നെഞ്ചോട് ചേർത്ത് ❣️: ഭാഗം 13

nenjod cherth

രചന: SHAMSEENA

തന്നെ തന്നെ നോക്കി വിജയ ഭാവത്തോടെ നിൽക്കുന്ന ദർശനയെ കണ്ട് അവന്റെ കണ്ണിൽ കനലെരിഞ്ഞു... അതിൽ അവളോടുള്ള പകയും ദേഷ്യവും ആളി കത്തി.. 😡 *** ഓഫീസ് റൂമിൽ നിന്നിറങ്ങി കാർത്തി നേരെ പോയത് കോളേജിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിക്കടത്തിലേക്കാണ്...അവൻ അവിടെ ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടോടു ചേർത്തു.... അകലെയുള്ള ഒരു ബിന്ദുവിൽ ദൃഷ്ടിയൂന്നി അവൻ സിഗരറ്റിൽ നിന്നും ഓരോ പഫ് എടുത്തു.... ഡാ കിച്ചു... നീയിത് പിന്നെയും തുടങ്ങിയോ... അവന്റെ കയ്യിൽ നിന്നും സിഗരറ്റ് വാങ്ങി കളഞ്ഞു കൊണ്ട് മനു ദേഷ്യപ്പെട്ടു.. അതിന് ഞാൻ ഈ ശീലം ഉപേക്ഷിച്ചിട്ടില്ലല്ലോ മനു... ഇതിന്റെ അത്ര ലഹരി എനിക്ക് ഇന്നുവരെ ഒന്നിനോടും തോന്നിയിട്ടുമില്ല... ഒരു പുച്ഛത്തോടെ കാർത്തി പറഞ്ഞു നിർത്തി... ഡാ കിച്ചു നീയിങ്ങനെ വിഷമിക്കല്ലേ... അത് പോട്ടെടാ.. ഈ പ്രശ്നം ഇവിടം കൊണ്ട് തീർന്നില്ലേ അത് കരുതി സമാധാനിക്കാം... മനു അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... ആര് പറഞ്ഞു ഈ പ്രശ്നം തീർന്നു എന്ന്... അവളുടെ ഗെയിം തീർന്ന് അവൾ കപ്പും വേടിച്ചു പോയിട്ടുണ്ടാവും പക്ഷേ കാർത്തി ഇവിടെ നിന്ന് തുടങ്ങുന്നേ ഉളളൂ...

അതിൽ ആര് ജയിക്കുമെന്ന് പറയാൻ കഴിയില്ല.. ഒന്നറിയാം ആര് ജയിച്ചാലും തോറ്റാലും നോവുന്നത് അവൾക്കായിരിക്കും അതെനിക്കുറപ്പാ...മുറുകിയ മുഖത്തോടെ കാർത്തി പറഞ്ഞു നിർത്തി.. നീയിത് എന്ത് ഭാവിച്ച കിച്ചു... വേണ്ടാത്ത പുലിവാലൊന്നും പിടിക്കല്ലേ... അവന്റെ സംസാരം കേട്ട് കിച്ചുവിന് ഭയമുണ്ടായിരുന്നു...പക്ഷേ മനുവിന് തിരിച്ചൊരു മറുപടി കൊടുക്കാതെ കാർത്തി നടന്നു നീങ്ങി... **** എന്നിട്ട് കിച്ചുവേട്ടൻ നിന്നോട് സോറി പറഞ്ഞോ 😳... നിമ്മി കേട്ടതിന്റെ ഞെട്ടലിൽ ചോദിച്ചു... പറഞ്ഞോ എന്നോ ഓഫീസ് റൂമിൽ ഉണ്ടായിരുന്ന എല്ലാവരുടെയും മുന്നിൽ ചെയ്തത് ഏറ്റു പറഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു... ഞാൻ ആരാ മോൾ.. ടോപിന്റെ ഷോൾഡർ പൊക്കികൊണ്ട് ദച്ചു പറഞ്ഞു.. എന്നാലും ഇത്രക്ക് വേണ്ടായിരുന്നു 😞ഒരു സ്പൂൺ ഫലൂഡ കൂടെ വായിലേക്ക് കുത്തി കേറ്റികൊണ്ട് നിമ്മി പറഞ്ഞു.. അതിന്റെ ട്രീറ്റ് ആടി കുരിപ്പേ നീയിപ്പോ വെട്ടി വിഴുങ്ങി കൊണ്ടിരിക്കുന്നത് 😡.. നിമ്മിയുടെ തലക്കിട്ടു കിഴുക്കികൊണ്ട് ദച്ചു പറഞ്ഞു... 😁😁😁 അവൾ ദച്ചുവിന്റെ നേരെ നന്നായൊന്ന് ഇളിച്ചു.. (നമ്മടെ ബസന്ധി ചിരിക്കുന്നതുപോലെ 🤭) കഴിഞ്ഞെങ്കിൽ വാ പിശാശ്ശെ പോവാം...

ദച്ചു ബില്ല് പേ ചെയ്ത് ബാഗും എടുത്ത് ഇറങ്ങി... നിമ്മി ബാക്കിയുള്ള ഫലൂഡ കൂടെ വായിലിട്ട് ടിഷു കൊണ്ട് മുഖം തുടച് വേഗം അവളുടെ പിന്നാലെ ഓടി.. ദച്ചു റെസ്റ്റ്വാറന്റിന്റെ ഡോർ തുറന്ന് സ്റ്റെപ്പിലൂടെ പുറത്തേക്കിറങ്ങിയതും ആരുമായോ കൂട്ടിയിടിച്ചു.. അവൾ താഴെ വീഴും മുന്നേ അയാൾ അവളെ പിടിച്ചിരുന്നു... ദച്ചു മുഖം ഉയർത്തി നോക്കി.. കാർത്തിയെ കണ്ടതും അവൾ ശെരിക്കൊന്ന് ഞെട്ടി😳..അവനാണേൽ അവളെ നോക്കി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിക്കുന്നുണ്ട് 😁😁നിമ്മിയും മനുവും ഇപ്പൊ ഒരു അടി നടക്കും എന്നുള്ള ലെവലിൽ രണ്ടുപേരെയും മാറിമാറി നോക്കുന്നുണ്ട്... താനോ... ദച്ചു ബോധം വന്നത് പോലെ ചോദിച്ചു... അതെ ഞാൻ തന്നെ.. അവൻ ഒട്ടും കൂസലില്ലാതെ പറഞ്ഞു..എന്നിട്ട് അവളെ നേരെ നിർത്തി തന്റെ ദേഹത്തോട് ചേർത്ത് ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക്‌ നിർത്തികൊണ്ട് പറഞ്ഞു... വിടടോ എന്നെ.... അവൾ നിന്ന് കുതറി.. ഹാ അങ്ങനെ പറയല്ലേ... കോളേജിൽ നിന്ന് പിടിച്ചാലല്ലേ പ്രശ്നം ഉളളൂ.. ഇവിടെ നിന്ന് പിടിച്ചാൽ പ്രശ്നമില്ലല്ലോ.. അവളുടെ കാതോരം ചെന്ന് അവൻ കുസൃതിയോടെ പറഞ്ഞു... ഞാൻ ഇപ്പൊ വിളിച്ചു കൂവും... വിടാനാ പറഞ്ഞെ 😡..

ദച്ചു ദേഷ്യം കൊണ്ട് വിറച്ചു ഹാ.. അടങ്ങി നിൽക്ക് പെണ്ണെ.. ഇപ്പൊ നീ ഇവിടെ നിന്ന് ഷോ ഇറക്കിയാൽ അത് വലിയൊരു ഇഷ്യൂ ആവും... അതുകൊണ്ട് മോൾ കുറച്ചു നേരം അടങ്ങി നിൽക്ക്..ചേട്ടൻ പറയട്ടെന്നെ.. അത് കേട്ടപ്പോൾ അവളൊന്ന് അടങ്ങി. കാരണം താൻ ജനിച്ചു വളർന്ന നാട്.. ചുറ്റും അറിയാവുന്നവർ... രണ്ട് കിലോമീറ്റർ അപ്പുറത്ത് അച്ഛന്റെ കട.. എങ്ങാനും ഒരു ഇഷ്യൂ ആയി അച്ഛൻ അറിഞ്ഞാൽ പിന്നെ തന്നെ ബാക്കി വെക്കില്ല.. അല്ലെങ്കിലേ കണ്ണിനു കണ്ടൂടാ ഇനി ഇത് കൂടി ആയാൽ പിന്നെ പറയുകയും വേണ്ട.. അവൾ ആലോചിച് നഖം കടിച് തുപ്പി കൊണ്ട് അവനെ നോക്കി.. അതേയ് ഈ പിടി ഒന്ന് വിടോ..എന്നിട്ട് താൻ എന്ത് വേണേലും പറഞ്ഞോ.. അവൾ ദയനീയമായി പറഞ്ഞു... ഇവൾടെ മുന്നിൽ ഇപ്പോൾ വേണ്ടത് നല്ലൊരു ഇമേജ് ആണ് ഇങ്ങനെയൊക്കെ കാണിച്ചാൽ ചിലപ്പോൾ അവളെ തന്റെ വഴിക്ക് കൊണ്ടുവരാൻ പറ്റില്ല.. കാർത്തി ഒന്ന് ചിന്തിച്ചു കൊണ്ട് അവളിലുള്ള പിടി വിട്ടു.. സോറി..

ഞാൻ വീഴാൻ പോയപ്പോ പിടിച്ചത.. അവൻ പാവം നടിച്ചു പറഞ്ഞു... അവൻറെ ഭാവ മാറ്റം കണ്ട് മനു അന്തം വിട്ടു.. കുറച്ച് മുന്നേ പ്രതികാരം ചെയ്യണം എന്ന് പറഞ്ഞു തുള്ളിയവനാ ഇപ്പൊ പൂച്ചകുഞ്ഞിനെ പോലെ അവളുടെ മുന്നിൽ നിൽക്കുന്നത്.. അതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.. കണ്ടുപിടിക്കേണ്ടിയിരിക്കുന്നു 🤔...( മനു ആത്മ ) ദച്ചു തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണെന്ന് അറിയാം.. അതല്ലേ സസ്പെന്ഷന് പണിഷ്മെന്റ് ആയി കിട്ടിയിട്ടും താൻ വീണ്ടും ഒരു കംപ്ലയിന്റ് കൊടുത്തത്.. അതെനിക്ക് കിട്ടേണ്ടത് തന്നെ ആയിരുന്നു.. കാരണം എത്ര ആയാലും ഞാൻ തന്റെ ദേഹത്തു കൈ വെക്കാൻ പാടില്ലായിരുന്നു..അതിന് ഞാൻ വീണ്ടും തന്നോട് സോറി പറയുകയാ.. ന്റെ കൃഷ്ണാ.. ഇയാളുടെ കിളി മൊത്തം പോയോ.. അതോ എന്റെ കിളിയാണോ പോയത്🤔.. ഒരു സസ്‌പെൻഷന് ഇത്ര പവറോ.. സസ്‌പെൻഷൻ കിട്ടിയ പതിനഞ്ചു ദിവസം ഞാൻ ശെരിക്കൊന്ന് ഉറങ്ങിയിട്ടില്ല.. തന്നോട് ചെയ്തത് ആലോചിച്ചിട്ട്.. എന്തായാലും കോളേജിൽ വന്നിട്ട് തന്നെ കണ്ട് സോറി പറയാൻ ഇരിക്കുവാർന്നു.. അപ്പോഴാണ് എനിക്കെതിരെ ഇങ്ങനൊരു കംപ്ലയിന്റ്..

എന്തായാലും സോറി പറയാൻ തീരുമാനിച്ചതാണ് എന്ന പിന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് പറയാമെന്ന് വിചാരിച്ചു... താൻ എന്നോട് ക്ഷമിച്ചു തനിക്ക് എന്നോട് ഒരു വിരോധവും ഇല്ലാ എന്ന് പറയുന്നതുവരെ എനിക്ക് ഒരു സമാധാനവും കിട്ടില്ല.. കാർത്തി അവളോട് ക്ഷമപണം പോലെ പറഞ്ഞുകൊണ്ട് അവളെ നോക്കി... ഇയാളിത് എന്തൊക്കെയാ ഈ പറയുന്നേ.. ഇത് വെറും വട്ടല്ല.. കുറച്ചു മൂത്തത... ദച്ചു ആത്മഗതിച്ചു.. പക്ഷേ അത് കുറച്ചു ഉറക്കെയായി.. അത് കേട്ട് കാർത്തി പല്ലുകടിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു... 😬 ദച്ചു ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് കാർത്തി അവളുടെ രണ്ട് കയ്യും കൂട്ടിപിടിച്ചു... പറ ദർശന താൻ എന്നോട് ക്ഷമിച്ചുവെന്ന്.. എന്നോട് ഒരു വിരോധവും ഇല്ലെന്ന്.. എന്റെ ഒരു സമാധാനത്തിനു വേണ്ടി... വിനയം വാരിക്കോരി കൊണ്ട് കാർത്തി പറഞ്ഞു നിർത്തി... ദച്ചു വീണ്ടും ഞെട്ടി 😳.. കാരണം കോളേജിലെ സൂപ്പർ ഹീറോ പെൺകുട്ടികളുടെ ആരാധനപാത്രം തന്റെ മുന്നിൽ നിന്ന് കെഞ്ചുന്നു... അപ്പൊ ഇങ്ങനെയും ചില അൽഭുതങ്ങൾ സംഭവിക്കാം..ഇനിയും അവനെക്കൊണ്ട് ഇങ്ങനെ തന്റെ മുന്നിൽ യാചിപ്പിക്കുന്നത് ശെരിയല്ല എന്ന് അവൾക്ക് തോന്നി..

ഏയ്‌ ഇല്ല ചേട്ടാ.. എനിക്ക് ഒരു വിരോധവും ഇല്ല... ഞാൻ അപ്പോഴത്തെ ഒരു വാശിക്ക് ചെയ്തത... ശെരിക്കും ഞാൻ ആണ് സോറി പറയേണ്ടത്.. ചേട്ടനെയും ഞാൻ അടിച്ചില്ലേ അതിന്.. സോറി ചേട്ടാ.. അപ്പോഴത്തെ ഒരു ആവേശത്തിന് തല്ലി പോയതാ... ഏയ്‌ അതൊന്നും സാരല്ലടോ.. പെൺകുട്ടികളായാൽ ഇത്തിരി പ്രതികരണ ശേഷിയൊക്കെ വേണം... എനിക്കും ഇഷ്ടം ഈ തൊട്ടാൽ പൊട്ടുന്ന പെൺപിള്ളേരെ തന്നെയാ.. കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു...അതുകണ്ടു ദച്ചുവും ചിരിച്ചു.. ഇവരുടെ കാട്ടികൂട്ടലുകൾ കണ്ട് കിളി രണ്ടെണ്ണം ഇപ്പുറത്തു നിൽക്കുന്നുണ്ട്.. ഫ്രണ്ട്‌സ്.. ദച്ചു കാർത്തികിന് നേരെ കൈ നീട്ടി.. അവനും ഒന്നാലോചിച്ച് തിരിച്ചു കൈ കൊടുത്തു... ഫ്രണ്ട്‌സ് 😊 അപ്പൊ രണ്ടാളും ഫ്രണ്ട്സും ദോസ്തും ഒക്കെ ആയ സ്ഥിതിക്ക് ഞങ്ങൾ അങ്ങോട്ട് വന്നോട്ടെ.. മനു പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു... കൂടെ നിമ്മിയും.... അപ്പൊ തല്ലും വഴക്കുമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് ഒരു കോഫി കുടിച് പിരിയാം... എന്ത് പറയുന്നു ദച്ചുവും നിമ്മിയും.... കാർത്തി ചിരിയോടെ ചോദിച്ചു... എന്ന കുടിച്ചേക്കാം അല്ലെ... നിമ്മി ആവേശത്തോടെ പറഞ്ഞു.. മ്മ്.. നടക്ക്... ദച്ചു ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു..

പിറകെ മറ്റുള്ളവരും... എന്നാലും നീ എന്ത് മാജിക്‌ ആടാ കിച്ചു ഉപയോഗിച്ചത് അവളെ മെരുക്കാൻ.. എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു.. കാർത്തിയുടെ ചെവിയുടെ അടുത്ത് ചെന്ന് മനു ചോദിച്ചു...അതിനവൻ ഒന്ന് ചിരിച്ചു.. ** നാലുപേരും കോഫി കുടിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു... ഡീ... അങ്ങേര് അത്ര കുഴപ്പക്കാരൻ അല്ല എന്ന് തോന്നുന്നു..ദച്ചു നിമ്മിയോട്‌ പറഞ്ഞു.. ദച്ചു ഇത് പറഞ്ഞതും ആക്ടിവാ ഓടിച്ചു കൊണ്ടിരുന്ന ദച്ചു സഡൻബ്രേക്ക്‌ ഇട്ട് നിന്നു 😳 എന്താണ് മോളെ ഒരു മനംമാറ്റം....തലയൊന്ന് ചെരിച്ചു അവളെ ചൂഴ്ന്ന് നോക്കി കൊണ്ട് നിമ്മി ചോദിച്ചു.... ഏയ്‌.. അതൊന്നും അല്ലേടി... അടുത്ത് പെരുമാറിയപ്പോ ആൾ ഒരു പാവവമാണെന്ന് തോന്നുന്നു... വെറുതെ എന്റെ പൊട്ടബുദ്ധിക്ക് ഓരോന്ന് ചെയ്തു കൂട്ടി.. സ്വയം തലക്കിട്ടു തട്ടി കൊണ്ട് ദച്ചു പറഞ്ഞു... മ്മ്... ഒരു പ്രണയംകാറ്റിന്റെ സുഗന്ധം ഉണ്ടല്ലോ ദച്ചു...നിമ്മി ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.... പോടീ.. പ്രേമം.. അതും അയാളോട്... ജസ്റ്റ്‌ ഫ്രണ്ട്‌സ്... അത്രേ ഉളളൂ.. നീ വണ്ടി വിട്ടേ ഇപ്പോൾ തന്നെ വൈകി... നിമ്മിയെ തട്ടിക്കൊണ്ടു ദച്ചു പറഞ്ഞു... അവൾ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു... *** എന്താണ് പൊന്നുമോന്റെ ഉദ്ദേശം....

ബൈക്കിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കുന്ന കിച്ചുവിനെ തടഞ്ഞു കൊണ്ട് മനു ചോദിച്ചു... എന്ത് ഉദ്ദേശം... കാർത്തി അറിയാത്ത പോലെ ചോദിച്ചു... അല്ല സോറി പറയുന്നു... ഫ്രണ്ട്‌സ് ആവുന്നു.. കോഫി കുടിക്കുന്നു... ചിരിക്കുന്നു സംസാരിക്കുന്നു.. ഇതിലെല്ലാം എന്തോ ഒന്ന് ചീഞ്ഞു നാറുന്നില്ലേ.. 🤔മനു പറഞ്ഞുകൊണ്ട് അവനെ നെറ്റി ചുളിച് നോക്കി... ഉണ്ടല്ലോ... അവളെ തകർക്കാനുള്ള എന്റെ ആദ്യത്തെ സ്റ്റെപ് വിജയകരമായി പൂർത്തിയായി.. ഇനി ഞാൻ ഒന്നും ചെയ്യേണ്ട... എല്ലാം അതിന്റെ ഒഴുക്കിലങ്ങ് പൊയ്ക്കോളും... ഗൂഢമായ ചിരിയോടെ കാർത്തി പറഞ്ഞു... ഡാ നീ അപ്പൊ അവളോട് റിവേഞ്ച് ചെയ്യുകയാണോ... അല്ലാണ്ട് പിന്നെ അവളെ ഞാൻ പൂവിട്ടു പൂജിക്കണോ 😏കാർത്തിക്ക് ദേഷ്യം വന്നു തുടങ്ങി.. എടാ എന്നാലും വേണ്ടടാ... ഇങ്ങനത്തെ തറ പരിപാടിയൊന്നും നമുക്ക് വേണ്ട..മനു അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു... നീ വരുന്നുണ്ടേൽ വാ.. ഞാൻ പോവാ..കാർത്തി പറഞ്ഞു കൊണ്ട് ബൈക്ക് തിരിച്ചു.. ആ വരുവാ...മനു ബൈക്കിൽ കയറിയതും കാർത്തി ബൈക്കെടുത്ത് തിരക്കിനിടയിലൂടെ പാഞ്ഞു... രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.. എങ്ങനെയും ഇവനെ ഇതിൽനിന്നും പിന്തിരിപ്പിക്കണമെന്ന ചിന്തയായിരുന്നു മനുവിന്.. എന്നാൽ കാർത്തിക്ക് തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ദൂരം കുറഞ്ഞതിന്റെ സന്തോഷമായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story