നീലാംബരം: ഭാഗം 4

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

നീലാംബരി പതിവിലും നേരത്തെത്തന്നെ അന്ന് വീട്ടിൽ തിരികെ ചെന്നു... ഉമ്മറത്തൊന്നും ആരും ഉണ്ടായിരുന്നില്ല...മുഖമൊന്നു ചുളിഞ്ഞു... പിന്നെയാണ് ഞായറാഴ്ച ആണെന്നുള്ള കാര്യം ഓർമയിൽ വന്നത്....ഞായറാഴ്ച മാലതിയമ്മക്ക് കുടുംബശ്രീ ഉണ്ട്.. അതുകൊണ്ടുതന്നെ അവർ പൊയ്ക്കാണുമെന്നവൾ ഊഹിച്ചു... അതിന്റെ സന്തോഷത്തിൽ പാൽസഞ്ചിയും കറക്കി ചാടിത്തുള്ളി അകത്തേക്ക് കയറി.... അശ്വതി ഉള്ളതുകൊണ്ടായിരിക്കണം കതക് ചാരിയിട്ടേ ഉള്ളു... എന്നാൽ കുഞ്ഞിന്റെ ബഹളമൊന്നും കേൾക്കാനും ഇല്ല... അവളൊന്ന് ശങ്കിച്ചു...

പിന്നെ ആഹ്ഹ് എന്തോ എന്നപോലെ നാക്കൊന്നു വെളിയിലെക്കിട്ട് ഗോഷ്ടികാണിച്ചുകൊണ്ട് ഇടനാഴിയിലൂടെ അടുക്കളയിലേക്ക് പോയി..... സഞ്ചി കൊണ്ട് വച്ചിട്ട് നേരെ റൂമിലേക്കോടി.. ആളൊരു ഉറക്കകുടുക്കയാണ്... പകൽ ഉറങ്ങുന്നതുകണ്ടാൽ മാലതിയമ്മ പുറംപൊളിക്കും അതുകൊണ്ട് തന്നെ അവർ ഇല്ലാത്ത സമയങ്ങളിൽ അത് നന്നായി അങ്ങ് മുതലാക്കും ആള് നേരെ പോയി വാതിലും ചാരി കട്ടിലിൽ കയറികിടന്നു.. അധികം താമസിയാതെ തന്നെ നല്ല ഉറക്കം പിടിച്ചു... **************** ഉറക്കത്തിലെപ്പോളോ എന്തോ ഒരു അസ്വസ്ഥത തോന്നി അവൾ കണ്ണുതുറന്നു... ആ ഒരുനിമിഷം അവളൊന്ന് പകച്ചുപോയി... അലറിവിളിക്കാൻ തോന്നി...

തന്റെ അടുത്തായി തന്റെ ദവണി ഷാൾ കയ്യിൽ ചുറ്റി പിടിച്ചു ഇരിക്കുന്ന മഹേഷ്‌... അവളെ കൊതിപ്പാറിക്കുന്ന അവന്റെ നോട്ടം നേരിടാൻ വയ്യാതെ അവൾ ചാടി എഴുനേറ്റു... എഴുന്നേറ്റ വേഗത്തിൽ അരയിൽ കുത്തിയിരുന്ന തുമ്പുക്കൂടി ഊരി മുഴുവനായും അവന്റെ കയ്യിലെത്തി... ആ കുഞ്ഞിപ്പെണ്ണ് തന്റെ കൈരണ്ടും മാറിൽ പിണച്ചുകെട്ടി... വേഗം അവിടേക്കാണ്ടൊരു പുതപ്പെടുത്തു പുതച്ചു..... വല്ലാതെ വിറച്ചുപോയി അവൾ.. കണ്ണുകൾ രണ്ടും നിറഞ്ഞു തൂവി ഹാ... മഹേഷേട്ടന്റെ നീലുകൊച് പേടിച്ച് പോയോ???? മഹേഷേട്ടൻ മോളെ ഒന്ന് സ്നേഹിക്കാൻ വന്നതല്ലേ????...പറഞ്ഞുകൊണ്ട് മെല്ലെ അവളെടുത്തേക്ക് നടന്നു നീ എന്തിനാ ഇങ്ങിനെ നിന്നു പേടിക്കുന്നെ???

നിങ്കൾ പോകണം... നാൻ അശ്വതി അക്കവേ വിളിക്കും ഹാ ഹാ ഹാ... എന്നാൽ ഒന്ന് വിളിക്കു... അവൾ വരുമൊന്നു നോക്കാല്ലോ... മഹേഷ്‌ ഷാൾ ചുറ്റിയ കൈ മടക്കി ഒന്ന് ഭിത്തിയിൽ ഊന്നി അവളുടെ മുന്നിലായി വന്നു അല്ല... ഇന്നലെ എവിടാരുന്നു... ഒളിച് നടക്കുവാരുന്നോ..... അവനൊരു വഷള ചിരിയോടെ ചോദിച്ചു ഏൻ പക്കത്തിൽ വരക്കൂടാതു... പോ... അല്ല... അതെന്നതാ... എന്റെ നീലുകുട്ടീടെ വയറ്റത്തൊരു പാട്... അന്ന് ഞാനവിടെ ഒന്ന് തലോടിയതിനു നിന്റെ ചേച്ചി തന്നതാണോ???? എങ്കിൽ ഞാൻ നിന്നെയൊന്നു സ്നേഹിച്ചെന്നറിഞ്ഞാൽ അവൾ നിന്നെ നിർത്തി കത്തിക്കുമല്ലോ... എഹ്... നിങ്കൾ പോകണം... ദയവു സെൻജ് ഒന്ന് പോകണം...

അവൾ കരഞ്ഞുപോയി.. പെട്ടെന്നാണ് ഉമ്മറത്തുന്നു മാലതിയുടെ സംസാരം കേട്ടത് മഹേഷിന്റെ മുഖം പെട്ടെന്ന് വിവർണ്ണമായി.. കയ്യിലിരുന്ന ദവണി അവൾക്കുനേരെ എറിഞ്ഞിട്ട് അവൻ വേഗം പുറത്തേക്കു നടന്നു.... നിന്നെ ഞാൻ പിന്നെ എടുത്തോളാം.... തള്ളക്ക് വരാൻകണ്ട നേരം... പോകും വഴി പിറുപിറുത്തു... എന്നാൽ നേരെ ചെന്നു നിന്നത് കത്തുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അശ്വതിക് മുന്നിലാണ്... അവളുടെ ആ നോട്ടത്തിൽ അവനൊന്നു പതറി.. നിർത്താറായില്ലേ മഹേഷ്‌ നിനക്ക് ??? ഇവിടേം തുടങ്ങുവാനോ?? അവൾ പതിഞ്ഞ സ്വരത്തിൽ ദേഷ്യത്തോടെ ചോദിച്ചു... ഞാനെന്തു തുടങ്ങിന്ന.... നീ നിന്റെ അനിയത്തിയെ മര്യാദക്ക് വളർത്തണം...

ആണുങ്ങളെ കാണുമ്പോൾ എന്താ അവൾക്കിത്ര ഇളക്കം??? അതുംകേട്ടുകൊണ്ടാണ് മാലതി അവിടേക്കു വന്നത്...അവർ രണ്ടുപേരെയും മാറി മാറി നോക്കി അശ്വതി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... അമ്മ നിക്കുന്നതുകൊണ്ട് ഒന്നും പറയാതെ കയ്യിരുന്ന കുഞ്ഞിനെ മഹേഷിന് നേരെ നീട്ടി... അവൻ കുഞ്ഞിനെ വാങ്ങിയതും അവൾ നേരെ ചാടിത്തുള്ളി നീലാംബരിയുടെ റൂമിലേക് പോയി... അഴിഞ്ഞുപോയ ഷാൾ വരിചുറ്റി കണ്ണീരും തുടച്ചു നേരെ നോക്കിയത് അശ്വതിയുടെ മുഖത്തേക്കാണ്... അവളൊന്ന് ഭയന്നു... പിന്നാലെത്തന്നെ മാലതിയമ്മയും അങ്ങോട്ടേക്ക് വന്നു... രണ്ടുപേരുടെയും ഭാവം കണ്ടതും തനിക്ക് അടികിട്ടുമെന്ന കാര്യത്തിൽ അവൾക്കുറപ്പായി..

എന്താടി ഇവിടെ നടന്നെ... മാലതി അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു... അപ്പോളേക്കും അശ്വതി മുറിയുടെ വാതിൽ അകത്തുനിന്ന് ചേർത്തടച്ചിരുന്നു നാൻ എന്ത തപ്പും ചെയ്യവില്ലൈ അമ്മ.... അടിച്ചിടാതിങ്കോ... റൊമ്പവലിക്കിതമ്മാ അടികിട്ടുന്നതിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു എടി ഒരുമ്പറ്റവളെ... എന്റെ ജീവിതമോ നിന്റെ തള്ള തൊലച്ചു.... ഇനി നിയായിട്ട് എന്റെ കുഞ്ഞിന്റെ ജീവിതംകൂടി ഇല്ലാതാകുമോടി... നിന്നെ ഇന്നു ഞാൻ... വാടി ഇവിടെ കയ്യിലിരുന്ന നീളൻ കുടവെച്ചും മറ്റും അവർ അവളെ പൊതിരെ തല്ലി... അടികൊണ്ട് അവൾ അവശയായി എന്ന് തോന്നിയപ്പോൾ അവർ അവളെ റൂമിന്റെ മൂലയിലേക് പിടിച് തള്ളി....

അവൾ അവശയായി അനങ്ങാൻപോലും കഴിയാതെ മൂലയിലേക്ക് ചുരുണ്ടു കൂടി... എന്നിട്ടും ദേഷ്യമടങ്ങാതെ അവർ അവളെ ഓരോന്ന് പറഞ്ഞു പ്രാകികൊണ്ടിരുന്നു... മതിയമ്മേ... വാ.. അവിടകിടക്കട്ടെ... ഒരുവക കൊടുക്കണ്ട അപ്പൊ പഠിച്ചോളും.. അശ്വതി അവക്ജ്ഞയോടെ പറഞ്ഞു.. അക്ക... അവർ താൻ എന്നൈ... പറഞ്ഞു മുഴുവക്കും മുന്നേ പാഞ്ഞു വന്നു അവളുടെ മുഖമടച്ചു ഒന്ന് കൊടുത്തു അശ്വതി...കലിയടങ്ങാതെ ചാടിത്തുള്ളി മുറിതുറന്നു പോയി... മാലതിയും അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി ശേഷം പുറത്തേക്കിറങ്ങി റൂം പുറത്തുന്നു പൂട്ടിയെടുത്തു.. അവളൊന്നനങ്ങാൻ പോലും കഴിയാതെ ആ മൂലയിലേക്ക് തന്നെ ചുരുണ്ടു.... കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു... ****************

പിറ്റേന്ന് വൈകുന്നേരം കോളേജിലെ ക്ലാസ് കഴിഞ്ഞു അനന്തൻ വരുബോഴേക്കും സുഭദ്രമ്മ മുറ്റത്തെ ചെമ്പരത്തി ചോട്ടിൽ പാടത്തേക്കുള്ള വഴിയിൽ തന്നെ കണ്ണും നട്ടു നിക്കുന്നതാണ് കാണുന്നത്.. അവൻ അവർ നോക്കുന്നിടത്തേക്ക് ഒന്ന് നോക്കി.. എന്താ അമ്മേ പതിവില്ലാതെ ഇവിടെ വന്ന്‌ നിക്കുന്നത്???... അമ്മ ആരെയാ ഈ നോക്കുന്നെ??? അഹ്.. മോനെ നീലുമോൾ ഇതുവരെ പാലുമായിവന്നില്ല.. ആ സ്വരത്തിൽ ഒരമ്മയുടെ ആവലാതി നിറഞ്ഞിരുന്നു അവൻ കയ്യിലെ വാച്ചിലേക്കൊന്നു നോക്കി... മൂന്നര ആയലോ... ഇനിയും വന്നില്ലേ... അഹ്... ഇന്നലെവരെ അരക്കുപ്പി പാലെങ്കിലും കിട്ടിയിരുന്നു ഇന്നിപ്പോ അതുമില്ലാതായി... കുറച്ചുകൂടി വളവച്ചുകൊടുക്ക് പെണ്ണിന്.....

പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് നടന്നു... തോളിലിൽ കിടന്ന ബാഗ് കയ്യെത്തിച്ച് സോപനത്തിലേക്ക് വച്ചുകൊണ്ട് കാലിലെ ഷൂ അഴിക്കാൻ തുടങ്ങി... അതിനിടയിലും അവൻ ഒന്ന് സുഭദ്രാമ്മയെ തിരിഞ്ഞു നോക്കി... അവർ അതേപടി നിൽപ്പാണ്.. സാധാരണ അവളെ എന്തേലും പറഞ്ഞാൽ തിരികെ തന്നെ ഓരോന്ന് പറയേണ്ടതാണ്... ഇതിപ്പോ അമ്മക്കെന്തോ പറ്റിയിട്ടുണ്ട്.. അവൻ ഷൂ അഴിച്ചുമാറ്റി ഉമ്മറ തിണ്ണയിൽ വച്ചിരുന്ന ചപ്പലെടുത്തു ഇട്ടുകൊണ്ട് തിരികെ സുഭദ്രമ്മയുടെ അടുത്തേക് തന്നെ പോയി അമ്മേ... വന്നേ പാലില്ലേൽ ഒരു കട്ടനെടുത്തെ...വല്ലാത്ത തലവേദന മ്മ്മ്... വരുവാ അനന്താ.. അവർ മനസില്ല മനസോടെ അകത്തേക്ക് നടന്നു..

അനന്തനും അവർക്ക് പിന്നാലെ ഉമ്മറത്തേക്ക് തിരിഞ്ഞു... പിന്നെ എന്തോ ഒരു പ്രേരണയാൽ ഒന്ന് തിരിഞ്ഞുനോക്കി.... അവൾ എന്നും വരാറുള്ള വഴിയിലേക്ക്....ഉത്സാഹത്തോടെ പാവാടത്തുമ്പും പിടിച് പാൽസഞ്ചിയുമായി തുള്ളിച്ചടി വരുന്ന ഒരു കുറുമ്പുകാരിയുടെ ചിത്രം അവിടെ തെളിഞ്ഞുവോ... **************** കട്ടൻകുടിക്കുന്നതിനിടയിലും അനന്തൻ അമ്മയെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ആ മുഖം ഇതുവരെ തെളിഞ്ഞിട്ടില്ല... എന്താ അമ്മേ... നീലാംബരിയെ കാണാത്തതുകൊണ്ടാണോ???... അവൾ ആ പിള്ളേരുടെ കൂടെ കൂടി പാലിന്റെ കാര്യമൊക്കെ മറന്നുകാണും... അമ്മായിടെന്നു കണക്കിന് കിട്ടുമ്പോളെ അവൾ പഠിക്കു.... നീ ഒന്ന് വാ അടക്കുവോ അനന്താ...

നീയും കണ്ടതല്ലേ അതിന്റെ അവസ്ഥ ഇന്നലെ... അതൊരു പാവമായൊണ്ട എല്ലാം സഹിച്ചവിടെ കഴിയുന്നെ... എനിക്കതല്ല കുഞ്ഞാ... ആ മഹേഷും അശ്വതി യും അവിടെ ഉണ്ട്... ഇന്നലെ പറഞ്ഞതൊക്കെ വച് എനിക്കെന്തോ പേടിപോലെ.. അവരോന്ന് വേവലാതിയോടെ നെഞ്ചിൽ കൈവച്ചു അനന്തൻ പ്രതീക്ഷിക്കാത്തതെന്തോ കേട്ടപോലെ അവരെ നോക്കി.... മഹേഷോ??? അതെ മോനെ.. ഇന്നലെ അവൾ എന്നോട് പറഞ്ഞിരുന്നു... നീ വരാൻ കാത്തിരുന്നതാ ഞാൻ.... ഏതായാലും അതുവരെ ഒന്ന് പോയി നോക്കിയിട്ട് വരാം ഞാൻ... അല്ലേൽ എനിക്കൊരു സമാധാനം ഉണ്ടാകില്ല... അതുവേണോ അമ്മേ??? പിന്നെ പോവാതെ??? എന്റെ കുട്ടിക്കെന്തേലും പറ്റിയാൽ എനിക്ക് സഹിക്കില്ല...

നീ വരണുണ്ടോ?? ഇല്ല.... ഞാനില്ല.. അവനവരുടെ മുഖത്ത് നോക്കാതെ മറ്റെങ്ങോ നോക്കി പറഞ്ഞു അഹ്...അല്ലേലും എനിക്കറിയാം... അവൾക്കെന്തായാലും നിനക്കെന്താ... ഇനി അഥവാ എന്തേലും പറ്റിയാൽ തന്നെ നിനക്ക് സന്തോഷമല്ലേ ഉണ്ടാവു.... അവർ മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു. അമ്മേ... എന്താ അമ്മേ?? ഞാനെന്താ അത്രയ്ക്ക് ദുഷ്ടനാണോ??? എനിക്കവളൊടെന്തിനാ ദേഷ്യം? അവരൊന്നും കേൾക്കാൻ നിൽക്കാതെ എഴുനേറ്റ് അകത്തേക്ക് പോയി.. അമ്മ പറഞ്ഞ വാക്കുകൾ അനന്തനെ വല്ലാതെ നോവിച്ചു... അമ്മ തന്നെ അങ്ങിനൊരളയാണോ മനസിലാക്കിയിരിക്കുന്നെ....

മ്മ്മ് അമ്മയേം തെറ്റ് പറയാൻ പറ്റില്ല അശ്വതി പറയുന്നേക്കെട്ട് താനും മുൻബൊക്കെ അവളെ ഓരോന്ന് പറയുമായിരുന്നല്ലോ...അവൻ ഓരോന്നൊക്കെ ഓർത്ത് അവിടത്തന്നെ ഇരുന്നു.. കുറച്ചുകഴിഞ്ഞപ്പോളേക്കും സുഭദ്രമ്മ സാരിമാറ്റി വന്നു.. അനന്താ ഞാൻ അവിടംവരെ ഒന്നുപോകുവാ.. തിരികെയുള്ള അവന്റെ മറുപടിക്ക് കാക്കാതെ ഉമ്മറത്തേക്ക് നടന്നു... അമ്മേ... നില്ക് ഞാനും വരുന്നു എന്ന് പറഞ്ഞുകൊണ്ട് അവൻ വേഗം എഴുനേറ്റ് സുഭദ്രമ്മക്ക് പിന്നാലെ ഉമ്മറത്തേക്ക് നടന്നു.. അവരോന്ന് തിരിഞ്ഞു നോക്കി... പിന്നെ അതെപോലെ തിരിഞ്ഞു നടന്നു.. അനന്തൻ ഉടുത്തിരുന്ന മുണ്ടോന്നു മടക്കി കുത്തി ഷർട്ടും ഒന്ന് നേരെയാക്കി മുറ്റത്തേക്കിറങ്ങി...

ഇറങ്ങുന്ന കുട്ടത്തിൽത്തന്നെ ചുരുണ്ട നീളൻ മുടിയികൾ കൈകൊണ്ടു ചീകിയൊതുക്കി.. ഇടവഴി കഴിഞ്ഞ് തോടും മുറിച്ചകടന്ന് രണ്ടാളും പാടവരമ്പിലേക് കയറി.. **************** നടവഴിയിൽ നിന്നും മുറ്റത്തേക്ക് കയറുമ്പോളെ അവർ കണ്ടിരുന്നു ഉമ്മറത്തിരുന്നു വർത്താനം പറയുന്ന അമ്മയേം മകളേം....സുഭദ്രമ്മയുടെ കണ്ണുകൾ വെറുതെയെങ്കിലും നാലുപാടും ഒന്ന് പരതി... പ്രതീക്ഷിച്ച ആളെ പക്ഷെ എങ്ങും കണ്ടില്ല... സുഭദ്രമ്മയെയും അനന്തനെയും കണ്ടതും മാലതി തെളിച്ചമില്ലാത്തൊരു ചിരി സമ്മാനിച്ചു... അടുത്തായി അശ്വതിയും നിൽപ്പുണ്ട്... എന്തോ... അവളിലേക്ക് നോട്ടം പാറി വീഴാതിരിക്കാൻ അനന്തനും ശ്രദ്ധിച്ചിരുന്നു...

അവൾക്ക് പക്ഷെയൊരു കൂസലും ഇല്ല..അതുമല്ല അനന്തനെ കണ്ടപ്പോൾ ആ മുഖത്ത് നിറഞ്ഞ പുച്ഛമായിരുന്നു... എല്ലാം നേടിയവളുടെ അഹങ്കാരത്തോടെ ഉള്ള പുച്ഛം എന്താ നാത്തൂനെ ഈ വഴിയൊക്കെ... വാ കയറിയിരിക്കു... രണ്ടാളും അകത്തേക്ക് കയറി... അനന്തൻ ഉമ്മറത്തെ അരഭിതിയിലായി ഇരുന്നു.. നീലുമോളെവിടെ മാലതി???.... ഇന്നുകണ്ടില്ലല്ലോ കുട്ടിയെ?? ഓ... അവളെ അന്വേഷിച്ചുള്ള വരവായിരുന്നോ... അതെന്താ മാലതി നീ അങ്ങിനെ പറഞ്ഞെ???... എനിക്കിവിടെ വന്നൂടാന്നുണ്ടോ??? എന്റെ ഏട്ടന്റെ വീടല്ലേ ഇത്‌?? എന്റെ നാത്തൂനെ ദേ അങ്ങേര കാര്യം എന്നെ ഓര്മിപ്പിക്കല്ലേ... അയാൾ കൊണ്ടുവന്ന ഒരുത്തിയെകൊണ്ടുള്ള തലവേദന ഇപ്പൊ ഞാനനാണല്ലോ സഹിക്കേണ്ടത്..

അവർ ചീറി എന്റെ മാലതി നീ ഒന്ന് സമാധാനത്തിൽ പറ... എവിടെ നീലുമോൾ... അവളെന്തു ചെയ്തെന്ന എവിടെ പോവാന നാത്തൂനെ ഇവിടെത്തന്നെ ഉണ്ട്... ഇറങ്ങി പോകാൻ പറഞ്ഞാലും പോകാതെ കിടന്നോളും നശൂലം... വല്ല പട്ടിയോ പൂച്ചയോ ആയിരുന്നേൽ ചാക്കിൽ കെട്ടി എവിടേലും കൊടിടാരുന്നു... അനന്തൻ അവരുടെ വർത്താനം ഇഷ്ടപെടാത്തമട്ടിൽ പുറത്തേക്ക് നോക്കി പല്ലുകടിച്ചു.. എന്താ മാലതി നീ ഈ പറയുന്നേ??? എടി അശ്വതി ആ പെണ്ണിനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ.... അവർ പറഞ്ഞത് കേട്ടതും ഒട്ടും ഇഷ്ടപെടാത്ത മട്ടിൽ അവൾ അകത്തേക്ക് പോയി... അൽപനേരം കഴിഞ്ഞതും അശ്വതി പുറത്തേക്കിറങ്ങിവന്നു...

കൂടെ നീലുവിനെ കാണാതെ സുഭദ്രമ്മ ഒന്ന് അകത്തേക്ക് എത്തി നോക്കി.. അയ്യോ... എന്റെ മോളെ... അവർ ഓടി വേച്ചു വേച്ചു വരുന്ന നീലാംബരിയെ താങ്ങി പിടിച്ചു... സുഭദ്രമ്മയുടെ നിലവിളികേട്ട് അനന്തൻ വേഗം അങ്ങോട്ട് നോക്കി... അമ്മ താങ്ങി പിടിച് കൊണ്ട് വരുന്നവളെ കണ്ടതും അവനും അറിയാതെ ഇരുന്നിടത്തുനിന്നും ഏഴുനേറ്റു.... ദേഹത്തെല്ലാം അടികിട്ടി തിന്ർത്ത പാടുകൾ... അവിടവിടയായി നിലിച്ചു കിടക്കുന്ന വേറെയും പാടുകളുണ്ട്... അടികൊണ്ടു കവിളൊക്കെ നീലീച്ചിട്ടുണ്ട്.. ചുണ്ടും പൊട്ടിയിരിക്കുന്നു... അനന്തൻ രൂക്ഷമായിത്തന്നെ മാലതിയെ ഒന്ന് നോക്കി... എന്താ മാലതി ഇത്‌??? ഇതിനോടാര ഇത്രയും ക്രൂരത ചെയിതെ???

ചെറിയ കുട്ടിയല്ലേ ഇവൾ... അഹ്... അത്ര ചെറുതൊന്നുമല്ല... തള്ളയുടെ തനി സ്വഭാവഗുണം തന്നെയാ... തള്ള എന്റെ ജീവിതം തുലച്ചു... ഇനി മോളായിട് എന്റെ കൊച്ചിന്റെ ജീവിതംകൂടി ഇല്ലാതാക്കാൻ നോക്കിയാൽ പിന്നെ കയ്യുംകെട്ടി നോക്കി ഇരിക്കണോ?? അവരുടെ വായിന്നു വരുന്ന വാക്കുകളൊക്കെ കേട്ടു ആ കുഞ്ഞുമുഖം സങ്കടത്തോടെ കുനിഞ്ഞുപോയി ദേ മാലതി... അനാവശ്യം പറയരുത്.. എന്റെകുഞ് അങ്ങനൊരു കുട്ടിയല്ല... അതൊരു പാവമന്നു വച് നിനക്ക് എന്തും പറയാമെന്നായോ??? സുഭദ്രമ്മക്കും തന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല... അഹ്... അല്ലേലും ആങ്ങളയും പെങ്ങലൂടെ തലയിൽവച്ചു വളത്തിയതല്ലേ... എനിക്കിനി ഇതിനെ ഇവിടെ നിർത്താൻ പറ്റില്ല...

തള്ളയുടെ അതെ സ്വഭാവമാ... ആണുങ്ങളെ വലവീശി പിടിക്കാൻ നടക്കുവാ അവൾ... പറഞ്ഞുകൊണ്ട് അവക്ജ്ഞയോടെ നിലാംബരിയെ ഒന്ന് നോക്കി നീലു ദയനീയമായി എല്ലാവരെയും മാറി മാറി നോക്കി... നോട്ടം ആനന്ദനിൻ ചെന്നു നിന്നതും അവിടെന്നു കിട്ടിയത് ദേഷ്യം നിറച്ച കൂർത്ത നോട്ടമായിരുന്നു... അതുകണ്ടതും അവളൊന്നും ചെയ്തില്ലന്ന മട്ടിൽ തലയാട്ടി.. അനന്തൻ ദേഷ്യത്തോടെ തല തിരിച്ചു മതി മാലതി... നീയൊന്നും പറയണ്ട... ഞാൻ കൊണ്ടുപോവാ എന്റെ കുട്ടിയെ... അഹ്... കൊണ്ടുപോ... ദേ നിക്കുവല്ലേ മോൻ... അടുത്തത് അവനായിരിക്കും.. അനന്തൻ പല്ലുകടിച്ചു...അവരോടൊന്നും പറയാൻ അവൻ താല്പര്യപ്പെട്ടില്ല.. അമ്മേ കഴിഞ്ഞെങ്കിൽ പോകാം...

അവൻ സഹികെട്ടു പറഞ്ഞുകൊണ്ട് ഉമ്മറത്തുന്നു മുറ്റത്തേക്കിറങ്ങി... പോകാം മോനെ... അവനോടായി പറഞ്ഞിട്ട് നീലാംബരിയെ ഒന്ന്കൂടി ചേർത്ത് പിടിച്ചു മാലതിയോടായി പറഞ്ഞു.. ഞാൻ കൊണ്ടുപോകുവാ.... അതിവിടത്തെപോലെ വേലക്കാരിയായിട്ടല്ല... എന്റെമോളായിട്ട്.... എന്റെ മോൻ അനന്തന്റെ പെണ്ണായിട്ട്... ഇത്തവണ ഞെട്ടിയത് അശ്വതി ആയിരുന്നു... അവൾ ഇഷ്ടപെടാത്തത് കേട്ടപോലെ മുഖം വെട്ടിച്ചു അകത്തേക്ക് കയറിപ്പോയി... അനന്തൻ അത് വ്യക്തമായി തന്നെ കണ്ടു... അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.. **************** മോനെ ദേ മോളെ ഒന്ന് പിടിച്ചേ.. ഈ പടികയറാൻ ഒന്ന് സഹായിച്ചേ.. അമ്മയെകൊണ്ട് മാത്രം ആകില്ലേ...

അവരും ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു ദേഹത്തുള്ള വേദനയും മറ്റുംകൊണ്ട് നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു നീലാംബരിക്ക്... ഒരുവിധമാണ് സുഭദ്രമ്മ വീടുവരെ എത്തിച്ചത് മ്മ്... അമ്മ മാറു ഞാൻ പിടിച് കയറ്റാം.. അവൻ മെല്ലെ അവളുടെ അരയിലൂടെ കായ്ച്ചുറ്റി പിടിച്ചതും വേദനയിൽ അവളൊന്ന് കുതറി.. ഓ..... സോറി.. സോറി... ഞാൻ ഓർത്തില്ല അവനാകെ വല്ലാതായി... പിന്നെ കൈമാറ്റി തോളിലൂടെ താങ്ങി പിടിച്ചു കയറ്റി... അകത്തെ സോഫയിലേക് കൊണ്ടിരുതി... അപ്പോളേക്കും സുഭദ്രമ്മയും വന്നവളുടെ അടുത്തിരുന്നു... മുഖത്തും പുറത്തുമൊക്കെ അവരുടെ കൈകൾ വാത്സല്യത്തോടെ ഓടി നടന്നു... വേദന സഹിക്കാൻ പറ്റുന്നില്ലേ എന്റെ കുട്ടിക്ക്??

വേദന ഇല്ല അപ്പാമ്മ... ആ വയ്യായികയിക്കിടയിലും ഒന്ന് ചിരിക്കാൻ ശ്രമിച്ചു... നല്ലാ വിശപ് ഇറുക്ക്‌ അപ്പാമ്മ... അവൾ വയറ്റിൽ കൈചേർത്ത് പറഞ്ഞു.. അവരുടെ കണ്ണുകൾ നിറഞ്ഞു..... അനന്തന്റെ കണ്ണുകളും അവളിൽ തന്നെ ആയിരുന്നു... കേട്ടമാത്രയിൽത്തന്നെ സുഭദ്രമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ധൃതിയിൽ അടുക്കളയിലേക്ക് പോയി.... വേദനകൊണ്ടാകണം ആ കുഞ്ഞുമുഖം ഇടയ്ക്കിടെ ചുളിയുന്നുണ്ട്... തലയൊക്കെ ആസ്വസ്ഥതയോടെ ഇരു വശങ്ങളിലേക്ക് തിരിക്കുന്നു... അനന്തന്റെ കണ്ണുകളിൽ ഒരുമാത്ര അവളോടുള്ള അലിവ് നിറഞ്ഞു.. ഇടക്കെപ്പോളോ നീലാംബരിയുടെ കണ്ണുകൾ തന്നിലേക്ക് നീളുന്ന അനന്തന്റെ മിഴികളിൽ കൊരുത്തു...

"നാൻ തിരികെ പോകും... നിങ്കൾ കവലപ്പെട വേണ്ട.." അവൾ പേടിയോടെ പറഞ്ഞു....അനന്തൻ നോട്ടം ഒന്ന് കൂർപ്പിച്ചു... സത്യം.. നാൻ പോകും ഹോ.... അവൻ ദേഷ്യം വന്ന് ചാടി എഴുനേറ്റു... അവളെനോക്കി പല്ല് കടിച്ചു.. നീലാംബരി പേടിയോടെ മുഖം കുനിച്ചിരുന്നു.. ഒരു പ്ലേറ്റിൽ അവൾക്കുള്ള ഭക്ഷണവുമായി അവിടേക്കു വന്ന സുഭദ്രമ്മ കാണുന്നത് ദേഷ്യത്തോടെ നീലുവിനെ നോക്കിനിൽക്കുന്ന അനന്തനെ ആണ്...എന്തുപറ്റിയെന്നു മനസിലാകാതെ അവർ നീലുവിനെ ഒന്ന് നോക്കി... ആളവിടെ എന്തോ കുറ്റം ചെയ്തപോലെ മുഖം കുനിച്ചു ഇരിപ്പുണ്ട്... എന്താ അനന്താ... എന്തുപറ്റി??? നീ എന്താ പറഞ്ഞെ എന്റെ കുട്ടിയെ?? ദേ അമ്മേ...

ഈ പെണ്ണിന് വെറുതെയൊന്നുമല്ല അമ്മായിടെ കയ്യിന്നു കിട്ടുന്നത്.... കയ്യിലിരിപ്പ് അങ്ങനല്ലേ...വെറുതെ ഇരിക്കുന്നവരുടെ വായിൽ കോലിട്ട് കുത്തി തല്ല് മേടിക്കുന്ന ഇനമാ ഇത്‌.... അനന്താ.... അവർ ദേഷ്യത്തോടെ വിളിച്ചു.. പിന്നല്ലാതെ... ഇവളെ നാക്കിനു നീളം കുറച്ചുകൂടുതലാ... അതുകേട്ടതും നീലു കണ്ണുമാത്രം മേൽപ്പൊട്ടാക്കി അവനെ ഒന്ന് നോക്കി...പിന്നെ മുഖം ആ വേദനക്കിടയിലും ഒന്ന് വക്രിച്ചു കാണിച്ചു... അത് കൃത്യമായി അനന്തൻ കണ്ടു കണ്ടോ.. കണ്ടോ... അവളുടെ അഹങ്കാരത്തിനു വല്ല കുറവും ഉണ്ടോന്നു നോക്കിയേ... അനന്താ നീ നിർത്താൻ... വയ്യാതിരിക്കുവല്ലേ അവൾ... വേണ്ട അപ്പാമ്മ... അവർക്കിട്ടു സാണ്ടപോട വേണ്ട...

നാൻ തിരികെ പോകും ഓഹ്.. ഈ പെണ്ണ്.. അമ്മ എന്താന്ന് വച്ചാൽ ചെയ്യ്.. ഞാൻ പോണു..... അത്രയും പറഞ്ഞ് ദേഷ്യത്തിൽ അവൻ മുകളിലേക്കു കയറിപ്പോയി **************** ഭക്ഷണം കഴിപ്പിച്ചശേഷം.. അവളെ നേരെ സുഭദ്രമ്മയുടെ റൂമിലേക്ക്‌ കൊണ്ടുവന്നുകിടത്തി അവർ... ചതവുള്ളിടത്തൊക്കെ തൈലം വച് ഉഴിഞ്ഞുകൊടുത്തു... പോതും അപ്പാമ്മ.. മ്മ്... കഴിഞ്ഞുട്ടോ... മോളുറങ്ങിക്കോ... അവൾ നിഷ്കളങ്കമായി അവരെ നോക്കി ചിരിച്ചു... അവരവുളുടെ മുഖത്തുതന്നെ നോക്കിയിരുന്നു.... എന്തോ... ബാലേട്ടന്റെകൂടെ ആദ്യം കണ്ടപ്പോൾത്തന്നെ പ്രത്യേകവാത്സല്യമായിരുന്നു തനിക്കവളോട്....മാലതി പ്രശ്നമുണ്ടക്കുമ്പോളൊക്കെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് താനെപ്പോളും ആഗ്രഹിച്ചിരുന്നു.....

ഏട്ടന്റെ ചേലല്ല അവൾക്കു... ചിലപ്പോൾ അമ്മയെപ്പോലെ ആയിരിക്കണം... ഒരു കൊച്ചു സുന്ദരിക്കുട്ടി തന്നെ... അവർ പഴയ ഓര്മയിലൊന്നു പുഞ്ചിരിച്ചു.... പിന്നെ അവളോടായി ചോദിച്ചു എന്തിനാ എന്റെ കുഞ്ഞിനെ ഇങ്ങിനെ ഉപദ്രവിച്ചേ അവർ... ആ മഹേഷ്‌ അവൻ എന്തേലും ചെയ്‌തോ ന്റെ കുട്ടിയെ?? അവർ അവളുടെ തലയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് ചോദിച്ചു.. അതുകേട്ടതും... നടന്ന കാര്യങ്ങളുടെ ഓർമ്മയിൽ അവളുടെ ചുണ്ടുകൾ പുറത്തേക്കുന്തി ഒന്ന് വിതുമ്പി... അവർ എന്നെ ഒന്നും സെയ്യ്തില്ല... ആണാ... അവൾ വിതുമ്പിക്കൊണ്ട് എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു ഒരു കണ്ണീരോടെ മാത്രെ അവർക്കത് കെട്ടിരിക്കാൻ കഴിഞ്ഞുള്ളു...

പോട്ടെ മോളെ ഒന്നും സംഭവിച്ചില്ലല്ലോ....എല്ലാം മറന്നുകള എന്റെ കുട്ടി... ഇനി അപ്പയമ്മയെ വിട്ട് എങ്ങോട്ടും പോകണ്ടാട്ടോ.. വേണ അപ്പാമ്മ... ഞാൻ പോകണം... അവൾ പരിഭവത്തോടെ പറഞ്ഞു എങ്ങോട്ട്.... എങ്ങോട്ടാ എന്റെ കുട്ടി പോണേ??..എന്തിനാ പോണേ???.. അപ്പമ്മയെ ഇഷ്ടമല്ലേ മോൾക്? നിങ്കളെ എനക്ക് റൊമ്പ പുടിക്കും അപ്പാമ്മ... ആണ... അവർക്ക് എന്നെ പുടിക്കലെ...എങ്കിട്ടെ സണ്ട പോടും..അതാ.. നാൻ... ഊരില് എൻ പാട്ടിയമ്മ ഇറുക്ക്‌... എനിക്ക് തെരിയും.. നീ എന്താ മോളെ ഈ പറയുന്നേ... നിന്നെ ഞാൻ എങ്ങോട്ടും വിടില്ല.. അതുമല്ല പണ്ടെങ്ങോ ഒന്നുരണ്ടു തവണ ബാലേട്ടന്റെ കൂടെ പോയിട്ടുണ്ടെന്നല്ലാതെ നിനക്കെന്തറിയാം മോളെ... വർഷം എത്ര കഴിഞ്ഞു..

മോളെങ്ങിനൊന്നും ചിന്തിക്കല്ലേ... അവളൊന്നും മിണ്ടിയില്ല മോളെ തിരികെ പറഞ്ഞയക്കാനാണോ ഇങ്ങോട്ട് കൊണ്ടുവന്നത്???? അപ്പാമ്മ മാലതിയോട് പറഞ്ഞത് മോളും കേട്ടതല്ലേ... മോൾക്കിഷ്ടല്ലന്നുണ്ടോ??? അവൾ മനസിലായില്ലെന്നോണം മുഖം ചുള്ക്കി.. എന്റെ അനന്തന്റെ പെണ്ണായിട്ട അപ്പാമ്മ മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്... ആ ഉണ്ടക്കണ്ണുകൾ മിഴിഞ്ഞു വന്നു.. അതേമോളെ.... എന്റെ മോൾക്കിഷ്ടമല്ലേ....???? അവളുടെ താടിയിൽ പിടിച്ചുകൊണ്ടു തിരക്കി നാനാ.... അതും അവർക്കാ....അവൾ വിശ്വാസം വരാതെ ചോദിച്ചു അതെ ന്തേയ്‌??? ഇഷ്ടല്ലേ കുട്ടിക്ക്?? അത്രയും നേരം ഉണ്ടായിരുന്ന അമ്പരപ്പ് മാറി അവളുടെ ചുണ്ടിൽ പെട്ടെന്ന് നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു...

തൊട്ടടുത്ത നിമിഷം തന്നെ അവിടെ വീണ്ടും പരിഭവം സ്ഥാനം പിടിച്ചു. വേണ.. അവർക്കെന്നെ പുടിക്കലെ.. അവൾ കേറുവോടെ പറഞ്ഞു.. ആഹാ.. അപ്പൊ എന്റെ കുറുമ്പിക്കിഷ്ടമാണല്ലേ... അവളൊരു കള്ള ചിരിയോടെ അവരെ നോക്കി പിന്നെ കണ്ണുകൾ ഇറുകെ അടച്ചു... എനിക്ക് വെക്കം വരുത് അപ്പാമ്മ... നീങ്കൾ എങ്കിട്ട് ഇപ്പിടിയൊന്നും സൊള്ളിടതെ.. അവളുടെ സംസാരംകേട്ട് സുഭദ്രമ്മ ചിരിച്ചുപോയി... അതിഷ്ടപെടാത്തപോലെ ഒന്ന ചുണ്ടുകൂർപ്പിച്ചു നോക്കി പെണ്ണ്.... പിന്നെന്തൊക്കെയോ ആലോചിച് അങ്ങിനെ കിടന്നു...... അപ്പോഴേക്കും സുഭദ്രമ്മയും അവളുടെ അടുത്ത് വന്ന് കിടന്നിരുന്നു... എന്താ.... ഉറങ്ങുന്നില്ലേ നീലുവേ നീ???

അപ്പാമ്മ.... അവർക്കെന്നെ പുടിക്കലെ എഹ്.... അവർക്ക്... നീ എന്താ നീലുവേ എപ്പോളും അതുതന്നെ പറയുന്നേ???.. മാലാതിയെപോലും പേടിയില്ലാത്ത കുട്ടി എന്തിനാ അനന്തനെ ഇങ്ങിനെ പേടിക്കുന്നെ... ആ കുഞ്ഞുമുഖം വാടി... അവര്ക്കിഷ്ടം അശ്വതി അക്കമേലെ താനേ... എനക്ക് തെരിയും...സങ്കടത്തോടെ പറഞ്ഞു അതാണോ.... അതൊക്കെ കഴിഞ്ഞില്ലേ കുട്ടി... അശ്വതി വിവാഹം കഴിച്ചു കുട്ടിയും ആയിലെ.... എന്റെകുഞ് അതൊന്നുമലോചിക്കാതെ കിടന്നുറങ്ങു... അവൾ വീണ്ടും ഓരോന്നാലോചിച്ചെങ്ങിനെ കിടന്നു.... കുട്ടികാലത്തെ ഓരോ കാര്യങ്ങളും അവളുടെ മുന്നിൽ മിഴിവോടെ തെളിഞ്ഞു വന്നു...

മനസ്സിൽ വരുന്ന കാര്യങ്ങൾക്കനുസരിച്ചു ആ കുഞ്ഞ് മുഖത്തെ ഭവങ്ങളും മാറി മാറി വന്നു....ഓടി ചെല്ലുമ്പോളൊക്കെ ആട്ടി പായിക്കുന്ന അനന്തന്റെ മുഖം അവിടെ സങ്കടം വിരിയിച്ചു ....ഓരോരോ ചിന്തകൾക്കവസാനം നിലയില്ല കയത്തിൽ പ്രണരാക്ഷക്കായി കൈകളിട്ടടിക്കുന്ന രണ്ട് മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.... കണ്ണുകൾ അവൾ മുറുകെ പൂട്ടി... കണ്ണുനീർ ഇരുവശത്തുകൂടിയും ചാലിട്ടെഴുകി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story