നീലാംബരം: ഭാഗം 27

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

വീണ്ടുമൊരു പുലരിക്കുവേണ്ടി രാവ് വഴിമാറുമ്പോഴും തമിഴ്‌നാട്ടിലെ ഒരു ആഗ്രഹരത്തിന്റെ കരിപുരണ്ട നാല് ചുമരുകൾക്കുള്ളിൽ മുന്നോട്ടുള്ള തന്റെ ജീവിതം എന്തേന്നുപോലും അറിയാതെ....യാതൊരു പ്രതീക്ഷകളും ഇല്ലാതെ....തന്റെ പ്രിയപെട്ടവന്റെ ഗന്ധവും ശ്വാസവും അറിയാനാകാതെ രാവിനെ പകലക്കി അവൾ മിഴിനീർ വാർത്തുകൊണ്ടേ ഇരുന്നു.... **************** അനന്തൻ അമ്മാവന്റെകൂടെ കൂടെ ജോലിചെയ്തിരുന്ന ആളെ അന്വേഷിച് പോയെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞില്ല.... ദാമോദരൻ എന്നാണ് അയാളുടെ പേര്... അതും ജോലിചെയ്തിരുന്ന സ്ഥലവും കാര്യങ്ങളുമൊക്കെ പറഞ്ഞപ്പോൾ നാട്ടുകാർ പറഞ്ഞുകൊടുത്ത അറിവാണ്.... മാത്രമല്ല അയാളുടെ വീട് അടുത്ത് കുറച്ച് വര്ഷങ്ങളായി പൂട്ടികിടപ്പാണ്... പിന്നെ ആകെയുള്ളൊരു കച്ചിത്തുരുമ്പെന്തെന്നാൽ... വല്ലപ്പോഴും വീട് വൃത്തിയാക്കിയിടാൻ അടുത്ത കവലയിൽ കടനടത്തുന്ന ഒരു പയ്യനെ ഏൽപ്പിച്ചിട്ടുണ്ട്‌... അവനെ സമീപിച്ചാൽ ചിലപ്പോൾ ആളുടെ അഡ്രസ്സൊ നമ്പറോ കിട്ടിയെന്നു വരാം... അനന്തൻ നേരെ പോയത് അയാൾ പറഞ്ഞ കട അന്വേഷിച്ചാണ്....

കവലയിൽ എത്തിയപ്പോൾ തന്നെ അനന്താ കണ്ടു കവലയുടെ ഒഴിഞ്ഞ കോണിലായി ഒരു പഴയ സൈക്കിൾ വർക്ഷോപ്പ്..... അവിടെത്തന്നെ പത്തിരുപത്തി മൂന്ന് വയസു പ്രായമുള്ള ഒരു കാലിന് ചെറിയ സ്വാദീനക്കുറവുള്ള ഒരു പയ്യനും നിൽപ്പുണ്ട്....അനന്തൻ നേരെ ആ കടയിലേക്ക് കയറി... അയാളെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ ചോദിച്ചു.... ആദ്യം ആ പയ്യൻ ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നെ അനന്തന്റെ അവസ്ഥ പറഞ്ഞപ്പോൾ അവന് മനസിലായി.... സാർ അന്വേഷിക്കുന്ന ആൾ പഴയ കമ്പനിയന്നൊക്കെ മാറി... ഇപ്പൊ ആളിനവിടെ ചെറിയ ബിസിനസ്സും കാര്യങ്ങളും ഒക്കെ ഉണ്ട്.... അതുകൊണ്ട് തന്നെ ഭാര്യയും മക്കളുമായിട്ട് അവിടെയാതാമസം......എന്റെ കയ്യിൽ അവരുടെ ഇപ്പോഴത്തെ നമ്പർ ഒന്നുമില്ല സാറെ... മുമ്പുണ്ടായിരുന്നു... പക്ഷെ അതൊക്കെ ഇപ്പൊ മാറിയെന്ന തോന്നിനെ... എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാനായി തന്നതാ....ഇടക്ക് ഒന്നുരണ്ടു ആവശ്യങ്ങൾക്കായി ഞാൻ വിളിച്ചിരുന്നു... പക്ഷെ ആ നമ്പറിൽ ഇപ്പൊ വിളിച്ചാൽ കിട്ടാറില്ല...വല്ലപ്പോഴും ചെന്നു വീടും പരിസരവും വൃത്തിയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്....

ഞാനത് ചെയ്യും... വർഷത്തിലൊരിക്കലൊക്കെ അവർ വരാറുണ്ട് അപ്പൊ എനിക്ക് കാശയിട്ട് എന്തെങ്കിലും താരറാ പതിവ്...ഇപ്പൊ വന്നിട്ടും കുറെ ആയെ.... എന്നാലും പരിസരം ഞാൻ വൃത്തിയാക്കി ഇടും... കാശുകിട്ടുന്നോൻണ്ടല്ല ... എന്റെ അമ്മേടെ ഒരു ബന്ധുകൂടിയ....നല്ല മനുഷ്യന.... ചെറുതിലെ ഒക്കെ ഒത്തിരി സഹായിച്ചിട്ടുണ്ട് ഞങ്ങളെ.... അതിന്റെ ഒരു കടപ്പാട് കൂടി ഉണ്ട്....അതുകൊണ്ട് ഇപ്പോളും മുടങ്ങാതെ ചെയ്യുന്നന്നെ ഉള്ളു.... മ്മ്മ്മ്മ്മ്........അനന്തൻ അലസമായൊന്നു മൂളി......ആ ഒരു മറുപടി അനന്തനിൽ നിരാശ പടർത്തി... കഴിഞ്ഞ കുറച്ചു മാസങ്ങൾക് ശേഷം ഇന്നാണ് പഴയ ഒരു ഉത്സാഹത്തോടെ എഴുന്നേറ്റത്.... കാര്യങ്ങളൊക്കെ അറിഞ്ഞ അമ്മയും സന്തോഷത്തിലാണ്... പകുതി വയ്യായികയും മാറിയ പോലെ.... ചിരിച്ച ആ മുഖം കണ്ടിട്ട് ഇറങ്ങിയതുതന്നെ മനസ്സിനൊരു കുളിർമ പടർത്തിയിരുന്നു.... ഇനി ഇനി ഞാനെന്ത് ചെയ്യും????? ആകെ ഉണ്ടായിരുന്ന പിടിവള്ളിയും നഷ്ടമായി.... അമ്മക്കെന്ത് മറുപടി നൽകും????.... അനന്തൻ കുനിഞ്ഞ ശിരസോടെ തിരിഞ്ഞു നടന്നു..... സാറെ........

എന്തോ ഓർത്തപോലെ അവനൊന്നു വിളിച്ചു അനന്തൻ ഒന്ന് തിരിഞ്ഞു നോക്കി... ഒന്ന് നിന്നെ സാറെ..... ദേ ഇത്‌ നോക്കിയേ സാറെ....ചിലപ്പോൾ ഇതിൽ എന്തേലും വിവരം കാണും.... ഈ കാർഡിൽ കാണുന്ന നമ്പറിൽ ആയിരുന്നു മുന്നേ ഒക്കെ വിളിച്ചുകൊണ്ടിരുന്നേ.....അവൻ ഒരു കാർഡ് അനന്തന് നേരെ നീട്ടി... അനന്തൻ കൈനീട്ടി ആ കാർഡ് വാങ്ങി.... ഏതോ ഒരു പ്രിന്റിംഗ് പ്രെസ്സിന്റ വിസിറ്റിംഗ് കാർഡ് ആയിരുന്നു അത്.... അനന്തൻ അതിലൊന്ന് മൊത്തത്തിൽ കണ്ണോടിച്ചു... തിരിച്ചും മറിച്ചുമൊക്കെ നോക്കി..... കാർഡിന്റെ പുറകുവശത്തു തഴയായി കണ്ട ചെറിയ അഡ്രെസ്സിൽ അവന്റെ കണ്ണുകൾ ഉടക്കി..... ഒരു ആശ്വാസത്തിന്റെ നെടുവീർപ് ഉണർന്നു അവനിൽ.... ആ പയ്യനോട് നന്ദി പറഞ്ഞിറങ്ങുമ്പോഴും എത്രയും പെട്ടെന്ന് വീടെത്തിയാൽ മതിയെന്നൊരു ചിന്തമാത്രമേ അനന്ദനുണ്ടായിരുന്നുള്ളു..... ബുള്ളറ്റ് നിരത്തിലൂടെ അമിത വേഗത്തിൽ പറക്കുകയായിരുന്നു എന്നുതന്നെ പറയാം....... വീട്ടുമുറ്റത് വണ്ടിനിർത്തി അനന്തൻ അകത്തേക്ക് പാഞ്ഞു..... അമ്മേ...... അമ്മേ......

അവന്റെ സന്തോഷം ശബ്ദത്തിൽ പ്രകടമായിരുന്നു... മോനെ... എന്തായാടാ... എന്തേലും വിവരം കിട്ടിയോ... സുഭദ്രമ്മ അനന്തന്റെ വിളികേട്ട് ധൃതിയിൽ ഹാളിലേക് വന്നു.... കിട്ടിയമ്മേ..... ദൈവം കൈവിട്ടില്ല നമ്മളെ... നമുക്ക് നീലുവിനെ കണ്ടെത്താം അമ്മേ.... അവൻ ആകാംഷ അടക്കാനാവാതെ സുഭദ്രമ്മയുടെ ഇരുകൈകളും കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞ്.....സന്തോഷത്താൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി അവരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു..... മോനെ.... എപ്പോഴാ... എപ്പോഴാ എന്റെ നീലുമോൾ വരുന്നേ.... എനിക്കുടനെ കാണണം ഇനി... ഇനി താമസിപ്പിക്കാൻ വയ്യ... വരും അമ്മേ ഉടനെ വരും...ഞാൻ ദേ ഇപ്പൊത്തന്നെ പുറപ്പെടുവാ... സമയമില്ല.... ഞാൻ വിദ്യയോട് പറയാം അമ്മക്കൊന്നു വന്ന് കൂട്ട് നിൽക്കാൻ..... അവൾ വരും അമ്മേ.. നീ എന്താ അനന്താ പറയുന്നേ..... എനിക്കെന്റെ കുഞ്ഞിനെ എത്രേം നേരത്തെ കാണണം... ഇവിടെ ശ്വാസം അടക്കിപിടിച്ചിരിക്കാൻ എന്നെക്കൊണ്ടാവില്ല.... ഞാനും വരുവാ നിന്റെ കൂടെ... നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാൻ പോണില്ല.... ഞാനും വരും നിന്റെ കൂടെ... അമ്മേ....

ഞാൻ കുറച്ച് ദൂരത്തേക്ക പോകുന്നെ... അതും നീലുവിനെ കാണാനല്ല... അവിടെ ചെന്നു ആദ്യം അമ്മാവന്റെ കൂട്ടുകാരനെ കണ്ടുപിടിക്കണം... പിന്നെ മാത്രമേ നീലുവിനെ അന്വേഷിച് പോകാൻ പറ്റു... അതിനിടക്ക് അമ്മക്കൂടി എങ്ങിനെയാ.... ഒന്നാമത് വയ്യാതെ ഇരിക്കുന്ന ഈ അവസ്ഥയിൽ.... ഒന്ന് പറയുന്നേ മനസിലാക്കു അമ്മേ.. ഇല്ലാനന്ത എനിക്കൊരു വയ്യായികയുമില്ല.... നീ ഒരു കാർ ഏർപ്പാട് ചെയ്യ്... ഞാനും വരുവാ.... ഇപ്പൊ തന്നെ ഇറങ്ങാം നമുക്ക്...പറഞ്ഞിട്ട് അവർ വേഗം തന്നെ അകത്തേക്ക് പോയി.... അമ്മയോട് ഇനി പറഞ്ഞിട്ട് കാര്യമില്ലന്ന് മനസിലായ അനന്തൻ അവർ പോയവഴിയേ ഒന്ന് നോക്കി ചിരിച്ച ശേഷം നേരെ മുകളിലേക്ക് പോയി.... പെട്ടന്നുതന്നെ പോകൻ വേണുന്ന ഏർപ്പാടുകളെല്ലാം ചെയ്തു..... ഈ സമയമത്രയും അവന്റെ മനസിനെ വല്ലാത്തൊരു സന്തോഷം വന്നു മൂടുന്നത് അനന്തൻ അറിയുന്നുണ്ടായിരുന്നു...ഇത്രയും നാല് തനിക് അന്യമായിനിന്ന തന്റെ പ്രിയപെട്ടവളുടെ അടുത്തേക്കെത്താൻ അവന്റെ ഹൃദയം വല്ലാതെ തുടികൊട്ടി... ഇനിയൊരിക്കലും തന്നിൽനിന്നും അകന്ന് നിൽക്കാൻ ചിന്തിക്കാൻ പോലും കഴിയാത്തവിധം അവളെ സ്നേഹകൊണ്ട് മൂടണം എന്നവൻ മനസിലുറപ്പിച്ചു.. ****************

പുലർചേ പതിവില്ലാത്ത വിധത്തിലുള്ള ഒരു വാഹനത്തിന്റെ ഹോർണടി ശബ്ദം കേട്ടുകൊണ്ടാണ് ആ കുടുംബം എഴുന്നേറ്റത്..... സമയം പുലർച്ചെ 4.30.... ആരാണാവോ ഈ സമയത്ത്... ഇന്ന്‌ പ്രത്യേകിച്ച് ഓർഡറുകൾ ഒന്നും ഇല്ലല്ലോ.... നീ എഴുനേറ്റുവോ സുധേ???? ഞാൻ ദേ എഴുനേൽക്കുന്നു... നിങ്ങളൊന്നു ചെന്നു നോക്കിയേ ആരാന്ന്... ഞാനപ്പോഴേക്കും അടുക്കളയിലേക് പോട്ടെ...അവർ ധൃതിയിൽ എഴുനേറ്റ് മുടിവരിക്കട്ടികൊണ്ട് അടുക്കളയിലേക്ക് പോയി... അയാൾ എഴുനേറ്റ് ഒന്ന് ഭഗവാനെ പ്രാർത്ഥിച്ചാശേഷം സൈഡിലായി വെച്ചിരുന്ന കണ്ണട എടുത്തു മുഖത്തേക്ക് വെച്ചു........ജനാലയിലൂടെ ഒന്ന് മുറ്റത്തേക് നോക്കി കേരള രെജിസ്ട്രേഷൻ കാർ കണ്ടപ്പോഴേ അയാള്ടെ മുഖമൊന്നു ചുളിഞ്ഞു..... വേഗം തന്നെ എഴുനേറ്റ് പോയി പുറത്തുള്ള ലൈറ്റ് ന്റെ സ്വിച്ച് അമർത്തി... ഒപ്പം തന്നെ ഉമ്മറവാതിലും തുറന്നു... അപ്പോഴേക്കും അനന്തൻ ഡോർ തുറന്നു പുറത്തേക്കിറങ്ങിയിരുന്നു..... അയാൾ അനന്തനെ ഒന്ന് നോക്കി....... അയാൾക്കവനെ നല്ല മുഖം പരിചയം തോന്നി... എന്നാൽ ആരാണെന്നങ്ങോട്ട് ആലോചിച്ചിട്ടോട്ടു ഓർമ്മകിട്ടിയില്ല.... അയാൾ കണ്ണട ഒന്നുകൂടി കയറ്റിവച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി... ആരാ.... മനസിലായില്ലല്ലോ.... ഇങ്ങോട്ട് തന്നെ വന്നതാണോ????? അതെ.... ഈ ദാമോദരൻ....

പുള്ളിയുടെ വീട് ഇതുതന്നെയല്ലേ??? അതേല്ലോ... ഞാനാ ദാമോദരൻ...ആരാ കുട്ടി ??? എന്തിനാ എന്നെ അന്വേഷിച്ചിങ്ങോട്ട് വന്നത്??? ഞങ്ങൾ പാറെക്കാവിനു വരുവാ.... എന്റെ പേര് അനന്തൻ...പേരുപറഞ്ഞാൽ അറിയും ബാലചന്ദ്രൻറെ അനന്തിരവനാ... ആര് അനന്തൻ മോനോ .... അതാ നല്ല മുഖം പരിചയം തോന്നി പക്ഷെ പെട്ടന്നങ്ങോട്ട് മനസിലായില്ല.... ഒന്നുരണ്ടു തവണ കണ്ടിട്ടല്ലേ ഉള്ളു.... പക്ഷെ ബാലേട്ടൻ പറഞ്ഞ് ആനന്ദനേം സുഭദ്രേച്ചിയേം ഒക്കെ അറിയാം കേട്ടോ.... അല്ല ചേച്ചിയും വന്നിട്ടുണ്ടോ കൂടെ??? അയാൾ കാറിന് പിന്നെ സീറ്റിലേക്കൊന്ന് എത്തിനോക്കി... അഹ്... അമ്മയും കൂടെ വന്നിട്ടുണ്ട്.... അമ്മേ... വായോ ഇറങ്ങ്.. ഇതുതന്നെയാണ് വീട്.... അനന്തൻ ഡോർ ഓപ്പൺ ചെയ്തുകൊണ്ട് സുഭദ്രാമ്മയെ കാറിൽന്നിറങ്ങാൻ സഹായിച്ചു.... സുഭദ്രമ്മ അയാളെ നോക്കി ഒന്ന് ചിരിച്ചു.... അയാളും ഒരു പുഞ്ചിരി അവർക്ക് സമ്മാനിച്ച്.... വരൂ.... ഒത്തിരി യാത്ര ചെയ്ത് വന്നതല്ലേ... അകത്തോട്ടിരിക്കാം... ബാക്കിയൊക്കെ അകത്തിരുന്നു സംസാരിക്കാം... വായോ.... ദാമോദരൻ അവരെ അകത്തേക്ക് ക്ഷണിച്ചു..

സുഭദ്രമ്മയും അനന്തനും ഒന്ന് പരസ്പരം നോക്കി....അവരുടെ ആകാംഷ അറിഞ്ഞെന്നോണം അനന്തൻ ഒന്ന് കണ്ണടച്ചുകാണിച്ചു.... സമാധാനപെടനെന്നപോലെ.... അത് മനസിലാക്കിയപോലെ അവരും ഒരു ചിരി വരുത്തി മുഖത്ത്..... എന്താ അവിടത്തന്നെ നിക്കുന്നെ കയറി വരൂ....... അയാൾ അകത്തേക്ക് കയരുന്നതിനിടെ തിരിഞ്ഞ് അവരോടായി ചോദിച്ചു... അഹ്... വരുവാ.... വാ അമ്മേ... അനന്തൻ സുഭദ്രമ്മയേം ചേർത്ത് പിടിച് അയാൾക്ക് പിറകെ അകത്തേക്ക് കയറി.. സുധേ.... രണ്ട് ചായ ഇങ്ങോട്ടെടുത്തോളൂട്ടോ.... രണ്ട് അതിഥികൾ ഉണ്ടേ... അയാൾ അടുക്കളയിലേക്ക് നോക്കി ഒന്ന് വിളിച് പറഞ്ഞു... ഇരിക്കു കേട്ടോ..... എന്റെ ഭാര്യയാ.. സുധ... ആളിപ്പോ അടുക്കളയില... നിങ്ങൾ ഇരുന്നട്ടെ അവൾ ഇപ്പൊ വരും.... സുഭദ്രമ്മയും അനന്തനും അവിടെയുള്ള സോഫയിലായി ഇരുന്നു....ധമോധരാനും അവർക്കടുത്തായിത്തന്നെ ഒരു ചെയറിൽ ഇരുന്നു.... യാത്രയൊക്കെ സുഗായിരുന്നോ??? അല്ല ഈ വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ??? ഏയ് ഇല്ല.... പ്രസ്സിന്റെ പേര് പറഞ്ഞപ്പോൾത്തന്നെ ഇങ്ങോട്ടേക്കുള്ള വഴി ആളുകൾ പറഞ്ഞു തന്നിരുന്നു... അനന്തൻ പറഞ്ഞു അയാളൊന്ന് ഹൃദ്യമായി പുഞ്ചിരിച്ചു....പഴയ കമ്പനിന്നൊക്കെ മാറി...

ഇപ്പോൾ ഒരു ചെറിയ പ്രെസ്സ് ഒക്കെ ഇട്ട് അങ്ങിനെ പോകുന്നു... മക്കളൊക്കെ ഇവിടെ തന്നെയാ പഠിക്കുന്നതും... ചുരുക്കി പറഞ്ഞാൽ നാട്ടിലേക്കുള്ള വരവോക്കെ ഇപ്പൊ കുറവാ.... മാറി നിൽക്കാൻ പറ്റില്ലേ... അതാ.....അല്ല... ഇപ്പോൾ പ്രതേകിച്ചെന്തെങ്കിലും ആവശ്യമുണ്ടായിട്ടാണോ ഇങ്ങോട്ട് വന്നത്???? അനന്തൻ ഒന്ന് സുഭദ്രാമ്മയെ നോക്കി... അവരോട് പറയാനെന്നപോലെ അത് ദാമോദരൻ ഞങ്ങളെ ഒന്ന് സഹായിക്കണം...ഞങ്ങൾ വന്നത് ഒരാളെ അന്വേഷിച്ച... ദാമോദരൻ അറിയും ബാലേട്ടന്റെ...... ബാലേട്ടന്റെ മോളെ അന്വേഷിച്ച ഞങ്ങൾ വന്നത്.... സുഭദ്രമ്മയുടെ വാക്കുകൾ കേട്ടതും അയാളുടെ മുഖമൊന്നു ചുളിഞ്ഞു... ബാലേട്ടന്റെ മോളോ.... ആ കുട്ടി... ആ കുട്ടി നാട്ടിലല്ലേ??? അനന്തൻ മോനുമായി വിവാഹമെന്തോ പറഞ്ഞു വച്ചിരുന്ന കുട്ടിയല്ലേ??? ആ കുട്ടിക്കെന്തുപറ്റി??? അല്ല ധമോധരാ... മാലതിയുടെ മകൾ അശ്വതിയെപ്പറ്റിയല്ല.... അത് ബാലെട്ടന് ഇവിടെ ഉള്ള ബന്ധത്തിലെ കുട്ടിയുടെ കാര്യമാ.... നീലാംബരിയുടെ... നീലാംബരിയോ??? ബാലേട്ടന്റെ മോളോ??? നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്??? ബാലേട്ടൻ ഒരിക്കൽ നാട്ടിലേക് കൊണ്ടുവന്ന കുട്ടിയുടെ കാര്യമാണോ സുഭദ്രേചി പറയുന്നത്??? അനന്തനും സുഭദ്രമ്മയും അമ്പരപ്പോടെ ഒന്ന് പരസ്പരം നോക്കി.....അതെ... അതെ ധമോധരാ...

നീലാംബരി മോൾ..അവളുടെ കാര്യം തന്നെയാ... അഹ്... എങ്കിൽ അങ്ങിനെ പറയണ്ടേ.... ബാലേട്ടന്റെ മോളെന്നൊക്കെ പറഞ്ഞാൽ... ഞാനൊന്നു അന്തിച്ചു പോയി.... ആയാളൊനmന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.... സുഭദ്രമ്മയും അനന്തനും അയാൾ പറയുന്നതിലെ പൊരുൾ മനസിലാവാതെ വീണ്ടും പരസ്പരം നോക്കി..... അപ്പോഴേക്കും അവർക്ക് മുന്നിലേക്ക് ചായയുമായി സുധ വന്നു... അഹ്... സുധേ ഇത് നമ്മുടെ ബാലേട്ടന്റെ സഹോദരിയും മോനും ആണ് കേട്ടോ... നാട്ടിനു വന്നതാ...പാർവതി പുരത്തെ പണ്ടത്തെ നമ്മുടെ പാട്ടി തള്ള ഇല്ലെ... അവരുടെ കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി ഇല്ലെ അവളെ അന്വേഷിച് വന്നതാ.......അവരതിനൊന്നു തലയാട്ടി ശേരിവച്ചുകൊണ്ട് സുഭദ്രമ്മയേം അനന്ദനേം നോക്കി ചിരിച്ചു... ചായ എടുത്തോളൂ.... എനിക്ക് അടുക്കളേൽ കുറച്ച് പണിയുണ്ടേ... മക്കൾക്കു കോളേജിലും സ്കൂളിലും ഒക്കെ ഊണ് കൊണ്ട് പോകണം.... അതൊക്കെ കാലമാക്കാനുണ്ട്... ഒന്നും വിചാരിക്കരുതേ.... പണിയൊക്കെ തീർത്തിട്ട് വേഗം വരാം.... കേട്ട വാക്കുകളുടെ പൊരുൾ മനസിലാവാതെ മനസ് ഉഴറുകയായിരുന്നിട്ടും അത് പുറത്ത് കാട്ടതെ സുഭദ്രമ്മ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി.... സുധ വേഗംതന്നെ അടുക്കളയിലേക്ക് പോയി... അഹ്... അപ്പൊ പറഞ് വന്നത്... ആ കുട്ടി...

ആ കുട്ടി ഇങ്ങോട്ട് തിരികെ വന്നായിരുന്നോ??? നിങ്ങളിപ്പോ എന്തിനാ അവളെ അന്വേഷിച് വന്നത്??? അടുക്കളപ്പണിക്കോ മറ്റോ ആണോ???? അയാൾ ലാഖവത്തോടെ ചോദിച്ചെങ്കിലും അനന്തന്റെ മുഖം വലിഞ്ഞു മുറുക്കി... ധമോധരാ... അവളെന്റെ ഏട്ടന്റെ മോളല്ലേ... ആ അവളെ അടുക്കളപ്പണിക്കാനോ ഞങ്ങൾ തിരക്കി വരുന്നേ??? അതുമല്ല എന്റെ മോൻ വിവാഹംകഴിച്ച കുട്ടിയ അവൾ.... ഇവർക്കിടയിലുണ്ടായ ചെറിയൊരു പ്രശ്നത്തിന്റെപുറത്തു ആരോടും പറയാതെ ഇറങ്ങി വന്നതാ കുട്ടി.... ഇങ്ങോട്ടല്ലാതെ മറ്റെങ്ങോട്ടും അവൾക്ക് പോകാനില്ല... അതാ ഞങ്ങൾ.. നിങ്ങലെന്തൊക്കെയാ സുഭദ്രേചി ഈ പറയുന്നേ??? ബാലേട്ടന്റെ മോളോ....???അല്ല മോൻ ആ കുട്ടിയെ വിവാഹം കഴിച്ചോ???? അപ്പോൾ ബാലേട്ടന്റെ മോളോ????? അല്ല ആരാ അവൾ ബാലേട്ടന്റെ മോളാണെന്നു പറഞ്ഞത് നിങ്ങളോട്??? ആ കുട്ടി അത് ഒരു അനാഥയാ.... അനന്തനും സുഭദ്രമ്മയും ആ വാക്കുകളിൽ ഒരുപോലെ ഞെട്ടി... അനാഥയോ... ഇല്ല... അവൾ.. അവൾ ബാലമ്മാമയുടെ മോളാ... അനന്തൻ കേട്ട കാര്യങ്ങളുടെ ഞെട്ടലിൽ വേഗം തന്നെ പറഞ്ഞു..

അല്ല മോനെ...ഇവിടെ അടുത്ത് പാർവതി പുരം എന്നൊരു ആഗ്രഹാരം ഉണ്ട്... മുൻപ് ഞങ്ങൾ അവിടെ ഒഴിഞ്ഞു കിടന്ന ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നേ... അവിടെ ഇടക്കൊക്കെ പുറമ്പണിക്കും മറ്റും വരുന്നൊരു പാട്ടി ഉണ്ടായിരുന്നു...ഒരു പാവം സ്ത്രീ... സഹായിക്കാൻ മറ്റാരും ഇല്ലായിരുന്ന ഒരു സ്ത്രീ.....അവരുടെ കൊച്ചുമകളാ നിങ്ങൾ ബാലേട്ടന്റെ മകൾ എന്ന് പറയുന്ന ഇ നീലാംബരി... അനന്തനും സുഭദ്രമ്മയും അയാളുടെ വാക്കുകളിൽ തറഞ്ഞിരുന്നു.... ഒരുവേള അവരുടെ നാവുകൾ പോലും ബന്ധിച്ചപോലെ തോന്നി... ബാലേട്ടന് ആ കൊച്ചിനോട് വലിയ ഇഷ്ടമായിരുന്നേ... അതിന് പിന്നിൽ മറ്റൊരു കഥകൂടി ഉണ്ട്..... ആ കുട്ടിയുടെ അമ്മ... കാദംബരി... അവരെ ബാലേട്ടന് ഇഷ്ടമായിരുന്നു... പുള്ളിയുടെ ചെറുപ്പത്തിൽ തോന്നിയ ഇഷ്ടമാ... ആ കുട്ടിക്കും വലിയ ഇഷ്ടമായിരുന്നു.... അതിനകെ ഉള്ളത് ആ പാട്ടിത്തള്ള ആയിരുന്നു... അവരോട് ബാലേട്ടൻ ആ പെൺകുട്ടിയെ വിവാഹം കഴിക്കാനായി സമ്മതമൊക്കെ വാങ്ങിയിരുന്നു....നല്ല മിടുക്കി കുട്ടിയായിരുന്നു...

അന്ന് ആ പെൺകുട്ടിക്ക് പതിനാരോ പതിനേഴോ വയസുമാത്രേ ഉണ്ടായിരുന്നുള്ളു.... അവൾക് വിവാഹപ്രയം എത്തുമ്പോൾ ബാലെട്ടന്റെ കൈപിടിച്ചു കൊടുക്കാമെന്നു പാട്ടിത്തള്ള സമ്മതിച്ചതും ആയിരുന്നു..... അന്നൊക്കെ ആ ആഗ്രഹരത്തിൽ എല്ലാർക്കും അറിയുന്നൊരു കാര്യമായിരുന്നു ബാലേട്ടനും കാദംബരി യും തമ്മിലുള്ള സ്നേഹബന്ധം..... പക്ഷെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് ഒരുതവണ ബാലേട്ടൻ നാട്ടിൽ പോയി മടങ്ങിയതിന് ശേഷമായിരുന്നു.... വല്ലാത്തൊരു മാനസികാവസ്‌ഗായിലായിന്നു ബാലേട്ടൻ തിരികെ വന്നത്.... അന്ന് ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോളാ പറഞ്ഞെ....ഈ പെൺകുട്ടിയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ വീട്ടുകാർ ഒന്നാകെ എതിർതെന്നും ... മാത്രമല്ല ബാലേട്ടനെക്കൊണ്ട് നിർബന്ധിപ്പിച്ചു മറ്റൊരു വിവാഹവും നടത്തിഎന്നുമൊക്കെ അതെ... ബാലേട്ടൻ പണ്ടൊരു കുട്ടിയെ ഇഷ്ടമാണെന്നു വീട്ടിൽ പറഞ്ഞതും വീട്ടുകാർ സമ്മതിക്കാതെ ഇരുന്നതും അവസാനം മറ്റൊരു വിവാഹം കഴിച്ചാൽ മാത്രെ തിരികെ ജോലിസ്ഥലത്തോട്ടുപോലും വിടുള്ളു എന്ന് പറഞ് എല്ലാരുംകൂടി എതിർത്തത് സുഭദ്രമ്മയുടെ ഓർമയിൽ വന്നു.... അതില്പിന്നെ ഈ കാദംബരി ആകെ തകർന്നുപോയി... ബാലേട്ടൻ കാര്യങ്ങളൊക്കെ കുറെ പറഞ്ഞു മനസിലാക്കികൊടുത്തു...

എങ്കിലും ആ കുട്ടിക്ക് അത് താങ്ങുന്നതിലും അപ്പുറമായിരുന്നു.... മാത്രമല്ല മറ്റൊരു വിവാഹലോചന പോലും ആ കുട്ടിക്ക് വരാതെ ആയി.... ഒരുതരത്തിൽ അവൾക്കും അതായിരുന്നു ആശ്വാസം... മറ്റൊരു വിവാഹത്തിന് ആ കുട്ടി തയ്യാറായിരുന്നില്ല.... വർഷങ്ങൾ അങ്ങിനെ പലതും കഴിഞ്ഞുപോയി.... അവസാനം എല്ലാം അറിഞ്ഞുകൊണ്ടു അവളെ വിവാഹം കഴിക്കാനായി തയ്യാറായിക്കൊണ്ട് വന്നതായിരുന്നു അരുണാചലം....അവളൊരുപാട് എതിർത്തു നോക്കി... പക്ഷെ പാട്ടിത്തള്ളയുടെ കണ്ണീരിനുമുന്നിൽ അവൾ സമ്മതിച്ചുകൊടുക്കേണ്ടി വന്നു ... പാട്ടിയുടെ അകന്ന ബന്ധുകൂടി ആയിരുന്നു അയാൾ...ആളാണെങ്കിൽ ഒരു മുഴുകുടിയനും.. വേറൊരു നിവർത്തിയുമില്ലാതെ അവർ അയാൾക്ക് കാദംബരിയെ വിവാഹം ചെയ്ത് നൽകി... അതോടെ തുടങ്ങുകയായിരുന്നു ആ കുട്ടീടെ കഷ്ടകാലം...ഒരുപാട് അനുഭവിച്ചു... തല്ലും അടിയും ഒക്കെ... എല്ലാം ബാലേട്ടന്റെ പേരിലായിരുന്നു...... കുറെ വർഷങ്ങൾ കഴിഞ്ഞാണ് അവർക്ക് നീലാംബരി ജനിക്കുന്നത്.... പിന്നെ അതായി അവർക്കിടയിലെ പ്രശ്നം....

കുഞ്ഞുങ്ങളില്ലായിരുന്ന അവർക്കു വർഷങ്ങൾ കഴിഞ്ഞ് കുഞ്ഞുണ്ടായതുകൊണ്ട് അയാളുടെ കുഞ്ഞല്ല എന്ന വാദമായിരുന്നു അരുണചലത്തിനു..... ഒരുപാട് തവണ ബാലേട്ടനുമായി പ്രശ്നമുണ്ടായിട്ടുണ്ട്.. ഈ കുഞ് ജനിച്ചിട്ടും അവസ്ഥ അതായിരുന്നു... ഇതിനെ കണ്ടാൽ കൊന്നുകളയും എന്ന തരത്തിലായിരുന്നു ആവന്റെ പെരുമാറ്റം... പിന്നെ ആ തള്ള പോകുന്നിടത്തൊക്കെ കൂടെ കൊണ്ടുപോയ ആ കുഞ്ഞിനെ വളർത്തിയെ.... മിക്കതും ഞങ്ങൾ താമസിച്ച വീട്ടിൽ തന്നെ ആയിരിക്കും.... പതിയെ പതിയെ അയാളെ പേടിച് ആ തള്ള കുഞ്ഞിനെകൊണ്ട് അങ്ങോട്ട് പോലും പോകാതെ ആയി... അവനില്ലാത്തപ്പോൾ മാത്രം ആയിരുന്നു അവർ കുഞ്ഞിനെകൊണ്ട് കാദംബരിയുടെ അടുത്ത് പോകുന്നത്.... ബാലേട്ടന് അവളുടെ അവസ്ഥയിൽ നല്ല മനസ്താപം ഉണ്ടായിരുന്നു.... അതുകൊണ്ടുതന്നെ ബാലേട്ടനെക്കൊണ്ട് കഴിയുന്നതൊക്കെ ആ കുഞ്ഞിനുവേണ്ടി ചെയ്തുകൊടുക്കുമായിരുന്നു... എന്നാൽ ഈ കുഞ്ഞിന് 6 വയസുള്ളപ്പോൾ കാദംബരിക് മറ്റൊരു കുഞ്ഞുകൂടി ജനിച്ചു... അതും ഒരു പെൺകുഞ്.... ഈ മൂത്തകുട്ടിക് ജീവനായിരുന്നു ആ കുഞ്ഞിനെ എന്നാൽ ആ അരുണചാലത്തിനു ആ കുഞ്ഞിനോടും ഇതേ മനോഭാവം തന്നെ ആയിരുന്നു... എന്നും അടിയും വഴക്കും മാത്രമായി....

എന്നാൽ ഒരു ദിവസം നാടിനെ നടുക്കികൊണ്ടാണ് ആ വാർത്ത കേൾക്കേണ്ടി വന്നത്.... കാദംബരിയും ഇളയകുട്ടിയും പുഴയിൽ ചാടി മരിച്ചെന്നു....അന്ന് ആ ഇളയകുട്ടിക് ഒന്നോ രണ്ടോ വയസ് വരും... മരിച്ചതല്ല... കൊന്നതാണ് ആ അരുണാചലം... അത് മൂത്തകുട്ടി കാണുകയും ചെയ്തിട്ടുണ്ട്... അന്നതിനെ കൊല്ലാൻ വെറിപ്പൂണ്ട് നടന്ന അരുണചലത്തിന്റെ കയ്യിന്നു ആ പാട്ടിത്തള്ള രക്ഷിച്ചുകൊണ്ട് ഏൽപ്പിച്ചതാ ബാലേട്ടന്റെ കയ്യിൽ അവളെ... അന്ന് അവർ ബാലേട്ടന്റെ കാലുപിടിച്ചു കെഞ്ചുവിധം പറഞ്ഞു ആ മോളെയെങ്കിലും രക്ഷിക്കണേ എന്ന്.... ഇന്നും ആ രംഗം എന്റെ മനസിന്നു മാഞ്ഞിട്ടില്ല.... അങ്ങിനെയ ബാലേട്ടൻ ആ കുട്ടിയേം കൂട്ടി നാട്ടിലേക് പുറപ്പെട്ടത്.......അല്ലാതെ അത് ബാലേട്ടന്റെ മോലൊന്നും അല്ല... അനന്തന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.... അവന്റെ മനസ്സിൽ അപ്പോഴും നീലാംബരിയുടെ വാക്കുകൾ മാത്രമായിരുന്നു " എനക്ക് ഇന്ത ഉലകത്തിലെ സ്വന്തമായി നീങ്ക മട്ടും താ ഇറുക്ക്‌.... എനക്ക് വേറെയാറും ഇല്ലൈ... നീങ്ക മട്ടും താ ഇറുക്ക്...... """പലവട്ടം തന്നോട് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞ വാക്കുകൾ.... അവന്റെ മനസിൽ മുഴങ്ങുന്ന വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു അവനപ്പോൾ... സുഭദ്രമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി......

പെട്ടെന്ന് അനന്തന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... അരുണചലം അയാൾ... അയാൾ നീലുവിനെ കണ്ടെങ്കിൽ....അവൻ വേഗംതന്നെ ചോദിച്ചു... അയാൾ... ആ അരുണചലം... അയാളിപ്പോ മ്മ്... അവൻ ആ ആഗ്രഹാരത്തിൽ തന്നെ ഉണ്ട്... മറ്റൊരു പെണ്ണുമ്കെട്ടി.... പിന്നെ ചെയ്ത ദുഷ്‌കർമങ്ങളുടെ ഫലമായിരിക്കാം... ഒരു അപകടത്തിൽപെട്ട അവന്റെ രണ്ടുകാലുകളും മുറിച് മാറ്റേണ്ടിവന്നു... ഇപ്പോൾ ഇഴഞ്ഞു ജീവിക്കുവാ... നീലുവിന്റെ പാട്ടി..... മ്മ്... ആ തള്ളയുടെ കാര്യമാ കഷ്ടം... പോകാൻ മറ്റൊരു ഇടമില്ലാത്തതുകൊണ്ട് തന്നെ ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ട്.... ഇപ്പോൾ അവശത ആയിക്കാണും... ധമോധരാ... ഒന്ന് ഞങ്ങളെ അവിടെ വരെ കൊണ്ട് പോകാമോ??? എനിക്കെന്തോ എന്റെ കുഞ്ഞിനെ കാണാൻ ഇനിയും വൈകികൂടാ എന്ന് മനസ് പറയുന്നപോലെ.... നമുക്കൊന്ന് പോകാമോ.... അയാൾ ഇരുവരെയും മാറി മാറി നോക്കി.... അനന്തന്റെ മുഖവും അതുതന്നെ തന്നോട് പറയുന്നപോലെ തോന്നി അയാൾക്ക്..... മ്മ്മ്മ്.... പോകാം.... സമയം ഇപ്പോൾ 5.30 കഴിഞ്ഞല്ലോ... ആഗ്രഹരം ഉണർന്നുകാണും... താമസിക്കേണ്ട ഞാൻ കൊണ്ടുപോകാം... ഒന്ന് ഡ്രെസ് മാറി വരുന്ന താമസമെ ഉള്ളു.... നിങ്ങലിരിക്ക്... ഞാനിപ്പോ വരാം.... അയാൾ അകത്തേക്ക് പോയതും അനന്തൻ ഒരു നിശ്വാസത്തോടെ പുറകിലേക്കൊന്നു ചാരി....

കണ്ണുകൾ ഇറുകെ അടച്ചു... മോനെ...... സുഭദ്രമ്മയുടെ കൈ അവന്റെ തോളിൽ മെല്ലെ പതിഞ്ഞു...... അവൻ ഒന്ന് തിരിഞ്ഞവരെ നോക്കി.... അത്രമേൽ ദയനീയമായിരുന്നു ആ നോട്ടം..... മോനെ...... എന്തൊക്കെ സഹിച്ചമ്മേ അവൾ.....??? ഒന്നും കേട്ടു നിൽക്കേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടു കൂടി.... അവളെ മാത്രമല്ല.. അവളെ അമ്മയെ വരെ... ഈ ഞാൻപോലും..... ഇതുകൊണ്ടായിരിക്കുമല്ലേ അമ്മേ സ്വയം ഒരു വേലക്കാരിയുടെ സ്ഥാനത്തേക്കവൾ ഒതുങ്ങി കൂടിയത്..... മോനെ..... കഴിഞ്ഞതൊക്കെ.... കഴിഞ്ഞതൊക്കെ പോട്ടെ.... എത്രയും പെട്ടന്ന് നമുക്ക് അവളെ കൂട്ടി തിരികെ പോണം.... നമ്മുടെ നീലുനെ നമുക്ക് കൊണ്ട് പോകാം.... എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സിൽ അവൾ എനിക്കെന്റെ ബാലേട്ടന്റെ മോൾ തന്നെയാ..... എന്നാൽ നമുക്കങ്ങോട്ട് ഇറങ്ങാമോ..... ദാമോദരൻ ഡ്രെസ്സെല്ലാം മാറ്റി കൊണ്ട് ഉമ്മറത്തേക്ക് വന്നു..... അല്പസമയത്തുനുള്ളിൽത്തന്നെ അവരുടേ കാർ അയാൾ പറയുന്ന വഴികളിലൂടെ പാർവതിപുരം ലക്ഷ്യമാക്കി സഞ്ചരിച്ചു ***************

ആഗ്രഹരത്തിനുള്ളിലേക്കു കയറിയപ്പോഴേ അനന്തന്റെ കണ്ണുകൾ റോഡിനിരുവശവും ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു..... വണ്ടി ഏതൊക്കെയോ ഊട് വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് അവസാനം പഴകിയ ഒരു കുഞ് വീടിനു മുന്നിൽ നിന്നു.... അനന്തൻ സംശയത്തോടെ ധമോധരനെ ഒന്ന് നോക്കി..... മ്മ്മ്... ഇതുതന്നെയാണ് വീട്... നിങ്ങളിറങ്ങ് നമുക്കൊന്ന് അന്വേഷിച് നോക്കാം മോളിവിടെ ഉണ്ടോന്നു..... അവർ മൂന്നാളും പുറത്തേക്കിറങ്ങി.... അപ്പോഴേക്കും വീടിനുള്ളിൽനിന്നും ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നിരുന്നു..... അവരെയെല്ലാവരെയും ഒന്ന് ചൂഴ്ന്ന് നോക്കി യാറ് നീങ്കയെല്ലാം???? ഏതുക്കാകെ ഇങ്ക വന്ദിട്ടെ???? അവർ മൂവരും ഒന്ന് പരസ്പരം നോക്കി.... ഇതാ ഞാൻ പറഞ്ഞ അരുണചാലത്തിന്റെ ഭാര്യ.... നിങ്ങളിവിടെ നിക്ക് ഞാനൊന്നു സംസാരിക്കട്ടെ ഇവരോട്.... ദമോധരൻ അവർ രണ്ടുപേരോടുമായി പറഞ്ഞു.... ഇവർയെല്ലാം അങ്ങ് കേരളവുന്നു വന്തവർ താ ... ഇവർക്ക് ഒരു കാര്യം അറിയവേണം.... ദാമോദരൻ മുന്നോട്ടു ചെന്ന് സൗമ്യമായി അവരോട് സംസാരിച്ചു... എന്നകാര്യം????? എനക്കും കേരളവുക്കും എന്ന സംബന്ധവും കേടായത്....പിന്നെ യേൻ????ഉങ്കൾ ആളെ മാറിട്ട് വന്തമാതിരി ഇറുക്.... ഞങ്ങൾക് നീലാംബരിയെ കാണണം... അവളെ കൊണ്ടുപോകാനാ ഞങ്ങൾ വന്നേ.....

അനന്തൻ വേഗം മുന്നോട്ട് വന്നു പറഞ്ഞു... ഓഹ്.... അന്ത പൊണ്ണുകാകെ വന്തവറാ കൊഞ്ചം നില്ലുങ്കോ...... അവരോന്ന് മുറ്റത്തേക്കിറങ്ങി... പിന്നെ സൈഡിലേക്കുനോക്കി അവളെ നീട്ടി വിളിച്ചു.. എടി നീലാംബരീ.... നീലാംബരി.... കൊഞ്ചം ഇങ്കെ വാങ്കോ... ഉന്നെ പാക്കുവതുക്ക് യരാവത് വന്തിട്ടെ... ശീക്രം ഇങ്ക വന്ത് പാത്ത് മുടിഞ്ജ് പൊ മാ.....ആ സ്ത്രീ നിക്കുന്നിടത്തേക്ക് സുഭദ്രമ്മ വേഗം നടന്ന് ചെന്നു... സൈഡ് ലെ ചായിപ്പിനരുകിൽകൂടി ആ സ്ത്രീയുടെ നോട്ടം പോയിടത്തേക്ക് അവരോന്നു എത്തി നോക്കി..... എന്നാൽ അവിടെ കണ്ട കാഴ്ച്ചയിൽ ഒരുവേള അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....ശ്വാസമെടുക്കാൻപോലും മറന്നവർ നിന്നുപോയി..... അവിടെ പാതാളകിണറ്റിൽ നിന്നും തന്നെക്കൊണ്ടാവുന്നില്ലെങ്കിൽപോലും വെള്ളം വലിച്ചു കയറ്റി ചുറ്റും നിരത്തി വെച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് പകർത്തുകയാണ് അവൾ.... അത് നീലു ആണോ എന്ന് പോലും അവർക്ക് സംശയം തോന്നി..... ഉണങ്ങി മെലിഞ്ഞു എല്ലുന്തിയ ഒരു കോലം... കണ്ണൊക്കെ കുഴിഞ്ഞു പോയിരിക്കുന്നു... കഴുത്തിരിരുവശവും എല്ലുകൾ ഉന്തി നിൽക്കുന്നു.... ആരുടയോ മുഷിഞ്ഞ ഒരു നൈറ്റി ആണ് അവൾ ഇട്ടിരിക്കുന്നത്...... ആദ്യത്തെ അമ്പരപ്പ് മാറിയതും സുഭദ്രമ്മ അവൾക്കടുത്തേക്ക് ഓടി... എന്റെ കുഞ്ഞേ......

പ്രതീക്ഷിക്കാതെയുള്ള അവരുടെ വിളികേട്ടതും കയ്യിലിരുന്ന തൊട്ടിയും കയറും അറിയാതെ പെണ്ണിന്റെ കൈവിട്ടുപോയി..... വലിയ ശബ്‍ദത്തോടെ അത് കിണറ്റിലേക്കു പതിച്ചു... ഹോ...തൊലച്ചിട്ടിയാ... ഇന്ത പോണ്ണ് വന്തത്തുക്കപ്പുറം എല്ലാമേ തൊലച്ചിട്ടിയ... ആ സ്ത്രീ പ്രാകികൊണ്ട് ദേഷ്യത്തോടെ അവൾക്കാരുകിലേക്ക് പാഞ്ഞു.... ഒരു നടുക്കത്തോടെ കിണറ്റിന് ഇപ്പുറം നിക്കുന്ന സുഭദ്രാമ്മയെ തന്നെ നോക്കി നിൽക്കുന്ന അവളുടെ അടുത്തേക്ക് സുഭദ്രാമ്മയെ തള്ളി മാറ്റികൊണ്ട് ആ സ്ത്രീ പാഞ്ഞു ചെന്നു.... അവൾക്കൊന്ന് ചിന്തിക്കാൻ പോലും സമയംകിട്ടും മുന്നേ ആദ്യത്തെ അടി അവളുടെ കവിളിൽ വീണിരുന്നു..... അയ്യോ എന്റെ മോളെ ഒന്നും ചെയ്യല്ലേ.... സുഭദ്രമ്മ ഓടി വന്ന് അവളെ താങ്ങി..... ഈ സമയം ബഹളം കേട്ട് അനന്തനും അവിടേക്ക് വന്നു... എന്താ മോളെ... എന്താ ഇതൊക്കെ.... ഇതെന്താ നിനക്ക് പറ്റിയെ.... അവളെ നേരെ നിർത്തികൊണ്ട് ദേഹത്താകെ കണ്ണോടിച്ചുകൊണ്ട് ചോദിച്ച സുഭദ്രമ്മയുടെ കണ്ണുകൾ ഒരു നടുക്കത്തോടെ പുറത്തേക്കു അല്പം വീർത്തുന്തിയ അവളുടെ വയറിൽ പതിച്ചു.... ഒരുവേള അവരുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല അവർക്ക്...... അവളുടെ നേറുകിലൂടെ തലോടിയ കൈകൾ പെട്ടന്ന് നിശ്ചലമായി....... മോളെ..... നീലു..... ഇത്..... അവരുടെ നോട്ടം തന്റെ വീർത്ത വയറിലേക്കാണെന്ന് കണ്ടതും അവൾ പൊട്ടികരഞ്ഞുകൊണ്ട് സുഭദ്രമ്മയുടെ ചുമലിലേക്ക് ചാരി.... അവർ ഇരു കൈകളാലെയും അവളെ ചേർത്ത് പിടിച്ചു...... അവരുടെ നോട്ടം തനിക്കരുകിലായി നിൽക്കുന്ന അനന്തനിലേക് പോയി (തുടരും )

പ്രിയപ്പെട്ട എന്റെ വായനക്കാരോട്.....പെട്ടെന്ന് എഴുതി തീർക്കുകയാണ്.... പോരായ്മകൾ കാണാം ക്ഷമിക്കുക.. പിന്നെ കുറ്റം പറയുന്നവരോട്....ക്‌ളീഷേ തന്നെയാണ്... വെറും ക്ലിഷേ നിങ്ങൾ പറയുന്നപോലെ.......ഇതൊരു സാധാരണ സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് .....ഈ 27 പാർട്ട്‌ ഒക്കെ ആയപ്പോളാണോ ക്ലിഷേ ആണെന്ന തോന്നൽ ഉണ്ടായത് 😊😊😊... പിന്നെ ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട് എന്റെ സ്റ്റോറി യിലെ കഥാപാത്രങ്ങൾ എങ്ങിനെ ആണെന്ന്.... ആദ്യമേ ഇഷ്ടായില്ലേൽ വായിക്കാതെ പോകണം... അല്ലാതെ ഓരോ പാർട്ടും ഇരുന്നു വായിച്ചിട്ട് അവസാനം സ്റ്റോറി തീരാറാവുമ്പോഴേക്കും കുറ്റം പറയുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല...... പിന്നെ ഈ സമൂഹത്തിലെ പെൺകുട്ടികളെല്ലാം ഉരുക്കു വനിതകളാണോ?????? അല്ലെങ്കിൽ ഒരു സ്റ്റോറിയിലെ സ്ത്രീ കഥാപാത്രം കുറച്ച് വീക്ക്‌ ആണെന്നും പറഞ് ഈ സമൂഹത്തിലെ സ്ത്രീകളെല്ലാം അങ്ങിനെ ആയിപോകുമെന്നുണ്ടോ????? ഇഷ്ടമല്ലാത്തവർ വായിക്കേണ്ട പ്ലീസ്.... വീണ്ടും വീണ്ടും പറയാൻ വയ്യാഞ്ഞിട്ട...... ലെറ്റ്‌ മീ കംപ്ലീറ്റ് ദിസ്‌ സ്റ്റോറി 🙏🏻

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story