നീലാംബരം: ഭാഗം 26

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ദിവസങ്ങൾ ഒന്നിനുവേണ്ടിയും കാത്ത് നിൽക്കാതെ ഓടിമറഞ്ഞുകൊണ്ടിരുന്നു... അവളുടെ കുറുമ്പുകളും ചിരിയൊചകളും മുഴങ്ങിക്കേറ്റിരുന്ന തറവാടിന്റെ ഇടനാഴികളിൽ എങ്ങും ഇന്ന്‌ കനത്ത നിശബ്ധത തളംകെട്ടി കിടക്കുന്നു..... നീലാംബരിയുടെ അഭാവം തറവാടിനെ ഒന്നാകെ കരിനിഴൽ വീഴ്ത്തിയ പോലെ... കുറെയൊക്കെ അന്വേഷിച്ചെങ്കിലും അവൾ എവിടെയാണെന്നുള്ള ഒരു വിവരവും അവർക്ക് ലഭിച്ചില്ല....അനന്തൻ മുറിയിൽ നിന്നും പുറത്തേക്ക് പോലും ഇറങ്ങാത്ത അവസ്ഥയിലായി... അവളുടെ കുസൃതിയും കുറുമ്പും നിറഞ്ഞ മുറി ഇന്ന് അവനെ ശ്വാസമുട്ടിക്കുന്നു..... തമ്മിൽ തമ്മിൽ പോലും ആ തറവാട്ടിൽ ഒരു സംസാരം ഇല്ലാതെയായി.... കോളേജിൽ നിന്നും അനന്തൻ ലോങ്ങ്‌ ലീവ് എടുത്തു.... അവളില്ലായിമയിൽ അനന്തന് ഭ്രാന്ത്‌ പിടിക്കുമെന്നൊരു മാനസികാവസ്ഥയിൽ വരെ എത്തി.... ഒരു നിമിഷം അവളെ ഒന്ന് മനസിലാക്കാൻ ശ്രമിക്കാതെ തള്ളിപ്പറഞ്ഞതിന്റെ കുറ്റബോധതാൽ അവന്റെ മനസ് ഓരോനിമിഷവും ഉമീതീയിലെന്നപോലെ നീറി ....

ദിവസങ്ങളോരോന്നും സുഭദ്രമ്മ അവൾ വരുമെന്ന പ്രതീക്ഷയിൽ തന്നെ കാത്തിരുന്നു..... പലവഴിക്കും വീണ്ടും വീണ്ടും അന്വേഷിക്കാൻ ശ്രമിച്ചു... എന്നിട്ടും പ്രതീക്ഷക് വകയുള്ള ഒരു വാക്കുപോലും അവർക്ക് കിട്ടിയില്ല.... പോകെ പോകെ ആ രണ്ടാത്മക്കളുടെ ഉള്ളിലുണ്ടായിരുന്ന നേരിയ പ്രതീക്ഷപോലും നിറം മങ്ങി തുടങ്ങി........ ദിവസങ്ങളും ആഴ്ചകളും മാറി മാറി വന്നുപോയി.... നീലാംബരി പോയിട്ടു ഇന്നേക്ക് 2 മാസം കഴിഞ്ഞിരിക്കുന്നു.... മനസിന്റെ വയ്യായിക സുഭദ്രമ്മയുടെ ശരീരത്തെയും കീഴ്പ്പെടുത്താൻ തുടങ്ങി.... മുന്നത്തെപോലെ ഒന്നിനും ഒരു ഉത്സാഹവും ഇല്ല.... എപ്പോഴും ഒരേ ഇരിപ്പും കിടപ്പും മാത്രമായി മാറി..... സുഭദ്രമ്മയുടെ വയ്യായികകൂടി ആയതും അനന്തന് അത് കൂടുതൽ വേദന ഉണ്ടാക്കി... ഇപ്പൊ അനന്തൻ വേദനകളെല്ലാം ഉള്ളിലൊതുക്കാൻ പഠിച്ചിരിക്കുന്നു.... അവരുടെ മുന്നിലെങ്കിലും ചിരിക്കാൻ അവൻ ശ്രമിക്കും.... വെറുതെ ആണെന്ന് മനസ് പറയുമ്പോഴും നീലു തിരിച്ചുവരുമെന്ന ഉറപ്പ്‌ ഓരോ നിമിഷവും അവൻ സുഭദ്രമ്മക്ക് നൽകികൊണ്ടിരുന്നു.......

നീലുവിനെ ഓർത്ത് വിഷമിക്കുന്നപോലത്തന്നെ അനന്തനെ ഓർക്കുമ്പോഴും അവരുടെ മനസ്സിൽ വേദന മാത്രമായിരുന്നു..... ലീവ് മതിയാക്കി ജോലിയിൽ തിരികെ കയറാൻ അവർ തന്നാൽ ആവും വിധം പറഞ്ഞെങ്കിലും അനന്തൻ അതിനൊന്നും കൂട്ടാക്കിയില്ല.... രണ്ടാളും പരസ്പരം സന്തോഷം അഭിനയിച്ചുകൊണ്ട് ആർക്കോവേണ്ടി ദിവസങ്ങൾ തള്ളി നീക്കികൊണ്ടിരുന്നു..... **************** വീണ്ടും അവളില്ലായിമയുടെ 30 ദിനാത്രങ്ങള്കൂടി അവർക്കിടയിൽ കൊഴിഞ്ഞു വീണു...... ഒരുവൈകുന്നേരം അനന്തനും സുഭദ്രമ്മയും അടുക്കളയിൽ ഓരോ പണികളിൽ നിൽക്കവേ പതിവില്ലാതെ ഉമ്മറത്ത് ആരോ കാളിങ് ബെൽ അമർത്തി....സുഭദ്രമ്മയുടെ കണ്ണുകളിൽ പെട്ടന്നൊരു തിളക്കം വന്നു... അവർ ഇരുന്ന സ്ട്ടൂളിൽ നിന്നും വെപ്രാളംപ്പെട്ട് എഴുനേൽക്കാൻ തുടങ്ങിയതും..... അമ്മ അവിടെ ഇരിക്കു....ക്ഷേത്രത്തിൽ ഉത്സവം വരുവല്ലേ അമ്പലകമ്മറ്റിക്കാർ ആകും... ഞാൻ നോക്കിയിട്ട് വരാം....അനന്തൻ ഒരു ശാസനയോടെ അവരെ തടഞ്ഞു..... അവരുടെ കണ്ണുകളിലെ തിളക്കം പയ്യെ മങ്ങി തുടങ്ങി...

അവരോരു നേരിയ പുഞ്ചിരി മുഖത്ത് വരുത്തി അനന്തനെ നോക്കി..... അവനും ഒരു പുഞ്ചിരി അവർക്ക് നൽകികൊണ്ട് ഉമ്മറത്തേക് നടന്നു... ഉമ്മറത് നിക്കുന്ന ആളെകണ്ടതും അവന്റെ കണ്ണുകൾ അത്ഭുതത്തോടെ ഒന്ന് വിടർന്നു.....എന്നാൽ വന്ന ആളിന്റെ മുഖത്ത് ഒരു സങ്കോച്ചാവും പരിഭ്രാമവും ഒക്കെ നിറഞ്ഞിരുന്നു ... എന്താടി അവിടെത്തന്നെ നിന്നുകളഞ്ഞേ.... കേറി പോരാരുന്നില്ലേ???? എന്തോ ഓർമയിൽ അവന്റെ കണ്ണിൽ ഒരു നീർതിളക്കം വന്നു..... ഞാനും അമ്മേം അടുക്കളേൽ ആയിരുന്നു.... പാവം ഇപ്പൊ മുന്നത്തെപോലൊന്നും ആവില്ല... സഹായിക്കാൻ മറ്റാരും ഇല്ലല്ലോ..... ഉള്ളോരൊക്കെ പോയില്ലേ...... ചിരിയോടെ നിർത്താതെ പറയുന്നുണ്ടെങ്കിലും ആ കണ്ണൊക്കെ നിറഞ്ഞത്തൂവാനായി....അമ്മക്കൊരു സഹായം ആവേട്ടന്നുകരുതി.... നീ കയറി വാ.... ഹാ... വാടി അമ്മ അകത്തുണ്ട്...... അവളും അനന്തന്റെ മാറ്റം നോക്കി കാണുവായിരുന്നു.... ഒരുപാട് മാറിപോയിരിക്കുന്നു അനന്തൻ... അലസമായ താടിയും മുടിയും കണ്തടങ്ങളിലെ കറുപ്പും ഒക്കെ അവന്റെ മനസിന്റെ ഇപ്പോഴത്തെ അവസ്ഥ വിളിച്ചോതുന്ന തരത്തിലായിരുന്നു.... അവൾക്കും മനസ്സിൽ വല്ലാത്ത വേദന തോന്നി....

അനന്തന്റെ പുറകെ യന്ത്രികമായി അവൾ അടുക്കളയിലേക് നടന്നു.. വാടി... വാ.... അമ്മേ ദേ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ????? അനന്തന്റെ സന്തോഷത്തോടെ ഉള്ള സംസാരം കേട്ടതും സുഭദ്രമ്മ എന്തൊക്കയോ പ്രതീക്ഷിച്ചു... അവർ ആകാംഷയോടെ അനന്തന്റെ കണ്ണുകളെ പിന്തുടർന്നു... ആളെകണ്ടതും പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ ഒന്ന് മങ്ങി ... എങ്കിലും മുഖത്തെ ചിരി അത് മാഞ്ഞുപോയിരുന്നില്ല വിദ്യാമോൾ........ വാ മോളെ... അവളോടി അവർക്കടുക്കലേക് ചെന്നു.... നിലത്ത് മുട്ടുകുത്തിയിരുന്നുകൊണ്ട് അവൾ അവരെ ചുറ്റി പിടിച്ചു.... എന്താ... എന്തൊരു കോലമാ സുഭദ്രമ്മേ ഇത്‌????? അവളുടെ കണ്ണുകളും നിറഞ്ഞു തൂവി... വയ്യ മോളെ..... ഒക്കെ അറിഞ്ഞില്ലേ നിയ്.... എന്റെ കുഞ്.... അതൊക്കെ പോട്ടെ....എന്താ നിന്റെ നീലുപെണ്ണില്ലാത്തതുകൊണ്ടാണോ കയറിവരാതെ അവിടെത്തന്നെ നിന്നുകളഞ്ഞേ??? സുഭദ്രമ്മേ.... അത്.... ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല... അന്ന് അമ്മ കുഞ്ഞിന്റെ പിറന്നാളിന്‌ പ്രശ്നമുണ്ടാക്കിയ ശേഷം ഞാൻ പോയിട്ട് ഇങ്ങോട്ട് വന്നിരുന്നില്ല..... വിളിക്കുമ്പോഴൊന്നും പറഞ്ഞുമില്ല.... ഇന്നിപ്പോ ഇങ്ങോട്ട് വന്നപ്പോഴാ ഞാൻ അറിഞ്ഞേ.... അപ്പോഴേ ഓടി വന്നതാ ഞാൻ.... എന്താ സുഭദ്രമ്മേ എന്റെ നീലുവിന് പറ്റിയെ??? അവളെന്തിനാ ഇങ്ങിനെ ചെയ്തെ????

സുഭദ്രമ്മ മറുപടിയെതുമില്ലാതെ അനന്തനെ ഒന്ന് നോക്കി.... ആ ചോദ്യത്തിൽ അവന്റെ മുഖവും മ്ലാനമായി.... വിദ്യ കാര്യം മനസിലാവാതെ രണ്ടാളയും മാറി മാറി നോക്കി... അഹ്... അമ്മേ നിങ്ങൾ... സംസാരിക്.. എനിക്ക് കമ്മറ്റിയിലെ പ്രസാദേട്ടനെ ഒന്ന് വിളിക്കണം... ഉത്സവംവരയല്ലേ നോട്ടീസ് പ്രിന്റ്റെടുക്കുന്ന കാര്യമൊക്കെ പറഞ്ഞിരുന്നേ.... അങ്ങോട്ട് വിളിക്കാമെന്ന ഞാൻ പറഞ്ഞെ... പക്ഷെ ഞാനതങ്ങു വിട്ടുപോയി.....അനന്തൻ ഒഴിവാകാൻ എന്നപോലെ പറഞ്ഞുകൊണ്ട് വേഗത്തിൽ പുറത്തേക് പോയി.... സുഭദ്രമ്മയും വിദ്യയും അവൻ പോയവഴിയേ നോക്കിനിന്നു.....വിദ്യ നോട്ടം മാറ്റി സുഭദ്രമ്മയെ നോക്കി... അവർ അപ്പോഴും അവൻ പോയവഴിയേ അകത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്... ഇരു മിഴികളും നിറഞ്ഞിട്ടുണ്ട്... അവൾക് കാര്യം ഒന്നും തന്നെ മനസിലായില്ല.... സുഭദ്രമ്മേ... എന്താ?? എന്താ പെട്ടെന്ന്...... അവൾ ഒന്ന് നിർത്തി അവർ വിദ്യയെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പിന്നെ നിറഞ്ഞ കണ്ണുകൾ പുറംകൈകൊണ്ട് ഒന്ന് തുടച്ചു.....ഈ വീട്ടിലെ വെളിച്ചം കേട്ടുപോയില്ലേ മോളെ.....

എന്നേലും നീലുമോൾ വരുമെന്നൊരു പ്രതീക്ഷയില ഞങ്ങൾ രണ്ടാത്മാക്കൾ ജീവിക്കുന്നെ..... നീലു.... നീലു എന്തിനാ അമ്മേ അങ്ങിനെ ചെയ്തത്???? മോളെ... അത്.. ആ അശ്വതി....... സുഭദ്രമ്മ നടന്ന എല്ലാ കാര്യങ്ങളും അവളോട്‌ പറഞ്ഞു... അശ്വതി പറഞ്ഞതും... നീലു അതിനെചൊല്ലി അനന്തന്നോട് കയർത്തതും... വഴക്കിട്ടതും... അവൻ തല്ലിയതും... ഒടുവിൽ ദേഷ്യത്തിൽ ഇറങ്ങിപോകാൻ പറഞ്ഞതുമെല്ലാം..... ഒരു നടുക്കത്തോടെ കെട്ടിരിക്കാൻ മാത്രെ വിദ്യാകയുള്ളു.... അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.... എന്നിട്ട്... എന്നിട്ടാരും എന്റെ നീലുനെ അന്വേഷിച് പോയില്ലേ അമ്മേ??? പോയി മോളെ...... അനന്തൻ പോകാൻ ഇരിയൊരു സ്ഥലവും ബാക്കിയില്ല.... ശെരിക്കും അവളുടെ നാട് ഏതാണെന്നോ വീടെതാണെന്നോ ഒന്നും ഞങ്ങൾക്കാർക്കും അറിയില്ല.... തമിഴ്നാട്ടിൽ എവിടോ ആണെന്ന് മാത്രം അറിയാം.... ഏട്ടനോട് പലതവണ ചോദിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അതിനൊരു ഉത്തരം ഏട്ടൻ തന്നിട്ടില്ല..... ഇതാണ് അവളുടെ നാടെന്ന പറയാറ്....നീലു പോലും പറഞ്ഞിട്ടില്ല... അവിടെ അവൾക്കൊരു പാട്ടി ഉണ്ടെന്നു മാത്രം അറിയാം....

അവരിപ്പോ ജീവനോടോ ഉണ്ടോ ഇല്ലയോ.... അതും അറിയില്ല മോളെ..... എന്റെ കുഞ് ഒറ്റക്ക്..... അത്രയും ആയപ്പോഴേക്കും അവർ വിതുമ്പി പോയി... അമ്മേ.... വിഷമിക്കാതെ... നമുക്കവളെ കണ്ടെത്താം..... വിദ്യ അവരെ അശ്വസിപ്പിക്കാണെന്നോണം പറഞ്ഞു.... അവനെ കാരണം ആണ് മോൾ പോയതെന്ന കുറ്റബോധത്തില മോളെ അനന്തൻ.... അതാ ഇപ്പൊ മോൾ ചോദിച്ചപ്പോൾ തന്നെ അവൻ ഇല്ലാത്ത കാരണം ഉണ്ടാക്കി ഇവിടെനിന്നും പോയത്.... സോറി സുഭദ്രമ്മേ... എനിക്ക് ഇങ്ങിനൊക്കെ ആണ് കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു.... അതാ.. ഞാൻ... മ്മ്മ്... അതൊന്നും സാരമില്ല മോളെ.... സുഭദ്രമ്മേ... അവളുടെ രീതി അറിയുന്നതല്ലേ... എന്നിട്ടും..... അവനൊന്നു സമാധാനമായി കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കാമായിരുന്നു... ഞാൻ ഒരിക്കലും അവനെ കുറ്റം പറയുന്നതല്ല... പക്ഷെ നീലു... അവൾക്ക് മറ്റു പെൺകുട്ടികളെ പോലെ ചിന്തിക്കണോ കാര്യങ്ങളിൽ നിന്നും തെറ്റും ശെരിയും വേഗത്തിൽ വേർതിരിക്കാനോ ഉള്ള പക്വതയൊന്നും വന്നിട്ടില്ല സുഭദ്രമ്മേ.... പൊട്ടിച്ചെറിച്ചു നടക്കുന്ന ഒരു സ്വഭാവകാരിയാ അവൾ......

മ്മ്മ് ഇനി പറഞ്ഞിട്ട് കാര്യമില്ല.... അവളും ഒന്ന് നെടുവീർപ്പിട്ടു.... അതെ മോളെ.... എന്റെ തെറ്റാ.... എന്റെ വാശിപുറത്ത അനന്തൻ ഇതിന് തയ്യാറായെ..... ഇപ്പൊ രണ്ടാൾക്കും അതുമൂലം വേദന മാത്രം..... സുഭദ്രമ്മ ഒന്ന് വിതുമ്പി.... അങ്ങിനൊന്നും പറയണ്ടമ്മേ.... എല്ലാം നേരെ ആവും.... നീലുനെ ഉടനെതന്നെ നമുക്ക് കണ്ടെത്താം.... ഒന്നും ഓർത്ത് അമ്മ വിഷമിക്കണ്ട.... വിദ്യയുടെ മനസ്സിൽ ചില കണക്ക് കൂട്ടലുകളൊക്കെ നടന്നു..... കുറച്ച് നേരംകൂടി സുഭദ്രമ്മയോട് സംസാരിച്ചിരുന്ന ശേഷം അവൾ നേരെ മുകളിലേക്ക് പോയി... **************** അനന്തന്റെ റൂമിനു പുറത്തെത്തിയതും അവളൊന്ന് നിന്നു.... പതിയെ ഒന്ന് ഉള്ളിലേക്ക് എത്തിനോക്കി.... റൂമിലെ ജനാലഴികളിൽ പിടിച് എങ്ങോട്ടെന്നില്ലാതെ നോക്കി നിപ്പാണ് അനന്തൻ..... അനന്താ.... അഹ്... നിയോ... എന്താടി... കയറിവാ..... വിദ്യ മുറി ആകമാനം ഒന് കണ്ണോടിച്ചു.... എല്ലാം അലങ്കോലമായി കിടക്കുന്നു.... പഴയ അടുക്കും ചിട്ടയും ഒന്നും ആ മുറിയിൽ ഇല്ലാത്തപോലെ..... അവൾ ആശ്ചര്യത്തോടെ അനന്തനെ നോക്കി.... ആ നോട്ടത്തിന്റെ അർത്ഥം മനസിലായകണക്കെ അനന്തൻ ഒരു ജീവനില്ലാത്ത പുഞ്ചിരി സമ്മാനിച്ചു... ഒന്നിനും തോന്നുന്നില്ലെടി.... ജീവൻ തന്നെ അങ്ങ് പറിഞ്ഞു പോയപോലെയാ..... ഇങ്ങിനെ ജീവിക്കുന്നെന്നെ ഉള്ളു...

മുഖത്തൊരു ചിരിയോടെ അനന്തൻ പറഞ്ഞു.... മ്മ്മ്മ്മ്... അവളൊന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി.. നീ ഇരിക് വിദ്യേ.... അവിടുള്ള കസേര അനന്തൻ അവൾക്കു നേരെ വലിച്ചിട്ടു...അവനും കാട്ടിലിലായി ഇരുന്നു.. അനന്താ... നീ എന്താ കോളേജിൽ പോകാതെ..... സുഭദ്രമ്മക് നല്ല വിഷമം ഉണ്ട്... ഒന്നിനും.... ഒന്നിനും തോന്നുന്നില്ലടി.... എല്ലാം എന്റെ തെറ്റാ അല്ലേടി..... അവൾ... അവൾ വരുമായിരിക്കുമല്ലേ വിദ്യെ????? നന്നേ താണ് പോയിരുന്നു അനന്തന്റെ സ്വരം... അനന്താ... നീ കൂടി ഇങ്ങിനെ തളർന്നാലോ.... നീ വേണ്ടേ സുഭദ്രമ്മക് ധൈര്യം കൊടുക്കാൻ.... ജീവനായിരുന്നിലെ സുഭദ്രമ്മക്കവളെ... ആ പാവം എങ്ങിനെ സഹിക്കുമെടാ... അമ്മക്ക് മാത്രമാണോടി... അപ്പൊ... അപ്പൊ എനിക്കോ??? എനിക്കെന്റെ ജീവനല്ലായിരുന്നോ???? എന്റെ പ്രാണാനല്ലായിരുന്നോ??? എന്നിട്ടും എന്തെടി അവളെന്നെ മനസിലാക്കാതെ പോയെ???? അന്നേരത്തെ ദേഷ്യത്തിൽ എന്തോ പറഞ്ഞുപോയതാടി ഞാൻ... അതിനെന്നെ ഇങ്ങിനെ ശിക്ഷിക്കണമായിരുന്നോ അവൾക്ക്??? ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് പുറകെ കുറുമ്പുകാട്ടി വന്നതൊക്കെ വെറുതെ ആയിരുന്നോടി??? അനന്താ.... നീ ഇങ്ങിനെ തകർന്ന് പോകരുത്....നിങ്ങൾ രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട്.....

പക്ഷെ നീ കുറച്ചുകൂടി ആത്മസംയമനം പാലിക്കണമായിരുന്നു അനന്താ..... ഞാൻ നിന്നെ കുറ്റം പറയുന്നതല്ല.... നിനക്കവളെ അറിയില്ലെടാ....നീ ഇതുവരെ അവളെ മനസിലാക്കിയില്ലേ അനന്താ... ഒരു കഥയില്ലാത്ത പെണ്ണല്ലേ.... പിന്നെ അവൾക്കാത്തറേം വിഷമം വരാൻ കാരണം അവൾ ജീവനെപ്പോലെ കരുതുന്ന നിന്നെക്കുറിച്ചു അങ്ങിനൊക്കെ കേട്ടതുകൊണ്ടല്ലേ... നീ എന്താടാ അത് ചിന്തിക്കാഞ്ഞേ..... നീ പറഞ്ഞില്ലേ നിന്റെ പ്രാണനാണ് അവളെന്നു.... എന്നുമുതലാട അവൾ നിന്റെ പ്രാണനായെ????? നിനക്കറിയുമോ അതിലും എത്രയോ നാൾമുന്നേ മനസിലിട്ടു നടക്കുന്നതാടാ അവൾ നിന്നെ..... അവൾക്കും നീ പ്രാണനെപോലെ തന്നെയാടാ..... പ്രാണനെപോലെയെന്നാല്ലാ... പ്രാണൻ തന്നെയാ.... അനന്തൻ ഒന്ന് ഞെട്ടി..... വിദ്യെ... നീ... നീ എന്താ ഈ പറയുന്നേ???? നീലു... അവൾ.. അവൾ എന്നെ...അനന്തനൊന്നും മനസിലായില്ല... ഒരു വേള അനന്തന്റെ ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി.... ഹൃദയത്തിൽ ഒരു തണുപ്പ് പടരുമ്പോലെ.... ആ വേദനയിലും ഒരു കുഞ്ഞ് സന്തോഷം ഹൃദയത്തിൽ മുളപൊട്ടി...

മ്മ്മ്.... എനിക്ക് തോന്നിയിരുന്നു അവൾ ഒന്നും പറഞ് കാണില്ലെന്ന്.... അതെ അനന്താ... നീയും അശ്വതിയും പരസ്പരം സ്നേഹിക്കുന്നതറിയാതെ നിന്നെ മനസിലിട്ടുനടന്ന ഒരു കുഞ് പാവാടകാരി ഉണ്ടായിരുന്നു.....നീ പോകുന്നിടത്തൊക്കെ മറഞ്ഞു നിന്ന് നിന്നെ പ്രണയത്തോടെ നോക്കുന്ന കണ്ണുകളെ നീ കാണാൻതപോയതാ അനന്താ..... ഒരു തരം ഭ്രാന്തായിരുന്നു അവൾക് നീ..... പക്ഷെ ഞാൻ പോലും ഇതൊന്നും അറിഞ്ഞിരുന്നില്ല...... നിനക്കുവേണ്ടി ജീവൻ വരെ കളയാൻ തുനിഞ്ഞ പെൺകുട്ടിയാണ് അനന്താ അവൾ.... വിദ്യെ.... നീ... നീ എന്തൊക്കെയാ ഈ പറയുന്നേ... ജീവൻ കളയാൻ പോയെന്നോ... എന്താടി ഞാൻ ഈ കേള്ക്കുന്നെ... അനന്തൻ ആസ്വസ്ഥതയോടെ ബെഡിൽ നിന്നും എഴുനേറ്റു..... കൈകൊണ്ടു മുഖമൊന്നു അമർത്തി തുടച്ചു..... അവന് കേട്ട വാക്കുകളൊന്നും വിശ്വസിക്കാനായില്ല..... വിദ്യയും കസേരയിൽ നിന്നും എഴുനേറ്റു.....അതെ അനന്താ.... അറിവില്ലാത്ത പ്രായത്തിൽ പോലും നിന്നെ പ്രണയിച്ച് അവസാനം ആ പ്രണയം വലിയൊരു നഷ്ടമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ജീവൻ കളയാൻ ഒരുങ്ങിയതാ അവൾ....

അന്ന് ഒരുപക്ഷെ ഞാൻ കണ്ടില്ലായിരുന്നെങ്കിൽ..... ഇന്ന് നീലു ഉണ്ടാകുമായിരുന്നില്ല.... പേമാരിയിൽ കുത്തിയൊലിച്ചോഴുകുന്ന പുഴയിലേക്ക് എടുത്തു ചാടി സ്വയം ഇല്ലാതാകാൻ പോയവളാ അനന്താ.... അതും നിനക്ക് വേണ്ടി....അവളുടെ കണ്ണുകൾ ഈറനണിഞ്ഞു...... പേമാരിയിൽ നനഞ്ഞു കുളിച് കുത്തിയോഴുകുന്ന പുഴയിലേക്ക് നോക്കി വാശിയോട് ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തൂത്തെറിയുന്ന നീലുവിന്റെ മുഖം അവളുടെ മുന്നിലെന്നപോലെ തെളിഞ്ഞു.... വിദ്യയുടെ വാക്കുകളിൽ അനന്തന് അവന്റെ ദേഹം തളരും പോലെ തോന്നി... ഇതെല്ലാം... ഇതെല്ലാം തനിക് പുതിയൊരു അറിവാണ്... അവൻ മുന്നോട്ട് നടന്ന് ജനാലഴികളിൽ പിടി മുറുക്കി... അതെ അനന്താ.... കാര്യം ചോദിച്ച എന്റെ നെഞ്ചിലേക്ക് വീണ് ചങ്ക് പൊട്ടിക്കരഞ്ഞ നീലുന്റെ മുഖം ഇന്നുമെന്റെ മനസിലുണ്ട്......നീ ഇല്ലാതെ ജീവിക്കാൻ ആകില്ലെന്ന അന്നവളെന്നോട് പറഞ്ഞത്.... കേവലം 14 ഒ 15 വയസ് മാത്രം പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി അങ്ങിനൊക്കെ പറയണമെങ്കിൽ അവളുടെ നിഷ്കളങ്ക മനസ്സിൽ നിന്നോടുള്ള പ്രണയം അത്രക് ശക്തമായിരുന്നിരിക്കണം അനന്താ.....

പിന്നെ അന്നവളെന്നോട് പറഞ്ഞതും ഇതേകാര്യമായിരുന്നു... നിന്നെയും അശ്വതിയെയും കുളപ്പടവിൽ അങ്ങനൊരു സാഹചര്യത്തിൽ കണ്ടെന്നു.... അനന്തൻ കണ്ണുകൾ ഇറുകെ അടച്ചു... ജനാലഴികളിലുള്ള പിടി മുറുക്കി... എന്തോ വിദ്യയുടെ മുഖത്ത് നോക്കാൻ അവനായില്ല... അതുകൊണ്ടാകും അനന്താ ആശ്വതി ഓരോന്നൊക്കെ പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് പൊട്ടി തെറിച്ചത്.... അവൾക് ജീവനാടാ നീ... വിദ്യെ.. പക്ഷെ... അന്ന് നമ്മൾതമ്മിൽ തെറ്റായി ഒന്നും...... മതി അനന്താ.... വിദ്യ അവനെ കയ്യെടുത് തടഞ്ഞു....പ്രണയിക്കുന്നവർക്കിടയിൽ പലതും നടക്കാം.... പ്രത്യേകിച്ചും ഇരുകുടുംബങ്ങൾക്കും താല്പര്യമുള്ള ബന്ധകുമ്പോൾ പിന്നെ പറയണ്ടല്ലോ.... നിങ്ങളും അങ്ങിനൊക്കെ തന്നായിരുന്നു... അനന്തന്റെ ലോകം അവൾ മാത്രമല്ലായിരുന്നോ... പരിസരംപോലും മറന്നല്ലായിരുന്നോ നിങ്ങളുടെ നടപ്പ്.... വിദ്യയുടെ സ്വരത്തിൽ ചെറിയൊരു അമർഷം കലർന്നിരുന്നു... നീ പറഞ്ഞതൊക്കെ ശേരിയായിരുന്നു... അവളോടുള്ള പ്രണയത്തിൽ ചുറ്റുമുള്ളതൊക്കെ ഞാൻ മറന്നുപോയിട്ടുണ്ട്... പക്ഷെ....ഇല്ല... ഇല്ല വിദ്യെ...

ഞങൾ ഒരിക്കലും തെറ്റായി ഒരു ബന്ധം വച് പുലർത്തിയിരുന്നില്ല... പിന്നെങ്ങിനെ??? മ്മ്... ആയിരിക്കാം അനന്താ..... പക്ഷെ തൊടികളിലും കുളപ്പാടവിലും ഒക്കെ പ്രണയം നിറച്ച നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിലെപ്പോഴേലും ആകാം നീലു കണ്ടിട്ടുണ്ടാകുക.... അവളുടെ കുഞ്ഞുമനസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.... കാരണം ആ മനസ് നിറയെ നീ ആയിരുന്നു.... ആ നീ നിന്റെ പ്രണയം മറ്റൊരാൾക്ക്‌ കൊടുക്കുന്നത് കണ്ടപ്പോൾ അവൾക് താങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല... ആ ഒരു കാഴ്ച തന്നെ ആകാം അശ്വതി പറഞ്ഞ പൊള്ളത്തരങ്ങൾക് അവളുടെ മനസ്സിൽ വേരുറപ്പിക്കാൻ കാരണമായതും...... അനന്തൻ നിർവികാരമായി വിദൂരതയിലേക് തന്നെ നോക്കി നിന്നു.... തന്റെ കവിളിൽ കുസൃതിയോടെ പല്ലുകളാഴ്ത്തി ഓടിമറയുന്ന കുഞ്ഞിപ്പെണ്ണ് അവന്റെ ഓർമയിൽ തെളിഞ്ഞു.... അവളെ ഒന്ന് കാണാൻ..... പണ്ടത്തെത്തിലും പതിന്മടങ്ങായി സ്നേഹം വാരിക്കോരി നൽകാൻ അവന്റെ മനസ് കൊതിച്ചു..... ആ ഓർമയിൽ നിർവൃത്തിയോടെ അനന്തൻ കണ്ണുകൾ ഇറുകെ പൂട്ടി....

വിരഹത്തിന്റെ അശ്രുകണങ്ങൾ ഇരുമിഴികോണിലൂടെയും ഒഴുകിയൊലിച്ചുകൊണ്ട് അവന്റെ നുണക്കുഴികളെ ചുംബിച്ചു. പക്ഷെ ഞാനുറപ്പിച്ചു പറയാം അനന്താ.. അവൾ നിന്നൊരിക്കും സംശയിക്കില്ല.... ഒരിക്കലും.... ഇനി നീ അങ്ങനൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും അവൾ നിന്നെവിട്ടേങ്ങും പോകില്ല അനന്താ.... അത്രമേൽ അവളുടെ ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് നീ.... അത് മാറ്റാരേക്കാളും എനിക്കറിയാം.......എത്ര കഷ്ടപ്പെട്ടാണെന്നറിയുവോ നിന്നോടുള്ള പ്രണയം ആ മനസിന്റെ ഉള്ളറകളിൽ തന്നെ അവൾ കുഴിച്ചു മൂടിയത്....പക്ഷെ കാലമായിട്ട് തന്നെ അവളുടെ പ്രണത്തെ അവളിൽ ചേർത്ത് വെച്ചു.... എന്നിട്ടും ഇവിടെ അവൾ അവളുടെ പ്രാണനായ നിന്നെ വിട്ട് ഓടി പോയിട്ടുണ്ടെങ്കിൽ അത് നിന്റെ വാക്കുകൾ അവളെ അത്രയേറെ വേദനിപ്പിച്ചിട്ടാകും അനന്താ... അതെ വിദ്യെ.... ഞാനെന്റെ പ്രാണനെ അത്രമേൽ വേദനിപ്പിച്ചു..... അവളെന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നെങ്കിലും ഞാനായി പോകാൻ പറയാതെ അവളെന്നെവിട്ട് എങ്ങിട്ടും പോകില്ലെന്ന്..... പക്ഷെ... അന്നേരത്തെ ദേഷ്യത്തിൽ ഞാനൊന്നും ഓർത്തില്ലടി.... എന്തൊക്കെയോ പറഞ്ഞുപോയി.... തല്ലിപൊയി.... അനന്തൻ നിറഞ്ഞകണ്ണുകൾ ഇറുകെ അടച്ചു.... ഇനിയിപ്പോ ഒന്നും ഓർക്കേണ്ട അനന്താ.... നമുക്കവളെ കണ്ടെത്താം....

നിന്നെവിട്ട് ഒരുപാട് കാലമൊന്നും അവൾക്ക് മാറിനിൽക്കാൻ ആവില്ലടാ... എങ്ങിനാടി.... എങ്ങിനെ കണ്ടെത്താനാ ഞാൻ???? സേലത്തൊക്കെ എന്നാലാവും വിധം ഞാൻ അന്വേഷിച്ചു പക്ഷെ.... എങ്ങും എനിക്കവളെ കണ്ടെത്താനായില്ല.... ഇനിഞാൻ എങ്ങിനാടി....അവന്റെ സ്വരത്തിൽ തികഞ്ഞ നിസ്സഹായത തെളിഞ്ഞു നിന്നു മ്മ്മ്മ്..... നീ വിഷമിക്കാതെ അനന്താ എന്തെങ്കിലും ഒരു വഴി ഉണ്ടാകാതിരിക്കില്ല... ഉറപ്പായും ഉണ്ടാകും....പിന്നേ അന്ന് നിന്റെ ബാലമ്മാമ്മ മരിച്ചപ്പോൾ ബോഡി അവിടെന്ന് കൊണ്ടുവരാൻ സഹായിച്ച ഒരാളുണ്ടായിരുന്നല്ലോ... അയാളും ഒരു മലയാളി ആയിരുന്നല്ലോ.... ആ വഴിക് നീ അന്വേഷിച്ചോ????? അനന്തനിൽ ഒരു ഞെട്ടൽ ഉണ്ടായി.... എന്തുകൊണ്ട് താനിത് മുന്നേ ഓർത്തില്ല.... അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ ചെറിയൊരു നാളം വീണ്ടും തെളിഞ്ഞു.... ഇല്ലടി... ഞാൻ... ഞാനതെന്തോ വിട്ടുപോയി... ശെ.... എനിക്കെന്താ പറ്റിയെ... ഞാനിതെന്താ ഓർക്കാതെപോയെ???? അനന്തൻ മുടിയിഴകളിലൂടെ ശക്തിയായി കൈവിരലുകൾ കോർത്തു... ഏയ്... നീ ഇത്രക് എക്സിയറ്റഡ് ആകണ്ട അനന്താ....

ചിലപ്പോൾ അയാൾ അവിടൊക്കെ വിട്ട് നാട്ടിൽ സെറ്റിൽ ആയിട്ടുണ്ടാകും.... എന്നാലും അവളെ നാടിനെപ്പറ്റിയും വീട്ടുകാരെ പറ്റിയും എന്തേലും നമുക്കറിയാൻ പറ്റും... നീ എന്തായാലും ഉടനെതന്നെ ആ വഴിക്കോന്നു ശ്രെമിക്കു... എന്തേലും ഒരു വിവരം കിട്ടാതിരിക്കില്ലെന്ന് എന്റെ മനസ് പറയുന്നു.... അവളെ നമുക്ക് തിരിച് കൊണ്ട് വരാം അനന്താ..... അവളൊന്ന്ആത്മ വിശ്വാസത്തോടെ കണ്ണുകൾ ചിമ്മി തുറന്നു... അവന്റെ മനസിലും അവളുടെ വാക്കുകൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം നിറച്ചു....ഉടൻ തന്നെ അവൾ തന്റെടുത്തു എത്തുമെന്ന് അവന്റെ മനസ്സിലിരുന്നാരോ മന്ത്രിക്കും പോലെ.... *************** വീണ്ടുമൊരു പുലരിക്കുവേണ്ടി രാവ് വഴിമാറുമ്പോഴും തമിഴ്‌നാട്ടിലെ ഒരു ആഗ്രഹരത്തിന്റെ കരിപുരണ്ട നാല് ചുമരുകൾക്കുള്ളിൽ മുന്നോട്ടുള്ള തന്റെ ജീവിതം എന്തേന്നുപോലും അറിയാതെ....യാതൊരു പ്രതീക്ഷകളും ഇല്ലാതെ....തന്റെ പ്രിയപെട്ടവന്റെ ഗന്ധവും ശ്വാസവും അറിയാനാകാതെ രാവിനെ പകലക്കി അവൾ മിഴിനീർ വാർത്തുകൊണ്ടേ ഇരുന്നു............(തുടരും ).......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story