മഞ്ഞുപോലെ ❤️: ഭാഗം 21

manjupole

രചന: നീല മഴവില്ല്

സിദ്ധുന് ശരീരം മൊത്തം ഒരു കുളിരു കേറി പോണ പോലെ തോന്നി... അവന്റെ കണ്ണ് രണ്ടും സന്തോഷം കൊണ്ടെന്ന പോലെ നിറഞ്ഞു... അവൻ ചിരിച് കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു ഞാൻ അത് തുറന്ന് പറയില്ല സിദ്ധു ഏട്ടാ... അത് പറയാൻ എന്നെകൊണ്ട് പറ്റില്ല.. അവളുടെ സംസാരം കേട്ടതും അവൻ ഒന്ന് സ്റ്റക് ആയി... മുഖത്തെ ചിരി മാഞ്ഞു... ബട്ട്‌ സ്റ്റിൽ i love you for ever വീണ്ടും ഒന്ന് പുഞ്ചിരിച്ചു അവൻ തിരിഞ്ഞ് ക്ലാസിനു പുറത്തേക്ക് പോയി അപ്പൊ നിനക്ക് എന്നോട് പറയാൻ പറ്റില്ല... അല്ലെ... സാരില്ല.. നിന്നെകൊണ്ട് എങ്ങനെ പറയിക്കണം എന്ന് എനിക്കറിയാ... അവൻ മനസ്സിൽ ഓരോന്ന് ചിന്തിച് കൊണ്ട് കുറച്ചു ഉറക്കെ പാട്ടും പാടി ക്ലാസ്സിലേക്ക് കടന്നു... അവന്റെ ശബ്ദം കേട്ടതും അനു ഫോൺ വേഗം ഓഫ് ആക്കി വച്ചു ഡെസ്കിൽ തല വച്ചു കണ്ണടച്ച് കിടന്നു... സിദ്ധു അടുത്തെത്തിയത് അറിഞ്ഞിട്ടും അവൾ കണ്ണ് തുറന്നില്ല... അത് കണ്ടു സിദ്ധുവിന് ചിരി വന്നു.. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു അവളുടെ മടിയിൽ തല വച്ചു കിടന്നു അവളെ നോക്കി...

ചുണ്ടിൽ ഒരു ചിരി വിരിഞ്ഞങ്കിലും അനു കണ്ണ് തുറന്നില്ല... അവൻ അവളെ വയറിലൂടെ വട്ടം പിടിച്ചു കിടന്നു.. അനുന് വയറിലൂടെ മിന്നൽ പോണ പോലെ തോന്നി... അവൾ വേം കണ്ണ് തുറന്ന് അവനെ തട്ടി മാറ്റി... സിദ്ധു ഒന്നും അറിയാത്ത പോലെ കണ്ണ് തുറന്ന് അവളെ നോക്കി... എന്താടി.. ഒന്ന് കിടക്കാനും സമ്മതിക്കില്ലേ... താൻ എന്തിനാ എന്റെ മടിയിൽ കിടക്കണേ.. വേറെ സ്ഥലം ഒന്നും കിട്ടിയില്ലേ...😡 ഇല്ലാത്ത കലിപ്പ് മുഖത്തിട്ട് അവൾ അവനോട് പറഞ്ഞത് കേട്ടതും സിദ്ധുന് ചിരി വന്നു... നിന്റെ എഴുതി കഴിഞ്ഞോ... അവൻ വിഷയം ചേഞ്ച്‌ ആക്കി ചോദിച്ചു... ഹാ കഴിഞ്ഞു... പറഞ്ഞു കൊണ്ട് ബുക്കും ഫോണും അവനു നേരെ നീക്കി വച്ചു... സിദ്ധു ബുക്ക്‌ മറച്ചു നോക്കി...എന്നിട്ട് അനുനെ നോക്കിയപ്പോ അനു വേം നോട്ടം മാറ്റി... അവൾ തന്നെ തന്നെ നോക്കി ഇരിക്കായിരുന്നു എന്നറിഞ്ഞു സിദ്ധുന് ചിരി വന്നു.... അരുണേട്ടൻ എന്തിനാ വിളിച്ചേ... അനു സിദ്ധുനെ നോക്കി ചോദിച്ചു... അത് ഞങ്ങളെ ഹാൾ ടിക്കറ്റ് വന്നിട്ട്ണ്ട്.. സൈൻ ചെയ്യാൻ വിളിച്ചത... എന്ന എക്സാം തുടങ്ങണേ.. അനു ചോദിച്ചു... നെക്സ്റ്റ് മണ്ടേ തുടങ്ങും... എന്ന കഴിയാ.... അവൻ പറഞ്ഞു കഴിയും മുന്ന് അനു ചോദിച്ചു... ഈ മാസം 28ന്... ന്തേയ്‌... അവളെ ഒന്ന് സംശയത്തിൽ നോക്കി അവൻ പറഞ്ഞു...

ഏയ്... ഒന്നുല്ല... ചോദിച്ചതാ... അതുവരെ സമാദാനം ഉണ്ടാവൂലോ... ചെറുതായ് ഒന്ന് ചിരിച്ച് കൊണ്ട് അനു പറഞ്ഞപ്പോ സിദ്ധു ഒന്ന് പൊട്ടിച്ചിരിച്ചു ന്തിനാ ചിരിക്കണേ... അവന്റെ ചിരി കണ്ടു അനു ചോദിച്ചു ഒന്നുല്ല... ചിരി അടക്കി കൊണ്ട് അവൻ പറഞ്ഞു അങ്ങനല്ല... ന്തോ ണ്ട്... ഇങ്ങനെ ചിരിക്കണം എന്നുണ്ടെങ്കിൽ എന്തേലും ഉണ്ടാവും.. എന്നെ കളിയാക്കിതാണോ ഞാനെന്തിനാ നിന്നെ കളിയാക്കണേ.. ആവോ നിക്ക് അറിയോ.. അല്ലാണ്ട് ഇവിടെ ഇപ്പൊ ന്താ ണ്ടായെ.. ചിരിക്കാൻ ഓഹ്.. ചുമ്മാ ചിരിച്ചതാണേ... രണ്ട് കയ്യും അനുന് നേരെ നീട്ടി കൊണ്ട് സിദ്ധു പറഞ്ഞു... പോക്കറ്റിൽ നിന്ന് ഒരു വലിയ ഡയറി മിൽക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി... അനുന്റെ കണ്ണ് വികസിച്ചു... അവൾ അവനേം ഡയറിമിൽകും മാറി മാറി നോക്കി.. അവൻ വാങ്ങിക്കോ എന്നർത്ഥത്തിൽ തല കുലുക്കി എനിക്കണോ... ആശ്ചര്യതോടെ അനു ചോദിച്ചു അല്ല... സ്നേഹക്ക്... ഒന്ന് കൊടുക്കോ പറഞ്ഞു കൊണ്ട് അവൻ അവളെ മുഖത്തേക്ക് തന്നെ നോക്കി... അവളുടെ മാറി വരുന്ന മുഖഭാവം കണ്ടു അവൻ വന്ന ചിരി അടക്കി പിടിച്ചു...

ന്നാ.. വാങ്ങി... കഷ്ടപ്പെട്ട് നോട്ട് എഴുതിതല്ലേ... അവൻ പറയണ കേട്ട് അവൾ ചിരിച് കൊണ്ട് അവനെ നോക്കി... താങ്ക്സ്... അബദ്ധത്തിൽ അങ്ങാനും ഉമ്മ വക്കാൻ തോന്നുന്നുണ്ടേ പറയണേ.. ഒരു ഫോട്ടോ എടുക്കാനാ...😜 അവള് ഡയറി മിൽക്ക് വാങ്ങുമ്പോൾ അവൻ പറഞ്ഞു അനു അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... എന്തിനാ അത് പിന്നേം പിന്നേം പറഞ്ഞു കളിയാക്കണേ... പറ്റിപോയതാന്ന് പറഞ്ഞതല്ലേ😌😌 ഇനിയും പറ്റിയാലോ... അതാ ഞാൻ പറഞ്ഞെ... അല്ല, എനിക്ക് കുഴപ്പം ഒന്നും ഇല്ലാട്ടൊ... വേണേ തന്നോ..😉 അവനോടുള്ള ദേഷ്യം മുഴുവൻ അവൾ ഡയറി മിൽക്കിന്റെ പാക്കറ്റിൽ തീർത്തു... കവർ പൊളിച്ചു ഡയറി മിൽക്ക് കടിച് തിന്നു... സിദ്ധു ചിരി അടക്കി പിടിച്ചു അവളെ തന്നെ നോക്കി ഇരുന്നു.... ഇന്നാ... നോക്കി വെള്ളം ഇറക്കണ്ട... എനിക്ക് വല്ലോം വരും.. ഇടക്ക് ഒരു കഷ്ണം എടുത്ത് അവന്റെ നേരെ നീട്ടി.. സിദ്ധു ചിരിച് കൊണ്ട് വായ തുറന്നു... വേണേ പിടി... നിക്കൊന്നും വയ്യ... വായിൽ വച്ച് തരാൻ😤 അനു മിട്ടായി കയ്യിൽ തന്നെ പിടിച്ചു കൊണ്ട് പറഞ്ഞു... അന്ന നിക്ക് വാണ്ട...

നീ തിന്നോ ന്നും പറഞ്ഞു സിദ്ധു തിരിഞ്ഞിരുന്ന് ഫോണിൽ കുത്താൻ തുടങ്ങി... ഇടക്ക് അവളെ ഒന്ന് ഒളികണ്ണിട്ട് നോക്കി.. അനു അപ്പോഴും മുഖം വീർപ്പിച്ചു ഇരിക്കായിരുന്നു.. ഇന്നാ.. തിന്ന്... അവന്റെ വായിൽ കുത്തികേറ്റി കൊണ്ട് അനു പറഞ്ഞു.. അവനെ നോക്കാതെ വീണ്ടും തിരിഞ്ഞിരുന്ന് മിട്ടായി കഴിക്കാൻ തുടങ്ങി സിദ്ധു വന്ന ചിരിയെ അടക്കി പിടിച്ചു ഫോണിൽ അവളുടെ പിക് എടുക്കാൻ തുടങ്ങി... അനു.... അവന്റെ വിളി കേട്ട് അനു നോക്കിയതുo സിദ്ധു സെൽഫി ക്ലിക്ക് ആക്കിയതും ഒരുമിച്ച് ആയിരുന്നു... അനു കണ്ണ് തള്ളി സിദ്ധു നെ നോക്കി... കിട്ടിയ ചാൻസിൽ അവൻ രണ്ട് മൂന്ന് പിക് കൂടി എടുത്തു... അനു കയ്യെത്തിച്ചു അവന്റെ കഴുത്തിൽ പിടിച്ചു... സിദ്ധു അതും ക്ലിക്കി😜 ഞാൻ പോവാ... ഹും... അവള് അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് എണീറ്റു ഏയ്.. അത് മുഴുവൻ കഴിച്ചിട്ട് പോ... അവളെ തടഞ്ഞു നിർത്തി കൊണ്ട് സിദ്ധു പറഞ്ഞു ഇതവർക് ഉള്ളതാ... അവന്റെ കൈ വിടുവിച്ചു കൊണ്ട് അനു പറഞ്ഞു എണീറ്റ് നടന്നു സിദ്ധുവും അവളോടൊപ്പം എണീറ്റു... നീ ഇവിടെ നിക്ക്... ഞാനിപ്പോ വരാം... ഒറ്റ മിനിറ്റ്.. ഒക്കെ?? അവളെ അവിടെ നിർത്തി അതും പറഞ്ഞു അവൻ ഓടിപോയി.. അനു ഒന്നും മനസ്സിലാവാതെ പോണോ പോണ്ടേ എന്ന് സംശയിച്ചു അവിടെ തന്നെ നിന്ന്...

അതികം വൈകാതെ തന്നെ സിദ്ധു തിരിച്ചെത്തി... കയ്യിൽ ഒരു കവറും. ഇന്നാ... പൊതി അവളുടെ കയ്യിൽ കൊടുത്ത് കൊണ്ട് സിദ്ധു പറഞ്ഞു... അനു ഒരു സംശയത്തിൽ അവൾ അവനെ നോക്കി അവർക്കുള്ളതാ... ഇത് മൊത്തം നീ തിന്നോ.. ഇനി ഇത്തിരി ആയിട്ട് കൊണ്ടോവണ്ട... അവൻ പറയണ കേട്ടപ്പോ അവൾക് ഭയങ്കര സന്തോഷായി... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു... ആ പൊതി വാങ്ങി... സിദ്ധു അവൾക്ക് നേരെ കവിൾ നീട്ടി... അനു ഒരു സംശയതോടെ അവനെ നോക്കി... ഒരു അബദ്ധം കിട്ടാനുണ്ടോ...😝 കവിളിൽ തൊട്ട് കൊണ്ട് സൈറ്റ് അടിച്ചു അവൻ അനുനോട്‌ ചോദിച്ചു... അനു അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... അവൻ അവളെ കളിയാക്കി രണ്ട് കണ്ണും ചിമ്മി കാണിച്ചു... ആ സമയം കൊണ്ട് അനു അവന്റെ കവിളിൽ നല്ല ഒരു കടി കൊടുത്തു.. പെട്ടെന്നുള്ള ഷോക്ക് ആയതിനാൽ ആാാ എന്നൊരു ശബ്ദം ഉറക്കെ സിദ്ധുവിൽ നിന്ന് പുറത്തേക്ക് വന്നു... അവൻ പെട്ടെന്ന് തന്നെ ശബ്ദം കുറച്ചു ചുണ്ട് രണ്ടും കൂട്ടി കണ്ണടച്ച് പിടിച്ചു.... കുറച്ചു സമയം കഴിഞ്ഞാണ് അനു പല്ല് അവിടുന്ന് എടുത്തത്... സിദ്ധു ന്റെ മുഖം കണ്ടതും അവൾക്ക് വേണ്ടായിരുന്നുന്ന് തോന്നി... സിദ്ധുഏട്ടാ... അവൾ അവനെ ഒന്ന് തട്ടി വിളിച്ചപ്പോഴാണ് അവൻ കണ്ണ് തുറന്നത്...

കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു... ഞാൻ... പെട്ടെന്ന്... സോറി.. അനു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... അവളുടെ പറച്ചിൽ കേട്ടതും അവൻ ചെറുതായ് ഒന്ന് പുഞ്ചിരിച്ചു... എടി... പിശാശ്ശെ.. നീ എന്ത് കടിയ കടിച്ചേ.... അവൾ ഇപ്പൊ കരയും എന്ന് കണ്ടതും സിദ്ധു പെട്ടെന്ന് ചിരിച് കൊണ്ട് അവളോട് ചോദിച്ചു... എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അനു അവനെ മുറുക്കെ കെട്ടിപിടിച്ചു... ആം.. സോറി... ഞാൻ പെട്ടെന്ന് കടിച്ചതാ... വേദന ആവുംന്നൊന്നും കരുതിയില്ല... അവളുടെ വർത്താനം കേട്ട് സിദ്ധു ഒന്ന് പുഞ്ചിരിച്ചു... അയ്യേ.. കരഞ്ഞ.. നീ... എനിക്കില്ലത്ത സങ്കടം എന്തിനാ നിനക്ക്... ഇനി നീയെങ്ങനും എന്നെ പ്രേമിക്കുന്നുണ്ടോ... അവളുടെ മൂഡ് മാറ്റാനും മറുപടി എന്താവുംന്ന് അറിയാനും വേണ്ടി സിദ്ധു ചോദിച്ചു... അത് കേട്ടതും അനു പെട്ടെന്ന് അവനിൽ നിന്ന് അകന്നു മാറി.. അയ്യടാ.. എന്താ പൂതി... പ്രേമം പോലും തന്നോട്... ഒഞ്ഞു പോയേ...😏 അവള് അവനെ ഒന്ന് പുച്ഛിച്ചു കൊണ്ട് മാറി നിന്നു അപ്പൊ ന്തിനാ ഞാൻ ഒന്ന് മിണ്ടാതെ നിന്നപ്പോഴേക്കും കെട്ടിപിടിച്ചു സോറി ഒക്കെ പറഞ്ഞെ... ഏഹ്..??

കൈ രണ്ടും നെഞ്ചിൽ കേറ്റി അവൻ ചോദിച്ചു അത്.. അത് പിന്നെ... ആഹ്.. ഞാൻ കാരണം ആരും വിഷമിക്കുന്നത് എനിക്കിഷ്ടല്ലാ.. അതാ... ഞാൻ..😤 ഞാൻ പോവാ... വിക്കി വിക്കി പറഞ്ഞു നിർത്തി അവൾ തിരിഞ്ഞ് നടന്നു... സിദ്ധു ഒരു ചിരിയോടെ അനു പോവുന്നതും നോക്കി നിന്ന്.... ###################### എടി.. നീയിത് എവിടെ ആയിരുന്നു... ക്ലാസ്സിൽ എത്തിയപാടെ അമ്മു അവളോട് ചോദിച്ചു നീ എവിടെ ആർന്നു.. നിന്നെ വെയിറ്റ് ആക്കി നിന്നതാ ഞാൻ... അപ്പൊ തന്നെ സിദ്ധു ഏട്ടൻ നോട്ട് എഴുതാൻ തന്നു... പിന്നെ അത് എഴുതി ഇരുന്ന്... എന്നേം കിച്ചുഏട്ടൻ നോട് എഴുതാൻ തന്നെ വിളിച്ചതാ... ഞാൻ നോട്ടും വാങ്ങി ഇങ്ങു പോന്നു... ഇവിടെ ഇരുന്ന് എഴുതി... ആഹ്.. എന്നെ അങ്ങേര് പിടിച്ചു ഇരുത്തി.. അല്ല.. ഫോണിൽ ആയിരുന്നു നോട്.. അപ്പൊ ന്നേ അവിടെ ഇരുത്തി ഹോ.. എന്നേം അരുണേട്ടൻ നോട്ട് തരാൻ തന്നെ വിളിച്ചത... ന്നിട്ട് ക്ലാസ്സിൽക്ക് വിട്ടു.. മൂപ്പർക്ക് എന്നെ ഒന്ന് പിടിച്ചിരുത്തിയാ എന്താ... ഹാ അല്ലേലും എറിയാൻ അറിയുന്നോന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ...😕 ഋതു താടിക്കും കൈ കൊടുത്തിരുന്നു പറഞ്ഞു അതല്ല മോളെ.. നിന്നെ പിടിച്ചിരുത്തിയാ എഴുത് നടക്കില്ല ന്ന് അരുണേട്ടന് നല്ലോണം അറിയാ... അതാ.. ഐശു ചിരിച് കൊണ്ട് പറഞ്ഞു...

അത് കേട്ട് എല്ലാരും ചിരിച്ചു അല്ല.. ഐശു.. നിന്നോട് രാഹുലെട്ടൻ തുറന്ന് പറഞ്ഞിട്ട്ണ്ടോ... ദിയ ഐശുനെ നോക്കി ചോദിച്ചു ഏയ്... അങ്ങനെ തുറന്ന് പറഞ്ഞിട്ടൊന്നും ഇല്ലാ... ഒന്ന് ഇളിച്ചു കൊണ്ട് ഐശു പറഞ്ഞു ഓഹ്.. എന്നാത്തിനാ പറയണേ.. അല്ലാതെ തന്നെ സഹിക്കാൻ മേല... അമ്മു ഐശുനെ കൊള്ളിച്ചു കൊണ്ട് പറഞ്ഞു... ഐശു എല്ലാരേം നോക്കി ഒന്ന് ഇളിച്ചു.... അനു... എന്താ നിന്റെ കയ്യിൽ... ഋതു അത് ചോദിച്ചപ്പോ എല്ലാരും പൊതി നോക്കി... ഹാ.. ഇത് നിങ്ങക്ക... സിദ്ധു ഏട്ടൻ തന്നതാ... ഇന്നാ പൊതി അവർക്ക് നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു.... അപ്പൊ നിനക്കോ... ഐശു അനു നെ നോക്കി ചോദിച്ചു എനിക്ക് വേറെ തന്നു.. അത് ഞാനും അപ്പൊന്നേ തിന്നു😁 ഐശു പൊതി തുറന്ന് നോക്കി... അതിൽ മൂന്നെണ്ണമേ ഉണ്ടായിരുന്നുള്ളു... ഐശുവിന് അത് പുറത്തെടുക്കാൻ ഒരു വിഷമം... നീ എന്തോന്ന് നോക്കി നിക്കാ... ഇങ്ങ് തന്നെ... പറഞ്ഞു കൊണ്ട് അമ്മു അവളുടെന്ന് പൊതി വാങ്ങി ഒരെണ്ണം ഋതുനും കൊടുത്തു ഒരെണ്ണം ദിയക്കുo കൊടുത്തു...

ബാക്കി ഒരെണ്ണം ഉള്ളു എന്ന കണ്ടപ്പോ അമ്മുവിനും ഒരുമാതിരി ആയി.. അവൾ മുഖം പൊക്കി ഐശുനെ ഒന്ന് നോക്കി.... അവളും ദയനീയമായി ഒന്ന് നോക്കി... അനു... ക്ലാസിനു പുറത്ത് നിന്നുള്ള വിളി കേട്ട് എല്ലാരും നോക്കി.. സിദ്ധു ആയിരുന്നു... അവൻ അനുനെ കൈ മാടി വിളിച്ചു.. അനു എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു... എടി.. ഞാൻ ദിയനെ പെട്ടെന്ന് മറന്ന്... അതിൽ മൂന്ന് മിട്ടായി ഉള്ളു.. ദേ അവൾക്കുള്ളത്... കൊടുത്തോ.. മറന്നതാന്ന് പറയണ്ട... അവിടെ വീണതാന്നങാനും പറഞ്ഞാതി.. സിദ്ധു പറയണ കേട്ടപ്പോ അനു ഒന്ന് ചിരിച് അവന്റെന്ന് മിട്ടായി വാങ്ങി ക്ലാസ്സിൽക്ക് നടന്നു... അത് കൊടുത്ത് കാര്യം പറഞ്ഞപ്പോ ഐശുന്റേം അമ്മുന്റേം മുഖം തെളിഞ്ഞു... ദിയനെ ഒന്നും അറിയിച്ചില്ല.... ###################### അപ്പൊ പെങ്ങൾസ്.... ഐശ്വര്യമായി അനുഗ്രഹിച്ചേ... എക്സാം തുടങ്ങുവാണ്... രാവിലെ വന്ന ഉടനെ പെണ്പടകളുടെ ക്ലാസ്സിൽ വന്നു അനുഗ്രഹo വാങ്ങാണ് ആശാന്മാർ... ഋതു കിച്ചുവിനും സിദ്ധുവിനും ഹഗ് കൊടുത്ത് all the ബെസ്റ്റ് ഒക്കെ പറഞ്ഞു..

അരുണിന്റെ അടുത്ത് ചെന്ന് മുറുക്കെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്ത് അവൾ വിഷ് ചെയ്തു... എല്ലാരും പരസ്പരം all the best ഒക്കെ കൊടുത്തു... അമ്മു കിച്ചുനു ഷേക്ക്‌ ഹാൻഡ് മാത്രേ കൊടുത്തുള്ളൂ.... അനു അരുണിനെ ഹഗ് ചെയ്ത് സിദ്ധുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.. അവൻ എനിക്കും കൂടി എന്ന് കണ്ണ് കൊണ്ട് കാണിച്ചു... അവൾ കിച്ചുനേം ഒന്ന് വിഷ് ചെയ്ത്.. സിദ്ധുനേം ജസ്റ്റ് ഒന്ന് കെട്ടിപിടിച്ചു... all the best ഒക്കെ പറഞ്ഞു... സിദ്ധുനു ഭയങ്കര സന്തോഷായി... താങ്ക്യു... അവളെ രണ്ട് കവിളിലും പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... അതിനു അനു അവനു കൊഞ്ഞനം കുത്തി കാട്ടി മാറി നിന്നു.... ###################### ഇന്ന് ആശാൻമാർക്ക് എക്സാം കഴിയുവാണ്.... ബാക്കി ഒക്കെതിനും ഉച്ച വരെയേ ക്ലാസ് ഉള്ളു... ക്ലാസ്സ്‌ കഴിഞ്ഞ് ഫുഡും തട്ടി ഗ്രൗണ്ടിൽ ആശാന്മാരെo വെയിറ്റ് ചെയ്ത് ഇരിക്കാണ് ബാക്കി full പട... ദിയ ഇവരെ ടീമിൽ ചേർന്ന ശേഷം നേരിട്ട് ഇതുവരെ മിത്തുനെ ആക്രമിച്ട്ടില്ല... ഇടക്ക് msg അയക്കും അത്ര തന്നെ... അതോണ്ട് മ്മളെ മിത്തുസ് ഇച്ചിരി കലിപ്പിൽ ആണ്...

അവളെ നോക്കുന്നു പോലുല്ലാ... ഐശുo രാഹുലും വേറെ ലോകത്ത് ആണ്.. ബാക്കി നായികമാർ എക്സാം എഴുതുന്നോരെ വെയ്റ്റിങ്ങിലാണ്... അച്ചു കൂട്ടത്തിൽ പോസ്റ്റ്‌ എന്ന പോലെ ഫോണിൽ തോണ്ടി ഇരിക്കാണ്... എക്സാം കഴിഞ്ഞ് അവര് നേരെ ഗ്രൗണ്ടിൽക്കാണ് വന്നത്.... ഋതു ഓടി അരുണിന്റെ അടുത്ത് പോയി.. വിശേഷങ്ങൾ ഒക്കെ തിരക്കാൻ തുടങ്ങി... കിച്ചു വെള്ളം ചോദിച്ചു ദിയടെ അടുത്ത് പോയി... സിദ്ധു നേരെ വന്നു അനുന്റെ മടിയിൽ കിടന്നു... അനു ഞെട്ടി അവനെ നോക്കി... ഡോ താനെന്താ ഇവിടെ... എണീറ്റെ... സിദ്ധുവിനെ തള്ളിമാറ്റി കൊണ്ട് അനു പറഞ്ഞു... "നീയെന്തിനാ ചുമ്മാ സിദ്ധു ഏട്ടനോട്‌ ചൂടാവുന്നെ അനൂ.." -അമ്മു "ഇതൊക്കെ വെറും അഭിനയമല്ലേ അമ്മൂ.. സത്യത്തിൽ പ്രേമമല്ലേ.. അതും തീവ്രനുരാഗം... അത് ഉള്ളിൽ നിറഞ്ഞു പുറത്തേക്ക് ഒഴുകുന്നത് ഈ ഫോമിലാണെന്ന് മാത്രം.. സത്യം തന്നെ ജാൻകി??" 🎶അറിയാതെ അറിയാതെ ഈ പവിഴ വാർത്തിങ്കളറിയാതെ...🎶 ഇതെവിടുന്ന ഈ പാട്ട്..🧐 ചുറ്റും നോക്കിയപ്പോ കിച്ചുൻറെ വകയാണ്...

എന്താടാ പുല്ലേ.. അല്ല ഡയലോഗ് കേട്ടപ്പോ സന്ദർഭതിന് പറ്റിയ പാട്ട് ഇട്ടതാ.. അവന്റെ ഒരു ജാൻകി... നീയാര് രാവണപ്രഭുവിലെ കാർത്തികേയൻ മൊതലാളിയോ...😤 😆😆പെട്ടെന്ന് ആ ഫ്ലോയില് പേര് മാറി പോയി.. സ്വന്തമായിട്ട് ഒരു ഡയലോഗ് എങ്കിലും ഇറക്കിക്കൂടെഡേയ്.. ഡയലോഗ് കടമെടുത്തലും പറഞ്ഞ കാര്യം സത്യമല്ലേ.. അല്ലെ അനു??😉 പിന്നെ പ്രേമം അതും തന്നോട്... ഒന്ന് പോയെടോ...😏😏 നിനക്കെന്താടി സിദ്ധു ഏട്ടനെ പ്രേമിച്ച?? ഋതു എല്ലാരുടേം സംശയം പ്രതിനിധികരിച്ചു ചോദിച്ചു... നിങ്ങളൊക്കെ ഇതെന്ത് അറിഞ്ഞിട്ടാ?? അടുത്ത മാസം എന്റെ കല്യാണം ആണ്..😏 Whaaaatttt????? കൂടി നിന്നൊർ എല്ലാരും കൂടി ഒരു കോറസ് ആയിരുന്നു.... അനു രണ്ട് ചെവിയും പൊത്തി പിടിച്ചു.. ഹൗ ഇതിന് മാത്രം ഞാനിപ്പോ ന്താ പറഞ്ഞെ... നീയെന്താ പറഞ്ഞെന്നോ... നിസാര കാര്യം ആണോ നീ പറഞ്ഞത്... അമ്മു കുറച്ചു ചൂടായി അവളോട് ചോദിച്ചു ഉള്ള കാര്യം തന്നെയാ പറഞ്ഞത്... ഇല്ല നീ നുണ പറയാ... വെറുതെ... വെറുതെ എന്നെ പറ്റിക്കാൻ.. അല്ലെ... സിദ്ധു അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...

അവന്റെ വാക്കുകൾ ഇടറി പോയിരുന്നു.. ഞാനെന്തിനാ നുണ പറയണേ... സത്യം തന്നെയാ പറഞ്ഞെ... ചെറുപ്പത്തിലേ പറഞ്ഞു വച്ച കല്യാണം ആയിരുന്നു... അച്ഛന്റെ ഫ്രണ്ടിന്റെ മകനാ... കല്യാണം കഴിക്കാൻ നിനക്ക് 18 തികഞ്ഞോ... കിച്ചു ഇത്തിരി സൗമ്യമായി ചോദിച്ചു... ഇല്ല... അടുത്ത മാസം തികയും... അന്ന് തന്നെയാ കല്യാണവും... അപ്പൊ എന്തെ ഇത്ര പെട്ടെന്ന്... അരുൺ ചോദിച്ചു എന്റെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്... പതിനെട്ടം വയസിൽ വിവാഹം നടക്കണം... അതാ... എന്നിട്ട്.. നിനക്കിഷ്ടപ്പെട്ടോ ചെക്കനെ... നീ സമ്മതിച്ചോ.. ഏഹ്?? ഋതു അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... ഞാനെന്തിന് സമ്മതിക്കാതെ ഇരിക്കണം... എല്ലാം ചെറുപ്പത്തിലെ പറഞ്ഞു വച്ചതല്ലേ... നാളെ പെണ്ണ് കാണാൻ അവര് വരും... ജസ്റ്റ്‌ ഫോര്മാലിറ്റി...എൻഗേജ്മെന്റ് അതോടെ നടക്കും... നിങ്ങളെല്ലാരും വരുവോ... ഞാൻ അച്ഛനോട് പറയാം... അപ്പൊ സിദ്ധു ഏട്ടൻ?? ഐശു ചോദിച്ചപ്പോ എല്ലാരും അനുനേം സിദ്ധുനേംമാറി മാറി നോക്കി... സിദ്ധു അവളെ തന്നെ നോക്കി അനങ്ങാതെ നിക്കായിരുന്നു... സിദ്ധു ഏട്ടന് എന്തെ... ഏഹ്?? അവനു എന്തെന്നോ... അവൻ പിന്നെ ആരാടി.. നിനക്ക് അവനെ മറക്കാൻ പറ്റോ... കിച്ചുൻറെ ശബ്ദതിന് കനം വന്നിരുന്നു..

അതിനു ഞങ്ങള് തമ്മിൽ ഒന്നുല്ലല്ലോ... അല്ലെ സിദ്ധുവേട്ട... ഇല്ലേ.. ഏഹ്.. ഒന്നും ഇല്ലേ... നിനക്ക് എന്നെ ഇഷ്ടല്ലേ... പറ അനു... അല്ലെന്ന്.. സിദ്ധു അവളെ പിടിച്ചു കുലിക്കി കൊണ്ട് ചോദിച്ചു... സിദ്ധു ഏട്ടൻ ഇതെന്തൊക്കയാ ഈ പറയണേ... ഞാൻ എപ്പോളെങ്കിലും സിദ്ധു ഏട്ടനോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടോ.. ഏഹ്?? മതി അനു...നിർത്തിക്കോ... നിന്റെ അഭിനയം... നിനക്കും എനിക്കും ഒരുപോലെ അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്നു... പിന്നെ നീ എന്തിനാ ഇങ്ങനൊരു നാടകം കളിക്കണേ... നാടകോ... സിദ്ധു ഏട്ടൻ എന്തൊക്കെയാ പറയണേ... വിട്ടേ എന്നെ... ഞാൻ പറഞ്ഞതൊക്കെ സത്യ.. എന്നിട്ട് നീ ഇതുവരെ എന്തെ ഞങ്ങളോട് പറയാഞ്ഞേ... ഏഹ്? അമ്മു കലിപ്പിലാണ് പറയാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല.. പിന്നെ ഞാൻ അറിഞ്ഞിട്ടും അതികം ആയിട്ടില്ല ഇല്ലാ നീ കള്ളം പറയാ..

നിന്റെ ചേട്ടന് അറിയാലോ നമ്മടെ കാര്യം.. അങ്ങനെന്തേലും ഉണ്ടേൽ ചേട്ടൻ സമ്മതിക്കോ... അതിനു ഇക്കാര്യം ചേട്ടനും എനിക്കൊന്നും അറിയില്ലായിരുന്നു... ഇപ്പടുത്ത ഞങ്ങ അറിയണേ... പതിനെട്ടം വയസ്സിൽ കല്യാണം നടന്ന പോരെ.. ഏഹ്? ഞാൻ കെട്ടിക്കോളാം നിന്നെ... ഞാൻ സംസാരിക്കാം നിന്റെ അച്ഛന്റെ അടുത്ത്... അതൊന്നും നടക്കില്ല... സിദ്ധു ഏട്ടൻ വിട്ടേ... ചെക്കൻ ഒക്കെ പണ്ടേക്ക് പണ്ടേ ഫിക്സ് ആയതാ... അനു plz... നീയെന്നെ ഒന്ന് മനസ്സിലാക്... എനിക്ക് പറ്റില്ല നീയില്ലാണ്ട്.... iam madly loved you സിദ്ധു പറഞ്ഞു നിർത്തി അനു വിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു... അനു ഷോക്ക് ഏറ്റ പോലെ അനങ്ങാതെ നിന്നു... അനു....... ഒരു അലർച്ച കേട്ടാണ് എല്ലാരും ഞെട്ടി നോക്കിയത്. വിളിച്ച ആളെ കണ്ടു അനു അറിയാതെ വിളിച്ചു അച്ഛൻ.....😯....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story