നീലാംബരം: ഭാഗം 3

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

തിരിഞ്ഞു നടക്കുന്നതിനിടയിൽ അറിയാതെ അവളുടെ വയറിന്റെ ഇടതുസൈഡിൽ കൈ ഒന്ന് ചേർന്നു.... ആ ഓർമയിൽപോലും ആ കുഞ്ഞിപ്പെണ്ണ് വിതുമ്പിപോയി... ഒരു കുഞ്ഞുപേടി മനസ്സിൽ എവിടെയോ പൊന്തിവന്നു.. **************** പാത്രങ്ങളെല്ലാം കഴുകി പിന്നാമ്പുറത്തെ തിണ്ണമേൽ കമഴ്ത്തിവെച്ചു.... അപ്പിടി സോപ്പും വെള്ളവും വീണ് നനഞ്ഞിരുന്ന പാവാടത്തുമ്പോടെ അടുക്കളവാതിൽ കടന്നതും കിട്ടി കയ്യിലൊരു നുള്ള്.. കൈവലിച് അമർത്തി തിരുമിക്കൊണ്ട് മാലതിയെ ഒന്ന് മിഴിച്ചു നോക്കി ഇവിടാകെ ചേറും വെള്ളവും ആക്കാനാണോ തമ്പുരാട്ടി ഇതുമിട്ടൊണ്ട് ഇങ്ങോട്ട് ചാടിത്തുള്ളി വരുന്നേ... പോയി കുളിക് പെണ്ണെ...

പറഞ്ഞതിഷ്ടപെടാഞ്ഞിട്ടെന്നോണം തലവെട്ടിച്ചു സൈഡിലായി ഉള്ള ചായിപ്പിനാരുകിലേക്ക് ചാടിത്തുള്ളി പോയി പെണ്ണ്.. ഹോ... പെണ്ണിന്റൊരു അഹമ്മതി കണ്ടില്ലേ... തീർത്ത് തരുന്നുണ്ട് ഞാൻ... അവൾ പോയവഴിയേ നോക്കി അവർ പിറുപിറുത്തു.. ചായിപ്പിൽ കെട്ടിയിരുന്ന അയയിൽ നിന്നും ഒരു ദവണി കയ്യേത്തിച്ചെടുത്തു... തിരിഞ്ഞു നടക്കാനൊരുങ്ങിയതും എന്തോ ഒരു ഓർമയിൽ ആ ദവാണിയിലേക്കൊന്നുകൂടി നോക്കി നിന്നു... പിന്നെ ചുണ്ട് പിളർത്തികൊണ്ട് അത് തിരികെ അയയിലേക്ക് തന്നെ ഇട്ടു.... അയയിലെ അറ്റത്തു കൂട്ടിയിട്ടിരിക്കുന്ന തുണികൾക്കിടയിൽ ആ വെളുത് നീണ്ടുമെലിഞ്ഞ കൈകൾ മറ്റെന്തിനോവേണ്ടി പരതി...

ഒടുവിൽ തേടിയത് കിട്ടിയ സന്തോഷത്തിൽ ആ മുഖം വിടർന്നു.... കയ്യിൽ തടഞ്ഞ ചുരിദാർ വലിച്ചെടുത്തതും അതിന് മീതെ ഉണ്ടായിരുന്ന തുണികളെല്ലാം നിലത്തു വീണു... പെണ്ണ് വീണ്ടും ചുണ്ട് ചുള്ക്കി... കയ്യിലിരുന്ന ചുരിദാർ ഒരരികിലേക്ക് മാറ്റിവച്ചിട്ട് നിലത്തു വീണ തുണികളെല്ലാം വീണ്ടും വാരി അയയിലേക്കിട്ടു... പിന്നെയൊരു ഓട്ടമായിരുന്നു വീട്ടിന്നു കുറച്ചുമാറി ഒരു ചെറിയ കുളമുണ്ട്... അതിനോട് ചേർന്നൊരു മറപ്പുരയും... കുളത്തിൽ കുളിക്കാൻ വല്യപേടിയുള്ള കൂട്ടത്തിലാ കക്ഷി.. പിന്നെ മാലതിയമ്മയുടെ വഴക്കുപേടിച്ചു പോണതാ.. അവിടൊരു ബക്കറ്റും കപ്പും കൊണ്ട് വച്ചിട്ടുണ്ട് നീലാംബരി... അതിൽ വെള്ളമെടുത്തു മറപുരയിൽ വച്ചാണ് കുളിക്കാറ്...

ഇരുട്ടുവീണുതുടങ്ങിയതിന്റെ ചെറിയൊരു പേടിയും ഉണ്ട്... കുളത്തിന്റെ പടവിൽ നിന്നുതന്നെ വെള്ളമെടുത് അവൾ മരപ്പുരയിലേക്ക് കൊണ്ടുവച്ചു..... മുടിയൊക്കെ ആകെ കേട്ടുപിടഞ്ഞു ഇരിപ്പാണ്... എന്നും കുളി ഇതുപോലൊക്കെ തന്നെ ആയതുകൊണ്ട് നേരെ ഒന്ന് എണ്ണ വക്കാൻ പോലും കഴിയാറില്ല നീലാംബരിക്ക് .... കുളത്തിന്റെ മേലെയുള്ള പടവുകളിലൊന്നിൽ ഇരുന്നുകൊണ്ട് മുടിയുടെ ജാടയൊക്കെ ഒരുവിധം കളഞ്ഞെടുത്തു... പിന്നെ എഴുനേറ്റ് മറപ്പുരയിലെക് കയറി. **************** കുളികഴിഞ്ഞു നനച്ചെടുത്ത തുണികളൊക്കെ ചായിപ്പിലെ അയയിൽ തന്നെ കൊണ്ട് വിരിച്ചിട്ടു... കുളത്തിലെ വെള്ളത്തിന്റെ തണുപ്പിലായിരിക്കണം കിടുകിട വിറക്കുന്നുണ്ട് പെണ്ണ്...

ഇടക്ക് കുളിരു കേറീട്ടു പല്ലുകൾ തമ്മിൽ കൂട്ടിത്തട്ടുന്നുണ്ട്.. പിന്നാമ്പുറത്തെ വാതിലിലൂടെ അടുക്കളയിലേക്ക് കയറിയപ്പോൾ തന്നെ കേട്ടു അമ്മുട്ടിയുടെ ചിരിയും ബഹളവും ഒക്കെ... വർധിച്ച സന്തോഷത്തോടെ നീലാംബരി അടുക്കള കഴിഞ്ഞുള്ള ചെറിയ ഇടനാഴിയിലൂടെ ഉമ്മറത്തേക്കൊടി... എന്നാൽ ഉമ്മറവാതിൽ കടക്കുമുന്നേ മാലത്തി അവളെ പിടിച്ചുനിർത്തി എങ്ങോട്ടടി... ഈ ഓടി പോകുന്നെ അമ്മ.. നോക്കു.. അമ്മൂട്ടീ... നാൻ അവൾക്കൂടെ കൊഞ്ചനേരം ഇരിക്കട്ടുമാ... പറയുന്നത് മാലതിയോടനെങ്കിലും.. കണ്ണുകൾ അശ്വതി യുടെ കയ്യിലിരിക്കുന്ന മൂന്നര വയസുകാരിയിലായിരുന്നു... അമ്മൂട്ടിയുടെ കൊഞ്ചാലിനൊത്തു..

നീലാംബരിയുടെ മുഖത്തും ഓരോരോ ഭാവങ്ങൾ വിരിയുന്നുണ്ടായിരുന്നു.. ഓഹ്... നിനക്കെത്ര പറഞ്ഞാലും തലയിൽ കേറില്ലേ കൊച്ചേ... വാടി ഇവിടെ.. കൈപിടിച്ചു വലിച്ചുകൊണ്ട് പോകുമ്പോളും നീലാംബരി തലതിരിച്ചു ആ കുഞ്ഞിന്റെ കുസൃതികൾ തന്നെ നിഷ്കളങ്കതയോടെ നോക്കി ചിരിക്കുവാരുന്നു.. കുളിക്കാൻ പോയിട്ട് മണിക്കൂർ രണ്ടായല്ലോടി... ഇത്രേം നേരം നീ അവിടെ എന്തോ എടുക്കായിരുന്നു പെണ്ണെ... എന്തിനെങ്കിലും പറഞ്ഞുവിട്ടാൽപ്പിന്നെ പോയവഴി നോക്കണ്ട... ദേ വല്ലോം വേണേൽ എടുത്ത് തിന്നിട് നിന്റെ റൂമിൽ പോയിരുന്നോ... അങ്ങോട്ടേങ്ങാനും വന്നാലുണ്ടല്ലോ... ഹാ.. നീലാംബരി അതൊന്നും കൂസലില്ലാതെ മേശമേൽ ചുമ്മാ താളം പിടിക്കുന്നുണ്ട് ഓഹ്...

എന്ത് പറഞ്ഞാലെന്ത്‌??? വല്ല കൂസലുമുണ്ടോ... അതെങ്ങിനെ തള്ള അങ്ങിനത്തതല്ലേ.. പിന്നെ അതിന്റെ വിത്ത് ഇങ്ങിനെ കാണിച്ചില്ലേൽ മാത്രെ അത്ഭുതമുള്ളൂ... ഒരു പ്ളേറ്റിലേക് രണ്ട് ചപ്പാത്തിയും കുറച്ച് കറിയുമൊഴിച് ആ മേശയിലേക് വച്ചുകൊണ്ട് പറഞ്ഞു നീലാംബരി കണ്ണും ചുണ്ടും കൂർപ്പിച്ചവരെ ഒന്ന് നോക്കി.. എന്താടി നോക്കി പേടിപ്പിക്കുന്നെ??? കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും കെട്ടോ... അമ്മ.. നാൻ ഉങ്കൾക്കിട്ട് സൊല്ലവില്ലിയ.. ഏൻ അമ്മ... അവർ പാവം... ഏൻ മ്മാ നീ.... ദേ... പെണ്ണെ ഒരെണ്ണം അങ്ങ് വെച്ചു തരും വേണമെങ്കിൽ തിന്നിട്ടു പോ..

അല്ലേൽ പട്ടിണി കിടന്നോ അരിശം തീരാത്തപോലെ ഓരോന്നൊക്കെ പിറുപിറുത്തുകൊണ്ടവർ ഉമ്മറത്തേക്ക് നടന്നു നീലാംബരി അവര്പോയവഴിയേ ഒന്നുനോക്കി... ദേഷ്യം അടക്കാൻ കഴിയാതെ കാലൊന്നു നിലത്തു ഉറക്കെ ചവിട്ടി... പതിയെ ഭക്ഷണം കയ്യിലെടുത്തു സ്ഥിരം ഇരിക്കാറുള്ള അടുക്കളയുടെ സ്ലാബിനോട് ചേർന്നുള്ള മൂലയിൽ പോയിരുന്നു കഴിക്കാൻ തുടങ്ങി.. **************** കഴിച്ചു കഴിഞ്ഞു നീലാംബരി നേരെ അവളുടെ റൂമിലേക്കു പോയി.... ഒരു ചെറിയൊരു റൂമാണ്... ജനലിനോട് ചേർന്നൊരു കുഞ്ഞ് കട്ടിലും കഷ്ടി ഒരാൾക്ക് കിടക്കാം... റൂമിന്റെ സൈഡിൽ ഒരു തടിമേശയും സ്റ്റൂളും ഉണ്ട്... പിന്നൊരു ചെറിയ അലമാരയും...

അതിലാകെ അവളുടെ പഠിക്കുന്ന സമയത്തുപയോഗിച്ചിരുന്ന ബുക്കുകളും മറ്റുമ്മാണ്... പിന്നെ സാമാന്യം പുറത്തേക്കൊക്കെ ഇടാൻപറ്റുന്ന രണ്ടുമൂന്ന് ജോഡി ഡ്രെസ്സും.... അമ്മൂട്ടിയെ കാണാൻ കഴിയാത്ത സങ്കടത്തിൽ കുറേനേരം ജനാലവഴി പുറത്തേക്ക് നോക്കിയിരുന്നു... പുറത്തുന്നു കേൾക്കുന്ന അമ്മൂട്ടിയുടെ കൊഞ്ചലും ചിരിയും കേൾക്കെ അവളുടെ മുഖം പരിഭവത്താൽ ചുളിഞ്ഞു....പിന്നെ ഉറക്കം കണ്ണിൽ പിടിച്ചപ്പോളേക്കും കട്ടിലിലേക്കു ചെന്നു കിടന്നു.. **************** പിറ്റേന്ന് രാവിലെ കതകിൽ നിർത്താതെയുള്ള തട്ടുകെട്ടാണ് പെണ്ണ് എഴുനേൽക്കുന്നത്... ഉറക്കച്ചടാവോടെ.. പാതികണ്ണും തിരുമിതുറന്നു അവൾ ഡോറിനടുത്തേക്ക് നടന്നു...

കതക് തുറന്നതും കാണുന്നത് മുന്നിൽ ഭദ്രകളിയെ പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് നിൽക്കുന്ന മാലതിയെ ആണ്.. കയ്യിൽ അമ്മൂട്ടിയും ഉണ്ട്... മണി 10 ആയി.... നിനക്കിനിം നേരംവെളുത്തില്ലേ കൊച്ചേ... മര്യാദക്കുവന്ന് അടുക്കലേലെ ജോലി നോക്കിക്കോ.. പാപ്പാ... വാ എങ്കിട്ടെ വാ... മാലതിയമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഒക്കതിരിക്കുന്ന അമ്മൂട്ടിയെ എടുക്കാനായി കൈനീട്ടി.. മര്യാദക്ക് പോയി കയ്യുംകാലും മുഖവും കഴുകി വാ.... അവൾ കുഞ്ഞിനെ എടുക്കാൻ വന്നിരിക്കുന്നു... നീട്ടിയ കൈയിൽ വേദനിക്കുംവിധം ഒന്നടിച്ചുകൊണ്ട് അവർ തിരികെ നടന്നു.. അവളുടെ ശ്രദ്ധ അപ്പോളും മാലതിയമ്മയുടെ തോളിലൂടെ തലചാരിച്ചു തന്നെനോക്കി പുഞ്ചിരിക്കുന്ന അമ്മൂട്ടിയില്ലായിരുന്നു...

അമ്മൂട്ടിയെ ചിരിപ്പിക്കാനായി കയ്യും മുഖവും എടുത്ത് ഓരോന്ന് കാട്ടുന്നുണ്ട് പെണ്ണ് അന്നത്തേദിവസം നിന്നു തിരിയാൻ സമയം ഉണ്ടായില്ല... മുഷിച്ചിലോടെ ആണെങ്കിലും അവർ പറയുന്ന പണിയൊക്കെ അവൾ ചെയ്യുന്നുണ്ടായിരുന്നു...ഉച്ചക്ക് നേരത്തെത്തന്നെ വീടുകളിൽ കൊടുക്കാനുള്ള പാലുമായി ഇറങ്ങുകയും ചെയ്തു **************** അപ്പമ്മാ... അപ്പാമ്മ..... കേറി പോര് നീലുവേ.... ഞാൻ അടുക്കളയില... ഇങ്ങോട്ട് വായോ.. സുഭദ്രമ്മ അടുക്കളയിൽനിന്നും അവൾകേൾക്കും വിധം വിളിച്ചു പറഞ്ഞു.. പെണ്ണൊന്നു ശങ്കിച് നിന്നു... എന്തുവേണമെന്നറിയാതെ നഖം കടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു... ആ ഉണ്ടക്കണ്ണുകൾ അകത്തേക്ക് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കുന്നുന്നുണ്ട്...

അവളുടെ ഉച്ചത്തിലുള്ള സൗണ്ട്ക്കെട്ട് മുകളിലെ ജനാലയിലൂടെ നോക്കിയ അനന്തനും അവളുടെ ഗോഷ്ടികളൊക്കെ കാണുന്നുണ്ട്... അവന് ചെറുതായി ഒന്ന് ചിരി വന്നു കയറി പോന്നില്ലേ കുട്ടി നീയ്.... ഇങ്ങോട്ട് പോരുട്ടോ... അവളെ കാണാത്തതുകൊണ്ട് സുഭദ്രമ്മ പുറത്തേക്കു വിളിച്ചു പറഞ്ഞു.. പെണ്ണ് അതെ പടിനിന്നു തിരിഞ്ഞ് കളിപ്പാണ്.. അപ്പാമ്മ... അവർ ഇവിടുണ്ടോ??? നാൻ പാൽ കുപ്പി ഇങ്കെ വയ്ക്കാം.. അനന്ദനില്ല കുട്ടിയെ... കയറിവായോ... മറുപടിവന്നതും... ആള് സന്തോഷത്തോടെ തുള്ളിചാടി അകത്തേക്ക് കയറി അനന്തന് ഒന്നും മനസിലായില്ല.... ഇവൾ... ഇവളെന്തിനാ എന്നെ ഇങ്ങിനെ പേടിക്കുന്നെ???.. ആഹ്ഹ്.. വരട്ടെ നോക്കാം... അവൻ പതിയെ താഴെക്കിറങ്ങി അപ്പമ്മേ.....

അവൾ ഓടി ചെന്നു സുഭദ്രാമ്മയെ വട്ടം ചുറ്റി പിടിച്ചു... പിന്നാമ്പുറത്തേക്കുള്ള വാതിലിൽ ഇരുന്നു ചക്ക ഇറുത്തെടുക്കുവായിരുന്നു അവർ... കയ്യിലപ്പിടി ചക്കയരക്കാട്ടോ നീലുവേ... മാറി നിന്നെ അങ്ങോട്ട്‌... അപ്പാമ്മ ധാ വരുന്നു...അവർ താഴെ വച്ചിരുന്ന ചക്കമടൽ ഉള്ള മുറവുമായി പിന്നാമ്പുറത്തേക്കിറങ്ങി അവൾ വേഗം അവിടെയുള്ള സ്റ്റൂളിലേക്കു ഇരുന്നു... ആ വിടർന്ന കണ്ണുകൾ കൗതുകത്തോടെ ചുറ്റും ഓടി നടന്നു.. ഒടുവിൽ അത് കോണിപടിക്കരുകിൽ അവളെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന ആനന്ദനിൽ തട്ടി നിന്നു.. കണ്ടാമത്രയിൽ അവൾ ചാടി എഴുനേറ്റു.... ഒന്ന് പിന്നാക്കാം നോക്കി... സുഭദ്രമ്മ വന്നിട്ടില്ലെന്നു കണ്ടതും അവൾക്കാകെ ഒരു പരവേശമായി... വേഗം സഞ്ചി കയ്യിലെടുത്തു..

അതിന്നോരുകുപ്പി പാലെടുത്തു അവിടെ സ്ലാബിന് മുകളിലയ് വച്ചു... ഇടയ്ക്കിടെ അവനെ പേടിയോടെ നോക്കുന്നുമുണ്ട്... അവളുടെ കാട്ടികൂട്ടലുകൾക്കണ്ടു ചിരി വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല... തെല്ലൊരു ഗൗരവത്തോടെ തന്നെ നിന്നു.. നാൻ പാൽ കൊടുക്കാൻ വന്നതാ... അതിന്??? അതുക്ക് ഒന്നുമില്ല?? നിനക്ക് മലയാളം അറിയില്ലെടി?? അറിയും.. മ്മ്മ്.. അറിയും... അത് കേട്ടപ്പോൾ മനസിലായി... "പാൽ കൊടുത്ത് കഴിഞ്ഞെങ്കിൽ നിങ്കൾ പോകൺ നോക്കു...." അവൾ സംസാരിക്കുംപോലെ അതെ ടോണിൽ കളിയായി അവനും പറഞ്ഞു.. അതിഷ്ടപ്പെടാതെ ആ കുഞ്ഞ് മുഖത്തെ കണ്ണും ചുണ്ടുമൊക്കെ കൂർത്തു വന്നു എന്താ അനന്താ.... എന്റെ കുട്ടിയെ കളിയാക്കാ നീ...

അവന്റെ കളിയാക്കിയുള്ള സംസാരം കേട്ടുകൊണ്ട് വന്ന സുഭദ്രമ്മ ചോദിച്ചു.. അഹ്.... വന്നല്ലോ കെയർ ടേക്കർ... ഞാനൊന്നും പറഞ്ഞില്ലമേ... ഞാൻ കുറച്ച് വെള്ളം കുടിക്കാൻ വന്നതാ.. കള്ളം... ഇവർ പൊഴി പറയുവാ അപ്പാമ്മ.. ഇവർ എന്നെ കളിപ്പറഞ്ഞു.. അവൾ മിഴികൾ നിലത്തേക്കൂന്നി ചുണ്ട് പിളർത്തികൊണ്ട് പറഞ്ഞു.. അഹ്... ബെസ്റ്റ്... ദേ പെണ്ണെ.. കളിപ്പറയുന്നെന്നല്ല... കളിയാക്കുന്നെന്നു പറ.. കഷ്ടം എന്ന മട്ടിൽ അവൻ കൈമലർത്തികൊണ്ട് പറഞ്ഞു. സുഭദ്രമ്മ അവനെ നോക്കി കണ്ണുരുട്ടി. മോളു വന്നേ അപ്പാമ്മ ചോദിക്കട്ടെ അവരോന്ന് ഇടുപ്പിലൂടെ ചുറ്റി പിടിച്ചുകൊടു പറഞ്ഞതും അവളൊന്ന് നിലവിളിച്ചുപോയി അമ്മാ.... സുഭദ്രമ്മ എന്തെന്ന് അറിയാതെ അവളെത്തന്നെ നോക്കി...

വലിക്കിത് അപ്പാമ്മ... കൊഞ്ചം കൈ എടുത്തിടുങ്കോ...ചുറ്റിപ്പിടിച്ച ഭാഗത്തേക്ക്‌ നോക്കി പറഞ്ഞതും.. അവർ വേഗം കൈ മാറ്റി കാര്യം മനസിലാകാതെ അവർ അനന്തനെ ഒന്ന് നോക്കി... അവനും അതേവസ്ഥയിലാണ് എന്താ നീലുവേ... എന്തുപറ്റി... അപ്പാമ്മ നോക്കട്ടെ വേണ... അവൾ വേഗം തടഞ്ഞു കൈ മാറ്റ് കുട്ടിയെ.. ഞാൻ നോക്കട്ടെ.. പിള്ളേരെകൂടെ കളിക്കുന്നതിനിടയിൽ എവിടേലും വീണു മുറിഞ്ഞിട്ടുണ്ടാകും... എത്ര പറഞ്ഞാലും കേൾക്കില്ല... കൈ മറ്റു അങ്ങിട്ടു.. അവർ തെല്ലൊരു ശാസനയോടെ പറഞ്ഞു വയറിനെ മറച്ചിരുന്ന ദവാണിത്തുമ്പോന്നു മാറ്റിയതും സുഭദ്രമ്മ ഒന്ന് ഞെട്ടി ദേവിയെ... എന്തായിത് കുട്ടി... അവരുടെ കണ്ണുകളും നിറഞ്ഞു..

അനന്തൻ കാര്യം മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി.. ആ ഉണ്ടക്കണ്ണുകൾ വേദനയിൽ ഒന്ന് നിറഞ്ഞു... എന്നിട്ടും ഒന്നുമില്ലെന്നപോലെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. മോനെ അനന്താ അമ്മേടെ റൂമിന്നു ആ പൊള്ളലിനു ഇടുന്ന മരുന്ന് വേഗം എടുത്തിട്ട് വായോ.. എന്താമ്മേ... എന്തുപറ്റി നീ ഒന്ന് എടുത്തിട്ടുവാ കുട്ടീ... അനന്തൻ വേഗം അകത്തേക്കുപോയി മരുന്നുമായി വന്നു.. ധാ അമ്മേ... ഇങ്ങു കൊണ്ടുവന്നെ മോനെ..അടുത്തേക്ക് കൊണ്ട് കൊടുക്കുമ്പോൾ എന്താണെന്നു അറിയാനായി കണ്ണുകൾ ഒന്ന് ദാവാണിത്തുമ്പ് മാറിയ അവളുടെ അണിവയറിലേക്ക് നീണ്ടു.. ഒന്നേ കണ്ടുള്ളു.. പപ്പട വലിപ്പത്തിൽ പൊള്ളി അടർന്നിരിക്കുന്നു.....

കുറച്ച് ദിവസം കഴിഞ്ഞിരിക്കുന്നു എന്നുതോന്നുന്നു... കുറച്ചുഭാഗത്തൊക്കെ ഉണക്കു വച്ചിരിക്കുന്നു... അമ്മയുടെ കൈത്തട്ടിയിട്ടാകണം... കുറച്ചൂസ്ഥലം വീണ്ടും അടർന്നു... അവൻ ഒന്ന് അവളുടെ മുഖത്തേക്ക് നോക്കി... ദയനീയമായൊരു പുഞ്ചിരിയോടെ നിൽപ്പുണ്ട്... വേഗം നോട്ടം മാറ്റി... പിന്നാമ്പുറവാതിൽക്കൽ പോയി നിന്നു അമ്മ പറയുമെങ്കിലും... മാലതിയമ്മായി ഇത്രയേറെ അവളെ ഉപദ്രവിക്കുമെന്ന് വിചാരിച്ചില്ല....എന്തിനെന്നറിയാതെ വല്ലാത്തൊരു ദേഷ്യം അവന് മനസ്സിൽ തോന്നി സുഭദ്രമ്മ അവളെ അവിടേക്കണ്ട സ്റ്റൂളിലേക്ക് പിടിച്ചിരുത്തി.. പതിയെ മരുന്ന് പുരട്ടി കൊടുത്തു... അതിന്റെ നീറ്റലിൽ ആകണം കണ്ണുകൾ ഇറുകെ അടച്ച് എരിവുവലിക്കുന്നുണ്ട്...

ഒന്നുല്ല നീലുവേ... മാറുംട്ടോ... മരുന്നിട്ടുകഴിഞ്ഞതും സുഭദ്രമ്മ ആ മുഖത്തേക്കൊന്നു നോക്കി.. കണ്ണുകളിൽ വെള്ളം നിറഞ്ഞുനിൽപ്പുണ്ട്... എന്ത നീലു ഉണ്ടായേ... ഇതെങ്ങിനെ ഇവിടെ ഇത്രേം പൊള്ളിയെ?? അത്... ഒന്രും ഇല്ലൈ..കാര്യം മറച്ചുവെക്കാൻ നോക്കുമ്പോലെ അവളുടെ മിഴികളും ഒന്ന് പിടഞ്ഞു വേണ്ട... കള്ളം പറയുവോ നീ അപ്പമ്മയോട്... സത്യം പറഞ്ഞോ... അല്ലേൽ വാ ഞാനും വരാം നിന്റെകൂടെ മാലതിയോട് ചോദിക്കട്ടെ ഞാൻ.. സുഭദ്രമ്മയുടെ സ്വരത്തിലെ മാറ്റം അറി ഞ്ഞതും അവൾ തടഞ്ഞു വേണ അപ്പാമ്മ...തല ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ട് പറഞ്ഞു......നാൻ പറയും.. അഹ്... എന്നാൽ പറ അത് വന്ത് അശ്വതി അക്ക ...

ഇങ്ങനെ ചെയ്തു എന്നെ പെട്ടെന്ന് അനന്തൻ ഒന്ന് തിരിഞ്ഞു നോക്കി... കണ്ണുകൾ നേരെ ഉടക്കിയത് അമ്മയുടെ കൂർത്ത നോട്ടത്തിലായിരുന്നു... അവൻ വേഗം നോട്ടം മാറ്റി.. എന്തിനാ... എന്തിനാ അവളെന്റെകുഞ്ഞിനോട് ഇങ്ങിനെ ചെയ്തെ??? അത്... പറ അത് അശ്വതി അക്ക... അവരുടെ ഹസ്ബൻഡ്.. എനിക്ക് അവരെ പുടിക്കലെ... അവർ റൊമ്പ മോസമാന ആൾ.. നീ ഒന്ന് കാര്യം തെളിച്ചു പറയെന്റെ കുട്ടി.. അമ്മുട്ടി കരഞ്ഞപ്പോൾ നാൻ പാപ്പവേ എടുക്കരുത്ക്കു അവരോടെ റൂമുക്കുള്ളെ സെന്നതാ... അന്ത ടൈമിൽ അവിടെ യാരുമേ ഇല്ലൈ.... അമൂട്ടിക്കോട് കളിച്ചിരുന്നപ്പോൾ...അവർ... അക്കവോടെ ഹസ്ബൻഡ് ഏൻ പിന്നാടി വന്ത് നിന്നിട്ടിയ...

ഏതുമേ തെരിയാതെ നാൻ പാപ്പാവോടെ പക്കത്തിൽത്താ ഇരുന്തിടിച്ചു.. ആന.. അവർ പിന്നാലെ നിന്നു എന്നെ.... അവളെങ്ങിനൊക്കെയോ പറഞ്ഞു.... ബാക്കി പറയാതെ നിലത്തേക്ക് മിഴികൾ ഊന്നി.. അനന്തൻ വേഗം തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി... ഗോവണിപടികൾ ഒന്നൊന്നായി ഇളകി ശബ്ദമുണ്ടാക്കി ആ പെണ്ണിന്റെ അവസ്ഥയോർത്ത സുഭദ്രമ്മയുടെ കണ്ണും നിറഞ്ഞു... അപ്പാമ്മ... എനിക്ക് പോകവേണം... വീട്ടിൽ നിറയെ പണി ഇറുക്ക്‌... അശ്വതി അക്ക ഒക്കെ വന്നിട്ടുണ്ട്... മഹേഷും ഉണ്ടോ??? അവർ ഒരു അവക്ജ്ഞയോടെ ചോദിച്ചു.. തെരിയലേ.... നാൻ അവർക്ക് മുന്നാടി ചെന്നാൽ അമ്മ അടിക്കും...അമ്മൂട്ടിയെ പാർക്കപോലും അനുമദിക്ക മാട്ടെൻ..

സങ്കടത്തോടെ ചുണ്ടുപിളർത്തി.. ദേ നീലുവേ.. സൂക്ഷിക്കണം കേട്ടോ... മോൾ കുഞ്ഞിനെ എടുക്കാനൊന്നും പോവല്ലെ... അപ്പാമ്മക്ക് കെട്ടിട്ടൊരു സമാധാനവും ഇല്ല... അത് കുഴപ്പമില്ല... നാൻ സൂക്ഷിച് കൊള്ളാം... നീങ്ങൾ കവലപ്പെടാ വേണ്ട അപ്പാമ്മ... ഞാൻ പോകട്ടെ... നാളെ വരാം.. അവൾ സഞ്ചിയിൽ ബാക്കിയുള്ള പാലുമെടുത്ത് പിന്നാമ്പുറ വാതിലൂടെ ഇറങ്ങി... മോളെ... എന്താ അപ്പാമ്മ... അപ്പാമ്മ മോളെ ഇവിടേയ്ക്ക് കൊണ്ടുവരട്ടെ??? മനസിലായില്ലെന്നപോലെ നഖം കടിച്ചുകൊണ്ട് കണ്ണും പുരികവും ഒന്ന് ചുളിച്ചു.. മോൾ അപ്പമ്മയുടെ കൂടെ ഇവിടെ നിക്കുവോ??? അതുകേട്ടതും ആ മുഖം നിലാവുദിച്ചതുപോലെ പുഞ്ചിരിച്ചു വേഗം സമ്മതമെന്നപോൽ തലയാട്ടി...

എന്നാൽ പെട്ടന്നുതന്നെ തല വിലങ്ങനെ വേണ്ട എന്നപോലെ ആട്ടി... പുഞ്ചിരിയും പതിയെ മാഞ്ഞു എന്തേ... അനന്തനെ പേടിച്ചിട്ടാണോ???? അവൾക്കടുത്തേക്ക് ചെന്നു താടിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. ചുണ്ടുകൾ പുറത്തേക്കുന്തി അതേയുന്നപോലെ തലയാട്ടി... അവർക്കെന്നെ പുടിക്കലെ... അതാ.. ആരുപറഞ്ഞു.... അങ്ങിനൊന്നുല്ലാട്ടോ.... എന്നാൽ അപ്പമ്മ വേറൊന്നുടി ചോദിക്കട്ടെ മ്മ്മ് ചോദിക്കു.. മോൾക് അനന്തനെ ഇഷ്ടമാണോ... എനിക്ക് ഇഷ്ടമാണ്... ആണ അവർക്കെന്നെ ഇഷ്ടമല്ല... വീണ്ടും അതെ മറുപടി ഓഹ്... ഈ കുട്ടി... സുഭദ്രമ്മ തലയ്ക്കു കൈവച്ചു കുട്ടി ഇപ്പൊ ചെല്ലുട്ടോ വൈകാതെ അപ്പാമ്മ ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്... പിന്നെ സൂക്ഷിക്കണം കേട്ടോ വേം തലയാട്ടി സമ്മതിച്ചു....

നാൻ സൂക്ഷിച്ചുകൊള്ളാം.. മ്മ്മ്.. പൊയ്ക്കോ അവൾ പോയ്കഴിഞ്ഞും ഒരുനിമിഷം എന്തൊക്കെയോ ആലോചിച്ചു നിന്ന ശേഷം സുഭദ്രമ്മ പിന്നാമ്പുറ വാതിലടച്ച് അകത്തേക്ക് നടന്നു **************** അനന്താ..... സുഭദ്രമ്മ മുകളിലേക്കു ചെല്ലുമ്പോഴും അനന്തൻ കട്ടിലിൽ എന്തോ ആലോചനയില്ലെന്നപോലെ കിടക്കുവാണ്.. ഒരുകൈ മടക്കി നെറ്റിയിലായി വച്ചിട്ടുണ്ട് മറുകൈ നെഞ്ചിലും.. അമ്മയുടെ വിളികേട്ടതും അവൻ പതിയെ എഴുനേറ്റിരുന്നു... അവരും അവനരുകിലേക്ക് വന്നിരുന്നു.. കുറച്ചുനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല അനന്താ... പറഞ്ഞോ അമ്മേ... നീലു പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ??? മ്മ്മ്മ്.... അവനൊന്നു മൂളിയതെ ഉള്ളു.. ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവരുവാ അനന്താ....

ഇനിയും ശേരിയാവില്ല... അശ്വതിയും ഭർത്താവും വന്നിട്ടുണ്ടെന്ന തോന്നുന്നേ.... എനിക്കെന്തോ ഒരു പേടി പോലെ.. മ്മ്മ്മ് നിനക്കെന്താ അനന്താ ഒന്നും പറയാനില്ലേ... അവർക്കു തെല്ലു ദേഷ്യം വന്നു ഞാനെന്ത് പറയാനാ അമ്മേ... അമ്മ ഇഷ്ടംപോലെ തീരുമാനിച്ചോളൂ... ഞാൻ മുന്നേ പറഞ്ഞതല്ലേ... അവൻ ജനലിലൂടെ പുറത്തേക്കു നോക്കി പറഞ്ഞു. ഒരു പാവംകുട്ടിയുടെ അവസ്ഥ നീയും കണ്ടതല്ലേ മോനെ... ഞാൻ പറഞ്ഞില്ലേ അമ്മേ... അവളെ ഇങ്ങോട്ട് കൊണ്ടുവരാം... വെറുതെ കൊണ്ടുവന്നാൽപോരാ അനന്താ.. പിന്നെ??? കല്യാണം നടത്തണം അമ്മേ..... അവൻ ഈർഷയോടെ വിളിച്ചു എന്താ??? അമ്മേ ഇത്ര പെട്ടന്ന്??? എന്നായാലും വേണ്ടേ??? പെട്ടന്ന് തന്നെ ആവട്ടെ ആരെയും കൂട്ടണ്ട...

ദേവിടെ മുന്നിൽ വച്ചൊരുതാലി അതുമതി... അത്രയും പറഞ്ഞുകൊണ്ട് അവർ എഴുനേറ്റു പോയി.. അനന്തൻ ആസ്വസ്ഥതയോടെ ഒന്ന് കണ്ണുകൾ ഇറുകെ അടച്ചു.... പിന്നെ ഒന്നിലും മനസുറപ്പിക്കാൻ കഴിയാതെ ജനലൊരം ചെന്ന് നിന്നു... അപ്പുറത്തുന്നു നീലാംബരിയുടെ ചിരിയൊച്ച ഇന്നും ഉയർന്നു കേൾക്കാം... കുറച്ചുമുന്നേ കണ്ണുകലക്കി നിന്നവളാണ്.... അവനറിയാതെ തന്നെ ആ ചുണ്ടുകളിൽ ഒരു മന്തസ്മിതം വിരിയുന്നുണ്ടായിരുന്നു... മനസിനെ മധിച്ചിരുന്ന ചിന്തകളൊക്കെ അലിഞ്ഞില്ലാതായി....അവളുടെ ചിരിയോചകൾക്ക് കാതോർത്തെന്നപോൽ അവിടെ അങ്ങിനെ നിന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story