നീലത്താമര💙: ഭാഗം 57

neelathamara

രചന: തൻസീഹ് വയനാട്

നഗ്നമായ കാൽപാദങ്ങൾ മണ്ണിൽ ചേർന്നതും തുടയിടുക്കിലൂടെ മിന്നല്പിണർപ്പിന്റെ വേഗത്തിൽ അടിനാഭി വഴി ശരീരത്തിനകത്തേക്കു അസ്ത്രം കണക്കെ കലശമായ വേദന പൊട്ടിപ്പുറപ്പെട്ടു... നിലത്തു ചവിട്ടിയതും കുനിഞ്ഞു പോയി.... കവാടത്തിനരികിൽ.... വരണ്ട ചുണ്ടുകൾ കടിച്ചു പിടിച്ചു അമർന്നിരുന്നു പോയി അവൾ... തൊണ്ടക്കുഴിയിൽ നിന്നും വലിയ അലർച്ച പുറത്തേക്ക് വരാൻ തയാറായി... അവളവളെ തന്നെ സ്വയം നിയന്ത്രിച്ചു... വഴിതെറ്റി പോയ ശത്രുക്കൾ ശബ്ദം കേട്ടു തിരിഞ്ഞു വന്നുകൂടാ... എത്രയും പെട്ടെന്ന് എങ്ങിനെയെങ്കിലും കവാടമുഖത്തു നിന്നും വഴിമാറി രക്ഷപ്പെടണം.... വിണ്ണിനെ സ്പർശിക്കാൻ തയാറായ എന്റെ കുഞ്ഞിനെ രക്ഷപെടുത്തുവാൻ വേണ്ടി... ഈ ഉള്ളവൾക് പൊരുതിയെ കഴിയു... അസഹ്യമായ വേദന... ഇരുകാലുകളിൽ നിന്നും തലച്ചോറിലേക്ക് വ്യാപിക്കുന്ന പോലെ... മുകളിൽ കണ്ട പാറകഷ്ണത്തിൽ മുറുകെ പിടിച്ചു കൊണ്ടു അവൾ കാലുകൾ വലിച്ചെടുത്തു കൊണ്ടു എഴുന്നേറ്റു നിന്നു.... ശ്വാസം പോലും ഭിത്തികൾ ചേർത്തു കെട്ടി തടഞ്ഞതു പോലെ അല്പാല്പമായി പുറത്തേക്കു വരുന്ന അവസ്ഥ.... ശരീരം തളരുന്നു... കണ്ണുകൾ അണപൊട്ടി ഒഴുകുന്നു..

കൃതാവിലൂടെയും കഴുത്തിലൂടെയും ഒലിച്ചിറങ്ങുന്ന വിയർപ്.. ഉണങ്ങിയോട്ടിയ തൊണ്ടക്കുഴി പ്രസവത്തിനു മുൻപേ പാൽചുരത്തി ഒഴുകുന്ന മുലക്കണ്ണുകൾ ഉടയാടയേ പൊതുർത്തി. പകലെന്നോ രാത്രിയെന്നോ അറിയാൻ കഴിയാത്ത അവസ്ഥ.. കൂരാകൂരിരുട്ടു നിറഞ്ഞ കൊടും വനത്തിനുള്ളിൽ വഴിതെറ്റി അകപ്പെട്ട മാൻപേട കണക്കെ.. പാർവതി... ! "അആഹ്... !" അവൾ പോലുമറിയാതെ തടഞ്ഞു വെച്ച ഞെരുക്കം അലർച്ചയായി പുറത്തേക്കു ചാടി... "ആഹ്... ദേവീ... എന്റെ.. കുഞ്ഞിനെ... "! വാക്കുകൾ മുറിഞ്ഞു... വയറു താഴ്ന്നു തുടങ്ങി... ഓട്ടം നടത്തമായി... പിന്നീട് ഇഴയലിലേക്ക്..... ഒടുക്കം.... വിയർപ്പും മുലപ്പാലും ഒഴുകി ഒഴുകി പരിശീലിച്ച ശരീരത്തിൽ കെട്ടിപണിതുയർത്തിയ നിറഞ്ഞ സംഭരണി പൊട്ടിത്തകർന്ന പോലെ.... അവളുടെ ജനനേന്ദ്രിയത്തിൽ നിന്നും വഴുവഴുപ്പുള്ള ഒരു തരം ജലം... പുറന്തള്ളി... "അആഹ്.... !!!!""രക്ഷിക്കൂ.... " ഇനി ആശ്രയമല്ലാതെ മറ്റൊരു മാർഗമില്ല... പിന്നീട് കടും കട്ട കറുത്ത രക്തം... അവളുടെ വെളുത്ത മേനിയിൽ കൂടി...

വസ്ത്രത്തിൽ ഒലിച്ചിറങ്ങി.... അവൾ പോലും അറിയാതെ അവളുടെ പാദങ്ങൾ അകന്നു.... വേച്ചു കുത്തി അവ ഉയർത്തി പിടിച്ചു പൊക്കി... ഇരു കൈകളും മുറുകെ പിടിച്ചുകൊണ്ടു ശക്തിയായി അവൾ പുറത്തേക്ക് തള്ളി... ഒടുവിൽ... ഒരു കുഞ്ഞിന്റെ കരച്ചിൽ.... "ന്റെ.. ദേവീ... ആരാണത്..?? അസമയത്തു ക്ഷേത്ര പരിസരത്തു... ""?? പൂണൂൽ മാത്രം ധരിച്ച ഒരു പത്തൊൻപതു വയസു തോന്നിക്കുന്ന ചെറുപ്പക്കാരൻ.. കൈയിൽ റാന്തലുമായോടിയെത്തി... കണ്മുന്നിൽ ചോരയിൽ കുളിച്ച ഒരു സ്ത്രീ രൂപം, കാലിടുക്കിൽ ഒരു കുഞ്ഞുo... ആ കാഴ്ച കണ്ടതും അവൻ പതറി വിളിച്ചു.. "അച്ഛൻ നമ്പൂതിരി... ഇങ്ങട് നോകിയെ... !" അവൻ കാടിനുള്ളിലേക്ക് നോക്കി വിളിച് പറഞ്ഞു... "ന്താ ശങ്കരാ... ശത്രുക്കൾ വളഞ്ഞിരിക്കയാ.. നീ ങ്ങടു വര... "അവനുള്ള മറുപടി അയാൾ സ്വകാര്യരൂപേണ കൊടുത്തു.. "അച്ഛൻ നമ്പൂതിരിയെ.. ഇത് ശത്രുക്കളുടെ അടവല്ല... ഒരു സ്ത്രീ മരണത്തോട് മല്ലിടുന്നു.. വേഗം ഓടി വര.. നിക്ക് തലകറങ്ങണു ഈ കാഴ്ച കണ്ടിട്ട്.. " അവന്റെ വെപ്രാളം കണ്ടതും ഒരു മധ്യവയസ്‌കൻ ഓടി അവന്റടുക്കലേക്ക് വന്നു... അവന്റെ മുൻപിൽ ബോധമറ്റു കിടക്കുന്ന സ്ത്രീയെയും കരയുന്ന കുഞ്ഞിനേയും കണ്ടതും മേൽ മുണ്ടൂരി എടുത്ത് അയാൾ ആ കുഞ്ഞിനെ രക്തത്തിൽ നിന്നും എടുത്തു തുടച്ചു പൊതിഞ്ഞു...

അയാളാകെ പരവശനായി... "ഉണ്ണിയെ.. നീ വേഗം ദാ.. നമ്മുടെ കൂട്ടത്തിൽ പാല് കൊടുക്കുന്ന ആരെങ്കിലും ഉണ്ടേൽ അങ്ങിനെയുള്ള സ്ത്രീയെ ഈ കുഞ്ഞിനെ ഏൽപിക്ക്യ ഉടനെ.. വൈകിക്കരുത്... " അവനാ കൈകുഞ്ഞിനെയും കൊണ്ട് കാടു മൂടിയ ഇടത്തേക്ക് ഓടി.. ആദ്യമായതിനാൽ പൈതലിനെ പിടിക്കാൻ പോലും അവനറിയുന്നുണ്ടായിരുന്നില്ല.. ചോരയുടെ മണവും അവനു ഓക്കാനം വരുത്തുന്നുണ്ടായിരുന്നു. ഉടനെ പാർവതിയുടെ അടുക്കൽ അയാൾ ചേർന്നിരുന്നു... അവളുടെ ചലനമറ്റിരുന്നു. നാസനാളത്തിൽ വിരലുകൾ ചേർത്തു കൊണ്ടു അയാൾ ആശ്വസിച്ചു. ജീവനുണ്ട്.. ഉടനെ എന്തെങ്കിലും ചെയ്യണം.. പക്ഷേ.. ശത്രുക്കളെ പേടിച്ചോടിയൊളിച്ച ഞങ്ങൾ കരുതലിനു പോലും ഒരു തുള്ളി ജലമോ വസ്ത്രമോ എടുത്തിട്ടില്ല... നേരം പുലരാൻ ഇനി അധികമില്ല. പക്ഷെ അതുവരെ കാക്കാൻ കഴിയില്ല. ഇഗ്ലീഷ്കാർ തിരഞ്ഞു വരില്ലെന്നുറപ്പുള്ള അനന്തപുരത്തിന്റെ രഹസ്യ വനത്തിലേക്ക് അയാൾ അവളെയും എടുത്തു നടന്നു നീങ്ങി. പ്രായം കൂടുതലെങ്കിലും ഉരുക്കു പോലുള്ള ശരീരത്തിൽ അവൾ ഒരു മുയൽകുഞ്ഞിനെ പോലെ ഒട്ടികിടന്നു.

ജനനേന്ദ്രിയത്തിത്തിൽ നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു. എങ്ങിനെയൊക്കെയോ ഉൾവനത്തിലുള്ള കാട്ടരുവിയ്ക്കടുത്തു അഭയം തേടി അവർ... അവൾക്കു ജലം ധാര ചെയ്തു... കറുത്ത് കരുവാളിച്ച മുഖത്തിനടുത്തേക്ക് കൂട്ടത്തിലൊരാൾ റാന്തല് വീശി നോക്കിയപ്പോൾ.. കൂടിനിന്നവർ അമ്പരന്നു.. "തമ്പുരാട്ടി പാർവതി.. !!" എല്ലാവരും ഒരേ സ്വരത്തിൽ ആവർത്തിച്ചു പറഞ്ഞു.. "കൊടിയ ശിക്ഷയിൽ കിടന്ന ഇവർ തുറുങ്കിൽ നിന്നും രക്ഷപെട്ടതെങ്ങിനെ..? " "അതും ഇവിടെ എങ്ങിനെയെത്തി..? " "അഗ്നിദേവന്റെ കുഞ്ഞാണ് ഞങ്ങളുടെ കയ്യിൽ കിടന്നു ചുരുളുന്നത്..? " അവർ ആശ്ചര്യം പൂണ്ടു. കൊട്ടാരവും തമ്പുരാനും ബ്രിട്ടീഷുകാരുടെ ക്രൂരതയിൽ ഇല്ലാതായത് അറിഞ്ഞ മാത്രയിൽ നാടും വീടും അമ്പലവും വിട്ടോടിയ ഒരുപറ്റം നാട്ടുകാരും അടിമകളും നമ്പൂതിരിമാരും ആണ് പാർവതിക്ക് ചുറ്റും വട്ടമിട്ടിരിക്കുന്നത്. ശങ്കരന്റെ അച്ഛന് അല്പം വൈദ്യം കൂടി അറിയാവുന്നതു കൊണ്ടു.. കാട്ടു ചെടിയുടെ മണം പിടിച്ചു അറുത്തെടുത്തുകൊണ്ട് പാർവതിക്ക് വൈദ്യം ചെയ്തു. കൂട്ടത്തിലുള്ളവരുടെ മേൽമുണ്ട് പറിച്ചെടുത്തു കൂട്ടി കെട്ടി തമ്പുരാട്ടിക്ക് അരക്കു താഴോട്ടു മറച്ചു കൊടുത്തു. എല്ലാം വൃത്തിയാക്കി...

അവളുണരും വരെ അവരെല്ലാവരും കാത്തിരുന്നു. ഒടുവിൽ... നാഴികകൾക്കു ശേഷം കൊടും കാടിനു നടുവിൽ അരുവിയുടെ ശബ്ദവും കാട്ടുകിളികളുടെ ചിലക്കലും കേട്ടപ്പോൾ... അസ്വസ്ഥതയോടെ അവൾ അടഞ്ഞ കണ്ണുകളെ വലിച്ചു തുറന്നു... അടുത്ത നിമിഷം അവളുടെ കാതിൽ പതിഞ്ഞത് കുഞ്ഞിന്റെ കരച്ചിലാണ്.. ഒരുതരം ഞെട്ടലോടെ അവൾ കിടന്നിടത്തു നിന്നും വേദന സഹിച്ചു കൊണ്ടു തലപൊക്കി... "നമ്മുടെ കുഞ്...!!?? " "പരിഭ്രമിക്കേണ്ട തമ്പുരാട്ടി... കുഞ്ഞു സുരക്ഷിതനാണ്. " അടുത്ത് നിന്ന സ്ത്രീ തലകുനിച്ചു കുഞ്ഞിനെ അവൾക്കു മുൻപിലേക്ക് നീട്ടി പിടിച്ചു.. അവൾ ചുറ്റുമുള്ളവരെ പിന്നേ കണ്ടില്ല... തന്റെ മകനെ മാത്രം.. അവനേ മാത്രം.. അവൾ പൊട്ടിക്കരയുകയും ചിരിക്കുകയും ചെയ്തു... കുഞ്ഞിനെ മാറോട് ചേർത്തു... പരിസരം മറന്നുകൊണ്ടു കുഞ്ഞിളം വായിലേക്ക് പാൽ ചുരത്തി... ചുടുചുംബനങ്ങൾ കൊണ്ടു അവനേ മൂടി.. വാരി പുണർന്നു... "ആരൊക്കെയാണ് നിങ്ങൾ..?? !ദൈവദൂതന്മാരെ പോലെ.. ആരാണ് നിങ്ങളെ അയച്ചത്..?? " ഒരേസമയം ചിരിച്ചും കരഞ്ഞും കൊണ്ടവൾ കൂടി നിന്നവരോട് ചോദിച്ചു..

ബ്രിട്ടീഷുകാർ നാട് വളഞ്ഞപ്പോൾ ജീവൻ രക്ഷിക്കാൻ ഓടി രക്ഷപെട്ടതാണെന്നും കൊട്ടാരത്തിലെ പരികർമിയുടെ നിർദ്ദേശപ്രകാരം ആരാരും അറിയാത്ത വനത്തിൽ കൂടിയതാണെന്നും ഇവിടെ വച്ചാണ് തമ്പുരാട്ടിയെ കണ്ടതെന്നും അവർ അറിയിച്ചു. ക്ഷമയോടെ അവൾ എല്ലാം തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് കേട്ടിരുന്നെങ്കിലും മാതാപിതാക്കളാളുടെ വിയോഗം തന്റെ ജന്മ നാടിന്റെ നാശം എല്ലാം അറിഞ്ഞും കേട്ടും അവളുടെ ഉള്ളു നീറി കൊണ്ടിരുന്നു.. "ഠോ.. !!!" ഇടിമുഴക്കo പോലെ കാതടപ്പിക്കുന്ന ശബ്ദം... കൂട്ടം കൂടി നിന്നവർ ചിതറിയോടി.. "തമ്പുരാട്ടി എഴുന്നേൽക്... അവരിങ്ങെത്തി... " കരഞ്ഞു തകർക്കുന്ന കൈക്കുഞ്ഞിനെ ഇറുകെ പിടിച്ചിരിക്കുന്ന പാർവതിയെ ഓടുന്ന ഓട്ടത്തിൽ ആ പത്തൊൻപത് കാരൻ പേടിച്ചു വിറച്ചു കൊണ്ടു നാലുപാടും വീക്ഷിച്ചു കൊണ്ടു പിടിച്ചു വലിച്ചു. പക്ഷെ..?? ! അവളനങ്ങിയില്ല. കരിയിലകൾകിടയിലൂടെ വീണ്ടും രക്തച്ചാറു ഒഴുകി.... അവനാ കാഴ്ച കണ്ടു വിറച്ചു. മിഴിച്ചു വച്ച കണ്ണുകളിൽ ജീവനില്ല. അവൻ കരയുന്ന കുഞ്ഞിനെ അവന്റെ കയ്യിലേക്ക് ഉടനെ എടുത്തു പിടിച്ചു...

കുഞ്ഞിനെ ചേർത്തു പിടിച്ച ഇടതു ഭാഗത്തെ നെഞ്ചിൽ... ഒരിഴ മാറി.. തുളഞ്ഞു കയറിയ തീതുപ്പിയുടെ വിഷം തുളച്ചു കയറിയത് കണ്ടവൻ പരിഭ്രമിച്ചു... ഉറക്കെ അവളെ തട്ടി വിളിച്ചു... അവന്റെ കൈ അവളുടെ ശരീരത്തിൽ പതിഞ്ഞതും അവൾ പിന്നോട്ട് മറിഞ്ഞു വീണു.. ഭാരമില്ലാത്ത ഒരപ്പൂപ്പൻ താടിയെ പോലെ.. അവൾ മണ്ണിലേക്ക് പതിച്ചു... തുറന്നു വച്ച കണ്ണുകൾ അവൻ അവന്റെ കൈകൊണ്ട് കണ്ണുനീർ വീഴ്ത്തി തുടച്ചെടുത്തു. "CATCH THEM!!" മറുഭാഷയിൽ ഒരലർച്ച കേട്ടത് മാത്രമെ എനിക്കോർമയുള്ളു... അന്നാ കൈകുഞ്ഞിനെയും കൊണ്ട് കിതച്ചു കൊണ്ടു ജീവനും കൊണ്ടോടിയത്....... എങ്ങോട്ടെന്നില്ലാതെ... കാലു പിഴച്ചാലുo കൈകളിൽ അടർത്താതെ ഞാൻ ഈ ശങ്കരൻ നമ്പൂതിരി... കൊട്ടാരത്തിലെ പരികർമിയുടെ പേരമകനായ ഞാൻ.... അയാൾ കിതച്ചു കൊണ്ടു ആൽവിയെ നോക്കി... ഓടി ഓടി... കാടും നാടും കഴിഞ്ഞു കിതച്ചു തുപ്പി നടു വഴിയിൽ ഒരു നാലുചക്രത്തിന്റെ മുൻപിൽ ഞാൻ നിലതെറ്റി വീഴാതെ പകച്ചു നിന്നു.

"അതിനുള്ളിൽ ഇവരായിരുന്നു.പേര് ചോദിച്ചപോൾ "ആനി " എന്ന് പറഞ്ഞു.. കരഞ്ഞു കാലുപിടിച്ചു കൊണ്ടു ഞാൻ അവരെ ഏല്പിച്ച പൊടിക്കുഞ്ഞാണ്... ഈ നാടിന്റെ ഇളമുറതമ്പുരാനാണ്... ഇപ്പോൾ എന്റെ മുൻപിൽ..... " "നൊ... !!" നെവർ.. "കള്ളo പച്ചക്കള്ളം.. "!! ആൽവി അലറി... അമ്മച്ചിയും അപ്പച്ചനും ദേവിയും ശങ്കരനും അവന്റെ അലർച്ച കേട്ടു സ്തബ്ധരായി. "വെറും ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് രാജഭരണമോ... ഞാൻ വിശ്വസിക്കില്ല.. നട്ടാൽ കുരുക്കാത്ത ബ്രിട്ടീഷുകാരുടെ കഥയും... അമ്മച്ചി കൂടെ ഇയാളുടെ കള്ള കഥക്ക് കൂട്ടു നിൽക്കുവാണോ..? ! ഞാൻ നിങ്ങളുടെ മകനാണ് എന്ന് വിളിച്ചു പറ അപ്പച്ചാ.... ""! ആൽവി രോഷാകുലനായി... "വിശ്വസിക് മോനെ.. സത്യമാണ്.." (അപ്പച്ചൻ ) "വിശ്വസിക്കുന്ന കള്ളം പറ.. ഛെ.. !" ആൽവി പല്ല് കടിച്ചു കൊണ്ടു ചുമരിൽ മുഷ്ടി ചുരുട്ടി ഇടിച്ചു.. തമ്പുരാനെ...ആന്ധ്രാപ്രദേശിൽ രാജഭരണം നിലച്ചിട്ട് കേവലം ഇരുപത് വർഷം ആകുന്നെ ഉള്ളു... ഇന്ത്യയിൽ നിന്നും തുരത്തി ഓടിച്ചിട്ടും ബ്രിട്ടുഷുകാർ തിരിച്ചു വന്ന ഒരേയൊരു നാട് ആന്ധ്രാ ആണ്... ഇവിടെത്തെ അന്നത്തെ രാജാവും കൂട്ടരും ആണ്... അനന്തപുരം കയ്യടക്കിയ അവരെ തുരത്തി ഓടിച്ചത്. പിന്നീട് അവർ തിരിച്ചു വന്നിട്ടില്ല..

പക്ഷെ ഇപോഴും ബ്രിട്ടീഷ് കൗൺസിലുമായി ഈ നാടിനു ബന്ധമുണ്ട്.... രാജ്യമൊന്നാകെ വികസനം വന്നിട്ടും രാജഭരണം മാറാത്ത അറബ് രാഷ്ട്രങ്ങൾ പോലെ ആയിരുന്നു ഇവിടെയും... വികസനമില്ലെന്നു മാത്രം... അതിനു ശേഷം ഇളമുറ തമ്പുരാക്കന്മാർ പുറo (ഇന്ത്യയിൽ തന്നെ )ദേശങ്ങളിൽ ചെന്നു വിദ്യാഭ്യാസം നേടിയും പടിച്ചുമാണ് ഇവിടെ ഇപ്പോഴിപ്പോഴായി മാറ്റങ്ങൾ ഉണ്ടായത്.. "അന്നത്തെ കൊട്ടാരവും തുരങ്കങ്ങളും ഇപ്പോഴും.. അനന്തപുരത്... ആരാരും കാണാത്ത വനത്തിനുള്ളിൽ സുരക്ഷിതമാണ് !!" അയാൾ പറഞ്ഞു നിർത്തി... "നിനക്കൊരു സംശയം ഉണ്ടാകും.. അന്ന് ഞങ്ങൾ എങ്ങിനെ ഇവിടെ എത്തിയെന്നു...? " "വിവാഹം കഴിഞ്ഞ വേളയിൽ രാജഭരണം നിലനില്കുന്ന ആന്ധ്രായിൽ കാഴ്ചകാണാൻ വന്നത് തന്നെ... യുദ്ധം നടക്കുകയാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.... അന്ന് അതിർത്തി കഴിഞ്ഞു വനമുഖത്തു കൂടെ അപ്പച്ചന്റെ അംബാസഡർ ഓടിച്ചു വരുമ്പോഴാണ്... ശങ്കരൻ ഞങ്ങൾക്ക് മുൻപിൽ ഓടിയെത്തിയത്.... " "നോ.. നോ " നോ. !!" .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story