നീലത്താമര💙: ഭാഗം 69 || അവസാനിച്ചു

neelathamara

രചന: തൻസീഹ് വയനാട്

"ഡീ... !!!" അവളുടെ ക്രൂരമായ ആക്രോശങ്ങൾ യാതൊരു കൂസലുമില്ലാതെ പറയുന്നത് കേട്ടപ്പോൾ ആൽവിയുടെ കയ്യും കാലും ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.. "കൊല്ലുടി... ഇഞ്ചിഞ്ചായി നിന്നെ.. " അവൾക്കു നേരെ പാഞ്ഞു ചെല്ലാൻ തുനിഞ്ഞ ആൽവിയെ എല്ലാവരും കൂടെ തടഞ്ഞു വെച്ചു. "കൊ.. കൊ.. കൊല്ലാനോ... ഹ ഹ.. അതു നീയെപ്പോഴെ എന്നെ ചെയ്തു കഴിഞ്ഞു... ആൽവീ... " "എന്നെ മ... മനസിലാക്കാതെ നി.. നിന്നപ്പോൾ... ഇവൾക്കുവേണ്ടി... സമയം ച്... ച്.. ചിലവഴിച്ചപ്പോൾ... ഞാൻ നിനക്ക് വേണ്ടി ഇല്ലാതാക്കാൻ നോക്കിയ ഓരോരുത്തരെയും രക്ഷിക്കാൻ നോക്കിയപ്പോൾ... ഇവൾക്ക് പകരം പോലും എന്നെ കാണാത്ത അതിനു വേറൊരാളെ ആ.. ന്.. നശിച്ച ദേവിയെ കണ്ടെത്തിയപ്പോൾ.... എല്ലാം.. എല്ലാം... നീയെന്നെ കൊന്നില്ലേ...? ആരും അറിയാതെ... എല്ലാം വെൽ പ്ലാൻനെഡ് ആയിരുന്നു... വെൽ പ്ലാൻഡ്... !! എന്നിട്ടുo.. ഹൌ...?? ഹൌ ക്യാൻ യൂ ആൽവേസ് റെക്കഗ്‌നൈസ്?? ഐ.. നോ.. ആൽവീ... നീ ബ്രില്ലിയൻറ് ആണ്.... നിനക്ക് മാത്രമേ... എന്നെ കണ്ടെത്താൻ കഴിഞ്ഞുള്ളു...... ഐ ലവ് യു... ആൽവീ.... ഐ ലവ് യു.. മാഡ്‌ലി... ഡീപ്പ്ലി.... ഹോണസ്റ്റലി...." "പ്... പക്ഷെ.... ..നീ.. എനിക്കെതിരെ നീക്കുന്ന ഓരോ കരുവും ഞാൻ അറിയുന്നുണ്ടായിരുന്നു..

ഹ് ഹ.... കാരണം നിന്റെ നിഴൽ പോലെ.... നിഴൽ പോലെ ഞാൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു.... നീ കാണാതേ.... ഹ ഹ.. ഓർമ.. ഓർമയില്ലേ ഇവന്റെ കല്യാണത്തിന് ഹൽദിയിൽ അവളുമായി പ്രണയം പങ്കുവയ്ക്കാൻ ഒരുങ്ങിയത്..... അന്ന് ജനൽ പാളിയെ തച്ചുടച്ചത് ഞാനാണ്..അതു പോലെ.. നിന്നിൽ ഇരുട്ടിൽ പിന്തുടർന്ന നിഴലാട്ടം മുഴുവൻ ഞാനാണ്... നീ കാണാതേ നിന്നെ കാണാൻ.. പ്രണയിക്കാൻ..... അന്നേ അങ്ങു കൊന്നാൽ മതിയായിരുന്നു അവളെ.. പ്.. പക്ഷെ... എനിക്ക് തെറ്റ് പറ്റി... ഒന്നു ഭയപ്പെടുത്തുക മാത്രം ചെയ്തു , പന്തലിനു തീയിട്ടു അയാൾ അവളെ വലിച്ചു കൊണ്ടുപോയപ്പോൾ എല്ലാം അവസാനിച്ചു എന്നാ..ക്.. കരുതിയെ... പക്ഷെ... എല്ലം.. എല്ലാം.. ആ റയാൻ... അവനും നീയുo ഇരുട്ടിൽ കൈമാറിയ പൊതി... അതിൽ നിന്നും മഞ്ഞിച്ച ചരട് തൂങ്ങികിടന്നത് ഞാൻ കണ്ടു നീ കണ്ടില്ല.... അപ്പോഴേ ഉറപ്പിച്ചു, അതു ദേവിക്കുള്ള കൊലക്കയറാക്കണമെന്ന്... പിന്തുടരുകയായിരുന്നു. കാത്തിരിക്കുകയായിരുന്നു. അവളുടെ കഴുത്തിൽ താലി ചാർത്തുന്ന ദിവസം കുത്തി കൊല്ലാൻ...പക്ഷെ... എല്ലാവരെയും ഈ എന്നെയും മണ്ടനാക്കി റയാൻ എല്ലാം ചെയ്തു. ഇവിടുത്തെ കാവിൽ വച്ചു നീ അവളെ സ്വാന്തമാക്കുമെന്ന് ഞാൻ ചിന്തിക്കാൻ വിട്ടു പോയി...

ചിന്തിച്ചത് മറ്റു പല സ്ഥലങ്ങളുമായിരുന്നു.. അവിടെ അവിടെ എനിക്ക് തെറ്റു പറ്റി. അതുകൊണ്ട്.. അതുകൊണ്ട് മാത്രമാണ് നിന്റെ മണിയറ അവിടെ ഒരുങ്ങിയത്...... അആഹ്.. " കണ്ണുനീരിനെ കൂട്ടുപിടിച്ചു കൊണ്ട് ഭ്രാന്തമായി അവൾ ആാാ കസേരയിൽ ഇരുന്നുകൊണ്ട് അവനെ വശ്യമായി നോക്കി... ഓരോ വാക്കും പതുക്കെ വളരെ പതുക്കെ മൃഗീയമായ ചുവയാലേ പറഞ്ഞ് കൊണ്ടിരുന്നു. "പക്ഷെ ഞാൻ നിഴലായി കൂടെ ഉണ്ടെന്ന് നിങ്ങൾ മറന്നു.. എല്ലാവരെയും മനഃപൂർവം ഒഴിവാക്കി നിങ്ങൾ മാത്രമായി പുറത്തേക്ക് ഇറങ്ങിയത് ഞാൻ കണ്ടില്ലെന്ന് കരുതിയോ നീ.. ഹ ഹ... ആൽവീ.. നിന്റെ ശ്വാസ ഗതിയുടെ അളവ് കോലു പോലും എന്റെ കയ്യിൽ.. ഞ... ഞാൻ... നിന്നെ എ.. എന്റെ... ഹർ... ഹൃദയത്തിൽ ചേർത്ത അന്ന് കൂടെ കെട്ടി വച്ചതാണ്. ആദിയുടെ കൂടെ പോയ ഞാൻ അവനേ ഒഴിവാക്കി എത്താൻ വൈകിയത് കൊണ്ട് മാത്രം നീ അവളിൽ താലി ചാർത്തി.... എന്റെ സ്.. സ്വപ്നങ്ങളെ തച്ചുടച്ച റയാൻ... അവൻ.. അവനില്ലായിരുന്നെങ്കിൽ അന്ന് ൻ നിങ്ങൾ.. ഒ ... ഒന്നിക്കില്ലായിരുന്നു . അപ്പോ ഞാൻ അവനേ കൊല്ലണ്ടേ.... പറ.. നിങ്ങൾ പറ... "

ദേവുവും വിച്ചുവും ആദിയും "ഛീ ശവമേ... നിന്റെ വെൽ പ്ലാൻ... നിന്റെ വെൽ പ്ലാനൊക്കെ കുറെയൊക്കെ ഞാൻ അറിഞ്ഞതാ... നീ കരുതിയോ പത്മ യെ ഞാൻ തള്ളിയിട്ടത് കൊണ്ടാണ് അവൾക് ബോധം പോയത് ഞാൻ വിശ്വസിച്ചു എന്ന്.. നിനക്ക് തെറ്റി...." "അന്ന് പത്മക്ക് ബോധം വന്നപ്പോൾ.. നിങ്ങളോരോരുത്തരും എന്നെ കുറ്റപ്പെടുത്തി മാറി നിന്നപ്പോൾ എന്നോട് മാത്രമായ് ഡോക്ടർ പറഞ്ഞതാണ്, അവൾക് വിഷബാധയാണെന്ന്. ! നിനക്ക് നുണ പറഞ്ഞ് പരത്താനും വിശ്വാസിപ്പിക്കാനും മാത്രമേ പറ്റു.. ടെസ്റ്റ്‌ റിപ്പോർട്ട്‌ മാറ്റാൻ പറ്റില്ലല്ലോ...പത്മയോട് ഐ സി യൂ വിൽ ചെന്നു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ അറിഞ്ഞതാണ്. രാവിലെ മുതൽ ഒന്നുo കഴിക്കാത്ത അവൾ അന്ന് ആകെ കുടിച്ചത് നീ കൊടുത്ത വെള്ളമാണെന്ന്. ആ നിമിഷം ഞാൻ ഡ്രസ്സ്‌ എടുക്കാൻ എന്ന് പറഞ്ഞു തിരിച്ചു ഇങ്ങോട്ട് വന്നത് അതിനല്ല. അവിടുത്തെ വെള്ളത്തിൽ വിഷം കലർന്നത് എങ്ങിനെയാണെന്ന് അറിയാനായിരുന്നു. ഞാൻ തിരിച്ചു വരുമെന്ന് നീ സ്വപ്നത്തിൽ കരുതിക്കാണില്ല.

അതു കൊണ്ടാകാം വിഷക്കുപ്പി നിന്റെ മുറിയിൽ നിന്നു മാറ്റാൻ നീ മറന്നതും. പക്ഷെ അതിനു കാരണം നീ ആണെന്ന് ഞാൻ കരുതിയില്ല. നിന്നെ കരുവാക്കാൻ മറ്റാരോ ചെയ്‌തെന്ന് വിശ്വസിച്ചു പോയി. അതായിരുന്നു എനിക്ക് പറ്റിയ പിഴവ് !!!സ്നേഹം നിന്റെ ചതി എന്റെ കണ്ണിൽ നിന്നു മറച്ചു.. അത് നീ മുതലെടുത്തു .... പന്ന.... അന്നേ നിന്നെ രണ്ടു പൊട്ടിച്ചു കാര്യം ചോദിച്ചിരുന്നേൽ... എന്റെ റ.. റയാൻ...." ആൽവിയുടെ തൊണ്ടയിടറി.. വാക്കുക്കൾ മുറിഞ്ഞു. "ഓഹോ.. എല്ലാം കണ്ടിരുന്നോ നീ.. എന്നാൽ കേട്ടോ... ആ സാമിയുടെ അടുത്ത് പോയ്‌ നീ ബസ്‌മോം വാങ്ങി വന്നില്ലേ.. നിങ്ങളുടെ പ്രണയസല്ലാപത്തിൽ സ്റ്റോർ റൂമിൽ തെറിച്ചു വീണ ഭസ്മം ഞാൻ എടുത്തു വലിച്ചെറിഞ്ഞു. അറിയുവോ നിനക്ക്... " അമ്പരപ്പോടെ ആൽവി കണ്ണു മിഴിച്ചു നോക്കിനിന്നു. "ആരും അറിയാത്ത ഭസ്മത്തിന്റെ കാര്യം പോലും ഇവളെങ്ങിനെ അറിഞ്ഞു..? എൻ.. എന്ന് നീ.. ചിന്തിക്കുന്നില്ലേ...??? ഹ ഹ... നീ ഓരോ ദിവസവും ധരിക്കുന്ന വസ്ത്രത്തിൽ ഞാൻ ഘടിപ്പിച്ച കുഞ്ഞു ക്യാമെറകൾ. അവയെനിക്ക് കാണിച്ചു തന്നു... നിന്റെ സകല രഹസ്യങ്ങളും. പക്ഷെ... കല്യാണത്തിന് ശേഷം നിനക്ക് മേൽ അതു ഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല... പുല്ല്..... ഹ്‌റും..." അവൾ ആക്രോശിച്ചു

. "നിന്റെ മുറിയിൽ ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ ഫോൺ ക്യാമറ.. എല്ലാം നിനക്ക് വേണ്ടി ആയിരുന്നു ആൽവീ... നീ ദേവിയെ.. പ്രണയിക്കുന്നു എന്ന് കണ്ട അന്ന് മുതൽ നീയെന്റെ കൈവിട്ടു പോകാതെ ഇരിക്കാൻ ഞാൻ ജാഗരൂക ആയിരുന്നു...... " "ഭസ്മം നിന്റ കയ്യിൽ കിട്ടിയ അന്ന് മുതൽ ഞാൻ അവളെ അപായപ്പെടുത്താൻ നോക്കുമ്പോഴൊക്കെ ഏതോ ഒരു മായാശക്തി പോലെ എല്ലാം താറുമാറായിക്കൊണ്ടിരുന്നു. അതു നഷ്ടപ്പെടുത്തിയ അന്ന് അവളെ അപായപ്പെടുത്താനും കഴിഞ്ഞു.. എല്ലാവരെയും ഒന്ന് ഭയപ്പെടുത്താനാണ് നിന്റെ കുരിശുമാല നീ പോലുമറിയാതെ നിന്റെ ഉറക്കത്തിൽ പൊട്ടിച്ചെടുത്തു ഞാൻ ചോര പടർത്തി റയാന്റെ മുറിയുടെ മുൻപിൽ ഇട്ടത്. കാരണം ഒരു പ്രേതബാധ ഉണ്ടെന്ന് ക്രിയേറ്റ് ചെയ്യാൻ... " "അങ്ങനെ സംഭവിച്ചാൽ ഞാൻ ചെയ്യുന്ന പലതും ആ ഇല്ലാത്ത ശക്തിയുടെ മേൽ ചാരാമല്ലോ എന്ന് കരുതിയാണ്... അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് പരത്താൻ ശക്തമായി ശ്രമിച്ചു കൊണ്ടിരുന്നത്... " "നിർത്തേടി.. നിന്റെ പ്രസംഗം.... നിന്റെ സത്യം പറച്ചിൽ നിർത്തിക്കോ... ഇനിയും ബാക്കിയുള്ളത് കേട്ടാൽ... നിന്നെ നിയമപാലകർക് വിട്ടുകൊടുക്കാൻ പോലും ഞാൻ തയ്യാറാവില്ല വെട്ടിക്കൊല്ലും,... "

"ഹ... ഹ... ഹ... ഹ.. ഹ... വി... വി... വിഡ്ഡി... " അവളാർത്തട്ടഹസിച്ചു കൊണ്ടിരുന്നു... ആ മുറിമുഴുക്കെ അവളുടെ അട്ടഹാസം മുഴങ്ങിക്കേട്ടു.... ദേവു ചെവി ആഞ്ഞു പൊത്തി... "എടാ....ബൂലോകത്തെവിടെയും... ഭ്രാന്തന്മാരെ പോലീസ് പിടിക്കില്ല.... ഹ ഹാ.. " വീണ്ടും വീണ്ടുമവളുടെ വാക്കുകൾ അമ്പരപ്പും ഭയവും സൃഷ്ടിച്ചു കൊണ്ടിരുന്നു. "YES... am.. psychic Called ERoTOMANIAC and also existing DUAL PERSONALITY.. Called BORDER LINE PERSONALITY DISORDER... പച്ചക്കു പറഞ്ഞാൽ.. അഞ്ചു വർഷങ്ങള്ക്കു മുൻപ് ഭ്രാന്തിനു ചികിത്സ പൂർണമാക്കി, മെന്റൽ ഹോസ്പിറ്റൽ വിട്ട ചിന്മയ ശേഖർ.." "എന്റെ ഇഷ്ടങ്ങൾക്കു എതിർ നിൽക്കുന്നവരെ വെട്ടിവീഴ്ത്തിയാൽ പോലും.. എന്നെ നിയമം ശിക്ഷിക്കില്ല... ഹ ഹാ ഹാ.... " "ഛീ... നിർത്തേടി... നിനക്കറിയാമോ.. നീ കോളജിൽ മിമിക്രിക്ക് ഫസ്റ്റ് വാങ്ങിച്ചതിന്റെ പിന്നിൽ ആരാണ് കാരണം.. ഈ ആൽവി... ആ എന്നോടാണ് നീ നേരത്തെ റയാന്റെ ഫോണിൽ മിമിക്രി എടുത്തത്.. അതും ഞാൻ പഠിപ്പിച്ചു തന്ന പുരുഷ ശബ്ദത്തിൽ.. " 'ഒരു തരിപ്പോടെ ആണെങ്കിലും മനസിലാക്കിയതൊന്നും സത്യമാകില്ലെന്നു കരുതി ദേവുവിന്റെ അടുക്കലേക്ക് ചെന്നു. റയാന്റെ ഫോൺ എവിടെയെന്നു അറിയാൻ... അവളാണ് പറഞ്ഞത്. അത് നിന്റെ കയ്യിലാണെന്ന്...

ഏതോ ഒരു പുരുഷനാണ് ഐറയെയും വിളിച്ചു റയാന്റെ മരണ വാർത്ത അറിയിച്ചതെന്ന് എന്നോട് അവളുടെ അപ്പൻ പറഞ്ഞതും... ഫോൺ നിന്റെ കയ്യിലുള്ളതും.. എന്നെ വിളിച്ചു ഭീഷണി പെടുത്തിയതും നീയാണെന്ന് ഉറപ്പിക്കാൻ.. ചോറ് തിന്നുന്ന ബുദ്ധി മതി എനിക്ക്.... എന്നിട്ടും നിന്നോടുള്ള സ്നേഹം.. നീ കരുതുന്ന പ്രണയമല്ല.. അതിനേക്കാൾ വിലപ്പെട്ട സൗഹൃദ സ്നേഹം കാരണം വീണ്ടും വീണ്ടും നിന്നെ സംശയിക്കുന്നതിൽ നിന്നുമെന്നെ പിന്തിരിപ്പിച്ചു. കാരണം എന്നെ കൊന്നാൽ പോലും റയാനെ കൊല്ലാൻ നീ മുതിരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല !!"ആൽവി ഒന്ന് കിതച്ചു. "ഉടനെ ഫോണെടുത്തു മുറിയിലെത്തി നിന്റെ അമ്മയെ ഫോൺ ചെയ്തു. ..ആൽവി ആണെന്ന് പറഞ്ഞതും അമ്മ ആദ്യം പറഞ്ഞത്... " "മോനെ.. നീ അവളിൽ നിന്നും രക്ഷപ്പെട്ടോ... എന്നാണ്... " "ഒരമ്മ ഒരു മകളെ ഇത്രമേൽ ഭയക്കണമെങ്കിൽ കാരണം തക്കതായതാകുമെന്ന് അറിവുള്ളതുകൊണ്ട് തന്നെ മയത്തിൽ ഞാനോരൊന്ന് ചോദിച്ചു മനസിലാക്കി.. " "ആ അമ്മ പറഞ്ഞ്... തന്നു നിന്റെ ലീലാവിലാസങ്ങൾ... നിന്നെ ഭയന്ന് പുറത്തുപറയാതിരിക്കുന്ന സകല രഹസ്യങ്ങളും.. അമ്മയെ പോലും തലക്കടിച്ചു കൊല്ലാൻ നോക്കിയ...

ബ്ലാക്ക് ബെൽറ്റ്‌ ചിന്മയ ശേഖറിനെ കുറിച്. നീ നിന്റെ വീട്ടിലേക്കുള്ള ഞങ്ങളുടെ സ്വാതന്ത്ര്യം വിലക്കിയത് അമ്മയുo അച്ഛനും ക്രൂരന്മാരാണെന്ന് പറഞ്ഞ് കൊണ്ടാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ നിനക്കൊരു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ടി ആ ഭാഗം ഉപേക്ഷിച്ചു. പക്ഷെ കാരണം ഇതാണെന്ന് തിരിച്ചറിയാൻ ഒരുപാട് വൈകി പോയി... " അവൾ പുച്ഛത്തോടെ അവനേ നോക്കി... പല്ലിറുമ്മി... "ആന വന്നാലും എതിർത്തു നിൽക്കാൻ പറ്റുന്ന നിന്റെ ഹോർമോൺ ഡിസോഡർ ഉണ്ടല്ലോ... ആ ശക്തി ഉപയോഗിച്ചു നിനക്ക് ആരെയും ഇല്ലാതാക്കാം... പക്ഷെ.. ദാ... നീ എന്നിൽ പ്രയോഗിച്ച അതേ ബുദ്ധി ഇപ്പോൾ നിന്നെ തന്നെ ചതിച്ചിരിക്കുന്നു. " അതു കേട്ടതും അവന്റെ അർത്ഥം വച്ചുള്ള സംസാരo അവളുടെ ഉള്ളിൽ ഭീതി ജനിപ്പിച്ചു. "നോക്കണ്ടാ... നീ ഗടിപ്പിച്ച പോലൊരു ക്യാമറ നിന്നെ ചതിച്ചു. നീ പറഞ്ഞതൊക്കെയും ഇതിൽ പതിഞ്ഞു. മായ്ക്കാനാകാത്ത വണ്ണം.. !!" അഹങ്കാരത്തോടെ അവൻ ഷർട്ടിന്റെ ബട്ടൺ താഴ്ത്തി ഉള്ളിലൊളിപ്പിച്ച ക്യാമറ അവൾക്കു കാണിച്ചു കൊടുത്തതും... ഞെട്ടലോടെ.. അവൾ അലറി വിളിചു കൂവി...... "ആആആഹ്ഹഹ്ഹ. .......!!" "നീ ആധിയുടെ കണ്ണുപൊത്തി നാവിൽ പിന്ന് വെച്ചത് പോലെ അല്ല... ഇത്...

അവനതൊരു സ്വപ്നമെന്നു കരുതി.. എന്നാല് ഇത് സത്യമാണ്.... നീ തീർന്നടി തീർന്നു.. നിന്നെ കൊണ്ടുപോകാൻ ഇപ്പോ വരുo.. അതിനു പാകപ്പെട്ടവർ... അതിനു വേണ്ടിയാണു റയാൻ മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്ന അവസ്ഥയിലും ഞാൻ നിന്നോട് കപടസ്നേഹം കാണിച്ചു വന്നതും സകലതും പറയിപ്പിച്ചതും.. !!" അവളലറി കൂവാൻ തുടങ്ങി... ഉറക്കെ ഉറക്കെ...." "നഖം നീട്ടിയ നിന്റെ മുഖം മാത്രമാണ് എന്റെ മുന്നിലേക്ക് ആദ്യമേ കയറിവന്നത്... അപ്പോഴുo ആഗ്രഹിച്ചു നീ ആവല്ലേ എന്ന്, കവിൾ വെച്ച് ഫോണിൽക്കൂടെ പരിചിത ശബ്ദം കേട്ടപ്പോഴും നീയാകല്ലെന്ന് നിനച്ചു.., ഇവിടെ വന്നു ചേർന്നു നിന്നപ്പോഴും നീയാകല്ലെന്ന് നിനച്ചു.. ഒക്കെ വെറുതെ... ആയല്ലൊടി...... റയാനെ നീ... " "എല്ലാം ക്ഷമിച്ചേനെ .. പക്ഷെ .. അത് അതുമാത്രം ....." ആൽവി കണ്ണുതുടച്ചു.... അലറികൂവുന്ന അവളുടെ അടുത്തേക്ക് ചെന്നു മുഖമടിച്ചു ഇടവും വലവും മാറി മാറി കൊടുത്തു..... ചോരയൊലിപ്പിച്ചു കൊണ്ട് അവൾ തളർന്നിരുന്നു. ആരും ആൽവിയെ തടഞ്ഞില്ല... പെട്ടെന്ന് വാതിലിനടുത്തു വന്നു രുദ്ര കിതപ്പോടെ പറഞ്ഞു.. "അവർ എത്തി. " ആൽവി വിയർപ്പോപ്പി.. വായിലേക്ക് തെറിച്ച അവളുടെ ചോര തുപ്പിക്കൊണ്ട് പുറത്തേക്ക് നടന്നു.. താഴെ.. നിരനിരയായി വീട്ടുകാരും നാട്ടുകാരും നിൽക്കുന്നുണ്ടായിരുന്നു മുൻവശത്തേ വാതിൽ തുറന്നു പുറത്തേക്ക് തലയിട്ട അവന്റെ മുഖം വിടർന്നു.

മെന്റൽ ഹോസ്പിറ്റൽ ആംബുലൻസും.. നിറഞ്ഞു നിൽക്കുന്ന കാക്കികുപ്പായക്കാരും നിസാരം ഒരു പെണ്ണിനെ അറസ്റ്റ് ചെയ്യാൻ ഇത്രയും സുരക്ഷയോ.. അതേ... സ്ഥിരതയില്ലാത്തവർ മായാജാലക്കാരെ പോലെ ആകും, ശക്തിശാലികൾ ആകും.. എല്ലാം കണ്മുൻപിൽ കണ്ടതല്ലേ... ഉടനെ.. അടികൊണ്ട് അവശയായ അവളെ.. വിച്ചുവും ആദിയും പിടിച്ചു കൊണ്ട് വന്നു അവരുടെ അടുക്കൽ വിട്ടു. കനമാർന്ന വിലങ്ങണിയിച്ചുകൊണ്ടവളുടെ ചോര വാർക്കുന്ന കൈകളെ ബന്ധിച്ചു കൊണ്ട് ആംബുലൻസിലേക് കൊണ്ട് പോകവേ അവൾ ക്രൂരമായി തലചെരിച്ചു നോക്കിയപ്പോൾ കണ്ടത്.. കാഴ്ചക്കാരിൽ ദേവിയുടെ അച്ഛനും ദേവിയും. അവൾ ആൽവിയെ നോക്കി മന്ദഹസിച്ചു... ഉറക്കെ ദേവിയുടെ അച്ഛനോട് അലറി... "തന്നെയും.. ഇവർ ച്.. ചതിച്ചില്ലേ..... താൻ കാണാതെ അവർ ഒന്നായി... താനൊരു അച്ഛനാണോ... പോയി ചോദിക്ക്... !!" അയാൾ അമ്പരപ്പോടെ അവളെ നോക്കി... ശേഷം.. ആൽവിയെയും ദേവിയെയും.... അടുത്തത് ആൽവിയുടെ മുഖത്തു പതിയുന്ന അയാളുടെ കരങ്ങളാണെന്നു ധരിച്ച അവളുടെ മുൻപിലൂടെ നടന്നു ചെന്നു കൊണ്ട് ശങ്കരൻ ആൽവിയെ വാരി പുണർന്നു കൊണ്ട് ദേവിയെയും ആൽവിയെയും ചേർത്തു നിർത്തി പുഞ്ചിരി തൂകി...

"ഹ ഹ.... ഇവിടെയും തെറ്റി കുഞ്ഞേ.".. ശങ്കരൻ പതുക്കെ പറഞ്ഞു .. അവൾ ആശ്ചര്യത്തോടെ നോക്കി നിന്നു. "ടീ... പ്രാന്തിളകുമ്പോ വിക്കുണ്ടാകുന്ന പുന്നാര മോളേ... കൂട്ടത്തിലുള്ള ഒരാൾ തന്നെയാണ്‌ ഞങ്ങളുടെ ശത്രു എന്ന്... ആൽവിയെ ഹോസ്പിറ്റലിൽ നിന്നു നഖത്തിന്റെ കഥകേട്ടു ഇറങ്ങിയ ഉടനെ ആൽവിയെ കാണാൻ വഴിയരികിൽ ഇദ്ദേഹം കാത്ത് നിന്നിരുന്നു... ഇതൊന്നും നിന്റെ ക്യാമെറയിൽ കണ്ടില്ലയോ... " ആദി അവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു.... അവളലറി കൊണ്ട് ആധിയുടെ കഴുത്തിൽ കടിക്കാൻ നോക്കിയതും .. എല്ലാവരും കൂടെ വലിച്ചിഴച്ചു വണ്ടിയിൽ കയറ്റിക്കൊണ്ടു അവളെയും കൊണ്ട് പോയി...... റയാൻ ബാക്കിവെച്ച അവന്റെ ഫോൺ അവന്റെ കഴുത്തിൽ ഒളിപ്പിച്ച അവളുടെ നഖക്ഷതങ്ങൾ... എല്ലാം എല്ലാം തെളിഞ്ഞു... എല്ലാവരുടെയും കണ്ണിൽ നിന്നും ആംബുലൻസ് മറഞ്ഞു പോകവേ... റയാന്റെ മുഖം ആകാശത്തു നക്ഷത്രം പോൽ തിളങ്ങുന്നത് കൂടിനിന്ന അവനു പ്രിയപ്പെട്ടവരൊക്കെ അകക്കണ്ണാൽ കണ്ടു... ഓരോരുത്തരുടെയും കണ്ണിൽ നിന്നും സമാധാനത്തിന്റെയും സങ്കടത്തിന്റെയും കണ്ണുനീർത്തുള്ളികൾ ഇറ്റുവീണു. *************** "അമ്പലത്തിൽ നിന്നും നാടും നാട്ടാരും എല്ലാവരും എത്താനായി... അവനൊരുങ്ങിയോ... " (ആദി തിടുക്കം കൂട്ടി.. )

"അത് പ്രശ്നമാണെടാ..." (വിച്ചു നിരാശയോടെ ) "എന്താ... ടാ.. "(ആദി ഭയന്ന്... ) "തലപ്പാവു വേണ്ടന്ന.. പറയുന്നേ.." (വിച്ചു ) "അതെങ്ങിനെ ശെരിയാകും... തമ്പുരാന്റെ നാടറിഞ്ഞുള്ള പട്ടാഭിഷേകത്തിനു തലപ്പാവ് ഇല്ലന്നോ....? "(ആദി ) "ആണെന്ന്... '(വിച്ചു ) "ചെ.. "(ആദി ) "ഹലോ.. ആരും പേടിക്കണ്ട.. അവൻ അത് വെക്കും.. റയാന്റെ ആഗ്രഹമായിരുന്നു അവനേ നാടിന്റെ തമ്പുരാനാക്കുന്നത് കാണണമെന്ന്.. അതുകൊണ്ടാണല്ലോ.. ചെറുതയാണെങ്കിലും ഇന്നേ ചടങ്ങ് നമ്മൾ നടത്തുന്നത്... നാട്ടുകാരൊക്കെയും അറിഞ്ഞു ആൽവി നാട്ടിലെ തമ്പുരാൻ കുഞ്ഞാണെന്ന്. അതുകൊണ്ട് റയാന്റെ ആഗ്രഹം പൂർണമായും സാഫല്യമാകണേൽ തലപ്പാവ് കൂടി വേണമെന്ന് പറഞ്ഞ് ഞാൻ വെപ്പിച്ചു... ഇനി നിങ്ങക്ക് പോയ്‌ ആനയിച്ചു കൊണ്ട് വരാം.. "(ദേവു മുറിക്കു പുറത്തു നിന്നും പറഞ്ഞുകൊണ്ട് കയറി ചെന്നു ) "ഹോ.. ആശ്വാസം... എന്നാല്.. മേളം തുടങ്ങട്ടെ.... !!!!!!! " ആദി മുകളിലെ നിലയിൽ നിന്നും വിളിച്ചു പറഞ്ഞ്.... താഴെയൊരുക്കിയ ആനവട്ട പരിവാരങ്ങൾ സ്വര്ണമുഖരിതമായി ഉത്സവാഘോഷ അകമ്പടിയോടെ.... ചെണ്ടമേളം തുടങ്ങി.... നാടും നാട്ടാരും കൂടി നിന്നു... തമ്പുരാനെ കാണാൻ.. തിരക്ക് കൂട്ടി... ഒടുവിൽ... തറവാട്ടിൽ നിന്നുമിറങ്ങി വന്ന ..

തമ്പുരാൻ വേഷമണിഞ്ഞ ആൽവിയെയും അവന്റെ പട്ടമഹർഷിയെയും.... എല്ലാവരും ഇരുകൈയ്യോടെ സ്വീകരിച്ചു... വെഞ്ചാമരത്തോടെ.. ആനപ്പുറത്തു കയറ്റി... അങ്ങുദൂരെ പണ്ട് കൊട്ടാരം സ്ഥിതിചെയ്ത സ്ഥലത്തു ഒരുക്കിവെച്ച മനോഹരമായ സവർണ സിംഹാസനത്തിൽ അവരെ ആനയിച്ചിരുത്തി.... സർവം ആഘോഷമയം... "തമ്പുരാനെ...?? !!" ഉടനെ സിംഹാസനത്തിനടുത്തു നിന്നൊരു വിളി ഉയർന്നു.. കേട്ടു പരിചയമുള്ള വിളി... അവനും അവളും ഒന്നിച്ചു ആൾക്കൂട്ടത്തിലേക്ക് നോക്കി.. അതെ.... അയാൾ തന്നെ ജീർണിച്ച വസ്ത്രവുമായി ... കാട്ടിൽ കണ്ടുമുട്ടിയ വൃദ്ധൻ.. അവരിരുവരും എഴുന്നേറ്റു അയാളുടെ അടുത്തേക് ചെന്നു അനുഗ്രഹം വാങ്ങി.. അയാളെ ആസനസ്ഥനാക്കി.. "കഴിഞ്ഞു... ഈയുള്ളവന്റെ ജീവിതം ലക്ഷ്യം. ഒരു ശുഭവാർത്തകൂടി നിങ്ങൾക്കു വേണ്ടി ദേവി കരുതി വെച്ചിട്ടുണ്ട്... അതു കേൾക്കുന്ന മാത്രയിൽ നിങ്ങൾ അവിടെ ചെല്ലുക. അതിനെ ഏറ്റെടുക്കുക. അഗ്നിദേവന്റെ അച്ഛനെന്ന നിലയിൽ ഞാൻ ധന്യനായിരിക്കുന്നു..." അതു പറഞ്ഞ് കഴിയലും അയാൾ കുഴഞ്ഞു വീണു.... പരിഭ്രമത്തോടെ.. എല്ലാവരും ചേർന്നു അയാളെ രക്ഷിക്കാൻ നോക്കിയെങ്കിലും അവസാനത്തെ അശരീരി കൂടി കൊടുത്തു പേരക്കിടാവിനെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കികൊണ്ട് അയാൾ ഇഹലോകവാസം വെടിഞ്ഞു. കണ്ണുനീരോടെ ആൽവി അയാളെ പുണർന്നു...

പെട്ടെന്ന്... കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരു കൂട്ടം പോലീസ് ജീപ്പ് സംഭവ സ്ഥലത്തേക്ക് വന്നു നിന്നു.. പരിഭ്രമിച്ചു കൊണ്ട് എല്ലാവരും അവരെ നോക്കിയപ്പോൾ.. അവർ പറഞ്ഞ വാക്കുകൾ കേട്ട് നടുങ്ങിപ്പോയി എല്ലാവരും. ഹോസ്പിറ്റെലിൽ വെച്ചു രക്ഷപെടാൻ നോക്കിയ ചിന്മയ ശേഖരിന്റെ ശരീരം അറുത്തു കഷ്ണങ്ങളായി അനന്തപുരത്തിലെ ഓരോ അമ്പലനടയിൽ നിന്നും കണ്ടെടുത്തിരുന്നു... അമ്പരപ്പോടെ.. എല്ലാവരും ഞെട്ടിത്തെരിച്ചുകൊണ്ട് വാർത്ത ശ്രവിച്ചു. മറ്റൊന്നും കൂടി... അവരുടെ നഖം നഷ്ടമായ വലതു കരവും ഹൃദയവും ഇതുവരെ ലഭിച്ചിട്ടില്ല... വിവരം ധരിപ്പിച്ചുകൊണ്ട് അവർ മടങ്ങി. വലിയൊരാപത്തു അവസാനിച്ചെങ്കിലും എങ്ങിനെ ഇങ്ങനയൊരു മൃഗീയമായ മരണം അവൾക്കു സംഭവിച്ചു.??? പെട്ടെന്ന് അതേ നിമിഷം ഒരു വെളുത്ത കാർ അവരുടെ മുൻപിൽ ചീറിപ്പാഞ്ഞു വന്നു നിന്നു.. മുൻപിലെ ഡോർ തുറന്നു പുറത്തേക് വന്ന വ്യക്തിയെ കണ്ടതും ആൽവി.. എല്ലാം മറന്നു സന്തോഷം കൊണ്ട് ഓടിച്ചെന്നു കെട്ടിപ്പുണർന്നു തൻസീഹ്‌.. /? നീയെന്റെ ക്ഷണം സ്വീകരിച്ചുഎത്തിയല്ലോ.... ഒരുപാട് സന്തോഷം.. എന്റെ മുന്നേറ്റങ്ങൾക്കൊക്കെ കാരണമായ നീ ഇന്നിവിടെ വേണമെന്ന് റയാനും ഞങ്ങളോരോരുത്തരും ഒത്തിരി ആഗ്രഹിച്ചിരുന്നു...

ആൽവി സന്ദോഷത്തോടെ പറഞ്ഞ്.. "പക്ഷെ.. അവളെ കൂടെ കൂട്ടമായിരുന്നു "(ദേവു ) "ആരു പറഞ്ഞ് ഇല്ലന്ന് ഞാനുമുണ്ടെയ്.... "ഉടനെ കാറിന്റെ പിറകിലെ സീറ്റിൽ നിന്നും ഹൈറ അവരുടെ മുൻപിലേക്ക് ചെന്നു നിന്നു... അവളെ കൂടെകണ്ടപ്പോൾ സർവം മംഗളമയം.. "ഹോ.. ഞാൻ കരുതി സയാമീസ് ഒറ്റക്കായിരിക്കുമെന്ന് "(വൈശു ) "ഏയ്‌... ഒരു സർജറിക്കും ഞങ്ങളെ പിരിക്കാൻ ആവില്ല.. "പക്ഷെ ഫുൾ അടിയാണല്ലോ.." (ആദി ) "അയ്യടാ.. അടികൂടിയാലും.. നിന്നെ പോലെ അടിവാങ്ങികൂട്ടില്ല.." (തൻസി കേറി പറഞ്ഞുകൊണ്ട് ഹൈറയെ തോളോട് ചേർത്തു പിടിച്ചു.. ) "എന്നാല് പിന്നേ പട്ടാഭിഷേകം തുടരട്ടെ... " ************** എല്ലാമവസാനിച്ചു. സമാധാനം മാത്രം തിളങ്ങുന്ന രാവിൽ...എല്ലാവരും മയങ്ങവേ ദേവി ഉറക്കമുണർന്നു... സർവം പാലപൂത്ത മാസ്മരിക ഗന്ധം.. !!! ആൽവിയെ ഉണർത്താതെ അവൾ നടന്നു നീങ്ങി... തറവാട്ടിലെ കാവിനുള്ളിലേക്ക്... അർദ്ധരാത്രിയിൽ പേരറിയാത്ത ജീവികളുടെ കലപില മാത്രം.... ഉടനെ.. കാവിനു മുൻപിൽ എത്തിയതും.. അവളുടെ മുഖം ചെമ്പട്ടു പോലെ വിളങ്ങി..

കണ്ണുകൾ വിടർന്നു... നാവു നീണ്ടു.... ഇരുപുറവും നാലു കരങ്ങൾ ഉയർന്നു നിന്നു... വീഷിയടിക്കുന്ന കാറ്റിൽ... വിഗ്രഹം തിളങ്ങി... അതേ... അവളുണർന്നു.. സാക്ഷാൽ പാർവതി ! ദേവി.... ഒറ്റ കാലുയർന്നു... പൊങ്ങി... താണ്ഡവം അവസാനിച്ച യുദ്ധക്കളത്തിൽ വിജയീഭാവത്തോടെ... ഉയർന്ന കരങ്ങളിൽ ഒരു കയ്യിൽ പിടക്കുന്ന ഹൃദയവും.... മറ്റൊരു ഹസ്തത്തിൽ നഖങ്ങളില്ലാത്ത ഒരു വലതുകരവും..... ദേവി അട്ടഹസിച്ചു.... ഉറക്കെ... ഉറക്കെ ഉറക്കെ... ശേഷം ആ ഹൃദയത്തെ പിഴിഞ്ഞെടുത്തു കറുത്ത രക്തം വിഗ്രഹത്തിൽ ഒഴുക്കി..... കരങ്ങൾ കല്ലിലാഞ്ഞടിച്ചു..... അന്നുണങ്ങിയ റയാന്റെ ചുടുചോരപ്പാടുകൾ..... അവളുടെ ചോരയിൽ നനഞ്ഞു വീണ്ടും ഒഴുകി.. ഒടുവിൽ കാവിലെ തിരി തെളിഞ്ഞു. പത്മയുടെ കറുത്ത മുന്തിരി മുത്തിൽ ശിവഭഗവാന്റെ മുഖം തെളിഞ്ഞു. ശുഭം.

ഓയ്.. മുത്തുമണീസ്‌... ലാസ്റ്റ് പാർട്ട്‌ ഇഷ്ടായി കാണുമെന്നു കരുതുന്നു... നിങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് എഴുതാൻ പറ്റിയെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.... തുടക്കം മുതൽ ഈ ലാസ്റ്റ് പാർട്ട്‌ വരെ കൂടെ നിന്ന് ഒരുപാട് സപ്പോർട്ട് ചെയ്ത കുറെയേറെ സുഹൃത്തുക്കളുണ്ട്... അതിലേറെ ഒത്തിരി വായനക്കാരുണ്ട്.നിങ്ങളോടൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല.. ഈ സ്റ്റോറി ഇത്രത്തോളം വളരണമെങ്കിൽ അതിന് കാരണം നിങ്ങൾ ഓരോരുത്തരുമാണ്... പ്രത്യേകം പേരെടുത്തു പറയുന്നില്ല.. എല്ലാവർക്കും സ്നേഹം മാത്രം 💖💖 ഈ സ്റ്റോറി വായനക്കാർ നെഞ്ചോട് ചേർത്തിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ ഹൈറക്കാണ്.. എന്റെ ബെസ്റ്റി 💖 പാർട്ട്‌ 50മുതൽ എന്നോടൊപ്പം ചേർന്ന് ഈ സ്റ്റോറിയെ എത്രത്തോളം മനോഹരമാക്കാൻ പറ്റുമോ അത്രത്തോളം അവൾ മനോഹരമാക്കി.. അവളുടെ എഴുത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് കഥ തീവ്രമായതും വായനക്കാരുടെ മനസ്സിൽ പതിഞ്ഞു പോയതും.... വെറും നന്ദി കൊണ്ട് മാത്രം ഒതുങ്ങുന്നതല്ല അവളോടുള്ള കടപ്പാട്....റയാൻ എന്ന കഥാപാത്രത്തെ നിങ്ങൾ ഓരോരുത്തരും സ്നേഹിച്ചുവെങ്കിൽ... അവന്റെ വേർപാടിൽ കണ്ണുനീർ പൊഴിച്ചുവെങ്കിൽ അത് ഹൈറയുടെ എഴുത്തിന്റെ തീവ്രത കൊണ്ട് മാത്രമാണ്.... അവൾ ഒപ്പമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ.. ഈ സ്റ്റോറി ഇത്രത്തോളം നിങ്ങളുടെ മനസ്സിൽ ഇടം നേടുമായിരുന്നില്ല...😊 ഒരിക്കൽ കൂടി... എല്ലാവർക്കും ഒരുപാട് നന്ദി.. സ്നേഹം...💞💞 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story