നീലത്താമര💙: ഭാഗം 19

neelathamara

രചന: തൻസീഹ് വയനാട്

എന്റെ മുറിയിൽ കാലെടുത്തു വെക്കാൻ തുനിഞ്ഞതും... നേരിയ കൊലുസിന്റെ ശബ്ദം പെട്ടെന്ന് കാതിൽ പതിഞ്ഞു..... ഒരു സ്ത്രീ ശബ്ദവും. മുറിയിലേക്ക് കയറാതെ ഞാൻ ശബ്ദം കേട്ടിടത്തേക്ക് നടന്നു... കരണ്ട് പോയി. പക്ഷെ നിലാവെളിച്ചം മുകളിലെ നിലയിലേക്ക് നല്ലപോലെ ശോഭിക്കുന്നുണ്ട്...നടന്നു നടന്നു പടിക്കെട്ടിനടുത്തെത്താൻ ആയപ്പോഴാണ് ഒരു പുരുഷ ശബ്ദവും ഞാൻ കേട്ടത്... കൂടെ കൊലുസിന്റെ കിലുക്കവും... ഞാൻ വളരെ വേഗം നടന്നു പടിയിലേക്ക് എത്തി നോക്കിയതും...ചുമരിലൂടെ ഒരു നിഴൽ മിന്നി മാഞ്ഞു..... വളരെ പെട്ടെന്നായതിനാൽ ഞാൻ അറിയാതെ "ആരാ..." എന്നു ചോദിച്ചതും.... ആരോ എന്റെ ദേഹത്തു വന്നു തട്ടി താഴെ വീണു.. പൊടുന്നനെ അവളുടെ നിലവിളി ഉയർന്നു... "ആാാാ.....!!!!!!" അടുത്ത നിമിഷം തന്നെ കരണ്ട് വന്നതും മുന്നിൽ നിന്നലറിയ ആളുടെ മുഖത്തേക്ക് നോക്കിയതും ഞാൻ അന്തo വിട്ടു നിന്നു... രുദ്ര.? !! അവളാകെ പേടിച്ചരണ്ടിരിക്കുന്നു.. വല്ലാതെ ഭയന്നിരുന്നു...

"നീയെന്താ ഇവിടെ..? അതും.. ഈ നേരത്ത്..?" ഞാനവളെ നിലത്തു നിന്നും കൈപിടിച്ചെഴുന്നേല്പിച്ചു.. "ഏട്ടാ.. അ.. അ.... ഞാൻ... വെ.. വെള്ളം കുടിക്കാൻ എണീറ്റതാ..." "ഓ.. കരണ്ട് പോയപ്പോ പേടിച്ചോ..." "അ.. അ അല്ലാ... ഞാ.. ഞാൻ... ഇങ്ങോട്ടു വരുന്നതിനു മുൻപേ വെളിച്ചം പോയിരുന്നു.." "അതൊന്നും എനിക്ക് കുഴപ്പമില്ല.." "പടി കേറി വരുമ്പോൾ ആരോ.. ഇവിടെ നില്കുന്നുണ്ടായിരുന്നു...കറുത്തിട്ട്."അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഭീതി നിറഞ്ഞു... കണ്ണുകൾ തുറിച്ചു. അവളതു പറഞ്ഞതും... "അയ്യേ.. അതെന്റെ നിഴലാണ് അനിയത്തികുട്ടീ.. നീ പേടിക്കണ്ട.. എന്നേക്കാൾ മുൻപ് എന്റെ നിഴൽ പടിയിലെത്തിയതാ... ഒരു കൊലുസിന്റെ ശബ്ദം കേട്ടു വന്നതാ ഞാൻ. നീയായിരുന്നു അല്ലെ.. നട്ടപാതിരാക്ക് ആളെ ഞെട്ടിക്കാൻ.. ഇപ്പോൾ കുടിച്ച വെള്ളം ഇറങ്ങികാണുമല്ലോ... ബാ... ഞാൻ കൂട്ടു വരാം.." "വേണ്ട എട്ടായീ.. എനിക്കൊന്നു കിടന്ന മതി.. പേടിച്ചു പോയി.." "അപ്പോ ഞാനോ.. നിന്റെ നിഴൽ കണ്ടു ഞാനും ഭയന്നു.. ഹ്മ്മ്മ്.. എങ്കി പോയി കിടക്കാൻ നോക്ക്..."

അവളൊന്നു ശ്വാസം വിട്ടുകൊണ്ട് മുറി ലക്ഷ്യമാക്കി നടന്നു... അപ്പോഴാണ് വിച്ചുവിന്റെ ഓർമ വന്നത്.. "അതെ.. രുദ്ര... ഒന്ന് നിന്നെ..." അവൾ നടത്തത്തിനിടയിൽ തിരിഞ്ഞു നോക്കി. "എന്താ ഏട്ടാ..?" "അതേയ്.. വിച്ചുവിന്റെ കുട്ടിയെ താൻ വിളിക്കാറില്ലേ..?" "ഉവ്വ്.." "എങ്കിൽ താൻ നാളെ ആ കൊച്ചിനോടൊന്ന് രാവിലെ അമ്പലത്തിലേക്ക് വരാൻ പറയണം.." "അതെന്തിനാ..?" അവൾ സംശയത്തോടെ ചോദിച്ചു. "അവനവളെ ഒന്ന് കാണണമെന്ന്.." ഞാൻ ഒരു കണ്ണടച്ചു അവളോട് ഒരു ചിരി ചിരിച് പറഞ്ഞു. "ഓ...അങ്ങനെ.. ഏട്ടനെന്നോട് പറയാൻ മടിയായിട്ട് ആകും അല്ലെ..?" രുദ്ര തിരിച്ചൊരു ചിരിയാലെ മറുപടി തന്നു.. "അതേന്നെ.. നീ ആ കൊച്ചിനെ ഒന്ന് അവിടെ എത്തിക്കാൻ നോക്. അവനിതു വരെ ആ കൊച്ചിനെ കണ്ടിട്ടില്ലെന്ന്.. അത് കഷ്ടവല്ലേ..? അതെന്ന ഒരു ചെയ്ത്ത.. നീ തന്നെ ആലോചിച്ചു നോക്.." ഞാൻ രണ്ടു സെന്റി ഡയലോഗ് കൂടി അടിച്ചപ്പോൾ അവൾ ഫ്ലാറ്റ്... "ഹ്മ്മ്... ഓക്കേ.. രാവിലെ എട്ടനേം കൂട്ടി പോന്നോളൂ.

. ഞാൻ ഏട്ടത്തിയേം വിളിക്കാം.." "താങ്ക്യൂ മോളു..."ഞാൻ വിളിച്ചു പറഞ്ഞു മുറിയിലേക്ക് കയറി. ... അപ്പോഴും മനസ്സിൽ... ഞാൻ ഒരു പുരുഷ ശബ്ദം കൂടി കേട്ടിരുന്നില്ലേ.. എന്നാണ്... രുദ്ര തിരിഞ്ഞു നടന്നപ്പോൾ അവളുടെ മുഖത്തു ഒരു ഗൂഢമായ ചിരി ഉണ്ടായിരുന്നു... *************** "ഓം.... നമഃ ശിവായ നമഃ... സ്‌തുതേ.." ഭൂവിൽ വെളിച്ചമെത്തിയാൽ ഞങ്ങളുടെ പൂജാമുറിയിൽ നിന്നുമുയരുന്ന പ്രാർത്ഥന ഗീതം.. ദേവിക്ക് പ്രിയമുള്ള ദേവനെ വിളിച്ചുണർത്താൻ... കണ്ണു തുറന്നതും വാതിലിൽ ആരുടെയോ കൈ പതിയുന്ന ശബ്ദവും... "ടക്... ടക്.." ആരാ.. രാവിലെ തന്നെ.... അച്ചായനാണോ...? കല്യാണം മുടക്കാൻ വല്ല വഴിയും കിട്ടിക്കാണുമോ..? എടുത്ത കോട്ടുവായ പകുതിക്ക് നിർത്തി ഞാൻ പെട്ടെന്ന് എഴുന്നേറ്റു നടന്നു വാതിൽ തുറന്നു... സംശയിച്ചതു പോലെ തന്നെ.. അച്ചായൻ തന്നെ കൂടെ റയാൻ, ചിന്നു, ആദി എന്നിവരും നിരന്നു നിന്നു ചിരിക്കുന്നു... "ടാ.. ചെക്കാ.. വേഗം പോയി കുളിച്ചു വ... നമുക്ക് നിന്റെ പെണ്ണിനെ വിരട്ടി ഓടിക്കണ്ടേ..?"

ചിന്നു തിരക്ക് കൂട്ടി... "ഒന്ന് പതുക്കെ പറ എന്റെ ചിന്നൂ.. ആരേലും കേൾക്കും... ഞാനവളോട് കൈതൊഴുതു പറഞ്ഞു.." "ഓ.. അമ്മ അടുക്കളയിൽ അച്ഛൻ പറമ്പിൽ.. രുദ്ര നമ്മളെയും കാത്തു സ്പോട്ടിൽ.. ദേവു ഉറങ്ങുവാ.. അവൾക് ഭേദമായിട്ട് എല്ലാം അറിയിക്കാം... വേറാരുമില്ല ഇതറിയാത്തതായിട്ട്.. നീ പെട്ടെന്ന് കുളിച് വാ.." "ഏഹ്.. എങ്ങോട്ടാ..?" ഞാൻ അവളുടെ ശ്വാസം വിടാതെയുള്ള പറച്ചിൽ കേട്ടു അന്ധം വിട്ടു... "ഓ.. ന്റെ നടക്കാത്ത കല്യാണച്ചെക്ക.. അച്ചായൻ ഇന്നലെ രുദ്രയെ കൊണ്ടു എല്ലാം സെറ്റ് ആക്കി നിന്റെ നടക്കാത്ത പെണ്ണ് അമ്പലത്തിലേക്ക് വരും ഇപ്പോ നീയൊന്ന് പോയി കുളിച് വാ.."റയാൻ അപേക്ഷ പോലെ പറഞ്ഞു.. "നടക്കാത്തതോ... അപ്പോ അവളെങ്ങനെ വരും..?"(ആദി ) "ഓ നീ എന്നേക്കാൾ ബോറാണല്ലോ.. ആദി.. നടക്കാത്ത എന്നു വച്ചാൽ.. കല്യാണം നടക്കാത്ത.."റയാൻ വീണ്ടും അപേക്ഷ ഭാവത്തിൽ "നിങ്ങളൊന്നു വായടക്കിയേ... നീ പോയി പെട്ടെന്നിറങ്.. അല്ലെങ്കി.. അവൾ വന്നങ്ങു പോകുവെ..

പിന്നേ അവളെ തന്നെ നീ കെട്ടേണ്ടി വരും പറഞ്ഞേക്കാം..." അച്ചായൻ ചൂടായി... കേൾക്കേണ്ട താമസം ഞാനോടി കുളിയും പല്ലുതേപ്പും കഴിച്ചു.. ഓവർ റെഡി ആകാതെ, അലസമായി മുണ്ടെടുത്തുടുത്തു, ഒരു ഓഞ്ഞ ഷർട്ടും ഇട്ട് (ഇനി എന്നെ കണ്ടിട്ട് അവള്ക് ഇഷ്ടം തോന്നിയാലോ.. ഈശ്വര പെട്ടു ) അവരുടെ അടുത്തേക്ക് നടന്നു. അവരൊക്കെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു... "അയ്യേ... വിച്ചുവേട്ടാ.. ആദ്യമായ്‌ കല്യാണം കഴിക്കാൻ പോണ പെണ്ണിനെ ഈ കോലത്തിലാണോ കാണാൻ പോണേ..."രുദ്ര എന്നെ കണ്ടു ഞെട്ടലോടെ ചോദിച്ചു.. "ആദ്യമായ്‌ തെന്നെയാണ് എല്ലാവരും കല്യാണം കഴിക്കൽ.. അല്ലാതെ അവസാനമായല്ല ചെന്നു കേറെടി വണ്ടിയിൽ.. അവളുടെ ഒരു.."അത്രയും പറഞ്ഞു ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു.. കൂടെ അവരും കേറി. അമ്പലത്തിലെത്തി. രുദ്ര അകത്തേക്ക് കയറി ഞങ്ങൾ എല്ലാവരും പുറത്തും നിന്നു. രുദ്ര അവളെ കൂട്ടി വരാമെന്ന് പറഞ്ഞു പോയി.. മനസ്സിൽ വല്ലാത്തൊരു അങ്കലാപ്. എല്ലാം റെഡി ആയാൽ മതിയായിരുന്നു എന്റെ ദേവീ...

എന്നെ കാണുമ്പോഴേ അവൾക്കെന്നെ വേണ്ടന്ന് പറഞ്ഞു പോണേ... കാത്തോളണേ... "ടാ.. ഇയ്യ്‌ പേടിക്കണ്ട. ഓളെ ഞാൻ മോട്ടേൽ കൂടോത്രം ചെയ്താണെലും മ്മക്ക് പായിക്കാം..."(റയാൻ ) "ഏയ്‌.. അതിന്റെ അവശ്യമൊന്നുമില്ല എലാം ഉദ്ദേശിക്കുന്ന പോലെ തന്നെ നടക്കും എന്നെന്റെ മനസ് പറയുന്നു" (ചിന്നു ) അച്ചായൻ ഒന്നും മിണ്ടുന്നില്ല. പെട്ടെന്ന് ടെൻഷൻ കൂടി ഷർട്ടിന്റെ മുകളിലെ ബട്ടൺ അഴിച് നെഞ്ചിലേക്ക് കാറ്റ് ഊതി ഇരിക്കുമ്പോഴുണ്ട് രുദ്ര.. അവളെയും കൂട്ടി വരുന്നു.. പക്ഷെ... ഇതവളല്ല അച്ചായന്റെ അവൾ ആയിപോയി... ദേവി.. !!! "ഏഹ്.. അച്ചായന്റെ പെണ്ണിനെയാണോടാ നീ കെട്ടാൻ പോണേ..?" (ആദി.. ) അത് കേട്ടതും ആൽവി കാറിനുള്ളിലൂടെ മുൻപൊട്ട് നോക്കി... "ഹ ഹാ... ടാ വിച്ചൂ.. ഈ കല്യാണം എന്തായാലും നടക്കില്ല നമ്മൾ മുടക്കേണ്ട കാര്യമില്ല..

ദേവി മുടക്കിക്കോളും.."(.റയാൻ ) "ഏഹ്..." "ഇവളൊ? എങ്ങനെ..?" (ചിന്നു ) "ഈ ദേവിയല്ല സാക്ഷാൽ ദേവി.." റയാൻ ഉച്ചത്തിൽ പറഞ്ഞു. "ഓ.. ഒന്ന് മിണ്ടാതിരിക്കുവോ... ഞാൻ പറഞ്ഞോ അവളെന്റെ പെണ്ണാണെന്ന്.." അച്ചായൻ കലിപ്പിറക്കി.. (കലിപതോന്നുമല്ല കാരണം വിച്ചു കെട്ടാൻ പോകുന്ന പെണ്ണ് ദേവി ആണെന്ന് കരുതിയാണ്. ) കാർ നിശബ്ദം. രുദ്ര അവളെയുo കൂട്ടി ഞങ്ങള്ക്ക് നേരെ വന്നു. ഞങ്ങൾ ഓരോരുത്തരായി വണ്ടിയിൽ നിന്നുമിറങ്ങി... "രുദ്രേ.. ദേവിയാണോ..?"(ചിന്നു ) "ആ മനസിലായില്ലേ.. ചിന്നു ചേച്ചി.. ദേവിച്ചേച്ചി തന്നെയാ.. എന്തെ.." രുദ്ര ഒരു കൂസലുമില്ലാതെ പറഞ്ഞു..

"അല്ല... അപ്പോ.. അച്ഛന്റെ ലണ്ടനിലുള്ള കൂട്ടുകാരൻ ആ വൈദ്യരാണോ.."റയാൻ അത്ഭുദത്തോടെ... അച്ചായൻ മുഖം വീർപ്പിച്ചു പല്ലും കടിച്ചു നില്പുണ്ട്. "ഏഹ്.. എന്ത്..?" രുദ്ര ചോദിച്ചു.. "ഏയ്‌.. ഒന്നുമില്ല..." "ഹാ.. ഏട്ടാ.. പിന്നേ ഏട്ടന്റെ പെണ്ണ്.." എന്നവൾ പറഞ്ഞു നിറുത്തി.. ഇനി ഒന്നും പറയണ്ട എന്ന രീതിക്ക് വിച്ചു അവളെ നോക്കി.. നിസ്സാഹായനായി നിന്നു.... "ദേ വന്നല്ലോ...."(രുദ്ര പാഞ്ഞു വരുന്ന റെഡ് കളർ നാനോ കാറു നോക്കി പറഞ്ഞു.) അതു കേട്ടപ്പോൾ ഞാനടക്കം എല്ലാവരും തിരിഞ്ഞു നോക്കി... ഫ്രണ്ട് ഡോർ തുറന്നു ഒരു ഹൈഹീൽസ് ഇട്ട വെളുത്ത കാലു പുറത്തേക്ക് വന്നു. പക്കാ മോഡേൺ ആയ ഒരു പെൺകുട്ടി ഞങ്ങളെ നോക്കി ചിരിക്കുന്നു.... രുദ്ര അടുത്ത നിമിഷം അവളുടെ അടുത്തേക്ക് ഓടുന്നു.... അവിടുന്ന് തിരിഞ്ഞു നിന്ന്.. "ഏട്ടാ... ഇതാണ് ഏട്ടത്തി.... വൈഷ്ണവി. !!!!!!"...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story