നീലാംബരം: ഭാഗം 5

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അവൾ വീണ്ടും ഓരോന്നാലോചിച്ചെങ്ങിനെ കിടന്നു.... കുട്ടികാലത്തെ ഓരോ കാര്യങ്ങളും അവളുടെ മുന്നിൽ മിഴിവോടെ തെളിഞ്ഞു വന്നു...മനസ്സിൽ വരുന്ന കാര്യങ്ങൾക്കനുസരിച്ചു ആ കുഞ്ഞ് മുഖത്തെ ഭവങ്ങളും മാറി മാറി വന്നു....ഓടി ചെല്ലുമ്പോളൊക്കെ ആട്ടി പായിക്കുന്ന അനന്തന്റെ മുഖം അവിടെ സങ്കടം വിരിയിച്ചു ....ഓരോരോ ചിന്തകൾക്കവസാനം നിലയില്ല കയത്തിൽ പ്രണരാക്ഷക്കായി കൈകളിട്ടടിക്കുന്ന രണ്ട് മുഖം മനസ്സിൽ തെളിഞ്ഞു നിന്നു.... കണ്ണുകൾ അവൾ മുറുകെ പൂട്ടി... കണ്ണുനീർ ഇരുവശത്തുകൂടിയും ചാലിട്ടെഴുകി. ****************

അനന്തനും മുകളിലത്തെ തന്റെ റൂമിൽ ഉറക്കം വരാതെ കിടപ്പാണ്.. അവന്റെ മനസ് നിറയെ അടികൊണ്ടു അവശയായി തന്റെ മുന്നിൽ നിന്ന നീലാംബരിയുടെ മുഖമായിരുന്നു.... എന്തിന്റെ പേരിലായാലും ഒരാൾക്കിത്രയും ക്രൂരത ഒരു പെൺകുട്ടിയോട് ചെയ്യാൻ എങ്ങിനെ മനസ് വരുന്നു..... പണ്ടും അമ്മായി ഇങ്ങിനെ തന്നെ ആയിരുന്നല്ലോ.... പോരാത്തതിന് അശ്വതിയും... അമ്മാവൻ തമിഴ് നാട്ടിലേക്ക് പോകുന്ന സമയത്തൊക്കെ അവളെ കാരണമേതുമില്ലാതെ ഉപദ്രവിക്കുമായിരുന്നു... പോകെ പോകെ.. അമ്മാവൻ പോകുമ്പോളൊക്കെ അവളെയും കൊണ്ടുപോകാൻ തുടങ്ങി... ഒരുപക്ഷെ തിരിച്ചുവരുമ്പോൾ അവളുടെ ദേഹത്തുള്ള പാടുകൾ കണ്ടിട്ടാകണം...

കൂടെ കൊണ്ടുപോകാൻ തുടങ്ങിയത് അമ്മക് അന്നേ അവളെ വല്യ കാര്യമായിരുന്നു...അമ്മായിയുടെ കടുത്ത എതിർപ്പുണ്ടായിരിന്നിട്ടു കൂടി അമ്മാവൻ അവൾക് നല്ല വിദ്യാഭ്യാസം നൽകി... അമ്മ പറയുമായിരുന്നു പഠിക്കാൻ ബഹുകേമി ആണെന്ന്.... അന്നതൊന്നും താൻ ശ്രദ്ധിച്ചിട്ടില്ല... അവളെന്നൊരാളെപോലും... പലപ്പോളും പിറകെ നടന്നവൾ.... കണ്ണുപൊട്ടുന്ന ചീത്ത പറയുമ്പോളും കണ്ണുനിറച്ചുകൊണ്ട് നിഷ്കളങ്കമായി തന്നെനോക്കി ചിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി....അവളുടെ അമ്മ ആരാണെന്നോ ഒന്നും ഇവിടെ ആർക്കും അറിയില്ല....ആരും ചോദിച്ചിട്ടില്ലെന്നതാകും സത്യം..... അവളെ തന്റെ ഭാര്യാ സ്ഥാനത്തേക്ക് കാണാൻ... ഇല്ല കഴിയില്ല....

ഒരുപക്ഷെ അവളെ മനസ് തുറന്ന് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ.... അതിലും വല്യ പാപം വേറെന്താനുള്ളത്....അശ്വതി ഏൽപ്പിച്ചുപോയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല... ആ സ്ഥാനത്തേക്കിനി നീലാംബരി വന്നാൽ... പലവിധചിന്തകളാൽ അവന്റെ മനസ് കലങ്ങി മറിഞ്ഞു.... ചിന്തകളുടെ ആധിക്യത്തിൽ നിദ്ര പോലും അവനിൽനിന്നും അകന്ന് നിന്നു **************** പിറ്റേന്ന് നീലാംബരി എഴുന്നേക്കുമ്പോളേക്കും 9 മണിയോടടുത്തിരുന്നു... ഉറക്കമിഴുന്നേറ്റിട്ടും ആള് കട്ടിലിൽ തന്നെ മടിച് കിടപ്പാണ്... ദേഹത്തുള്ള വേദനമാറിയോ എന്നറിയാനായി കിടന്നുകൊണ്ടുതന്നെ ഞെളിഞ്ഞും തിരിഞ്ഞും ഒക്കെ നോക്കുന്നുണ്ട് കക്ഷി... ആഹാ... ഉണർന്നു കിടക്കുവാ നിലുവേ നിയ്യ്...

.സമയം എത്രയിന്നു നോക്കിയേ.. വായോ വന്നു പല്ലുതേച്ചു വല്ലതും കഴിക്കാൻ നോക്ക്.. അവളുണർന്നോന്നുനോക്കാനായി വന്നതാണ് സുഭദ്രമ്മ... കണ്ണുംതുറന്നു കിടക്കുന്നെകണ്ടുകൊണ്ടുതന്നെ അവരും അടുത്തേക്ക് ചെന്ന് കാട്ടിലിലായി ഇരുന്നു.... സുഭദ്രമ്മയേക്കണ്ടതും ഒന്ന് വെളുക്കെ ചിരിച്ചു പെണ്ണ്... പിന്നെ തന്റെ അരികത്തായി വന്നിരുന്ന സുഭദ്രാമ്മയെ ചുറ്റിപിടിച്ചുകൊണ്ട് ഒന്നൂടി പറ്റിച്ചേർന്നു പെണ്ണ്... അവരോന്ന് ചിരിച്ചുകൊണ്ട് വാത്സല്യത്തോടെ അവളുടെ നെറുകിൽ മെല്ലെ തലോടി... അവളും മിഴികൾ മാത്രം മേൽപ്പൊട്ടാക്കി അവരുടെ മുഖത്തേക്ക് നോക്കി രണ്ടുകണ്ണും ഇറുകെ ചിമ്മി ചിരിച്ചു... മതി... മതി.. എഴുനേറ്റെ.... അല്ല വേദനയൊക്കെ മാറിയോ കുട്ടീടെ???

അവർ ദേഹത്തെ പുതപ്പുമാറ്റി കയ്യിലും കാലിലുമൊക്കെ ഒന്ന് നോക്കികൊണ്ട്‌ ചോദിച്ചു... റൊമ്പ വലിക്കാത് അപ്പാമ്മ ... ആന ഇവിടെ കൊഞ്ചം വലി ഇറുക്ക്‌..... നീരുവന്ന ഇടതുകവിൾ തൊട്ടുകൊണ്ട് പറഞ്ഞു.. എവിടെ അപ്പാമ്മ നോക്കട്ടെ.... അവൾ എഴുനേറ്റിരുന്നു ആ കുഞ്ഞിച്ചുണ്ട് പുറത്തേക്കുന്തിച്ചുകൊണ്ട് മുഖം അവർക്ക് നേരെ നീട്ടിപിടിച്ചു... ഏയ്.... ഇന്നലത്തെനെ കാളും കുറഞ്ഞിട്ടുണ്ടുകെട്ടോ... അവളുടെ മുഖത്തിന്റെ ഇരുവശവും പതിയെ തിരിച്ച നോക്കിയ ശേഷം സുഭദ്രമ്മ പറഞ്ഞു.. വായോ... അപ്പാമ്മ വെള്ളം ചൂടാക്കി കുളിമുറിയിൽ വച്ചിട്ടുണ്ട്... ഒന്ന് ചുടുവെള്ളത്തിലൊക്കെ കുളിക്കുമ്പോൾ ശെരിയാവുട്ടോ... എഴുനേറ്റ് വാ നീലുവേ..

അവൾ മടിച്ചു മടിച് അവരോടൊപ്പം പുറത്തേക്ക് നടന്നു **************** നീലുവേ...... വന്നു വല്ലതും കഴിക്ക് കുട്ടിയെ... നേരം എത്രയായി കുളിച് കേറിയിട്ട്... നീ അവിടെ എന്തെടുക്കുവാ... ദോ.. വരെ.....അപ്പാമ്മ അവൾ റൂമിൽനിന്ന് തന്നെ വിളിച്ചു പറഞ്ഞു. അവൾ വന്നപ്പോളേക്കും മേശമേൽ എടുത്ത് വച്ചിരിക്കുന്ന ഇടിയപ്പം കണ്ടു കണ്ണൊന്നു വികസിച്ചു...... ഇടിയപ്പമാ.... എനക്ക് റൊമ്പ പുടിക്കും അവൾ വായിലൂറിയ വെള്ളം ഇറക്കികൊണ്ട് സുഭദ്രമ്മയോട് പറഞ്ഞു.. എന്നാൽ തൊട്ടടുത്തായി ഇരിക്കുന്ന മൊട്ടക്കറി കണ്ടതും അതുപോലെ മുഖം വാടി... അവൾ പരിഭവിച്ചുകൊണ്ട് സുഭദ്രാമ്മയെ നോക്കി.... ഹോ... ഇങ്ങിനെ പരിഭവിക്കണ്ട എന്റെ നീലുവേ...

അത് അനന്തന് വേണ്ടി ഉണ്ടാക്കിയതാ...ദേ നിനക്കുള്ള കറി ഇതാ ആവി പറക്കുന്ന തേങ്ങാപ്പാലിൽ വേവിച്ച പൊട്ടാറ്റോ സ്റ്റൂ അവളുടെ മുന്നിലേക്ക് വച്ചുകൊടുത്തു അവർ... ഞൊടിയിടയി ആ മുഖം വീണ്ടും തെളിഞ്ഞു.... അതിലേക്കു മുഖമിടിപ്പിച്ച് കണ്ണടച്ചുകൊണ്ട് തേങ്ങാപ്പാലിൽ വെന്ത ഉരുളങ്കിഴങ്ങിന്റെ വാസന ഉള്ളിലേക്ക് വലിച്ചെടുത്തു കടവുളേ.... എനക് ഇന്ത കോമ്പിനേഷൻ റൊമ്പ പുടിക്കും..... അവൾ സന്തോഷം അടക്കാനാവാതെ സുഭദ്രാമ്മയെ കെട്ടിപിടിച്ചു പറഞ്ഞു... എനക്ക് തെരിയും.. സുഭദ്രമ്മ തമിഴിൽ അങ്ങിനെ പറഞ്ഞതും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു....അവരെ വിട്ടുമാറി ഒരുകൈ നടുവിലും മറുകൈകൊണ്ട് വായും പൊത്തി അവരെ അന്തംവിട്ട് നോക്കി....

അതുകണ്ടതും സുഭദ്രമ്മ ഇതൊക്കെ എന്തെന്ന മട്ടിൽ മുഖം കോട്ടി കടവുളേ... തമിള.... അപ്പാമ്മ ഉങ്കൾക്ക് തമിൾ തെരിയുമാ.... ദേ... നീലുവേ നിന്നോടായിരം വട്ടം പറഞ്ഞിട്ടുണ്ട് മലയാളത്തിൽ പറയണമെന്ന്... നീ കേൾക്കില്ലല്ലോ... പിന്നെ ഞാൻ എന്ത് വേണം.. അതുകേട്ടതും അവൾ കിലുങ്ങനെ പൊട്ടിച്ചിരിച്ചു.... നീലു രുചിയോടെ ഇടിയപ്പം സ്റ്റൂവിൽ മുക്കി കഴിക്കുന്നതും നോക്കി ഇരുന്നു സുഭദ്രമ്മ.... വേറൊന്നും അവൾ ശ്രദ്ധിക്കുന്നില്ല... ഫുൾ കോൺസൻട്രേഷൻ ഫുഡിലാണ്..അവളുടെ മുഖത്തെ സന്തോഷംകണ്ട് ഇടയ്ക്കവരുടെ കണ്ണുകൾ നിറഞ്ഞു... **************** ഉച്ചക്കത്തേക്കുള്ളതൊക്കെ ആകുന്ന തിരക്കിലാണ് സുഭദ്രമ്മ... നീലാംബരി അടുത്തുതന്നെ ഉണ്ട്....

ഓരോന്നൊക്കെ കിള്ളിക്കൊണ്ട് നിൽപ്പാണ് അവൾ... ഇടയ്ക്കിടെ നോട്ടം പുറത്തേക്കും പോകുന്നുണ്ട്... ചുണ്ടുകൊണ്ട് ഏതാണ്ട് ഗോഷ്ടിയൊക്കെ കാണിക്കുന്നും ചെയ്യുന്നുണ്ട്.. എന്താ നീലുവേ... നീ ആരെയാ തീരയണേ??? അവളുടെ ഗോഷ്ടിയൊക്കെ കണ്ടുകൊണ്ടു നിന്ന സുഭദ്രമ്മ തിരക്കി അഹ്.... നാൻ യെതുവും തിരയലേ?? പെട്ടെന്നുള്ള വെപ്രാളത്തിൽ പറഞ്ഞു മ്മ്മ്... മ്മ്.... അവരോന്ന് അർത്ഥം വച് മൂളി നോക്കു... അപ്പാമ്മ... നാൻ ആരെയും നോക്കിയില്ല... നീങ്കൾക് തോന്നിയത് മട്ടും താൻ... നീങ്കൾ എന്നെ കളിപറയ വേണ്ട..ചുണ്ടും കണ്ണും കൂർപ്പിച്ചുകൊണ്ട് അവരോടായി പറഞ്ഞു.. ഹോ.. എന്റെ വഴക്കാളി പാറു... ഞാൻ ഒന്നും പറഞ്ഞില്ലേ....അവർ ചിരി കടിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു..

അതുക്കെകണ്ടതും പെണ്ണ് മുഖം ചുളിച്ചുകൊണ്ട് ചാടിത്തുള്ളി അകത്തേക്ക് പോയി.. കുറുമ്പി.....അവളുടെ പോകുകണ്ടു പറഞ്ഞുകൊണ്ട് അവര്തിരികെ ജോലിയിലേക് ശ്രദ്ധ തിരിച്ചു **************** വൈകിട്ട് അനന്തൻ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ അകത്തുന്നു പെണ്ണിന്റെ ഉച്ചത്തിലുള്ള ചിരിയും വാർത്തമാനങ്ങളും ഒക്കെ കേട്ടു... അറിയാതെ ആണേൽ പോലും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു... രണ്ടാളെയും ഹാളിൽ കാണുന്നില്ല... തോളിൽ കിടന്ന ബാഗ് സെറ്റിയിലേക്ക് വച്ച ശേഷം അവളുടെ ഒച്ച പൊന്തി കേൾക്കുന്നിടത്തേക്ക് അവൻ മെല്ലെ നടന്നു.. അമ്മയുടെ മുറിയിൽ നിന്നാണ് രണ്ടാളുടേം ചിരിയും ബഹളവുമൊക്കെ... റൂമിന്റെ വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്..

മുറിയുടെ മുന്നിലെത്തിയതും അവനൊന്നു നിന്നു... പിന്നെ എന്താണിത്ര തമാശയെന്നറിയാനായി വാതിൽക്കലേക്ക് പയ്യെ നീങ്ങിനിന്നുകൊണ്ട് അകത്തേക്കൊന്നു നോക്കി ഒരുനിമിഷം അനന്തന്റെ കണ്ണ് മിഴിഞ് പോയി.. എന്താണെന്നല്ലേ....നോക്കുമ്പോളുണ്ട് സുഭദ്രാമ്മയെ പെണ്ണ് തമിൾ സ്ത്രീകൾ സാരീ ചുറ്റുമ്പോലെ ചുറ്റിച്ചു നിർത്തിയിരിക്കുന്നു... പോരാത്തതിന് നെറ്റിയിലൊക്കെ വല്യ വട്ട പൊട്ടും കുത്തി നിൽപ്പുണ്ട്... ആദ്യത്തെ അമ്പരപ്പിന് ശേഷം അനന്തന് അമ്മയുടെ കോലം കണ്ട് ചിരി പൊട്ടി വന്നു.. എന്നാൽ താനിപ്പോൾ ചിരിച്ചുകൊടുത്താൽ പെണ്ണ് ഇതിലപ്പുറവും കാണിക്കും എന്നുള്ളതുകൊണ്ട് തന്നെ അവൻ ഇല്ലാത്ത ദേഷ്യം മുഖത്ത് വരുത്തി എന്തോന്നാ ഇവിടെ???

അവന്റെ ശബ്ദം കേട്ടതും രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കി... കലിയടക്കി നിക്കുന്ന അനന്തനെ കണ്ടതും സുഭദ്രമ്മ വേഗം ചുമരിലെ ക്ലോക്കിലേക്കു നോക്കി... പിന്നെ ഞാനപ്പോളെ പറഞ്ഞതല്ലേ എന്ന മട്ടിൽ നീലാംബരിയെ ഒന്ന് കൂർപ്പിച്ചു നോക്കി.. കള്ളം ചെയിത കുട്ടികളെപ്പോലെ സുഭദ്രമ്മയുടെ പിന്നിലൊളിച്ചു നിൽപ്പാണ് പെണ്ണ്... അനന്തൻ വഴക്ക് പറയുമോന്നു പേടിച്ചിട്ടു ഇടക്ക് നഖം കടിച്ചുകൂടെയുന്നുണ്ട്.. മോ...മോനെപ്പോവന്നു... സുഭദ്രമ്മ പെട്ടെന്ന് ഒന്നും സംഭവിക്കാത്ത പോലെ ചോദിച്ചു.. നിരഞ്ജൻ മറുപടിയൊന്നും പറയാതെ കണ്ണുക്കൂർപ്പിച്ചൊരു നോട്ടം നൽകി... ഈ കുട്ടി... ഞാനപ്പോളെ പറഞ്ഞതാ വേണ്ടാന്ന്... അതിന്റെ ഒരുകാര്യമേ....

മോനിരിക് അമ്മ ചായ എടുക്കാം എന്നും പറഞ്ഞു സുഭദ്രമ്മ പതിയെ അടുക്കളയിലേക്ക് വലിഞ്ഞു... അവർ പോണവഴിയേ അവനൊന്നു നോക്കി നിന്നു... ആ സമയത്തിന് നീലാംബരി മറുസൈഡിലൂടെ അവനറിയാതെ രക്ഷപെടാൻ നോക്കിയതും അനന്തൻ തിരിഞ്ഞു നോക്കിയതും ഒരുമിച്ചിരുന്നു.. സ്വിച്ചിട്ടപോലെ നിന്നു പെണ്ണ്... മെല്ലെ കണ്ണുയർത്തി ഒന്ന് നോക്കി.. എന്താടി??? ഒന്നുമില്ലെന്നമട്ടിൽ കണ്ണിറുക്കി അടച്ചുകൊണ്ട് ചുമൽകൂച്ചി കാണിച്ചു.. നിനക്കെത്ര വയസായി??? എഹ്??? എന്താ ചോദിച്ചത് മനസിലായില്ലെ??? അത്... നയന്റീൻ ആകപോറേ... ആണോ... അല്ലാതെ 8 വയസാല്ലല്ലോ... അവൾ ചുണ്ട് ചുളിച്ചു പറയെടി.... അല്ല.... അഹ്...

പിന്നെന്തിനാണാവോ ഇമ്മാതിരി കോപ്രായങ്ങളൊക്കെ കാണിക്കുന്നേ?? അവൻ പറഞ്ഞതിഷ്ടപ്പെടാതെ വീണ്ടും ചുണ്ടുകോട്ടി മുഖം തിരിച്ചു പെണ്ണ്.. അതുകണേ അവന് കൊച്ചുകുട്ടികൾ കട്ടായം കാണിക്കുപോലെ തോന്നിച്ചു.. എങ്കിലും ഗൗരവത്തിൽ തന്നെ ചോദിച്ചു ഡി... നിന്നോടാ ചോദിച്ചേ... ദേ ഇനി ഇമ്മാതിരി കോപ്രായം വല്ലോം കാണിച്ചോണ്ട് നടന്നാലുണ്ടല്ലോ.... ശേരിയാക്കി തരുന്നുണ്ട് ഞാൻ.... മനസ്സിലായോ... അവൾ മനസിലായെന്നോണം തലകുലുക്കി.. പിന്നെ വാതിൽ കടന്ന് പോകാനായി നോക്കിയതും അവൻ വീണ്ടും കയ്യെടുത്തു കട്ടിള പടിയിലേക്ക് ചേർത്ത് പിടിച്ചു.. എനിക്ക് പോകാവേണം... കൈകൊഞ്ചം എടുത്തിടുങ്കോ.. ഡി..

അവൻ ദേഷ്യത്തിൽ വിളിച്ചു നീലാംബരി എന്തെന്നമട്ടിൽ കണ്ണ് മിഴിഞ് അവനെ നോക്കി നിനക്ക് മലയാളം അറിയില്ലേ??? അറിയും... പലതവണ പറഞ്ഞിട്ടുണ്ട് എന്റെ മുന്നിൽ വന്നുനിന്നിങ്ങിനെ തമിഴിൽ പറയരുതെന്ന്... മലയാളത്തിൽ പറയെടി.. നീലാംബരി ആകെ സഹികെട്ടു... അവൾഇഷ്ടപ്പെടാതെ ഒന്ന് നോക്കി... അവൾ മലയാളത്തിൽ പറയാതെ വിടില്ല എന്ന മട്ടിൽ അവനും നിന്നു.. നോക്കു.... നീങ്കൾ ആ കയ്യൊന്ന് എടുക്കവേണം... എന്ക്ക് അപ്പമ്മക്കിട്ടെ പോണം.. അതെയോ... എന്നാൽ നിങ്കൾ പോയാലും.. അവനും അതെ ടോണിൽ മറുപടിപറഞ്ഞുകൊണ്ട് മാറിനിന്നു.. അവൾ വേഗം മുറിക്കു പുറത്തേക്കിറങ്ങി... അവനെ ഒന്ന് കണ്ണുക്കൂർപ്പിച്ചു തിരിഞ്ഞ് നോക്കി...

അവന്റെ ചിരികടിച്ചു പിടിച്ച മുഖം കണ്ടതും അവളുടെ മുഖം വീണ്ടും വീർത്തു... അവൾ ചാടിത്തുള്ളി അടുക്കളയിലേക്ക് പോയി... അനന്തൻ ചിരിച്ചുകൊണ്ട് റൂമിലേക്കും കയറിപ്പോയി **************** നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു... സുഭദ്രമ്മ സാരിയൊക്കെ മാറ്റി നേരെ ചുറ്റിയിട്ടുണ്ട്... ചായ ഇടുന്ന തിരക്കിലാണ്... നീലാംബരി ചാടിത്തുള്ളി വന്ന് അടുക്കളയിലെ സ്ലാബിന് മുകളിലയ് കേറിയിരുന്നു... അവൾ വന്നതറിഞ്ഞെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ല... അനന്തന്റെ കയ്യിന്നു കണക്കിന് കിട്ടികാണുമെന്നവർ ഊഹിച്ചു താൻവന്നതറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ജോലിചെയ്യുന്ന സുഭദ്രാമ്മയെ കണ്ണുക്കൂർപ്പിച്ചു ഒന്ന് നോക്കി നിങ്കൾ നല്ല ആൾ താൻ അപ്പാമ്മ...

എന്നെ അവർക് മുന്നാടി വിട്ടിട്ട് വന്തിട്ടിയ.... അഹ്... നീലുമോളോ... മോൾ വന്നത് അപ്പാമ്മ അറിഞ്ഞില്ല കേട്ടോ അപ്പാമ്മ..... പോതും... അവൾ ശാസനയോടെ പറഞ്ഞു എന്റെ നീലുവേ... ആ ചെക്കന്റെ വായിലിരിക്കുന്നെ ഇനി ഞാനുടി കേൾക്കണായിരുന്നോ... എന്തോ ഭാഗ്യതിനാ ഒന്നും പറയാതിരുന്നേ അപ്പ പ്പാ... കടവുളേ... സുഭദ്രമയുടെ വർത്തനംകെട്ട് അവൾ മൂക്കത് വിരൽവച്ചുകൊണ്ട് പറഞ്ഞു.. അല്ല നീലുവേ... അവൻ നിന്നെ ഒന്നും പറഞ്ഞില്ലാലോ അല്ലെ.... അവരുടെ ചോദ്യംകെട്ടു അവളുടെ കണ്ണും ചുണ്ടും കുറച്ചൂടി കൂർത്തു.... ഏയ്‌... ഏതുവും പറയലെ... ഹോ.... എനക്കും കടവുൾക്കും മട്ടും താൻ തെരിയും... റൊമ്പ കഷ്ടമിറുക്ക് അപ്പാമ്മ.... നോക്കു... അപ്പാമ്മ...

നീങ്കളോട് ഞാൻ ഇനിമേ കൂട്ടു കൂടലെ.. നീങ്ക ഏതുക്കു എന്നെ അവ മുന്നാടി പൊട്ടു വന്ത്ത്...ആ കുഞ്ഞുമുഖം കുറച്ചുകൂടി വീർത്തു ഹോ... ഇങ്ങിനെ വീർപ്പിക്കാതെന്റെ നീലുവേ... ഇതിപ്പോ പൊട്ടിപ്പോകില്ലേ... പിന്നെന്റെ സുന്ദരികുട്ടിയെ കാണാൻ ഒരു ചന്ദവും ഉണ്ടാവില്ലട്ടോ... അവളെ സോപ്പിടനായി ആ കവിളിൽ കുത്തികൊണ്ടൊന്നു പറഞ്ഞു... അവളൊന്ന് ഇടങ്കണ്ണിട്ടു നോക്കി അവരെ... പിന്നെ ഒന്ന് ചിരിച്ചു... നിജമാവാ?? എഹ്??? അപ്പാമ്മ... നീ താനെ സൊന്നത് നാൻ സുന്ദരി എന്ന്... അത് നിജമാ??? പിന്നെ... നീയെന്റെ സുന്ദരികുട്ടിയല്ലേ... അതല്ലേ എന്റെ അനന്തനെകൊണ്ട് നിന്നെ ഞാൻ കെട്ടിക്കുന്നെ... അതുപറഞ്ഞതും ആ കുഞ്ഞുമുഖം നാണംകൊണ്ട് ചുവന്നു..

പോ അപ്പാമ്മ... അപ്പിടിയൊന്നും സൊല്ലിടാതെ ... എനക്ക് വെക്കം വരുത്... അയ്യടാ... പെണ്ണിന്റെ വെക്കത്തെ പാര്.. അവർ ഒന്നുകൂടി അവളെ കളിയാക്കി ദേ ഈ ചായ എടുത്ത് ആ മേശയിലേക്ക് കൊണ്ട് വച്ചേ നാണക്കാരി അവൾ ചുണ്ട് കോർപ്പിച്ചുകൊണ്ട് ഒന്ന് നോക്കി പിന്നെ വേഗം സുഭദ്രമ്മ കൊടുത്ത ചായയുമായി ഹാളിലേക് പോയി... അവരോരുചിരിയോടെ അവളുടെ പോക്കും നോക്കി നിന്നു **************** മേശക് ചുറ്റുമിരുന്നു ചായകുടിക്കുമ്പോളും നിലാംബരിയുടെ മുഖത്ത് പതിവില്ലാത്ത വിധം നാണം കൊണ്ട് നിറഞ്ഞിരുന്നു... ഇടക്കിടക്ക് അനന്തനെ ഒളിക്കണ്ണിട്ട് നോക്കുന്നും ഉണ്ട്... കുറെയായപ്പോൾ അനന്തനും ശ്രദ്ധിച്ചു...

അവളുടെ പതിവില്ലാത്ത തരം പരിഭ്രാമവും നാണവുമൊക്കെ കണ്ടു കാര്യം മനസിലാകാതെ അവൻ അന്തിച്ചിരുന്നു.. പിന്നെ അമ്മയെ ഒന്ന് നോക്കി... സുഭദ്രമ്മയും അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ചിരി അടക്കി ഇരിപ്പാണ്... അവൻ കാര്യം മനസിലാവാതെ രണ്ടുപേരെയും മാറിമാറി നോക്കി....പിന്നെ ഇവൾക്കിതെന്തുപറ്റിയെന്ന മട്ടിൽ കണ്ണുകൊണ്ടു ആഗ്യം കാട്ടി സുഭദ്രമ്മയോട് തിരക്കി... അവരൊന്നുമില്ലെന്നു കണ്ണടച്ച് കാണിച്ചു... വിശ്വാസം വന്നില്ലെന്നമട്ടിൽ അവനൊന്നു തല ഇരുവശത്തേക്കും കുലുക്കി.. പിന്നെ കുടിച്ചുകൊണ്ടിരുന്ന ചായഗ്ളാസ്സുമായി ഉമ്മറത്തേക്ക് നടന്നു...പോകുന്നവഴി രണ്ടാളെയും ഒന്ന് തിരിഞ്ഞു നോക്കി ആ ഉണ്ടക്കണ്ണുകൾ അവൻപോകുന്ന വഴിയേ പിന്തുടർന്നു..

എന്താണ് നീലുവേ ഒരു കള്ളത്തരം??? അവളൊന്ന് നാവ് കടിച്ചുകൊണ്ട് അവരെ നോക്കി.... മ്മ്മ്... മ്മ്... അപ്പമ്മക്ക് മനസിലാവുന്നുണ്ട്ട്ടോ.... അതിന് മറുപടിയായി അവൾ വെളുക്കെ ഒന്ന് ചിരിച്ചു **************** എന്താ കുഞ്ഞാ നീ ഇങ്ങോട്ട് പോന്നത്??? ഉമ്മറത്തെ സോപാനത്തിൽ കാലുകൾ നീട്ടിവച്ചിരുന്നു ചായകുടിക്കുന്ന ആനന്ദനടുത്തേക്ക് വന്നുകൊണ്ട് സുഭദ്രമ്മ തിരക്കി ആഹാ... ഇന്നത്തെ ഫാഷൻ ഷോ ഒക്കെ കഴിഞ്ഞോ... അല്ല എനിക്കറിയാൻവയ്യാഞ്ഞിട്ട് ചോദിക്കുവാ... അവൾക്കൊ വെളിവില്ല... അമ്മക്കിതെന്തിന്റ കേടാ... പെണ്ണിന്റെ തളത്തിനൊത്ത് തുള്ളാൻ.. പാവം കുട്ടിയല്ലേ അനന്താ... അവളുടെ അമ്മയെപ്പോലെ ആക്കിയതാ എന്നെ.... അവളമ്മ സാരീ ഉടുക്കുന്നപോലെ ചുറ്റിത്തരാം എന്നും പറഞ്ഞ് ചെയ്തത....

ഇത്രയും നാലിനിടകദ്യായിട്ട അത് അമ്മേടെ കാര്യമൊക്കെ പറഞ്ഞെ.... നീ കണ്ടില്ലല്ലോ... സാരീ അങ്ങിനെ ചുറ്റിചിട്ട് എന്നെ നോക്കി കണ്ണും നിറച്ചൊരു നിൽപ്പായിരുന്നു.... മ്മ്മ്മ്മ്.... അനന്തൻ ഒന്ന് മൂളി അല്ല... എന്തായിരുന്നു രണ്ടാൾക്കും ഒരു കള്ള ലക്ഷണം??? സുഭദ്രമ്മ ഒന്ന് ചിരിച്ചു.... അങ്ങിനെ തോന്നിയോ നിനക്ക് മ്മ്മ്മ്... എന്തായിരുന്നു??? അതോ... അതിന്നലെ... പറഞ്ഞു തുടങ്ങിയപ്പോഴേക്കും നീലാംബരി അവിടേക്കു വന്നു... അതുകണ്ടെന്നോണം അവരോന്ന് നിർത്തി അപ്പാമ്മ.... വിദ്യാക്ക പക്കത്തിൽ പോകാവേണം നീലുവേ...അവർ ശാസനയോടെ വിളിച്ചു... പ്ലീസ് അപ്പാമ്മ....നാൻ വേഗം തിരുമ്പി വരെ..പ്രോമിസ് സുഭദ്രമ്മ അനന്തനെ ഒന്ന് നോക്കി...

അവനും നീലുവിനെ നോക്കി ഇരിപ്പാണ് എന്നാൽ അവളുടെ നോട്ടം അപ്പുറത്തെ വീട്ടിലേക്കാണ്... വിദ്യയും കുഞ്ഞും അവിടെവിടേലും നിൽപ്പുണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ്.. മ്മ്.. പോയിട്ടു വ.... വേഗം വരണോട്ടോ... കണ്ടിപ്പാ.... സന്തോഷത്തിൽ അവരുടെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു പിന്നെ മുറ്റത്തേക്ക് ചാടിയിറങ്ങി പിന്നെ ഒരു ഓട്ടമായിരുന്നു അപ്പുറത്തേക്ക് ഈ പെണ്ണ്... അവർ കവിൾ തടവികൊണ്ട് തന്നെ പറഞ്ഞു... അനന്തൻ നോക്കിക്കാനുവായിരുന്നു അവളെ.. കുറച്ചുമുന്നേ അവിടിരുന്നു ഒളിക്കണ്ണിട്ടു നോക്കിയവളാണ് ഇപ്പോൾ താനിവിടെ ഇരിപ്പോണ്ടെന്നു ചിന്തപോലും ഇല്ലാതെ ഓടിപ്പോയത്... വല്ലാത്തെ പെണ്ണുതന്നെ...

അമ്മ നോക്കിക്കോ ഇപ്പൊ ചാടിത്തുള്ളി പോയെങ്കിലും കുറച്ച് കഴിയുമ്പോളേക്കും മുഖവും വീർപ്പിച്ചു വരുന്നേ കാണാം... വിദ്യടാ അമ്മെട സ്വഭാവം അറിയാല്ലോ... അവൾ പോയവഴിയേ നോക്കി അവൻ പറഞ്ഞു. അവരോന്ന് ചിരിച്ചു... പാവം കുട്ടി അമ്മേ.. നീലാംബരിയുടെ അമ്മ എവിടെയാ... അവർ ജീവിച്ചിരിപ്പുണ്ടോ?? അറിയില്ല മോനെ... ഒരു പാട്ടിയുടെ കാര്യം പറഞ്ഞു കേട്ടിട്ടുണ്ട്... അമ്മയുടെ കാര്യമൊന്നും പറഞ്ഞിട്ടില്ല... മത്സ്യവും മാംസവും ഒന്നും കഴിക്കാത്തെ എന്താന്ന് ഒരിക്കൽ തിരക്കിയപ്പോൾ മാത്രം ബാലേട്ടൻ പറഞ്ഞിട്ടുണ്ട് അവൾ ഏതോ തമിഴ് ബ്രമിന് കുടുംബത്തിലെതാന്നു .... കൂടുതലായൊന്നും ചോദിച്ചിട്ടില്ല....

ചോദിച്ചാലും ഏട്ടൻ പറയാൻ താല്പര്യം കാണിച്ചിട്ടില്ല... മ്മ്മ്മ്... പാവം കുട്ടിയല്ലേ മോനെ... എന്തിനാ അവളോട്‌ ദേഷ്യം ദേഷ്യമോ???.... എനിക്കവളൊടെന്തിനാ അമ്മേ ദേഷ്യം.... മുന്നേ ആയിരുന്നേൽ പറയാരുന്നു.... ഇപ്പോൾ എനിക്കൊരു ദേഷ്യവുമില്ല... അവൻ എങ്ങോട്ടെന്നില്ലാതെ നോക്കി പറഞ്ഞു.. അപ്പൊ മോനിഷ്ടാണോ നീലുമോളെ... അവർ സന്തോഷത്തോടെ തിരക്കി.. ഞാൻ ദേഷ്യമില്ലെന്നു പറഞ്ഞാൽ അതിനർത്ഥം അവളൂടെനിക്ക് ഇഷ്ടമാണെന്നാണോ???... പിന്നെ ഇഷ്ടമാണ്.. പക്ഷെ ആ ഇഷ്ടത്തിന് അമ്മ വിചാരിക്കുന്ന അർത്ഥങ്ങളൊന്നുല്ല.... പിന്നെ അവളെ വട്ടക്കാനായി ഞാൻ ദേഷ്യം കാണിക്കുന്നതല്ലേ... ആഹ്.. ഇനി ഇതുപോയി പറയാൻ നിക്കണ്ട..

അവസാനം സ്വരം ഒന്ന് കടുപ്പിച്ചു തന്നെ പറഞ്ഞു ഞാനൊന്നും പറയുന്നില്ല.. അവർ തെല്ലൊന്നു പരിഭവിച്ചു ആട്ടെ.... എന്തായിരുന്നു ഇന്നു ചായകുടിക്കുമ്പോൾ... അത് പറയാൻ വന്നിട്ട് പറഞ്ഞില്ലല്ലോ ഓ... അതോ... ഞാൻ മോളോട് കല്യാണത്തെപ്പറ്റി പറഞ്ഞു അനന്തൻ ഞെട്ടി അവരുടെ മുഖത്ത് നോക്കി... എന്താ നീ നോക്കുന്നെ???? പറയാതെ പിന്നെ.. ശെ... ഇപ്പോളെ വേണ്ടീരുന്നില്ലമേ... ഒന്നാമതെ അവൾക്കെന്നെ പേടിയാ അതിനിടയിൽ.. ശേ അഹ്... ആരുപറഞ്ഞു... അവൾക്കിഷ്ടമാ എഹ്.... എന്താ അതേടാ കുഞ്ഞാ... അവൾക് നിന്നെ ഇഷ്ടമാ... എന്നാരു പറഞ്ഞു??? അനന്തൻ അത്ഭുതത്തോടെ ചോദിച്ചു... അവൾത്തന്നെ... പിന്നല്ലതാരാ അനന്തന്.. അമ്മയുടെ വാക്കുകളെ വിശ്വസിക്കാനായില്ല...

എന്തേയ് നീ ഒന്നും മിണ്ടാതെ??? പുറത്തേക്കു തന്നെ നോക്കിയിരിക്കുന്ന അനന്തനെ നോക്കി അവർ ചോദിച്ചു.. അവൾക്കറിവില്ലാതെ പറയുന്നതാ അമ്മ..... അവളുടെ പ്രായം അതല്ലേ... കൊച്ചുകുട്ടിയല്ലേ... ദേ ഇപ്പോളും കണ്ടില്ലേ ചാടിത്തുള്ളി പോയത്... അവൾക്ക് പക്വതയും കാര്യങ്ങളും ഒക്കെ ആകുമ്പോൾ ഈ തീരുമാനം പിന്നെ തെറ്റായി തോന്നിയാലോ....അവൾക്കെന്നെ വേണ്ടാന്ന് തോന്നിയാലോ??? പിന്നെ ചിലപ്പോൾ ഒന്നും പുറത്തുകാണിക്കാതെ വീർപ്പുമുട്ടി കഴിയേണ്ടി വരും അവൾക് ഏയ്.... നീലുമോൾ അങ്ങനൊരു കുട്ടിയല്ല മോനെ.... അവൾക് നിന്നെ ഇഷ്ടമാ.... അല്ലെങ്കിൽ ഞാൻ പറയുമ്പോൾ തന്നെ സമ്മതം പറയുവോ??? അവളുടെ സ്വഭാവം അറിയില്ലേ... ഇഷ്ടമല്ലെങ്കിൽ അവളത് പറയും മോനെ.. എന്തോ അമ്മേ... എനിക്കിതു അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല... ഞാൻ പഠിപ്പിക്കുന്ന കുട്ടികളുടെ പ്രായംപോലും അവൾക്കില്ല...

ആ ഞാൻ എങ്ങിനാ അമ്മേ.. ദേ അനന്താ... നിർത്തിക്കോ... എന്റെ കുട്ടി ആശിച്ചിരിക്ക... അതിനെ വേദനിപ്പിക്കാൻ നിക്കണ്ടാട്ടോ... വേദനിപ്പിക്കാനല്ലമേ... ഞാൻ കാര്യം പറഞ്ഞതാ.... അഹ് വരട്ടെ ഞാനൊന്നു സംസാരിക്കാം അവളോട്... എന്നിട്ട് തീരുമാനിച്ചാൽ മതി.... മ്മ്മ്.... അവരോന്ന് അമർത്തി മൂളി അപ്പോഴുണ്ട് നീലാംബരി മുഖവും വീർപ്പിച്ചു വരുന്നുണ്ട്.... കൊല്സിന്റെ ഒച്ചക്കെട്ട് നോക്കിയ അനന്തൻ അവളുടെ മുഖംകണ്ട് ഇപ്പൊ എന്തായി എന്ന മട്ടിൽ സുഭദ്രാമ്മയെ ഒന്ന് നോക്കി.... അവളുടെ ചാടിത്തുള്ളിയുള്ള വരവ് കണ്ട് അവരും ചിരിച്ചുപോയി...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story