടുവുമോ അമ്മേ അവൾ പോയത്.... അനന്തൻ മനസിന്റെ നിയന്ത്രണം നഷ്ടയോട്ടന്നപ്പോൾ ഓരോന്നൊക്കെ പറഞ്ഞു.... അവനെക്കൂടി അങ്ങിനൊരാവസ്ഥയിൽ കണ്ടുനിൽക്കാൻ സുഭദ്രമ്മക്ക് കഴിയുമായിരുന്നില്ല.. മോനെ.... അമ്മയോട് ക്ഷേമിക്കട.... അമ്മ അറിയാതെ പറഞ്ഞുപോയതാ മോനെ... മനഃപൂർവം കുറ്റപ്പെടുത്തിയതല്ല....എന്റെ മോളെ കാണാതെ ഞാൻ.... ആ അമ്മ വിതുമ്പി പോയി....നീലുന് ഒരു വിശ്വാസക്കുറവും ഇല്ല അനന്ത നിന്നെ.... അവൾക്കത്തിന് കഴിയില്ല മോനെ.... ജീവനാ ആ കുട്ടിക്ക് നിന്നെ.... പെട്ടന്ന് അങ്ങിനൊക്കെ കേട്ടതിന്റെ സങ്കടത്തിൽ പൊട്ടിത്തെറിച്ചുപോയതാ എന്റക്കുട്ടി....

കുഞ്ഞല്ലേ മോനെ.....19 വയസല്ലേ അവൾക്കുള്ളു.... അത്രക്കൂടി മനസിന്‌ പാക്ത അവൾക് വന്നിട്ടില്ലെന്ന് നിനക്കറിയില്ലേ... ഇനി പറഞ്ഞിട്ടെന്തിനാ... എന്റെ മോൾ...... അവർ നെഞ്ചത് കൈചെർത് പരിതപ്പിച്ചു..... പെട്ടന്ന് ശുഭദ്രമ്മക്ക് നീലു അശ്വതിയെക്കുറിച്ചു പറഞ്ഞതൊക്കെ ഓർമയിലേക്ക് വന്നു.... ആ അമ്മയുടെ കണ്ണുകളിൽ അവളോട്‌ വെറുപ്പ് നിറഞ്ഞു.... അവളാ... അവളാ ഇതിനൊക്കെ കാരണം. അനന്തൻ ഞെട്ടി അവരെ നോക്കി... അവനൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല.... എന്താ... എന്താ അമ്മേ.. അമ്മ ആരെക്കുറിച്ച ഈ പറയുന്നേ????? അവൾ ആ പിശാച്... അശ്വതി... അവള എന്റെ കുഞ്ഞിനോട് അനാവശ്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.... അമ്മുമോൾ നിന്റെ കുഞ്ഞാണെന്നും അവള നീലുവിനോട് പറഞ്ഞെ...... സുഭദ്രമ്മ ദേഷ്യത്താൽ വിറച്ചു..... അവരുടെ വാക്കുകൾ കേട്ടതും അനന്തനിൽ ഒരു ഞെട്ടൽ ഉണ്ടായി...... അവളോ.... അവൾ....

അവളെന്തിനു... അതും ഇങ്ങനൊരു കള്ളം... ചീ വൃത്തികെട്ടവൾ... അനന്തന്റെ ആണപ്പല്ലുകൾ ദേഷ്യത്തൽ കടിച്ചമർത്തി..... കേട്ടപാതി കേൾക്കാത്തപാതി അവൻ ചാടി എഴുനേറ്റ് ഉമ്മറത്തേക്ക് പാഞ്ഞു.... അവന്റെ പോക്ക് കണ്ടതും സുഭദ്രമ്മ അവന്റെ പുറകെ ഉമ്മറത്തേക്ക് ഓടി.. അനന്താ.... നിനൽക്കവിടെ... അവരുടെ പുറകിന്നുള്ള വിളിക്കേട്ടിട്ടും നിൽക്കാതെ ശരവേഗത്തിൽ അനന്തൻ പുറത്തേക്കിറങ്ങി.... അനന്താ... നിന്നോടാ നിൽക്കാൻ പറഞ്ഞെ... അവരും അവന് പുറകെ ധൃതിയിൽ മുറ്റത്തേക്കിറങ്ങി അവന്റെ കയ്യിൽ പിടിച്ച് നിർത്തി.... അനന്തൻ ദേഷ്യം കത്തിനിൽക്കുന്ന കണ്ണുകളോടെ സുഭദ്രാമ്മയെ തിരിഞ്ഞു നോക്കി.... എങ്ങോട്ടാ അനന്താ നീ ചാടിത്തുള്ളി പോണേ.... നീ ആദ്യം എന്റെ മോളെ ഒന്ന് പോയി അന്വേഷിക്ക്... ബാക്കിയൊക്കെ പിന്നെ ആവട്ടെ... എനിക്കൊരു സമാധാനം ഇല്ലന്നന്താ........ അനന്തൻ ഒരു നിമിഷമൊന്ന് തറഞ്ഞുപോയി......

പെട്ടെന്നു കേട്ടപ്പോൾ ചാടിപ്പുറപ്പെട്ടതാണ്... ഇപ്പോൾ അതിലും വലുതാണ് എനിക്കെന്റെ പെണ്ണ്.... പിന്നൊന്നും തന്നെ ആലോചിക്കാതെ അനന്തൻ വണ്ടി പുറത്തേക്കിറക്കി.... അമ്മ വിഷമിക്കണ്ട..... എവിടെയായാലും നമുക്ക് കണ്ടുപിടിക്കാം അമ്മേ അവളെ...... അങ്ങിനെ നമ്മളെയൊന്നും അധികം പിരിഞ്ഞിരിക്കാൻ എന്റെ പൊട്ടിപെണ്ണിനാവിലമ്മേ..... കണ്ണുനിറച് ആധിയോടെ നിൽക്കുന്ന സുഭദ്രാമ്മയെ നോക്കി അവൻ പറഞ്ഞു.... പിന്നെ വെറുതെയെങ്കിലും ചിരിക്കാൻ ഒരു ശ്രമം നടത്തി.....അവന്റെ ബുള്ളറ്റ് ഒരു ഇരമ്പലോടെ അകലേക്ക്‌ മറഞ്ഞു അനന്തൻ പോകുന്നതുംനോക്കി ആദ്ധിപൂണ്ട മനസുമായി സുഭദ്രമ്മ ഉമ്മറത്തിണ്ണയിലേക്ക് ചാഞ്ഞിരുന്നു... **************** അനന്തൻ പലവഴിക്കും അന്വേഷിച്ചു... എങ്ങും നീലുവിനെ കണ്ടുകിട്ടിയില്ല അറിയുന്ന പലരോടും വഴിയിൽ വണ്ടിനിർത്തി തിരക്കി പക്ഷെ ആരുംതന്നെ അന്നേ ദിവസം നീലുവിനെ കണ്ടിട്ടില്ല എന്നൊരു മറുപടി മാത്രമാണ് കിട്ടിയത്....

തിരക്കിയിറങ്ങുമ്പോൾ നേരിയ ഒരു പ്രതീക്ഷ അവനിൽ ഉണ്ടായിരുന്നു... എന്നാൽ എല്ലാവരിൽനിന്നും കിട്ടിയ മറുപടി അവനെ കൂടുതൽ കൂടുതൽ തളർത്തി...... അവളെ കാത്തിരിക്കുന്ന സുഭദ്രമ്മയുടെ മുഖംകൂടി മനസിലേക്ക് വന്നതോടെ അവന് മുന്നോട്ട് എന്തുവേണമെന്നുള്ള ഒരൂഹവും കിട്ടിയില്ല.... വണ്ടി കവലയിൽ ഒന്ന് നിർത്തി.... പ്രയോജനമില്ല... എങ്കിലും ഇനി അവിടേക്കൂടി ആരോടേലും ഒന്ന് അന്വേഷിക്കാമെന്നു അവൻ മനസില്കരുതി..... ബുള്ളറ്റ് ഒരു സൈഡിലേക്ക് ഒതുക്കി വച്ചശേഷം അനന്തൻ നേരെ കവലയിലുള്ള ചന്ദ്രേട്ടന്റെ ചായ പീടികയിലേക് കയറി..... അല്ല.... ആരിത്... എന്താ അനന്ദൻകുഞ്ഞെ പതിവില്ലാതെ കാലത്തെ????... ഒരു ചായ എടുക്കട്ടെ... അനന്തൻ ചിരിച്ചുകൊണ്ടൊന്നു മൂളി.... അവിടെ ഇട്ടിട്ടുള്ള തടിബെഞ്ചിൽ ഒന്നിൽ വന്നിരുന്നു.....അവളെപ്പറ്റി എന്താണ് താൻ ചോദിക്കേണ്ടതെന്ന് ഓർക്കേ അവൻ വല്ലാതെ മാനസിക സംഘർഷത്തിലായി.... ഇപ്പോൾത്തന്നെ താൻ അന്വേഷിച്ചവരൊക്കെ പറഞ് നാട്ടുകാർ ഏറെക്കുറെ അറിഞ്ഞുകാണും....

ഇനി പലതും പറഞ്ഞുണ്ടാക്കും....എല്ലാം കൂടി ഓർക്കേ അനന്തന് തല പെരുക്കുമ്പോലെ തോന്നി.... ധാ കുഞ്ഞേ അനന്തന്റെ മുന്നിലേക്ക് ചന്ദ്രേട്ടൻ ചൂട് ചായഗ്ലാസ് കൊണ്ടുവച്ചു..... ഓരോന്നൊക്കെ ഓർത്തിരുന്ന അനന്തൻ ചെറുതായൊന്നു ഞെട്ടി അയാളെ നോക്കി... തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാൾ തന്റെ ജോലിതുടരനായി തിരികെ നടന്നു.... ചന്ദ്രേട്ടാ..... ന്തോ... എന്ത് വേണം കുഞ്ഞേ??? പാകം ശേരിയായില്ലേ??? ചന്ദ്രേട്ടാ... നീലു.. നീലുനെ പുലർച്ചെ കവലയിൽ വച്ചെങ്ങാനും കണ്ടുവോ???? അവന്റെ സ്വരത്തിൽ നന്നേ പതർച്ച ഉണ്ടായിരുന്നു.... നീലാംബരിമോളോ... ഇല്ലല്ലോ കുഞ്ഞേ...മോളെ നിങ്ങളുടെ വീട്ടിലേക്കു കൂട്ടിയെ പിന്നെ അങ്ങിനെ കാണാറേ ഇല്ലലോ... മറ്റേത് എന്നും പാൽത്തരാൻ വരുമായിരുന്നു വായാടി..... നല്ല സ്നേഹമുള്ള കുഞ്ഞാ അല്ലേ മോനെ....അയാൾ അവളുടെ ഓർമയിൽ വാത്സല്യത്തോടെ പറഞ്ഞു.... അല്ല എന്താ.. എന്തുപറ്റി മോനെ?? അത്... ആദ്യം അനന്തൻ ഒന്ന് അറച്ചെങ്കിലും പിന്നെ നീലുവിനെ കാണാനില്ല എന്നകാര്യം അയാളോട് പറഞ്ഞു...... എന്താ കുഞ്ഞേ ഇ പറയുന്നേ???...

എനിക്ക് വിശ്വസിക്കാനാവുന്നില്ല..... ഒരു പൊട്ടി കുട്ടിയ അത്... അത് ഒറ്റക് എങ്ങോട് പോകാനാ... ഞാനാണേൽ ഇന്ന്‌ രാവിലെ ഇങ്ങോട്ടു വന്നതുമില്ല... ആ പണിക്കാരൻ ചെക്കനായിരുന്നു വന്നേ... പെട്ടെന്ന് അയാളൊന്ന് നിർതിയിട്ട് എന്തോ ഓർത്തപോലെ അകത്തോട്ടൊന്നു നോക്കി... നിക്ക് കുഞ്ഞേ... ഞാൻ ആ ചെക്കനോട് ചോദിക്കട്ടെ പുലർച്ചെ ഇവിടെ ആരേലും കണ്ടോന്നു.... പറഞ്ഞുകൊണ്ട് അയാൾ ദൃതിയിൽ അകത്തേക്ക് നടന്നു.... അനന്തനിൽ നേരിയ ഒരു പ്രതീക്ഷ വന്നു.... അവനും അയാൾ പോയ വഴിയേ അകത്തേക്ക് നോക്കി.... അൽപ സമയത്തിനുള്ളിൽ തന്നെ ചന്ദ്രൻ പണിക്കാരൻ ചെക്കനുമായി വന്നു... ദേ കുഞ്ഞേ ഇവൻ പറയുന്നു പുലർച്ചെ ഒരു പെൺകുട്ടി തനിച് ഈ കവലയിൽ ബസ് കാത്ത് നിൽപുണ്ടായിരുന്നെന്നു..... അനന്തൻ ചാടി എഴുനേറ്റു.... എപ്പോഴാ... എപ്പോഴാ കണ്ടേ??? അത് എന്റെ നീലു ആയിരുന്നോ...

അവൻ ആകാംഷയോടെ ചോദിച്ചു.. പുലർച്ചെ ഒരു 4.30ആകും സാറെ.... സേലം പോകുന്ന വണ്ടിക്കായിരുന്നു... പിന്നെ ആരാണെന്നു വ്യക്തമായി ഞാൻ കണ്ടില്ല.... സാധാരണ ആ സമയത്ത് ബസ് കാത്ത് ആരുമുണ്ടാവാറില്ല... പതിവില്ലാതെ ഒരാൾ നിൽക്കുന്നെ കണ്ട് നോക്കിയതാ... വെളിച്ചം കുറവായത് കൊണ്ട് മുഖം ശെരിക്കും കണ്ടില്ല... കേട്ടുകഴിഞ്ഞതും അനന്തൻ ഒന്നും മിണ്ടാതെ വേഗത്തിൽ തന്നെ അവിടെന്ന് ഇറങ്ങി..... അവന്റെ കണ്ണുകളിലെ ഭാവം നിർവചിക്കാൻ ആകുമായിരുന്നില്ല....വണ്ടിയെടുത് നേരെ പോയത് അശ്വതിയുടെ വീട്ടിലേക്കായിരുന്നു **************** തീ പാറുന്ന കണ്ണുകളോടെ അനന്തൻ വീട്ടിനുള്ളിലേക് കയറി.... വണ്ടിവന്ന ശബ്ദംക്കെട്ട് ഉമ്മറത്തേക്കിറങ്ങിവന്ന മാലതി കാണുന്നത് കണ്ണിൽ എരിയുന്ന അഗ്നിയുമായി പാഞ്ഞുവരുന്ന അനന്തനെ ആണ്... എങ്ങോട്ടാ.... എങ്ങോട്ടാടാ ചെക്കാ നീ ഈ കേറി പോവുന്നെ????

അവനെ തടഞ്ഞുകൊണ്ട് മുന്നിലായി കയറി നിന്നു മാലതി ദേ തള്ളേ... മാറി നിന്നോ എന്റെ മുന്നിന്നു... അല്ലെങ്കിൽ അമ്മായി ആണെന്നൊന്നും ഞാൻ നോക്കില്ല... എവിടെ അവൾ... നിങ്ങളുടെ പുന്നാര മോൾ....വിളിക്കവളെ ഇങ്ങോട്ട്.. എനിക്കവളോടാ സംസാരിക്കാനുള്ളെ.... വിളിക്കവളെ... അനന്തൻ ആക്രോശിച്ചു.... അനന്തന്റെ ഭവമാറ്റത്തിൽ അവരോന്ന് പതറി....അപ്പ്പഴേക്കും അശ്വതി പുറത്തെ ബഹളമൊക്കെ കേട്ട് പുറത്തേക്കിറങ്ങി വന്നിരുന്നു... ആഹാ... ഇവിടെ ഉണ്ടായിരുന്നോ കെട്ടിലമ്മ... ഇങ്ങോട്ടുവാടി....അനന്തൻ അവളെ കണ്ടപാടേ ദേഷ്യത്തോടെ അവളുടെ മുടിയിൽ കുത്തിപിടിച്ചു മുന്നോട്ട് തള്ളി..... എടാ... വിടാടാ എന്റെ കുഞ്ഞിനെ.... മാലതി ഓടിപ്പോയി അനന്തന്റെ കയ്യിൽ പിടിച്ചു ദേ തള്ളേ മാറി ഒരു മൂലക്ക് ഇരുന്നോളണം അല്ലേൽ രണ്ടിനേം ഈ വീട്ടിനകത്തിട്ട് കത്തിക്കും ഞാൻ... എരിയുന്ന കണ്ണുകളോടെ മാലതിയെ നോക്കി പറഞ്ഞതും അവർ പേടിച് പിന്മാറി... അത്രയ്ക്ക് ഭയാനകമായിരുന്നു അവന്റെ അപ്പോഴത്തെ ഭാവം..... എന്നാൽ അശ്വതി പ്രതീക്ഷിച്ചതെന്തോ സംഭവിച്ച മട്ടിൽ കുടിലതയോടെ ഒന്ന് ചിരിച്ചു...

അത് കൃത്യമായി അനന്തൻ കണ്ടു.... ഇന്നത്തോടെ തീർത്തുതരാടി നിന്റെ ഒടുക്കത്തെ കൊലച്ചിരി.... വാടി ഇവിടെ.... അവളെ വീടിനുമ്മറത്തേക്ക് വലിച്ചിഴച്ചു അനന്തൻ എടി നാണംകെട്ടവളെ ആരാടി നിന്റെ കൊച്ചിന്റെ തന്ത.... പറയടി... ഞാനാണോ????.... എന്താ അനന്താ നീ ഈ പറയുന്നേ... എനിക്ക്... എനിക്കൊന്നും അറിയില്ല... നീ മുടിയിന്നു വിട്ടേ... എനിക്ക് വേദനിക്കുന്നു... വിട് അനന്താ... ച്ചി നിർത്തടി നിന്റെ അഭിനയം... നീ എന്റെ പെണ്ണിനോട് പറഞ്ഞതൊക്കെ ഞാൻ അറിഞ്ഞു.... നാണമില്ലെടി @%&#-#&% മോളെ.....ജനിപ്പിച്ച കൊച്ചിന്റെ അപ്പനെ മാറ്റി പറയാൻ.... നിന്റെ ഉദ്ദേശം എന്തായിരുന്നെന്നെനിക്ക് മനസിലായി.... നീ നിന്റെ ഭാഗം ക്ലിയർ ആക്കി.... ഇനി അതിന് എന്റെ പ്രതികരണം നിനക്ക് അറിയണ്ടെടി............മോളെ.. അനന്ദൻ അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു.... ഓരോ തവണ അടിക്കുമ്പോഴും അശ്വതി നിലത്തെറ്റി നിലത്തേക്ക് വീണുകൊണ്ടിരുന്നു...

അനന്തൽ പിടിച്ചെഴുന്നേപിച്ചുകൊണ്ട് വീണ്ടും വീണ്ടും അടിച്ചു... മാലതി ഇതെല്ലാം കണ്ട് ചലിക്കുവാനാകാതെ ഒരു മൂലക്ക് ഭയത്തോടെ മാറി നിന്നു.... അശ്വതിക്കൊന്നു വാക്കുകൊണ്ടുപോലും പ്രതികരിക്കാനുള്ള അവസരം അനന്തൻ നൽകിയില്ല... അടികൊണ്ട് അശ്വതി ഒരു പരുവം ആയിടുണ്ട്.. അവസാനം അവളുടെ കവിളിൽ കുത്തിപിടിച്ചു ചുമരിനോട് ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു... പുന്നാരമോളെ.... നിർത്തിക്കോളണം എന്റെ ജീവിതത്തിൽ ഇടംകോലിടുന്ന പരുപാടി... ഇല്ലെങ്കിൽ ഇനി ഇങ്ങിനെയിരിക്കില്ല എന്റെ പ്രതികരണം.... കൊന്നുകളയും ഞാൻ നിന്നെ... കേട്ടോടി ......മോളെ... ദേഷ്യത്തൽ അവന്റെ കവിളും മൂക്കും ഒക്കെ വിറക്കുന്നുണ്ടായിരുന്നു... ഇത്‌ ഞാൻ നേരത്തെ ചെയ്യേണ്ടതായിരുന്നു.... ഇവിടംകൊണ്ടൊന്നും തീർന്നെന്നു നീ കരുതണ്ട... എന്റെ പെണ്ണിനെഞ്തെങ്കിലും പറ്റിയെന്നു ഞാനറിഞ്ഞാൽ ഒരു വരവുകൂടി ഞാൻ വരും... അന്ന് നിന്റെ അവസാനമായിരിക്കും... നീ ഓർത്ത് വച്ചോ......

അവസാന വാക്ക് രണ്ടാൾക്കുമുള്ള താകീത് പറഞ്ഞുകൊണ്ട് നോട്ടം മാലതിയിലേക്ക് കൂടി പോയി... അവരോരു പരുങ്ങളോടെ വേഗം മുഖം മാറ്റി... അവളെ നിലത്തേക്ക് പിടിച് തള്ളിക്കൊണ്ട് കാറ്റുപോലെ പാഞ്ഞു പുറത്തേക്കുപോയി അനന്തൻ.... അശ്വതി ഒരു ഞരകത്തോടെ നിലത്ത് കിടന്നുകൊണ്ട് ദയനീയമായി മാലതിയെ നോക്കി.... അവൻ പോയെന്ന് കണ്ടതും അവർ ഓടിവന്നവളെ താങ്ങി.... എന്തോന്നടി കൊച്ചേ നീ ഒപ്പിച് വച്ചത്????നിന്നോട് ഞാൻ പറഞ്ഞതല്ലേ കൊച്ചേ അവരെ അവരുടെ പാട്ടിനു വിടാൻ.... ഇപ്പൊ എന്തായി... ആ ചെക്കന്റെ കയ്യിലിരിക്കുന്നെ എല്ലാം വാങ്ങി കൂട്ടിലെ... ഇനി ഇതൊന്നും പോരാഞ്ഞിട്ട് അടുത്ത ഭീഷണിയും മുഴക്കിയ പോയേക്കുന്നെ..... നീ എന്നെ ഇവിടെ ജീവിക്കാൻ സമ്മതിക്കില്ലേ പെണ്ണെ???? മനുഷ്യന്റെ ഉള്ള സമാധാനോം കളയാനായിട്ട്.. നടക്കങ്ങോട്ട്... അകത്തെങ്ങാനും പോയി കിടക്ക്.....

മനുഷ്യന് നൂറുക്കൂട്ടം ജോലി ഉണ്ട് അതിനിടക്ക ഇനി.....അവർ അവളെയും താങ്ങി അകത്തെ മുറിയിലേക്ക് പോയി....വേദനയാൽ അശ്വതിക് ഉമിനീര്പോലും ഇറക്കാൻ പറ്റുന്നുണ്ടായില്ല... വേദനയിൽ ചുളിഞ്ഞ മുഖവുമായി അവൾ മാലതിയോടൊപ്പം നടന്നു **************** അനന്തന്റെ വണ്ടി മുറ്റത്തേക്ക് വന്നു നിന്നു.... അവന്റെ മനസിന്റെ തളർച്ച ശരീരത്തെയും ബാധിച്ചു തുടങ്ങിയിരുന്നു.... അവൻ തളർച്ചയോടെ ഉമ്മറത്തെ ചാരുകസേരയിലേക്ക് കയറി ഇരുന്നു..... മോനെ..... സുഭദ്രമ്മ ഉമ്മറത്തേക്കൊടി ഇറങ്ങി വന്നു...... മോനെ... എന്തേലും... എന്തേലും വിവരം അറിഞ്ഞോ മോനെ എന്റെ കുഞ്ഞിനെ പറ്റി... അവരുടെ മനസിന്റെ ആവലാതിയെല്ലാം ആ ചോദ്യത്തിൽ നിറഞ്ഞു നിന്നിരുന്നു....... എന്തേലും ഒന്ന് പറ അനന്താ.... എന്റെ നീലു....അവൾ പോയമ്മേ..... അവൾ തിരിച്ചുപോയി........ അത്രമാത്രം പറഞ്ഞുകൊണ്ട് അനന്തൻ കണ്ണുകൾ ഇറുകെ അടച്ചു.... കസേരയിലേക്കൊന്നമർന്നിരുന്നു...ഒന്നും... ആരെയും നേരിടാനാകാത്ത പോലെ..... അനന്തന്റെ വാക്കുകളിൽ തറഞ് നിൽക്കുവാൻ മാത്രമേ ആ പാവം അമ്മക്ക് കഴിഞ്ഞുള്ളു..... രണ്ടുത്തുള്ളി കണ്ണുനീർ അനന്തന്റെ അടഞ്ഞ കൺ കോണുകളിൽളിൽനിന്നും ഊർന്ന് താഴെക്കിറങ്ങി............(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story