നീലാംബരം: ഭാഗം 6

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

മ്മ്മ്.... അവരോന്ന് അമർത്തി മൂളി അപ്പോഴുണ്ട് നീലാംബരി മുഖവും വീർപ്പിച്ചു വരുന്നുണ്ട്.... കൊല്സിന്റെ ഒച്ചക്കെട്ട് നോക്കിയ അനന്തൻ അവളുടെ മുഖംകണ്ട് ഇപ്പൊ എന്തായി എന്ന മട്ടിൽ സുഭദ്രാമ്മയെ ഒന്ന് നോക്കി.... അവളുടെ ചാടിത്തുള്ളിയുള്ള വരവ് കണ്ട് അവരും ചിരിച്ചുപോയി ഇത്രവേഗം പൊന്നുവോ നീലുവേ??? സുഭദ്രമ്മ പൊട്ടിവന്ന ചിരികടിച്ചുപിടിച്ചു ചോദിച്ചു.. തന്നെ കളിയാക്കികൊണ്ട് ചോദിക്കുവാണെന്ന് മനസിലാക്കിയ പെണ്ണ് ഒരു കൂർത്ത നോട്ടം നോക്കി... പിന്നെ ചുണ്ട് കോട്ടി കൊണ്ട് അകത്തേക്ക് കയറി......കയറുംവഴി അനന്തനെ ഒന്ന് നോക്കി.. അവൻ പെട്ടെന്ന് നോട്ടം മാറ്റി മേപ്പോട്ട് നോക്കി കഴുക്കൊലിന്റെ എണ്ണം എടുക്കും പോലെ ഇരുന്നു..

അവന്റെ മുഖത്തും അതേഭവമാണെന്ന് കണ്ടതോടെ ആ മുഖം കുറച്ചുകൂടി വീർത്തു... ഇടക്കനന്തൻ ഒന്ന് ഇടങ്കന്നിട്ട് നോക്കി.. പെണ്ണപ്പോളും വീർത്ത മുഖവുമായി രണ്ടാളെയും മാറിമാറി നോക്കി നിൽപ്പാണ്.. എന്റെ നീലുവേ നി ഒന്ന് അടങ്... അപ്പോളേ അപ്പാമ്മ പറഞ്ഞതല്ലേ അങ്ങോട്ട് പോകണ്ടാന്നു.... ഇപ്പൊ മനസ്സിലായോ??? പാപ്പവേ കാൻറെതെക്കു മട്ടും താ നാൻ അങ്ക പൊറേ... ആണ.. വിദ്യാക്കാവുടെ അമ്മ അവർ എന്നെ സുമ്മ തിട്ടുവെ.... അന്ത മാലതി അമ്മ മാതിരി താൻ...കുഞ്ഞിച്ചുണ്ടുകൾ പുറത്തേക്കുന്തി പരിഭവിച്ചു അനന്തൻ ഇതെല്ലാം കേൾക്കുന്നുണ്ടെങ്കിലും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിപ്പാണ് അത് നിനക്കിപ്പോളാണോ മനസിലാവുന്നേ എന്റെ കുട്ടിയെ....

സുഭദ്രമ്മ അവളെ അടുത്തേക്ക് പിടിച്ചുകൊണ്ടു ചോദിച്ചു അവളൊന്നും പറഞ്ഞില്ല.. ദവാണിത്തുമ്പ് കയ്യിൽ ചുറ്റിവലിച്ചുകൊണ്ടിരുന്നു... കുട്ടി വായോ....നമുക്ക് അകത്തേക്ക് പോകാം...അവർ അവളെയും കൂട്ടി അകത്തേക്ക് നടന്നു.. അനന്തൻ ഒരു പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു.... അവളുടെ കുസൃതിയും കുറുമ്പുമൊക്കെ അടുത്തറിയുംതോറും അവന്റെ മനസിലും അവളുടെ മുഖം മെല്ലെ പതിയാൻ തുടങ്ങി **************** സുഭദ്രമ്മ അത്താഴത്തിനുള്ള എല്ലാം ഒരുക്കി ഹാളിൽ മേശമേൽ കൊണ്ട് വക്കുമ്പോഴേക്കും അനന്തനും താഴേക്ക് വന്നിരുന്നു... അമ്മേ കഴിക്കാനായോ??? ആയി കുഞ്ഞാ... ഇരുന്നോളു... നീലുവേ...

കുട്ടി അവിടെ അടുപ്പിൻ മേലിരിക്കുന്ന വെള്ളം ഒന്നിങിട് കൊണ്ടുവരുട്ടോ... ദോ... വരെ... അവൾ ഒരു ജെഗിൽ വെള്ളവുമായി അവിടേക്കു വന്നു... നീലുവേ കുട്ടിയും ഇരുന്നോളു കേട്ടോ... പറയേണ്ട താമസമെ ഉണ്ടായുള്ളൂ... അനന്തന്റെ അടുത്ത് കിടന്ന കസേര നീക്കി അവളും ഇരുന്നു... ഒരു പ്ലേറ്റ് എടുത്ത് ചപ്പാതിയും വെജിറ്റബിൾ കറിയും വിളമ്പിയെടുത്തു കഴിപ് തുടങ്ങി... മറ്റൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല... അനന്തൻ കുറച്ചുനേരം അവളുടെ പ്രവർത്തികൾ തന്നെ നോക്കി ഇരുന്നു... പിന്നെ സുഭദ്രമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.... അവരും തിരികെ ഒരു ചിരി നൽകി അമ്മേ എനിക്ക് നാളത്തേക്കുള്ള കുറച്ച് നോട്സ് പ്രിപയർ ചെയ്യാനുണ്ട്...

കുടിക്കാനുള്ള വെള്ളം ഒന്ന് കൊണ്ട് വരണേ...കൈ കഴിഞ്ഞ് മുണ്ടിന്റെ കൊന്തല കൊണ്ട് കയ്യും മുഖവും തുടച്ചുകൊണ്ട് അനന്തൻ പറഞ്ഞു... അഹ് ഞാൻ നീലുന്റെ കയ്യിൽ കൊടുത്ത് വിടാം മോനെ.. നി പൊയ്ക്കോ.. ആളപ്പോഴും കഴിച്ചു കഴിഞ്ഞിട്ടില്ല... വളരെ സാവധാനത്തിലാണ് കഴിപ്പൊക്കെ... കറിയിൽ കിടക്കുന്ന മുളകും മല്ലിയിലയുമൊക്കെ ശ്രദ്ധയോടെ മാറ്റിവെക്കുന്നുണ്ട്.. അവൻ അവളെയൊന്നു നോക്കി പിന്നെ ഇന്നു നടന്നകണക്കു തന്നെന്നു തലയാട്ടികൊണ്ട് മുകളിലേക്ക് പോയി... ഒന്ന് എളുപ്പം കഴിക്കെന്റെ നീലുവേ... ഇതേത്ര നേരായി കുട്ടി... അവളൊന്ന് നോക്കി ചിരിച്ചു.... വീണ്ടും കഴിപ് തുടർന്നു... സുഭദ്രമ്മ പാത്രങ്ങളൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി....

സിങ്കിൽ കിടന്ന പാത്രങ്ങളൊക്കെ കഴുകിവച്ചപ്പോളേക്കും നീലാംബരി കഴിച്ചു കഴിഞ്ഞ് അവിടേക്ക് വന്ന്... ആഹാ... ഇപ്പോള കഴിഞ്ഞത്... പത്രം ഇങ്ങുതയോ... അവർ പാത്രത്തിനായി കൈ നീട്ടി.. വേണ അപ്പാമ്മ... ഏൻ പാട്ടി സൊള്ളിയിരിക്കു നമ്മ പ്ലേറ്റ് വേറെ യർക്കിറ്റെയും വാഷ് പണ്ണ അനുവദിക്ക കൂടാതെന്നു.. ഓഹ്... എന്റെ നീലുവേ അതുങ്ങു തന്നെ.. എന്നിട്ട് കൈകഴുകിയിട്ടു ദേ ആ എടുത്തുവച്ചിരിക്കുന്ന വെള്ളം അനന്തന്റെ റൂമിൽ കൊണ്ട് കൊടുത്തേ... നാനാ... അവൾ കണ്ണുമിഴിച്ചു അതെ... എന്തേയ് അത് വേണ... അവർ എന്നെ തിട്ടുവെ..അവൾ ചിണുങ്ങി ദേ നീലു... പറയുന്നേ കേൾക്കുട്ടോ... ഇനി താമസിച്ചാൽ നിനക്ക് അവന്റേന്ന് കണക്കിന് കിട്ടുട്ടോ അപ്പിടിയാ.....

അവൾ കണ്ണുമിഴിച് ചോദിച്ചു അഹ്... വേഗം കൊണ്ട് കൊടുക്കാൻ നോക്ക് അവൾവേഗം പത്രം വച് കയ്യും കഴുകി ദവാണിയിൽ തുടച്ചുകൊണ്ട് വെള്ളം നിറച്ച ജഗ്ഗും എടുത്ത് തിരിഞ്ഞോടി.. അഹ്.... പതുക്കെ പോവന്റെ നീലുവേ.... ഗോവണിയൊക്കെ ഇളകി ഇരിക്കുവാ... നടുവും തല്ലി വീഴരുത്ട്ടോ... അവളുടെ പോക്ക് കണ്ട് അവർ പിന്നാലെ വിളിച്ചു പറഞ്ഞു നാൻ പാതുക്കിറെ അപ്പാമ്മ..... അവരോരു ചിരിയോടെ ജോലിതുടർന്നു **************** അവളുടെ നടത്തതിന് അനുസരിച് ഇളകി ശബ്ദമുണ്ടാക്കുന്ന കൊലുസും... പിന്നെ ഗോവണി ഇളകുന്ന സൗണ്ടും മുറിയിലിരുന്നേ അനന്തൻ കെട്ടിരുന്നു ... മനഃപൂർവമാണ് വെള്ളം മുകളിലേക്ക് കൊണ്ട് വരാൻ പറഞ്ഞത്...

അല്ലാതെ പെണ്ണിനെ ഒന്ന് തനിച് കിട്ടില്ല... എപ്പോളും സുഭദ്രമ്മയുടെ വാലിൽ തൂങ്ങിയാണ് നടപ്പ്..... കൊലുസ്‍ടികൾ അടുത്ത് വരുന്നത് അവൻ അറിഞ്ഞു... വാതിൽക്കൽ വന്നതും നീലാംബരി ഒന്ന് നിന്നു... പിന്നെ ചുമരിനോരം മറഞ്ഞുനിന്ന് പതിയെ തലമാത്രം അകത്തേയ്ക്കിട്ടൊന്നു നോക്കി.... കതക് തുറന്നിട്ടിരുന്നതുകൊണ്ടുതന്നെ വാതിലിന്റെ സൈഡിലായി ഉള്ള ചെയറിൽ ഇരിക്കുന്ന അനന്തനെ അവൾ കണ്ടിരുന്നില്ല...റൂം ആകമാനം ഒന്ന് നോക്കി പിന്നെ കേമമായിരുന്നു എന്നമട്ടിൽ കീഴ്ച്ചുണ്ടു പുറത്തേക്കുന്തി തലയൊന്നു കുലുക്കി... ആ ഉണ്ടക്കണ്ണുകൾ മുറി ആകമാനം ഒന്നുഴിഞ്ഞു... അവസാനം അത് തട്ടി നിന്നത് ചെയറിൽ അവളുടെ കാട്ടിക്കൂട്ടളെല്ലാം നോക്കി ഇരിക്കുന്ന അനന്തനിലാണ്....

അവൻ കണ്ടെന്നു മനസിലായതും നക്കൊന്നു കടിച്ചുകൊണ്ട് തല അതുപോലെ പിന്നാക്കാം വലിച്ചു.. കടവുളേ.... തെറിയമാ പണ്ണിറ്റെൻ... അവർ പാതിട്ടിയാ... അവൾ വീണ്ടും നഖം കടിച്ചു കുടഞ്ഞു... അനന്തൻ വാതിലിലേക്ക് തന്നെ നോക്കിയിരിപ്പാണ്... ഇങ്ങു കയറി പോരെ... അവൾ വരുന്നീല്ലെന്ന് കണ്ടതും അവൻ വിളിച്ചു പറഞ്ഞു അവൾ മടിച് മടിച് അകത്തേക്ക് കയറി നിന്നു ...തല കുനിച്ചാണ് നിൽപ്പ് എങ്ങിനുണ്ട്.... മുറിയൊക്കെ ഇഷ്ടായോ???? എഹ്.....കണ്ണുമിഴിച് നോക്കി എന്തുചോദിച്ചാലും ഈ ഉണ്ടാക്കണ്ണിങ്ങനെ ഉരുട്ടിക്കോണം.... പിന്നെ തമ്പുരാട്ടി എന്താണാവോ അവിടെ നിന്നു ചെയ്തുകൊണ്ട് നിന്നത്??? അത് നാൻ... തെരിയാമേ.... ഡീ... മലയാളത്തിൽ പറയടി...

അവൾ ഇഷ്ടപ്പെടാതെ ഒന്ന് ചുണ്ട് കൂർപ്പിച്ചു... നോക്കു..തമിൾ താൻ ഏൻ ലാംഗ്വേജ്....അതുക്ക് താ നാൻ തമിഴിലെ പേസിട്ടിറുക്ക്.. അത് നി പാണ്ടികളുടെ അടുത്ത് പറഞ്ഞാൽ മതി കേട്ടോ... ഇവിടെ മോൾ മലയാളം പറഞ്ഞാൽ മതി.... അവൻ വീണ്ടും അവളെ ചോടുപ്പിക്കാനായി പറഞ്ഞു നോക്കു.... എൻ മലയാളം റൊമ്പ കേവളമാ ഇറുക്ക്‌..... ആണ എനക്ക് തെരിയും എന്നെ കളിപ്പറയുവതുക്കു മട്ടും താ നിങ്കൾ എങ്കിട്ടെ മലയാളത്തിൽ പേസ സൊള്ളുവത്‌ ... അവൾ പരിഭവിച്ചു അനന്തൻ അവളെത്തന്നെ നോക്കി ഇരുന്നു... കൊച്ചുകുട്ടികളെ പോലെ പരിഭവിക്കുന്ന അവളോട്‌ വല്ലാത്തൊരു വാത്സല്യം അവന് തോന്നി...

എന്നാൽ അതിലും അവൻ ഇഷ്ടപെട്ടത് അവളെ ഓരോന്ന് പറഞ് ചൊടിപ്പിക്കാനാണ് അവൻ ഒന്നും മിണ്ടാതെ കാരണം അവൾ വെള്ളം അവന് നേരെ നീട്ടി... മേശമേൽ വക്കനെന്നോണം കണ്ണുകട്ടി പറഞ്ഞു... അവൾ വേഗം ജെഗ് മേശപ്പുറത് വച്ചു...അവളുടെ കണ്ണ് മേശയുടെ ഒരു ഒരത് അടുക്കി വച്ചിരിക്കുന്ന ബുക്ക്കളിലേക്ക് കൗതുകത്തോടെ പാറിവീണു... പരിഭവം നിറഞ്ഞ മുഖത്ത് പെട്ടെന്ന് തന്നെ പ്രകാശം പരന്നു... അവളുടെ നോട്ടം പോയിടത്തേക്ക് അവനും മിഴികൾ പായിച്ചു.... അവന് ആ പെണ്ണിനോട് വല്ലാത്ത അലിവ് തോന്നി അതൊക്കെ മലയാളം ആണ്.... നിനക്ക് വേണോ??? അവൾ ഞെട്ടി അവനെ നോക്കി???

ആദ്യമായാണ് തന്നെ വഴക്ക് പറയാനും കളിയാക്കാനും അല്ലാതെ തന്നോടെന്തെങ്കിലും മിണ്ടുന്നതു... അതിന്റെ കൗതുകം ആ മിഴികളിൽ നിറഞ്ഞിരുന്നു.. എന്താ നോക്കുന്നെ??? വേണേൽ എടുത്തോ... അവൾ വേണ്ടെന്ന് തലയാട്ടി.... എനക്ക് മലയാളം പഠിക്ക തെരിയലെ...ബുക്ക്കളിലേക്ക് തന്നെ നോക്കികൊണ്ട്‌ സങ്കടത്തോടെ പറഞ്ഞു... ഇംഗ്ലീഷ് വേണോ??? ആ മിഴികൾ വിടർന്നു.... ഉങ്കിട്ടെ യാതവത് ഇംഗ്ലീഷ് ബുക്ക്‌ ഇറുക്കാ??? അവനൊന്നു കൂർപ്പിച്ചു നോക്കി... സോറി... പഴകി പൊയ്‌ടിച്ചു അതാ... ഇനിമേ നാൻ പാതുക്കിറെ അവനൊന്നും മിണ്ടാതെ രണ്ടുകയ്യും മാറില്ലേക് പിണച്ചുകെട്ടി ഒന്നുകൂടി ചെയറിലേക്ക് അമർന്നിരുന്നു പിന്നെ അവളെത്തന്നെ നോക്കി നോക്കു...

പ്രോമിസ് ഇനി നാൻ മലയാളത്തിൽ പെസപോരെ... ആണ യാതവത് മിസ്റ്റേക് വന്താ എന്നെ കളിപറയാകൂടാത്... അനന്തൻ അവളുടെ വാർതാനംകെട്ടു ചിരിച്ചു പോയി അത് കണ്ടതും ആ കുഞ്ഞിച്ചുണ്ട് വീണ്ടും പുറത്തേക്കുന്തി പരിഭവിച്ചു.... എനക്ക് അറിയും.. എന്നെ കളിപ്പറയുവതുക്കു മട്ടും താനേ നിങ്കൾ എങ്കിട്ടെ മലയാളത്തിൽ സംസാരിക്കാൻ പറയുന്നത്.. നാൻ പൊറേ... അവൾ വേഗം തിരിഞ്ഞു ഏയ്... നീലാംബരി.... അവളവിടെത്തന്നെ തിരിഞ്ഞപടി നിന്നു.... നീലാംബരി... മ്മ്... എന്നവേണം?? ഹാ... ഇങ്ങോട്ട് വാ കുട്ടി... നിന്നെ ഞാൻ കളിയാക്കില്ല.. അവൾ മെല്ലെ തല ചെരിച്ചൊന്നു നോക്കി.... നിജം താനേ??? അതെ കുട്ടി... വായോ ഇവിടെ വന്നിരിക്..

കാട്ടിലിലേക്കു കൈകാട്ടികൊണ്ട് അവൻ പറഞ്ഞു..... അവൾ മടിച് മടിച് അവിടെ ചെന്നിരുന്നു... കുറച്ചുനേരം അവൻ ഒന്നും മിണ്ടിയില്ല... അവളോട്‌ എങ്ങിനെ പറഞ്ഞ് തുടങ്ങണമെന്ന് അവനൊരു ഊഹവും കിട്ടിയില്ല..... അവൾ എന്താണെന്നറിയാതെ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി... തെല്ലൊരു നേരത്തിനു ശേഷം അനന്തൻ പറഞ്ഞ് തുടങ്ങി നീലാംബരി... അമ്മ കുട്ടിയോട് കല്യാണത്തെപ്പറ്റി പറഞ്ഞു എന്നറിയാം...നോക്കു കുട്ടി... നിനക്ക് സമ്മതമാണെന്ന് അമ്മ എന്നോട് പറഞ്ഞു.. അനന്തൻ അത്രയും പറഞ്ഞപ്പോഴേക്കും തന്നെ നീലുവിന്റെ മുഖം ചോരകിനിയും വിധം ചുവന്നുപോയി... അവൾ മിഴികൾ നിലത്തേക്കൂന്നി...

കൈകൾ ദാവാണി യുടെ തുമ്പിൽ ചുറ്റി വലിച്ചുകൊണ്ടിരുന്നു.. നോക്കു കുട്ടി... അമ്മ ഒരു ആഗ്രഹം പറഞ്ഞതാ... ഇഷ്ടമല്ലെങ്കിൽ നീലാംബരി സമ്മതിക്കുവൊന്നും വേണ്ട.... എനിക്കറിയാം എന്നെ വച്ചു നോക്കുമ്പോൾ നീ തീരെ ചെറിയ കുട്ടിയ... പിന്നെ ഞാനും നീലാംബരിയെ അങ്ങനൊരു രീതിയിലൊന്നും കണ്ടിട്ടില്ല... അത്രയും പറഞ്ഞപ്പോളേക്കും ആ മുഖത്തെ തെളിച്ചമെല്ലാം പോയി.... കണ്ണുകൾ നിറഞ്ഞു വന്നു... അവളിലെ മാറ്റങ്ങളെല്ലാം അനന്തനും ശ്രദ്ധിച്ചുകൊണ്ടിരുന്നു... നീലാംബരി എന്താ ഒന്നും പറയാതെ???? അവൾ ഒന്നുമില്ലെന്നവിധം തലയാട്ടി... നിറഞ്ഞ മിഴിയാലെത്തന്നെ വെളുക്കെ പുഞ്ചിരിച്ചു.. എന്തായാലും... പറഞ്ഞോളൂ...

ഞാൻ അമ്മയോട് പറയാം... കുട്ടിയോട് സംസാരിച്ചിട്ട് മുന്നോട്ട് തീരുമാനം എടുത്താൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ... മടിക്കാതെ പറഞ്ഞോളൂ.... എനിക്ക് നിങ്കളെ ഇഷ്ടമാണ്... മിഴികൾ മാത്രം ഉയർത്തി പറഞ്ഞു പെണ്ണ് പ്രതീക്ഷിക്കാതെ കേട്ട വാക്കുകളിൽ അനന്തനും ഒന്ന് ഞെട്ടി.. എനിക്ക് ഉങ്കളെ റൊമ്പ റൊമ്പ പുടിക്കും... നിങ്കളെ മട്ടും താൻ പുടിക്കും... പ്ലീസ് എന്നെ വേണന്നു അപ്പാമ്മമിക്കിട്ട് സൊള്ളിടത്തെ.... എനിക്ക് താങ്ക മുടിയാലേ... കണ്ണൂനിറച്ചു വായിൽ വന്നതൊക്കെ പറഞ്ഞു നീലാംബരി ഏയ്... നീലാംബരി... കുട്ടി എന്തിനാ കരയുന്നെ... നോക്ക് കുട്ടി നീ തീരെ ചെറുതാ... ഇപ്പോൾ ഇങ്ങിനൊക്കെ തോന്നും... കുട്ടിക്ക് 19 വയസേ ആയിട്ടുള്ളു...

എനിക്ക് 33 ആകാൻ പോകുവാ....13 വയസൊളം വ്യത്യാസം.... കുട്ടിക്ക് വിവാഹപ്രയാമെത്തുബോൾക്കു എനിക്ക് പ്രായം 40 നോട് അടുക്കും... അപ്പൊ കുട്ടിക്ക് വേണ്ടാന്ന് തോന്നിട്ടു കാര്യമുണ്ടോ??? ആലോചിച് നോക്കിക്കേ... അവൻ വളരെ കാര്യമായിത്തന്നെ അവളെ ഓരോന്ന് പറഞ് മനസിലാക്കാൻ ശ്രമിച്ചു.. വേണ.... യെതുമേ എനക്ക് തേവയില്ലേ... നാൻ അപ്പിടിയൊന്നും നിനയ്ക്കവേ ഇല്ലൈ....പ്രോമിസ്.. എന്നെ വേണ ന്നു മട്ടും സൊള്ളകൂടത്തുങ്കോ.. എനക്ക് റൊമ്പപുടിക്കും.... അവൾ വീണ്ടും അതുതന്നെ ആവർത്തിച്ചു... മ്മ്മ്മ്...പിന്നെ അവളോട് പറഞ്ഞിട്ടും കാര്യമില്ലെന്നമട്ടിൽ അവനൊന്നു മൂളി... മ്മ് നീലാംബരി പൊയ്ക്കോളൂ...

ഞാൻ എന്താച്ചാൽ അമ്മയോട് പറഞ്ഞോളാം... അവൾ മെല്ലെ എഴുനേറ്റ് പിന്നെ പോകാതെ അവിടത്തന്നെ താളം ചവിട്ടി നിന്നു... എന്തോ ചോദിക്കാനുണ്ടെന്ന പോലെ.. മ്മ്??? അനന്തൻ എന്താണെന്നമട്ടിൽ ഒന്ന് പുരികമുയർത്തി അത്.... ഉങ്കൾക്ക് എന്നെ പുടിക്കവേ ഇല്ലിയ ???? എങ്കിട്ടു യാതവത് കോപമിറുക്കാ??? ഇല്ലകുട്ടി... അവനൊന്നു ചിരിച്ചു ആണാ.... പിന്നെ....ചോദിക്കാൻ അവളൊന്ന് മടിച്ചു മ്മ് എന്താ??? എനക്ക് തെരിയും അശ്വതി അക്ക താനെ... അതല്ലിയ.... ചോദിച്ചു കഴിയുമുന്നെ തന്നെ അനന്തന്റെ ഒച്ച ഉയർന്നിരുന്നു നി പോകുന്നുണ്ടോ അതോ ഞാൻ തൂക്കി എടുത്ത് വെളിയിലിടാണോ??? വേണ... നാൻ ദോ പൊറേ... അതുംപറഞ് ജീവനുകൊണ്ടോടി പെണ്ണ്... വാതിൽക്കലെത്തി ഒന്ന് നിന്നു പിന്നെ തിരികെ തലനീട്ടി റൂമിലേക്കിട്ടു... അതെ.... നിജമാ...എനക്ക് ഉങ്കളെ റൊമ്പ റൊമ്പ പുടിക്കും....

ഉങ്കളെ മട്ടും..കണ്ണുചിമ്മി വെളുക്കെ ചിരിച്ചു... ഇറങ്ങിപ്പൊടി... അനന്തൻ അലറി... അപ്പോഴേക്കും നീലാംബരി താഴെ എത്തിയിരുന്നു...അനന്തൻ പിന്നാലെ ചെന്നു വാതിൽ ചേർത്തടച്ചു... അവളുടെ വാക്കുകൾ ഒരു കുഞ്ഞ് പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിയിച്ചു **************** സുഭദ്രാമ്മയെ ചുറ്റിപ്പിടിച്ചു കിടന്നെങ്കിലും നീലാംബരിക്ക് ഉറക്കം കണ്ണിനെ തഴുകിയില്ല... ഓരോരോ ഓർമകളിൽ ആ മുഖത്ത് പുഞ്ചിരിയും നാണവുമൊക്കെ മാറിമാറി വന്നുപോയി... ഇടക്കെപ്പോളോ ഉച്ചതിലൊന്നു ചിരിച്ചു... എന്താ നീലുവേ.... തന്നതാനെ ചിരിക്കുവാ നിയ്യ്?? ഉറക്കം മുറിഞ്ഞ പരിഭവത്തിൽ സുഭദ്രമ്മ ചോദിച്ചു അവൾ പെട്ടെന്ന് അബദ്ധം പറ്റി യപോലെ കണ്ണിറുക്കായടിച്ചുകൊണ്ട് നാക്കുകടിച്ചു...

ഉറങ്ങാറായില്ലേ നീലു... തൂക്കം വരലെ അപ്പാമ്മ... അവൾ കൊഞ്ചിക്കൊണ്ട് ഒന്നുടെ അവരെ പറ്റിച്ചേർന്നു.... മ്മ്... പെണ്ണിന്റെ കൊഞ്ചൽലാൽപ്പം കൂടുന്നുണ്ട്ട്ടോ.... കെട്ടിക്കാറായി... ഇപ്പോളും കൊച്ചു കുട്ടിയ നിയ്യ്.. പോ അപ്പാമ്മ.... അവൾ നാണത്തോടെ മുഖം അവരുടെ ചുമലിൽ ഒളുപ്പിച്ചു.. അടങ്ങി കിടക്കുന്നുണ്ടോ നീലുവേ... എനിക്കുറക്കം വരുന്നുണ്ടെട്ടോ... അവൾ പിന്നൊന്നും മിണ്ടിയില്ല.... മനസ് നാണത്തോടെ കുറച്ച് പുറകിലേക്ക് സഞ്ചരിച്ചു.... എപ്പോഴെന്നോ എങ്ങിനെന്നോ അറിയാതെ തന്റെമനസ്സിൽ നിറഞ്ഞുപോയൊരു സുന്ദര സ്വപ്നത്തെ അവൾ മനസിലെക്കാവഹിച്ചു... ആ സുന്ദരസ്വപ്നത്തിന് അനന്തന്റെ മുഖചായ ആയിരുന്നു ****************

പിന്നെ രണ്ട് ദിവസത്തോളം ഒരു ഒളിച്ചുകളി ആയിരുന്നു പെണ്ണ്.... അനന്തന്റെ മുന്നിൽ ചെന്ന് പെടാതെ പരമാവധി ഒഴിഞ്ഞു നടന്നു.... അനന്തനും അവൾക്കത്തികം മുഖംകൊടുക്കാൻ പോയില്ല.... സുഭദ്രമ്മയോട് അവൾ പറഞ്ഞകാര്യങ്ങളൊക്കെ പറയുമ്പോഴും അനന്തന്റെ മനസ്സിൽ മുന്നോട്ടെന്താവും എന്നൊരു ഉത്കണ്ട നിറഞ്ഞിരുന്നു... എന്നാൽ സുഭദ്രമ്മ നിറഞ്ഞ സന്തോഷത്തിലായിരുന്നു.... ഏറ്റവും അടുത്തുള്ള ദിവസം തന്നെ താലികെട്ട് നടത്തണമെന്നവർ വാശി പിടിച്ചു.... അവരുടെ നിർബന്ധത്തിന് മുന്നിൽ അനന്തനും അവസാനം സമ്മതിച്ചുകൊടുത്തു. ****************

ദേ നീലുവേ.. ഈ മുടി അപ്പിടി ജട പിടിച്ചിരിക്കുവാ.. അതെങ്ങിനെ... ഈ തുള്ളിച്ചടി ഉള്ള നടത്താമല്ലാതെ ഇതിലൊന്നും ഒരു ശ്രദ്ധയില്ലല്ലോ... ഒരു വൈകുന്നേരം അടുക്കളപ്പടിയിലിരുന്നു പെണ്ണിന്റെ തലയിൽ എണ്ണ വാക്കുന്നതിനിടെ സുഭദ്രമ്മ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. അഹ്... വലിക്കുത് അപ്പാമ്മ... കൊഞ്ചം പാത്ത് സെയ്‌വോ.. എങ്ങിനാ വേദനിക്കാതിരിക്ക.... ഇതുമൊത്തം കേട്ടുപിണഞ്ഞു കിടക്കുവാ ദേ നോക്കിയേ... അവർ കേട്ടുവീണ മുടിയുടെ കുറച്ചുഭാഗം മുന്നിലേക്കിട്ട് കാട്ടികൊടുത്തു... അതുകണ്ടതും... കീഴ്ച്ചുണ്ട് പുറത്തേക്കുന്തി നെറ്റിച്ചുളിച്ചവരെ ഒന്ന് നോക്കി പെണ്ണ്.. അവിടെ അടങ്ങി ഇരിക്കെങ്ങിട്.. മ്മ്... ദേ ഒരു വിധം എല്ലാം ശെരിയാക്കിയിട്ടുണ്ട്... ഇനി ഇതിങ്ങിനെ കേട്ടുപിണച് വച്ചാലുണ്ടല്ലോ... നല്ല തല്ല് കിട്ടും... അവളൊന്ന് വെളുക്കെ ചിരിച്ചു....

തലയിൽ വച്ച എണ്ണയുടെ കുറച്ചൊക്കെ നെറ്റിയിലൂടെ പരന്നിറങ്ങിയിട്ടുണ്ട്....ഒരു കൈകൊണ്ടതൊക്കെ ഇടയ്ക്കിടെ തുടച്ചുമാറ്റുന്നുണ്ട് എങ്ങോട്ട് പോകുവാ... അവൾ എഴുനേറ്റ് പോകാനായി തുടങ്ങിയതും സുഭദ്രമ്മ ചോദിച്ചു കുളിക്കപോറേ... അഹ്...അതാ നന്നായെ... ഇരിക്കവിടെ അര മണിക്കൂർ കഴിഞ്ഞ് കുളിച്ചാൽ മതി.. അപ്പോഴേക്കും ഞാൻ ഈ താളി ശേരിയാക്കി കൊണ്ടുവരാം.... റൊമ്പ കഷ്ടം ഇറുക്ക്‌ അപ്പമാ.... നോക്കു... ഏമേലെ എല്ലാം എണ്ണ ആയിടിച്ചു... എനക്ക് എന്നന്നമോ ഏറിക്കൽ ആവുത്(ഇറിറ്റേഷൻ ).പെണ്ണ് ഇഷ്ടപ്പെടാതെ പറഞ്ഞു അടങ്ങി ഇരുന്നോ.... തല്ല് മേടിക്കും നിയ്യ്... സുഭദ്രമ്മയുടെ ഒച്ചമാറിയതും വേറെ നിവർത്തി ഇല്ലാതെ താളംചവിട്ടി അവിടെത്തന്നെ നിന്നു...

ഇടയ്ക്കിടെ ഒലിച്ചിറങ്ങുന്ന എണ്ണ കായിക്കൊണ്ട് തൂത്തുകളയുന്നുണ്ട് ഇഷ്ടപ്പെടാതെ ആ തൂത്ത കൈ ഇട്ടിരിക്കുന്ന പാവാടയിൽ തന്നെ തുടച്ചു... കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും സുഭദ്രമ്മ താളി പിഴിഞ്ഞ് ഒരു കപ്പിൽ അവൾക്കടുത്തായി കൊണ്ട് വെച്ചു.. കുളിക്കാൻ പോകുമ്പോൾ ഇതൂടെ എടുത്തിട്ട പോകുട്ടോ... അവൾ തലയാട്ടി അപ്പോഴേക്കും പുറത്തുന്നു വിദ്യയുടെ നീട്ടിയുള്ള വിളി കേട്ടു... വിദ്യ ആണെന്ന് തോന്നുന്നു.... നിന്നെയ വിളിക്കുന്നെ... കേട്ടില്ലേ നിയ്...??? ഒരൊറ്റ ഒറ്റമായിരുന്നു പിന്നാമ്പുറംവഴി മുറ്റത്തേക്ക്.... ഈ കുട്ടീടെ ഒരുകാര്യം... അവർ അകത്തളത്തിലൂടെ ഉമ്മറത്തേക്ക് നടന്നു.. ****************

വിദ്യാക്ക... നീങ്കളാ... അവളോടികിതച്ചു വിദ്യയുടെ മുന്നിൽ വന്നു നിന്നു എന്താടി പെണ്ണെ... എനിക്കിങ്ങോട്ട് വരാൻ പാടില്ലേ??? പാപ്പാ എങ്കെ??? ആ കുഞ്ഞുമുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു മോളു ഉറങ്ങുവാ പെണ്ണെ... ഞാൻ നിന്നെ കാണാനാ വന്നേ... ആ.. വിദ്യാമോളെ വാ....നല്ല ആളാ... ഓടി പാഞ്ഞു വന്നിട്ട് വിദ്യാമോളെ പുറത്ത് നിർത്തി സംസാരിക്കുവാ??? ഓ... മറന്തിട്ടിയെ... സ്വയം തലക്ക് തട്ടിക്കൊണ്ടു അവൾ വിദ്യയുടെ കയ്യിൽ പിടിച് അകത്തേക്ക് കയറ്റി അതിനിവൾ എന്നെ കാണാൻ ഓടിവന്നതല്ലലോ സുഭദ്രമ്മേ... കുഞ്ഞിമാളു നെ കാണാനാ... അല്ലേടി പെണ്ണെ നീലാംബരി വെളുക്കെ ഒന്ന് ചിരിച്ചു.. മോൾ വെറുതെ വന്നതാണോ??

അതെ സുഭദ്രമ്മേ... ഇവളെ കാണാനായി വന്നതാ... രണ്ട് ദിവസയല്ലോ അങ്ങോട്ട് കണ്ടിട്ട്.... സുഭദ്രമ്മക്കറിയാല്ലോ അമ്മയുടെ സ്വഭാവം... പറഞ്ഞിട്ടും കാര്യമില്ലന്നെ...... അവൾ സോപനത്തിലായി ഇരുന്നുകൊണ്ട് അവരോടപ്പറഞ്ഞു.... നീലാംബരിയും ഒരല്പം മാറി അവൾക്കടുത്തായി തന്നെ ഇരുന്നു. അത് സാരമില്ല മോളെ...ബിന്ദുവിന്റെ രീതി അറിയാല്ലോ.. എന്തായാലും നന്നായി സുഭദ്രമ്മേ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നല്ലോ... അതുമാത്രമല്ല....വേറൊരു വിശേഷം കൂടി ഉണ്ട് ഞാൻ അങ്ങോട്ടിറങ്ങാൻ ഇരിക്കുവാരുന്നു..... അത്രയും പറഞ്ഞപ്പോളേക്കും നീലാംബരിയുടെ മുഖം നാണംകൊണ്ട് ചുവന്നു... എന്താ സുഭദ്രമ്മേ....??? അനന്തന്റെ കല്യാണമ.....

ആഹാ... നല്ലകാര്യമാണല്ലോ.... എന്നിട്ടവനെവിടെ ഇവിടില്ലേ?? ഇവിടുണ്ടായിരുന്നു... കുറച്ചുമുന്നേ കവലയിലോട്ടിറങ്ങി.. ആഹാ.. എവിടന്നു കുട്ടി?? കുട്ടി ഇവിടുന്നു തന്നേയ്യ അല്ലെ നീലുവേ ..... സുഭദ്രമ്മ അവളുടെ മുഖത്തെ നാണം കണ്ട് കൊണ്ട് ചോദിച്ചു.. വിദ്യ നോക്കിയപ്പോളുണ്ട് നീലാംബരി ആകെ ചുവന്നു തുടുത്തു തക്കാളിപഴംപൊലെ ആയിട്ടുണ്ട്... നാണത്തോടെ മുഖം കുനിച്ചിരിപ്പാണ് ആൾ അവൾ ഒന്നും മനസിലാകാതെ സുഭദ്രാമ്മയെ നോക്കി.. ഇവൾത്തന്നെയാ.... എന്റെ നീലുകുട്ടി തന്നെയാ എന്റെ അനന്തന്റെ പെണ്ണ് അവരെഴുനേറ്റുവന്ന് അവളെ ചേർത്ത് പിടിച് പറഞ്ഞു.... അവളവരെ നാണത്തോടെ ഒന്ന് നോക്കി ചിരിച്ചു.. ആണോടി പെണ്ണെ....

വിദ്യ സന്തോഷത്തോടെ അവളെടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് ചോദിച്ചു.. അവൾ ആണെന്ന രീതിയിൽ പയ്യെ തലയാട്ടി.. അവളുടെ നാണം നോക്ക് സുഭദ്രമ്മേ.... അഹ്... അതിനൊരു കുറവും ഇല്ല മോളെ...മോളിരിക് ഞാൻ കുടിക്കാൻ എന്തേലും എടുക്കാം... പറഞ്ഞുകൊണ്ട് അവർ അകത്തേക്ക് പോയി. ദേ ഇങ്ങോട്ട് നോക്കിയേ.... വിദ്യ മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി... പോ വിദ്യാക്ക... എനിക്ക് വെക്കം വരുത്... വിദ്യ ഉറക്കെ ചിരിച്ചു.... അതുപോട്ടെ... നിനക്ക് അനന്തനെ ഇഷ്ടമാണോ??? പറ പെണ്ണെ... അവൾ മെല്ലെ അതെ എന്ന് തലയാട്ടി... ആഹാ.... എടി കള്ളിപൂച്ചേ... അപ്പൊ പണ്ട് തോന്നിയ ഇഷ്ടമൊക്കെ ഇപ്പോളും മനസ്സിൽ ഉണ്ടായിരുന്നോ???

നീലാംബരി വേഗം അകത്തേക്ക് നോക്കിക്കൊണ്ട് വിദ്യയുടെ വാപൊത്തി...കൊഞ്ചം പതുക്കെ....അപ്പാപ്പാ.... യാർക്കിട്ടയും സൊള്ളിടാതെ വിദ്യാക്ക... ആഹാ... അപ്പൊ അതാരും അറിയാതെ ആണോ... പിന്നീതെങ്ങിനെ??? അത് വന്ത്... അപ്പാമ്മ താ.... ആഹാ... ഞാൻ കരുതി നിന്റെ മനസിലെ ഇഷ്ടം അറിഞ്ഞിട്ടാകുമെന്ന്... അല്ല അനന്തൻ എന്ത് പറഞ്ഞു???അവനും ഇഷ്ടാണോ???അവൾ ആകാംഷയോടെ ചോദിച്ചു.. തെരിയലെ.... ഇഷ്ടമാ.... അവർക്കാ....അതും എന്നോടെ... ചാൻസ്സേ കേടായത്.. അവൾ മുഖം കോട്ടി തിരിച്ചു ഇന്ത കല്യാണം അപ്പംമാവോട കട്ടായം താൻ... ആണാലും എനക്ക് തേവയില്ലേ... എനക്ക് റൊമ്പ പുടിക്കും...പരിഭവം നിറഞ്ഞ മുഖം മാറി അവിടെ നാണം വിരിഞ്ഞു..

വിദ്യ സ്നേഹത്തോടെ അവളുടെ നെറുകിൽ തലോടി.... അനന്താന് അശ്വതിയോടാണ് ഇഷ്ടമെന്ന് താൻ പറഞ്ഞുകൊടുത്തപ്പോൾ തന്റെ മുന്നിൽ നിന്നു പൊട്ടിക്കരഞ്ഞ കുഞ്ഞിപ്പെണ്ണിനെ അവൾക്കോർമ്മ വന്നു.... അവർതമ്മിലുള്ള സ്നേഹം മനസിലാക്കാതെ അനന്തനെ സ്നേഹിച്ചൊരു പൊട്ടിപെണ്ണ്....വിദ്യ ഓരോന്നോർത്തുന്നുപോയി ഏൻ അക്ക..... നീലാംബരി വിദ്യയെ തട്ടിവിളിച്ചു.. അക്ക... പാപ്പവേ കൊണ്ട് വരാത്തത് റൊമ്പ കഷ്ടം.... എനിക്ക് പാപ്പമേലെ റൊമ്പ പാസം ഇറുക്കും എന്ന് ഉനക്ക് തെറിയലെയാ... നീലാംബരി ചുണ്ട് ചുള്ക്കി.. കുഞ്ഞിമാളു ഉറക്കമല്ലേ പെണ്ണെ... അല്ലെങ്കിൽ ഞാൻ കൊണ്ട് വരാതിരിക്കുമോ????... ഇനിയിപ്പോ സ്വന്തമായി പാപ്പയെ ഒക്കെ കിട്ടാറായല്ലോ പിന്നെന്തിനാ സങ്കടം..

വിദ്യ അവളെ കളിയാക്കികൊണ്ട് ചോദിച്ചു.. നീലാംബരി കണ്ണുമിഴിച് നോക്കി.... പാപ്പവാ... എനക്കാ??? എന്നാ അക്ക... എനക്കൊന്നും പുരിയലെ ഇപ്പോളല്ല... കല്യാണം കഴിഞ്ഞിട്ട്... എത്ര പാപ്പവേ വേണമെങ്കിലും കിട്ടുമല്ലോ... എന്താ സന്തോഷമല്ലേ നീലുപെണ്ണേ... നിജമാ..... ആ ഉണ്ടക്കണ്ണുകൾ വികസിച്ചു.... കടവുളേ... അവൾ സന്തോഷംകൊണ്ട് വിളിച്ചുപോയി ആടി പെണ്ണെ... അനന്തന്നോട് പറഞ്ഞാൽ മതീന്നെ... എത്രവേണേലും തരുമല്ലോ... ദേ ഈ വീടുമൊത്തം ഓടി കളിക്കും... ആണ 3 കൊളന്തൈ അല്ലല്ല 4, 5....5 പോതും.. അവൾ കൈവിരലുകൾ ഒന്നൊന്നായി ഉയർത്തി കാട്ടി പറഞ്ഞു.. അവളുടെ പറച്ചിൽ കേട്ട് വിദ്യ പൊട്ടിച്ചിരിച്ചു....

എന്താ... കുട്ടിയെ.. ഈ പെണ്ണിന്റെ കോപ്രായം കണ്ടുതന്നാണോ ചിരിക്കൂന്നേ... ദേ ഇത് കുടിക്ക്... കയ്യിലുള്ള ജ്യൂസ്‌ അവൾക്ക് കൊടുത്തുകൊണ്ട് ചോദിച്ചു ഏയ്... അവൾ ചുമ്മാ... അപ്പാമ്മ... എനക്ക് 5 കൊളന്തൈ മട്ടും പോതും... അവരിതെന്തെന്ന മട്ടിൽ അന്തിച്ചു നിപ്പാണ്... അവളുടെ പറച്ചിൽകേട്ടതും കുടിച്ചുകൊണ്ടിരുന്ന ജ്യൂസ്‌ അറിയാതെ തരിപ്പിൽ പോയി വിദ്യക്ക് അപ്പോഴാണ് നടവഴി കഴിഞ്ഞ് അനന്തൻ മുറ്റത്തേക്ക് കയറിയത്.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story