നീലാംബരം: ഭാഗം 8

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ദേ അനന്താ... പോകുന്നതൊക്കെ കൊള്ളാം... അതിനെ ഒന്നും ചെയ്യരുത് കേട്ടല്ലോ.. അവനൊന്നു പകച്ചു.... മനസിലാവാത്ത പോലെ ഒന്ന് നോക്കി.. നോക്കണ്ട നിയ്യ്... അതിന്റെ ചെവി പിടിച് പൊന്നാക്കിയത് ഞാൻകണ്ടു... അതാ പറഞ്ഞെ... അനന്തനൊന്നു ആശ്വാസത്തോടെ ചിരിച്ചു... പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ലേ.... വേറെന്തെലും പറഞ്ഞോ എന്നൊരു പേടിയായിരുന്നു അവന്.. ഞാനൊന്നും ചെയ്യില്ലമേ... എന്നും പറഞ്ഞു അനന്തൻ റൂമിലേക്കു നടന്നു... **************** അനന്തൻ വാതിൽക്കൽ എത്തി ഒന്ന് നിന്നു.... കട്ടിള പടിയിലൊക്കൊന്നു ചാരി.. കട്ടിലിൽ കമഴ്ന് കിടന്നു ബുക്കിലെക് മിഴിനട്ടിരിക്കുന്ന നീലാംബരിയെ ഒന്ന് നോക്കി ഇടയ്ക്കിടെ വെള്ളിക്കൊലിസിട്ട പാദങ്ങൾ മെല്ലെ ഇളകുന്നുണ്ട്...

ഒരു കൈകൊണ്ട് താടിക്ക് താങ്ങും കൊടുത്താണ് വായന.... അനന്തൻ ഒരു പുഞ്ചിരിയോടെ അവളെത്തന്നെ നോക്കി... പിന്നെ ഒന്ന് മുരടനക്കി...ആളിതൊന്നും അറിഞ്ഞിട്ടില്ല.. ഡീ... ഇപ്പോൾ ആൾ അറിഞ്ഞിട്ടുണ്ട്.... ഞെട്ടിതിരിഞ്ഞു... വാതുക്കൽ അനന്തനെ കണ്ടതും കണ്ണ് തുറിച്ചു നോക്കുന്നുമുണ്ട്...മുകളിൽ വെച്ചു നടന്നതോർത്ത് ഒരുനിമിഷം ഒന്ന് പേടിച്ചു.....അവൾ വേഗം ബുക്ക്‌ അടച്ച് വച് കാട്ടിലിന്നു എഴുനേറ്റു എന്താടി തുറിച്ചു നോക്കുന്നെ???? എഹ്....??? കണ്ണുകൾ ഒന്നുകൂടി മിഴിഞ്ഞു...പേടിച്ചിട്ടാണ് കൈകൾ കൂട്ടി പിണക്കുന്നുണ്ട് പെണ്ണ്... അനന്തന് അവളുടെ കാട്ടികൂട്ടലുകൾ കണ്ടിട്ട് ചിരിവന്നു... എങ്കിലും അവൻ പുറത്ത് കാട്ടിയില്ല..

എന്താടി നിന്നു പരുങ്ങുന്നേ.... നിനക്ക് കഴിക്കാനൊന്നും വേണ്ടേ???? അത്.... ബുക്ക്‌... അവൾ കട്ടിലിൽ വച്ച പുസ്തകത്തിലേക്ക് ഒന്ന് നോക്കി മ്മ്മ്... അതൊക്ക പിന്നെ വായിക്കാം... വല്ലതും കഴിക്കാൻ നോക്ക് വന്ന്.. മ്മ്... നാൻ വരെ... നിങ്കൾ പൊയ്ക്കോളൂ അവൻ കണ്ണ് കൂർപ്പിച്ചോന്ന് നോക്കി... ഒരുകൈകൊണ്ട് അവളെ നോക്കിയൊന്നു മീശ പിരിച്ചു അവളിതെന്തെന്ന മട്ടിൽ വീണ്ടും കണ്ണ് മിഴിഞ്ഞു നോക്കി ഏൻ നീങ്ക ഇപ്പിടി പാക്കിറെ??? ഇതൊന്നുമല്ലല്ലോ നി കുറച്ചുമുന്നേ വിളിച്ചേ..... എഹ്??? ന്തേ..... നീങ്കൾ എന്നെന്നമോ സ്വള്ളരെ.... ആണ എനക്കൊന്നുമെ പുരിയലെ...പെണ്ണ് ചുണ്ട് ചുളിക്കികൊണ്ട് പറഞ്ഞു.. മ്മ്മ്.. മ്മ്... ഇവിടെ നിന്നു തിരിഞ്ഞ് കളിക്കാതെ വന്ന് കഴിക്കടി...

അവൻ സ്വരം കടുപ്പിച്ചു.. വരെ... ആണ.. നിങ്കൾ പോകു... അതുക്കപ്പുറം നാൻ വരെ....അവൾ കണ്ണ് കൂർപ്പിച്ചു നീലുവിനെ അവൻ ഒന്ന് ചൂഴ്ന്ന് നോക്കി.... പിന്നെ നാക്കൊന്നു ചുണ്ടിന്റെ സൈഡിൽ മുട്ടിച്ചുകൊണ്ട് കള്ളത്തരം കണ്ടുപിടിച്ചപ്പോളൊന്നു ഒരു ചിരിയോടെ തലയാട്ടി... പെണ്ണൊന്നു ചുണ്ട് വളോചോദിച്ചു ഒരു സൈഡിലേക്ക് കോട്ടി.... പിന്നെ വാശിയോട് മുന്നോട്ട് നടന്നു...വാതില്കളെത്തിയതും അനന്തൻ മാറാതെ അവിടെ തന്നെ നിൽക്കുന്നകണ്ടു അവളൊന്ന് നോക്കി...അവനെ കടന്നുപോകാൻ എന്തോ അവൾക്കൊരു പേടി തോന്നി.... വേറൊന്നുമല്ല... അടുത്ത ചെവികൂടി പൊന്നാക്കിയാലോ മാറുങ്കോ... എനക് പോകവേണം.. പൊയ്ക്കോ.... ഞാനിവിടെ ഒതുങ്ങിയല്ലേ നിൽക്കുന്നെ....

ഇത്രേം സ്ഥലം പൊരേ തമ്പുരാട്ടിക് പോകാൻ... ഒഴിഞ്ഞ സ്ഥലത്തേക്ക് കണ്ണുകട്ടി കൊണ്ട് അനന്തൻ ചോദിച്ചു... അവസാനം നിവർത്തിയില്ലെന്നപ്പോൾ അവൾ ചുണ്ടുചുളിക്കി അവിടെ നിന്ന് താളം ചവിട്ടി... മ്മ്മ്... ഇനി ഇത് ചവിട്ടി പൊളിക്കാൻ നിൽക്കണ്ട ധാ പൊയ്ക്കോ... അനന്തൻ വാതിൽക്കൽ നിന്നും മാറി നിന്നുകൊണ്ട് പറഞ്ഞു.... കുഞ്ഞിച്ചുണ്ടോന്നു കൂർപ്പിച്ചു അവളൊന്ന് സംശയിച്ചു നോക്കി... പിന്നെ വേഗം പുറത്തേക്ക് ഇറങ്ങി.... അനന്തനെ കഴിഞ്ഞ് പോകാൻ ആയതും പെട്ടെന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു ഒഹ്... കടവുളേ വീണ്ടും പിടിച്ചിട്ടിയ.... ആഹ്..... ഏൻ കൈ വിടുങ്കോ.... നിന്നു ചിണുങ്ങി പെണ്ണ് കുറച്ചുമുന്നേ മുകളിൽ വച് ഭയങ്കര ശൗര്യമായിരുന്നല്ലോ... എന്തേയ് അതൊക്കെ ആവിയായി പോയോ ഇപ്പൊ??? കൊഞ്ചം കൈ എടുത്തിടുങ്കോ....ഇത്‌ റൊമ്പ കഷ്ടമാ ഇറുക്ക്‌... പെണ്ണ് ചുണ്ട് പുറത്തേക്കുന്തി തല കുനിച്ചു ഇങ്ങോട്ട് നോക്കടി... ഡീ.. മ്മ്...

എന്നവേണം ഉണക്?? പെണ്ണ് ഇഷ്ടപെടാത്തെപോലെ ചോദിച്ചു... അപ്പോളും അനന്തൻ അവളുടെ കയ്യുടെ മേലുള്ള പിടി അയച്ചിരുന്നില്ല.. ഇനി മേലാൽ... നേരത്തെ ചെയ്തപോലെ എന്തെങ്കിലും വേലതരവുമായിട്ട് എന്റെ പരിസരത്തെങ്ങാനും കണ്ടാലുണ്ടല്ലോ... നിന്റെ അടുത്ത ചെവികൂടി ഞാൻ പൊന്നക്കും..... ആ കുഞ്ഞുമുഖം വീർതുതന്നെ ഇരുന്നു.... ഇടങ്കന്നിട്ട് നോക്കുന്നുമുണ്ട് എന്താടി... പറഞ്ഞത് കേട്ടോ???... അവളൊന്നും മിണ്ടിയില്ല കേട്ടോടി ഉണ്ടക്കണ്ണി.... മ്മ്മ്മ്... പതിയെ തലയാട്ടി... മ്മ്മ്മ്മ്.... ന്നാൽ പൊയ്ക്കോ.. അവളെ ഒന്ന് ചൂഴ്ന്ന് നോക്കികൊണ്ട്‌ അവൻ കൈ യിലെ പിടി അയച്ചു.. കടവുളേ... കൈ എടുക്കേണ്ട താമസമെ ഉണ്ടായുള്ളൂ.... ഓടിപെണ്ണ്... ഒരു ചിരിയോടെ അവനും പുറകെ ചെന്നു ****************

അനന്താ... ഇന്ന് മേലെടത് വരെ പൊയിന്നൂട്ടോ അമ്മ...കല്യാണത്തിന് ഒത്തൊരു ദിവസം കുറിപ്പിക്കാനായി... ഭക്ഷണം കഴിഞ്ഞ് ഉമ്മറത്തേക്ക് വന്നിരുന്ന അനന്തന്റെ അടുത്തേക്ക് വന്ന് സുഭദ്രമ്മ പറഞ്ഞു മ്മ്മ്...പുറത്തേക്ക് തന്നെ നോക്കിഇരുന്നുകൊണ്ട് അവനൊന്നു മൂളി.. ദിവസം കുറുപ്പിച്ചു കിട്ടി.... വരുന്ന ഞായറാഴ്ച... ഞായറാഴ്ച്ചയോ.... അതിനിനി കഷ്ടി ഒരാഴ്ചയല്ലേ ഉള്ളു അമ്മേ.... ഇത്രക്ക് തിടുക്കപെടണോ??? നീട്ടികൊണ്ട് പോയിട്ടെന്തിനാ മോനെ... എന്നായാലും വേണ്ടതല്ലേ... എനിക്കവളെ ഇത്രേം വേഗം നിന്റെ പെണ്ണായിട്ട് കാണണണം... അവരോരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു... മ്മ്മ്മ്.... അമ്മയുടെ ഇഷ്ടംപോലെ... അവളോട് പറഞ്ഞോ അമ്മേ??? ഇല്ല...

ഇന്ന്‌ കിടക്കാൻ നേരം പറയാമെന്നു കരുതി മോനെ... മ്മ്മ്മ്മ് പിന്നെ മോനെ... അമ്മ പറഞ്ഞില്ലേ മോളുടെ പഠിത്തകാര്യം... അത് മോൻ എന്തേലും അന്വേഷിച്ചോ??? മ്മ്... ഇതിപ്പോ വർഷം കഴിയാറായില്ലേ അമ്മേ.... ഇനി കുറച്ച് മാസങ്ങലൂടെ അല്ലെ ഉള്ളു... അതുവരെ ഇങ്ങിനെ പോട്ടെ... അടുത്തവർഷം അഡ്മിഷൻ എടുക്കാം... അവൾക്കെത ഇഷ്ടപ്പെട്ടതെന്നുവച്ചാൽ പഠിപ്പിക്കാം നമുക്ക്... എന്തേയ്??? അതുപോരെ?? അവരോരു ചിരിയോടെ എല്ലാം കേട്ടിരുന്നു.... മോനെ... എന്താ അമ്മേ??? നീലു മൊലൊരു പാവമാ... ഈ പൊട്ടിത്തെറിച്ചുള്ള നടപ്പും വാർത്തനവുമേ ഉള്ളു... ഇനിയെങ്കിലും എന്റെ മോൻ കുട്ടിയെ വിഷമിപ്പിക്കരുത്ട്ടോ... അത് സഹിക്കില്ല... പാവമാ....

അവരനന്ദന്റെ അടുക്കലേക്കു വന്ന് തലയിൽ ഒന്ന് തഴുകികൊണ്ട് പറഞ്ഞു അവൻ മെല്ലെ ആ കൈകൾ പിടിച്ചെടുത്ത് അവന്റെ കൈക്കുള്ളിൽ വെച്ചു.... ഞാനായിട്ടൊരിക്കലും അമ്മയുടെ നീലുവിനെ സങ്കടപെടുത്തില്ല പൊരേ.... പിന്നെ അവളൊരു കൊച്ചുകുട്ടിയല്ലേ അമ്മേ... ഞാനവളെ അങ്ങിനൊന്നും കണ്ടിട്ടുമില്ല....എനിക്ക് കുറച്ച് സമയം വേണ്ടിവരും.... അവനൊന്നവരെ നോക്കി പുഞ്ചിരിച്ചു.... എന്നുപറഞ്ഞു സങ്കടപെടുത്തില്ല... പൊറേ മ്മ്മ്മ്.... അവരും പുഞ്ചിരിയോടെ തലയാട്ടി.... മ്മ്.. ന്നാൽ അമ്മ പോയി കിടന്നോളു... ഞാനും കിടക്കാൻ പോകുവാ അവൻ എഴുനേറ്റ് കൊണ്ട് പറഞ്ഞു.. ദിവസങ്ങൾ കഴിഞ്ഞ് കൊണ്ടിരുന്നു.....

കുഞ്ഞ് കുഞ്ഞ് കുറുമ്പുകളുമായി നീലാംബരി അനന്തന്റെ പുറകെ പുറകെത്തന്നെ കൂടി... പുറമെ ഗൗരവം കാട്ടുമെങ്കിലും മനസുകൊണ്ട് അവനും അതൊക്കെ ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു... സാധാരണ പെൺകുട്ടികളെ പോലെ കല്യാണം അടുക്കുമ്പോളുള്ള ടെൻഷനും കാര്യവും ഒന്നും നീലാംബരിക് തോന്നിയില്ല... അവൾ പഴയപോലെ തന്നെ പാറിപറന്ന് നടപ്പാണ്.... അടുത്തുള്ള അമ്പലത്തിൽവച്ചു തന്നെ താലിക്കെട്ട് മതിയെന്ന് സുഭദ്രമ്മ തീരുമാനിച്ചിരുന്നു... അതിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളൊക്കെ ഏകദേശം പൂർത്തിയായി....ഇനി വെറും രണ്ടുനാൾ മാത്രം ബാക്കി ****************

അഹ്.... ഇവിടെ വന്നിരിക്ക നീലുവേ നിയ്യ്.... എവിടൊക്കെ നോക്കി അപ്പാമ്മ... എന്തിനാ കുട്ടി ഈ രാത്രി ഇവിടെ വന്നിരിക്കുന്നെ???... ദേ അടുത്ത ദിവസം കല്യാണമാണ്... വെറുതെ മഞ്ഞുകൊണ്ട് വല്ല അസുഖവും വരുത്തി വക്കല്ലേ കുട്ടി അടുക്കളപ്പുറത്തും വീട്ടിനകത്തും ഒന്നും നീലലാംബരിയെ കാണാതെ വന്നപ്പോൾ തിരക്കി വന്നതാണ് സുഭദ്രാമ്മ... ആൾ ഉമ്മറത്തെ സോപനത്തിൽ വന്നിരിപ്പാണ് .... രാത്രി ആയാൽ പുറത്തേക്കിറങ്ങാത്തവളാണ് ഇപ്പൊ ഇവിടെ വന്നിരിക്കുന്നത്.. അവൾ നിഷ്കളങ്കമായി ഒന്ന് നോക്കി ചിരിച്ചു.... പിന്നെ വീണ്ടും നോട്ടം പുറത്തേക്കായി... എന്താ... എന്താമ്മേ... പതിവില്ലാതെ ഈ സമയത്ത് രണ്ടുപേരുടെ ഇവിടെ???

ഉമ്മറത്തേക്ക് വന്ന അനന്തൻ അവരോടായി ചോദിച്ചു... ദേ ഇവിടൊരാൾ പതിവില്ലാതെ ഇവിടെ വന്നിരിക്ക.... നോക്കിയേ അവൻ അവളെ ഒന്ന് നോക്കി... പുറത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്... അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു... പിന്നെ അവളുടെ നോട്ടം പോകുന്ന വഴിയേ ഒന്ന് നോക്കി.. തെളിഞ്ഞു നിൽക്കുന്ന രണ്ട് താരകങ്ങൾ... അവൾ അതിലേക് തന്നെ നോക്കി ഇരിപ്പാണ്... അവൻ മനസിലാകാതെ അവളുടെ മുഖത്തേക്കൊന്നുകൂടി നോക്കി.... ആ മിഴികൾ രണ്ടും സജലമായിരുന്നു... കുറുമ്പ് മാത്രം തെളിഞ്ഞു നിന്നിരുന്ന ആ ഉണ്ടക്കണ്ണുകളിൽ ആദ്യമായി മറ്റെന്തൊക്കെയോ വികാരങ്ങൾ തെളിഞ്ഞു കണ്ടു.... അത്രയും നാൾ കണ്ട കുറുമ്പുകാരി പെണ്ണിൽനിന്നും ഒത്തിരി വ്യത്യാസങ്ങൾ ഉള്ളതുപോലെ.....

അവൻ നോട്ടം മാറ്റി സുഭദ്രാമ്മയെ ഒന്ന് നോക്കി... അവരും ഒന്നും മനസിലാവാതെ നീലാംബരിയെതന്നെ നോക്കി നിൽപ്പാണ് നീലാംബരി....അവനൊന്നു വിളിച്ചു അവളൊന്ന് തിരിഞ്ഞു നോക്കി.... എന്താ... ഉറങ്ങണ്ടേ നിനക്ക്??? എത്ര നേരായി ഇവിടിരിക്കുന്നു ചെല്ല് പോയി കിടക്ക്... അവളൊന്നും മിണ്ടാതെ ഒരു ചിരിമാത്രം സമ്മാനിച്ചുകൊണ്ട് എഴുനേറ്റ് അകത്തേയ്ക് നടന്നു... സുഭദ്രമ്മ അവൾക്കെന്തുപറ്റിയെന്നറിയാതെ ആകെ വിഷമിച്ചു.. മോനെ നീലുമോൾ.. ഒന്നുമില്ലമേ.... ചിലപ്പോൾ ബാലമ്മമ്മയെ ഒക്കെ ഓർത്ത് കാണും... അമ്മ അങ്ങോട്ട് ചെല്ല്... നാളെ പുലർച്ചെ എഴുഴുന്നേൽക്കണ്ടേ.. ചെല്ല്...

അവൻ അവരുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു അനന്തൻ അങ്ങിനെ പറഞ്ഞെങ്കിലും സുഭദ്രമ്മയുടെ മനസ്സിൽ ഒരു വല്ലായ്മ കടന്നുകൂടി... അവൾക്കെന്തുപറ്റിയെന്നറിയാതെ വേവലാതിയോടെ അവർ പതിയെ അകത്തേയ്ക് നടന്നു... അവർ പോയി കഴിഞ്ഞതും അനന്തൻ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നു... സമയം കടന്ന് പോകും തോറും പഴയ ഓരോ ഓർമ്മകൾ അവന്റെ മനസിലേക്ക് കടന്ന് വന്നുകൊണ്ടിരുന്നു....കസേരയിലേക്കൊന്നുകൂടി ഒന്നുകൂടി ഒന്ന് അമർന്നിരുന്നുകൊണ്ട് കണ്ണുകൾ മെല്ലെ അടച്ചു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story