നീലത്താമര💙: ഭാഗം 35

neelathamara

രചന: തൻസീഹ് വയനാട്

 അവളുടെ തൊലിപ്പുറത്തു അവന്റെ നാസികത്തുംമ്പുരസി.... പൊക്കിൾ ചുഴിക്കു മേലെയുള്ള മൂടുപടം അവന്റെ മുഖത്തും ചെവിയിലും തട്ടിതലോടി പാറി പറന്നു കളിച്ചു.. അവന്റെ മുഖം അവളുടെ നഗ്നമായ മൃദുല ശരീരത്തിൽ ഉരസി... "കർത്താവെ... വല്ലാത്തൊരവസ്ഥ..." (ആൽവി ) "ദേവീ... ഇതൊന്ന് കഴിഞ്ഞിരുന്നേൽ... "(പത്മ ) അവരിരുവരും മിടിക്കുന്ന ഹൃദയത്തോടെ തണുത്തുറഞ്ഞ അവസ്ഥയിൽ.. "ഇഷ്ടമല്ലെടാ.. എനിക്കിഷ്ടമല്ലെടാ... നിന്റെ തൊട്ടു നോട്ടം ശെരിയല്ലടാ.. കാര്യമില്ലെടാ.. അള്ളോഹ് കാര്യമില്ലെടാ... അന്റെ ഈ നിൽപ് ശെരിയല്ലടാ.." (ആരാണെന്ന് പറയണ്ടല്ലോ.... എന്നാലും ഇരിക്കട്ടെ... റയാൻ ചുമരിൽ ചാരി നിന്ന് നാണം കുണുങ്ങി നഖം കടിച്ചു.. ) അവന്റെ പിറകിൽ ദേവു, അവളുടെ തലയ്ക്കു മേലെ മറ്റൊരു തല ആദി ശേഷം രുദ്ര.. ശേഷം ചിന്നു.. തലയ്ക്കു മുകളിൽ തല കേറ്റി വച്ചതു പോലെ... "ഗൊച്ചു കള്ളനെ.. എടാ... എടാ... വേണ്ട മോനെ.. വേണ്ട മോനെ. . ഇപ്പോ തന്നെ വേണ്ട മോനെ... " റയാൻ പാടിയതിന്റെ ബാക്കി ദേവു ഏറ്റു പിടിച്ചു..

അവളെ പൊക്കി നില്കുന്നതിനിടയിൽ തലചെരിച്ചു നോക്കി ഞാനാകെ ഇല്ലാതായി... കർത്താവെ.. എവിടെ പോയാലും കാണുമല്ലോ പട്ടി ചന്തക്ക് പോയ പോലെ... ഇവർ... "കഴിഞ്ഞോടി നിന്റെ ഒടുക്കലത്തെ കെട്ടു കെട്ടൽ... "ഞാൻ എടുത്തു പൊക്കിയ സാധനത്തിനോട് തല പൊക്കി ചോദിച്ചു.. അവളാകെ പതറി വിറച്ചു... എന്ന ഒക്കെയോ കാണിച്ചു കൂട്ടി.. താഴേക്ക് ഊർന്നിറങ്ങി.. "എടാ കാഞ്ഞിരപ്പിള്ളി ചങ്ങനാശേരി അച്ചായാ... നിന്റെ ഈ തേനീച്ചയെ ഓടിക്കുന്ന പരിപാടി അങ്ങു നിർത്തിയേരെ.. ഒന്നിഷ്ടപ്പെടുത്തിക്കാൻ ഞങ്ങൾ പെട്ട പാട്.. ഇനി ഇവരെ കാണാതെ വെക്കാൻ നോക്കണ്ടി വരുമല്ലോ റയാനെ... "(ആദി.. ) ആ കൂട്ടത്തല വേർപിരിഞ്ഞു എല്ലാം കൂടെ എന്നേം അവളേം വളഞ്ഞു പിടിച്ചു. "എടാ ഉവ്വേ ഞാൻ.. അവളെ നാരങ്ങ കെട്ടാൻ... "അച്ചായൻ പറഞ്ഞു തുടങ്ങിയില്ല അപ്പോഴേക്കും ചിന്നു ഇടയ്ക്കു കയറി.. "നീ ഇനി ഒന്നും ഉവ്വണ്ട... ഇനി എന്താ വേണ്ടെന്നു ഞങ്ങൾക്കറിയാം... ഇനി നിങ്ങളെ രണ്ടു പേരെയും ഒന്നിച്ചു നിർത്തുന്ന പരിപാടിയെ ഇല്ല.. കേട്ടല്ലോ.. "

ഓ. ഇവരൊക്കെ കൂടെ എന്റെ കോൺട്രോളില്ലായ്മയെ ചോദ്യം ചെയ്യുവാണല്ലോ കർത്താവെ... "ഞാൻ പോണു... നിങ്ങളെല്ലാം കൂടെ എന്നാ വേണേലും തീരുമാനിക്ക്... " അത്രയും പറഞ്ഞു ഞാൻ അവ്ട്ന്ന് രക്ഷപെട്ടു... അവളെ ഇട്ടു അവർ പൊരിക്കുവോ ആവോ..?? ഹ.. കുറച്ചു കഴുഞ്ഞു ചെന്നു ആശ്വസിപ്പിക്കാം.. അല്ലെ..?? !!! ചുമ്മാ... !!!അവർ വിലക്കിയ ഞാൻ പോകാതെ നിക്കുവോ..?? "ദേവിക്കുട്ടി.. പേടിക്കണ്ട ട്ടോ... അവൻ ഞങളെ ഇട്ട് അവന്റെ ചൂടൻ സ്വഭാവം വെച്ച് കുറെ വെള്ളം കുടിപ്പിച്ചെയ.. അതുകൊണ്ടാണ് ട്ടോ.. അവനേ വാരാൻ കിട്ടുന്ന എല്ലാം അവസരവും ഞങ്ങൾ മുതലാക്കുന്നേ... ഒന്നും വിചാരിക്കല്ലേ ട്ടോ..." (ദേവു പത്മയുടെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു... അവളൊന്നു ചിരിച്ചു തീർത്തു.. ) "അതേയ്.. മഞ്ഞളരപ്പു കഴിഞ്ഞു... ഇനി നമുക്ക് നാമം ചൊല്ലി നാളേക്കുള്ള ഡ്രെസ്സൊക്കെ എടുത്തു വെക്കണം.. "(രുദ്ര ) "നാളെ എല്ലാവരും മഞ്ഞ ഡ്രസ്സ്‌ ആണേ.. മറക്കരുത്..." (ആദി ) "ഐവ മഞ്ഞ... ഇത് ഞാൻ പൊളിക്കും "(റയാൻ ) "ദേവി നീ എപ്പോ എത്തും.. രാവിലെ വന്നോളൂ.. വൈകിട്ട് സന്ധ്യ മയങ്ങിയ ഇറങ്ങും..

ഇവിടുത്തെ ഒരുക്കങ്ങൾ കഴിഞ്ഞു നാളെ ഇറങ്ങുമ്പോളെക്കും ഇരുട്ട് വീഴും അതുകൊണ്ട് രാവിലെ പോരെ.." (ചിന്നു ) "അയ്യോ ഞാൻ അങ്ങോട്ട് വരുന്നില്ല.. എനിക്കിവിടെ പൂജ ഉണ്ട്.." (പത്മ ) "ഒരു ദിവസത്തെ പൂജ കൊറച്ചു നേരത്തെ ചെയ്തേക്കണം വന്നില്ലേൽ നിന്റെ മൂക്കിടിച്ചു പരത്തും.. അവൻ ഞങ്ങൾക്കിട്ടു തന്നതൊക്കെ നിനക്കു തരാൻ യാതൊരു മടിയുമില്ല ട്ടാ.." (ദേവു ) "അയ്യോ.. അങ്ങനെ പറഞ്ഞാൽ.." (പത്മ ) "എങ്ങനെയും പറയണ്ട ദേവി വരും ആദ്യം തന്നെ വൈശു ഏട്ടത്തിക്ക് ദേവി തന്നെ മഞ്ഞൾ ചാർത്തണം കേട്ടല്ലോ... "(രുദ്ര അവളെ നോക്കി നെറ്റി ചുളിച്ചു.. ) "അല്ലേൽ അച്ചായനെ ഞങ്ങൾ ഇങ്ങട്ട് ഇളക്കി വിടും ട്ടാ.." (റയാൻ.. ) "അയ്യോ.. ഞാൻ വരാം" (പത്മ.. ) "അപ്പോ എല്ലാവരും ബാക്കി പണി നോക്കിക്കോ... ഈ സീൻ കയിഞ്ഞു... കട്ട്‌... "(റയാൻ.. ) "ഓ ഓവർ ആക്കാതെ വാടാ ഇങ്ങോട്ടു.. വിച്ചുവിന്റെ ഫോൺ വിളി കഴിഞ്ഞോ ആവോ.." (ആദി.. ) "ആ ഇല്ലെങ്കി ഞമ്മൾകൊനെ എടങ്ങേറാക്ക വാ... "(റയാൻ തുള്ളി ചാടി.. താഴേക്ക് പോയി.. കൂടെ മറ്റുള്ളവരും.. ) അന്നത്തെ ദിവസം ഹൽദിക്കുള്ള ഒരുക്കങ്ങളിൽ തീർന്നു... അച്ചായൻ നാളെതെ ദിവസം കഴിഞ്ഞു ദേവിയുടെ അച്ഛനെ കാണാനുള്ള ചിന്തയിൽ മുഴുകിയും... ***************

"രുദ്ര ... വേഗം... പൂജ തീർത്താലേ ഞാൻ വൈകിട്ട് വരത്തുള്ളു കേട്ടോ.. വേഗം.. വാ... " ദേവി രാവിലെ എത്തി രുദ്രയ്ക്ക് പൂജ നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി... "ടാ.. റയാനെ... എല്ലാവർക്കുമുള്ള ജുബ്ബ റെഡി അല്ലെ...." (ചിന്നു.. ) "ഇയ്യ്‌ പെണ്ണുങ്ങളെ കുപ്പായ കാര്യം നോക്കിയ മതി ആണുങ്ങളത് ഏറ്റത് ആരാ...??? " "ആരാ..? " "ഈ റയാൻ... "അവൻ ഇല്ലാത്ത മീശ പിരിച്ച മട്ടിൽ പറഞ്ഞു.. "അതാ വീണ്ടും വീണ്ടും ചോദിക്കുന്നെ... നിന്റെ ഹോളി സ്റ്റൈൽ ആക്കി കളയല്ലേ... ആ പേടിയുണ്ട് ഉള്ളിൽ... " "നീ പോടി... വൈകുന്നേരം ഞങ്ങൾ ആണുങ്ങളെ കണ്ടു നിങ്ങൾ ഞെട്ടും... നോക്കിക്കോ... " "ഞെട്ടിയില്ലേലും വേണ്ടിയില്ല.. തുണി ഉടുത്ത മതി.... "അത്രയും പറഞ്ഞു ചിന്നു ഉള്ളിലേക്ക് കയറി പോയി... "ശ്ശേ.. ആർക്കും ഇപ്പോ ഇന്നേ ഒരു വെലേം ഇല്ല... ആ മണിയറ ഒരുക്കിയ അന്ന് തൊടങ്ങിയതാ... ശ്ശേ.. ഇന്റെ ഇമേജ് ഇന്ന് തിരിച്ചെടുക്കണം... അച്ചായാ...ഇജോടെ..???" റയാൻ അച്ചായനെ തിരഞ്ഞു... കുടുമ്പക്കാർ ഓരോരുത്തരായി എത്തി തുടങ്ങി... "ഇപ്പോള ഒരു കല്യാണവീടായത്.. അല്ലെ... ആദി.. " വിച്ചു ഫോൺ വെച്ചുകൊണ്ട് ആദിയെ തോണ്ടി... "എപ്പഴോ ആയിട്ടുണ്ട്..നീ ആ ഫോണിന്ന് തലയെടുത്താലല്ലേ വല്ലോം അറിയൂ.. കഷ്ടം... "എന്നു പറഞ്ഞു ആദി അവനേ ആക്കി പോയി...

വളരെ പെട്ടെന്ന് സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു... ഉച്ച കഴിഞ്ഞു... കാർന്നോര്മാരടക്കം എല്ലാവരും പെണ്ണ് വീട്ടിലേക് പോകാൻ ഒരുങ്ങി തുടങ്ങി.. സാധനം എടുത്തു വെക്കലും... വണ്ടി റെഡി ആക്കലും എല്ലാം സന്ധ്യയോടെ കഴിഞ്ഞു... "ടാ... മക്കളെ... സമയമായി.. കഴിഞ്ഞില്ലേ... "പുറത്തുനിന്നും എല്ലാവരും കൂക്കി വിളിച്ചു... "ദെ എത്തീ..." "മോളെ രുദ്രേ.. നിങ്ങളെ കഴിഞ്ഞില്ലേ... ഇറങ്ങു വേഗം..." സ്ത്രീജനങ്ങൾ.. പെണ്ണുങ്ങളെയും വിളി തുടങ്ങി.. "ദാ കഴിഞ്ഞു.... " ആണുങ്ങളെ മുറിയും പെണ്ണുങ്ങളെ മുറിയും ഒന്നിച്ചു തുറന്നു... ആദ്യം പുറത്തേക്ക് വന്നത്... ആദിയും രുദ്രയും. മഞ്ഞ നിറത്തിലുള്ള സൽവാർ അവന്റെ വേഷം അവൾ മഞ്ഞ ദാവണി.... ആഹഹാ... അടുത്തത്.. റയാൻ ആൻഡ് ചിന്നു... സെയിം ഡ്രസ്... അതിനടുത്തത് വിച്ചു ആൻഡ് ദേവു... അവനൊരു തലപ്പാവുണ്ട് മണവാളനല്ലേ... അതുകൊണ്ട്... നെക്സ്റ്റ് തെ അൾട്ടിമേറ്റ് ജോഡിസ്.. (കപ്പൾ ആയില്ലല്ലോ അതുകൊണ്ടാ ട്ടോ.. ) അച്ചായൻ ആൻഡ് ദേവി... കുരിശു മാല എടുത്തു മുത്തി ബ്ലാക്ക് റെയ്ബാൻ ഗ്ലാസ്‌ വെച്ച് മീശ പിരിച്ചു മഞ്ഞ സെൽവാറിൽ നമ്മളെ അച്ചായൻ കാലെടുത്തു പുറത്തേക്ക് വെച്ചു. അതെ സമയം അപ്പുറെ മുറിയിൽ നമ്മുടെ ട്രഡീഷണൽ സുന്ദരി.. പത്മജ ദേവി... മഞ്ഞിച്ച ധാവണിയിൽ !!! "അപ്പോ.. ഹൽദി.. ആഘോഷം പൊളിക്കുവല്ലേ... മക്കളെ..." റയാൻ വിളിച്ചു കൂവി. "പിന്നല്ലാതെ... " "തുടങ്ങുവല്ലേ... !!!!!" "കമോൺ എവെരി ബടി... " "ദെ ലൊക്കേഷൻ ചേന്ജട് ടു വൈഷ്ണവിസ് ഹോം...... !!!!!!!"...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story