നീലി: ഭാഗം 10 || അവസാനിച്ചു

neeli

രചന: റിഷാന നഫ്‌സൽ

''ഏഹ് നീ എന്താ ചെയ്തേ..'' ഋഷി. ''കാര്യായിട്ടൊന്നുമില്ല അയാളുടെ കള്ളപ്പണത്തിന്റെയും അഴിമതിയുടേയുമൊക്കെ തെളിവ് വിജിലൻസിനും എന്റെ മേലുദ്യോഗസ്ഥർക്കും കൊടുത്തു. അയാളിപ്പോ കമ്പി എണ്ണുന്നുണ്ടാവും കൂടെ മറ്റേ തന്തയില്ലാ കഴുവേറികളും.. '' വിക്കി. ''നന്നായി... ഇല്ലെങ്കിൽ അവരെയും ഞങ്ങൾക്ക് കൊല്ലേണ്ടി വന്നേനെ..'' ഋഷി ദേഷ്യത്തോടെ പറഞ്ഞു. പതിയെ എല്ലാരും ഉറക്കിലേക്കു വീണു. വിക്കി വണ്ടി ഓടിക്കുന്നതിനിടെ പിന്നിൽ ഋഷിയുടെ തോളിൽ ചാരി ഉറങ്ങുന്ന നീലുവിനെ നോക്കി. അവന്റെ കണ്ണ് നിറഞ്ഞു. പെട്ടെന്നൊരു കൈ അവന്റെ തോളിൽ അമർന്നു. നോക്കിയപ്പോ കാശി. വിക്കി കണ്ണ് തുടച്ചു അവന്റെ നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അതെ സമയം തന്നെ പിന്നിൽ നീലുവിന്റെ കൺകോണിലൂടെ കണ്ണീർ തുള്ളികൾ ഒലിച്ചിറങ്ങി. ആരും കാണാതെ അവളതു തുടച്ചു മാറ്റി. രാവിലെ ഏഴു മണി ആവുമ്പോളേക്കും അവർ വിക്കിയുടെ വീട്ടിലെത്തി. വിക്കിയുടെ അച്ഛനുമമ്മയും ആദ്യം ഒന്ന് ഷോക്കായെങ്കിലും വിക്കിയും കാശിയും കൂടി അവരെ എല്ലാം പറഞ്ഞു മനസ്സിലാക്കി.

അവർ എല്ലാരും നേരെ വീക്ഷയുടെ റൂമിലെത്തി. ''അവൾ ബാൽക്കണിയിൽ ഉണ്ട്..'' അത് കേട്ടതും എല്ലാരും ഞെട്ടി. അങ്ങോട്ടേക്ക് പോയപ്പോ കണ്ടു വീൽചെയറിൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്ന വീക്ഷയെ. കാശിയും വിക്കിയും നീലുവും റാമും അവളുടെ അടുത്തേക്ക് പോയി. അവൾ അവരെ നോക്കി ചിരിച്ചു. വിക്കി അവരെ വീക്ഷക്ക്‌ പരിചയപ്പെടുത്തി. പതിയെ അവരൊക്കെ അവളോട് സംസാരിച്ചു. വീക്ഷ അവരെ നോക്കി ഇരുന്നു. എന്ത് കൊണ്ടോ അവൾക്കു ഹൃദയം വല്ലാതെ മിടിക്കുന്ന പോലെ തോന്നി. ഋഷി അവളുടെ അടുത്ത് തന്നെ ഉണ്ടെന്നു അവൾക്കു തോന്നി. വിക്കി എന്താ എന്ന് ചോദിച്ചതും അവൾ കണ്ണടച്ച് അവരെ നോക്കി ചിരിച്ചു. അവളുടെ ശരീരത്തിൽ അവളുടെ നിയന്ത്രണത്തിൽ വരുന്ന ഒരേ ഒരു കാര്യം അവളുടെ മുഖം ആണ്. എന്നാലും സംസാരിക്കാൻ ആവുന്നില്ലായിരുന്നു.

''എന്താടീ നീ ഇങ്ങനെ കഥകളി കാണിക്കുന്നേ, മുഖത്ത് നവരസങ്ങൾ വരുന്നുണ്ടല്ലോ. എന്റെ ഫ്രണ്ട്സിനെ കണ്ടിട്ടാണോ അതോ മറ്റു വല്ല കാര്യവും ഉണ്ടോ..'' വിക്കി ചോദിച്ചതും വീക്ഷ അനങ്ങാതെ കണ്ണ് കൊണ്ട് ചുറ്റും നോക്കി. പതിയെ ഋഷി അവളുടെ മുന്നിലേക്ക് വന്നു. വീക്ഷയുടെ മുഖം വിടർന്നു. അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി. ഋഷി അവളുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നു. ''എന്തിനാടീ പെണ്ണെ കരയുന്നെ.. ഞാൻ നിന്നോട് പറഞ്ഞതല്ലേ നിന്നെ ഉപദ്രവിച്ച ഓരോ എന്നതിനെയും ഈ ഭൂമിയിൽ നിന്നും അയച്ചിട്ട് ഞാൻ വരുമെന്ന്... ഞാൻ വരില്ലെന്ന് കരുതിയോ.. നിന്നേം കൊണ്ടേ മോളെ ഞാൻ പോവൂ.. '' എന്നും പറഞ്ഞു ഋഷി വീക്ഷയുടെ കൈ പിടിച്ചു. ''അതെപ്പോ നീ വന്നു ഇവളെ കാണാൻ..'' കാശി. ''ഇവൾ ഹോസ്പിറ്റലിൽ ആയിരുന്ന സമയം.'' ഋഷി. പതിയെ എല്ലാവരും അവിടെ നിന്നും പോയി.

''എന്താടാ വിശ്വാസം വരുന്നില്ലേ..'' ഋഷി.. വീക്ഷ അവൻ്റെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അവൻ അവളുടെ കണ്ണ് തുടച്ചു. ''ഇത്തിരി താമസിച്ചു പോയി.. പക്ഷെ എന്താ ചെയ്യാ നിന്റെ നീലിക്കുട്ടിയെ ഇതുപോലെ ആക്കി എടുക്കാൻ രണ്ടര വർഷം എടുത്തു. സോറി മുത്തേ..'' എന്നും പറഞ്ഞു ഋഷി പതിയെ വീക്ഷയുടെ നിറഞ്ഞ കണ്ണുകളിൽ ഉമ്മ വെച്ചു. അപ്പൊ അവളവനെ നോക്കി കണ്ണുരുട്ടി ചുണ്ടു കൂർപ്പിച്ചു. ''ഈ.. കുറെ ആയില്ലേ മുത്തേ കണ്ടിട്ട്.. അതാ. നിന്റെ കൈ അനങ്ങുമായിരുന്നെങ്കിൽ നീ എന്നെ പഞ്ഞിക്കിടുമെന്നു എനിക്കറിയാരുന്നു. '' അത് കേട്ടതും വീക്ഷയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അവൾ തന്നെ തന്നെ നോക്കി. ''സോറി ഡാ, ഞാൻ അങ്ങനെ പറഞ്ഞത് നിനക്ക് വിഷമം ആയോ.. ഞാൻ വന്നില്ലേ.. ഇനി കുറച്ചു ദിവസം കൂടെ, നിന്നെ ഉമ്മ വെക്കുമ്പോൾ നീ രണ്ടു കാലിൽ എണീറ്റ് എന്നെ അടിക്കാൻ ഓടിക്കുന്ന ദിവസം വരും കണ്ടോ..'' എന്നും പറഞ്ഞു ഋഷി വീക്ഷയുടെ ന്നെറ്റിയിൽ ചുംബിച്ചു. ഈ സമയം നീലുവും കാശിയും വിക്കിയുടെ അമ്മയുടെ കൂടെയടുക്കളയിൽ ആയിരുന്നു.

റാമും വിക്കിയും പുറത്തിരുന്നു അച്ഛനോട് സംസാരിക്കുന്നു. വിക്കിയുടെ 'അമ്മയുമായി നീലു വേഗം അടുത്തു. ''മോളെ നീ ഈ ജൂസ് എല്ലാര്ക്കും കൊടുക്ക്.'' 'അമ്മ. ''ശെരിയമ്മേ..'' എന്നും പറഞ്ഞു അവൾ ജൂസും എടുത്തു പുറത്തേക്കു നടന്നു. അവിടെ റാമും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''വിക്കി റൂമിൽ ആണ്, ഫ്രഷ് ആവാൻ പോയി.'' റാം. നീലു ജൂസും എടുത്തു അച്ഛൻ പറഞ്ഞു കൊടുത്ത റൂമിലേക്ക് പോയി. അവിടെ ആരെയും കണ്ടില്ല. ഡോർ അടയുന്ന ശബ്ദം കേട്ട് തിരിഞ്ഞ നീലു ഡോറിൽ ചാരി കയ്യും കെട്ടി നിക്കുന്ന വിക്കിയെ കണ്ടു ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നെ പുഞ്ചിരിയിച്ചു. ജൂസ് അവനു നേരെ നീട്ടി. അവൻ അത് വാങ്ങിയതും അവൾ പുറത്തിറങ്ങാൻ നോക്കി. പക്ഷെ വിക്കി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് ചേർത്തു. ''എന്താ വിക്കീ ഈ കാണിക്കുന്നേ, ഞാൻ എല്ലാം പറഞ്ഞതല്ലേ..'' നീലു അവന്റെ കൈ വിടുവിക്കാൻ നോക്കി. ''വിക്കിയോ, നീ എന്നെ സാർ എന്നല്ലേ വിളിക്കാറ്. നീലിയല്ലേ എന്നെ വിക്കി എന്ന് വിളിക്കാറ്. നീ നീലിയല്ലല്ലോ..??'' വിക്കി.

''അത് സോറി വി.. അല്ല സാർ ഞാൻ അറിയാതെ വിളിച്ചതാ. എന്നെ വിട്..'' നീലു. ''വിടാനല്ലല്ലോ പിടിച്ചത്.. പറ എന്തിനാ എന്നോട് ഇങ്ങനെ ചെയ്യുന്നേ..'' വിക്കി. ''ഞാൻ എന്ത് ചെയ്തു, മറ്റൊരുത്തന്റെ പെണ്ണിനെ ഇങ്ങനെ പിടിക്കാൻ നാണമില്ലേ..'' നീലു. ''ഇല്ല, കാരണം ഞാൻ പിടിച്ചിരിക്കുന്നത് എന്റെ പെണ്ണിനെ തന്നെ ആണ്. എനിക്കുറപ്പാ.. നീ എന്റെ അടുത്തു വന്നപ്പോളൊക്കെ ഞാൻ അത് ഫീൽ ചെയ്തിട്ടുണ്ട്. അന്ന് ആ റൂമിൽ വച്ചു നിന്നെ ചേർത്തു പിടിച്ചപ്പോ തന്നെ എനിക്ക് മനസ്സിലായതാ നീ എന്റെ നീലിയാണെന്നു. ഇന്ന് എല്ലാം പറയുമ്പോൾ ഞാൻ നിന്റെ നീലിയാണ് എന്നും പറഞ്ഞു നീ എന്നെ വന്നു കെട്ടിപ്പിടിക്കകുമെന്നാ ഞാൻ കരുതിയെ.. പക്ഷെ നീ എന്നെ തോൽപ്പിച്ചു കളഞ്ഞു. പറ എന്താ നിന്റെ പ്രശ്നം..'' വിക്കി. ''സാറിനെന്തോ തെറ്റിധാരണ സംഭവിച്ചതാ, ഞാൻ നീലുവാണ്. '' നീലു. ''മതിയാക്കു നിന്റെ നാടകം.. ഞാനും നീ പറഞ്ഞത് പോലെ തെറ്റിധാരണ ആവുമെന്നാ കരുതിയെ . പക്ഷെ നേരത്തെ നീ റാമിനോട് സംസാരിക്കുന്നതു ഞാൻ കേട്ടതാ.''

വിക്കി പറഞ്ഞതും നീലു ആകെ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി. നേരത്തെ വീക്ഷയുടെ അടുത്തു നിന്നും മാറി താഴേക്ക് പോവുമ്പോൾ റാം നീലുവിന്റെ കൈ പിടിച്ചു മാറ്റി നിർത്തി. ''എന്താ അഭിയേട്ട..'' നീലു. ''നീലി എന്തിനാ നീ വിക്കിയോട് അങ്ങനെ പറഞ്ഞെ.. എല്ലാം കഴിഞ്ഞില്ലേ.. അവൻ്റെ എന്തിനാ നീ ഒഴിവാക്കുന്നെ..'' റാം. ''ഇല്ല അഭിയേട്ടാ, ഒരിക്കലും നേരെ ആവാത്ത ചില കാര്യങ്ങൾ ഉണ്ട്. വിക്കി അവനു നല്ലൊരു പെൺകുട്ടിയെ കിട്ടും. ഞാൻ ഇനി അവന്റെ ജീവിതത്തിൽ വേണ്ട. ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചു കണ്ടതാ, പക്ഷെ ദൈവം തന്നെ അത് വേണ്ടാ എന്ന് പറഞ്ഞു.. ഇനി കൂടുതൽ ഇതിനെ പറ്റി ഒരു സംസാരം വേണ്ട.. പ്ളീസ് അഭിയേട്ടാ..'' എന്നും പറഞ്ഞു നീലു പോയി. ''പറ എന്നെ ഒഴിവാക്കാൻ മാത്രം എന്താ നിന്റെ പ്രശ്നം..'' വിക്കിയുടെ ചോദ്യമാണ് നീലുവിനെ ഓർമ്മയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ''വിക്കീ പ്ളീസ്, എനിക്കൊന്നും പറയാൻ ഇല്ല. എല്ലാം അടഞ്ഞ അദ്യായം ആണ്.'' നീലു

. ''ഇല്ല, എനിക്കറിയണം. ഇത്ര നാലും നീ ഇല്ലാ എന്ന് കരുതിയ ഞാൻ ജീവിച്ചത്. ഇനി എനിക്ക് പറ്റില്ല. പറ എന്താ നിന്റെ പ്രശ്നം.'' വിക്കി. ''ധാ ഇത് തന്നെ..'' എന്ന് പറഞ്ഞു നീലു അവളുടെ ടോപ്പിന്റെ മുകളിലത്തെ രണ്ടു ബട്ടൺ തുറന്നു കാണിച്ചു. വിക്കി ആ കാഴ്ച കണ്ടു മുഖം തിരിച്ചു കളഞ്ഞു. അവന്റെ കണ്ണ് നിറഞ്ഞു. '' കണ്ടില്ലേ അന്നത്തെ ദിവസത്തിന്റെ ബാക്കി പത്രം. എനിക്കെന്റെ മുഖം നഷ്ട്ടപ്പെട്ടു. ആസിഡ് ഒഴിച്ച് പൊള്ളിയ പാട് എന്റെ മുഖത്ത് നിന്നും മാത്രമേ മാറ്റാൻ പറ്റിയുള്ളൂ. ശരീരത്തിന്റെ പല ഭാഗത്തും ആ പാടുകൾ ഉണ്ട്. കാണുന്ന എല്ലാവര്ക്കും അറപ്പായിരുന്നു എന്റെ നേരെ നോക്കാൻ. വേദന കൊണ്ട് അലറിക്കരയുമ്പോളും അതിലും കൂടുതൽ വേദന തോന്നിയത് ആൾക്കാരുടെ വെറുപ്പോടെയും അറപ്പോടെയുമുള്ള നോട്ടം ആയിരുന്നു. നിരേട്ടന് എന്റെ അവസ്ഥ കണ്ടു മനസ്സ് നഷ്ട്ടപ്പെട്ടു.. ആകെ ഉണ്ടായിരുന്നത് ഋഷി ഏട്ടനും എന്റെ നീലുവും ആയിരുന്നു. നീലു എന്റെ സുഹൃത്തും എന്റെ ഏട്ടന്റെ പെണ്ണും, ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രധാന കാരണം.

അവരും കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോ അന്നേ എന്റെ ജീവൻ കളഞ്ഞേനെ.. പക്ഷെ അവരെന്റെ കൂടെ നിന്നു. കുറച്ചു ദിവസം കഴിഞ്ഞു അഭിയേട്ടനും എത്തി ഞങ്ങടെ കൂടെ. അവർ രണ്ടു പേരും കൂടി ഇറങ്ങിയത് പകരം വീട്ടാൻ. പക്ഷെ ഞാൻ തടഞ്ഞു. എനിക്ക് തീർക്കണമായിരുന്നു എല്ലതിനെയും. എന്റെ ജീവിതം തകർത്തതിന്, എന്റെ ഏട്ടനെ ഭ്രാന്തനാക്കിയതിനു, എന്റെ വിച്ചുവിനെ കൊല്ലാക്കൊല ചെയ്തതിനു.. എല്ലാത്തിനും എനിക്ക് തന്നെ പകരം വീട്ടണമായിരുന്നു. അങ്ങനെ ആണ് ഞങ്ങടെ മരണ വാർത്ത പ്രചരിപ്പിച്ചു റിഷിയേട്ടൻ ഞങ്ങളെ ലണ്ടനിലേക്ക് മാറ്റിയത്. രണ്ടര വർഷം എടുത്തു എനിക്ക് ഈ മുഖം കിട്ടാൻ. പക്ഷെ ബാക്കി ശരീരത്തിലുള്ള പാടുകൾ മാറ്റാൻ പറ്റില്ല. ഇപ്പൊ ആ പാടിലേക്കു നോക്കാൻ പോലും പറ്റാത്ത നിനക്ക് എന്നെ വേണോ വിക്കീ.. പറ..'' നീലു കണ്ണ് തുടച്ചു വിക്കിയെ നോക്കി.

അവൻ നിറഞ്ഞ കണ്ണുകളാൽ അവളെ നോക്കി നിക്കുവായിരുന്നു. ''കണ്ടില്ലേ, ഒന്നും പറയാനില്ല. നിന്റെ ഭാഗത്തു നിന്നും ഒരു നോ കേട്ടാൽ ഞാൻ തകർന്നു പോവും. അതോണ്ടാ സ്വയം ഒഴിവായത്. കുറ്റബോധമൊന്നും വേണ്ട, ഏതൊരാളും ഇങ്ങനെയേ ചെയ്യുകയുള്ളൂ.'' നീലു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും വിക്കി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ നെഞ്ചോടു ചേർത്തു. '' നീ എന്നെ ഇങ്ങനെ ആണോ മനസ്സിലാക്കിയത്.. നിന്റെ സൗന്ദര്യമോ ശരീരമോ കണ്ടാണോ ഞാൻ നിന്നെ സ്നേഹിച്ചേ.. പറ എന്നെ അങ്ങനെ ആണോ നീ മനസ്സിലാക്കിയേ.. പിന്നെ മിണ്ടാതിരുന്നു എന്റെ പെണ്ണ് ഇത്രയും വേദന സഹിച്ചു കഴിഞ്ഞപ്പോ ഞാൻ നിന്റെ കൂടെ ഇല്ലായിരുന്നല്ലോ എന്ന് ഓർത്താണ്. സോറി ഒരായിരം വട്ടം സോറി. അന്ന് ഞാൻ എന്റെ ഈഗോ മാറ്റി വച്ചു നിന്നെ തേടി വന്നിരുന്നെങ്കിൽ ഞാനും ഉണ്ടായേനെ നിന്റെ കൂടെ.. സോറി ഡാ...'' എന്നും പറഞ്ഞു വിക്കി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. പതിയെ അവളെ തന്നിൽ നിന്നും മോചിപ്പിച്ചു ആ പൊള്ളിയ പാടുകളിൽ അവൻ ചുണ്ടു ചേർത്തു.

പതിയെ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു. ''നിന്നെ ഒരിറ്റു ജീവൻ നിലനിന്നു കിട്ടിയാലും ഞാൻ കൈ വിടില്ലായിരുന്നു പെണ്ണെ.. എന്റെ ജീവൻ നിന്നിൽ അല്ലെ..'' വിക്കി നീലിയുടെ ചുണ്ടിലേക്കു തന്റെ ചുണ്ടു ചേർത്തു. ''ഡാ..'' എന്ന അലർച്ച കേട്ടാണ് രണ്ടു പേരും അടർന്നു മാറിയത്.. മുന്നിൽ കാശിയും റാമും അമ്മയും അച്ഛനും. നീലി വേഗം വിക്കിയുടെ പിന്നിൽ ഒളിച്ചു. ''അത് ഇവളുടെ കണ്ണിലൊരു കരട് പോയി..'' വിക്കി എങ്ങനൊക്കെയോ പറഞ്ഞു. അച്ഛനും അമ്മയും ഒരിളി പാസാക്കി വേഗം പോയി. ''ഛെ നാണം കെട്ടു.. ഒന്ന് മുട്ടിക്കൂടായിരുന്നോ..'' വിക്കി കാശിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. ''അതിനു ഞങ്ങളറിഞ്ഞോ ഇവിടെ അഡൾട്ട് ഒൺലി പടം നടക്കാണെന്നു.'' കാശി. ''പോടാ പട്ടീ..'' വിക്കി കയ്യിൽ കിട്ടിയ സാധനം എടുത്തു അവൻ്റെ എറിഞ്ഞു. ''ഹ്മ്മ് അപ്പൊ നിനക്ക് നിന്റെ നീലിയെ കിട്ടിയല്ലോ, സന്തോഷമായില്ലേ..'' കാശി. ''അത് നിങ്ങളെങ്ങനെ അറിഞ്ഞു.'' വിക്കി. ''ഞങ്ങളിവിടെ പുറത്തു തന്നെ ഉണ്ടായിരുന്നു. നിങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ കേട്ടു.

പിന്നെ ഒച്ചയൊന്നും കേൾക്കാത്തത് കൊണ്ട തുറന്നു നോക്കിയേ.. വേണ്ടായിരുന്നു..'' കാശി മോളിലോട്ടു നോക്കി പറഞ്ഞു. ''വാ മോളിലേക്കു പോയി നോക്കാം, അവിടെന്തായോ എന്തോ..'' റാം. എല്ലാരും ചിരിച്ചോണ്ട് മോളിലേക്കു പോയി. ബാൽക്കണിയുടെ അടുത്തെത്തിയ അവരെല്ലാം ഒരു നിമിഷം കണ്ണും തളളി നിന്നു.. ''എന്തോന്നെടെ ഇത് ചുംബന സമരമോ.. എവിടെ നോക്കിയാലും ഇത് തന്നെ ആണല്ലോ..'' കാശിയുടെ ഡയലോഗ് കേട്ടതും ഋഷി വീക്ഷയിൽ നിന്നും മാറി നിന്നു. ''അത് പിന്നെ.. അത് ഇവളുടെ കണ്ണിലൊരു കരട് പോയി അതാ..'' ഋഷി. ''ഒന്ന് മാറ്റിപ്പിടിച്ചൂടേ, ഇപ്പൊ ഒരുത്തൻ കരടെടുത്തു കൊടുത്തേ ഉള്ളൂ.. ഇതിനുമാത്രം കരട് ഇതെവിടെന്നു വന്നു.'' വിക്കിയെ നോക്കി കാശി പറഞ്ഞു. ''സത്യം..'' ഋഷി നീലിയെ നോക്കി അത്ഭുതത്തോടെ ചോദിച്ചു. വിക്കി അവളെ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു. ''അപ്പൊ നിരഞ്ജൻ സാറിനോടും നീലുവിനോടും നാട്ടിലേക്ക് വരാൻ പറയാം. രണ്ടു കല്യാണം നടത്താനുള്ളതല്ലേ..'' ഋഷി. ''രണ്ടല്ല മൂന്ന്..'' റാം. ''അത് ശെരി ആണല്ലോ.. രചനയോടെല്ലാം പറയണ്ടേ..'' വിക്കി. ''എപ്പോളേ പറഞ്ഞു..'' റാം ''അപ്പൊ മൂന്നുകല്യാണം ഒരുമിച്ചു നടത്താം..'' ഋഷി. ''മൂന്ന് അല്ല നാല്.'' കാശി. ''ഏഹ് നിനക്കാരാടാ പെണ്ണ് തന്നെ..'' വിക്കി

. ''തരാൻ പോണേ ഉള്ളൂ.. ചോദിക്കുന്നത് ശെരി ആണോ എന്നറിയില്ല, എന്നെ പോലൊരു അനാഥന് അതിനു അർഹത ഉണ്ടോന്നു അറിയില്ല. സഹതാപം കൊണ്ടല്ല ഒരുപാട് സങ്കടം അനുഭവിച്ചത്‌ കൊണ്ട് അവൾക്കെന്നെ മനസ്സിലാക്കാൻ പറ്റുമെന്നൊരു തോന്നൽ..'' കാശി. ''വളച്ചു കെട്ടാതെ കാര്യം പറ..'' വിക്കി. ''നിന്റെ പെങ്ങളെ എനിക്ക് തരുമോ.. പൊന്നു പോലെ നോക്കാമെന്നൊന്നും പറയുന്നില്ല, ഞാൻ ജീവനോടെ ഉള്ള കാലത്തോളം കണ്ണ് നിരക്കില്ല.'' കാശി റാമിന്റെ കൈ പിടിച്ചു പറഞ്ഞു. ''കാശി അവളുടെ കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞതല്ലേ..'' റാം. ''അതിൽ അവളുടെ കുറ്റമൊന്നും ഇല്ലല്ലോ.. പറഞ്ഞില്ലേ സഹതാപം ഒന്നും അല്ല. ശെരിക്കും ഇഷ്ട്ടം ആയിട്ട് തന്നെയാ..'' കാശി. ''അതിനു നീ എപ്പോളാ അവളെ കണ്ടേ..'' വിക്കി. ''അത് നേരത്തെ എന്നെ റിവ്യ വിളിച്ചപ്പോ ഇവൻ ആണ് എടുത്തേ.. എടുത്തപ്പോ തന്നെ രണ്ടും അടി ആയി. അവസാനം എന്നെ കൊണ്ട് വീഡിയോ കാൾ വിളിപ്പിച്ചത് അവളെ കാണാൻ ആരുന്നു അല്ലെ..'' റാം ചോദിച്ചതും കാശി ഒന്ന് ഇളിച്ചു കൊടുത്തു.

''ഇതിനിടക്ക് അങ്ങനൊക്കെ നടന്നോ.. നടന്നു മോനെ നടന്നു. മോശം പറയരുതല്ലോ നല്ല അടിപൊളി തെറി ആരുന്നു.. എന്റെ കാത് പഴുത്തു പോയി..'' റാം.. ''അപ്പൊ നിന്റെ കാര്യവും ഓക്കേ ആയല്ലേ..'' വിക്കി കാശിയെ കെട്ടിപ്പിടിച്ചു. ''എവിടുന്നു, അവളോട് ഐ ലവ് യൂ എന്നല്ല നല്ല മുട്ടൻ തെറി വിളിച്ച ഫോൺ വച്ചത്.'' കാശി. ''അതൊക്കെ നമ്മക്ക് ശെരിയാക്കാമെന്നേ.. ഞാനില്ലേ കാശിയേട്ടാ..'' ആ ശബ്ദം കേട്ടു എല്ലാരും ഒന്ന് അമ്പരന്നു. ''അതെനിക്കറിയാല്ലോ വിച്ചൂട്ടാ... നീ എന്റെ കൂടെ... ഏഹ് വിച്ചൂ മോളെ നീ സംസാരിച്ചോ..'' കാശി അവളുടെ അടുത്തേക്ക് ഓടി, ബാക്കിയുള്ളവരും. ''ഹ്മ്മ് ഞാൻ അവളോട് സംസാരിച്ചു അവിടെ ടെറസിന്റെ സൈഡിൽ ഇരിക്കാൻ പോയപ്പോ പെട്ടെന്ന് വീഴാൻ പോയി. അത് കണ്ടു ഇവള് ഏട്ടാ എന്ന് വിളിച്ചു. ആ സന്തോഷം ഞങ്ങൾ പങ്കിടുമ്പോളാ നിങ്ങളൊക്കെ വന്നത്..'' ഋഷി വളിച്ച ചിരി ചിരിച്ചോണ്ട് പറഞ്ഞു.

''അല്ലെങ്കി നീ ഡീസന്റ് ആണല്ലോ.. ആ ഒരു കിസ് മാത്രേ നീ കൊടുത്തുള്ളൂ.'' റാം.. ''അ.. അത് പിന്നെ..'' ഋഷി നിന്നു തല ചൊറിഞ്ഞു. ''സത്യം പറ നിനക്ക് ആ ഹാഷ്‌മി ചേട്ടനുമായി വല്ല കണക്ഷനും ഉണ്ടോ..'' കാശി. ''ഏതു ഹാഷ്‌മി ചേട്ടൻ.. '' വിക്കി. ''ആ ഹിന്ദി നടൻ ഇല്ലേ.. കോളേജിൽ വച്ചും ഇത് തന്നെ ആയിരുന്നില്ലേ പണി..'' കാശി. ''പോടാ ..'' എല്ലാരും സന്തോഷത്തോടെ വീക്ഷയെ പൊതിഞ്ഞു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@ ''അതെ ഫ്ലായിട്ടു ലാൻഡ് ചെയ്തിട്ട് കുറെ നേരം ആയല്ലോ.. ഇവരിതു എവിടെ പോയി.'' കാശി. ''ഇപ്പൊ വരും, നിരേട്ടൻ എന്നെ വിളിച്ചിരുന്നു. ധാ എത്തി.'' നീലു. ''ഡീ നീലി നിന്റെ ഏട്ടന് വട്ടായിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നെ ആ കയ്യിലിരിക്കുന്നതൊക്കെ എവിടുന്നു വന്നു..'' കാശി നിരഞ്ജന്റെ കയ്യിലും നീലുവിന്റെ കയ്യിലുമുള്ള മൂന്നും ഒന്നും വയസ്സുള്ള ആഷ്‌നയെയും ആദിയെയും നോക്കി ചോദിച്ചു. ''ഡാ അതിനൊന്നും ഭ്രാന്തൊരു തടസ്സം അല്ല.'' വിക്കി ചിരിച്ചോണ്ട് പറഞ്ഞു.

''പോടാ വൃത്തിക്കെട്ടവന്മാരെ. ആറു മാസം കൊണ്ട് തന്നെ ഏട്ടൻ നോർമൽ ആയതാ. നീലു തന്നെയാ അതിനുള്ള കാരണവും. അപ്പൊ തന്നെ അവരെ കല്യാണവും കഴിഞ്ഞു.'' നീലി കാശിയെയും വിക്കിയെയും അടിച്ചു കൊണ്ട് പറഞ്ഞു. ''ഡീ ഇപ്പോളും നിന്റെ സ്വഭാവം മാറിയില്ലേ..'' നിരഞ്ജൻ നീലിയുടെ ചെവിയിൽ പിടിച്ചിട്ടു ചോദിച്ചു. ''അയ്യോ നിരാ ഞാൻ അല്ല, ഇവര് പറയാ..'' എന്ന് പറയുമ്പോളേക്കും വിക്കി അവളുടെ വാ പൊത്തി. ''ഇവൾക്ക് വട്ടാ ഏട്ടാ. നമുക്ക് പോവാം..'' വിക്കി. ''സോറി ഞങ്ങൾ ആദ്യമേ വരാൻ നിന്നതാ. എന്താ ചെയ്യാ അവിടെ ചില ഇഷ്യൂസ് അതാ ആറു മാസം വെറുതെ പോയത്.'' നിരഞ്ജൻ. ''അതിനെന്താ ഏട്ടാ അത്രയും നാൾ ഞങ്ങൾക്ക് പ്രേമിച്ചു നടക്കാൻ പറ്റിയല്ലോ..'' വിക്കി നിരഞ്ജൻ കാണാതെ നീലിയെ നോക്കി കണ്ണിറുക്കി കാണിച്ചു. ''ഹ്മ്മ് അത് ഞാൻ അറിഞ്ഞു കാശിയും റാമും ഉണ്ടായതു നന്നായി, ഇല്ലെങ്കിൽ കല്യാണത്തിന് മുന്നേ ഞാൻ എന്റെ അനന്തിരവനെ കാണാൻ വരേണ്ടി വന്നേനെ..'' നിരഞ്ജൻ അവരെ നോക്കി പറഞ്ഞു. ''അത് സത്യം, ഞാൻ ഇല്ലേൽ കാണാമായിരുന്നു.'' കാശി

. ''പിന്നെ അതോണ്ടാവും റാം റിവ്യയെ കാണാൻ നോക്കിയാൽ നിന്റെ കാലു മുറിച്ചു കളയുമെന്ന് പറഞ്ഞത്..'' വിക്കി. അപ്പൊ കാശി അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. ''അല്ല വീക്ഷക്ക്‌ എങ്ങിനെ ഉണ്ട്.'' നീലു. ''നല്ല മാറ്റം ഉണ്ട്. ഇപ്പൊ ഒരു വോക്കിങ് സ്റ്റിക്കിന്റെ സഹായത്താൽ പിടിച്ചു നടക്കുന്നുണ്ട്. ആ ആയുർവേദ ട്രീറ്റ്‌മെന്റ് നന്നായി ഫലം കണ്ടു.'' വിക്കി. ''മുന്നേയും നിങ്ങൾ നോക്കിയതല്ലേ ആ ട്രീറ്റ്‌മെന്റ്..'' നിരഞ്ജൻ. ''അതെ പക്ഷെ അന്ന് ഋഷി ഇല്ലായിരുന്നല്ലോ.'' കാശി ചിരിച്ചോണ്ട് പറഞ്ഞു. ''ഡാ ആ റേഡിയോ ഓൺ ആക്കിയേ..'' വിക്കി റേഡിയോ ഓൺ ചെയ്തു. ''ഓ ആ ന്യൂസ് മാറ്റി പാട്ടു വെക്കൂ..'' നീലി. ''മിണ്ടാതിരിയെടീ.. ഇതൊന്നു കേൾക്കട്ടെ..'' വിക്കിയുടെ മുഖത്തെ ഗൗരവം കണ്ടതും നീലി വാ പൂട്ടി ഇരുന്നു. ''നഗരത്തെ നടുക്കിയ ആക്‌സിഡന്റിൽ ആറു പേർ മരണപ്പെട്ടു. പ്രശസ്ത വ്യവസായി സക്കറിയ തോമസ് അയാളുടെ ഭാര്യ മേരി സുഹൃത്ത് ആനന്ദ് മേനോൻ അയാളുടെ ഭാര്യ മായ ഇവരുടെ മറ്റൊരു സുഹൃത്ത് രവീന്ദ്രൻ നായർ ഭാര്യ രാഗിണി എന്നിവരാണ് കാറിലുണ്ടായിരുന്നത്..

ഇവരുടെ മക്കൾ കുറച്ചു മാസങ്ങൾ മുന്നേ മരണപ്പെട്ടിരുന്നു. കൂടാതെ കള്ളപ്പണവും മയക്കുമരുന്നും സൂക്ഷിച്ച കേസിൽ സക്കറിയ അനന്ദൻ പിന്നെ രവീന്ദ്രൻ എന്നിവർ കുറച്ചു നാളായി ജയിലിൽ ആയിരുന്നു. ഒരു മാസം മുന്നേ ആണ് പുറത്തിറങ്ങിയത്. അതിനു ശേഷമെ ഇവർ നന്നേ ദുഖിതരായിരുന്നു എന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു. ഇതൊരു ആത്മഹത്യ ആവാനും സാധ്യത ഉണ്ടെന്നു പോലീസ് അറിയിച്ചു.'' ''ആഹാ ശുഭ വാർത്ത ആണല്ലോ.. ഇത്ര വലിയ കാര്യം നടന്നിട്ടു നഗരത്തിലെ പ്രധാന പോലീസുകാർ അറിഞ്ഞില്ലേ..'' നീലി. ''ഞങ്ങളറിയാതെ എന്ത് നടക്കാനാ..'' വിക്കി കാശിയെ നോക്കി പുഞ്ചിരിച്ചു, അവൻ തിരിച്ചും. ''എന്താ..'' നീലി. ''ഒന്നൂല്ല പൊന്നെ, ഞങ്ങളെ യാസി വിളിച്ചു പറഞ്ഞിരുന്നു.'' പക്ഷെ അവരുടെ മുഖം കണ്ട നിരഞ്ജൻ അവരെ തന്നെ നോക്കി ഇരുന്നു. വിക്കി അപ്പൊ നിരഞ്ജൻ നോക്കി കണ്ണിറുക്കി കാണിച്ചു. നിരഞ്ജൻ ഒരു പുഞ്ചിരിയോടെ മടിയിലിരുന്ന ആഷ്‌ന മോളുടെ കവിളിൽ ഉമ്മ കൊടുത്തു. @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

''മുഹൂർത്തം ആയി, താലി കെട്ടിക്കോളൂ..'' ആ ശബ്ദം കേട്ടതും വിക്കി കാശി റാം ഋഷി നാലു പേരും ഒരുമിച്ചു അവരുടെ പാതികളുടെ കഴുത്തിൽ താലി കെട്ടി, നെറുകയിൽ സിന്ദൂരം ചാർത്തി. എല്ലാരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി. ''യുറേക്കാ.. എന്റെ കല്യാണം കഴിഞ്ഞു.'' കാശി പെട്ടെന്ന് തുള്ളിച്ചാടി.. ''ഓ അലവലാതി, ചുളുവിലൊരു കിസ്സടിക്കാൻ പോയതാ, ഒച്ച വച്ചു എല്ലാരും ഇങ്ങോട്ടെന്നെ നോക്ക..'' ഋഷി ദേഷ്യത്തോടെ പറഞ്ഞു. വീക്ഷ തന്റെ തോളിലിരുന്ന ഋഷിയുടെ കൈ തട്ടി മാറ്റി ചിരിച്ചു. ''അതെന്നെ തെണ്ടീ, നിനക്കൊന്നും മിണ്ടാതിരുന്നൂടെ..'' വിക്കി പറഞ്ഞതും നീലി മുഖം വീർപ്പിച്ചിരുന്നു. ''ഒരു കണ്ട്രോളും ഇല്ലാത്ത തെണ്ടികൾ..'' റാം അവരെ പുച്ഛിച്ചു. ''പിന്നെ ഭയങ്കര കൺട്രോൾ ആയോണ്ടാ എന്റെ കവിളിങ്ങനെ കിടക്കുന്നെ..'' രചന റാമിന്റെ ചെവിയിൽ പറഞ്ഞു. ''മുത്തേ നാറ്റിക്കല്ലേ, ആരും കണ്ടില്ല..'' റാം പറഞ്ഞതും രചന ചിരിച്ചു. ''നിനക്കൊന്നും പറഞ്ഞാ മനസ്സിലാവില്ല, എന്റെ സന്തോഷം.'' കാശി. ''ഒന്ന് മിണ്ടാതിരി മനുഷ്യാ, വെറുതെ നാണം കെടുത്തല്ലേ..'' റിവ്യ

''എനിക്ക് വിശ്വാസം വരുന്നില്ല മോളെ അതാ..'' റിവ്യ കാശിയുടെ കയ്യിൽ നല്ലൊരു നുള്ളു കൊടുത്തു. ''ഇപ്പൊ വിശ്വാസം ആയോ..'' ''എന്റീശ്വരാ, ഡീ നിനക്കൊരു ഉമ്മ തന്നിട്ട് ബോധ്യപ്പെടുത്തിയാൽ പോരായിരുന്നോ..'' കാശി കൈ തടവി കൊണ്ട് ചോദിച്ചു. ''പിന്നെ, ഉമ്മ തരാൻ പറ്റിയ ഒരു സാധനം. കണ്ടാലും മതി.'' റിവ്യ വാ പൊത്തി ചിരിച്ചു, കൂടെ മറ്റുള്ളവരും.. ''അതേടീ നീ പറ, നിന്നെ തലേലെടുത്തു വച്ച എന്നെ പറഞ്ഞാ മതിയല്ലോ.. എന്നോടിത് വേണ്ടായിരുന്നു ദുഷ്ട്ടാ..'' കാശി റാമിനെ നോക്കി പറഞ്ഞു. പക്ഷെ എല്ലാരുടെയും ചിരി നിന്നിരുന്നു. അവർ റിവ്യയെ നോക്കുന്ന കണ്ടു കാശി തല തിരിച്ചു നോക്കി. കണ്ണ് നിറഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്ന റിവ്യയെ കണ്ടതും അവന്റെ ഉള്ളൊന്നു കാളി. ''എന്താടി നിന്റെ കെട്ടിയോൻ ചത്തോ, ഇങ്ങനെ കരയാൻ..'' കാശി. അവൾ തല പൊക്കി ദയനീയമായി കാശിയെ നോക്കി.

''ഏട്ടന് ഇപ്പൊ തോന്നുന്നുണ്ടോ എന്നെ പോലെ മറ്റൊരുത്തന്റെ എച്ചില് എടുത്തു തലയിൽ വെക്കണ്ടായിരുന്നു എന്ന്.'' പറഞ്ഞു തീർന്നതും കാശിയുടെ കൈ റിവ്യയുടെ കവിളിൽ വീണതും ഒരുമിച്ചായിരുന്നു. എല്ലാരും അവരെ നോക്കി. ''ഏയ് ആരും ടെൻഷൻ അടിക്കേണ്ട, ഇത് ഇടയ്ക്കു ഉള്ളതാ.. നിങ്ങള് പോയി സദ്യ കഴിക്കു..'' റാം എല്ലാരേയും നോക്കി പറഞ്ഞു. റാമിന്റെ അച്ഛനുമമ്മയും അവരെ നോക്കി ചിരിച്ചിട്ട് എല്ലാരേയും കൂടി ഭക്ഷണം കഴിക്കാൻ പോയി. ''ഡീ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനൊരു കാര്യം നിന്റെ വായിൽ നിന്നും വീഴരുതെന്ന്. അതൊരു ദുസ്വപ്നം മാത്രം ആണ്. ഇനി അതിനെ പറ്റി മിണ്ടിയാൽ ഇതിലും വലുത് കിട്ടും.. മനസ്സിലായോ..'' കാശി ദേഷ്യത്തോടെ പറഞ്ഞു. ''ഹ്മ്മ്..'' റിവ്യ തലയാട്ടി. ''എന്ന പിന്നെ എനിക്കൊരുമ്മ തന്നെ..'' കാശി. ''എന്ത്..'' റിവ്യ ഞെട്ടിക്കൊണ്ടു ചോദിച്ചു..

''നീ എന്താടീ ഉമ്മ എന്ന് കേട്ടിട്ടില്ലേ..'' കാശി. ''അയ്യേ എല്ലാരുടെ മുന്നിൽ വച്ചോ.. ദേ ഏട്ടനൊക്കെ ഉണ്ട്..'' റിവ്യ നാണത്തോടെ പറഞ്ഞു. ''പിന്നെ, താലി കെട്ടി കഴിഞ്ഞ പാടെ പണി പറ്റിച്ച കള്ളനോടാ നീ പറയുന്നേ..'' കാശി റാമിനെ നോക്കി പറഞ്ഞു. ''നീ കണ്ടാ...'' റാം. ''പിന്നെ, വേറെ ചില മഹാന്മാരെയും ഞാൻ കണ്ടതാ..'' കാശി ഋഷിയെ നോക്കി പറഞ്ഞതും അവൻ തിരിഞ്ഞു നിന്നു. ''എന്നാ ഭക്ഷണം കഴിച്ചാലോ, ചമ്മിയത് കാരണം നല്ല വിശപ്പ്..'' ഋഷി എല്ലാരേയും നോക്കി പറഞ്ഞു. എല്ലാരും പൊട്ടിച്ചിരിച്ചു. എല്ലാവരുടെയും അനുഗ്രഹത്തോടെ അവർ എട്ടു പേരും ജീവിതം ആരംഭിച്ചു. ശുഭം 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story