നീലാംബരം: ഭാഗം 30

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അനന്തൻ നീലുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ബെഡിനരുകിലേക്ക് വന്നു... പിന്നെ മെല്ലെ അവളെ ബെഡിലേക്ക് കിടത്തി.......അവനും അവൾക്കരികിലായി കിടന്നു..... ഒരു കൈകൊണ്ടു തലയ്ക്കു താങ്ങുകൊടുത്തു കൊണ്ട് അവളെത്തന്നെ കണ്ണിമ ചിമ്മാതെ നോക്കി.... നീലു നാണത്തോടെ മിഴികൾ താഴ്ത്തി കിടന്നു..... പെണ്ണെ............ അത്രമേൽ ആർദ്രമായ സ്വരം നീലു മിഴികളുയർത്തി അവനെത്തന്നെ ഉറ്റുനോക്കി......... എത്രകണ്ടിട്ടും മതിവരാത്തപോൽ അവന്റെ മിഴികൾ അവളുടെ മുഖത്താകെ അലഞ്ഞു..... അവന്റെ കണ്ണിലെ തീഷ്ണമായ പ്രണയതെ തിരിച്ചറിഞ്ഞ നീലു ഇമചിമ്മാതെ ആ കണ്ണിലേക്കു തന്നെ ഉറ്റുനോക്കി കിടന്നു....... അനന്തന് എന്തൊക്കയോ വീണ്ടും വീണ്ടും അവളോട്‌ പറയണമെന്നുണ്ടെങ്കിലും വാക്കുകൾ ഒന്നും പുറത്തേക്ക് വരാത്തപോലെ..... നിമിഷങ്ങളോളം ഇരുവരും പരസ്പരം നോക്കി കിടന്നു...... ഉറങ്ങുന്നില്ലേ മോളെ...... ഇല്ലെന്ന കണക്കെ അവൾ മെല്ലെ തല വിലങ്ങനെ ചലിപ്പിച്ചു. അനന്തൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി കിടന്നു...... രൂപത്തിൽ മാത്രമല്ല സ്വാഭാവത്തിലും ഒരുപാട് മാറ്റങ്ങൾ വന്നപോലെ....

സ്വയം ഉൾവലിഞ്ഞുപോയവൾ.... അവളുടെ ചിരിയൊചകൾ മാറ്റൊലി തീർത്ത റൂമിൽ ഇന്നവൾ തിരികെ വന്നിട്ടും മൗനത്തെ തന്നെ കൂട്ടുപിടിച്ചിരിക്കുന്നു...... എന്തിനോ.... എല്ലാം ഉള്ളിലൊതുക്കാൻ അവൾ പഠിച്ചിരിക്കുന്നു....... ആ കണ്ണുകളിലെ തിളക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു......ആ കുഞ്ഞിപ്പെണ്ണിനെ ഓർത്ത് അനന്തന് വല്ലാത്ത വേദന തോന്നി.. എന്തേയ്.....എന്തുപറ്റി എന്റെ കുഞ്ഞിന്.....എന്റെ പെണ്ണ് വല്ലാതെ മാറിപ്പോയി.....അവന്റെ സ്വരം തീർത്തും നേർത്ത് പോയി.... അവൾ പൊട്ടിവന്ന ഗദ്ഗദം തൊണ്ടകുഴിയിൽ അമർത്തി നിർത്തി കണ്ണുകൾ ഇറുകെ അടച്ചു..... പെട്ടെന്ന് തോന്നിയൊരു പ്രേരണയാൽ അനന്തൻ നീലുവിനെ അവനിലേക്കടിപ്പിച്ചുകൊണ്ട് ചുറ്റി വരിഞ്ഞു...... അമർത്തിപിടിച്ചൊരേങ്ങൽ അവളിൽ നിന്നും പുറത്തേക് വന്നു..... നീലു..............അനന്തൻ നീലുവിനെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു പിടിച്ചു....

മോളെ..... എനിക്ക്... എനിക്കെന്റെ പഴയ കുറുമ്പി പെണ്ണിനെ തിരികെ വേണം....ദേ ഈ കണ്ണുകളിലെ സങ്കടം അതിനി വേണ്ട കുഞ്ഞാ...... മോള് ചോദിക്കാറില്ലേ എനിക്ക് നിന്നോട് സ്നേഹം ഉണ്ടോ എന്ന്.... മ്മ്മ്മ്??? സ്നേഹമാണ്.... പ്രണയമാണ്.... ഭ്രാന്തമായി എന്നിലേക്ക് പടര്ന്നു കയറിയ ലഹരിയാണ് നീലു നീ....... ഞാൻ നിന്നെ അറിയാതെ പോയി മോളെ.....കുഞ്ഞുന്നാൾമുതലേ എന്നെ പ്രണയിച്ച കുറുമ്പി പ്പെണ്ണിനെ ഞാൻ തിരിച്ചറിയാതെ പോയി..... നീലു ഒന്ന് ഞെട്ടി.... അവൾ അവന്റെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി...... കണ്ണുകൾ അവന്റെ മുഖത്‌ ഒരു പിടച്ചിലോടെ അലഞ്ഞു...... അനന്തൻ ഇരു കയ്യാലെയും അവളുടെ മുഖം കോരിയെടുത്തു.... അവന്റെ മിഴികൾ വീണ്ടും സജലമായി...... അതെ... നീലു..... ഞാൻ അറിഞ്ഞു... എല്ലാം അറിഞ്ഞു... എന്റെ പെണ്ണ് കുഞ്ഞുനാൾ മുതൽ എന്നെ പ്രയിച്ചതും നിഴലായി പിന്നാലെ നടന്നതും....

എന്നെ നഷ്ടപ്പെടുമെന്ന തോന്നലിൽ എനിക്കുവേണ്ടി ഹൃദയം പൊട്ടി കരഞ്ഞതും... ഒടുവിൽ എനിക്കുവേണ്ടി സ്വയം ഇല്ലാതാവാൻ നോക്കിയതും എല്ലാം... എല്ലാം ഞാൻ അറിഞ്ഞു...... എന്തിനാ.... എന്തിനാ പെണ്ണെ നീ അങ്ങിനൊക്കെ..... അനന്തന് വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞുപോയി.... നീലുവിന്റെ മനസിലപ്പോൾ വിദ്യയുടെ മുഖമായിരുന്നു.... കോരിച്ചൊരിയുന്ന മഴയിലും കുത്തിയൊലിച്ചോഴുകുന്ന പുഴകരയിൽ തന്നെ ചേർത്തുപിടിച് ആശ്വസിപ്പിച്ച് ജീവിതത്തിലേക്കു തിരികെ കൂട്ടിയ അവളുടെ പ്രിയപ്പെട്ട വിദ്യക്കാവുടെ മുഖം...... ആ ഓർമയിൽ കണ്ണുകളിൽ നിന്നും മിഴിനീർ ഒഴുകി ഇറങ്ങി.....നീലു കണ്ണുകൾ ചേർത്തടച്ചു.... എന്നോട് എന്തെങ്കിലും ഒന്ന് പറയ് പെണ്ണെ...... നിന്റെ ഈ മൗനം എന്നെ കൊല്ലാതെ കൊല്ലുന്നു നീലു..... അവൾ സങ്കടം വീണ്ടും കടിച്ചമർത്തി.... മെല്ലെ കണ്ണുകൾ തുറന്നു... ശാന്തമായി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... പ്രണയമാണെനിക് നിങ്കളോട്.....കണ്ട നാൾമുതൽക്....എന്റെ ഹൃദയത്തിൽ മാത്രമല്ല..... എന്റെ ഓരോ ശ്വാസത്തിൽ പോലും നിങ്കൾ മാത്രമാണ്...പ്രണയം..... പ്രണയം മാത്രമാണ്.......

മരിച്ചാലും മാഞ്ഞു പോകാത്ത പ്രണയം....... നീലു അവന്റെ കണ്ണിലേക്കു ഉറ്റുനോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ തമിഴ് ചുവയോടെ അറിയുന്ന കണക്കൊക്കെ മലയാളത്തിൽ പറഞ്ഞു... അനന്തന്റെ മിഴികളിൽ അത്ഭുതം നിറഞ്ഞു...... ഒപ്പം തന്നെ അവളുടെ വാക്കുകളിൽ അവന്റെ ഹൃദയം അതിയായി സന്തോഷിച്ചു.......അവൻ അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി എന്താ നോക്കുന്നത്???? നാൻ മലയാളത്തിൽ പേസിയത് കൊണ്ടാണോ????..... എങ്കിൽ നാൻ ഇനിമേ മലയാളത്തിൽ താ പെസപോരെ...... എനക്ക് തെരിയും ഉങ്കൾക് അത് താ പുടിക്കുമെൻറെത്... അനന്തൻ പുഞ്ചിരിയോടെ നിഷേധത്താൽ തലയാട്ടി..... വേണ്ട.... എന്റെ കുട്ടി പഴേപോലെ തന്നെ മതി.... ഒരു മാറ്റവും വേണ്ട.... എനിക്കെന്റെ പഴയ നീലുട്ടിയെ മതി..... മതിമോളെ...... അനന്തൻ അവളുടെ നെറ്റിയിൽ അരുമയായി ചുംബിച്ചു...... അവൾ ഇരു കണ്ണുകളും അടച് അവന്റെ ചുംബനത്തെ ഏറ്റു വാങ്ങി......അകലാൻ മടിച്ചെന്നോണം ഏറെ നേരം അവന്റെ ചുണ്ടുകൾ വല്ലാത്തൊരു ആത്മ നിർവൃത്തിയോടെ അവളുടെ നെറ്റിയിൽ തന്നെ പതിഞ്ഞിരുന്നു....

.പിന്നെയവ മെല്ലെ താഴേക്ക് അരിച്ചിറങ്ങി... അവളുടെ അടഞ്ഞ കൺപോളകളെ ചുംബിച്ചുകൊണ്ട് വീണ്ടും താഴേക്ക് ചലിച്ചു..... കവിളിലൂടെ ഒഴുകിയിറങ്ങിയ നീർകണങ്ങൾ അവശേഷിപ്പിച്ച ഉപ്പുരസം അവന്റെ ചുണ്ടുകളാൽ തുടച്ചുനീക്കികൊണ്ട് അവ പിന്നെയും എന്തിനോവേണ്ടി പരതി...... നിമിഷങ്ങൾ ഇരുവരും ചുംബനം തീർത്ത അനുഭൂതിയിൽ ലയിച്ചു ചേർന്നു.....അനന്തൻ മതിവരാതെന്നോണം തന്റെ ചുണ്ടുകളാൽ അതിന്റെ ഇണയെ തേടിയതും ഏതോ ഉൾപ്രേരണയാൽ നീലു അവളുടെ കൈകളാൽ അവന്റെ ചുണ്ടിനെ പൊതിഞ്ഞു കൊണ്ട് അവനിൽനിന്നും അകന്നു..... അവനൊന്നു പകച്ചു....... നീലൂട്ടി..... എന്താ.... എന്താടാ..... ഏൻ അമ്മ.... അവർ.... അവർ റൊമ്പ പാവം..... നീങ്കൾ പറഞ്ഞ പോലൊരു ആളെ അല്ല......ഏൻ അമ്മ യാർക്കിട്ടയും എന്ത തപ്പും സെയ്യലെ....നിങ്കൾ എല്ലാവരും നിനക്കറ മാതിരി നാൻ ഉങ്ക മാമപൊണ്ണ് അല്ലൈ...ആണ അവർ എനക്ക് എല്ലാമേ....എനക്ക് കടവുല് മാതിരി... അവർ ഇല്ലമേ ഇരുന്തിരുന്താൽ നാൻ ഇന്ന് ഇന്ത ഉലകത്തിലെ ഉയിർയോടെ ഇരുന്തിടമാട്ടെ ...... ആണ ഏൻ അപ്പാ അത് ഉങ്കളോടെ..... അനന്തൻ കയ്യെടുത് അവളുടെ വായ് മൂടി.... ബാക്കി പറയരുത് എന്നകണക്കെ തല ചലിപ്പിച്ചു..... വേണ്ട.... വേണ്ട മോളെ.... എനിക്ക് ഒന്നും കേൾക്കണ്ട....

നീ.. നീ ബാലമ്മാമയുടെ മോള് ആണെങ്കിലും അല്ലെങ്കിലും ഇപ്പൊ അതെന്നെ ബാധിക്കുന്ന പ്രശ്നമല്ല..... എനിക്കാതറിയണ്ട.... കാരണം.... കാരണം നീ എന്റെ ഭാര്യ ആണ്...... എന്റെ ജീവനാണ്....പ്രണയമാണ്...അതിലെല്ലാം ഉപരി എന്റെ ജീവനെ ഉള്ളിൽ പേറുന്നവളാണ്..... വേണ്ടമോളെ.... ഒന്നും പറയണ്ട.... നീലു കണ്ണെടുക്കാതെ അവനെ തന്നെ നോക്കി കിടന്നു.... അവന്റെ കൈകൾ അപ്പോഴും അവളുടെ വായ മൂടിതന്നെ വച്ചിരുന്നു.... എല്ലാം.... എല്ലാം ഞാൻ അറിഞ്ഞു.... ഞാൻ മാത്രമല്ല അമ്മയും..... ഒന്നും അറിയില്ലായിരുന്നു കുഞ്ഞാ..... ബാലമ്മാമ്മ ഒരു സൂചനപോലും തന്നിരുന്നില്ല..... എല്ലായിടത്തും നീ ബാലമ്മമ്മക്ക് സ്വന്തം മോളായിരുന്നു...... ക്ഷേമിക്കെടി മോളെ...... ഞാൻ ആ ഒരു ദേഷ്യത്തിൽ പറഞ്ഞുപോയതാ... നിന്റെ അമ്മയെ... ഞാൻ... ഞാൻ വേറൊന്നും ഉദ്ധിശിച്ചല്ലമോളെ... ദേഷ്യത്തിൽ..... ദേഷ്യത്തിൽ പറഞ്ഞുപോയതാ...... ക്ഷേമിക്കില്ലേ നീ എന്നോട്.... അവന്റെ വാക്കിലെ ദൈന്യത ആ കണ്ണുകളിലും നീലുവിന് കാണാൻ കഴിഞ്ഞു..... അവൾ അവളുടെ ചുണ്ടുകളെ ബന്ധിച്ചിരുന്ന അനന്തന്റെ കൈയിൽ അവളുടെ ഇരുകൈകളാലേയും ഇറുകെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അമർത്തി ചുംബിച്ചു........

ശേഷം അവന്റെ കൈ അവൾ പയ്യെ അവളുടെ നെഞ്ചോട് ചേർത്ത് വെച്ചു...അവന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട്‌ തുടർന്നു... നന്ദേട്ട.........ഏതുക്... ഏതുക് എങ്കിട്ടെ മന്നിപ് കേക്കിറെ??? തപ്പ് പണ്ണിയത് നാൻ താ.... എല്ലാമേ ഏൻ തപ്പ്......അശ്വതി അക്ക വാക്കേ നമ്പി ഉങ്കിട്ടെ സണ്ടപോട്ടെ....ഉങ്കളെയെല്ലാം വിട്ട്.... ഇന്ത ഊരെ എല്ലാമെ വിട്ട് ഓടിപ്പോയിട്ടേ...... എല്ലാം എൻ തപ്പ് താ.....ആണാ....ഉങ്കളോടെ ജീവൻ എന്നോടെ ഉള്ളിലെ ഇറുക്കത് എനക്ക് തെറിയമാ പോച്....തപ്പ് താ.. പെരിയ തപ്പ്.... തെറിയമാ പോച് ... പാപവേകൂടെ നാൻ കഷ്ടത്തിലെ ആക്കിട്ടെ.....വളരെ പതിഞ് നേർത്ത് പോയിരുന്നു അവളുടെ സ്വരം.... എങ്കിലും ആ വാക്കുകൾക്ക് വല്ലാത്തൊരു ദൃടത ഉള്ളതുപോലെ...... മോളെ.......... വേണ്ടടാ.... ഒന്നും ഇനി ഓർക്കേണ്ട... അങ്ങിനൊന്നും നമുക്കിടയിൽ നടന്നിട്ടില്ല... എല്ലാം മറക്കാം..... ഇതെല്ലാം അവളുടെ ആ അശ്വതിയുടെ കുബുദ്ധി ആയിരുന്നു...നമ്മളെ തമ്മിൽ അകറ്റാൻ... അതിൽ അവൾ കൃത്യമായി വിജയിച്ചു..... അനന്തന്റെ വാക്കുകളിലെന്നപോലെ തന്നെ അവന്റെ കണ്ണുകളിലും അവളോടുള്ള പക ആളി.....

അവൾ പറഞ്ഞതൊക്കെ ഓർക്കേ നീലുവിന് പോലും അവളോട്‌ വല്ലാതെ വെറുപ് തോന്നി.... അനന്തൻ അവളെ നെഞ്ചിലേക്ക് ചേർത്തണച്ചു........ തലയിലൂടെ മെല്ലെ തഴുകി......പതിയെ അവന്റെ കരലാളനങ്ങൾ ഏറ്റ്കൊണ്ട് അവള് മയക്കത്തിലേക്ക് വീണു..... നാളുകൾക്കു ശേഷം തന്റെ പ്രാണനായവന്റെ നെഞ്ചിൽ ചേർന്ന് കൊണ്ട് സുഖമായൊരുറക്കം... **************** നീലു...... മോളെ...... ഗാഡമായ ഉറക്കത്തിലും അനന്തന്റെ വിളികേട്ട് അവളൊന്ന് ഞരങ്ങി നീലു.... എഴുനേല്ക്ക് മോളെ.... അനന്തൻ വീണ്ടും ഒന്നുകൂടി വിളിച്ചു ആ വിളിയിൽ അവളൊന്ന് കണ്ണുകൾ ചിമ്മി തുറന്നു..... ഉറക്കം മതിയാകാത്തതുപോലെ.... മുന്നിൽ തന്നെ കുളിച് വേഷമൊക്കെ മാറി അനന്തൻ നിൽപ്പുണ്ടായിരുന്നു..... എഴുനേൽക്കുന്നില്ലേ പെണ്ണെ...... സമയം എത്രയായിന്നു അറിയുവോ..... ഒന്നും കഴിക്കണ്ടേ??? അനന്തനെ നോക്കി അവളൊന്ന് ഹൃദ്യമായി പുഞ്ചിരിച്ചു.....കുറച്ചു സമയം കണ്ണെടുക്കാതെ അവനെ തന്നെ നോക്കി കിടന്നു..... ആദ്യമായി കാണുന്നത് പോലെ... മ്മ്മ്.... എന്തേയ്??????

അവളുടെ നോട്ടം കണ്ടുകൊണ്ടു അനന്തൻ പുരികം ഒന്നുമേലേക്കുയർത്തി ചോദിച്ചു... അതുകണേ അവളുടെ പുഞ്ചിരി ഒന്നുകൂടി മനോഹരമായി..... മ്മ്മ്... മതി മതി എന്റെ ഭംഗി ആസ്വദിച്ചത്... ഇപ്പോൾത്തന്നെ എത്ര നേരം ആയെന്നറിയുവോ....വിശക്കുന്നിലെ മോളെ... വാ എഴുനേറ്റ്.... വരെ നന്ദേട്ട...... പറഞ്ഞുകൊണ്ട് അവൾ എഴുനേൽക്കാൻ തുടങ്ങിയതും അനന്തൻ ധൃതിയിൽ വന്നവളെ താങ്ങി.... അവൾ എന്ത എന്ന കണക്കെ അവനെ മിഴിച് നോക്കി... പതിയെ.... സൂക്ഷിക്കണ്ടേ...അനന്തന്റെ കണ്ണുകൾ അവളുടെ വയറിലേക്ക് നീണ്ടു.... അതിനും മറുപടി അവളൊരു പുഞ്ചിരിയിൽ ഒതുക്കി..... പതിയെ എഴുനേറ്റ് ബാത്‌റൂമിലേക് നടന്നു... അനന്തൻ അവൾ പോകുന്നതും നോക്കിയിരുന്നു...... അവന്റെ മനസ്സിൽ നീലു മാത്രം നിറഞ്ഞു നിന്നു........ മുന്നേ ഉള്ള നീലുവിനെ വച്ചുനോക്കിയാൽ ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു.....പഴയ കുറുമ്പ് കലർന്ന നോട്ടവും ചിരിയും കുസൃതിയുമൊക്കെ ഇന്നവളിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു.... പഴയ പല കാര്യങ്ങളും അവന്റെ മനസിലേക്ക് വിരുന്നെത്തി......

അവൻ മെല്ലെ കട്ടിൽ പടിയിലേക്ക് ചാരി കണ്ണുകൾ മെല്ലെ അടച്ചു...... അവളുടെ കുറുമ്പുനിറഞ്ഞ ഓർമകളെ താലോലിക്കവേ അവന്റെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു..... രോമരാജികൾക്കിടയിലൂടെ പോലും കവിളുകളിലെ അവൾക്കേറെ പ്രിയപ്പെട്ട നുണക്കുഴികൾ ശോഭയോടെ തെളിഞ്ഞുനിന്നു..... അൽപ സമയം കഴിഞ്ഞപ്പോഴേക്കും നീലു ഫ്രഷ് ആയി വന്നു....എന്തോ ആലോചിച് കണ്ണുകൾ അടച്ചിരിക്കുന്ന അനന്തനെ ഒന്ന് നോക്കി.... ചെറിയൊരു ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു.... പിന്നെ തിരിഞ്ഞ് ബാഗിൽ നിന്നും ഒരു പഴയ ചുരിദാർ എടുത്തു കയ്യിൽ പിടിച്ചു...... കുളിമുറിയിലേക് തിരികെ പോകാനായി തിരിഞ്ഞതുംപെട്ടെന്നാണ് അലമാരയിൽ കണ്ണുകൾ ഉടക്കിയത്..... ഒരുനിമിഷം കയ്യിലിരിക്കുന്ന ഡ്രസ്സിലേക് അവളൊന്നുകൂടി നോക്കി......പെട്ടെന്ന് തന്നെ അവൾ അത് തിരികെ ബാഗിലെക് വച്ചു... എന്നിട്ട് ചെന്ന് ആ അലമാര തുറന്നു.... അവളുടേതായ ഒരുപാട് വസ്ത്രങ്ങൾ..... എല്ലാം പഴയത് പോലെ അടുക്കി ചിട്ടയോടെ വച്ചിരിക്കുന്നു....എന്തോ അതുകാണെ ആ ഉണ്ടക്കണ്ണുകളിൽ ചെറുതായി ഒന്ന് നനവൂറി.

.അവൾ തല ചെരിച്ചു അനന്തനെ ഒന്ന് നോക്കി....വീണ്ടും ഒരു നറു പുഞ്ചിരി ആ ചൊടികളിൽ മിന്നി മാഞ്ഞു...... വീണ്ടും ആ മിഴികൾ അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങളിലൂടെ പരതി നടന്നു.... അതിൽ നിന്നും ഒരിക്കൽ സുഭദ്രമ്മ അവൾക്കായി വാങ്ങി നൽകിയ കറുപ്പ് കരയുള്ള സെറ്റ് മുണ്ടിലേക്ക് അവളുടെ കൈകൾ നീണ്ടു..... വേഗംതന്നെ അതുമായി വീണ്ടും കുളിമുറിയിലേക്ക് കയറി...... അവൾ വന്നതും പോകുന്നതും എല്ലാം അനന്തൻ അറിയുന്നുണ്ടായിരുന്നു.....എങ്കിലും എന്തുകൊണ്ടോ അവൻ കണ്ണുകൾ തുറന്നില്ല... വേഗം തന്നെ നീലു ആ സെറ്റും മുണ്ടും ചുറ്റി വന്നു..... ബ്ലൗസ് ഒക്കെ ഒത്തിരി ലൂസ് ആയിരിക്കുന്നു.... ഒരുവിധം അവളെല്ലാം ഒതുക്കി വെച്ചു.... കണ്ണാടിക് മുന്നിലേക്ക് വന്ന് നിന്നു..... കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്കു അവൾ നോക്കി നിന്നു.... ഒരുപക്ഷെ 5 മാസങ്ങൾക്ക് ശേഷം അവൾ തന്റെ രൂപം ഇന്നായിരികം കണ്ടിട്ടുണ്ടാവുക...... എല്ലുന്തിയ അവളുടെ കോലം നിർവികരതയോടെ അവൾ നോക്കികണ്ടു..... കണ്ണാടിയിൽ തെളിഞ്ഞുകാണുന്ന തന്റെ ഉന്തിയ വയറിലേക്ക് അവളുടെ നോട്ടം വീണു......

പൊടുന്നനെ ആ കണ്ണുകളിൽ നീര്മുത്തുകൾ തിളങ്ങി....... ഏറെ നേരം ഇമചിമ്മാതെ പ്രതിബിംബത്തിലെ വയറിലേക് തന്നെ നോക്കി നിന്നു........പതിയെ അവളുടെ നേരിയത്തിന്റെ തലപ്പ് ദേഹത്തുനിന്നും അടർത്തി മാറ്റി..... തന്റെ പ്രാണന്റെ പ്രാണനെ പേറുന്ന വയറുകൾ കണ്ണാടിയിലൂടെ അവൾക് മുന്നിൽ അനാവൃതമായി...... അവളൊരു ആത്മ നിർവൃത്തിയോടെ ഇരുകൈകളും വയറിലേക് ചേർത്ത് പിടിച്ചുകൊണ്ടു കണ്ണുകൾ ഇറുകെ അടച്ചു.... രണ്ട് തുള്ളി കണ്ണുനീർ മിഴിയിനകളിൽനിന്നും താഴെകിറ്റുവീണു....... പെട്ടെന്നാണ് അവളുടെ വീർത്ത വയറിൽ അനന്തന്റെ അധരങ്ങൾ പതിഞ്ഞത്.....നീലു ഒന്ന് പൊള്ളി പിടഞ്ഞുപോയി.......അവൾക്കു മുന്നിലായി മുട്ടുകുത്തി ഇരുന്നുകൊണ്ട് ഇരുകൈകളും വയറിൽ ചേർത് വച് അനന്തൻ വീണ്ടും അവിടെ ചുണ്ടുകൾ ചേർത്തു...... നീലു ഒന്ന് എങ്ങിക്കൊണ്ട് പുറകിലേക്ക് ആഞ്ഞതും അനന്തൻ അവളെ ഇരുകയ്യാലെയും വട്ടം പിടിച്ചുകൊണ്ട് അവളുടെ വയറിലേക് തല ചേർത്ത് വെച്ചു...... നീലു കണ്ണുകൾ തുറന്നില്ല......പൊട്ടിവന്ന കരച്ചിൽ തൊണ്ടകുഴിയിൽ അമർത്തി.....

ശ്വാസം എടുത്തുവിട്ടു..... അനന്തന്റെ മിഴിനീരിന്റെ നനവ് അവളുടെ വയറ്റിൽ അറിഞ്ഞതും അവളുടെ നീണ്ടു മെലിഞ്ഞ കൈവിരലുകൾ അവന്റെ തലയിൽ കോർത്തു വലിച്ചു........ അവന്റെ ചുണ്ടുകൾ തണുവോടെ അവളുടെ വീർത്ത വയറിലാകമാനം പതിഞ്ഞുകൊണ്ടിരുന്നു.... എപ്പോഴോ ഉള്ളിലെ കുഞ് ജീവന്റെ തുടിപ്പ് ഇരുവരും ഒരുപോലെ അറിഞ്ഞു.... ആ നിമിഷം നീലു കണ്ണുകൾ തുറന്ന് അനന്തനെ നോക്കി..... അവന്റെ കണ്ണുകളും അവളുടെ മുഖത്തായിരുന്നു...... നന്ദേട്ട........... അനന്തൻ മെല്ലെ എഴുനേറ്റു..... ആ കുഞ്ഞുമുഖം അവന്റെ കൈകുമ്പിളിൽ കോരിയെടുത്തു.......മതിവരാതെ അനന്തന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു....അവളുടെ മിഴികളും പരൽമീനുകളെപ്പോലെ പിടച്ചുകൊണ്ടിരുന്നു... എന്താ.... എന്താ എന്റെ കുഞ്ഞിന് ഞാൻ തരേണ്ടേ???? എനിക്ക്... എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു മോളെ... എന്റെ കുഞ്... എന്റെ ചോര എന്റെ നീലുന്റെ വയറ്റിൽ.... എനിക്ക്.... ഞാൻ... ഞാൻ എന്താ മോളെ നിനക്ക് പകരം തരേണ്ടത്????

സന്തോഷത്താലും അവളോടുള്ള അടങ്ങാത്ത പ്രണയത്താലും വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയി... നീലുവും നോക്കിക്കാണുവായിരുന്നു അവനിലെ സന്തോഷത്തെ... പെണ്ണേ........ വിളിച്ചുകൊണ്ടു അവൻ അവളുടെ കണ്ണിലേക്കു ഉറ്റുനോക്കി... ഈ കിളവന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുവാണോ മോളെ നീ...... ഞാൻ... ഞാനെന്താ പറയ... നിന്നെകിട്ടാനുംവേണ്ടി എന്ത് ഭാഗ്യമാണ് പെണ്ണെ ഞാൻ ചെയ്തത്..... നീലു അവനെ തന്നെ നോക്കി.... ആ കണ്ണുകളിൽ അവൻപറഞ്ഞതിന്റെ പൊരുൾ അറിയാത്ത ഭവമായിരുന്നു... എന്തേയ് പെണ്ണെ ഇങ്ങിനെ നോക്കുന്നത്...... സത്യമല്ലേ ഞാൻ പറഞ്ഞത്????നിന്നെ വച് നോക്കുവാണേൽ ഞാൻ വയസനല്ലേ മോളെ.....34 ആകുന്നു.....നിന്റെ പ്രായത്തിലുള്ള പെൺകുട്ടികൾക്കൊക്കെ ഞാൻ കിളവൻ തന്നെയാടി പെണ്ണെ.... പൊടുന്നനെ നീലു നിഷേധ ഭാവത്തിൽ തലയാട്ടികൊണ്ട് കൈ വിരലുകളാൽ അവന്റെ ചുണ്ടിനെ പൊതിഞ്ഞു........... പരിഭവത്തോടെ ഒന്ന് നോക്കികൊണ്ട് ....അവനെ മുറുകെ ചുറ്റി പിടിച്ചു.... . അനന്തൻ പൊട്ടിച്ചിരിച്ചു....

അതുകണേ അവളൊന്ന് ഉയർന്നു പൊങ്ങി അവന്റെ ഇടം കവിളിലെ നുണക്കുഴികളിൽ കുറുമ്പോടെ പല്ലുകൾ ആഴ്ത്തി..... അഹ്.... സ്സ്സ്.... വേദനിക്കുന്നു പെണ്ണെ....... അവൾ വേഗത്തിൽ അവന്റെ കഴുത്തിടുക്കിലേക് മുഖം പൂഴ്ത്തി...... ഇനിമേ അപ്പിടിയൊന്നും സൊള്ളകൂടാത്..... നീങ്ക എനിക്ക് എല്ലാമേ.... ഏൻ ഉയിരേ നീങ്ക താ....ഏൻ പുരുഷൻ... ഏൻ പുള്ളൈങ്കൾക്ക് അപ്പാ...ഒരു കുഞ്ഞു പരിഭവം ആ സ്വരത്തിൽ മുന്നിട്ട് നിന്നിരുന്നു..... അവൻ പുഞ്ചിരിയോടെ അവളുടെ തലയിൽ മെല്ലെ തഴുകി.... മോളെ സമയം കുറെ ആയി... വാ താഴേക്ക് പോയി എന്തേലും കഴികാം... ദേ ഇവിടുള്ള ആളിന് വിശക്കില്ലേ.... അച്ഛനെ കണ്ട സന്തോഷത്തിൽ അമ്മ വിശപ് പോലും മറന്നെന്നു ന്റെ വാവക് അറിയില്ലാട്ടോ.... വന്നേ.. അമ്മയും നോക്കി ഇരിക്കുവാകും.... പാവം നിന്നെ കാണാതെ ഒരുപാട് വിഷമിച്ചതാ.... നീലു കുറ്റബോധത്തോടെ മുഖം കുനിച്ചു.... ഏയ്... എന്റെ കുഞ്ഞിനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.... വാ... നമുക്ക് താഴേക്ക് പോകാം.... പോയിട്ടു വന്ന് ഒത്തിരി സംസാരിക്കാനുണ്ട് എന്റെ പെണ്ണിനോട് വന്നേ... അവൻ താഴേക്ക് ഊർന്നിരുന്ന അവളുടെ നേരിയത് ശേരിയാക്കി തോളിലേക്ക് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു.... അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി അനന്തൻ മെല്ലെ അവന്റെ നെറ്റി അവളുടെ നെറ്റിയുമായൊന്നു മുട്ടിച്ചു... പിന്നെ അവളെ ചേർത്ത് പിടിച് താഴേക്കിറങ്ങി................. (തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story