നീലാംബരം: ഭാഗം 29

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

നീലാംബരി............ എന്നാൽ സുഭദ്രമ്മ മറുപടി എന്തേലും പറയുമെന്നെ തന്നെ മുകളിന്ന് അനന്തന്റെ വിളി കേട്ടിരുന്നു.... നീലു ഒന്ന് ഞെട്ടി.... അവൾ ദയനീയമായി സുഭദ്രാമ്മയെ നോക്കി... മ്മ്മ്... ദേ അവൻ വിളിക്കുന്നുണ്ട്... വേഗം ചെല്ലാൻ നോക്ക് കുട്ടി... സുഭദ്രമ്മ നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നു....... അഹ് പിന്നേ ഗോവണി കയറുമ്പോൾ ശ്രദ്ധിക്കണം കേട്ടോ...അവരോന്ന് തിരിഞ്ഞു നിന്ന് ഓർമപ്പെടുത്തി... നീലു മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടുതന്നെ ഒരു വല്ലായ്മയോടെ തലയാട്ടി സമ്മതിച്ചു...... പിന്നെ മെല്ലെ മുകളിലേക്കുള്ള പടികൾ കയറി...... *************** പെട്ടന്ന് തോന്നിയൊരു ചമ്മലിന് മുകളിലേക്ക് വന്നെങ്കിലും വന്നുകഴിഞ്ഞപ്പോൾ അനന്തന് നീലുവിന്റെ അടുക്കൽ നിന്നും വരേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.....ഈ കഴിഞ്ഞ മാസങ്ങൾ കൊണ്ട് അത്രമേൽ കൊതിച്ചിരുന്നു അവളെ...... ആ കളിചിരികൾക്കും കുസൃതികൾക്കും കുറുമ്പുകൾക്കുമെല്ലാം..... എല്ലാം അവൻ തിരികെ കിട്ടാനായി അത്രമേൽ ആഗ്രഹിച്ചിരുന്നു.......

അതിലുപരി അത്രമേൽ നീലാംബരി അവന്റെ ഹൃദയതിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു... എത്രയൊക്കെ മനസിനെ അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും മനസ് അവന്റെ കൈപ്പിടിയിൽ ഒതുങ്ങാൻ കൂട്ടാക്കിയില്ല നീലുവിന്റെ സാമീപ്യത്തിനായി അവന്റെ മനസും ശരീരവും ഒരുപോലെ കൊതിച്ചു.... ഉടനെ തന്നെ വീണ്ടും താഴേക്കു ചെന്നാൽ അമ്മക്ക് കാര്യം മനസിലാവുമെന്ന് കരുതി അവൻ വീണ്ടും മനസിനെ അടക്കി നിർത്താൻ ശ്രമിച്ചു.... റൂമിൽ തലങ്ങും വിലങ്ങും ആകാംഷയോടെ നടന്നു.... അവനറിയാത്തതെന്നെ അവനിലെ 32 കാരൻ ഒരു കൗമാരക്കാരനായി മാറുകയായിരുന്നു....... മനസിനെ അടക്കി നിർത്താൻ കഴിയാതെ വന്നതും അവൻ മുറിവിട്ട് പുറത്തിറങ്ങി.... കാറ്റുപോലെ താഴേക്ക് പാഞ്ഞതും പെട്ടന്നാണ് അവൻ താഴെനിന്നും നിലാംബരിയുടെ സംസാരം കേൾക്കുന്നത്... പെണ്ണ് കഴിക്കാതെ കിടക്കാനുള്ള പുറപ്പാടിലാണ്... അതും അമ്മയുടെകൂടെ കിടന്നോട്ടെ എന്ന്.... അനന്തന് കുഞ്ഞൊരു അസൂയ മുളപ്പൊട്ടി.... അങ്ങിനെ വിട്ടാൽ ശെരിയാകില്ലന്ന ചിന്തയോടെ അവൻ തിരികെ വേഗം റൂമിലേക്ക്‌ തന്നെ കയറി....

വേഗം അവളെ ഒന്ന് നീട്ടി വിളിച്ചു...... താൻ വിളിച്ചാൽ അവൾ വരാതിരിക്കില്ലന്ന് അവന് ഉറപ്പായിരുന്നു..... പ്രതീക്ഷയോടെ അവൾ വരുന്നതും കാത്ത് അനന്തൻ അക്ഷമനായി വാതിലിനരികെ തന്നെ നിന്നു.... *************** നീലാംബരി വല്ലാത്തൊരു വെപ്രാളത്തോടെ ആണ് ഓരോ ചുവടും വച്ചത്..... റൂമിനു മുന്നിൽ എത്തിയതും അവളൊന്ന് നിന്നു...... കഴിഞ്ഞുപോയ അവരുടെ കളിചിരികൾ നിറഞ്ഞ സുന്ദരമായ നിമിഷങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നു..... അവനോട് ഇണങ്ങിയും പിണങ്ങിയും വഴക്കടിച്ചതും.... അവസാനം തോൽവിസമ്മതിക്കാതെ ആ നുണക്കുഴികവിളുകൾ കടിച്ചെടുത്തു ഓടുന്നതും.... തന്റെ സങ്കടങ്ങളിൽ ആ നെഞ്ചിലേക്ക് ചേർത്തണച്ചതും...... പലപ്പോഴും പ്രണയത്തിൽ ചാലിച്ച ചില നോട്ടങ്ങൾ തനിക്കായി സമ്മാനിച്ചതും...... പലരാത്രികളിലും അവന്റെ പ്രണയചൂടിൽ ഉരുകിയൊലിച്ചു അവനിൽ അലിഞ്ഞു ചേർന്നതും..... എല്ലാം....എല്ലാം ഓർമയിൽ തെളിഞ്ഞു....അവസാനം ഇതേമുറിയിൽനിന്നും അനന്തൻ പിടിച്ചുവലിച് പുറത്തേക്ക് തള്ളിയതും മനസ്സിൽ ഇന്നും മിഴിവോടെ നിൽക്കുന്നു...

ആ ഓർമയിൽപോലും ആ മിഴികളൊന്ന് നിറഞ്ഞു.... പക്ഷെ അകത്തേക്ക് കാലെടുത്തു വക്കാൻ എന്തുകൊണ്ടോ ഇപ്പോഴും അവൾക്ക് തന്റെ കാലുകൾക്ക് ബലം പോരെന്നു തോന്നി.... അവളൊരു വിറയലോടെ അകത്തേക്ക് കാൽ എടുത്തു വച്ചതും അകത്തുന്നു അനന്തന്റെ ബലിഷ്ഠമായ കരങ്ങൾ അവളെ ആ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു....അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചുകൊണ്ടുതന്നെ അനന്തൻ വാതിൽ ചേർത്തടച്ചുകൊണ്ട് അവളുമായി അതിലേക്ക് ചേർന്ന് നിന്നു...... പെട്ടന്നുള്ള അനന്തന്റെ നീക്കത്തിൽ അവളൊന്ന് ഞെട്ടി..... എങ്കിലും തന്റെ പ്രാണന്റെ നെഞ്ചോടു ചേർത്തണച്ചപ്പോൾ തന്നെ അവളിലെ വിറയലും ഭയവും എല്ലാം വിട്ടുമാറി കഴിഞ്ഞിരുന്നു..... ഒരുപാട് ആഗ്രഹിച്ചപോലെ.... കൊതിയോടെ അവൾ ആ നെഞ്ചിലേക്ക് ചേർന്ന് കണ്ണുകൾ ഇറുകെ അടച് നിന്നു..... അനന്തൻ മതിവരാത്തപോലെ അവളെ ഇറുകെ ഇറുകെ ചുറ്റി പിടിച്ചു...... ഏറെനേരം ഇരുവരുടെയും നിശ്വാസങ്ങൾ മാത്രം ആ മുറിയിൽ അലയടിച്ചു.... മതിവരുവോളം ഇരുവരും പരസ്പരം പുണർന്നു..... അനന്തൻ മെല്ലെ ഒരു കയ്യാലേ അവളുടെ മുഖം അവന് നേരെ ഉയർത്തി.... രണ്ടാളുടെയും മിഴികൾ പരസ്പരം കൊരുത്തു..... അനന്തന്റെ നിറഞ്ഞ മിഴികൾ കാണെ അവളുടെ മുഖം കുറ്റബോധത്താൽ താണു.....

ആ മിഴികളും നിറഞ്ഞൊഴുകി.... അവളൊരു പൊട്ടികരച്ചിലോടെ താഴെക്കൂർന്നിരുന്നു... അവന്റെ ഇരുകാലുകളിലും കെട്ടിപിടിച് അവൾ പൊട്ടി പൊട്ടി കരഞ്ഞു.... മന്നിച്ചിടുങ്ക...... എങ്കിട്ടെ മന്നിച്ചിടുങ്കോ നന്ദേട്ടാ..... ഏയ്... മോളെ.. നീലു... എന്തായിത്..... എഴുനേല്ക്ക്..... പ്രതീക്ഷിക്കാതെയുള്ള നീലുവിന്റെ പ്രവർത്തിയിൽ അനന്തൻ ഞെട്ടി.... അവൻ ധൃതിപെട്ട് അവളേ എഴുനേൽപ്പിക്കാനായി ഇരുതോളിലും പിടിച്ചുയർത്തി.... എന്നാൽ അവൾ എഴുനേൽക്കാൻ കൂട്ടക്കാതെ അവന്റെ കാലുകളിൽ വീണ്ടും മുറുകെ ചുറ്റിപിടിച് കരഞ്ഞു.... മോളെ പാടില്ല..... എഴുനേൽക്കട..... നിന്റെ നന്ദേട്ടനല്ലേ ഞാൻ.... ആ എന്നോട് എന്തിനാ മാപ്പ് ചോദിക്കുന്നെ... എനിക്ക് ഒരു ദേഷ്യവും എന്റെ കുഞ്ഞിനോടില്ല.... അല്ലെങ്കിൽ തന്നെ അങ്ങിനെന്തേലും ഉണ്ടേൽ ഞാനെന്റെ കുഞ്ഞിനെ തേടി വരുമോ????.... എഴുനേൽക്കട....എന്നെ ഇങ്ങിനെ സങ്കടപ്പെടുത്തല്ലേ മോളെ.... എഴുനേൽക് അവൾ ദയനീയമായി മുഖമുയർത്തി നോക്കി..... കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുന്നുണ്ട്.....എങ്കിട്ടെ ക്ഷമിച്ചെന്ന് സൊള്ളുങ്കോ..... ക്ഷമിച്ചെട.... എപ്പോഴേ... എപ്പോഴേ എന്റെ മനസിന്നു അതൊക്കെ പോയതാ... എഴുന്നേൽക്കും മോളെ..... നമ്മുടെ വാവയെ ഓർത്തെങ്കിലും എഴുന്നേൽക് മോളെ..... ഇപ്പോഴേ നിന്റെ ആരോഗ്യം ശെരിയല്ല.....

ഇങ്ങിനെ നിലത്തുകിടന്നു വാവയെ കൂടുതൽ കഷ്ടപ്പെടുത്തല്ലേ മോളെ.... എഴുന്നേൽക്..... കുഞ്ഞിന്റെ കാര്യം പറഞ്ഞതും അവൾ മെല്ലെ എഴുനേറ്റു.... അനന്തന്റെ കൈകൾ അവൾക്ക് താങ്ങായി.... അവളെ വീണ്ടും അവൻ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി..... വാത്സല്യത്തോടെ തിരുനെറ്റിയിൽ ഉമ്മവച്ചു....... അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിലും മാറിമാറി പതിഞ്ഞുകൊണ്ടിരുന്നു...... അനന്തൻ അവളുടെ മുഖം ഇരു കയ്യാലും കോരിയെടുത്തു.....നീലു.......മോളെ...... എന്തിനടി... എന്തിനടി നീ എന്നെ ഇട്ടിട്ടു പോയത്..... ദേഷ്യം വന്നപ്പോൾ എന്തോ പറഞ് പോയതിനാണോ കുഞ്ഞീ....... ക്ഷേമിക്കെടി മോളെ.... അറിയാതെ പറഞ്ഞുപോയതാ.... പക്ഷെ അതിന് നീ തന്ന ശിക്ഷ കൂടിപ്പോയി മോളെ..... ഞാൻ.... നീ എന്നെ വിട്ട് പോയപ്പോൾ ഞാൻ........ഞാനില്ലാതായിപ്പോയി മോളെ എന്നെ വിട്ട് പോവല്ലെ കുഞ്ഞി......അനന്തൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു...... ഒരുതരം വിഭ്രാന്തി പോലെ... അവൾ നോക്കിക്കാണുവായിരുന്നു അവളുടെ അനന്തേട്ടനെ......അവിടെനിന്നു ഇറങ്ങിപോകാൻ തോന്നിയ നിമിഷത്തെ അവൾ മനസൽ ശപിച്ചുപോയി........കരഞ്ഞുകൊണ്ട് അവൾ അവന്റെ ഇരു കവിള്കളിലൂടെയും ഒഴുകിയിറങ്ങുന്ന മിഴിനീർ യന്ത്രികമായി കയ്യുയർത്തി തുടച്ചുമാറ്റി.......

അവന്റെ മുഖത്താകെ അവളുടെ നീണ്ടു മെലിഞ്ഞ കൈവിരലുകൾ ഓടി നടന്നു.... കലങ്ങിച്ചുവന്ന അവളുടെ കണ്ണുകളിലെ കരിനീല കൃഷ്ണമണികളും ആ കൈവിരലുകളുടെ ചലനങ്ങൾക്കൊപ്പം അവന്റെ മുഖത്താകെ ഓടി നടന്നു...... അനന്തൻ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിറഞ്ഞ മിഴികളുമായി അവൾക് വിധേയപ്പെട്ടന്നപ്പോൽ നിന്നു.... അവളുടെ വിരലുകൾ അനുസരണയില്ലാതെ നീട്ടി വളർത്തിയ അവന്റെ ചുരുളൻ മുടിയിഴകളെ ഒതുക്കി വക്കും വിധം തഴുകി...... അവന്റെ ഇങ്ങനൊരു രൂപം ആദ്യമായി ആണ് കാണുന്നത്....... അത്രയും മാറിപോയിരിക്കുന്നു...... തിളക്കമുള്ള ആ കുഞ്ഞിക്കണ്ണുകൾ പോലും മങ്ങിയിരിക്കുന്നു....... പിന്നെയും അവൾ അനന്തന്റെ മുഖത്തെ വെട്ടിയൊതുക്കാത്ത തടിരോമങ്ങളിലൂടെ കയ്യോടിച്ചു.....ജിജ്ഞാസയോടെ എന്തിനോവേണ്ടി ആ വിരലുകൾ ഇരുകവിളിലും പരതി..... കണ്ണുകളും വിരലിന്റെ ചലനങ്ങൾക്കൊപ്പം പിടക്കുന്നുണ്ട്....... പ്രിയപ്പെട്ടതെന്തോ നഷ്ടപെട്ട സങ്കടത്തോടെ അവളുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി......... അവളുടെ ജീവനായ ആ ഭംഗിയുള്ള നുണക്കുഴികൾ ആ രോമക്കാടുകളിലെവിടെയോ മറഞ്ഞുപോയിരിക്കുന്നു അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി നിന്ന അനന്തന്റെ ചൊടിയിൽ ഒരു കുസൃതി ചിരി മിന്നി.......

അനന്തൻ വാത്സല്യത്തോടെ അവളെ ഒന്നുകൂടി അവനിലേക്ക് അടുപ്പിച്ചു....... സങ്കടപെടണ്ട നീലൂട്ടി...... നീ തിരയുന്ന കാര്യം ദേ ഇവിടെത്തന്നെ ഉണ്ടുട്ടോ...... അനന്തൻ അവളുടെ കൈ പിടിച് അവന്റെ കവിളിലേക്ക് ചേർത്ത് വെച്ചു....ന്റെ കുഞ്ഞിപ്പെണ്ണില്ലാതെ എനിക്കെന്നെത്തന്നെ ശ്രദ്ധിക്കാൻ തോന്നിയില്ല പെണ്ണെ.... അതാ......കവിളിൽ വച്ച ആ കൈ പിടിച് കൈവെള്ളായിലൊരു മുത്തം നൽകികൊണ്ട് അവൻ പറഞ്ഞു....... നീലു ഒന്ന് പുഞ്ചിരിച്ചു...... പിന്നെ അവന്റെ കണ്ണിൽ തന്നെ ഇമവെട്ടാതെ നോക്കി നോക്കിനിന്നു....... ഒന്നുയർന്നു പൊങ്ങി അവന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി.....അനന്തൻ കണ്ണുകൾ പതിയെ അടച്ചു....... ആ അടഞ്ഞ കണ്ണുകളിലും അവൾ ചുംബിച്ചു.......... പിന്നെ ഏറെ പ്രണയത്തോടെ ഇരു കവിള്കളിലും മാറി മാറി ചുംബിച്ചു..... അവളുടെ സിരകളിൽ ലഹരിയായി പടർന്ന ആ നുണക്കുഴികളെ മറച്ചിരുന്ന രോമരാജികളിൽ അവളുടെ ചുണ്ടുകൾ അമർന്നു........പതിയെ അവനോട് ചേർന്നു നിന്നുകൊണ്ട് തന്നെ അവൾ അവന്റെ കൈ പിടിച് അവളുടെ ഉന്തിയ വയറിലേക്ക് ചേർത്ത് വെച്ചു....... ഏതോ നിർവൃത്തിയോടെ കണ്ണുകളടച്ചുകൊണ്ട് അനന്തന്റെ ചുമലിലേക്ക് മെല്ലെ ചാരി...... അടച്ച കൺകോണുകളിലൂടെ മിഴിനീർ ഒഴുകി യിറങ്ങി.....

വിതുമ്പലോടെ അവൾ ചുണ്ടുകൾ കടിച് പിടിച്ചു...... അനന്തൻ പൊടുന്നനെ കണ്ണുകൾ വലിച്ചു തുറന്നു........ തന്നിലേക്ക് കണ്ണുകളടച്ചു ചാരി നിൽക്കുന്നവളെയും.... ഉന്തിയ വയറിലായി ചേർത്പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്കും മാറി മാറി നോക്കി...... അനന്തനിൽ പറഞ്ഞറിയിക്കാൻ പറ്റാത്തവിധത്തിലുള്ള പല വികാരങ്ങളും ഉണർന്നു...... തന്റെ ജീവൻ ആ കുഞ്ഞിപ്പെണ്ണിന്റെ ഉള്ളിൽ തുടിക്കുന്നതോർക്കുമ്പോൾ തന്നെ അവളോട്‌ വീണ്ടും വീണ്ടും പ്രണയം തോന്നിപോകുന്നു....... ആവേശത്തോടെ ആഞ്ഞു പുൽകാൻ തോന്നുന്നു....... മോളെ............ മ്മ്മ്മ്..... വളരെ നേർത്തൊരു മൂളൽ അവളിൽ നിന്നും കേട്ടു... അനന്തന്റെ കൈ വിരലുകൾ വാത്സല്യത്തോടെ അവന്റെ ജീവനെ പേറുന്ന ആ കുഞ്ഞു വയറിനെ തഴുകി......... ഏറെ കൊതിച്ച നിമിഷം...... ഏറെ സ്വപ്നംകണ്ട നിമിഷം......ആദ്യമായി കുഞ്ഞുജീവൻ തുടിക്കുന്ന തന്റെ വയറിൽ പ്രിയപെട്ടവന്റെ കരശ്പർശം ഏറ്റത്തോടെ നീലാംബരി നിർവൃത്തിയുടെ മറ്റൊരു ലോകത്ത് എത്തിയപോലെ നിന്നു....നിമിഷങ്ങളോളം രണ്ടാളും അങ്ങിനെ നിന്നു.....

അനന്തന്റെ കരങ്ങൾ ഇടതടവില്ലാതെ ആ വയറിനെ തഴുകി തലോടി കൊണ്ടിരുന്നു..... നീലു......... നന്ദേട്ട...... ഒത്തിരി ക്ഷീണമില്ലേ എന്റെ കുഞ്ഞിന്..... വാ കുറച്ച് നേരം വന്ന് കിടക്കാൻ നോക്ക്.... അനന്തൻ അവളെ അവന് അഭിമുഖമായി നിർത്തികൊണ്ട് പറഞ്ഞു..... അവൾ മെല്ലെ തലയാട്ടി....... അനന്തൻ നീലുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ബെഡിനരുകിലേക്ക് വന്നു... പിന്നെ മെല്ലെ അവളെ ബെഡിലേക്ക് കിടത്തി.......അവനും അവൾക്കരികിലായി കിടന്നു..... ഒരു കൈകൊണ്ടു തലയ്ക്കു താങ്ങുകൊടുത്തു കൊണ്ട് അവളെത്തന്നെ കണ്ണിമ ചിമ്മാതെ നോക്കി.... നീലു നാണത്തോടെ മിഴികൾ താഴ്ത്തി കിടന്നു..... പെണ്ണെ............ അത്രമേൽ ആർദ്രമായ സ്വരം നീലു മിഴികളുയർത്തി അവനെത്തന്നെ ഉറ്റുനോക്കി.................. (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story