നീലാംബരം: ഭാഗം 28

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

സുഭദ്രമ്മയുടെ കണ്ണുകൾ ഒരു നടുക്കത്തോടെ പുറത്തേക്കു അല്പം വീർത്തുന്തിയ അവളുടെ വയറിൽ പതിച്ചു.... ഒരുവേള അവരുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല അവർക്ക്...... അവളുടെ നേറുകിലൂടെ തലോടിയ കൈകൾ പെട്ടന്ന് നിശ്ചലമായി....... മോളെ..... നീലു..... ഇത്..... അവരുടെ നോട്ടം തന്റെ വീർത്ത വയറിലേക്കാണെന്ന് കണ്ടതും അവൾ പൊട്ടികരഞ്ഞുകൊണ്ട് സുഭദ്രമ്മയുടെ ചുമലിലേക്ക് ചാരി.... അവർ ഇരു കൈകളാലെയും അവളെ ചേർത്ത് പിടിച്ചു...... അവരുടെ നോട്ടം തനിക്കരുകിലായി നിൽക്കുന്ന അനന്തനിലേക് പോയി... തന്റെ മുന്നിൽ കണ്ട കാഴ്ച്ചയിൽ ശ്വാസംപോലും എടുക്കാൻ മറന്നകണക്കെ തറഞ് നിക്കുവാണ് അനന്തനും...... അവളുടെ ഉന്തി നിൽക്കുന്ന വയറ് കാണെ അവന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി തോന്നി എന്നാൽ ഒപ്പം തന്നെ ഈ ഒരവസ്ഥയിൽ അവളെ കാണേണ്ടിവന്നതിന്റെ നടുക്കവും അവന്റെ ഉള്ളിൽ നിറഞ്ഞു....ഒരിക്കലും... ഒരിക്കലും താൻ ഇങ്ങിനൊന്നു പ്രതീക്ഷിച്ചിരുന്നില്ല.....

തന്റെ കുഞ്ഞിനേം വയറ്റിൽ ചുമന്നു കൊണ്ട് ഒരു വേലക്കാരിയെപ്പോലെ അവൾ നിക്കുന്നത് അനന്തന് സഹിക്കാൻ കഴിഞ്ഞില്ല...... ഓടിച്ചെന്ന് അവളെ തന്റെ ഹൃദയത്തോട് ചേർത്തണയ്ക്കാൻ മനസ് പറയുമ്പോഴും കാലുകൾ പാറപോലെ ഉറച്ചുനിൽക്കുമ്പോലെ... ചലിക്കുവാൻ കഴിഞ്ഞില്ല അനന്തന്.... കരയല്ലേ മോളെ.... ഇങ്ങിനെ കരയല്ലേ എന്റെ കുട്ടി.... എന്തിനാ... എന്തിനാ അപ്പമ്മേടെ മോൾ ഞങ്ങളെയൊക്കെ വിട്ട് ഓടി വന്നത്... അതുകൊണ്ടല്ലേ ഇങ്ങിനെ സങ്കടപേടേണ്ടി വന്നേ....??? എന്താമോളെ ഇതൊക്കെ??? ഒന്നും കഴിക്കാറൊന്നും ഇല്ലെ എന്റെ കുട്ടി നീ....???? തന്നെ ചുറ്റിപിടിച് പൊട്ടികരയുന്നവളെ ആശ്വസിപ്പിക്കുംവിധം തലോടികൊണ്ട് സുഭദ്രമ്മ ചോദിച്ചു.... അവരുടെ മേലുള്ള അവളുടെ കൈകളുടെ മുറുക്കം ഒന്നുകൂടി കൂടി... എന്നോട് മന്നിച്ചിടുങ്കോ അപ്പാമ്മ..... തെറിയാമ പണ്ണിട്ടെ...... അന്തനാളിലെ അന്തമാതിരി വലിയെല്ലാം എനക്ക് താങ്കുവക്കും അധികമാ ഇരുന്ത്...അത് മട്ടും അല്ലൈ എന്നാലേ അവർ കഷ്ടപ്പെടാ വേണ.....അത് താ നാൻ വീട് വിട്ടേ ഓടി വന്തിട്ടെ.....

എന്നാലേ അവർ കഷ്ടപ്പെടുറത് താങ്കലെ.......ഇപ്പോവും അവർക്ക് ന്നോട് കോപമ താ ഇരിക്കാ??? അവൾ മെല്ലെ മിഴികൾ ഉയർത്തി സുഭദ്രമ്മയുടെ മുഖത്തേക്ക് നോക്കി..... അവരുടെ കണ്ണുകൾ അനന്തന്റെ മുഖത്തേക്ക് ആയിരുന്നു.... ആ നോട്ടത്തെ പിന്തുടർന്ന നീലുവിന്റെ കണ്ണുകൾ പൊടുന്നനെ അനന്തന്റെ കണ്ണുകളുമായി ഉടക്കി.... സുഭദ്രമ്മയെ കണ്ട സന്തോഷത്തിൽ അവൾ ചുറ്റും നിൽക്കുന്നതൊക്കെ ആരാണെന്നുപോലുംനോക്കിയിരുന്നില്ല.... അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ഒരു ഞെട്ടൽ അവളിൽ പ്രകടമായിരുന്നു....തന്റെ പ്രാണൻ..... താൻ ഒരു ഭാരമായി തുടങ്ങിയെന്നു ആ വാക്കുകളിൽ കൂടി പ്രകടം ആയപ്പോൾ സ്വയം പിന്മാറിയതാണ്......പിരിഞ്ഞ നാൾ മുതൽ ഇന്ന് ഈ നിമിഷമവരെ ഒന്നുകാണാനായി മനസ് പിടഞ്ഞതാണ്...... ഇനിയൊരു കൂടികാഴച ഉണ്ടാകില്ലെന്നു മനസിനെ പറഞ് പഠിപ്പിച്ചതാണ്.... പകഷെ വീണ്ടും കണ്മുന്നിൽ വന്ന് നിൽക്കുമ്പോൾ..... അതും തൊട്ടരികിൽ.... അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു.... ചുണ്ടുകൾ വിതുമ്പി പോയി......

അവളെത്തന്നെ നോക്കി നിന്ന അനന്തന്റെ ഇരുമിഴികളും നിറഞ്ഞു തൂവാനായി....അവന്റെ നിറഞ്ഞ മിഴികൾക്ക് മുന്നിൽ അവളുടെ തല താനേ താഴ്ന്നു പോയി...... ഇരു ഹൃദയങ്ങളും ഒരുപോലെ വേദനിച്ചു....... അവളുടെ പുറത്തേക്കു ഉന്തി നിൽക്കുന്ന വയറിൽ വീണ്ടും അവന്റെ കണ്ണുകൾ ഉടക്കിയതും അറിയാതെ തന്നെ രണ്ടുത്തുള്ളി കണ്ണുനീർ അവന്റെ കവിളിണകളെ ചുംബിച്ചുകൊണ്ട് താഴെക്കിറങ്ങി.... എല്ലുന്തിയ കഴുത്തും.... ഒട്ടിയ കവിളുകളിലും കുഴിഞ്ഞ കണ്തടങ്ങളിലും ഒക്കെ അവന്റെ കണ്ണുകൾ ഓടി നടന്നു......മുടിയിഴകൾ പഴയതുപോലെ എണ്ണമയം തീരെ ഇല്ലാതെ പാറി കിടക്കുന്നു.... ആകെ വിളറിയ ഒരു കോലം....തന്റെ മുന്നിൽ നിൽക്കുന്നത് പഴയ കുറുമ്പിയായ നീലുവിന്റെ നിഴൽമത്രമാണെന്ന് അവന് തോന്നിപ്പോയി അനന്തൻ കണ്ണുകൾ ഇറുകെ അടച്ചു....പിന്നെ തീപാറുന്ന കണ്ണുകളോടെ അവൻ ആ സ്ത്രീയെ ഒന്ന് നോക്കി...... തന്റെ പെണ്ണിനെ ഈ അവസ്ഥയിലും കൈവച്ച അവരെ ചുട്ടെരിക്കാനുള്ള ദേഷ്യം തോന്നി അവന്...

ദമോധരന് ഏറെക്കുറെ കാര്യങ്ങളൊക്കെ മനസിലായിരുന്നു എന്നാൽ അരുണചാലത്തിന്റെ ഭാര്യ കാര്യം എന്താണെന്നു മനസിലാകാതെ അന്തിച്ചു നിൽപ്പാണ്.....കാര്യങ്ങൾ അത്ര പന്തിയല്ലന്ന് കണ്ടതും അവർ ദേഷ്യത്തോടെ മുന്നോട്ട് വന്നു എന്നെ... എന്ന ഇതെല്ലാം??? നീങ്കയെല്ലാം യാറ്??? ഏതുക് ഇന്ത പൊണ്ണേ പാക്ക വന്തെ???? അവർ സുഭദ്രമ്മയെയും അനന്തനെയും ചൂഴ്ന്നു നോക്കികൊണ്ട്‌ ചോദിച്ചു.... പെട്ടന്ന് തന്നെ നീലു സുഭദ്രമ്മയുടെ മേലുള്ള പിടിവിട്ട് കൊണ്ട് മാറി നിന്നു... ഭയത്തോടെ ആ സ്ത്രീയെ നോക്കി.... ഏതുക്കെടി ഇപ്പിടി മിഴിച് പാകിറെ??? ഉള്ളപ്പോ..... അവർ നീലാംബരിയോട് ആക്രോശിച്ചു.. അവൾ ദയനീയമായി സുഭദ്രാമ്മയെ നോക്കി.... പിന്നെ അനന്തനെയും ഒന്ന് പാളി നോക്കി.... എന്നടി സൊന്ന കേക്കിലേയ??? അവർ ദേഷ്യത്തോടെ അവൾക്കടുക്കലേക്ക് വന്ന് അവളെ പുറംച്ചുമലുകൊണ്ടോന്ന് മുന്നിലേക്ക് തള്ളി അഹ്....അവശതയുടെ കൂടെ ഓർക്കാ പുറത്തുള്ള തള്ളുകൂടി ആയതും അവൾ അവൾ നിലത്തേക്ക് വീഴാനാഞ്ഞു... എന്നാൽ അതിനുമുന്നേ തന്നെ അനന്തന്റെ കൈകൾ അവളെ താങ്ങി....

അവളുടെ വീർത്ത വയറിനു ചുറ്റും അവന്റെ കരങ്ങൾ സംരക്ഷണ കവചം തീർത്തു..... വീഴാനാഞ വെപ്രാളത്തിൽ അവളും പെട്ടെന്ന് അവനെ അള്ളിപിടിച്ചു....അവൻ അവളെ ഉയർത്തി നെഞ്ചോട് ചേർത്തണച്ചു...... നാളുകൾക്കു ശേഷം തന്റെ പ്രിയപെട്ടവന്റെ സാമീപ്യവും.... ചേർത്ത് നിർത്തലും ഒക്കെ അവളിലും ആശ്വാസം നിറച്ചു... അയ്യോ... എന്റെ മോളെ.... സുഭദ്രമ്മയുകൂടി ഓടി വന്നവളെ താങ്ങി..... എന്താ... എന്താ ഇതൊക്കെ.... നിങ്ങൾക്കെന്താ ഭ്രാന്താണോ???????... അനന്തൻ ദേഷ്യത്തോടെ അവർക്കുനേരെ ചീറി...എന്തിനാ അവളെ വേദനിപ്പിക്കുന്നെ??? അവളുടെ അവസ്ഥയെങ്കിലും കണക്കിലെടുക്കണ്ടേ...നിങ്ങളൊരു സ്ത്രീയല്ലേ??? അവർ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി... പിന്നെ ഒന്ന് പുച്ഛിച്ചു...... ആമാ.... നാനും പൊമ്പുളെ താ... ആണ ഇവളെ മാതിരി അല്ലൈ.... എനക്ക് പുരുഷൻ ഇറുക്ക്... അതെലെ രണ്ട് കൊലന്തൈകളും ഇറുക്ക്... ആണാ ഇവൾക്ക് അപ്പിടി ഒരാൾ ഇറുക്കാ?????കുഞ്ഞുനാളിലെ യാർക്കിട്ടയോ ഊരെവിട്ട് ഓടിപോയിട്ടങ്കള....കണ്ട ഊരെയെല്ലമേ സുത്തി ഇന്ത 10 വർഷത്തുക്കപ്പുറം വയറു നിറച്ച് വന്ത് നിപ്പേ????

പിന്നെ നാൻ എന്ന സൊല്ല വേണം... ഇന്ത വീട്ടിലെ ഇവൾക്ക് തങ്ങറുത്തുക്ക് ഒരു ഇടം കൊടുത്തത് മട്ടും ഏൻ നല്ല മനസ്....കടവുള്ക് മട്ടും തെരിയും ഇന്ത കൊലന്തയ്ക്ക് അപ്പാ യാരെന്ന്.... അവർ നീലാംബരിയെ ഒന്ന് നോക്കി പുച്ഛിച്ചു... അനന്തൻ ദേഷ്യത്തോടെ പല്ല് ഞെരിച്ചു....... അല്ല... നീങ്കയെല്ലാം യാറ്????.. ഏതുക് ഇവളെ പാക്ക വന്തെ??? ഞങ്ങൾ നീലുമോളെ കൊണ്ടുപോകാൻ വന്നതാ....... മോളിവിടെ ഉണ്ടെന്ന് അറിയില്ലായിരുന്നു... അല്ലെങ്കിൽ ഇതിലും വേഗത്തിൽ ഞങ്ങൾ വന്നു കൂട്ടികൊണ്ട് പോയേനെ.... അവരുടെ സംസാരം ഇഷ്ടപ്പെടാതെ വന്ന സുഭദ്രമ്മ വേഗം തന്നെ അവർക് മറുപടി കൊടുത്തു.... കൂട്ടിട്ട് പോകരുത്തുക്ക.... അതിന് നീങ്കയെല്ലാം യാറ്.... ഇവളെ ഇങ്ങേര്ന്ത് എങ്ങും കൂട്ടിട്ട് പോക മുടിയാത്..... അവർ സുഭദ്രമ്മക് നേരെ അധികാരത്തോടെ കയർത്തുകൊണ്ട് പറഞ്ഞു.... ചുമലിലൂടെ തന്നെ താങ്ങിയിരിക്കുന്ന കൈകളുടെ മുറുക്കം കൂടിയതറിഞ്ഞതും നീലു ഭയത്തോടെ ഒന്ന് അനന്തനെ നോക്കി...... പിന്നെ ആ നോട്ടം ചുമലിലിരിക്കുന്ന അവന്റെ കൈകളിലേക്കായി .....അവന്റെ മുഖമൊക്കെ വലിഞ്ഞു മുറുകിയിട്ടുണ്ട്‌....

.ദേഷ്യത്തിൽ പല്ലുകൾ കടിച്ചു പൊട്ടിക്കുവാണ്.... ദേ തള്ളേ... മാറി നിക്കങ്ങിട്.. എന്തിനാ നിങ്ങൾക്കിവളെ??? മാടിനെപോലെ പണിയെടുപ്പിക്കാനോ???.... ഇവൾ എന്റെ പെണ്ണാ.... ഈ അനന്തന്റെ പെണ്ണ്... ഇവളുടെ വയറ്റിൽകിടക്കുന്നത് എന്റെ ചോരയാ.... ഇവളെ കൊണ്ടുപോവാൻ എനിക്ക് നിങ്ങളുടെ സമ്മതം വേണ്ട......കേട്ടല്ലോ കേട്ട വാക്കുകളിൽ അവരോന്ന് ഞെട്ടി....അനന്തന്റെ ഭാവവും കൂടി കണ്ടതും ആകെ ഒരു പരിഭ്രമം വന്നു അവർക്കു... അറിയാതെത്തന്നെ അവർ അനന്തന്റെ മുന്നിൽനിന്നും അല്പം മാറി നിന്നു..... എന്നാൽ നീലു പെട്ടെന്ന് അവന്റെ പിടിയിൽനിന്നും ഒന്ന് കുതറി മാറാൻ നോക്കി.... അനന്തൻ അതെ ദേഷ്യത്തോടെ മുഖം ചെരിച്ചൊന്ന് അവളെ നോക്കി..... ആ നോട്ടത്തിൽ അവളും ഒന്ന് ഭയന്നു.... എന്താടി????? അവൾ ദയനീയമായി സുഭദ്രാമ്മയെ നോക്കി.. എന്താമോളെ??? എന്തുപറ്റി??? അപ്പാമ്മ.... നാൻ... നാൻ ഇങ്ക നിക്കലാം ... എനക്ക് ഉങ്കളെ കൂടെ വര വേണ്ട....അത് കേട്ടതും അനന്തന്റെ കൈകളുടെ മുറുക്കം അയഞ്ഞു........ പതിയെ അവൻ കൈകൾ മാറ്റി......

അവൾക്ക് ഹൃദയത്തിൽ ഒരു വേദന തോന്നി..... എന്താമോളെ... എന്താ നീ ഈ പറയുന്നേ??? നീ ഇല്ലാതെ ഈ അപ്പാമ്മ എങ്ങിനെ കഴിച് കൂട്ടിയെന്ന് നിനക്കറിയുമോ???? എന്റെ കുഞ്......നിന്റെ അനന്തേട്ടൻ അവൻ എത്ര വിഷമിച്ചെന്നു നിനക്കറിയാമോ???? എന്തിനാ മോളെ ഇനിയും ഇങ്ങിനെ ഞങ്ങളെ വിഷമിപ്പിക്കുന്നെ..... വാ ഞങ്ങടെ കൂടെ...... മോളെഗ്രഹിച്ചപോലെ ഒരു കുഞ്ഞുകൂടി വരാൻ പോകുവല്ലേ.... അതിനെക്കൂടി സങ്കടപ്പെടുത്തണോ മോളെ???? ഇത്ര നാളും ഇതൊന്നും അറിയാതെ അവിടെ ഉരുകി ഉരുകി കഴിഞ്ഞതാ മോളെ ഞങ്ങൾ... ഇനി വയ്യ.... മോളില്ലാതെ ഈ അപ്പാമ്മ എങ്ങും പോകില്ല.... സുഭദ്രമ്മയുടെ വാക്കുകൾ കേക്കെ അവളുടെ മനസ്സിൽ വല്ലാത്ത നീറ്റൽ തോന്നി.... എങ്കിലും അവൾ അവളുടെ വേദനകളൊന്നും പുറമെ കാണിച്ചില്ല..... ഇനിയും ആർക്കും ഒരു ഭാരമായി മാറാൻ അവൾ ആഗ്രഹിച്ചില്ല......അതിനായി ഇത്രനാളും അവൾ ആരോടും പറയാതെ മനസ്സിൽ കൊണ്ടുനടന്ന കാര്യം തന്നെ എടുത്തിട്ടു... വേണ അപ്പാമ്മ.... നീങ്ക നിനയ്ക്കറുത് പോലെ എനക്കും ഉങ്കൾക്കും എന്ന സംബന്ധവും കേടായതു....

ഞാൻ അപ്പവോടെ മോൾ.... എന്നാൽ അതിനും മുന്നേ അവൾ പറയാൻ പോകുന്നതെന്തെന്ന് മനസിലാക്കിയ അനന്തൻ തന്റെ കൈയ്യാൽ അവളുടെ വാ മൂടിയിരുന്നു... നീ ബാലമ്മമ്മയുടെ മോൾ അല്ലെന്ന് പറയാൻവരുവാണേൽ വേണ്ട...... നീ ആ മനുഷ്യന്റെ മോൾ ആണെന്നതാണോ ഞങ്ങളുമായി നിനക്കുള്ള ബന്ധം?????? എഹ്???? ഞങ്ങളുമായി ഒരു ബന്ധവും നിനക്കില്ലെങ്കിൽ നിന്റെ കഴുത്തിൽ ഈ താലി എങ്ങിനെ വന്നു???? അവളുടെ നൈറ്റിക്കുള്ളിലേക്ക് കിടന്ന താലിമാല അവൻ വലിച്ചു പുറത്തേക്കിട്ടു .... ഒരു നിമിഷം നീലാംബരി ഞെട്ടി .... താൻ പറയാൻ ഉദ്ദേശിച്ച കാര്യം അവൻ എങ്ങിനെ മനസിലാക്കി എന്നറിയാതെ നീലു അമ്പരന്നു........ ഒരുനിമിഷം എന്ത് പറയണമെന്നറിയാതെ അവൾ പകച്ചു..... നിസ്സഹായതയിൽ ഇരു മിഴികളും നിറഞ്ഞു...... പറയെടി..... എന്താ നിനക്ക് ഉത്തരമില്ലേ????? അവൾ നിസ്സഹായതയോടെ അവനെ നോക്കി... എന്താ.... ഞാനല്ല ഈ താലി കെട്ടിയെതെന്നു പറയാൻ വല്ല ഉദ്ദേശവും ഉണ്ടോ?????...... മുഖത്തെ നിസ്സഹായത മാറി...

പകരം അവൾ അവനെ ഒന്നും മനസിലാകാതെ തുറിച്ചു നോക്കി എന്താ നിനക്കൊന്നും പറയാനില്ലേ????എങ്കിൽ പോട്ടെ.....നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലന്ന് നിനക്ക് പറയണമെങ്കിൽ ഈ വയറ്റിൽ ഉള്ള കുരുന്നു ജീവൻ എന്റേതല്ലെന്നുകൂടി നീ പറയണം..... എങ്കിൽ ഈ നിമിഷം ഞാനും അമ്മയും ഇവിടെനിന്നിറങ്ങും..... പറയടി.... അവൾ പൊടുന്നനെ അവന്റെ വാ മൂടികൊണ്ട് ആ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു.......നെഞ്ചിലേക്ക് തലയിട്ട് ഉരുട്ടി ഇത്രനാളും സഹിച്ച വേദനകളെല്ലാം ആ നെഞ്ചിലേക്ക് ഇറക്കിവച്ചുകൊണ്ട് അവനെ മുറുകെ കെട്ടി പിടിച്ചു......... അനന്തനും ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു......അതുകാണെ സുഭദ്രമ്മയുടെ ചുണ്ടിലും എല്ലാം കലങ്ങി തെളിഞ്ഞ ആശ്വാസത്തിന്റെ ഒരു നറു പുഞ്ചിരി വിരിഞ്ഞു ***************. പാട്ടിയോട് യാത്രപറഞ് അവർ അപ്പോൾ തന്നെ നീലുവിനേം കൂട്ടി അവിടെന്ന് യാത്ര തിരിച്ചു......തിരികെയുള്ള യാത്രയിൽ നീലു നിശബ്ദശയായി സുഭദ്രമ്മയുടെ ചുമലിൽ തലചായിച്ചു കിടന്നു........

അവരും അവളെ ചേർത്ത് പിടിച് മിഴികളടച്ചിരുന്നു...... ഉറങ്ങുകയല്ലായിരുന്നെങ്കിൽകൂടിയും ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല...... നാളുകളായി നഷ്ടപെട്ട അമ്മക്കിളിയുടെ ചൂട് പറ്റാനായി ഒരു കുഞ്ഞിക്കിളിയെപ്പോലെ ആ യാത്രയിലുടനീളം അവൾ അവരുടെ ചൂട് പറ്റി കിടന്നു.... അനന്തൻ ഇടയ്ക്കിടെ രണ്ടാളെയും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു......നീലുവിന്റെ വീർത്ത വയറിലേക്ക് ഇടതടവില്ലാതെ അവന്റെ മിഴികൾ പാഞ്ഞു..... അവൾക്ക് യാത്രയിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന ഉത്കണ്ട ആയിരുന്നു അവന്റെ മനസ് നിറയെ......അതിലുപരി അവളെ അതുപോലൊന്നു ചേർത്ത് പിടിക്കാനും കുഞ്ഞിന്റെ തുടിപ്പറിയാനും അവന്റെ ഉള്ളം വല്ലാതെ കൊതിച്ചു..... ഒരുവേള അവരോടൊപ്പം പുറകിലെ സീറ്റിൽ കയറിയാൽ മതിയായിരുന്നെന്നു വരെ അവൻ ചിന്തിച്ചുപോയി.....ഒടുവിലൊപ്പോഴോ ഒരു പുഞ്ചിരിയോടെ അവനും സീറ്റിലേക്ക് ചാരികിടന്ന് മെല്ലെ കണ്ണുകളടച്ചു... പിറ്റേന്ന് പുലർച്ചെ ആയപ്പോഴേക്കും അവർ തറവാട്ടിലേക്കെത്തിയിരുന്നു.....

വണ്ടി നിന്നതറിഞ്ഞു കണ്ണുതുറന്ന നീലുവിന്റെ കണ്ണുകൾ മുന്നിൽ തലയുയർത്തി നിൽക്കുന്ന തറവാട് കണ്ട് സന്തോഷത്താൽ ഒന്ന് വിടർന്നു..... എന്നാൽ വേഗം തന്നെ സന്തോഷം മാറി പകരം ആ മനസൊന്നു പതറി.... മാസങ്ങൾക്ക് മുന്നേ താനയിട്ട് ഇവിടുന്ന് ഇറങ്ങി പോയതാണ്.... വീണ്ടും ഇതുപോലൊരു തിരിച് വരവ് ഉണ്ടാകുമെന്നു പോലും കരുതിയതല്ല..... എന്നാൽ ഇന്ന് വീണ്ടും താൻ ഇവിടേക്ക് തന്നെ എത്തിപ്പെട്ടിരിക്കുന്നു.......തന്നെപോലെന്നെ കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ടുതന്നെ ഒരുപാട് മാറ്റം ആ വീടിനും ഉണ്ടായപോലെ..... മെല്ലെ കാറിൽ നിന്നിറങ്ങി അവൾ എല്ലായിടത്തും കണ്ണോടിച്ചു.... സുഭദ്രമ്മ കാറിൽ നിന്നിറങ്ങിയപാടെ വേഗം തന്നെ പോയി ഉമ്മറവാതിൽ തുറന്ന് അകത്തേക്ക് പോയി....അവളെവികൂട്ടാതെ അവർ അകത്തേക്ക് കയറിയതും അവളൊന്ന് പകച്ചു....താൻ കഴിഞ്ഞിരുന്ന തറവാട് അയിരുന്നിട് കൂടി അവൾക്കെന്തോ അകത്തേക്ക് കയറാൻ ഒരു മടിപോലെ.... അവൾ അനന്തനെ ഒന്ന് തിരിഞ്ഞ് നോക്കി...അപ്പോഴേക്കും വണ്ടിയുടെ ക്യാഷ് സെറ്റിൽ ചെയ്ത് അനന്തനും അവൾക്കടുത്തേക്ക് വന്നു...

മ്മ്മ്... എന്തെ നോക്കി നിക്കുന്നെ???? വീണ്ടും ഓടിപ്പോകാനുള്ള പ്ലാൻ ഉണ്ടോ പെണ്ണെ??? പകുതി കാര്യമായിട്ടും പകുതി കളിയായും അനന്തൻ ചോദിച്ചു.... അവളുടെ മുഖം മങ്ങി....മിഴികൾ താണു........ വാടോ.... അകത്തേക്ക് പോകാം.... അവളുടെ വിഷമം മനസിലാക്കിയെന്നോണം അവൻ ചേർത്ത് പിടിച് അകത്തേക്ക് നടക്കാനൊരുങ്ങിയതും.... സുഭദ്രമ്മ ഒരു തട്ടത്തിൽ ആരതി ഉഴിയാനുള്ള കാര്യങ്ങളുമായി ധൃതിപ്പെട്ടു വന്നു... നില്ല് മക്കളെ...... ഇത്‌ ഉഴിഞ്ഞിട്ട് അകത്തേക്ക് കയറാം.... രണ്ടുപേരും ചേർന്ന് നില്ക്... ഇതൊക്കെ എന്തിനാ അമ്മേ.... അതിന്റൊന്നും ആവശ്യമില്ല..... ആഹാ... അത് നീയാണോ തീരുമാനിക്കുന്നെ???? ഇത്‌ നിന്നെ ആരതി ഉഴിഞ്ഞു സ്വീകരിക്കാനൊന്നുമല്ല.... ഇനി നിനക്ക് വേണ്ടങ്കിൽ അങ്ങ് മാറി നിന്നേരെ... ഇതേ ഈ തറവാട്ടിലെ അവകാശിയെ സ്വീകരിക്കാൻ ഉള്ളതാ....... അല്ലേമോളെ....

നീലു ഒരു പതിഞ്ഞ പുഞ്ചിരി അവർക്ക് സമ്മാനിച്ചു ഓഹ്...... ഇപ്പൊ ഞാൻ പുറത്ത്... ആ ഇനി ഇതായിട്ട് കുറക്കണ്ട... ദേ ഞാൻ ചേർന്ന് നിന്നില്ലന്ന് വേണ്ട....... അവനും നിറഞ്ഞമനസോടെ അവൾക്കരുകിലേക്ക് കുറച്ചുകൂടി ചേർന്ന് നിന്നു... സുഭദ്രമ്മ രണ്ടാളെയും ആരതി ഉഴിഞ് അകത്തേക്ക് കയറ്റി.... കുറെ നാളുകൾക്ക് ശേഷം അനന്തനും സുഭദ്രമ്മയും മനസ് നിറഞ്ഞു സന്തോഷിച്ചു.... ദേ അമ്മേ ഇതിൽ രാവിലെ കഴിക്കാനുള്ള ഭക്ഷണം ഇരിപ്പുണ്ട്.... ഇടക്ക് വണ്ടി നിർത്തി വാങ്ങിയതാ... നിങ്ങൾ രണ്ടാളും നല്ല ഉറക്കമായിരുന്നു.....ഹാളിലേക്ക് ചെന്നതും കയ്യിലിരുന്ന കവർ തീൻ മേശയിലേക്ക് വച്ചുകൊണ്ട് അവൻ പറഞ്ഞു സുഭദ്രമ്മ അവനെ മിഴിച് നോക്കി...... സമയം ആവുന്നലെ ഉള്ളു അനന്താ.... ഇവിടെ ദോശക്കുള്ള മാവൊക്കെ ഇരിപ്പുണ്ടായിരുന്നു....അതിനിടക്കെന്തിനാ അത്... ഇനി ഉണ്ടാക്കിയൊക്കെ വരുമ്പോൾ ലേറ്റ് ആകും അമ്മേ.... നീലു..... അവൾക്ക്... അവൾക് വിശക്കുന്നുണ്ടാകും അമ്മ ഇതെടുത്തു കൊടുക്ക്‌.... ആകെ ഒരു ചമ്മലും പരവേശവും ഒക്കെ തോന്നി അനന്തന്....

അവൻ വേഗം ആ കവർ അവരെ എൽപ്പിച്ചുകൊണ്ട് അവരെന്തേലും പറയും മുന്നെത്തന്നെ മുകളിലേക്കു പൊയി.... പതിവില്ലാത്ത വിധത്തിലുള്ള അനന്തന്റെ ചമ്മലും പോക്കും ഒക്കെ കണ്ടപ്പോളെ സുഭദ്രമ്മക്ക് കാര്യം പിടികിട്ടി... അവരോരു ചിരിയോടെ നീലുവിനെ നോക്കി... ഇങ്ങോട്ട് വാ പെണ്ണെ..... കണ്ടോ നിനക്ക് വേണ്ടി വാങ്ങിയതാ അവൻ... അവന്റെ പെണ്ണിനും കുഞ്ഞിനും വിശക്കുമെന്ന പേടിയാ ചെക്കന്...... പോയ പോക്ക് കണ്ടില്ലേ........ വാ മോൾ വന്ന് കഴിക്... അവൾ സന്തോഷത്താൽ നിറഞ്ഞ മിഴികളോട് കൂടി അവർക്കടുക്കലേക് നടന്നു.. ഹാ.... കരയാ എന്റെ നീലുട്ടി....... വേണ്ടാട്ടോ.... ഇനി പഴേതൊന്നും ഓർക്കേണ്ട.. എല്ലാം മറന്നു കളയുമോളെ.....രണ്ടാൾടെ ഭാഗത്തും തെറ്റുണ്ട്... അതുകൊണ്ട് അതേപറ്റി ഒന്നും ഓർക്കേണ്ട... കണ്ടില്ലേ അവന്റെ സ്നേഹം.... അവനൊരുപാട് ഇഷ്ട എന്റെ മോളെ..... അവനും ഒരുപാട് വേദനിച്ചു മോളെ..... നിന്നെപോലെതന്നെ.... എന്റെ മുന്നിൽ ചിരിച്ചു നിക്കുമ്പോഴും അവന്റെ ഉള്ള് വേവുന്നത് എനിക്ക് അറിയായിരുന്നു.... മോളെ...... രണ്ടാളും എല്ലാം മറക്കണം....

ഇനി വരാൻപോകുന്ന ആളിലായിരിക്കണം നിങ്ങളുടെ ശ്രദ്ധ.... കേട്ടോ...സുഭദ്രമ്മ അവളുടെ വയറിൽ മെല്ലെ തൊട്ടുകൊണ്ട് പറഞ്ഞു.. നീലു കുറ്റബോധം നിറഞ്ഞ മുഖത്തോടെ തല കുലുക്കി സമ്മതിച്ചു മോൾക് കഴിക്കാൻ എടുക്കാട്ടോ..... വേണ അപ്പാമ്മ.... എനക്ക് പസിക്കലെ അങ്ങിനെ പറയല്ലേ മോളെ.... നന്നായി ഭക്ഷണം കഴിക്കണം ഇപ്പൊത്തന്നെ ഈ കോലം കണ്ടിട്ട് അപ്പമാക്ക് പേടിയാവുന്നുണ്ട്... മോളിത് കഴിക്... ഇതന കാലേലെ എന്നാലേ സാപ്പിട മൂടിയത് അതാ.... കൊഞ്ച നേരത്തിക്കപ്പുറം നാനെ വന്ത് സാപ്പിഡ്രെ.... അവൾ കെഞ്ചി.. ആണോ എന്നാൽ മോളുപോയി കുറച്ചു റസ്റ്റ്‌ എടുക്... ഇത്രേം ഇരുന്നൊക്കെ യാത്രചെയ്തതല്ലേ... കുറച്ചുനേരം ഒന്ന് പോയി നടു നിവർത്തി കിടക്ക് മോളെ.....അതിന് ശേഷം അനന്ദനയേം കൂട്ടിവന്ന് എടുത്തു കഴിക്കണം കേട്ടോ.... അപ്പോഴേക്കും അപ്പമ്മയും ഒന്ന് കിടക്കാം... ചെല്ല് മോളെ... നീലു ഒന്ന് മടിച്ചു....

മുകളിൽ അവന്റടുക്കലേക് പോകുന്നത് ഓർക്കുമ്പോൾ അവൾക്കെന്തോ ഉള്ളംകാലിൽനിന്നും ഒരു തരിപ്പ് കയറുന്ന പോലെ.... അവൾ വീണ്ടും അവിടെത്തന്നെ നിന്ന് തിരിഞ്ഞ് കളിച്ചു.... മ്മ്... എന്തെ പോകുന്നില്ലേ കുട്ടി???? ചെല്ല് ചെന്ന് കിടക്കാൻ നോക്ക്... അത്.... അത് വന്ത്... നാൻ ഉങ്ക റൂമിലെ റസ്റ്റ്‌ എടുക്കട്ടുമാ...... അവൾ മടിച് മടിച് അവരോട് ചോദിച്ചു.. നീലാംബരി............ എന്നാൽ സുഭദ്രമ്മ മറുപടി എന്തേലും പറയുമെന്നെ തന്നെ മുകളിന്ന് അനന്തന്റെ വിളി കേട്ടിരുന്നു.... നീലു ഒന്ന് ഞെട്ടി.... അവൾ ദയനീയമായി സുഭദ്രാമ്മയെ നോക്കി... മ്മ്മ്... ദേ അവൻ വിളിക്കുന്നുണ്ട്... വേഗം ചെല്ലാൻ നോക്ക് കുട്ടി... സുഭദ്രമ്മ നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നു....... അഹ് പിന്നേ ഗോവണി കയറുമ്പോൾ ശ്രദ്ധിക്കണം കേട്ടോ...അവരോന്ന് തിരിഞ്ഞു നിന്ന് ഓർമപ്പെടുത്തി... നീലു മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടുതന്നെ ഒരു വല്ലായ്മയോടെ തലയാട്ടി സമ്മതിച്ചു...... പിന്നെ മെല്ലെ മുകളിലേക്കുള്ള പടികൾ കയറി......... (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story