നീയില്ലാതെ: ഭാഗം 13

neeyillathe

രചന: AGNA

അവളവിടെ തന്റെ രക്തത്തിൽ കുളിച്ചു കിടക്കുകയാണ്........തന്റെ പ്രാണൻ തന്നിൽ നിന്നും വേർപെട്ട് പോകുന്നത് അവളറിഞ്ഞു.............. അമ്മ എന്തിനാ ഇങ്ങോട്ട് വന്നത്..... അവളുടെ ഒപ്പം കിടക്കാൻ അല്ലെ പറഞ്ഞത്..... തരുൺ ദേഷ്യത്തോടെ പറഞ്ഞു അവൾ അവിടെ തനിച്ചു കിടന്നോല്ലാന്ന് പറഞ്ഞു.. മോനെ.... എന്നും പറഞ്ഞു.... അമ്മ പോയി അവളുടെ ഒപ്പം കിടക്... മ്മ്.... മോളേ......... തനു.... വാതിൽ തുറക്.... തനു.... തുറക്.... കുറെ നേരം കോട്ടിയിട്ടും തുറക്കത്തെ വന്നപ്പോൾ അമ്മക് പേടിയായി.... തനു .... വാതിൽ... തുറന്നേ... തരുൺ അത് കേട്ട് അങ്ങോട്ട് വന്നു.... എന്താമ്മേ..... അവൾ വാതിൽ തുറക്കുന്നില്ല... അല്ലാപം ഭയത്തോടെ അമ്മ പറഞ്ഞു... തരുൺ വേഗം വാതിൽ തുറകാൻ നോക്കുണ്ട്..... അവരുടെ ശബ്‌ദം കേട്ട് അച്ഛൻ അങ്ങോട്ട്‌ വന്നു.... എന്താ മോനെ.... തനു വാതിൽ തുറക്കുന്നില്ല അച്ഛ.... അച്ഛൻ ഒന്ന് പേടിച്ചു..... രണ്ടുപേരും കൂടെ വാതിൽ തള്ളി തുറന്നു........ അവിടെതെ കാഴ്ച്ച കണ്ട് ....ഒരുനിമിഷം പകച്ചു പോയി...അവള് കിടന്ന് അവസാനശ്വാസത്തിനുവേണ്ടി പിടയുന്നത്......... മോളേ.... ന്റെ മോള്... രക്തത്തിൽ കുളിച്ചുകിടക്കുന്ന അവളെ കണ്ടതും അച്ഛൻ പൊട്ടി കരഞ്ഞു..... തരുൺ അക്കെ പേടിച്ചു പോയി ....

അവൻ വേഗം അകത്തേക്ക് ഓടി...... അവളെയെടുത്ത് ഹോസ്പിറ്റലിൽ പോയി..... അവർക്ക് തൊട്ട് പിന്നാലെ അമ്മയും അങ്ങോട്ട്‌ വന്നു......... നേരെ icu യിലേക്കാണ് അവളെ കൊണ്ടുപോയത്....... കുറച്ചു കഴിഞ്ഞതും ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു......... ഡോക്ടർ..... എങ്ങനെ ഉണ്ട്..... കുഴപ്പൊന്നും ഇല്ലല്ലോ ല്ലേ.......... ബ്ലഡ്‌ ലോസ്...... മാക്സിമം നോക്കാം.......... ഉറപ്പൊന്നും പറയാൻ പറ്റില്ല ........ അതും പറഞ്ഞു ഡോക്ടർ നടന്നു..... തരുൺ പൊട്ടിക്കരഞ്ഞതും ധ്രുവ് വീട്ടിലെത്തിയതും ഒന്ന് ഞെട്ടി...... ഇവിടെ ആരും ഉറങ്ങിയില്ലേ...... ഛേ ഇനിയിപ്പോ എങ്ങനെയാ... നേരത്തെ അവള് വന്നപ്പോൾ കൊണ്ടുപോയാൽ മതിയായിരുന്നു....... damnt........ അവൻ വണ്ടി സൈഡ് ആക്കി അങ്ങോട്ട് നടന്നു...... അവിടെയുള്ളവരുടെയൊക്കെ പരിഭ്രമം അവൻ ശ്രദ്ധിച്ചെങ്കിലും കാര്യമായി എടുത്തില്ല.......... എന്നാലും..... അതെന്തിനാ ഇങ്ങനെ ചെയ്തേ...... ആർക്കറിയാം...... നാളെ കല്യാണം.... ചിലപ്പോൾ കല്യാണത്തിന് ഇഷ്ടം ഉണ്ടാവില്ലായിരിക്കാം....... ജീവിക്കില്ല എന്ന അറിയാൻ കഴിഞ്ഞേ.... ചോര അപ്പടി പോയില്ലേ...... പലരുടെയും അടക്കം പറച്ചിൽ കേട്ടതും അവന്റെ ഹൃദയമിടുപ്പ് കൂടി..... തനു.... അവള്.... ഏയ്‌..... അവളൊന്നും ചെയ്യില്ല.....

. നീ പേടിക്കണ്ട തനു.... നമുക്ക് പോകാം...... ഞാൻ വന്നില്ലേ....... നിന്നെ ഞാൻ കൊണ്ടുപോകാം...... അവൻ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നപ്പോഴാണ് ജീത്തൂനെ കണ്ടത്..... ധ്രുവ് ..... ആ...... നീ ഇവിടെ എന്ത് ചെയ്യാ..... കാര്യം അറിഞ്ഞിട്ട് വന്നതാണോ...... എന്ത് കാര്യം....... എന്താ .... ഇവരൊക്കെ എന്തായീ പറയുന്നതാടാ ..... എനിക്കൊന്നും മനസിലായില്ല ........ ഒന്ന് എന്നെ ഹെല്പ് ചെയ്യോടാ .... ഞാന് അവളെയും കൊണ്ട് പോവാ... എനിക്ക് പറ്റുന്നില്ലടാ അവളെ വിട്ടുകൊണ്ടുക്കാൻ .. ..... ഇവിടുന്ന് ഇറങ്ങാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ....... ധ്രുവ് ....... തനു ....... തനു ..... എന്താ...... തനുന് എന്താ..... പറാ ....... തനു ..... തനു vein cut ചെയിതു ..... ഇപ്പൊ ഹോസ്പിറ്റലിൽ ആണ്....... അത് കേട്ടതും അവനു കണ്ണില് ഇരുട്ട് കയറിയപോലെ തോന്നി.......... . എ........ ഏത്....... ഏത് ഹോസ്പിറ്റലിൽ ........ എന്റെ തനു .........എന്റെ തനുന് കുഴപ്പൊന്നും ഇല്ലല്ലോ.... ല്ലേ......... നീ .... പറാ..... എനിക്കവളെ കാണണം....... ഞാൻ വരടാ ..... നീയൊറ്റയ്ക്കു പോവണ്ട...... ജീത്തു ആണ് ഡ്രൈവ് ചെയ്തത്........ ധ്രുവിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്.......... ഹോസ്പിറ്റലിൽ എത്തിയതും രണ്ടുപേരും അങ്ങോട്ട്‌ നടന്നു.... ധ്രുവിന്റ കൈ കാലുകൾ തളരുന്നുണ്ടായിരുന്നു...............

അവനെ കണ്ടതും തരുൺ അടുത്തേക്ക് ചെന്നു....... എടാ ...... ന്റെ...... ന്റെ തനു ... ഓക്കേ അല്ലേ...... അവൾക്ക് ഒന്നും ഇല്ലല്ലോ......... തരുൺ ഒന്നും പറയാതെ നില്കുകയാ.... അവന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുനുണ്ട് ധ്രുവ് ദേഷ്യത്തോടെ ചോദിച്ചു തനുന് എന്താന്ന് പറാ ....... വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോവണോ........ അവൾക്ക് കുഴപ്പൊന്നും ഇല്ലല്ലോ........ അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്...... ധ്രുവ് അങ്ങോട്ട് ഓടി.... തരുണും ... ഡോക്ടർ......തനു ...... അവൾക്ക് എങ്ങനെയുണ്ട്..... ഓക്കേ അല്ലേ...... എനിക്കൊന്ന് കാണാൻ പറ്റോ........... ഞങ്ങള് മാക്സിമം ശ്രമിക്കുന്നുണ്ട്...... ഒന്നിനോടും പ്രതികരിക്കുന്നില്ല .. ........ അൽമോസ്റ് near to death........... ധ്രുവ് അവിടെ ഇരുന്പോയി.......... അവൻ സ്വന്തം തലയ്ക്കു അടിക്കാൻ തുടങ്ങി......... തനു ......... ഡോക്ടർ പ്ലീസ് ഞാനൊന്ന് കണ്ടോട്ടെ..... ഞാൻ കാലുപിടിക്കാം...... എനിക്കൊന്ന്..... എനിക്കൊന്ന് കണ്ടാൽ മതി...... ഡോക്ടറുടെ കാലിൽ പിടിച്ചുകൊണ്ടവൻ കരഞ്ഞു....... കാര്യം അറിഞ്ഞു അപ്പോഴാണ് കേശവനും ശാരതയും ദച്ചും അങ്ങോട്ട് വന്നത്........

അവന്റെ അവസ്ഥ കണ്ട് ദച്ചൂന് കരച്ചില് വന്നു...... ഡോക്ടർ പ്ലീസ്..... ഇവൻ ഒന്ന് കണ്ടെന്നു വിചാരിച്ചു കുഴപ്പം ഇല്ലല്ലോ.....കേശവൻ ഡോക്ടറിനോട് കൊഞ്ചി പറഞ്ഞു ഒടുക്കം ഡോക്ടർ സമ്മതിച്ചു.......... ധ്രുവ് വേഗം അങ്ങോട്ട് കയറി....... ബീപ് സൗണ്ട് കേൾക്കുന്നുണ്ട്..... ബ്ലഡ്‌ കയറുന്നുണ്ട് ഒരു കയ്യിലൂടെ..... വിളറി വെളുത്തു ഒരു പ്രേതത്തിനെ കണക്കെ അവളവിടെ കിടക്കുന്നു............ ധ്രുവ് അവളുടെ കാലിൽ പിടിച്ചു..... തനു ......... എന്തിനാ തനു നീയിങ്ങനെ ചെയ്തേ........... തനു ........ നീ എണീറ്റെ നമുക്ക് പോകാം..... നീയല്ലേ പറഞ്ഞത് എന്റെ കൂടെ വരാമെന്നു..... നമുക്ക് ഒരുമിച്ചു ജീവിക്കാം..... എന്നിട്ട് നിനക്ക് എങ്ങനെ തോന്നി തനു ......... ഒന്ന് കണ്ണ് തുറക്ക് മോളേ......... ആരെതിർത്താലും ഞാൻ കൊണ്ടുപോകും തനു .... നീയൊന്ന് കണ്ണ് തുറന്നു എന്നെ നോക്കിയാൽ മതി.......... തനു നീ വന്നില്ലെങ്കിൽ നിന്റൊപ്പം ഞാൻ വരും..... നിന്നെ തനിച്ചുപോകാൻ ഞാൻ വിടില്ല........ പറഞ്ഞതല്ലേ ഒരുമിച്ചു മരിക്കാമെന്ന്........ മരിക്കുന്നതിന് മുൻപ് ഒരു ദിവസങ്കിലും ഒരുമിച്ചു ജീവിക്കണ്ടേ നമുക്ക്...... ഒരേയൊരു ദിവസം....... ഒന്ന് കണ്ണ് തുറക്ക് തനു ..... തനു ........ അവനവിടെയിരുന്നു പൊട്ടിക്കരയാൻ തുടങ്ങി...... അവളുടെ നെറ്റിയിൽ ചുണ്ടമാർത്തിവച്ചു......... അവന്റെ കണ്ണുടങ്ങി...........

പുറത്തുള്ളവരെല്ലാം പ്രാർത്ഥനയോടെയും പ്രതീക്ഷയുടെയും നിൽക്കുകയാണ്...... ധ്രുവ് പുറത്ത് ഇറങ്ങിയതും അവിടെ ചെയറിൽ ഇരുന്നു പൊട്ടി കരയുന്ന.... തരുണിനെ ഷിർട്ടിന്റെ കോളറിൽ കുത്തി പിടിച് എഴുനേൽപ്പിച്ചു..... " എന്തിനാടാ നീ കരയുന്നേ..... എന്ത് തെറ്റടാ അവൾ നിന്നോട് ചെയ്തത്.... നിന്റെ പെങ്ങൾ ആയി ജനിച്ചതോ.... അവൾ നിന്നോട് കരഞ്ഞു പറഞ്ഞതല്ലേ.... നീ കേട്ടോ....അവൾ പറഞ്ഞതാ നമ്മുക്ക് എവിടെകിലും പോയി ജീവിക്കാനു.... ഞാൻ അത് കെട്ടിരുന്നെങ്കിൽ.... എന്റെ തനു..... ധ്രുവിന്റ കരച്ചിൽ കണ്ട് ദച്ചൂവും പൊട്ടി കരഞ്ഞു.... ദച്ചൂന് തരുണിനോട് വെറുപ്പായി.... തനുവിന്റെ അച്ഛനും അമ്മയും കരയുകയാണ്.... കേശവൻ ധ്രുവിനെ പിടിച്ചു മാറ്റി.... എന്താടാ.... നീ ഇങ്ങനെ കരയല്ലേ മോനെ.... അച്ഛനോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ.... ഞൻ നടത്തിതരുമായിരുന്നു... നിങ്ങളുടെ കല്യാണം... ആര് എതിർത്താലും.... അച്ഛാ.... എന്റെ തനുവിനെ കണ്ടോ.... അവിടെ... വിളറി വെള്ളുത്ത്... ബാക്കി പറയും മുന്പേ അവൻ പൊട്ടി കരഞ്ഞു പോയി....

തനുവിന് ഒന്നും സംഭവിക്കില്ല മോനെ നീ ഇങ്ങനെ സങ്കടപെടല്ലേ.... ജീത്തു ധ്രുവിനെ കൊണ്ട് പോയി ഒരു ചെയറിൽ ഇരുത്തി... തനുവിനെ എനിക്ക് വേണം....... അവളെന്റെ കൂടെ വരാന്ന് പറഞ്ഞപ്പോൾ കൂടെ കൊണ്ടുപോയിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു.... ന്റെ തനുവിന് ഒന്നും വരില്ലായിരുന്നു...... ധ്രുവ് .... നീ കരയല്ലേ....... അവൾക്കൊന്നും വരില്ല...... നീ പേടിക്കണ്ട ജീത്തു ധ്രുവിനെ അശോസിപ്പിക്കുന്നുണ്ട് ഇടക് ജീത്തൂന്റെ കണ്ണും നിറയുന്നുണ്ടയിരുന്നു ദച്ചു തരുണിന്റെ അടുത്ത് വന്ന് നിന്നു അവനു അവളുടെ മുഖത് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല " നിങ്ങളെ ഞൻ ഒരുപാട് സ്നേഹിച്ചിരുന്നു... പക്ഷെ ഇപ്പോൾ അതിനേക്കാൾ കൂടുതൽ ഇപ്പൊ ഞൻ നിങ്ങളെ വെറുക്കുന്നുണ്ട് " ദച്ചുന്റെ വാക്കുകൾ തരുണിന്റെ ഹൃദയത്തിൽ ആണ്‌ കൊണ്ടത്... ദച്ചു അറിയാതെ സ്നേഹിച്ചിരുന്നു അവൻ... ദച്ചുനും തന്നെ ഇഷ്ടം ആണ് എന്ന് അറിഞ്ഞിട്ടും പുറത്ത് കട്ടാതെ കൊണ്ട് നടന്നതാണ് കുറച്ചു കഴിഞ്ഞതും ശാരത വന്ന് ധ്രുവിന്റെ അടുത്തിരുന്നു .......

അവരവന്റെ മുടിയിലൂടെ വിരലോടിച്ചു ...... അമ്മേ..... ന്റെ തനു ......... ഞാൻ വിചാരിച്ചില്ല അമ്മേ അവള് ഇങ്ങനെ ചെയ്യുമെന്ന്....... ന്റെ കൂടെ വരാന്ന് പറഞ്ഞതാ..... എന്നാൽ ഞാനാ തഴഞ്ഞത് ...... ഇപ്പൊ അവള് ........ ധ്രുവ് കരയല്ലേ മോനേ..... തനുന് ഒന്നും സംഭവിക്കില്ല....... അറിയാം.... അവൾക്കൊന്നും സംഭവിക്കില്ല...... അവള് കണ്ണ് തുറന്നാൽ ഞാൻ അവളെയുംകൊണ്ട് പോകും....... നിങ്ങൾക്കൊക്കെ ഒരു ശല്യമാവാൻ ഞങ്ങള് നിൽക്കില്ല....... ആർക്കും ഒരു ബുദ്ധിമുട്ടും വരാതെ..... എങ്ങോട്ടെങ്കിലും പൊക്കോളാം ഞങ്ങള്....... അത് കേട്ടതും തനുന്റെ അച്ഛനൊന്ന് ഞെട്ടി....... പിന്നെ ഇരിക്കുന്നിടത്ത് നിന്ന് എണീറ്റ് ധ്രുവിന്റെ അടുത്തേക്ക് വന്നു.......... അവന്റെ അടുത്തായി ഇരുന്നു........ എന്നോട് ക്ഷമിക്കണം....... ധ്രുവിന്റെ മുൻപിൽ തൊഴുകയ്യാൽ ഇരിക്കുകയാണ് ആ മനുഷ്യൻ ...... എല്ലാവരും ഒന്ന് ഞെട്ടി പോയി ..... പൊറുക്കാൻ കഴിയാത്ത തെറ്റാ നിന്നോടും ന്റെ മോളോടും ഞാൻ ചെയ്തത്...... കാലുപിടിച്ചു പറഞ്ഞതാ ന്റെ കുട്ടി ന്നോട്...... അവൾക്ക് നിന്നെ മതിയെന്ന്...... നിന്നെ മറക്കാൻ പറ്റില്ലെന്ന്........ ഞാനത് ചെവികൊണ്ടില്ല........ കൊറേ കെഞ്ചി .... കൊറേ തല്ല് കൊണ്ട് ..... എന്നിട്ടും മാറ്റി പറഞ്ഞില്ല..... നിന്നെ മതിയെന്ന വാശിയിൽ ആയിരുന്നു........ കല്യാണം കഴിഞ്ഞാൽ അവള് നിന്നെ മറക്കുമെന്നാ ഞാൻ കരുതിയത്..... എന്നാൽ എനിക്കറിയില്ലായിരുന്നു നീയവളുടെ പ്രാണൻ ആണെന്ന്..... നീയില്ലെങ്കിൽ അവൾക്ക് ജീവിതം ഇല്ലെന്ന്.......

പഴയ ആൾക്കാർ അല്ലേ അതിന്റെ അറിവില്ലായ്മ ആയി കരുതിയാൽ മതി........ എനിക്കുറപ്പുണ്ട് എന്റെ മോൾക്ക് ഒന്നും ദൈവം വരുത്തില്ലെന്ന്...... ന്റെ കൈകൊണ്ട് തന്നെ അവളെ നിന്നെ ഏല്പിക്കം ഞാൻ....... നീയവളെ പൊന്നുപോലെ നോക്കും....... അവളുടെ ആഗ്രഹം പോലെ അവൾക്ക് ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കട്ടെ ന്റെ മോള്.......... ഞാനിത് മുൻപേ മനസിലാക്കിയിരുന്നേൽ ന്റെ മോൾക്കീ ഗതി വരില്ലായിരുന്നു........... അയാള് കരഞ്ഞുകൊണ്ടാണ് സംസാരിക്കുന്നത്..... എന്നോട് ക്ഷമിക്ക്............ എന്നോട് ക്ഷമിക്ക്...... അതുംപറഞ്ഞു അയാളവന്റെ കാലിൽ വീണു.... എല്ലാവരും ഞെട്ടി....അവനു മറ്റൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല ..... തന്റെ പ്രാണൻ ജീവിതത്തിനും മരണത്തിനും ഇടയിൽ കൂടെ സഞ്ചരിക്കുമ്പോൾ എങ്ങനെയാനൊരാൾക്ക് മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുവാൻ കഴിയുക.......... അന്നാരും ഒന്നും കഴിക്കാതെ പ്രാർത്ഥനയും കണ്ണീരുമായി അവിടെയിരുന്നു............ മണിക്കൂറുകൾ കടന്നുപോയി...... ഡോക്ടർ പറഞ്ഞതിൽ ഇനി മൂന്ന് മണിക്കൂറുക്കൂടെ അവശേഷിക്കുന്നു....

അതുംകൂടെ കഴിഞ്ഞാൽ അവള് ജീവിതത്തിലേക്ക് തിരിച്ചു വരുമല്ലോ എന്നുറപ്പിലായിരുന്നു എല്ലാവരും.......... ധ്രുവ് വാതിലിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്..... ജീത്തു അവന്റെ അടുത്തായി വന്നിരുന്നു....... എടാ ....... ഇത്രേം നേരമായിട്ടും നീയൊരിറക്ക് വെള്ളം പോലും കുടിച്ചില്ലല്ലോ..... ഇതാ ഇത് കുടിക്ക്...... എനിക്ക്..... എനിക്ക് വേണ്ടാ....... എനിക്ക് ഇറങ്ങില്ല........ അവള് ഇപ്പൊ വരുമല്ലോ.... എന്നിട്ട് കുടിച്ചോളാം..... ജീത്തു നിർബന്ധിച്ചെങ്കിലും അവൻ വാങ്ങിയില്ല....... അവരങ്ങനെ ഇരുന്നു...... ഇടയ്ക്ക് ഒരു നേഴ്സ് icu യിൽ നിന്നും ഇറങ്ങി വന്ന് എങ്ങോട്ടോ നടന്നുപോയി..... തിരിച്ചു വരുമ്പോൾ ആദ്യം കാണിച്ച ഡോക്ടറും പിന്നെ രണ്ടുമൂന്നു നഴ്സും ഒപ്പം ഉണ്ട്.... അവരെല്ലാം അങ്ങോട്ട് കയറി........ ധ്രുവിന്റെ ഹാർട് ബീറ്റ് വല്ലാതെ ഉയർന്നു......... ഒരാരമണിക്കൂറിന് ശേഷം ഡോക്ടർ പുറത്തേക്കിറങ്ങി..... ധ്രുവ് പ്രതീക്ഷയോടെ നോക്കി....... കുറച്ചു കഴിഞ്ഞതും ഒരു അറ്റെൻഡർ അങ്ങോട്ടെത്തി.......ഡോക്ടർ പുറത്തേക്കിറങ്ങി അയാളോട് ന്തകയോ പറഞ്ഞു...

അവരുടെ അടുത്തേക് വന്നു i'm സോറി .......... she is നോ മോർ...... .... ധ്രുവിന് കുറച്ചു സമയമെടുത്തു ഡോക്ടർ പറഞ്ഞത് മനസ്സിലാവാൻ..... എന്താ...... ഇല്ലാ..... ന്റെ തനുന് ഒന്നും ഇല്ലാ..... നിങ്ങളെന്നെ പറ്റിക്കരുത്..... എനിക്കുറപ്പുണ്ട് അവളെന്നെ വിട്ട് പോകില്ലെന്ന്... .... അവള് പോകില്ല..... ന്റെ തനു പോവില്ല....... ന്നെ വിട്ട് പോകാൻ അവൾക്ക് കഴിയില്ല .... അവൻ പൊട്ടിക്കരയാൻ തുടങ്ങി ...... അറ്റെൻഡർ സ്ട്രക്ച്ചാറിൽ അവളുടെ ബോഡിയുമായി അങ്ങോട്ട് വന്നു..... മുഖം മൂടിയിട്ടുണ്ട് ........അർജുൻ വേഗം അവളുടെ മുഖത്ത് നിന്ന് ആ തുണി മാറ്റി...... തനു കണ്ണ് തുറക്ക്..... എന്നെ പറ്റിക്കല്ലേ.... മതി കളിച്ചത്..... തനു ..... കണ്ണ് തുറക്ക്..... എനിക്ക്..... എനിക്ക് സഹിക്കാൻ പറ്റുന്നില്ലാട്ടോ ..... മതി വാ എണീറ്റെ....... എല്ലാവരും നോക്കുന്നു ഇങ്ങ് വന്നേ പെണ്ണേ....... വാ....... നമുക്ക് കെട്ടിപിടിച്ചു ആ മഴ നനയാം....... ഐഷു അച്ഛൻ സമ്മതിക്കില്ലെന്ന് വിചാരിച്ചാണോ നീ മിണ്ടാതിരിക്കുന്നത്...... അച്ഛൻ സമ്മതിച്ചു ഐഷു...... അച്ഛൻ പറഞ്ഞതാ നിന്നെ എനിക്ക് തരാന്ന്.. നമ്മുടെ ഇഷ്ടം പോലെ ഒരുമിച്ചു ജീവിക്കാമെന്ന്...... ഡീ പെണ്ണേ എനിക്ക് ദേഷ്യം വരുന്നുണ്ടേ...നേരത്തെ നിന്നെ കൊണ്ടുപോകാതിരുന്നത് നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല തനു നീ അതിന് പിണങ്ങിയതാണോ .......

നിന്റെ പിണക്കമൊക്കെ ഞാൻ മാറ്റി തരാം ...... തനു ....... എത്രയായി നിന്നോട് ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട്........... ഇനിയും എന്നെ വേദനിപ്പിക്കല്ലേ തനു ...... എന്നെ... ഒന്ന് ധ്രുവേട്ടാനു വിളിക്ക്. ......... ജീത്തു വന്ന് അവന്റെ തോളിൽ കയ്യിട്ടു..... എടാ തനു എന്തിയെ എഴുനേൽക്കാത്തത്.... അവളോട് എഴുനേൽക്കാൻ പറ.... എടാ .... തനു പോയെടാ...... എങ്ങോട്ട് പോവാനാടാ ..... എന്നെ വിട്ട് തനു പോവില്ല.... വെറുതെ ഓരോന്ന് പറയല്ലേ ..... ഇത് കേട്ടോ തനു നീ പോയെന്ന്..... എന്നെ വിട്ട് പോയെന്ന്..... അങ്ങനെ നിനക്കെന്നെ വിട്ട് പോകാൻ കഴിയില്ലെന്ന് പറയു നീ...... വാ വന്നേ......... എടീ പെണ്ണേ നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ..... നിന്റെ ചെവി ഞാൻ പൊന്നാക്കും അത് വേണ്ടേൽ മര്യാദക്ക് ഇങ്ങോട്ട് എണീറ്റ് വാ......... നീയാള് കൊള്ളാലോ..... ഇത്രയ്ക്കൊക്കെ വാശിയോ..... എന്നോട് മിണ്ടിയില്ലേൽ ഞാനും മിണ്ടില്ല..... പിന്നെ ഒടുക്കം നീ കരയേണ്ടി വരും...... അമ്മാ പറയമ്മാ തനുവിനോട് മിണ്ടാൻ........ എന്താമ്മ നോക്കുന്നെ പറാ തനുവിനോട്.........തനു ..... കണ്ണ് തുറക്ക് തനു .....

അവനവളുടെ കയ്യിൽ പിടിച്ചു...... അയ്യോ..... നിനക്ക് തണുക്കുന്നുണ്ടോ..... ഇതെന്താ കയ്യൊക്കെ ഐസ് പോലെ....... എടാ ഒരു പുതപ്പ് തരോ.... എന്റെ തനുന് തണുക്കുന്നു....... ഇല്ലാ തനു .... ഇപ്പൊ ഞാൻ ശരിയാക്കി തരാം...... അതുംപറഞ്ഞു അവനവളെ കെട്ടിപിടിച്ചു........ ജീത്തും കേശവനും അവനെ പിടിച്ചു മാറ്റി...... അറ്റെൻഡർ അവളെയും തള്ളി പോകാൻ തുടങ്ങിയതും ധ്രുവ് ആർത്തു കരഞ്ഞു...... അവരെ രണ്ടുപേരെയും തള്ളി മാറ്റി അവളുടെ അടുത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും കഴിഞ്ഞില്ലാ.......... എന്നെ വിട്..... ന്റെ തനുനെ എവിടെ കൊണ്ടുപോവാ..... അവള് പേടിക്കും...... അവൾക്ക് പേടിയാ...... അച്ഛാ ഒന്ന് പറാ എന്നെ ഒന്ന് വിട്..... അവൾക്ക് ഒറ്റയ്ക്ക് പേടിയാ.... ഒരു പാവം പൊട്ടിപെണ്ണാ അത്..... എന്നെ വിട്.... ഞാൻ ചെല്ലട്ടെ..... ഞാൻ ചെന്നില്ലെങ്കിൽ അവളെന്നോട് പിണങ്ങും..... ഇപ്പൊ നിങ്ങള് കണ്ടില്ലേ എന്നോട് മിണ്ടാതിരുന്നത്..... ഇപ്പൊ പോയില്ലേൽ അവള് പിന്നേം എന്നോട് തെറ്റും...... പിന്നെ അവളൊന്നും കഴിക്കില്ല..... അവൾക്ക് അസുഖം വരും...... പറാ ഡോക്ടറെ എന്റെ ശബ്ദം കേൾക്കാതിരുന്നാൽ പേടിച്ചിട്ട് ഒന്നും കഴിക്കാതിരിക്കുന്നവളാ...... ഞാൻ ചെല്ലട്ടെ..............തനു ...... തനു ...... അവനാർത്ത്‌ കരഞ്ഞു.......... ജീത്തുന് എന്ത് വേണമെന്ന് മനസിലായില്ല.............. അപ്പോളും അവൻ കരച്ചിൽ നിർത്തിയില്ല.... തനു.... എന്നും പറഞ്ഞു അവൻ അർത്തു കരഞ്ഞു ........തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story