നീലാംബരം: ഭാഗം 9

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അനന്തൻ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നു... സമയം കടന്ന് പോകും തോറും പഴയ ഓരോ ഓർമ്മകൾ അവന്റെ മനസിലേക്ക് കടന്ന് വന്നുകൊണ്ടിരുന്നു....കസേരയിലേക്കൊന്നുകൂടി ഒന്നുകൂടി ഒന്ന് അമർന്നിരുന്നുകൊണ്ട് കണ്ണുകൾ മെല്ലെ അടച്ചു. **************** അനന്തനൊപ്പം തിരുനടയിൽ ഭാഗവതിയെ പ്രാർത്ഥിച്ചുനിൽക്കുമ്പോഴും ഇടയ്ക്കിടെ നീലാംബരിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ അനന്തന്റെ മേൽ പാറിവീനുകൊണ്ടിരുന്നു.... അവനെ ആദ്യമായി കാണുമ്പോലെ... ഇടക്കൊന്നു ആ കള്ളനോട്ടം അനന്തൻ കയ്യോടെ പിടിച്ചു.... കണ്ടുവെന്ന് മനസിലായതും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോലെ നിന്നു പെണ്ണ്....

അനന്തനൊന്നു കൂർപ്പിച്ചു നോക്കി.... പിന്നെ ഒരു പുഞ്ചിരിയിൽ ആ കവിളിലെ നുണക്കുഴികൾ പതിയെ തെളിഞ്ഞു വന്നു ...ഒരുവേള അനന്തനും നോക്കി ആകെ മൊത്തം ഒന്ന് സുന്ദരിയായിട്ടുണ്ട് പെണ്ണ്.... സ്വർണ കരയുള്ള സെറ്റുമുണ്ട് ഭംഗിയായി ഉടുപ്പിച്ചിട്ടുണ്ട്.... രണ്ട് മൂന്നു മാലകളും അണിഞ്ഞിട്ടുണ്ട്... പഴക്കം ചെന്നതാണ്.... അമ്മയുടേത് തന്നെ ആകണം... അരയിൽ കാശിന്റെ സ്വർണ്ണ അരപ്പട്ട ചുറ്റിയിരിക്കുന്നു.... കയ്യിലും കുറച്ചു വളകൾ മാത്രം.... എന്നിരുന്നാലും ഒരു നിലവിളക്ക് കത്തിനിൽക്കുന്ന ശോഭയോടെ നിൽപ്പുണ്ട് പെണ്ണ്.... സാരിയുടെ സ്വർണ്ണ കര അവളുടെ മുഖത്തിന്‌ ഒരു പ്രത്യേക ശോഭ കൂട്ടി.. അനന്ത.... വാ മോനെ മുഹൂർത്തിനുള്ള സമയമായി...

പുറകിന്നു ശബ്ദം താഴ്ത്തി അനന്തന് കേൾക്കാൻ പാകത്തിനായി മാത്രം സുഭദ്രമ്മ പറഞ്ഞു... അതുകേട്ടതും അവനും വേഗം നോട്ടം മാറ്റി... ഒന്നുകൂടി ഭാഗവതിയെ നോക്കിയൊന്നു കണ്ണടച്ച് പ്രാർത്ഥിച്ചു. ദേവിയെ തൊഴുതു രണ്ടുപേരും അമ്പലനടയിൽ ഒരുക്കിയിരുന്ന കതിര്മണ്ഡപത്തിലേക്ക് കയറി....നീലാംബരിയുടെ കണ്ണ് ചുറ്റും നിൽക്കുന്ന ബന്ധുക്കളിൽ മാറി മാറി വീണുകൊണ്ടിരുന്നു... ക്ഷണിക്കപ്പെട്ട ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അവിടെ ഉണ്ടായിടുന്നത്.....ആ ഉണ്ടക്കണ്ണുകൾ ആള്ക്കൂട്ടത്തിനിടയിൽ വെറുപ്പോടെ തന്നെ നോക്കുന്ന മാലതിയിൽ എത്തിനിന്നതും അത്രയും നേരം വിരിഞ്ഞുനിന്ന പുഞ്ചിരി ഒന്ന് മങ്ങി....

അവൾ കണ്ടുവെന്ന് മനസിലായതും അവർ അവക്ഞ്ഞ യോടെ ഒന്ന് നോക്കി മുഖം ഒന്ന് വെട്ടിതിരിച്ചു. തൊട്ടടുത്തുതന്നെ അസൂയയും ദേഷ്യവും മുറ്റി നിൽക്കുന്ന മുഖത്തോടെ അശ്വതിയും അവളെത്തന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്... നീലാംബരി പതിയെ മുഖം താഴ്ത്തി....പിന്നെ കണ്ണ് മാത്രം ഉയർത്തി ഒന്ന് അനന്തനെ നോക്കി... അനന്തൻ ഭാവഭേദം ഒന്നുമില്ലാതെ ഒരു പുഞ്ചിരിയോടെ തന്നെ നിൽപ്പാണ്... താലി കെട്ടിക്കോളൂ.... പൂജാരിയുടെ വാക്ക് കേട്ടതും അവൾ വേഗം നോട്ടം മാറ്റി... പിന്നെ സുഭദ്രമ്മക്കായി കണ്ണുകൾ പരതി... അവളുടെ വെപ്രാളം കണ്ടെന്നോണം വിദ്യ അവളുടെ അടുത്തേക്ക് വന്നു.... ഒരുചിരിയോടെ അവൾക്കരികിലായി നിന്നുകൊണ്ട് ഒന്നുമില്ലെന്ന രീതിയിൽ ഒന്ന് കണ്ണുകൾ ചിമ്മി..

അപ്പോഴേക്കും അനന്തൻ മഞ്ഞചരടിൽ കോർത്ത ആലിലതാലി അവളുടെ കഴുത്തിനോട് ചേർത്തുവച്ചു...ആ ഉണ്ടക്കണ്ണുകൾ സന്തോഷത്തോടെ വിടർന്നു.... പ്രാർത്ഥിക്കാൻ പോലും മറന്ന് അനന്തന്റെ മുഖത്തുതന്നെ നോക്കി നിന്നു പെണ്ണ്..... അവന്റെ ചുണ്ടിലും നീലാംബരിക്കുവേണ്ടി ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... താലിക്കെട്ട് കഴിഞ്ഞ് രണ്ടാളും വീണ്ടും അമ്പലത്തിനുള്ളിലേക് തിരികെ കടന്നു... ദേവിയെ തൊഴുതു.......തിരുനടക്ക് ചുറ്റും 3 തവണ വലം വെച്ചു.പ്രദക്ഷിണം വക്കുമ്പോഴും അനന്തൻ കരുതലോടെ ആ കൈകളെ ചേർത്ത് പിടിച്ചിരുന്നു... ചേർത്ത് പിടിച്ച കൈകളിൽ കൗതുകത്തോടെ നോക്കി അനന്തന്റെ നീലുപെണ്ണും. ****************

നിലവിളക്കും വാങ്ങി ആ വീടിന്റെ മരുമകളായി പടികയറുമ്പോളും നീലാംബരിയുടെ മനസ്സിൽ സന്തോഷത്തിന് അതിരില്ലായിരുന്നു....... വിളക്ക് പൂജമുറിയിൽ വച് തിരിഞ്ഞപ്പോളേക്കും മധുരം കഴിപ്പിക്കലിന്നായി സുഭദ്രമ്മ രണ്ടാളെയും ഹാളിലേക് കൂട്ടികൊണ്ട് വന്നു...രണ്ടാളെയും കസേരകളിലായിരുത്തികൊണ്ട് സുഭദ്രമ്മ മധുരം നൽകി...വിടർന്ന പുഞ്ചിരിയോടെ നീലാംബരി സുഭദ്രാമ്മയെ നോക്കി....അധികം ആളുകൾ ഇല്ലെങ്കിലും ഉള്ളവർ ഓരോരുത്തരായി മധുരം അവർക്ക് നൽകി... നീലാംബരി എല്ലാപേർക്കും നിറഞ്ഞ പുഞ്ചിരി തിരികെ നൽകി... അതിനിടയിലും ഇടയ്ക്കിടെ കണ്ണുകൾ അനന്തനെ തേടി...

അനന്തൻ എല്ലാപേരോടും ചിരിച്ചു സംസാരിക്കുന്നുണ്ട്...അവളുടെ ഉണ്ടക്കണ്ണുകൾ കൗത്തുക്കത്തോടെ അനന്തന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്നു... അവിടെയൊന്നുംതന്നെ അവൾ മാലതിയെയും അശ്വതിയെയും കണ്ടില്ല... തന്നോടുള്ള ഇഷ്ടക്കേടുകാരണം.. വീട്ടിലേക്കു വരാതെ അവർ തിരികെ പൊയ്ക്കാണുമെന്നു അവൾ ഊഹിച്ചു. അത്രയും സന്തോഷത്തിനിടയിലും അതവളെ ഒന്ന് വേദനിപ്പിച്ചു. ഏകദേശം ഉച്ചയോടെ വീട്ടിലെ ബന്ധുക്കളൊക്കെ ഒതുങ്ങിയിരുന്നു...... താലികെട്ടുകഴിഞ്ഞു ചെറിയൊരു സദ്യ അമ്പല സദ്യാലയത്തിൽ തന്നെ ഒരുക്കിയിരുന്നു... അതുകൊണ്ടുതന്നെ ഉച്ചക്ക് ആഹാരം കഴിക്കാൻ ആരും പിന്നെ താല്പര്യപ്പെട്ടില്ല....

അനന്തൻ ആൾക്കാരൊക്കെ ഒരുവിധം ഒഴിഞ്ഞപ്പോഴേക്കും മുകളിലെ റൂമിലേക്കു പോയി... സാരിയും ആഭരണങ്ങളും ഒക്കെയുമായി നീലാംബരിയും ആകെ വശംകെട്ടിരുന്നു... അവൾ നേരെ സുഭദ്രമ്മയുടെ റൂമിലേക്ക് പോയി...അവിടെ അവർ അലമാരയിൽ എന്തൊക്കെയോ എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു.... നീലാംബരി നേരെ പോയി അവരെ പുറകിന്നു ചുറ്റി പിടിച്ചു.... ഹോ... പേടിച്ചുല്ലോ കുട്ടിയെ... എത്ര വട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് പറയാണ്ട് പുറകിന്നു വന്നിങ്ങനെ ചുറ്റിപിടിക്കരുതെന്നു.. അവളൊന്ന് ചിണുങ്ങിക്കൊണ്ട് അവരുടെ പുറംതോളിലേക്ക് തലചായ്ച്ചു... ഹാ.... ഇതൊക്കെ മാറ്റണ്ടേ... ഇങ്ങിട്ട് വന്നേ അപ്പാമ്മ സഹായിക്കാം.. സുഭദ്രമ്മ അവളെ മുന്നേലേക്ക് കൈപിടിച്ചു നിർത്തി..

മുഖം ചുളിച്ചു ഒന്ന് മടിച് നിന്നു നീലാംബരി.... കണ്ണുകളിൽ ഷീണം തെളിഞ്ഞു കാണാം വേണ അപ്പാമ്മ.. എനക്ക് തൂക്കം വരുത്... ഞാൻ കൊഞ്ചം പടുക്കട്ടുമാ... അതുക്കപ്പുറം ഇതേ എല്ലാം മാറ്റിടാം ഹാ... നല്ല കാര്യം ഈ ചേലയെല്ലാം ചുറ്റിയിട്ടാണോ നിയ്യ് ഉറങ്ങാൻ പോണേ കുട്ടി... അടങ്ങി നിക്കങ്ങിട്... ദേ ഇത്‌ മാറിയുടുത്തിട്ടു മേലെ പോയി കിടന്നോ.. അവരോരു ധാവണി എടുത്ത് കട്ടിലിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.. മേലായാ.... അവളൊന്ന് മുഖം ചുളിച്ചു... പിന്നെ മെല്ലെ താഴേക്ക് നോക്കി നിന്ന് നഖം കടിച്ചു.. പിന്നല്ലാതെ..... ദേ നീലുവേ കളിക്കാൻ നിക്കാണ്ട് വേഗം മാറിയടുത്തു മേലേക്ക് പൊയ്ക്കോളൂട്ടോ... അപ്പാമക്കും ഒന്ന് നടുനിവർത്തനം... രാവിലെ തുടങ്ങിയ പാച്ചിലാ...

പിന്നെ കട്ടായം കാണിച്ചിട്ടും കാര്യമില്ലന്ന് നീലാംബരിക്ക് മനസിലായി... സുഭദ്രമ്മ അവൾ ഉടുത്തിരുന്ന സെറ്റുമുണ്ടുമെല്ലാം മാറ്റിയുടക്കാൻ സഹായിച്ചു... ആഭരണങ്ങളും അഴിച്ചെടുത്ത് ഒരു ചെറിയ പെട്ടിയിൽ വെച്ചു.... പതിവിലും ഉപരിയായി രണ്ട് വളകളും ഒരു മാലയും പിന്നെ അനന്തൻ കെട്ടിയ താലിയും മാത്രം അവളുടെ ദേഹത്ത് പറ്റികിടന്നു... അപ്പമ്മാ...എതുക്ക് എനക്ക് ഇന്ത വളയെ എല്ലാം... നീങ്ക മട്ടും വച്ചാ പോതും.. അവൾ രണ്ടുകയ്യും സുഭദ്രമ്മക്ക് നേരെ നീട്ടി.. അത് കിടക്കട്ടെ നീലുവേ....ഇനി ഇതൊക്കെ ഇടണം കേട്ടോ അപ്പമ്മേട സുന്ദരിക്കുട്ടി.... സുഭദ്രാമ്മ നീലാംബരിയുടെ രണ്ടുകയ്യും കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.. എന്നിട്ടും പെണ്ണ് മുഖം ചുള്ക്കി എന്തെ.....

ഇഷ്ടയില്ലേ നീലുവേ.... അവൾ ഇഷ്ടായി എന്ന രീതിയിൽ ഒന്ന് തല കുലുക്കി...."ആണ എനക്ക് എന്നോടെ കുപ്പിവള താൻ റൊമ്പ പുടിക്കും.". അതിനെന്താ... കുറച്ചുസം എന്റെ നീലു ഇതൊക്കെ ഒന്ന് ഇട്.. അപ്പാമ്മ കാണട്ടെന്റെ സുന്ദരികുട്ടീനെ... അതുകഴിഞ്ഞ് കുപ്പിവളയൊക്കെ നമുക്ക് ഇടാട്ടോ... മ്മ്മ്... അവൾ വേഗം സന്തോഷത്തോടെ തലകുലുക്കി.. മ്മ്... എന്നാൽ കുട്ടി പോയികിടന്നോളു... ഒന്നുറങ്ങി എഴുനേൽക്കുമ്പോളേക്കും ക്ഷീണമൊക്കെ മാറും കേട്ടോ... ആ പിന്നെ ധാ ഇതൂടി കൊണ്ടുപോയിക്കോളൂ... ഇതും എന്റെ നീലുന് ഉള്ളതാ... ആഭരണപെട്ടി അവളുടെ കയ്യിലെക് വച്ചുകൊടുത്തു സുഭദ്രമ്മ.. നീലാംബരി സംശയത്തോടെ അതിലേക്കും സുഭദ്രമ്മയുടെ മുഖത്തേക്കും മാറി മാറി നോക്കി..

വച്ചോളു നീലുവേ... അപ്പാമ്മ സന്തോഷത്തോടെ തരുന്നതല്ലേ... എനിക്ക് വേറാരാ ഉള്ളെ ഇതൊക്കെ കൊടുക്കാൻ... മോളുത്തന്നെ സൂക്ഷിവചോളൂട്ടോ.... പറഞ്ഞുകൊണ്ട് അവളുടെ നെറുകിൽ ഒരു മുത്തം കൊടുത്തു അവർ.. അപ്പാമ്മ... ഇന്ത ഗോൾഡ് ഒക്കെ നീങ്ക സൂക്ഷിച്ചാൽ പോതും... എനക്ക് അതൊന്നും തെരിയവേ ഇല്ലൈ... ആഹാ... സൂക്ഷിക്കാൻ ഒന്നുല്ല... മുറിയിലെ അലമാരയിൽ വച്ചങ്ങു പൂട്ടിയാൽ മതി... പിന്നെ... കൊച്ചുകുട്ടിയല്ലേ... നിന്ന് തിരിഞ്ഞു കളിക്കാതെ പോയെ നീലുവേ നി... സുഭദ്രമ്മ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു അതുകേട്ടതും പെണ്ണൊന്നു ചുണ്ടും കണ്ണും കൂർപ്പിച് പരിഭവത്തോടെ സുഭദ്രാമ്മയെ നോക്കി.....പിന്നെ പതിയെ റൂമിന് പുറത്തേക്കു നടന്നു...

അതിനിടക്കും പോകണോ എന്ന രീതിയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. **************** അനന്തൻ മുകളിലേക്ക് വന്നപാടെ ഫ്രഷ് ആയി വസ്ത്രമെല്ലാം മാറ്റി ഒരു കാവി ലുങ്കിയും ടീ ഷർട്ടും എടുത്തിട്ടു... രാവിലെ മുതലുള്ള ഒരു അലച്ചിലിന്റെ ആകണം ക്ഷീണം നന്നായിട്ടുണ്ട്... മെല്ലെ ബെഡിലേക്ക് ഒന്നിരുന്നു... രണ്ടുകയികളും ബെഡിലേക്കൂന്നി ... കുറച്ചുനേരം മുഖം തിരിച് ജനാവാതിലിലൂടെ പടിഞ്ഞാറൻ കാറ്റിൽ ആടിയുലയുന്ന മരങ്ങളെ ഒന്ന് നോക്കി... ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയാണ്... ഇടയ്ക്കൊക്കെ ഒരു തോർച്ച ഉണ്ടെന്നല്ലാതെ മഴക്കൊരു കുറവും വന്നിട്ടില്ല... രാവിലെ ഒന്ന് തോർന്നു നിന്നിരുന്നു... ഇപ്പോൾ ഉച്ചയോടെ ശക്തിപ്രാപിച്ചിട്ടുണ്ട്....

കുറച്ചു നേരം ആ മഴയിലേക് തന്ന മിഴിനട്ടു... എന്തോ അന്നേരം നീലാംബരിയുടെ കുറുമ്പുനിറഞ്ഞ മുഖം അവന്റെ മനസിലേക്ക് ഓടിയെത്തി.... ഇന്നലെ കണ്ട ഭാവമേ അല്ലായിരുന്നു... ഇന്ന്‌ തികച്ചും പഴയ കുറുമ്പി തന്നെ ആയിരുന്നു... ഇന്നലെ രാത്രിയിലെ അവളുടെ പെരുമാറ്റം ചെറിയൊരു ആശങ്ക ഉണ്ടാക്കി.... ഇന്നേവരെ അങ്ങിനെ കണ്ടിട്ടില്ല പെണ്ണിനെ... എപ്പോളും പൊട്ടിത്തെറിച്ചു കുറുമ്പുകാണിക്കുന്നതിനപ്പുറം ഒരു ഭാവം.... അനന്തൻ ആ ഓർമയിൽ ഒന്ന് നിശ്വസിച്ചു.. അപ്പോളേക്കും വാതിൽക്കൽ പാദസ്വര കിലുക്കം കേട്ടു....അവൻ ഒന്ന് തിരിഞ്ഞ് വാതിക്കലേക്ക് നോക്കി.. അവിടെനിന്നു കണ്ണുകൊണ്ട് ഓരോ ഗോഷ്ടി കാണിക്കുന്നുണ്ട്....

അനന്തൻ നോക്കുന്നത് കണ്ടതും ഒരുചിരി മുഖത്ത് വരുത്തി.... അനന്തൻ അവൾ എന്ത് ചെയ്യുമെന്നറിയാനായി ചുണ്ടിലൊളിപ്പിച്ച ചിരിയുമായി അവളെത്തന്നെ നോക്കിയിരുന്നു... അവൻ ഒന്നും പറയാതിരിക്കുന്നത് കണ്ടതും നീലാംബരി സഹികെട്ടു... അവസാനം അവൾത്തന്നെ ചോദിച്ചു.. നാൻ ഉള്ളെ വരട്ടുമാ?? അവനൊന്നു കൂർപ്പിച്ചു നോക്കി... ആ നോട്ടത്തിനർത്ഥം മനസിലായപോലെ നീലാംബരി വേഗം നോട്ടം നിലത്തോട്ടാക്കി.... പിന്നെ പതിയെ കള്ളം ചെയ്ത കുട്ടിയെപ്പോലെ ഒന്ന് കണ്ണുയർത്തി നോക്കി... അനന്തൻ അപ്പോളും അവളെത്തന്നെ നോക്കിയിരിപ്പാണ്.. നോക്കു... എനക്ക് ഉള്ളെ വരാമോ?? മ്മ്മ്....അപ്പൊ വേണമെങ്കിൽ നിനക്ക് മലയാളം പറയാൻ അറിയാമല്ലേ...

മ്മ്മ് കയറിപോര്... അനന്തൻ അവളെ കളിയാക്കും വിധം പറഞ്ഞു.... പെണ്ണൊന്നു ചുണ്ട് വളച്ചൊടിച്ച് അനന്തനെ നോക്കി.... പിന്നെ പതിയെ അകത്തേക്ക് വന്നു... സുഭദ്രമ്മ കയ്യിൽ കൊടുത്ത പെട്ടിയും പിടിച്ചാണ് നിൽപ് മ്മ്??? അവൾ അവിടത്തന്നെ നിന്ന് തിരിഞ്ഞുകളിക്കുന്നതുകണ്ടു എന്താണെന്നർത്ഥത്തിൽ അനന്തൻ മൂളി അത്.... ഇത് വന്ത് ഗോൾഡ്... അപ്പാമ്മ എങ്കിട്ടെ കൊടുത്തത് താ... മ്മ്... അതിന്??? അത്.... ഇന്ത അലമാരയ്ക്കുള്ളെ വയ്ക്ക വേണ്ടും... ന്നാൽ വച്ചോ... അവന്റെ അനുവാദം കിട്ടിയതും നേരെ അലമാരക്ക് മുന്നിലേക്ക് നടന്നു... അതിന്റെ ഡോർ തുറന്ന് ശ്രദ്ധയോടെ ഗോൾഡ്‌രുന്ന പെട്ടി ഭദ്രമായി ഒരു അറയ്ക്കുള്ളിവച് പൂട്ടി...

ചെയ്യുന്ന പ്രവർത്തിയിലുള്ള ശ്രദ്ധകൊണ്ടാകണം പെണ്ണ് കണ്ണും ചുണ്ടും കരുതലോടെന്നവിധം കൂർപ്പിച്ചാണ് നിൽക്കുന്നത്... അനന്തൻ അവളെത്തന്നെ നോക്കി.... ആകെ ഒരു മാറ്റം പോലെ... കുപ്പിവള നിറഞ്ഞു കിടന്നിരുന്ന കൈകളിൽ രണ്ട് സ്വർണ്ണ വളകൾ സ്ഥാനം പിടിച്ചിരിക്കുന്നു... കഴുത്തിൽ കിടക്കുന്ന മഞ്ചാചരട് അവളുടെ കഴുത്തിന്റെ അഴക് ഒന്നുകൂടി കൂട്ടുന്നപോലെ.... ആ കുഞ്ഞുമുഖത്ത് പതിവിലും അവളെ സുന്ദരിയാക്കും വിധം സിന്ദൂരം പരന്നിരിക്കുന്നു... അനന്തന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ മെല്ലെ തല തിരിച്ചു... ഒന്നുകൂടി ജനാലവഴി പുറത്തേക്ക് നോക്കി...പിന്നെ പതിയെ ബെഡിലേക്ക് കിടന്നു.

നീലാംബരി ഭദ്രമായി അലമാരയൊക്കെ അടച്ചു തിരിഞ്ഞതും കാണുന്നത് ബെഡിൽ കിടക്കുന്ന അനന്തനെ ആണ്... അവളുടെ കണ്ണൊന്നു മിഴിഞ്ഞു.. കടവുളേ.... ഇത്ര വേഗം തൂങ്ങിട്ടിയ... ബെഡിൽ കണ്ണടച്ച് കിടക്കുന്ന അനന്തനെ നോക്കി പിറുപിറുത്തു... അടുത്തേക്ക് പോയി നോക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ നഖം കടിച് അവിടെത്തന്നെ നിന്നു... അവൻ കണ്ണ് തുറക്കുന്നില്ലന്ന് കണ്ടതും മെല്ലെ അടുത്തേക്ക് നടന്നു.... കണ്ണടച്ച് കിടക്കുന്ന അനന്തന്റെ മുഖത്തേക്ക് തന്നെ നോക്കി.. അവൻ ഉറങ്ങുവാണോ അല്ലയോ എന്ന സംശയത്തിൽ അവളവിടെത്തന്നെ നിന്നു.... കടവുളേ നാൻ എന്ന സെയിവതു???

ഇവർ ഇവളോ വേഗമാക തൂങ്ങിവിട്ടീര്ക്കലാ... ഇനി നാൻ എങ്ക പോയി തൂങ്ങുവത്??? അവൾ മേപ്പോട്ട് നോക്കി ഓരോന്നൊക്കെ പിറു പിറുത്തു... പിന്നെ ചുണ്ട് പുറത്തേക്കുന്തി ഉറങ്ങികിടക്കുന്ന അനന്തനെ ഒന്ന് നോക്കി... നോക്കിയ നിമിഷം തന്നെ അവളൊന്ന് ഞെട്ടി പിന്നാക്കാം മാറി.. അനന്തൻ കണ്ണുതുറന്ന് അവളുടെ കോപ്രായങ്ങളൊക്കെ കണ്ട് കിടക്കുവാരുന്നു.. മ്മ്.. എന്താടി ഇവിടെ നിന്ന് പിച്ചും പേയും പറയുന്നേ??? മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നിയ്യ്??? എനക്ക് തൂക്കം വരുത്... അവൾ പരിഭവത്തോടെ പറഞ്ഞു.... നോട്ടം വേറെങ്ങോട്ടോ ആണ് അതിന്??? അത്.... വന്ത്... നാൻ എങ്ക പോയി തൂങ്കുവത്???

അനന്തൻ മനസിലായില്ലെന്നോണം ഒന്ന് പുരികം ചുളിച്ചു നോക്കി അത്.. അപ്പാമ്മ എങ്കിട്ടെ സൊള്ളിയാച്... ഇനിമേ ഉങ്ക മുറിയിൽ മട്ടും താ തൂങ്ക വേണമെന്ന്... അത് താ.. അവൾ പറഞ്ഞു നിർത്തി.... മ്മ്മ്... എങ്കില്പിന്നെ കിടന്നുകൂടെ??? എന്തിനാ അവിടെ നിന്നു താളം ചവിട്ടുന്നെ??? അത് വന്ത്.... നാൻ എങ്ക... കേറിക്കിടക്കടി... കുറെ നേരമായി അവളുടെ ഒരു തൂക്കം... അവൾ പറഞ്ഞു തീരും മുന്നേ അനന്തൻ ദേഷ്യപ്പെട്ടു അതുകേട്ടതും ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞു വന്നു... ചുണ്ടുകൾ പരിഭവിച്ചെന്നോണം പുറത്തേക്കുന്തി.... തറയിലേക് തന്നെ മിഴിനട്ടു.... കുറച്ചുനേരം അതെ നിൽപ് തുടർന്നു... നീലാംബരി.... അനന്തന്റെ ശാന്തമായ സ്വരം അവൾ മെല്ലെ മിഴികളുയർത്തി...

എന്താ കുട്ടി.....ഇവിടെ വന്ന് കിടന്നുകൂടെ നിനക്ക്??? എന്തിനാ ഇങ്ങിനെ അറച്ചു നിൽക്കുന്നെ?? അവളൊന്നും മിണ്ടിയില്ല.... മെല്ലെ മിഴികൾ ഉയർത്തി ഒന്ന് നോക്കി അനന്തന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടതും അവളും നിറഞ്ഞ കണ്ണുകളോടെ നിഷ്കളങ്കമായി ഒന്ന് പുഞ്ചിരിച്ചു.... അതുകണേ അനന്തന് അതിയായ വാത്സല്യം തോന്നി ആ പെണ്ണിനോട്... നീലാംബരിക്ക് ഉറക്കം വരുന്നുണ്ടേൽ ദേ ഇപ്പുറത്തായി കയറി കിടന്നോളു... ബെഡിന്റെ ഒഴിഞ്ഞ സ്ഥലത്തേക്ക് കണ്ണ് കാണിച്ചുകൊണ്ട് അനന്തൻ പറഞ്ഞു... ആ പുഞ്ചിരി തൂകിയ കണ്ണുകൾ കുറച്ചുകൂടി വിടർന്നു.... ഉങ്ക പക്കത്തിലാ.... വിശ്വാസം വരാതെ അവൾ ചോദിച്ചു പോയി അതേയെന്ന മട്ടിൽ അനന്തൻ തലയാട്ടി നിജമാ....

വിശ്വാസം വരാതെ അവളൊന്നുകൂടി ചോദിച്ചു... ഹാ... വന്നു കിടക്ക് കുട്ടി.. നീലാംബരി സന്തോഷത്തോടെ വേഗം ബെഡിന്റെ ചുമരിനോട് ചേർന്ന ഭാഗത്തേക്ക്‌ കയറി... അപ്പോഴും വിശ്വാസം വന്നിട്ടില്ല ആൾക്ക്.. കയ്യൊക്കെ കൂട്ടി പിണക്കുന്നുണ്ട്... പിന്നെ അനന്തനെ ഒന്ന് നോക്കി ചിരിച്ചു... അവനും മൃതുവായി ഒന്ന് ചിരിച്ചു.... പിന്നെ പതിയെ അവന് അരികിലായി കിടന്നു... പഴയ തടിക്കട്ടിലായതുകൊണ്ടുതന്നെ അതിൽ രണ്ടാൾക്ക് കിടക്കാമെന്നെ ഉള്ളു.... അകന്ന് മാറികിടക്കാൻ അധികം സ്ഥലമൊന്നുല്ല.... നീലാംബരി മുകളിലേക്കു നോക്കി കിടന്നു....അത്ര നേരം ഉറക്കം തൂങ്ങിയ കണ്ണുകൾ ഇപ്പോൾ ഒന്ന് ഇമപോലും ചിമ്മാൻ അവൾക്കാവുന്നില്ല...

അടുത്ത് കിടക്കുന്ന അനന്തന്റെ ശ്വാസോച്വാസം അവളുടെ കാതിൽ പതിച്ചുകൊണ്ടിരുന്നു.... നിമിഷങ്ങൾ കടന്നു പോയി... അവൾ പതിയെ ഒന്ന് വലത് ഭാഗത്തേക്ക്‌ ചരിഞ്ഞു.... അനന്തൻ ശാന്തമായ ഉറക്കത്തിലാണ്... ശ്വാസഗതിക്കനുസരിച്ചു അവന്റെ നെഞ്ചും അതിന്മേൽ വച്ചിരിക്കുന്ന കയ്യും ഉയർന്നു തഴുന്നുണ്ട്... അവൾ കണ്ണെടുക്കാതെ സമയങ്ങളോളം അതുതന്നെ നോക്കി കിടന്നു... പിന്നെ പതിയെ ആ ഉണ്ടക്കണ്ണുകൾ കണ്ണുകൾ അനന്തന്റെ മുഖത്തിനു നേരെ നീണ്ടു.... പെട്ടെന്ന് പെണ്ണിന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു.... അവൾ മെല്ലെ ഒന്നുകൂടി അനന്തന്നോട് ചേർന്ന് കിടന്നു... പിന്നെ കൈകൾ മെല്ലെ ഉയർത്തി അവന്റെ കണ്ണുകളിൽ പതിയെ ഒന്ന് തൊട്ടു.... കുറുമ്പോടെ കണ്ണ് കൂർപ്പിച്ചു ചുണ്ട് അകത്തേക്ക് കടിച് പിടിച് വച്ചിട്ടുണ്ട്... കണ്ണിലും മൂക്കിലും നെറ്റിയിലുമൊക്കെ മെല്ലെ തൊട്ടുനോക്കി പെണ്ണ്... പിന്നെയാ കൈകൾ മെല്ലെ തടിരോമങ്ങൾക്കിടയിൽ എന്തിനെയോ തപ്പി തിരഞ്ഞു... അനന്തന്റെ നുണക്കുഴി കവിള്കളെ തിരഞ്ഞുകൊണ്ട് അവളും പതിയെ ഉറക്കത്തിലേക്കു വീണു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story