നീയില്ലാതെ: ഭാഗം 11

neeyillathe

രചന: AGNA

 എടാ ...... ധ്രുവ് വിളിച്ചതും രൂക്ഷമായ നോട്ടമായിരുന്നു മറുപടി..... എടീ എല്ലാവരെയും ചതിക്കായിരുന്നല്ലേ നീ..... എങ്ങനെ തോന്നിയെടി നിനക്ക്..... അച്ഛനെയും അമ്മയെയും എന്നെയും ചതിക്കാൻ...... ഏട്ടാ ഞാൻ..... വിളിക്കരുത് നീയെന്നെ..... ഇത്രയും കാലം നിങ്ങൾ രണ്ടുപേരും എന്നെ പൊട്ടൻ ആക്കിയില്ലേ...... ഏട്ടാ .... തരുൺ അവളുടെ ഇരുകവിളിലും മാറി മാറി അടിച്ചു..... നിന്ന് കൊണ്ടതല്ലാതെ അവളൊന്നും പറഞ്ഞില്ല....... എടാ മതി തല്ലിയത് അതിനു മാത്രം എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്..... എനിക്ക് നിന്നോട് സംസാരിക്കാനില്ല ധ്രുവ്... എനിക്ക് ഇവളോടാ... സംസാരിക്കേണ്ടത് ഇന്നത്തോടെ നിർത്തിക്കോ എല്ലാം....... അവളുടെയൊരു പ്രേമം....... ഇല്ലാ ഏട്ടാ ..... ധ്രുവേട്ടനെ.... ഛീ നിർത്തേടി ....... ഞാൻ ജീവനോടെയുള്ളപ്പോൾ ഇത് നടക്കുമെന്ന് നീ വിചാരിക്കണ്ടാ ...... അച്ഛനും അമ്മയും ഇങ്ങോട്ട് വരട്ടെ ...... ശരിയാക്കി തരാടി ഇന്നത്തോടെ നിന്റെ എല്ലാ അഹമതിയും........ തനു കരയുന്നുണ്ട്....... എന്താടി നിന്ന് മോങ്ങുന്നത്...... ഞാനാ വിഡ്ഢി...... നീയെന്നെ ചതിക്കാണെന്ന് എനിക്ക് മനസിലായില്ല ...... നിന്നെ പൂർണ വിശ്വാസം ആയിരുന്നല്ലോ എനിക്ക്..... നാണമില്ലേ നിനക്ക്......ഞാൻ നിന്നോട് സീരിയസ് ആയാണ് പറയുന്നത്.....

ധ്രുവിനെ മറന്നേക്ക് കേട്ടല്ലോ...... ഇല്ലാ ഏട്ടാ ..... മറക്കാനല്ല ഞാൻ സ്നേഹിച്ചത് അത് കേട്ടതും അവനു ദേഷ്യം വന്നു ഒരണ്ണം കൂടി അവൾ കിട്ടി വീണ്ടും തലൻ കൈ പൊക്കിയതും ധ്രുവ് തരുണിന്റെ കൈയിൽ പിടിച്ചു എന്തിനാടാ ഇവളെ മാത്രം തലുന്നത്.....എന്നെയും കൂടി തല്ല്.... ഞങ്ങൾ ചെയ്തത് അത്ര വലിയ തെറ്റ് ആന്നോ... അപ്പോഴാണ് ജീത്തു അങ്ങോട്ട് വന്നത്...... എടാ നിങ്ങളെ ആന്റി വിളിക്കുനുണ്ട് കേക്ക് കട്ട്‌ ചെയ്യാൻ സമയം ആയി അപ്പോളാണ് ജീത്തു മൂന്നുപേരുടെയും മുഖം ശ്രദ്ധിക്കുന്നത് എന്താടാ.....ഇവിടെ...എന്താ... നിങ്ങളുടെ മുഖം വലാതിരിക്കുന്നത്.... രണ്ടുപേരോടുംകൂടെ ഒരുമിച്ചു ചോദിക്ക് എന്താ കാര്യം എന്ന്....... തരുൺ പറഞ്ഞതും ജീത്തു നെറ്റിച്ചുളിച്ചു.....ജീത്തുന് മനസിലായി എല്ലാം തരുൺ അറിഞ്ഞെന്നു ഇവര് ഇഷ്ടത്തിലാണ് എന്നാ കാര്യം ആണോ.... ജീത്തു പറഞ്ഞതും തരുൺ ഞെട്ടി ....... അപ്പൊ നിനക്കും അറിയായിരുന്നോ....ഒരു കാര്യം എല്ലാവരോടും കൂടെ പറഞ്ഞേക്കാം.... എന്തൊക്കെ സംഭവിച്ചാലും ഞാന് ഇതിന് സമ്മതിക്കും എന്നത് ആരും വിചാരിക്കണ്ടാ......... എടാ... ഇവർക്കു ഇഷ്ടം ആണെങ്കിൽ നീ എന്തിനാ തടയുന്നത്.... ധ്രുവിനെ നിനക്ക് അറിയില്ല.... തനുവിനെ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാ നീ ഏല്പിക്കുന്നത് ജീത്തു സ്റ്റോപ്പ്‌ it.....

എല്ലാം... നിങ്ങൾക് അറിയാലോ....അറിഞ്ഞു വച്ചുകൊണ്ട് എന്തിനാ ഈ ചതി ചെയ്തത്....ഇങ്ങോട്ടു.. വാടി...... തരുൺ അവളുടെ കയ്യും പിടിച്ചു റൂമിൽ നിന്നിറങ്ങി....... പോയി മുഖം കഴുകി വാടി......എല്ലാവരെയും അറിയിക്കാൻ നിൽക്കണ്ട അവളെ ബാത്‌റൂമിലേക്ക് തള്ളിക്കൊണ്ട് തരുൺ പറഞ്ഞതും അവള് വേഗം മുഖം കഴുകി വന്നു ........തരുൺ അവളുടെ കയ്യും പിടിച്ചു താഴോട്ട് നടന്നു.... ചോദിച്ചവരോട് അവൾക്ക് സുഖമില്ല എന്ന് മാത്രം പറഞ്ഞു........ ജീത്തു നിർബന്ധിച്ചതും ധ്രുവ് അവന്റെയൊപ്പം അങ്ങോട്ട് നടന്നു തരുൺ തനുവിനെ ഒപ്പം കൊണ്ട് നടക്കുകയാണ്......... ഇടയ്ക്ക് ധ്രുവിനെ കണ്ടതും അവളവനെ ഒന്ന് നോക്കി ....... പേടിക്കണ്ട.... ഞാനുണ്ടാവും ഒപ്പം...... സൗണ്ടില്ലാതെ അവൻ പറഞ്ഞതും അവള് ചിരിച്ചു......... തരുൺ അമ്മയെ കൂട്ടി ആരുമില്ലാത്ത റൂമിലേക്ക് കേറി ..... ഇവൾക്ക് ഇത് എന്താ പറ്റിയത്..... എന്താ തനു ..... അമ്മ ചോദിച്ചതും അവള് തരുണിനെ നോക്കി..... എന്താ മോനെ ..... ഇവൾക്കെന്തേ...... തരുൺ കാര്യം പറഞ്ഞതും അമ്മ ചെവിടടക്കം ഒരടിയായിരുന്നു അവളെ.....

എന്റെ ദൈവമേ..... ഇങ്ങനെയൊരു അസത്ത്...... ഒരുത്തി പോയപോലെ നിനക്കും പോവാനാണോ....നീ വീട്ടിലേക്ക് വാ ബാക്കി അച്ഛന്റെന് കിട്ടും.......... അവൾക്ക് ചെവി പൊട്ടിയപോലെ തോന്നുണ്ടായിരുന്നു........ കുറച്ചു നേരത്തേക്ക് ഒന്നും കേൾക്കാത്തപോലെ..... അമ്മ അവളുടെ കൈക്ക് നുള്ളി ...... ഇതിനാല്ലേ നീ ദച്ചുനെ കാണാൻ ആണെന്നും പറഞ്ഞു ഇങ്ങോട്ട് വരുന്നത്....... അമ്മ തലയ്ക്കു കിഴിക്കികൊണ്ട് പറഞ്ഞു..... തരുൺ അവളുടെ ഫോൺ വാങ്ങി വച്ചിരുന്നു......... വീട്ടിലെത്തട്ടെ ബാക്കി എന്നിട്ടാ........ അവളൊന്നും പറയാതെ അവിടെ ഇരുന്നു ...........അമ്മ അവളുടെ കയ്യും പിടിച്ചാണ് നടന്നത്..... ധ്രുവിനെ കണ്ടതും അമ്മയൊന്ന് നോക്കി പേടിപ്പിച്ചു........ കേക്ക് കട്ട്‌ ചെയ്യുമ്പോൾ തനൂന്റെ ഒപോസിറ്റ് ആയാണ് ധ്രുവ് നിന്നത്...... ബാക്കിയെല്ലാവരും അത് നോക്കുമ്പോൾ രണ്ടുപേരും കണ്ണിൽ നോക്കി സംസാരിക്കുകയായിരുന്നു........ എനിക്ക് പേടിയാവുന്നു....... പേടിക്കണ്ട.... എല്ലാം സെറ്റാക്കാ .... അവൻ പറഞ്ഞതും അവളൊന്ന് ശ്വാസം വിട്ടു..........

പരിപാടിയൊക്കെ കഴിഞ്ഞ് അവിടുന്നിറങ്ങിയപ്പോൾ അവൾക്ക് പേടിയാകാൻ തുടങ്ങി.......വീടെത്തിയതും അവളൊന്നും നോക്കാതെ റൂമിലേക്ക് നടന്നു..... നെഞ്ച് വല്ലാതെ പിടയ്ക്കുന്നുണ്ട്...... ശ്വാസം എടുക്കാൻ കഴിയാത്തപോലെ.......... തനു ..... അച്ഛന്റെ അലർച്ച കേട്ടതും അവളുടെ ഹൃദയം നിന്നപോലെ തോന്നി...... കേട്ടതൊക്കെ സത്യാണോ...... ആണോന്ന്..... നിന്നോടാ ചോദിക്കുന്നത്...... അവള് അതേയെന്ന് തലയാട്ടി..... അച്ഛന്റെ കൈ ശക്തിയിൽ മുഖത്തു പതിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറിയപോലെ തോന്നി..... തല്ല് കിട്ടിയിട്ട് അവൾക്ക് ദേഹം മൊത്തം വേദനിക്കാൻ തുടങ്ങി..... അച്ഛന്റെ ഊഴം കഴിഞ്ഞതും അമ്മ വന്നു....... വടി കൊണ്ട് കിട്ടിയതിനു കണക്കില്ലായിരുന്നു........ കയ്യിലും കാലിലും തിണർത്തു പൊന്തി വന്നു.......... അവനെ മറന്നോ അതാ നിനക്ക് നല്ലത്..... അല്ലെങ്കിൽ കൊല്ലാനും ഞാൻ മടിക്കില്ല........ഇത്ര നാളും നിന്റെ പഠിപ്പ് കഴിയട്ടെ എന്നാ വിചാരിച്ചത്.... നാളെ തന്നെ നിന്റെയും രാഹുലിന്റെയും കല്യാണത്തിന് മുഹൂർത്തം കുറിക്കാൻ പോവായാ... അച്ഛൻ താക്കീത് തന്നു പുറത്തേക്കിറങ്ങി....... അവള് അവിടെയിരുന്നു മുട്ടുകാലിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരയാൻ തുടങ്ങി............ -------------------------------------------------

പിറ്റേദിവസം ജീത്തു തരുന്നിനേയും ധ്രുവിനെയും വിളിച്ചുവരുത്തി എടാ.. തരുൺ... ഇവനും തനുവും ഒരുപാട് സ്നേഹിക്കുനുണ്ട്... നീ ഒന്ന് സമ്മതിക്..." ജീത്തു തരുൺ ഒന്നും മിണ്ടാതെ നിൽക്കുകയാണ് അവളെ നിക്ക് ഒരുപാട് ഇഷ്ടാ...... തരുൺ പ്ലീസ് ഇതിന് സമ്മതിക്കണം......... ഞങ്ങള് പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട്...... പ്ലീസ് തരുൺ .... ഞാൻ കാലുപിടിക്കാം.......... ധ്രുവ് ..... ഇത് നടക്കാൻ പോകുന്നില്ല..... വെറുതെ നീ എന്റെ കാല് പിടിച്ചു ബുദ്ധിമുട്ടിക്കണ്ട😏...... എന്താ തരുൺ ..... അവർക്ക് ഇഷ്ടാണേൽ പിന്നെയെന്തിനാ നീ വാശി പിടിക്കുന്നത്....." ജീത്തു ജീത്തു ... പ്ലീസ്....... ഇത് എന്തായാലും നടക്കില്ല.....നിന്നാൽ അറിയാവുന്നത് അല്ലെ എല്ലാ കാര്യവും.... അർജുന് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു........ താരാ ഏതോ ഒരുത്തന്റെ ഒപ്പം പോയതാണോ നിന്റെ പ്രശ്നം...... എനിക്കൊരു ജീവിതം ഉണ്ടേൽ അത് തനുവിന്റെ ഒപ്പം ആവും....... ആരുടേയും സമ്മതം എനിക്കാവശ്യമില്ല...... ഞാൻ വിളിച്ചാൽ അവള് ഇറങ്ങി വരും..... അങ്ങനെ വന്നാൽ അവളെ പൊന്നുപോലെ നോക്കാനുള്ള കഴിവും എനിക്കുണ്ട്...... ധ്രുവ് ...... തരുൺ ദേഷ്യത്തോടെ vilichub അങ്ങനെ വന്നാൽ നിന്നെ കൊല്ലാനും ഞൻ മടിക്കില്ല... തരുൺ ..... ജീത്തു ഞാൻ കാര്യമായിട്ടാ പറയുന്നത്.....

എന്റെ അച്ഛന്റെ സന്തോഷ എനിക്ക് വലുത് ...... അതിനു വേണ്ടി ആരെയും കൊല്ലാനും ഞൻ മടിക്കില്ല..ഇനിയും എന്റെ അച്ഛനെയും അമ്മയെയും കരയിപ്പിക്കില്ല ഞാൻ ....... അതും പറഞ്ഞു അവൻ പോയി ...... ധ്രുവ് തളർന്നു നിൽക്കുന്നുണ്ട്..... ജീത്തൂനെ നോക്കി ധ്രുവ് പറഞ്ഞു...എന്താടാ അവൻ ഇങ്ങനെ ......താരാ പോയതാണോ പ്രശ്നം.... ഞൻ എന്റെ അച്ഛനെ അങ്ങോട്ട്‌ വിടാം ആചാരപ്രേകാരം വന്ന് പെണ്ണ് ചോദിക്കാo ധ്രുവ്.... അന്ന്.. താരാ ഒളിച്ചോടി പോയ കാര്യമേ നിനക്ക് അറിയൂ.... അന്ന് വേറെ ഒരു കാര്യം കൂടി നടന്നു.... താരാ കല്യാണ ദിവസം ആരുടയോ ഒപ്പം പോയന്ന് അറിഞ്ഞതും അത് തരുണിന്റെ അച്ഛന് ഷോക്ക് ആയി....രാഹുലിന്റെയും രാഹുലിന്റെ വിട്ടുകാരുടെയും മുന്നിൽ അഭാമാനിതരായി തലകുനിച്ചു നിന്നു.... താരാ ക്കു പകരം തനുവിനെ മരിമോളായി താരോന്നു ചോദിച്ചപ്പോൾ... ആ സാഹചര്യത്തിൽ തനുവിനോടുപോലും ചോദിക്കാതെ വാക്ക് കൊടുത്തു... അന്ന് തനുന് 17 വയസേ ഉണ്ടായിരുന്നോള്ളൂ... അത് കൊണ്ട് കല്യാണം ഉറപ്പിച്ചത് പോലെ വള ഇടിപ്പിച്ചു...

ഇത് ഒന്നും ഞൻ അറിഞ്ഞില്ലാലോ ജീത്തു താരാ ആരുടെയോ ഒപ്പം പോയി അത് മാത്രമെ അറിയായിരുന്നോള്ളൂ... അന്ന് നീ ബാംഗ്ലൂരിൽ ആയിരുന്നോള്ളൂ... പിന്നെ ഇത് അങ്ങനെ ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല.... എന്നാലും എനിക്ക് തനുവിനെ മറക്കാൻ പറ്റില്ലെടാ... ധ്രുവ് .... തരുൺ ഇങ്ങനെ വാശിപിടിച്ചാൽ നമ്മളെന്താ ചെയ്യാ...... നീയൊന്ന് ആലോചിക്ക്..... തനുവിന്റെയും. നിന്റെയും കല്യാണം കഴിഞ്ഞില്ലല്ലോ...... അവരുടെ സന്തോഷം കളഞ്ഞിട്ട് വേണോ നിനക്ക്...... ജീത്തു ...... എന്താ പറഞ്ഞു വരുന്നത്....... ഞാൻ തനുവിനെ മറക്കണം എന്നാണോ....... ഉം..... അതല്ലേ എല്ലാർക്കും നല്ലത്......നമ്മുടെ ഫ്രണ്ടിഷിപ് അത് നീ കളയരുത്... ഏതെല്ലാവര്ക്കും ജീത്തു .... തരുൺ പറഞ്ഞത് നീയും കേട്ടതല്ലേ...... എല്ലാവരെയും വിഷമിപ്പിച്ചിട്ട്..നിനകും തനുവിനും സന്തോഷത്തോടെ ജീവിക്കാൻ കഴിയോ....... ധ്രുവ് തനുവിനെ മറന്നേക്ക്.......... ജീത്തു ....... ഞാനൊരു തമാശയ്ക്ക് സ്നേഹിച്ചതല്ല..... ന്റെ പ്രാണനാ.......... എങ്ങനെയാ ഞാൻ മറക്കേണ്ടത് തനുവിനെ ....... എനിക്കറിയില്ല ജീത്തു ..... അവന്റെ കണ്ണ് നിറയാൻ തുടങ്ങി......... ധ്രുവ് ..... be പ്രാക്ടികാൽ ....നീ ഇങ്ങനെ തളർന്നാൽ എങ്ങനെയാ...... അവൻ മറുപടിയൊന്നും പറയാതെ അവിടെ നിന്നു .......... അവന്റെ കണ്ണ് നിറഞ്ഞൊഴുകി............ തനു ........ ഇല്ല തനു 💔നീയില്ലാതെ 💔എങ്ങനെയാ നിന്നെ ഞാൻ......... ഒരിക്കലും എനിക്ക് പറ്റില്ല........... ----------------------------------------------- തനുവിന്റെ അച്ഛൻ രാഹുലിന്റെ വിട്ടുകാരെ പോയി കണ്ട് കല്യാണ തിയതി ഒറുപ്പിച്ചു...........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story