നെഞ്ചോട് ചേർത്ത് ❣️: ഭാഗം 16

nenjod cherth

രചന: SHAMSEENA

"എടോ... ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം...എനിക്ക് തന്നെ ഇഷ്ടമാണ്... പെട്ടന്നൊരു ദിവസം പൊട്ടിമുളച്ചതൊന്നും അല്ല... കണ്ട അന്ന് മുതൽ മനസ്സിൽ കേറിയതാണ് താൻ... പിന്നെ അന്നത്തെ പ്രശ്നങ്ങൾ ഒക്കെ ആയപ്പോ പറയാൻ തോന്നിയില്ല.... ഇനിയും പറഞ്ഞില്ലെങ്കിൽ ചിലപ്പോ താൻ കൈ വിട്ടുപോയാലോ... " പറഞ്ഞു കൊണ്ട് കാർത്തി അവളെ നോക്കി... അവൻ പറഞ്ഞത് കേട്ട് തരിച്ചിരിക്കുകയായിരുന്നു അവൾ.... കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ്.. പക്ഷേ പെട്ടന്ന് കേട്ടപ്പോൾ എന്തോ പേരറിയാത്തൊരു വികാരം... "ദച്ചു.... തനിക്ക് ഇഷ്ടായില്ലേൽ വിട്ടേക്ക്. മതി. എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയത് പറഞ്ഞു എന്നെ ഉളളൂ... ഞാൻ തന്നെ നിർബന്ധിക്കില്ല " കാർത്തി സങ്കടഭാവം വരുത്തി കൊണ്ട് അവളെ ഇടം കണ്ണിട്ട് നോക്കി...എന്നിട്ട് അവിടെ നിന്നും എണീറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങി... അപ്പോഴേക്കും അവന്റെ കയ്യിൽ പിടി വീണു... "ആര് പറഞ്ഞു ഇഷ്ടായില്ലെന്ന്... എനിക്കും ഈ പോക്കിരിയെ ഇഷ്ടമാണ്...❣️

പിന്നെ അത് എങ്ങനെ പറയുമെന്നാലോചിച്ച ഒരു ചമ്മൽ 😌... അത്രേ ഉളളൂ.." അവൾ അവിടെ നിന്നെഴുന്നേറ്റു... അവനഭിമുഖമായി നിന്നു... രണ്ടുപേർക്കും പരസ്പരം നോക്കാൻ ചമ്മൽ തോന്നി... കണ്ണുകൾ ഇടഞ്ഞു....അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കാമായിരുന്നെങ്കിൽ അവന്റെ കണ്ണുകളിൽ കുറുക്കന്റെ കൗശലം ആയിരുന്നു.. പക്ഷേ ആ പെണ്ണത് തിരിച്ചറിഞ്ഞില്ല... അവൻ അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു അവളെയും ആ അരുവിയിലേക്കിറങ്ങി... തണുത്ത വെള്ളം കാലിൽ തട്ടിയപ്പോൾ ദച്ചു ഒന്നുകൂടെ അവനോട് ചേർന്നു... ഇരുവരുടെയും നിൽപ്പും ഭാവവും കണ്ട് നിമ്മിയും മനുവും അടുത്ത് വന്നു... കാര്യം തിരക്കി.. ദച്ചുവിന് പറയാൻ ഒരു മടി തോന്നി... പക്ഷേ കാർത്തി കൂളായി കാര്യം പറഞ്ഞു... അത് കേട്ട് ദച്ചു കണ്ണും തള്ളി അവനെ നോക്കി...അതിനവൻ കുസൃതിയലെ ചിരിച്ചു...നിമ്മിക്കും അത് കേട്ടപ്പോൾ സന്തോഷമായി... അവൾ ദച്ചുവിനെ കളിയാക്കാൻ തുടങ്ങി.. പക്ഷേ ഇതെല്ലാം കേട്ട് ഞെട്ടിയത് മനുവായിരുന്നു..

 അവന്റെ ചതിയിൽ ആ പെണ്ണ് വീണുപോയല്ലോ എന്നത് അവനെ മുറിപ്പെടുത്തി കൊണ്ടിരുന്നു... എന്ത് വിലകൊടുത്തും അവളുടെ പ്രണയം അവൾക്ക് നേടി കൊടുക്കുമെന്ന് അവൻ ആ നിമിഷം മനസ്സിൽ ഉറപ്പിച്ചു... സമയം അഞ്ചിനോട് അടുത്തപ്പോൾ അവർ അവിടെ നിന്നും മടങ്ങി...ദച്ചുവും നിമ്മിയും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ അവൻ കൈ കൊണ്ട് രാത്രി ഫോൺ ചെയ്യാമെന്ന് ആംഗ്യം കാണിച്ചു.. അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് തലയാട്ടി.... മനുവായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്... അത് കൊണ്ട് തന്നെ അവന്റെ ഗോഷ്ടി കണ്ണാടിയിൽ കൂടി അവൻ കണ്ടിരുന്നു... അത് കണ്ട് അവന് വല്ലാതെ ദേഷ്യം വന്നു... അവൻ ബൈക്ക് ഒന്നൂടെ സ്പീഡിൽ ഓടിച്ചു... അവന്റെ ഭാവ മാറ്റത്തിന്റെ കാരണം കിച്ചുവിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.. അത് കൊണ്ട് തന്നെ അവൻ ഒന്നും മിണ്ടിയില്ല... ബൈക്ക് ഹോസ്റ്റലിലേക്ക് കയറ്റി ഒരു സൈഡിൽ നിർതിയിട്ട് മനു കാറ്റുപോലെ അകത്തേക്ക് പോയി..

അവന്റെ ദേഷ്യം മുഴുവനും റൂമിലെ സാധനങ്ങൾ വലിചെറിഞ്ഞു കൊണ്ട് തീർത്തു.... എന്നിട്ട് അതിനിടയിൽ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു... പിന്നെ എന്തോ ആലോചിച്ചപോലെ ഫ്രഷായി വന്നു കിടന്നുറങ്ങി.... കിച്ചു ഇതെല്ലാം കണ്ടിട്ടും ഒന്നും മിണ്ടിയില്ല.. നാളെ രാവിലേക്ക് ഓക്കേ ആവുമെന്ന് അവൻ വിചാരിച്ചു... എന്നിട്ട് ഫോൺ എടുത്ത് ദച്ചുവിന് വിളിച്ചു... കുറച്ച് നേരം സംസാരിച്ചു.. പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും മനു ഓകെ ആയിരുന്നു... അവനെ പറഞ്ഞു തിരുത്താൻ കഴിയില്ലെന്ന് മനുവിന് മനസ്സിലായി.. അവൻ സ്വയമേ തെറ്റ് മനസ്സിലാക്കി തിരുത്തട്ടെ എന്നവൻ കരുതി അവനെ അവന്റെ വഴിക്കു വിട്ടു... പഴയത് പോലെ തന്നെ അവനോട് പെരുമാറി...പിന്നീടുള്ള ദിവസങ്ങളിലെല്ലാം കാർത്തി ദച്ചുവിന്റെ മുന്നിൽ നന്നായി തന്നെ അഭിനയിച്ചു... ഇതെല്ലാം കാണുമ്പോൾ പുച്ഛത്തോടെ മനു മുഖം തിരിക്കും... പക്ഷേ അതെല്ലാം നിമ്മിയും ദച്ചുവും അറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു... ഇതിനിടക്ക് ദച്ചു അറിയാതെ നിമ്മി അവളുടെ കാര്യമെല്ലാം കാർത്തിയോടും മനുവിനോടും പറഞ്ഞിരുന്നു... മനുവിന് അത് കേട്ടപ്പോൾ കുറ്റബോധം മനസ്സിൽ വന്നു നിറയാൻ തുടങ്ങി....

അറിഞ്ഞുകൊണ്ട് ഒരു ചതിക്ക്‌ കൂട്ട് നിൽക്കുകയാണെന്ന് അവന്റെ മനസാക്ഷി ഒരു നൂറാവർത്തി അവനോട് പറഞ്ഞു... ദച്ചുവിന്റെ കാര്യമെല്ലാം കേട്ട കാർത്തി അവൾക്ക് ജീവിതകാലം മുഴുവൻ ഒരു തുണയായി കൂടെ ഉണ്ടാകുമെന്ന് നിമ്മിക് വാക്ക് കൊടുത്തു.. അത് വെറും വക്കാണെന്ന് മനുവിന് അറിയാമായിരുന്നു.. ഇരുവരും പ്രണയം തുറന്നു പറഞ്ഞിട്ട് ഒരു മാസം പിന്നിട്ടു... ദച്ചു തന്നെ അവളെപ്പറ്റി ഒരു ദിവസം അവനോട് പറഞ്ഞിരുന്നു... അവനതെല്ലാം കേട്ട് കഴിഞ്ഞു അവളെ ചേർത്ത് നിർത്തി നെറുകയിൽ ചുണ്ട് ചേർത്തു... കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു... അവന്റെ കാപട്യത്തിൽ ആ പെണ്ണ് വീണുപോയി.... അവരുടെ പ്രണയം കോളേജു മുഴുവൻ അറിഞ്ഞു... പലരും അവരെ അസൂയയോടെ നോക്കി... നരനിൽ ആ വാർത്ത അറിഞ്ഞു കൂടുതൽ അഗ്നി ആളികത്തി... ചതിയിലൂടെ അവളെ സ്വന്തമാക്കാൻ തന്നെ അവൻ തീരുമാനിച്ചു.. ലൈബ്രറിയിലും ആളൊഴിഞ്ഞ കോറിഡോറിലും അവർ പരസ്പരം പ്രണയം പങ്കുവെച്ചു.... കൈ വിരലുകൾ തമ്മിലുള്ള സ്പർശനമല്ലാതെ വേറെ ഒരു തരത്തിലും അവരുടെ പ്രണയം അതിരു കടന്നില്ല...

അങ്ങേയറ്റം പ്രണയാതുരമാകുന്ന നിമിഷങ്ങളിൽ ചേർത്ത് നിർത്തി നെറുകയിൽ ഒരു ചുംബനം അവൻ നൽകുമായിരുന്നു... നിമ്മിയോടല്ലാതെ വേറെ ആരോടും പ്രണയത്തെ പറ്റി പറഞ്ഞിരുന്നില്ല... ഡിഗ്രി കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു മാഷിനോടും ടീച്ചറമ്മയോടുമെല്ലാം പറയാമെന്നു കരുതി...ദിവസം കഴിയുന്തോറും അവൾ അത്രമേൽ ആഴത്തിൽ അവനെ പ്രണയിച്ചു കൊണ്ടിരുന്നു.. അവനും അതുപോലെ അവളെ തിരിച്ചും പ്രണയിക്കുന്നുണ്ടെന്ന് വരുത്തി തീർത്തു.... **** ദച്ചു ലൈബ്രറിയിൽ പുസ്തകവും വായിച്ചിരിക്കുമ്പോഴാണ് ക്ലാസ്സിലെ രേഷ്മ അടുത്തേക്ക് വന്നത്.... "ദച്ചു നിന്നെ മീനാക്ഷി മിസ്സ്‌ അന്യോഷിക്കുന്നുണ്ട്... ഏതോ പ്രോജെക്റ്റിന്റെ കാര്യം പറയാൻ ആണത്രേ...വേഗം ചെല്ല് " "മ്മ് ശെരി ... മിസ്സ് എവിടെയുണ്ട്..." "സെക്കന്റ്‌ ബ്ലോക്കിലെ കോറിഡോറിനടുത്തുള്ള ഒഴിഞ്ഞ ക്ലാസ് മുറിയിൽ ഉണ്ട് " "അതെന്താ അവിടെ " "ആവോ... എനിക്കറിയില്ല.... നീ വേഗം ചെല്ലാൻ നോക്ക്‌ "പറഞ്ഞുകൊണ്ട് ആ കുട്ടി അവിടെ നിന്നും പോയി.. ഇന്ന് ഉച്ച തിരിഞ്ഞു ഫസ്റ്റ് അവർ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ.. പിന്നെ ടീച്ചേഴ്സിന്റെ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു അവരെല്ലാം അങ്ങോട്ട് പോയിരുന്നു...

വീട്ടിൽ പോകേണ്ടവർക്ക് പോകാം എന്ന് പറഞ്ഞിട്ടാണ് പോയത്... വീട്ടിൽ പോയി പ്രേത്യേകിച്ചു പണിയൊന്നും ഇല്ലാത്തോണ്ട് കോളേജ് വിടുന്ന ടൈമിൽ പോകാമെന്നു നിമ്മി പറഞ്ഞു.. അപ്പോൾ താനും അത് സമ്മതിച്ചു... ക്ലാസ്സിൽ ഇരുന്ന് ബോറടിച്ചപ്പോൾ പുറത്തേക്കിറങ്ങി... ലൈബ്രറി കണ്ടപ്പോൾ ദച്ചു അതിനുള്ളിലേക്ക് കേറി.. നിമ്മിക്ക് താല്പര്യം ഇല്ലാത്തതുകൊണ്ട് അവൾ ഗ്രൗണ്ടിൽ ചുറ്റിയടിച്ചു... അതിനിടയിൽ വന്നു വാഷ്റൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞു.. അതിനിടയിലാണ് രേഷ്മ വന്നു വിളിക്കുന്നത്. നിമ്മി വരുന്നത് വരെ വൈറ്റ് ചെയ്താൽ ചിലപ്പോൾ മിസ്സിന് ദേഷ്യം വരും... അതുകൊണ്ട് ദച്ചു തനിയെ തന്നെ ക്ലാസ്സ്‌ റൂം ലക്ഷ്യം വെച്ചു നീങ്ങി... എന്തോ ഒരു ഭയം അവളെ വന്നു മൂടുന്നുണ്ടായിരുന്നു... അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ... ക്ലാസ്സ്‌ റൂമിനടുത്തെത്തി അവൾ അകത്തേക്ക് എത്തി നോക്കി.. പക്ഷേ മിസ്സിനെ അവിടെയെങ്ങും കണ്ടില്ല.... "ഈ മിസ്സിതെവിടെ പോയി.. 🤔ചിലപ്പോൾ വേറെ എന്തേലും ആവശ്യത്തിന് പോയിട്ടുണ്ടാവും ""ആലോചിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി അപ്പോഴേക്കും അവളെ ആരോ ബലമായി കയ്യിൽ പിടിച്ചു ആ ക്ലാസ്സ്‌ മുറിയിലേക് വലിച്ചിട്ടിരുന്നു....

വലിച്ചതിന്റെ ശക്തിയിൽ അവൾ നിലത്തേക്ക് വീണു.. അവിടെ നിന്നും പിടഞ്ഞെഴുനേൽക്കാൻ ശ്രമിച്ചപ്പോഴേക്കും വാതിൽ കൊട്ടിയടക്കുന്ന ശബ്‍ദം അവൾ കേട്ടു... മുറിയിലാകെ ഇരുട്ട് വീണു.. അവളുടെ മുഖത്തേക്ക് മാത്രം ചെറിയൊരു വിടവിലൂടെ വെളിച്ചം വീണു... തന്റെ അടുത്തേക്ക് ആരോ നടന്നു വരുന്നതുപോലെ അവൾക്ക് തോന്നി... അവൾ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു... ചെറിയ തേങ്ങലുകൾ അവളിൽ നിന്നും പുറത്തു വന്നു...ദച്ചു കണ്ണുകൾ ഇറുകെയടച്ചു..അയാൾ അവളുടെ തൊട്ടു മുന്നിൽ വന്നു മുട്ടിൽ ഇരുന്നു.. അത് അറിഞ്ഞെന്ന പോലെ അവൾ വിറച്ചു.. അയാൾ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി... അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി... അയാളെ കണ്ടതും ദച്ചു ഞെട്ടി തരിച്ചു... "നരൻ..." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. അത് കേട്ടെന്നപോലെ അവൻ ചിറി കോട്ടി 😏..

അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിരുന്നു.. അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം ഉയർന്നു.. അതറിഞ്ഞെന്ന പോലെ അവൾ മുഖം തിരിച്ചു.. അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു... സ്സ്.. അവൾക്കത് നന്നായി വേദനിച്ചു... അവളുടെ വേദന അവന്റെ സിരകളിലെ ലഹരിയായി... അവൻ ചെകുത്താന്റെ രൂപം കൈവരിച്ചു... "എവിടെ നിന്റെ രക്ഷകൻ.... അവൻ നിന്നെ കണ്ടുപിടിക്കുമ്പോഴേക്കും നീ എല്ലാ അർത്ഥത്തിലും എന്റെ സ്വന്തമായിരിക്കും... സ്വന്തമാക്കിയിരിക്കും ഞാൻ...."വല്ലാത്തൊരു ഭാവത്തോടെ നരൻ പറഞ്ഞു... അത് കേട്ട് അവൾ പേടികൊണ്ട് വിറച്ചു... രക്ഷക്കായി ചുറ്റും നോക്കി... പൊടുന്നനെ അവിടെ നിന്നും എഴുന്നേറ്റ് ഡോർ ലക്ഷ്യമാക്കി ഓടി... ** "എന്നാലും ഈ പെണ്ണിതെവിടെപ്പോയി... കോളേജിലെ ഒട്ടുമിക്ക പിള്ളേര് പോയിട്ടും ദച്ചുവിനെ കാണാതെ ലൈബ്രറിയുടെ മുന്നിൽ നിൽക്കുവാണ് നിമ്മി... " "നീയെന്താ നിമ്മി ഇവിടെ നിൽക്കുന്നേ.. ദച്ചു എവിടെ "ചോദിച്ചുകൊണ്ട് കാർത്തിയും മനുവും അടുത്തേക്ക് വന്നു...

"അറിയില്ല... ലൈബ്രറിയിൽ ഉണ്ടായിരുന്നതാ... ഞാൻ വാഷ്റൂമിൽ പോയി വന്നപ്പോഴേക്കുന്ന ആളെ കാണാനില്ല "നിമ്മി ടെൻഷനോടെ പറഞ്ഞു... "നീ ക്ലാസ്സിൽ നോക്കിയോ.."മനു... "ആ... ദേ കണ്ടോ അവളുടെ ബാഗും ഫോണുമാണ് ക്ലാസ്സ്‌ റൂമിൽ നിന്നും കിട്ടിയതാ.. എനിക്കെന്തോ പേടി തോന്നുന്നു..."വിരലുകൾ ഞെരിച്ചു കൊണ്ട് നിമ്മി പറഞ്ഞു... അവൾ പറഞ്ഞത് കേട്ട് കാർത്തിക്കും ടെൻഷൻ ആവാൻ തുടങ്ങിയിരുന്നു.... അവന്റെ മനസ്സിലും അവൾക്കെന്തു പറ്റിയെന്നു ആലോചിച്ചു ഭയം വന്നു മൂടി... ഹൃദയം അകാരണമായി മിടിക്കാൻ തുടങ്ങി.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു...അവൻ അവിടെ നിന്നും അവളുടെ ക്ലാസ്സിലേക്ക് ഓടി... അവന്റെ ഭാവ മാറ്റം കണ്ട് മനുവും നിമ്മിയും അവന്റെ പിറകെ ഓടി... മീറ്റിംഗ് കഴിഞ്ഞു ടീച്ചേഴ്സെല്ലാം പോയിരുന്നു.. കുറച്ച് കുട്ടികൾ മാത്രം അവിടെ ഇവിടെയായി നിൽക്കുന്നുണ്ട്... ഗേറ്റിനടുത്ത് സെക്യൂരിറ്റിയും ഉണ്ട്.... അവർ ഓടുന്നത് കണ്ട് കുട്ടികളെല്ലാം പകപ്പോടെ കാര്യം അറിയാതെ മുഖത്തോട് മുഖം നോക്കി... കാർത്തി ഫസ്റ്റ് ബ്ലോക്കിലെ എല്ലായിടത്തും നോക്കി.. അവിടെയൊന്നും അവളെ കണ്ടില്ല... സെക്കന്റ്‌ ബ്ലോക്കിലേക്കുള്ള സ്റ്റെപ്പുകൾ അവൻ വേഗത്തിൽ ഓടി കയറി... **

ദച്ചു ഡോറിനടുത്തെത്തിയതും അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു നിലത്തേക്കിട്ടു "ആഹ്..."അവൾ വേദന കൊണ്ട് അലറി... "ഞാൻ പറഞ്ഞതല്ലേ നിന്നോട് നിന്നെ രക്ഷിക്കാൻ ആരും വരില്ലെന്ന്... പിന്നെന്തിനാ നീ അതിന് ശ്രമിക്കുന്നെ "വന്യമായ മുഖത്തോടെ അവൻ പറഞ്ഞു... "പ്ലീസ്.. എന്നെ ഒന്നും ചെയ്യല്ലേ... ഞാ... ഞാൻ നി.. നിങ്ങൾക്കൊരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ... പി.. പിന്നെന്തിനാ.... എ..ആഹ്.." അവൻ വീണ്ടും അവളുടെ മുടിയിൽ പിടിച്ചു മുഖമുയർത്തി.... "നീ ഒന്നും ചെയ്തില്ലേ... ഏ.. ചെയ്തു... നീ എന്റെ കണ്മുന്നിൽ വന്നു പെട്ടു... അതാണ് നീ ചെയ്ത തെറ്റ്... ഇന്നുവരെ ഒരു പെണ്ണിനെ മോഹിക്കാത്ത ഞാൻ നിന്നെ കണ്ടപ്പോൾ മോഹിച്ചു... സ്വന്തമാക്കാൻ ആഗ്രഹിച്ചു... നിന്നെ മതിയാകുവോളം അറിയാൻ ആഗ്രഹിച്ചു.. പക്ഷേ നീയോ എന്നിൽ നിന്നകന്നു.....എന്നിട്ട് അവനുമായി എന്റെ ആജന്മ ശത്രുവുമായി ദിവ്യ പ്രണയത്തിലായി... നീ എന്നോട് കാണിച്ച അവഗണന ഞാൻ സഹിക്കും പക്ഷേ അവനെ സ്നേഹിച്ചത് ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല..

അതിനുള്ള സമ്മാനം അവന് ഞാൻ കൊടുക്കും... ഞാൻ കടിച്ചു കീറിയ നിന്റെ ശരീരം അതാണ് അവനുള്ള എന്റെ ഗിഫ്റ്റ്.." ക്രൂരമായി പറഞ്ഞുകൊണ്ട് നരൻ അവളുടെ ഷാൾ അവളിൽ നിന്നും പറിച്ചെറിഞ്ഞു...അവൾ ഞെട്ടി... കണ്ണിൽ നിന്നും കണ്ണുനീർ അണപ്പൊട്ടിയൊഴുകി.. അവളുടെ കഴുത്തിലേക്ക് അവന്റെ കൈ നീണ്ടു വന്നതും അവൾ സർവ ശക്തിയുമെടുത്ത് അവനെ തള്ളി കൊണ്ട് അവിടുന്ന് എഴുന്നേറ്റ് ഓടി... അപ്പോഴേക്കും അവൻ പിറകെ എത്തിയിരുന്നു... അവളെ പിടിക്കാനായി കൈ എത്തിച്ചതും പിടിത്തം കിട്ടിയത് അവളുടെ ചുരിദാറിന്റെ ഷോഡറിൽ ആണ്... ഇരയെ കയ്യിൽ കിട്ടിയ സന്തോഷത്തിൽ അവൻ അവളുടെ ചുരിദാറിന്റെ ഷോൾഡർ വലിച്ചു കീറി.. അവൾ ഞെട്ടി കൊണ്ട് ചുമരിലേക്ക് ചേർന്ന് നിന്നു.. അവൻ അവളുടെ അടുത്തേക്ക് വന്നു ഇരു കവിളിലും മാറി മാറി അടിച്ചു... എന്നിട്ട് അവളെ തറയിലൂടെ വലിച്ചിഴച്ചു.... അപ്പോഴേക്കും പാതി തളർന്നിരുന്നു പെണ്ണ്.. ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ അവൾ പഴിച്ചു...

അപ്പോഴും തന്റെ പ്രാണൻ തന്നെ രക്ഷിക്കാൻ വരുമെന്ന പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നു... "വിട്.. വിടെന്നെ...ആഹ് ".. അവൾ അവനെ ഇടിക്കാനും മാന്താനുമെല്ലാം തുടങ്ങി.. പക്ഷേ അവന്റെ ശക്തിക്കു മുന്നിൽ അവൾക്ക്‌ ചെറുത്ത് നിൽക്കാൻ കഴിഞ്ഞില്ല... ** സെക്കന്റ്‌ ബ്ലോക്കിലേക്ക് എത്തി അവിടെയെല്ലാം തിരയുന്നതിനിടയിലാണ് കോറിഡോറിനടുത്തുള്ള ക്ലാസ്സ്‌ മുറിയിൽ നിന്നും ആരുടെയോ തേങ്ങൽ അവന്റെ കാതിൽ പതിച്ചത്... തേടിയതെന്തോ കിട്ടിയതുപോലെ അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു... അവൻ വേഗത്തിൽ തന്നെ അവിടേക്ക് പാഞ്ഞു..അടഞ്ഞു കിടക്കുന്ന ഡോറിൽ ശക്തിയിൽ ചവിട്ടി... ** "പ്ലീസ്... എ.. എന്നെ... ഒ.. ഒന്നും ചെ.. ചെയ്യല്ലേ.. "അവൾ കൈ കൂപ്പി അവനോട് അപേക്ഷിച്ചു... അപ്പോഴേക്കും അവൻ ഷർട്ട്‌ ഊരി മാറ്റി അവളിലേക്ക് വന്യമായ മുഖത്തോടെ അമരാൻ തുടങ്ങിയിരുന്നു... "ആഹ്..." പിന്നിൽ നിന്നുമുള്ള ശക്തമായ ചവിട്ടു കൊണ്ട് നരൻ തെറിച്ചു വീണു... തെറിച്ചു വീണ ആളെ കണ്ട് കാർത്തിയുടെ മുഖം വലിഞ്ഞു മുറുകി 😡.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story