നെഞ്ചോട് ചേർത്ത് ❣️: ഭാഗം 14

nenjod cherth

രചന: SHAMSEENA

പിറ്റേന്ന് കോളേജിലേക്ക് ദച്ചുവും നിമ്മിയും എത്തിയത് ഇത്തിരി വൈകി ആയിരുന്നു... വരുന്ന വഴിയിൽ വണ്ടി പണിതന്നു... പിന്നെ അത് വർക്ക്‌ഷോപ്പിൽ എത്തിച്ചു ബസും പിടിച്ചു വന്നപ്പോഴത്തേക്കും ഫസ്റ്റ് അവർ കഴിഞ്ഞിരുന്നു... നേരം വൈകി വന്നതിന് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് ക്ലാസ്സിൽ കയറിയാൽ മതിയെന്ന് സർ പറഞ്ഞു... അതുകൊണ്ട് അവിടെ നിന്നും നേരെ കാന്റീനിലേക്ക് വിട്ടു... രണ്ട് ജ്യൂസിന് ഓർഡർ കൊടുത്ത് അവിടെ ഇരുന്നു... ഹായ്.. ദച്ചു... ഓർഡർ കൊടുത്ത ജ്യൂസ്‌ കുടിക്കുന്നതിനിടയിലാണ് അത് കേട്ടത്.. തലയുയർത്തി നോക്കി.. ചിരിച്ചു കൊണ്ട് കൈ വീശി നരൻ അടുത്തേക്ക് വരുന്നുണ്ട്... അവരും തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി നൽകി... കാരണം നരൻ ഡ്രഗ്സ് ഉപയോഗിക്കാറുണ്ടെന്ന് കോളേജിൽ ഒരു സംസാരം ഉണ്ട്... അത് അവന്റെ ശരീരത്തിൽ കയറിയാൽ അവൻ ഒരു ചെകുത്താന്റെ പോലെ ആവുമത്രേ.. ഹോസ്റ്റലിൽ അവൻ ഡ്രഗ്സ് ഉപയോഗിക്കുന്നത് ചില ജൂനിയേഴ്‌സ് കണ്ടിട്ടുണ്ട് അവരിൽ നിന്നും കിട്ടിയതാണ് അവർക്കീ വിവരം.. നരൻ വന്നു ദച്ചുവിന്റെ അടുത്തുള്ള കസേര വലിച്ചിട്ടു അതിൽ ഇരുന്നു... അവൻ അടുത്തിരുന്നതും ദച്ചു ഇരുന്നിടത്തു നിന്നും അല്പം സൈഡിലേക്ക് നീങ്ങി..

അത് മനസ്സിലായ പോലെ നരന്റെ മുഖം കടുത്തു... അവൻ പക്ഷേ അവർ കാണാതെ മറച്ചു പിടിച്ചു.. ഇന്നെന്താ രണ്ടാളും ക്ലാസ്സിൽ കയറിയില്ലേ... അവൻ ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു... ഇല്ല... ബസ് കിട്ടിയില്ല അതുകൊണ്ട് ലേറ്റ് ആയി... നിമ്മി താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.. നിന്റെ വണ്ടി എവിടെ.... നരൻ വീണ്ടും ചോദിച്ചു.. അത് ബ്രേക്ക്‌ ഡൌൺ ആയി.. വർക്ഷോപ്പിൽ കൊടുത്തു... വീണ്ടും നിമ്മി പറഞ്ഞു... ദച്ചു എന്താ ഒന്നും മിണ്ടാതെ... നരൻ അവളോട് ചോദിച്ചു.. ഏയ്‌ ഒന്നുല്ല ചെറിയൊരു തലവേദന.. അവൾ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. പനി വല്ലതും ഉണ്ടോ.. നരൻ വെപ്രാളത്തോടെ അവളുടെ നെറ്റിയിൽ കൈ വെക്കാൻ ചെന്നു.. പക്ഷേ ദച്ചു അത് തടഞ്ഞു... ഇല്ലാ കുഴപ്പമൊന്നും ഇല്ല.. എന്ന ഞങ്ങൾ പൊക്കോട്ടെ.. ക്ലാസ്സിൽ കയറാൻ ടൈം ആയി.. വാ നിമ്മി പോവാം.. അവർ വേഗം അവിടെ നിന്നും തടി തപ്പി.. നരന്റെ മറുപടിക്ക്‌ കാക്കാതെ ബാഗും എടുത്ത് ദച്ചു അവിടെ നിന്നും എഴുന്നേറ്റു കൂടെ നിമ്മിയും..

ഇവൾ അടുക്കുന്ന ലക്ഷണം ഇല്ലല്ലോ.. കുറച്ചൂടെ നോക്കാം.. എന്നിട്ടും മെരുങ്ങിയില്ലെങ്കിൽ അവനെ കളത്തിൽ ഇറക്കാം... മോളെ ദർശന നീ എന്റെ കാൽച്ചുവട്ടിൽ തന്നെ വരും.. ഇല്ലേൽ വരുത്തിക്കും ഞാൻ... അവർ പോകുന്നതും നോക്കി നിന്ന നരൻ വ്യക്തമായ പ്ലാനോടെ മനസ്സിൽ പറഞ്ഞു... *** നിമ്മിയും ദച്ചുവും നടന്നു ലൈബ്രറിയുടെ അടുത്തേക്കെത്തിയപ്പോൾ തങ്ങളുടെ നേരെ നടന്നുവരുന്ന ആളുകളെ കണ്ട് അവർ ചിരിച്ചു... അവർ തിരിച്ചും ചിരിച്ചു.... എന്താണ് രണ്ടും ക്ലാസ്സ്‌ ടൈമിൽ ചുറ്റി നടക്കുന്നത്... അവരുടെ അടുത്തെത്തിയതും മനു കപട ഗൗരവത്തോടെ ചോദിച്ചു... ചുമ്മാ കോളേജ് ഒക്കെ ഒന്ന് കാണാൻ... നിമ്മി ബാഗ് തോളിലേക്ക് ഒന്നൂടെ കേറ്റിയിട്ട് കൊണ്ട് പറഞ്ഞു... വന്നിട്ട് ഇത്ര ദിവസമായിട്ടും നിങ്ങൾ ഇവിടെ ഒന്നും കണ്ടില്ലേ... കാർത്തിയായിരുന്നു അത്... കണ്ടു കുറെയൊക്കെ മുഴുവനായി കാണാൻ ടൈം കിട്ടിയിട്ടില്ല... ദച്ചു പറഞ്ഞു... എന്ന വാ ഇവിടെ ആർക്കും അധികം അറിയാത്ത ഒരു അടിപൊളി സ്ഥലം കാണിച്ചു തരാം.. അതും പറഞ്ഞു അധികാരത്തോടെ തന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോകുന്നവനെ ദച്ചു കണ്ണുകൾ വിടർത്തി നോക്കി..

പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കാതെ അവളെയും വലിച്ചു കൊണ്ടുപോയി.. പിറകെ വഴക്ക് കൂടി മനുവും നിമ്മിയും.. അവൻ അവളെ കൊണ്ടുപോയത് കോളേജിന്റെ ബാക്കിലേക്കാണ്..അവിടെ കാട് പിടിച്ചതുപോലെ കുറച്ച് ഭാഗം കിടക്കുന്നുണ്ട് അതിനുള്ളിലേക്ക് കടന്നപ്പോൾ ചെറിയൊരു നടപ്പാത കണ്ടു... അതിലൂടെ അവൻ മുന്നോട്ട് നടന്നു പിറകെ മറ്റുള്ളവരും. അപ്പോഴും അവന്റെ കൈകൾ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.... ചെറിയ രീതിയിൽ ഇരുട്ടുണ്ടായിരുന്നു അവിടെ അത് കണ്ടതും അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു... അത് മനസ്സിലായ പോലെ അവൻ ഒന്ന് തിരിഞ്ഞു പുഞ്ചിരിച്ചു... തിരികെ അവളും ചമ്മിയ ചിരി ചിരിച്ചു.. വാ... കാർത്തി പറഞ്ഞുകൊണ്ട് മുന്നോട്ട് നീങ്ങി.. മുന്നോട്ട് നടക്കുന്തോറും ഇരുട്ട് മാറി അവിടെ വെളിച്ചം പരക്കാൻ തുടങ്ങി... അത് മനസ്സിലായ പോലെ ഇറുകെ അടച്ച കണ്ണുകൾ അവൾ പതിയെ തുറന്നു.. താഴെ നിറയെ ചുവന്ന പൂക്കൾ ചിതറി കിടപ്പുണ്ട്.. അത് കണ്ട് അവൾ മുകളിലേക്കൊന്ന് നോക്കി ഒരു പടു കൂറ്റൻ വാകമരം..നിറയെ ചുവന്ന പൂക്കളാൽ ആകാശം മുട്ടെ നിൽക്കുന്നു.. അത് കണ്ടപ്പോൾ അവളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു...

അവൾ മതിയാവാത്തത് പോലെ അത് നോക്കി നിന്നു അത്രക്കും ഇഷ്ടമാണ് ആ പെണ്ണിന് ചുവന്ന പൂക്കളോട്... ഇവിടെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം 🤨ഇനിയും കാണാനുണ്ട് വന്നേ...കാർത്തി വീണ്ടും മുന്നോട്ട് പോയി... പരവതാനിപോലെ മണ്ണിൽ പരന്നു കിടക്കുന്ന ചുവന്ന പൂക്കളിലൂടെ അവർ മുന്നോട്ട് നീങ്ങി...ഒരു തണുത്ത ഇളം കാറ്റ് അവരെ വന്നു പൊതിഞ്ഞു... ചുറ്റും കൗതുകത്തോടെ നോക്കികൊണ്ട് നിമ്മിയും ദച്ചുവും നടന്നു... അവർ ചെന്ന് നിന്നത് കണ്ണാടിപോലെ തിളങ്ങുന്ന വെള്ളമുള്ള ഒരു ചെറിയ ലേകിനടുത്താണ് .. മനോഹരമായ കാഴ്ചയായിരുന്നു അത്....അവർ അതിനടുത്തേക്ക് നടന്നു... അവിടെയുള്ള പുൽത്തകിടിയിൽ ഇരുന്നു... ഇഷ്ടായോ.. കാർത്തി അവരോട് ചോദിച്ചു... ഇഷ്ടായോ എന്നോ ഒത്തിരി ഇഷ്ടായി.. നിമ്മി ആവേശത്തോടെ പറഞ്ഞു... ദച്ചു ഒന്ന് ചിരിച്ചതെ ഉളളൂ..എന്നിട്ട് ആ വെള്ളത്തിലേക്ക് നോക്കിയിരുന്നു.. ഇത്രയും അടിപൊളി സ്ഥലം ഇവിടെ ഉണ്ടായിട്ടും.. എന്താ ഇവിടേക്ക് അധികം ആരും വരാത്തത്... ദച്ചു സംശയത്തോടെ അവരെ നോക്കി ചോദിച്ചു... ഇത് കോളേജിന്റെ കീഴിലുള്ളതല്ല.. അത് കൊണ്ട് ഇവിടേക്ക് വരുന്നതിൽ സ്റ്റുഡന്റ്സിന് വിലക്കുണ്ട്...

പിന്നെ ടീച്ചേഴ്സിന്റെ എല്ലാം കണ്ണ് വെട്ടിച്ചു ചില ഇണക്കുരുവികൾ ഇവിടെ വരാറുണ്ട് അവരുടെ പ്രണയം പങ്കുവെക്കാൻ... മനു പറഞ്ഞു.. അപ്പോ നിങ്ങൾക്കെങ്ങനെയാ ഇവിടം അറിയുന്നേ... നിമ്മിയായിരുന്നു അത്.. ഞങ്ങളുടെ സീനിയേഴ്‌സ് പറഞ്ഞിട്ട്... ഇടക്ക് ഞങ്ങൾ ഇവിടെ കൂടാറുണ്ട് ഹോളിഡേയ്‌സിൽ... കോളേജിന്റെ മതിൽ ചാടി ഇവിടെ വരും എല്ലാവരും ചെറുതായി ഒരു ബോട്ടിലൊക്കെ പൊട്ടിച്ചു അന്നത്തെ ദിവസം ഇവിടെ കൂടും.. അടിപൊളി വൈബ് ആണ് ഇവിടെ വന്നിരുന്നാൽ. ചുറ്റുമുള്ളതെല്ലാം മറന്ന് നമ്മുടേതായ ലോകത്തു നമുക്കിങ്ങനെ കറങ്ങി നടക്കാം... മനസ്സിലായോ ബുദൂസെ.. നിമ്മിയുടെ തലക്കിട്ടു കിഴുക്കി കാർത്തി പറഞ്ഞു നിർത്തി... എന്നിട്ട് ദച്ചുവിനെ നോക്കി... വെള്ളം പ്രകാശത്താൽ കണ്ണാടിപോലെ തിളങ്ങുന്നുണ്ട്..അതിൽ അവളുടെ മുഖം മിഴിവോടെ തിളങ്ങി.. അത് കണ്ട് കാർത്തി അതിലേക് മതി മറന്നു നോക്കിയിരുന്നു. ഇളം നീല നിറത്തിലുള്ള ഫുൾ സ്ലീവ് ചുരിദാർ ആയിരുന്നു വേഷം..തുടുത്ത നിറമല്ലെങ്കിലും സൂര്യ പ്രകാശത്താൽ അവളുടെ മുഖത്തെ സ്വർണ നിറത്തിലുള്ള ചെറിയ രോമങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു... ത്രെഡ് ചെയ്ത് ഭംഗിയാക്കി വെച്ചിരിക്കുന്ന പുരികം കൊടികൾക്കിടയിൽ അതിന്റെ അഴക് കൂട്ടാനെന്ന പോലെ കറുത്ത ഒരു കുഞ്ഞിപ്പൊട്ട്.. നീളമുള്ള മൂക്കിൽ വെള്ളക്കല്ല് പതിപ്പിച്ച മൂക്കുത്തി.. ചാമ്പക്ക പോലെ തുടുത്ത അധരങ്ങൾ...

ചിരിക്കുമ്പോൾ കാണുന്ന നിരയൊത്ത മുതുപോലത്തെ പല്ലുകൾ.. അത് അവളുടെ ഭംഗി ഒന്ന്കൂടെ കൂട്ടിയത് പോലെ... അവൾ മനുവിനോടും നിമ്മിയോടും എന്തോ പറഞ്ഞു ചിരിക്കുകയാണ്... ഇടക്ക് കാറ്റിൽ പാറുന്ന മുടിയിഴകൾ കൈ കൊണ്ട് മാടിയൊതുക്കുന്നുമുണ്ട്... കുറച്ച് നേരത്തേക്ക് അവൻ അവളെ തന്നെ നോക്കിയിരുന്നു... അവന്റെ മനസ്സിൽ അവളോടുള്ള പക പോയി അവിടെ പ്രണയം നിറഞ്ഞു...ഒരു നിമിഷം കൊണ്ട് ഒരാളോട് പ്രണയം തോന്നുമോ.. അവൻ ചിന്തിച്ചു...പെട്ടന്ന് എല്ലാവരുടെയും മുന്നിൽ അപമാനിക്കപ്പെട്ടു നിൽക്കുന്ന തന്റെ മുഖം തന്നെ മനസ്സിലേക്ക് വന്നപ്പോൾ അവൻ വെറുപ്പോടെ മുഖം തിരിച്ചു.. 😡 എന്താ കിച്ചുവേട്ടൻ ഒന്നും മിണ്ടാത്തെ... അവനടുത്തേക്ക് തിരിഞ്ഞിരുന്ന് ദച്ചു പെട്ടന്ന് ചോദിച്ചപ്പോൾ അവൻ ഒന്ന് പതറി... അത്രയും അവളെ നോക്കിയിരിക്കുകയായിരുന്നു എന്ന ചിന്തയിൽ അവന് അവനോട് തന്നെ വെറുപ്പ് തോന്നി... ഏയ്‌ ഒന്നുല്ല.. എന്ന നമുക്ക് പോയാലോ... ലഞ്ച് ബ്രേക്ക്‌ ആയിട്ടുണ്ടാവും.. ക്യാന്റീനിൽ നിന്ന് ഫുഡ്‌ കഴിക്കാം.. വാ.. അവൻ പാന്റ്സിലെ പൊടി തട്ടി അവിടെ നിന്നും എണീറ്റു.. ഇന്ന് നമുക്ക് ഇവിടിരുന്നു കഴിക്കാം...

പ്ലീസ്.. ദച്ചു അവന്റെ കയ്യിൽ പിടിച്ചു കൊഞ്ചി.. കൊഞ്ചാതെ വാ പെണ്ണെ... ഇനിയും ഇവിടിരുന്നാൽ പ്രിൻസി ചിലപ്പോൾ പൊക്കും...അവളുടെ കൊഞ്ചൽ കണ്ട് കിച്ചുവിന് അവളോട് അതിയായ വാത്സല്യം തോന്നി.. പക്ഷേ അതിനെല്ലാം മുകളിൽ വീണ്ടും അവളോടുള്ള വെറുപ്പിന്റെ കാർമേഘം വന്നു മൂടി... പിന്നെ അവൻ ഒന്നും മിണ്ടിയില്ല തിരിഞ്ഞു നടന്നു... പ്ലീസ്.. മനുവേട്ടാ .. ഒന്ന് പറ ആ കാലനോട് ഇവിടിരുന്നു കഴിക്കാമെന്ന്.. ദച്ചു മനുവിനോട് പറഞ്ഞു...അവളുടെ പറച്ചിൽ കേട്ട് അവന് ചിരി വന്നു.. പ്രേത്യേകിച് ആ കാലൻ എന്നുള്ള പദപ്രയോഗം... അവനെ മെരുക്കാൻ ഇവൾ തന്നെയാ ബെസ്റ്റ്.. അവൻ ചിന്തിച്ചു... എന്താ ഏട്ടായി ആലോചിക്കുന്നെ.. അവനെ തട്ടി കൊണ്ട് ദച്ചു ചോദിച്ചു.. ഏ.. നിങ്ങളിരിക്ക് ഞാൻ അവനെ വിളിക്കാം...മനു കിച്ചുവിന്റെ പിറകെ ഓടി.. ഡാ കിച്ചു... നിന്നേ... കിച്ചു തിരിഞ്ഞു.. എന്താന്നുള്ള രീതിയിൽ.. നീയിതെവിടെക്കാ നമുക്ക് അവിടിരുന്നു കഴിക്കാം... അവിടിരുന്നു കാറ്റ് വിഴുങ്ങനാണോ...

കഴിക്കാൻ ഫുഡ്‌ വേണ്ടേ... മേടിച്ചിട്ട് വരാം...😡 ഓ അതിനായിരുന്നോ... ഞാൻ കരുതി.. മനു തല ചൊറിഞ്ഞു.. നീ എന്ത് കരുതി.. 🤨 ഒന്നുല്ല.. നീ ഫുഡ്‌ വേടിച്ചിട്ട് വാ.. ഞാൻ അവരോട് പറയട്ടെ..😁 മ്മ്.. കിച്ചു ഒന്നമർത്തി മൂളി കൊണ്ട് പോയി... അവൻ ഫുഡ്‌ വാങ്ങി വന്നപ്പോഴും മൂന്നുപേരും അവിടിരുന്നു നല്ല കത്തിയാണ്...ഫുഡ്‌ അവർ ഇരിക്കുന്നതിന്റെ നടുവിലേക്ക് വെച്ചു... അവനും അവിടെ ഇരുന്നു... ദച്ചുവിന്റെ അടുത്തായിരുന്നു അവൻ ഇരുന്നിരുന്നത്... നാലുപേരും പരസ്പരം കളി പറഞ്ഞും കുറുമ്പ് കാട്ടിയും ഭക്ഷണം കഴിച്ചു... അപ്പോഴൊക്കെയും അവളുടെ അടുത്തിരിക്കുമ്പോൾ അവന് സംഭവിക്കുന്ന മാറ്റം അവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു... അവന്റെ മനസ്സിനെ ഒരുപാട് തവണ തിരുത്തി.. പക്ഷേ അവളുടെ ലോകത്ത് നിൽക്കാനായിരുന്നു അവന്റെ മനസ്സ് കൊതിച്ചത്..ഇതൊന്നും അറിയാതെ ദച്ചുവും.. നിങ്ങൾ ഇതിനു മുൻപ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയിട്ടുണ്ടോ.. തിരിച്ചു പോകുന്നതിനിടയിൽ മനു ചോദിച്ചു... ഞാൻ കുറച്ചു സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുണ്ട്.. പക്ഷേ ഇത്രയും മനോഹരമായ ഒരിടത്തു പോകുന്നത് ആദ്യമാ...

ജനിച്ചു വളർന്ന സ്ഥലം ആയിട്ടുകൂടി പുറം നാട്ടുകാരായ നിങ്ങൾ പറയുമ്പോഴാണ് ഞങ്ങൾ ഇതിനെ പറ്റി അറിയുന്നത്... അല്ലെ ദച്ചു... മ്മ്... അവൾ ഉത്സാഹമില്ലാതെ മൂളി... അവളുടെ ചിന്തകൾ പിറകിലേക്ക് പോയി... ചെറിയമ്മയും അച്ഛനും കൂടി അച്ചുവിനെയും കൂട്ടി അവധി ദിവസങ്ങളിൽ പുറത്ത് പോവാറുണ്ട്.... അപ്പോൾ ഞാനും കൊതിച്ചിട്ടുണ്ട് കൂടെ പോവാൻ... അമ്മ പോന്നോളാൻ പറയുമെങ്കിലും അച്ഛൻ സമ്മതിക്കില്ലായിരുന്നു... ഒരു തവണ ഏഴാം ക്ലാസ്സിൽ നിന്നും മലമ്പുഴയിലേക്ക് പോകാൻ അമ്മമ്മ പൈസ തന്നിട്ടുണ്ട്.. പോയിട്ടുമുണ്ട്.. അതായിരുന്നു ആദ്യത്തെയും അവസാനത്തെയും വിനോദ യാത്ര.. അച്ചു പുറത്തു പോയ വിശേഷങ്ങളും കഴിച്ച മിട്ടായിയുടെയും ഐസ്ക്രീമിന്റെയും കാര്യം ഒക്കെ പറയുമ്പോ സങ്കടം ആവുമായിരുന്നു... അപ്പോഴും ഇടക്ക് അമ്മ പുറത്ത് പോയി വരുമ്പോൾ അച്ഛൻ കാണാതെ ഒരു മിട്ടായിയോ അല്ലെങ്കിൽ വേറെ എന്തെകിലുമൊക്കെ തരുമായിരുന്നു... അത് കിട്ടുമ്പോൾ അന്നേരത്തെ സങ്കടമെല്ലാം മറക്കും... അമ്മ വഴക്ക് പറയുമെങ്കിലും ചില നേരത്ത് സ്നേഹമുള്ളത് പോലെ തനിക്കും തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്റെ പൊട്ട ബുദ്ധിയുടെ ഓരോ ചിന്തകളാകാം.. എന്താണ് പുലികുട്ടിയെ പോലെ നടന്നിരുന്നവൾ പൂച്ചക്കുട്ടിയെ പോലെ ആയല്ലോ... മനു അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചോദിച്ചു...

അവളുടെ മാറ്റം കിച്ചുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... എല്ലാം അറിയുന്ന മീനു ദയനീയതയോടെ ദച്ചുവിനെ നോക്കി... അതിനവൾ തിരിച്ചു കണ്ണ് ചിമ്മി കാണിച്ചു മുന്നോട്ട് നടന്നു... പിറകെ പോകാൻ നിന്ന നിമ്മിയെ മനു തടഞ്ഞു.. നിമ്മി ദച്ചുവിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ... അല്ല എനിക്കെന്തോ അങ്ങനെ തോന്നി... അത് കേട്ട് നിമ്മി ഒന്ന് പതറി... ഏ.. ഏയ്‌.. എന്ത് പ്രോബ്ലം ഒ.. ഒന്നുല്ലല്ലോ.. മനുവേട്ടന് തോന്നിയതാവും... ദച്ചു മീനുവിനോട് മാത്രമേ അവളുടെ കാര്യങ്ങൾ പറഞ്ഞിട്ടുള്ളൂ അത് വേറെ ആരും അറിയരുതെന്ന് അവൾ ചട്ടം കെട്ടിയിട്ടുണ്ട്.... കാരണം ആരുടേയും സഹതാപം നിറഞ്ഞുള്ള ഒരു നോട്ടം പോലും അവൾ ആഗ്രഹിച്ചിരുന്നില്ല.. മ്മ്...നീ പറയണ്ട ഞാൻ കണ്ടു പിടിച്ചോളാം...മനു അവളെ ചൂഴ്ന്ന് നോക്കി കൊണ്ട് പറഞ്ഞു.. ആ നോട്ടത്തിൽ അവൾ തല താഴ്ത്തി... 😞 അവർ ഇതൊക്കെയും പറയുമ്പോൾ കിച്ചു നിമ്മിയെ ശ്രദ്ധിക്കുകയായിരുന്നു... അവളുടെ പതർച്ചയും വിറയലും അവനിൽ സംശയത്തിന്റെ വിത്ത് പാകി.. *** അവർ നാലുപേരും കോളേജ് ഗ്രൗണ്ടിലെ പാർക്കിങ്ങിൽ എത്തി... ഇന്നിനി എന്തായാലും ക്ലാസ്സിൽ കേറുന്നില്ല.. ഞങ്ങൾ പോട്ടെ ചേട്ടന്മാരെ.. നിമ്മി യാത്ര പറഞ്ഞുകൊണ്ട് ദച്ചുവിന്റെ കയ്യും പിടിച്ചു നടന്നു... അപ്പോഴൊക്കെയും ദച്ചു മൗനം തന്നെയായിരുന്നു.. പക്ഷേ ഇതൊന്നും കിച്ചു മനപ്പൂർവം കണ്ടില്ലന്നു നടിച്ചു..

അവർ പോകുന്നതും നോക്കി കിച്ചുവും മനുവും നിന്നു... അവർ ബസ് കയറിപോയതും അവർ ക്ലാസ്സിലേക്ക് നടന്നു... *** ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു.. അവർ നാലുപേരുടെയും സൗഹൃദവും വളർന്നു.. മനു ദച്ചുവിന് സ്വന്തം ഏട്ടായി ആയി... നിമ്മി പിന്നെ പുറത്ത് നിന്ന് സഹോദരങ്ങളെ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞു 😁അവൾക്ക് ചോദിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന സൗഹൃദങ്ങൾ മതിയെന്ന് കിച്ചുവിന് നിമ്മിയുടെയും ദച്ചുവിന്റെയും ഇടയിൽ നല്ലൊരു ഇമേജ് ഉണ്ടാക്കിയെടുക്കാൻ ഇതിനോടകം കഴിഞ്ഞു... അവളോടുള്ള റിവേഞ്ചിൽ നിന്നും മനു അവനെ ഒരുപാട് തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല... കിച്ചു അവന്റെ തീരുമാനത്തിൽ ഉറച്ചു തന്നെ നിന്നു... അതിൽ മനുവിന് ഇത്തിരി നീരസവും അവനോട് ഉണ്ട്... അവൻ പലതവണഈ കാര്യം ദച്ചുവിനോട് പറയാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.. കാരണം കിച്ചുവിന്റെ ഭീഷണി.. പറഞ്ഞാൽ പിന്നെ മനുവും കിച്ചുവും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് കിച്ചു തീർപ്പ് കല്പ്പിച്ചു.. ഒന്നിനു വേണ്ടിയും കിച്ചുവിനെ നഷ്ടപ്പെടുത്താൻ അവന് കഴിയുമായിരുന്നില്ല... ലേക്ക് അവരുട സ്ഥിരം സന്ദർശന സ്ഥലമായി മാറി... കോളേജിലെ തണൽ മരത്തിനു ചുവട്ടിൽ ഇരുന്ന് അവരുടെ സൗഹൃദം അവർ പങ്കുവെച്ചു... ഇതെല്ലാം പകയോടെ നോക്കുന്ന കണ്ണുകളെ അവരാരും കണ്ടില്ല... താൻ മോഹിച്ചത് ഏത് വിധേയനെയും സ്വന്തമാക്കാൻ അവന്റെ ഉള്ളിലെ ചെകുത്താൻ അവനോട് പറഞ്ഞു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story