നെഞ്ചോട് ചേർത്ത് ❣️: ഭാഗം 20

nenjod cherth

രചന: SHAMSEENA

"സർ.." ദച്ചുവിന്റെ ശബ്‍ദം കേട്ടതും അവർ രണ്ടുപേരും തിരിഞ്ഞു അവളെ നോക്കി തിളക്കമില്ലാത്തൊരു പുഞ്ചിരി നൽകി.. അവൾ സംശയത്തോടെ നെറ്റിച്ചുളിച്ചു **** "ദർശന വരൂ.."പ്രിൻസി അവളെ അടുത്തേക്ക് വിളിച്ചു.. അവൾ ചെന്ന് ഒരു വശത്തായി നിന്നു.. അപ്പോഴും അവരുടെ കണ്ണുകൾ ദച്ചുവിന്റെ മുഖത്താണ്... അതിൽ അവൾക്ക് അസ്വസ്ഥത തോന്നി... "ഇത് നരന്റെ... അമ്മയും സഹോദരിയുമാണ്.. ഇവർക്ക് കുട്ടിയോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് "പ്രിൻസി അവളെനോക്കി കൊണ്ട് പറഞ്ഞു.. അവൾ ചോദ്യഭാവേന അവരെ നോക്കി.. "മോളിരിക്ക് " ആ അമ്മ എഴുന്നേറ്റു കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... മടിയോടെ അവിടെയുള്ള കസേരയിൽ ഇരുന്നു.. അടുത്ത് തന്നെ അവരും... അപ്പോഴും തന്റെ കൈകളൾ അവർ മുറുകെ പിടിച്ചിട്ടുണ്ട്.. "എനിക്കറിയാം മോളോട് എന്റെ മകൻ ചെയ്തത് ഒരു പെണ്ണിനോടും ഒരാളും ചെയ്യാൻ പാടില്ലാത്തതാണ്... എന്നാലും ഞാൻ അവന്റെ അമ്മയല്ലേ അവൻ ഇങ്ങനെ ഒരു പാപം ചെയ്തതിന്റെ പേരിൽ ലോക്കപ്പിൽ കഴിയുമ്പോ എനിക്കെങ്ങനെ വീട്ടിൽ സമാധാനത്തോടെ ഇരിക്കാൻ കഴിയും...

കല്യാണം കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷം നേർച്ചയും കാഴ്ചയും വെച്ച് കിട്ടിയതാണ് ഇവരെ രണ്ടുപേരെയും... അത്യാവശ്യം തല്ലുകൊള്ളിത്തരമെല്ലാം അവന്റെ കയ്യിൽ ഉണ്ട്... അത് ആ പ്രായത്തിന്റെതല്ലേ എന്ന് കരുതി ഞങ്ങളും വിട്ടു. പക്ഷേ അവന്റെ ഭാഗത്ത്‌ നിന്നും ഇങ്ങനൊരു പ്രവർത്തി ഇതാദ്യമായിട്ടാണ്.. മോൾക് ഇത്തവണത്തേക്ക് അവനോട് ക്ഷമിക്കാൻ കഴിയുമോ..ചോദിക്കാൻ പാടില്ലാത്തതാണ് എന്നാലും ചോദിച്ചു പോവാണ്... എന്റെ മോനെ രക്ഷിക്കണം അതിന് മോൾക്ക് മാത്രേ കഴിയൂ "No.."അവർ പറഞ്ഞു കഴിഞ്ഞതും ദച്ചു കസേരയിൽ നിന്ന് ചാടി എണീറ്റു... "എന്നോട് ചെയ്തതെല്ലാം മറക്കാനോ ഏത് പെണ്ണിനാണ് അതിന് കഴിയുക... അയാളെ ഞാൻ ഒരു സഹോദരന്റെ സ്ഥാനത്തു കുറച്ച് ദിവസത്തേക്കെങ്കിലും ഞാൻ കണ്ടിട്ടുണ്ട് ആ എന്നെയാണ് അയാൾ.. നിങ്ങളും ഒരു സ്ത്രീയല്ലേ .... എങ്ങനെ എന്നോടിത് പറയാൻ തോന്നി... നിങ്ങളുടെ മോൾക്കാണ് ഇങ്ങനൊരു അവസ്‌ഥ വന്നതെങ്കിലോ "പറഞ്ഞുകൊണ്ട് ദച്ചു മുഖം പൊത്തി എങ്ങലടിച്ചു... അവളുടെ കരച്ചിൽ ചീളുകൾ കേട്ടപ്പോൾ പുറത്ത് നിന്നിരുന്ന കാർത്തിയും നിമ്മിയും അനുവാദം പോലും ചോദിക്കാതെ അകത്തു കയറി..

നിമ്മി വിവരം അറിയിച്ചു വന്നതായിരുന്നു കാർത്തി... അവർ അവളുടെ ഇരുവശവും നിന്ന് അവളെയും കൊണ്ട് പുറത്തേക്ക് നടന്നു കാർത്തി തിരിഞ്ഞു പ്രിൻസിയെ രൂക്ഷമായൊന്ന് നോക്കി... അതിൽ അയാൾ ചൂളിപ്പോയി. **** അതിനുള്ളിൽ നടന്നതും പറഞ്ഞതുമെല്ലാം നിമ്മിയോടും മനുവിനോടും കാർത്തിയോടും പറഞ്ഞു കൊടുത്തു ദച്ചു... "കേസ് കൊടുക്കണം എന്ന് പറഞ്ഞ പ്രിൻസി തന്നെ ഇപ്പൊ അത് പിൻവലിക്കണം എന്ന് പറയുമ്പോൾ അതിന് എന്തേലും തക്കതായ കാരണം ഉണ്ടാവും.."നിമ്മി അവരെ നോക്കി പറഞ്ഞു... "എന്ത് കാരണം..അവന്റെ അപ്പന്റെ കയ്യിൽ നിന്നും നല്ലൊരു തുക കിട്ടിയിട്ടുണ്ടാവും അത് തന്നെ കാര്യം "മനു "ഏയ്‌ അതൊന്നും അല്ല ഏട്ടായി... അയാളുടെ അമ്മയാണ് പറഞ്ഞത്... ആ സ്ത്രീ ഒരുപാവമാണെന്ന് തോന്നുന്നു..അല്ലെങ്കിൽ സ്വന്തം മകന് വേണ്ടി ആരേലും മറ്റൊരാളുടെ കാലിൽ വീഴുമോ "ദച്ചു "ഇനിയിപ്പോ അതിനെപ്പറ്റിയൊരു ചർച്ച വേണ്ട...നമുക്ക് ഈ കേസുമായി മുൻപോട്ട് തന്നെ പോവാം..ഇനിയെല്ലാം വരുന്നിടത്തു വെച്ചു കാണാം "അവസാന വാക്കെന്നോണം പറഞ്ഞുനിർത്തി കാർത്തി... എല്ലാവരും അതിനെ അനുകൂലിച്ചു..

പിന്നെ ക്യാന്റീനിൽ പോയി ഫുഡ്‌ കഴിച്ചു... "ഇനി എന്തായാലും ഇന്ന് ക്ലാസ്സിൽ കയറുന്നില്ല... നിമ്മി നീ ക്ലാസ്സ്‌ കഴിഞ്ഞിട്ടാല്ലേ ഉളളൂ...."ദച്ചു ചോദ്യഭാവേന അവളെനോക്കി... "ആ...ലാസ്റ്റ് ഹവർ നമ്മുടെ ചുള്ളൻ സാറിന്റെ ക്ലാസാണ് .. ഒരു ദർശന സുഖം "നിമ്മി ചമ്മലോടെ പറഞ്ഞു... എന്തോന്നെടെ എന്ന ഭാവത്തിൽ കാർത്തിയും മനുവും അവളെ നോക്കി.. അതിനവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു.. "ഈ സമയത്ത് ഒരു ബസ് ഉണ്ട്.. ഞാൻ എന്നാ വീട്ടിൽ പോവാണേ... നാളെ കാണാം..."വാച്ചിലേക്ക് നോക്കി ഒരു കൈ ഉയർത്തി യാത്ര പറഞ്ഞു അവൾ നീങ്ങി... "നിൽക്ക്... ജംഗ്ക്ഷൻ വരെ ഞാൻ ആക്കിത്തരാം "അത് കേട്ടപ്പോൾ അവൾ തിരിഞ്ഞു നിന്ന് പറഞ്ഞ ആളെ ഒന്ന് കൂർപ്പിച്ചു നോക്കി.. "പ്ലീസ്."അവൻ ശബ്ദം പുറത്തേക്ക് വരാതെ ചുണ്ടുകൾ കൊണ്ട് പറഞ്ഞു... അത് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് സമ്മതമെന്നോണം നടന്നു നീങ്ങി.. അവനും അവളുടെ കൂടെ നടന്നു... ബൈക്ക് പാർക്ക്‌ ചെയ്തിടത്തു നിന്നും വണ്ടിയും എടുത്ത് അവളുടെ അടുത്ത് വന്നു നിന്നു... "കയറ് "പറഞ്ഞുകൊണ്ട് അവൻ ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ചു... അവന്റെ തോളിൽ കൈ വെച്ചു കയറാനായി നിന്നതും...

"ദർശന"വിളികേട്ട് അവർ രണ്ടുപേരും തിരിഞ്ഞുനോക്കി... നേരത്തെ അവിടെ കണ്ട പെൺകുട്ടിയാണ്.. അവർ പരസ്പരം ഒന്ന് നോക്കി എന്നിട്ട് ദച്ചു ബൈക്കിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു.. ഹെൽമെറ്റ്‌ ഊരി ബൈക്ക് സ്റ്റാൻഡിൽ നിർത്തി കാർത്തിയും..... "ഞാൻ ദീപ്തി..നരന്റെ ചേച്ചിയാണ് "..ഞങ്ങളെ നോക്കി അവൾ പറഞ്ഞുതുടങ്ങി... "എന്റെ വിവാഹമാണ് ഈ വരുന്ന സൺ‌ഡേ..എട്ടു വർഷത്തെ ഞങ്ങളുടെ പ്രണയം പൂവണിയുന്ന ദിവസം... ഞങ്ങൾ രണ്ടുപേരും വേറെ വേറെ കാസ്റ്റ് ആണ്.. അതുകൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് വിവാഹം വരെ എത്തിയത്... പക്ഷേ ഇപ്പൊ ഇച്ചായന്റെ വീട്ടുകാർ ഈ വിവാഹം നടക്കില്ലെന്ന പറയുന്നേ.. ഇച്ചായൻ അവർക്ക് ഒറ്റ മകനാണ് അതോണ്ട് അവരെ എതിർത്തുകൊണ്ട് എന്നെ വിളിച്ചിറക്കി കൊണ്ടുപോകാനും കഴിയില്ല... ഇനി ഈ വിവാഹം നടക്കണമെങ്കിൽ കുട്ടി തന്നെ വിചാരിക്കണം..."ഇടക്ക് അവരുടെ ശബ്‍ദം മുറിഞ്ഞു പോവുന്നുണ്ടായിരുന്നു.... "താൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല "കാർത്തിയായിരുന്നു ചോദിച്ചത് "ദർശന ഈ കേസ് പിൻവലിക്കണം... എന്നാലേ ഈ വിവാഹം നടക്കൂ.

. ഇല്ലെങ്കിൽ എനിക്കും എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനും മരിക്കുകയെ വേറെ വഴിയുള്ളൂ... ഒന്നും അറിയാത്ത ആ പിഞ്ചു കുഞ്ഞിനെ കൊല്ലാൻ തോന്നുന്നില്ല അതാണ് ഞാൻ തന്റെ അടുത്തേക്ക് വന്നത്.. ഞാൻ കാലുപിടിക്കാം കുട്ടിയുടെ എന്നെയും എന്റെ കുഞ്ഞിനേയും രക്ഷിക്കണം..."പറഞ്ഞുകൊണ്ട് ആ പെൺകുട്ടി അവളുടെ കാലിലേക്ക് വീണു പൊട്ടികരഞ്ഞു...അവളുടെ കണ്ണുനീർ ദച്ചുവിന്റെ കാലിനെ നനയിച്ചു.. അവൾ പൊള്ളിയതുപോലെ പിന്നോട്ട് മാറി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു... "ചേച്ചി വിഷമിക്കണ്ട... ഞാൻ ഈ കേസുമായി മുന്നോട്ട് പോകുന്നില്ല... ഈ വിവാഹം നടക്കും ധൈര്യമായി പൊക്കോളൂ.."അവരോട് അത്രയും പറഞ്ഞു കൊണ്ട് അവരുടെ മുഖമെല്ലാം തുടച്ചു കൊടുത്തു.. ദീപ്തി നന്ദിയോടെ അവളെ കെട്ടിപിടിച്ചു തന്റെ സന്തോഷം അറിയിച്ചു അവിടെ നിന്നും പോയി.. അവിടെ നിന്നും തിരിഞ്ഞപ്പോൾ കണ്ടു തന്നെ രൂക്ഷമായി നോക്കുന്ന കണ്ണേട്ടനെ... 😡😡 കണ്ണേട്ടാ... വിളിച്ചുകൊണ്ട് അടുത്തേക്ക് ചെന്നതും ആൾ കേൾക്കാത്തപോലെ ഒരൊറ്റപോക്ക്... കുറച്ച്നേരം പോവുന്നത് നോക്കി നിന്നു... പിന്നെ പിറകെ ഓടി..

കോളേജിന്റെ പിറകിലേക്ക് തന്നെയാണ് പോക്ക്... ചെന്നപ്പോൾ കണ്ടു കടുത്ത മുഖവുമായി ഇരിക്കുന്ന കണ്ണേട്ടനെ... കയ്യിൽ സിഗരറ്റും ഉണ്ട്.. ദേഷ്യവും ടെൻഷനും ഒക്കെ വരുമ്പോഴാണ് കണ്ണേട്ടൻ സ്‌മോക്ക്‌ ചെയ്യാറ്... എത്ര തവണ അതിനു പിണങ്ങിയിട്ടുണ്ട് എന്നിട്ടും അതിന് ഒരു മാറ്റവുമില്ല... ഒരു ദീർഘശ്വാസമെടുത്തു അടുത്തേക്ക് ചെന്നിരുന്നു... "കണ്ണേട്ടാ.." എവിടുന്ന് ആൾ കേൾക്കുന്നു കൂടി ഇല്ല... "കണ്ണേട്ട...ഇങ്ങോട്ടൊന്ന് നോക്കിയേ.. ഞാൻ പറയട്ടെ..."പറഞ്ഞുകൊണ്ട് അവന്റെ മുഖം അവളുടെ നേരെ തിരിച്ചു... അവൻ അവളുടെ കൈ തട്ടിമാറ്റി.. സിഗരറ്റ് ആഞ്ഞു വലിച്ചു.. പുക പുറത്തേക്കൂതി... അവൾ മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച്ചു... "കണ്ണേട്ടനും കേട്ടതല്ലേ ആ ചേച്ചി പറഞ്ഞത്.... നമ്മളും പരസ്പരം ഇഷ്ടപ്പെടുന്നവരല്ലേ.... അപ്പോൾ മനപ്പൂർവം അവരെ തമ്മിൽ അകറ്റണോ... പിന്നെ നമുക്കീ ജീവിതത്തിൽ സമാധാനം കിട്ടുമോ... കണ്ണേട്ടൻ തന്നെ ആലോചിച്ചു നോക്ക്... ഈ വിവാഹം നടന്നില്ലെങ്കിൽ ആ ചേച്ചി ചിലപ്പോൾ മരിച്ചുകളയും...അതിന്റെ ശാപം കൂടെ ഏൽക്കാൻ എനിക്ക് വയ്യ.. അല്ലേലെ ചെറുപ്പം മുതലേ അച്ഛന്റെ ശാപം തലയ്ക്കു മുകളിൽ ഉണ്ട്... ഇനി ഇത് കൂടി... വേണ്ട കണ്ണേട്ടാ...

നമുക്കീ കേസ് പിൻവലിക്കാം..."അവളുടെ കണ്ണുനീർ അവന്റെ തോളിനെ നനയിച്ചു... അവളുടെ കണ്ണുനീരിനു മുന്നിൽ അവൻ തന്റെ ദേഷ്യം മാറ്റിവെച്ചു... "ദച്ചു... ഇത് ചിലപ്പോൾ അവന്റെ ഡ്രാമയാണെങ്കിലോ... പുറത്തിറങ്ങാൻ "തന്റെ സംശയം അവൻ അതുപോലെ അവളോട് ചോദിച്ചു... "അങ്ങനെ തോന്നുന്നില്ല കണ്ണേട്ട... ആ ചേച്ചിയുടെ കണ്ണുനീർ നമ്മളും കണ്ടതല്ലേ... ഇനി ആണെങ്കിൽ തന്നെ ആയിക്കോട്ടെ... അവനുള്ള ശിക്ഷ ദൈവത്തിന്റെ കോടതിയിൽ കിട്ടിക്കോളും അധികം വൈകാതെ..." "നിന്റെ ഇഷ്ടം പോലെ ചെയ്യ് ദച്ചു.. ഇനി ഞാൻ ഒന്നും പറയുന്നില്ല "ശാന്തമായിരുന്നു അവന്റെ സ്വരം എന്നാലും അതിലെ ഗൗരവം അവൾക്ക് മനസ്സിലായിരുന്നു...അത് കണ്ടില്ലെന്ന് നടിച്ചു അവന്റെ അരികിൽ നിന്നും എഴുന്നേറ്റു ഓഫീസ് റൂമിലേക്ക് നടന്നു... അതിനിടയിൽ മാഷിന് വിളിച്ചു.. കാര്യങ്ങൾ പറഞ്ഞു... മാഷിനും തന്റെ അഭിപ്രായം ആയിരുന്നു.. ഒരു പെൺകുട്ടിയുടെ ജീവിതം നമ്മൾ കാരണം നശിക്കരുതെന്ന് പറഞ്ഞു.... പിന്നെ ഒന്നും നോക്കീല ഓഫീസിൽ ചെന്ന് പ്രിൻസി മുഖാന്തരം കംപ്ലയിന്റ് പിൻവലിച്ചു... അവനെ കോളേജിൽ നിന്നും ഡിസ്മിസ്സ് ചെയ്തു...

അതും ഒരു തരത്തിൽ ആശ്വാസമായിരുന്നു.... കംപ്ലയിന്റ് പിൻവലിച്ചതിന് നിമ്മിയും കാർത്തിയും കുറച്ച് ദിവസം മിണ്ടാതെ നടന്നിരുന്നു ദച്ചുവിനോട്.. മനുവിന് പറഞ്ഞപ്പോൾ കാര്യത്തിന്റെ ഗൗരവം മനസ്സിലായിരുന്നു അതുകൊണ്ട് അവൻ അവളുടെ കൂടെ തന്നെ നിന്നു..പിന്നെ മനു തന്നെ ഇടപ്പെട്ട് പിണക്കമെല്ലാം മാറ്റി.. വീണ്ടും ജീവിതം പഴയതുപോലെ ഒരു ഒഴുക്കിൽ പോയി തുടങ്ങി... ഇതിനിടയിൽ ഓണവും ക്രിസ്മസും എല്ലാം വന്നു പോയി...അവരുടെ പ്രണയവും അതോടൊപ്പം വളർന്നു.. പരസ്പരം പ്രാണനെ പോലെ ഇരുവരും പ്രണയം പങ്കിട്ടു... അവരുടെ പ്രണയം കാണുന്നവരിൽ പലരും അസൂയ മൊട്ടിട്ടു... ദച്ചുവിന്റെ കഠിന പരിശ്രമത്തിനൊടുവിൽ കാർത്തി സ്‌മോക്കിങ് മുഴുവനായും ഉപേക്ഷിച്ചു... സെക്കന്റ്‌ സേം എക്സാം കഴിഞ്ഞു..വെക്കേഷനും നല്ല രീതിയിൽ അടിച്ചുപൊളിച്ചു അവർ.. ഒരു വിഷമമേ ഉണ്ടായിരുന്നുള്ളൂ... പരസ്പരം കാണാൻ പറ്റില്ലലോ എന്നുള്ളത്.. ആ സങ്കടവും ഫോൺ കാളിലൂടെ തീർത്തു അവർ 🥰 ****

വീണ്ടും പുതിയൊരു അധ്യായന വർഷം... പുതുമഴ പെയ്തു കുളിർന്ന പ്രഭാതത്തിൽ ആ പുതുമണ്ണിന്റെ മണവും കാറ്റിന്റെ കുളിരും പേറി കോളേജിന്റെ പടിവാതിൽക്കൽ വീണ്ടും എത്തി... ആദ്യമായി കാണുന്നതുപോലെ നോക്കിനിന്നു...ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് ചിലയിടത്ത്.. അത് കോളേജിന്റെ ഭംഗി ഒന്നുകൂടെ കൂട്ടി.. ഇപ്പോൾ സീനിയേഴ്‌സ് ആയി... സെക്കന്റ്‌ ഇയർ.. മനുവേട്ടനും കണ്ണേട്ടനും ഫൈനൽ ഇയറിലേക്കും കടന്നു... ഞങ്ങളെ പോലെ തന്നെ സീനിയേഴ്‌സിന്റെ റാഗിങ്ങ് പേടിച്ചു ചുറ്റും കണ്ണുകൾ പായിച്ചു വരുന്ന ഫ്രഷേഴ്‌സ്...ഒരു തരത്തിലുള്ള റാഗിങ്ങും പാടില്ല എന്ന് സർക്കുലർ ഇറക്കിയിരുന്നു... അതുകൊണ്ട് തന്നെ എല്ലാ സീനിയേഴ്‌സും കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി... എന്നാലും ഫ്രഷേഴ്‌സ് ഡേയിൽ മാറ്റമുണ്ടാവില്ലെന്ന് കോളേജ് ചെയർമാൻ ഉറപ്പിച്ചു പറഞ്ഞു.. അത് എല്ലാവരും കയ്യടിച്ചു പാസ്സാക്കി... സ്ഥിരം പ്ലേസ് ആയ മരത്തിന്റെ ചുവട്ടിൽ തിണ്ണയിൽ പോയിരുന്നു ദച്ചു കൂടെ നിമ്മിയും...

വെക്കേഷന്റെ വിശേഷങ്ങൾ പങ്കുവെക്കുവാണ് രണ്ടുപേരും... ഒത്തിരി നാൾ കൂടി കണ്ടതിന്റെ സന്തോഷം... അതിനിടയിലാണ് പരിചിതമായ ബുള്ളറ്റിന്റെ സൗണ്ട് കാതിൽ പതിച്ചത്... കണ്ണുകൾ പിടഞ്ഞു.... ശബ്‍ദം തൊട്ടടുത്തെത്തിയതും തലയുയർത്തി നോക്കി... ബുള്ളറ്റിൽ നല്ല സ്റ്റൈൽ ആയി വരുന്നുണ്ട് കാർത്തി കൂടെ മനുവും... കൺ നിറയെ നോക്കിനിന്നു അവൾ തന്റെ പ്രാണനെ... പ്രണയത്തെ... ബ്ലാക്ക് കളറിലുള്ള കുർത്തയാണ് വേഷം അതിനുമാച്ച് ആയി കറുത്ത കരയുള്ള മുണ്ടും... മുടിയും തടിയുമെല്ലാം നല്ല സ്റ്റൈൽ ആയി വെട്ടിയൊതുക്കിയിട്ടുണ്ട്....ഇത്തിരികൂടി തടി വെച്ചു.. മുഖമെല്ലാം തുടുത്തിട്ടുണ്ട്... കുസൃതി നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനെന്നോണം കൂളിംഗ് ഗ്ലാസ്‌ വെച്ചിട്ടുണ്ട്... അതുകൊണ്ട് തന്നെ കണ്ടോ ഇല്ലയോ എന്ന് മനസ്സിലാവുന്നില്ല... ബുള്ളറ്റ് ദച്ചുവിന്റെ മുന്നിൽ കൊണ്ടുവന്നു സഡൻ ബ്രേക്കിട്ട് നിർത്തി.. അവൾ ഞെട്ടികൊണ്ട് ഒരടി പിന്നിലേക്ക് മാറി.. അത് കണ്ട് അവൻ ചിരിച്ചു കൊണ്ട് കണ്ണിലെ കൂളിംഗ് ഗ്ലാസ്‌ മാറ്റി കുർത്തയിൽ തൂക്കി.. എന്നിട്ടവളുടെ മുഖത്തേക്ക് നോക്കി..അപ്പോഴും അവൾ അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കുകയാണ്...

അവൻ അവളുടെ നേരെ വിരൽ ഞൊടിച്ചു...അവൾ കണ്ണ് വെട്ടിച്ചു.. "ചോര ഊറ്റി കഴിഞ്ഞോ.."കുസൃതിയാലേ അവൻ ചോദിച്ചു... "എൻ.. എന്താ.."ബോധം വന്നപോലെ ഞെട്ടി കൊണ്ട് ചോദിച്ചു ദച്ചു.. "അല്ല എന്റെ ചോര ഊറ്റി കഴിഞ്ഞോന്ന്.."ചോദിച്ചുകൊണ്ട് ഇരു കയ്യും നെഞ്ചിലേക്ക് പിണച്ചു വെച്ചു കാർത്തി ബൈക്കിൽ ഒന്നുകൂടി അമർന്നിരുന്നു.. "ഊറ്റാൻ പറ്റിയൊരു ചോര 😏" ദച്ചു പുച്ഛിച്ചു.. "ഡീ വല്ലാതെ പുച്ഛിക്കേണ്ട.. മോൾ വായും പൊളിച്ചു എന്നെ തന്നെ നോക്കുന്നത് ഞാൻ നല്ല വ്യക്തമായി കണ്ടതാ.. അധികം വിളച്ചിലെടുക്കല്ലേ..."😡കാർത്തി.. "അത്.. അത് പിന്നെ ഞാൻ മനുവേട്ടനെ നോക്കിയതാ "ചമ്മൽ മറച്ചു പിടിച്ചു ദച്ചു.. അത് കേട്ടതും മനു ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി... ദച്ചുമോളെ എന്നും വിളിച്ചു അവളെ ഇറുകെ പുണർന്നു തുള്ളിചാടി.. കുട്ടികളെല്ലാം അവന്റെ കോപ്രായം കണ്ട് വായും തുറന്നു നിൽക്കുന്നുണ്ട്.. നിമ്മിയും കാർത്തിയും ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടിൽ പുച്ഛിച്ചു.. 😏അല്ല പിന്നെ 🤭 സ്നേഹപ്രകടനമെല്ലാം കഴിഞ്ഞെങ്കിൽ നമുക്ക് ക്ലാസ്സിലേക്ക് പോയാലോ... അവരുടെ ഇടയിൽ നുഴഞ്ഞു കയറി കൊണ്ട് നിമ്മി അവരെ നോക്കി ചോദിച്ചു...അവർ അകന്നുമറി അവളെ നോക്കി ഇളിച്ചു 😁..

ബ്രേക്കിന് കാണാമെന്നു പറഞ്ഞു അവർ പിരിഞ്ഞു... അപ്പോഴൊക്കെയും ദച്ചു കാർത്തിയോട് പിണക്കം നടിച്ചു.. അത് അവനും മനസ്സിലായി അധികം മൈന്റിന് അവനും പോയില്ല...അവൾ പുച്ഛിച്ചു കൊണ്ട് അവനെ മറികടന്നു പോയി 😏 "കുരുപ്പ്.. പോകുന്ന പോക്ക് കണ്ടില്ലെ.. എത്ര ദിവസം കൂടിയൊന്ന് കണ്ടതാ.. എന്നിട്ട് അവൾക്ക് എന്നെ കെട്ടിപിടിക്കാനും സ്നേഹം പ്രകടിപ്പിക്കാനൊന്നും പറ്റില്ല.. അവളുടെ ഒരു മനു ഏട്ടായി... തൂ "പറഞ്ഞുകൊണ്ട് അവൻ തുപ്പിയത് കറക്റ്റ് മനുവിന്റെ ഷർട്ടിലേക്ക്.. "അയ്യേ.."മുഖം ചുളിച്ചു കൊണ്ട് മനു പിറകോട്ടു മാറി കാർത്തിയെ ദേശിച്ചൊന്ന് നോക്കി... "നിന്നോടവൾ മിണ്ടാത്തതെന്തിനാടാ പട്ടി എന്റെ മേൽ തുപ്പുന്നെ "മനു അവന്റെ നേരെ ചീറി "അവളുടെ മനു ഏട്ടായി നീയല്ലേ അതുകൊണ്ട് "😏😏 "നീയവളെ ചൊറിയാൻ നിന്നിട്ടല്ലേ അവൾ കേറിമാന്തിയെ... എന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ.. ഒരു തൊഴിയങ്ങു വെച്ചു തന്നാലുണ്ടല്ലോ "മനു കാലുയർത്തി തൊഴിക്കുന്നത് പോലെ കാണിച്ചു..

. അത് കണ്ടപ്പോൾ കാർത്തി അവനെ കടുപ്പിച്ചൊന്ന് നോക്കി അപ്പോൾ തന്നെ ചെക്കൻ ഡീസന്റ് ആയി 🤭 **** ക്ലാസ്സിൽ എത്തിയപ്പോൾ കുട്ടികളെല്ലാം വന്നിട്ടുണ്ട്... കുറേ നാളുകൾക്കു ശേഷം കാണുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്... പരസ്പരം മിണ്ടിയും പറഞ്ഞും ഇരുന്നു.. അപ്പോഴേക്കും മിസ്സ്‌ വന്നു...സിലബസിനെ പറ്റിയൊക്കെ ഒന്ന് വേഗത്തിൽ പറഞ്ഞു തന്നു.. പിന്നീട് അങ്ങനെ ക്ലാസ്സ്‌ ഒന്നും എടുത്തില്ല..പാട്ടും ഡാൻസുമായി പുതിയ വർഷം ഞങ്ങൾ ആഘോഷിച്ചു കൂടെ മിസ്സും ചേർന്നു... ഉച്ചവരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ... നേരെ കാന്റീനിലേക്ക് ചെന്ന് പരിപ്പുവടക്കും രണ്ട് ചായക്കും ഓർഡർ കൊടുത്തു... നിമ്മിക്ക് പിന്നെ ചായയുടെ ചൂടൊന്നും നോക്കാതെ മട മടാന്ന് മോന്തുന്നുണ്ട്... ദച്ചു ചായയിലേക്ക് ഒന്ന് ഊതി ആവികളഞ്ഞ് വായിലേക്ക് വെക്കാൻ നിന്നതും ഒരു കൈ വന്നു ആ ചായ ഗ്ലാസ്‌ വേടിച്ചു ചുണ്ടിലേക്ക് മുട്ടിച്ചു... തിരിഞ്ഞു ആളെ നോക്കിയപ്പോൾ തൊട്ടടുത്തായി ഇരുന്ന് കൊണ്ട് തന്നെത്തന്നെ നോക്കി ചായ കുടിക്കുന്നുണ്ട്..

കാർത്തിയെ കണ്ടപ്പോൾ അവളുടെ ചുണ്ട് കൂർത്തു അവൾ മുഖം വെട്ടിച്ചു തിരിഞ്ഞിരുന്നു പരിപ്പുവടയിൽ നിന്നും ഒരു പീസ് എടുത്ത് വായിലേക്ക് വെക്കാൻ നിന്നതും അവൻ അതും തട്ടിപ്പറിച്ചു സ്വന്തം വായിലേക്കിട്ടു... അത് കൂടെ കണ്ടപ്പോൾ അവൾക്ക് നന്നേ ദേഷ്യം വന്നു... അവൾ തിരിഞ്ഞിരുന്ന് അവന്റെ കയ്യിൽ അടിച്ചു... വീണ്ടും അടിക്കാൻ നിന്നതും അവൻ കൈ പിടിച്ചു വെച്ചു... "ചായക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നുട്ടോ " അവളുടെ കാതോരം ചെന്ന് അവൻ പറഞ്ഞു... നാളുകൾക്കു ശേഷം അവന്റെ നിശ്വാസം കാതിൽ തട്ടിയതും അവൾ വെട്ടി വിയർത്തു.. ഉമിനീർ ഇറക്കി മനുവിനെയും നിമ്മിയെയും നോക്കി അവർ കണ്ടോ എന്ന്.. എവിടുന്ന്... രണ്ടും അവിടെയിരുന്നു പരിപ്പുവടക്ക് അടികൂടുവാണ്... അവൾ വീണ്ടും ഇടം കണ്ണിട്ട് കാർത്തിയെ നോക്കി... അവൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്... കണ്ണിലും ചുണ്ടിലുമെല്ലാം കുസൃതി നിറഞ്ഞിട്ടുണ്ട്... അവന്റെ നോട്ടത്തെ നേരിടാനാവാതെ അവൾ തല കുനിച്ചു...

അവനും നോക്കുകയായിരുന്നു തന്റെ ജീവനെ മതിവരുവോളം... നാണചുവപ്പിൽ അവളെ കണ്ടതും തന്റെ നെഞ്ചോട് ചേർത്ത് പിടിക്കാൻ അവന്റെ ഉള്ളു തുടിച്ചു... ❣️ "ആഹ്... വിടെടാ കാലാ..." നിമ്മിയുടെ അലർച്ചയാണ് അവരെ ബോധത്തിലേക്ക് കൊണ്ടുവന്നത്... രണ്ട് പേരും ഞെട്ടി അവരെ നോക്കി.. മനു നിമ്മിയുടെ ചെവി പിടിച്ചു തിരുമ്മുവാണ്.. കാര്യം എന്തെന്നറിയാൻ അവർ ഒന്നുകൂടി അവരെ സൂക്ഷിച്ചു നോക്കി... അപ്പോഴുണ്ട് മനുവിന്റെ തല വഴി ആരോ ചായ ഒഴിച്ചിരിക്കുന്നു.. വേറെ ആരുമല്ല നമ്മുടെ നിമ്മി തന്നെ.. അപ്പോൾ കൊച്ചിന് ഇതൊന്നും കിട്ടിയാപോരാ... "കിച്ചുവേട്ട ഒന്ന് രക്ഷിക്ക് ഈ കാലന്റെ കയ്യിൽ നിന്ന്..." "മനു വിട്ടെടാ കൊച്ചിനെ... അല്ലേൽ ബാക്കിയുള്ള ചായ കൂടെ നിന്റെ തലവഴി ഞാൻ ഒഴിക്കും "അത് കേട്ടപ്പോൾ മനു പിടിവിട്ടു.. കാരണം!! പറഞ്ഞാൽ അത്പോലെ ചെയ്യും നമ്മടെ ചെക്കൻ...പിന്നെ രണ്ടുപേരും ഡീസന്റ് ആയി.. നിമ്മിയുടെ കുസൃതിയും മനുവിന്റെ തമാശയും എല്ലാം ആയി അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ വിടചൊല്ലി.. നമ്മുടെ അപ്പുവേട്ടൻ വക്കീൽ ആയി.. ഇപ്പോൾ ജൂനിയർ ആയി വർക്ക്‌ ചെയ്യുന്നു മീനുവേച്ചി ബാംഗ്ലൂരിൽ തന്നെയുള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി...

അച്ചു ഇപ്പൊ ഒമ്പത്തിലേക്ക് എത്തി....ഇതിനിടയിൽ ടീച്ചറമ്മ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു... വെക്കേഷൻ സമയത്തായിരുന്നു... ഗുരുവായൂരിൽ എല്ലാവരും കൂടി തൊഴാൻ പോയതായിരുന്നു.. തിരിച്ചുവന്നത് ടീച്ചറമ്മയുടെ വെള്ള പുതച്ച ശരീരമാണ്... അതിനുശേഷം മാഷ് ആകെ ഒതുങ്ങി കൂടി.. ഒന്നിനും ഒരു ഉത്സാഹവമില്ലാതെയായി... അപ്പുവേട്ടൻ സ്ഥിരം വീട്ടിൽ നിൽക്കാൻ തുടങ്ങി... മീനുവേച്ചി ജോലിയിൽ പ്രവേശിച്ച സമയം ആയതുകൊണ്ട് മാഷവളെ നിർബന്ധിച്ചു തിരിച്ചയച്ചു... അമ്മക്ക് ചെറിയ മാറ്റമൊക്കെ ഉണ്ട്.. ഇടക്ക് വന്നു മിണ്ടുകയും ഇഷ്ടമുള്ളത് ഉണ്ടാക്കി തരുകയും ചെയ്യാറുണ്ട്.. അച്ഛൻ പഴയതു പോലെ തന്നെ.. ***** ഫ്രഷേഴ്‌സ് ഡേ നന്നായി തന്നെ നടത്തി... ജൂനിയേഴ്‌സിന് ഇപ്പോൾ സീനിയേഴ്‌സിനെ കാണുമ്പോൾ പേടിയില്ല പകരം അവരുടെ ഹീറോസ് ആണ് സീനിയേഴ്‌സ്... എക്സാമും പ്രൊജക്റ്റ്‌സും മാറ്റുമായി ദിവസങ്ങൾ പൊയ്ക്കൊണ്ടിരിന്നു... കൂടെ അവരുടെ പ്രണയവും... ഒരു പോന്നോണ കാലം കൂടി വന്നു... വിവിധ തരത്തിലുള്ള പൂക്കളും പൂത്തുമ്പികളുമായി ആ ഗ്രാമപ്രദേശം വർണാഭമായി.. അമ്മ തനിക്ക് ഒരു സെറ്റ് സാരി എടുത്തു തന്നു...

അതിലേക്ക് മാച്ച് ആയി ചുവന്ന നിറത്തിലുള്ള ബ്ലൗസും.. ആദ്യമായി കിട്ടിയ ഓണക്കോടിയിൽ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി... അമ്മയെ ഇറുകെ പുണർന്നു സന്തോഷം അറിയിച്ചു.. കോളേജിൽ പോകുന്ന വഴി ബ്ലൗസ് സ്റ്റിച്ച് ചെയ്യാൻ കൊടുത്തു... ഇന്നാണ് കോളേജിലെ ഓണാഘോഷം.. പെൺകുട്ടികൾ സെറ്റ് സാരിയും ആൺകുട്ടികൾ മുണ്ടും കുർത്തയും ധരിക്കാൻ തീരുമാനിച്ചു.... രാവിലെ നേരത്തെ എണീറ്റു പണിയെല്ലാം തീർത്തു... സെറ്റ് സാരിയുമായി അമ്മയുടെ അടുത്തേക്ക് പോയി... അമ്മ അത് വൃത്തിയിൽ ഉടുപ്പിച്ചു തന്നു... വീതിയുള്ള സ്വർണ കസവോട് കൂടിയ സാരിയായിരുന്നു.. അതിലേക്ക് സ്ലീവ് ലെസ്സ് ചുവന്ന ബ്ലൗസും... കണ്ണ് നല്ല കട്ടിയിൽ തന്നെ എഴുതി.. മുഖത്ത് അത്യാവശ്യം ടെച്ച് അപ്പ്‌ ചെയ്തു... കാതിൽ വലിയൊരു കമ്മൽ കഴുത്തിൽ ചെറിയൊരു ചുവന്ന കല്ലുവെച്ച നെക്‌ളേസ് കൈയിൽ രണ്ടും സിമ്പിൾ രണ്ട് വളകളും നെറ്റിയിൽ ഒരു കുഞ്ഞുപൊട്ടും വെച്ചു.... മുടി ഇരുസൈഡിൽ നിന്നും കുറച്ചെടുത്തു പിൻ ചെയ്തു മുല്ലപ്പൂ ചൂടി.... നിമ്മിയുടെ കൂടെ തന്നെയാണ് കോളേജിലേക്ക് പോയത്.. അവിടെ എത്തിയപ്പോൾ കണ്ടു ഗ്രൗണ്ടിൽ ഉറിയടിക്കുള്ളത് സെറ്റ് ചെയ്യുന്ന കണ്ണേട്ടനെ..

ചുവന്ന കുർത്തയും സ്വർണ കസവുള്ള മുണ്ടുമാണ് വേഷം.. നെറ്റിയിൽ പതിവില്ലാതെ ചന്ദന കുറിയും ഉണ്ട്... അവളെ കണ്ടപ്പോൾ അവൻ അടുത്തേക് വിളിച്ചു.. സുന്ദരിയായിട്ടുണ്ടെന്ന് പറഞ്ഞു... എന്നിട്ട് ആരും കാണാതെ കോളേജിന്റെ പിറകിലേക്ക് കൊണ്ടുപോയി ഇറുകെ പുണർന്നു നെറ്റിയിൽ അമർത്തി ചുംബിച്ചു... അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവളും പകച്ചു... "ഇഷ്ടം കൊണ്ടാടി പെണ്ണെ "പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഒന്ന് പിച്ചിവലിച്ചു അവൻ അവിടെ നിന്നും ഓടി ബാക്കി അറേജ്‍മെന്റ്സ് ചെയ്യാൻ... അവൻ പോയ വഴിയേ അവൾ കവിളും തിരുമ്മി കൂർപ്പിച്ചു നോക്കി.... പിന്നെ ചിരിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു... അവിടെ ചെന്നപ്പോൾ എല്ലാവരും പൂക്കളം ഇടുന്ന തിരക്കിൽ ആണ്.. അതിലേക്ക് അവളും കൂടി.. മാവേലിയും സദ്യയും ഓണതല്ലും വടംവലിയും കാർത്തിയുടെയും സംഘത്തിന്റെയും പാട്ടും ഡാൻസും മറ്റു കലാ പരിപാടികളുമായി ആ ദിവസം എല്ലാവരും അടിച്ചു പൊളിച്ചു...

*** മാസങ്ങൾക്കു ശേഷം... ഇന്ന് സീനിയേഴ്‌സിന്റെ farewell ഡേയാണ്.. അത് നല്ല പോലെ ആഘോഷിക്കാൻ ജൂനിയേഴ്‌സ് തീരുമാനിച്ചു... അതിനുവേണ്ടി ഓടി നടക്കുകയാണ് ദച്ചുവും നിമ്മിയും മറ്റുള്ളവരും...വൈകീട്ടായിരുന്നു പരിപാടി അറേഞ്ച് ചെയ്തിരുന്നത്.... ദച്ചുവിന് ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ലായിരുന്നു... കാരണം ഇന്ന് കാർത്തിയുടെ കോളേജിലെ ലാസ്റ്റ് ദിവസമാണ്... അത് കഴിഞ്ഞാൽ അവർ നാട്ടിലേക്ക് പോകും... പിന്നെ ഫോൺ വിളിയിലൂടെ മാത്രമേ ആ സ്വരം ഒന്ന് കേൾക്കാൻ സാധിക്കൂ... ഓരോന്ന് ആലോചിച്ചു ഇടനാഴിയിലൂടെ നടക്കുമ്പോൾ ഒരു കൈ വന്നു അവളെ വലിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലേക്ക് കയറ്റി... അയാളുടെ ഗന്ധത്തിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു അത് ആരാണെന്ന്... പൊടുന്നനെ അവൾ അവനെ ഇറുകെ പുണർന്നു... അവളുടെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനയിച്ചു നെഞ്ചിൽ പതിച്ചു... "എന്തിനാടി പെണ്ണെ കരയുന്നെ... മ്മ്.. ഒരു വർഷം കൂടെ അത് കഴിഞ്ഞാൽ ഞാൻ വരില്ലെ നിന്നെ സ്വന്തമാക്കാൻ... അത് വരെ നല്ലകുട്ടി ആയിരിക്ക്‌ട്ടോ എന്റെ ദച്ചു..."പറഞ്ഞുകൊണ്ട് അവളുടെ തല ബലമായി ഉയർത്തി നെറ്റിയിൽ അമർത്തി ചുംബിച്ചു...

പിന്നെ കവിളിൽ നല്ലൊരു കടിവെച്ചു കൊടുത്തു... "ഇത് എന്നും എന്നെ ഓർക്കാൻ " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവൻ നിന്നു... അവന്റെ നെഞ്ചും പിടയുകയായിരുന്നു... കണ്ണുകൾ നിറഞ്ഞിരുന്നു... അത് അവൾ കാണാതെ മറച്ചു പിടിച്ചു... "ദച്ചു "ആരോ വിളിച്ചതും അവൻ അവളിൽ നിന്നും അകന്നു മാറി. പൊയ്ക്കോളാൻ കണ്ണ് കൊണ്ട് കാണിച്ചു.. അവൾ അതിനു വിസമ്മതിച്ചു കൊണ്ട് അവനെ ഇറുകെ പുണർന്നു കൊണ്ട് നിന്നു... അവസാനം അവൻ തന്നെ നിർബന്ധിച്ചു അവളെ ഓഡിറ്റോറിയത്തിലേക്ക് പറഞ്ഞയച്ചു... നടക്കുമ്പോഴും അവൾ തിരിഞ്ഞു തിരിഞ്ഞു അവനെ നോക്കുന്നുണ്ടായിരുന്നു... അത് കണ്ട് അവൻ ഇരു കണ്ണും ചിമ്മി കാണിച്ചു... *** പരിപാടികൾ തുടങ്ങി... ടീച്ചേഴ്സും മറ്റുള്ളവരും സീനിയേഴ്‌സിന് ആശംസകൾ അറിയിച്ചു... ഓരോരുത്തരായി വേദിയിൽ നിറഞ്ഞാടി... എല്ലാം ഒരു മൂലയിൽ നിന്ന് അവൾ നോക്കി കണ്ടു.. തന്റെ എതിർ വശത്ത് കുറച്ച് മാറി അവളെത്തന്നെ നോക്കി കാർത്തിയും നിക്കുന്നുണ്ടായിരുന്നു.. രണ്ടുപേരും കണ്ണുകൾ കൊണ്ട് കഥപറഞ്ഞു... ഫോണിലേക്ക് വന്ന മെസ്സേജ് ട്യൂൺ ആണ് അവളുടെ ശ്രദ്ധ തിരിച്ചത്.

ആരായിരിക്കും എന്നറിയാൻ അവൾ അത് എടുത്തുനോക്കി... വാട്സ്ആപ്പിൽ ഒരു unkown നമ്പറിൽ നിന്നും ഒരു വീഡിയോ ആണ് വന്നിരിക്കുന്നത്... അവൾ വിറക്കുന്ന കൈകളോടെ അത് ഡൌൺലോഡ് ചെയ്തു.. അവളുടെ ഹൃദയം അകാരണമായി മിടിച്ചു.... എന്തോ ഒരു ഭയം അവളെ വന്നു മൂടി... അവൾ അത് ഓപ്പൺ ചെയ്തു... സ്റ്റേജിലെ സൗണ്ട് കാരണം അതിലെ വോയിസ്‌ വ്യക്തമായിരുന്നില്ല... അവൾ കുറച്ച് മാറി നിന്നു ആ വീഡിയോ കണ്ടു... അത് കണ്ടതും അവളുടെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു.. കാതുകൾ കൊട്ടിയടച്ചു.. ഹൃദയം മുറിഞ്ഞു ചോര ചിന്തി... അവൾ ഫോൺ ഓഫ്‌ ചെയ്ത് നേരത്തെ നിന്നിരുന്ന സ്ഥലത്തേക്ക് ഓടി.. കണ്ണുകൾ നാലുപാടും പായിച്ചു... നേരത്തെ നിന്ന സ്ഥലത്ത് കാർത്തിയില്ല. അവനെ തേടി അവളുടെ കാലുകൾ നീങ്ങി.... സത്യം അറിയാൻ അവളുടെ ഹൃദയവും....തിരച്ചിലിനോടുവിൽ അവനെ കണ്ടു.. കൂടെ മനുവിനെയും... അവരുടെ. സംഭാഷണം കേട്ടപ്പോൾ ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു... അവളുടെ പ്രണയം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു... സർവവും നഷ്ടപ്പെട്ടവളെ പോലെ അവൾ ഉള്ളിൽ ആർത്തലച്ചു കരഞ്ഞു... അവൾ അവിടെ നിന്നും കോളേജിന് പുറത്തേക്ക് ഓടി... എല്ലാവരിൽ നിന്നും അവൾ എന്നന്നേക്കുമായി ഓടിയൊളിച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story