നീലത്താമര💙: ഭാഗം 48

neelathamara

രചന: തൻസീഹ് വയനാട്

പത്മയുടെ അച്ഛൻ പന്തലിനു പുറത്ത് നിന്നു നടന്നു വന്നു.. ആൽവിയുടെ ഇടതു കവിളിൽ ആഞ്ഞടിച്ചു.... "പടെ.. "!!! കാണികളും കൂട്ടുകാരും ആശ്ചര്യത്തോടെ അവരിരുവരെയും നോക്കി നിശ്ചലരായി നിന്നു... പണിക്കാർ കൂടി ആളിക്കത്തിയ തീ ചാക്ക് കെട്ടുകൊണ്ടും വെള്ളമൊഴിച്ചും അണച്ചു. കവിൾ പൊത്തി നിൽക്കുന്ന അച്ചായന്റെ മറുകവിളിൽ കൂടി അയാളുടെ ബലിഷ്ഠമായ കൈകൾ ആഞ്ഞടിക്കാൻ ഉയർന്നു പൊങ്ങി.....അടുത്തനിമിഷം ആൽവിയുടെ രക്തം തിളച്ചു അയാളുടെ കൈകൾ തടയാൻ അവന്റെ വലതു കയ്യുയർന്നെങ്കിലും.... അവന്റെ കയ്യുയർന്നത് കണ്ടാകാം..... വിച്ചു അവന്റെ കൈകൾ പൊങ്ങാൻ അനുവദിക്കാതെ പിടിച്ചു വെച്ചത്..... ആരുമത് ശ്രദ്ധിച്ചില്ല... അടിക്കാൻ കയ്യുയർന്ന തിരുമേനിയുടെ കയ്യിൽ വിച്ചുവിന്റെ അച്ഛൻ പിടിച്ചു തടഞ്ഞു... "എന്താ.. ശങ്കരൻ തിരുമേനി എന്തിനാണ കുട്ട്യേ അടിക്കുന്നത്..? അതും ഈ ആൾകൂട്ടത്തിൽ വെച്ച്.. " "ഹും.. സകല ആഭാസവും കാണിച്ചു നിങ്ങൾ ആടിത്തിമിർക്കുന്ന ഈ വിവാഹം ഇവനൊരുത്തൻ കാരണം നശിക്കും....

"യാതൊരു ദയയും കൂടാതെ അയാൾ ആൽവിയെ ചൂണ്ടി പറഞ്ഞു തീർത്തു... അടുത്ത നിമിഷം എല്ലാവരുടെയും നോട്ടം ആൽവിയിലേക്കായി... അവന്റെ ദേഷ്യം പെട്ടെന്ന് ആശ്ചര്യത്തിലേക്ക് വഴിവെച്ചു.. അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി.... "എന്തോകെയാ നിങ്ങളീ പറയുന്നേ..."(വിച്ചു ) "അതെ... ഇവനോട് ചേരുന്ന സകലർക്കും ഇവൻ മരണം വിതക്കും... അതവന്റെ തലവരയ.. അതു മാറില്ല..." മേൽമുണ്ട് മുറുക്കി പിടിച്ചുകൊണ്ടു ചെരിപ്പിടാതെ കാലുകൾ കൊണ്ട് അയാൾ തറയിൽ അമർത്തി ചവിട്ടികൊണ്ട് ഉച്ചത്തിൽ അലറി പറഞ്ഞു "തിരുമേനി.... ശെരിയാ... അവന് ദേവിയെ ഇഷ്ടമാ.. എന്നു കരുതി അവനേ ഇല്ലാതാക്കാനും മറ്റുള്ളവരെ കൊണ്ട് വെറുപ്പിക്കാനും ഇജ്ജാതി നൊണ പറയണ്ട കാര്യല്ല.. ഇനി പറഞ്ഞാലും ആരും വിശ്വസിക്യേമ് ഇല്ലാ...." റയാൻ പുറകിൽ നിന്ന് മുൻപിലേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു... "നുണയോ.... അല്ല.. ഞാനിവന്നോടിത് മുൻപ് പറഞ്ഞിട്ടില്ലേ എന്നവനോട് നിങ്ങൾ തന്നെ ചോദിക്ക്.. ഇല്ലെന്നവൻ പറയട്ടെ... "!

എല്ലാവരും ആൽവിയിലേക്ക് ശ്രദ്ധ തിരിച്ചു. "പറ.. ആൽവീ... ഇയാള് പറയുന്നതൊക്കെ കള്ളമാണെന്ന് പറ... നീ എന്തെങ്കിലുമൊന്ന് പറയുന്നുണ്ടോ...?? !" ദേവു തലകുനിച്ചു നിൽക്കുന്ന ആൽവിയുടെ അടുത്തേക്ക് ചെന്നു അവന്റെ തോളിൽ മുറുകെ പിടിച്ചു ചോദിച്ചു.... "സത്യമാണ്... "! ആൽവിയുടെ നാവിൽ നിന്നും അങ്ങനൊരു വാക്ക് കേട്ടതും എല്ലാവരും നിശ്ചലരായി നിന്നു... "എ... എന്ത്.... "!. ദേവു വിക്കി വിക്കി പറഞ്ഞു.. "സത്യമാണ്... എന്നോടദ്ദേഹം പറഞ്ഞിരുന്നു... "! "ഹ ഹ.. ഇപ്പോഴോ... എന്നിട്ടിവനെന്റെ മകളെ തന്നെ വശീകരിച്ചെടുക്കുന്നോ.... അതിലെന്ത് ന്യായമാണുള്ളത്.. നിങ്ങൾ ഓരോരുത്തരും പറ.. " അയാൾ പരിഹാസച്ചുവയോടെ പറഞ്ഞു.. "അച്ഛാ... ഒന്നു നിർത്തു... നമുക്ക് പോകാം... "ദേവി അയാളുടെ കയ്യിൽ പിടിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു... അയാൾ അവളുടെ കൈചേർത്ത ഭാഗവും അവളുടെ മുഖവും ചുമന്ന കണ്ണുകളാൽ ദേഷ്യത്തോടെ നോക്കി കൊണ്ട്.... "നേരാനേരത്തിനു വൃതമനുഷ്ഠിച്ചു പവിത്രതയോടെ ഞാൻ കൊണ്ട്‌ നടക്കുന്ന എന്റെ മേനിയിൽ നിന്റെ തൊലി സ്പർശിച്ചുകൂടാ... മാറിനിക്ക് അസത്തെ നിന്നെ പുണ്യാഹം തളിച്ച് ശുദ്ധിയാക്കാതെ എന്റെ വീടിനകത്തേക്ക് കയറ്റില്യ ഞാൻ.. നടക്കേടി... "!

എന്നു പറഞ്ഞുകൊണ്ടായാൾ അറപ്പോടെ അവളെ മുൻപിലേക്ക് ഉന്തി... "ആഹ്ഹ്... " അവൾ നിലത്തു കമഴ്ന്നു വീണു.... "ഏയ്‌.. അതൊരു പെൺകുട്ടി ആണ്.. നിങ്ങൾ അങ്ങനെ ചെയ്യരുത്...." കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു.... "ഒന്നുമില്ലെങ്കിലും സ്വന്തം മകളല്ലേ... "(മറ്റൊരാൾ.. ) "മകളോ... കണ്ട മത്സ്യ മാംസാദികൾ കഴിച്ചു തുപ്പുന്ന.. ഒരു നസ്രാണിക്ക് ഞാൻ നെയ്തുകൂട്ടി വളർത്തിയെടുത്ത പവിത്രതയുള്ള വിശ്വാസവും അവളുടെ മനസും അവനെഴുതികൊടുത്തില്ലേ.... അവളെങ്ങനെ എന്റെ മകളാകും...? " അയാൾ അരിശം കൊണ്ട് വിറച്ചു.. "അങ്ങിനെ മുറിയുന്ന വാക്കുകൾ ഒന്നും പറയരുത്.." (വിച്ചുവിന്റെ അമ്മ) "അവർ തെറ്റു ചെയ്താൽ പൊറുക്കേണ്ടതും പറഞ്ഞു തിരുത്തേണ്ടതും നമ്മൾ മുതിർന്നവരല്ലേ..." (അച്ഛൻ ) "നിങ്ങളാരും മിണ്ടരുത്... ഒന്നേയുള്ളു... എനിക്ക്... എന്റെ ദണ്ണം ഞാൻ ആരോട് പറയും.. വഴിപിഴച്ചു പോയല്ലോ.... ഞാനീ പാപം എവിടെ തീർക്കും ഈശ്വര... "അയാൾ കണ്ണുനിറച്ചു മുകളിലേക്ക് നോക്കി.. "ടാ... നീ എന്നെ പറഞ്ഞയച്ചില്ലേ... നിന്റെ വിധി അറിയാൻ... അറിഞ്ഞു... " "നിന്റെ ശരീരവും മനസും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എന്തോ ഒന്ന്... അതു നിന്നെ വിടാതെ പിന്തുടരുന്നുണ്ട്....ഗുരു കപടി നിരത്തിയപ്പോൾ കണ്ടത്... നീയും ദാ.. ഇവളും ഒന്നുചേരുന്നതിനെ ആ ശക്തി വെറുക്കുന്നു...

അങ്ങേയറ്റം...നിങ്ങളുടെ ബന്ധം തകർക്കാൻ ആ ശക്തി എന്തും ചെയ്യും... നിങ്ങൾ ഇവൾക്ക് വിഷം തീണ്ടിയത് എന്നോട് മറച്ചു വെച്ചില്ലേ...... ഞാൻ അറിഞ്ഞു.. അവിടെ നിന്ന്.. ഇവിടെയെത്തും വരെ.. എന്റെ കുഞ്ഞിനെ ജീവനൊടെ കാണാൻ ഓടി എത്തിയത് എനിക്കെ അറിയുകയുള്ളൂ... വിട്ടു തരില്ലടാ.... നിങ്ങളൊന്നിക്കാതിരിക്കാൻ ആ ശക്തി ആഗ്രഹിക്കുന്നതിലധികം ഞാൻ ആഗ്രഹിക്കുന്നു.... ആ ശക്തി വേണ്ട നിങ്ങളെ വേർപെടുത്താൻ.. ഈ ഞാൻ മതി" "ഇനി എന്റെ കുഞ്ഞിന്റെ മീതെ നിന്റെ നോട്ടം പോലും പതിക്കരുത്... ഇതെന്റെ അവസാന വാക്കാണ്... അപ്പുറം കടന്നാൽ.. നിന്നെ വെണ്ണീറാക്കി കളയും ഞാൻ... " അയാൾ താക്കീതോടെ അത്രയും പറഞ്ഞു വിരൽ ചൂണ്ടി കൊണ്ട് ആൽവിയുടെ മുൻപിൽ നിന്നും എഴുന്നേറ്റു നിന്ന പത്മയെയും രൂക്ഷമായി നോക്കികൊണ്ട് രംഗം വിട്ടു... പലരും പിറുപിറുക്കാൻ തുടങ്ങി... അതിശയോക്തിയും പരിഹാസവും സങ്കടവും നിറഞ്ഞ വാക്കുകൾ അവന്റെ ചെവിയിലൂടെ മൂളി... നിശ്ചലനായി തലകുനിച്ചുകൊണ്ടാവൻ നിന്നു....

ഇടയിലെപ്പോഴോ.... തന്റെ ലക്ഷ്യം പൂർത്തീകരിച്ച ഗൂഢമായ ഒരു മുഴക്കത്തോടെയുള്ള അലർച്ച അവന്റെ ചെവിയിൽ തുളച്ചു കയറി.... അവനറിയാം.. അതവനെയും കൊണ്ടേ പോവുകയുള്ളു..... ************* കല്യാണ ദിവസം... ആരുമാരും തെളിഞ്ഞ മുഖത്തോടെ അല്ല പന്തലിലേക്ക് കയറി ചെന്നത്... എന്തൊക്കെയോ ചെയ്യുന്നു.. എങ്ങനെയൊക്കെയോ ഒരുങ്ങുന്നു.. "വിച്ചൂട്ടാ... മോനെ..ആൽവിമോൻ ഇന്നലെ മുതൽ പട്ടിണി ആണ്.. നീ അവനെന്തേലും വിളിച്ചു കൊടുക്കാൻ ദേവുനോട് പറ.." (അമ്മ ) "ഉവ്വമ്മേ.. ഞാൻ അവനടുത്തേക്ക് തന്നെയാ പോകുന്നെ... "കല്യാണ വേഷത്തിൽ ഒരുങ്ങി ഇറങ്ങിയ.. വിച്ചു ആൽവിയുടെ മുറി ലക്ഷ്യമാക്കി നടന്നു... "ടാ.. ആൽവി... കതക് തുറക്ക്.. വാ.. വന്നു വല്ലോം കഴിക്ക്... അമ്പലത്തിൽ പോകാൻ സമയായി.. " വിച്ചു ശക്തിയായി കതകിൽ തട്ടി വിളിച്ചു... "എന്താടാ.. ഒനെണീച്ചീലെ..?? !(റയാൻ.. ) "ഇല്ലടാ.. വിളിച്ചിട്ട് ഇറങ്ങേണ്ടേ.." (വിച്ചു.. ) "ഇയ്യ്‌ ചെല്ല് ഞാൻ കൂട്ടി കൊണ്ടൊരാം.." (റയാൻ വിച്ചുവിനെ പറഞ്ഞയച്ചു കതകിൽ വീണ്ടും തട്ടി.... "ടാ.. അച്ചായാ.. തൊറക്ക്... " റയാനും ഒരുപാടു തവണ മുറിക്കു വെളിയിൽ കാത്തു നിന്നു.... ഇല്ലാ അനക്കമില്ല.. അവന്റെ ഉള്ളിലൊരു തരം ഭീതി പടർന്നു... "ആൽവീ ... തൊറക്കാൻ.... അല്ലെ പറഞ്ഞെ അന്നോട്.. "

"എന്താടാ.... റയാനെ..." (ആദി ) "ടാ.. ഇവൻ തുറക്കുന്നില്ല... " "ഓ.. അവൻ ബാത്‌റൂമിൽ ആയിരിക്കും.." (ആദി ) "ഏയ്‌.. ഒരു മണിക്കൂറായി ഞാൻ ഇവടെ... ഇത്രേം നേരോ.. " "ഇന്നലെ വയറു നിറച്ചും കേട്ടതല്ലേ... നന്നായി ഒന്നിളകി കാണും.. "(ആദി ) "ഒഞ്ഞു പോടാ... "(റയാൻ ) "ഓ.. നീയിങ്ങനെ ബലം പിടിക്കാതെ... തുറക്കാത്ത വാതിൽ 100 വട്ടം മുട്ടുക.. നൂറ്റിയൊന്നാം വട്ടം ഉന്തുക.... ദാ ഇങ്ങനെ.." എന്ന് പറഞ്ഞുകൊണ്ട് ആദി വാതിൽ ഒറ്റ ഉണ്ടായിരുന്നു... ലോക്ക് ചെയ്യാത്ത മുറി... മലർക്കെ തുറന്നു... വാതിലിന്റെ ഇരുപൊളികളും അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി ആദി നാടുവിലൊട്ട് വീണു.. "പട്‌കോം.. " "ഹമ്മേ... എന്റെ വയർ.." (ആദി ) "ആ.. നല്ലോണം ഒന്നിളകട്ടെ..." എന്നു പറഞ്ഞു കൊണ്ട് റയാൻ മുറിക്കുള്ളിലേക്ക് കയറി... "ആൽവീ... ടാ... അച്ചായാ...." ബാത്റൂമിലെ ഡോർ തട്ടി... അനക്കമില്ല. രണ്ടും കല്പിച്ചു ആദിയെ നോക്കി റയാൻ ആ വാതിൽ തള്ളിത്തുറന്നു... റയാൻ അമ്പരന്നു... "ടാ.. ആദി.. !!" "എന്താടാ.. റയാനെ.. അതും ഉന്ദണോ.... എനിക്ക് വയ്യാട്ടോ... " "അല്ലടാ.. അവനിടില്ല.." "ഏഹ്...? !" "ആൽവി.. അവനെവിടെ..? !" "അറിയില്ല.? !" "പക്ഷെ.. ഓന്റെ.. കുരിശു മാല.. ഇവിടെ ഉണ്ട്.. !!" ചിന്നു ആൽവിയുടെ കുരിശുമാലയും പിടിച്ചു അവന്റെ മുറിയുടെ വാതിൽക്കൽ നിന്നു.. ആവലാതിയോടെ പറഞ്ഞു തീർത്തു .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story