നെഞ്ചോട് ചേർത്ത് ❣️: ഭാഗം 24

nenjod cherth

രചന: SHAMSEENA

മുഖത്തേക്ക് വെളിച്ചം അടിച്ചപ്പോൾ അവൾ കണ്ണുകൾ രണ്ടും ചിമ്മി തുറന്നു... ബെഡിൽ എണീറ്റിരുന്ന് മൂരി നിവർന്നു കൊണ്ട് വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ നോക്കി... ജനലിലെ വെളുത്ത കർട്ടൻ നീക്കുന്ന കാർത്തി... ഒരു ഷോർട്സ് മാത്രമാണ് വേഷം കയ്യിൽ ഒരു കോഫീ കപ്പ്‌ കൂടി ഉണ്ട് പുറത്തേക്ക് നോക്കി ഇടക്കിടക്ക് അതിൽ ഓരോ സിപ് എടുക്കുന്നുണ്ട്.. ആരോ തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയതും കാർത്തി തിരിഞ്ഞു നോക്കി... ബെഡിൽ തന്നെ ഇരുന്ന് തന്നെ ഉറ്റുനോക്കുന്ന ദച്ചുവിനെയാണ് കണ്ടത്... "ഗുഡ് മോർണിംഗ് " ചെറു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ടേബിളിൽ ഇരുന്ന കോഫീ കപ്പ്‌ എടുത്ത് അവളുടെ നേരെ നീട്ടി... "ഗുഡ് മോർണിംഗ് " കടുത്ത മുഖത്തോടെ പറഞ്ഞുകൊണ്ട് അവൾ കോഫീ കപ്പ്‌ അവന്റെ കയ്യിൽ നിന്നും വാങ്ങി ചുണ്ടോട് ചേർത്തു.. അവനെ നോക്കാതെ അത് മുഴുവനും കുടിച്ച് ഫ്രഷാവാൻ വാഷ്റൂമിലേക്ക് പോയി.... അവൾ പോയതും അവൻ ഡ്രെസ്സെല്ലാം മാറി പോവാൻ റെഡിയായി നിന്നു...

അവൾ കുളി കഴിഞ്ഞ് ഒരു ബാത്റോബ് ധരിച്ചു തലയിൽ ഒരു ടർക്കിയും ചുറ്റി കൊണ്ട് പുറത്തേക്ക് വന്നു..പുറത്തേക്ക് വന്നു കഴിഞ്ഞാണ് കാർത്തി അവിടെയുള്ളത് അവൾ ഓർത്തത്...അവനെ ഇടം കണ്ണിട്ടൊന്ന് നോക്കി... ഫോണിലാണ് അവന്റെ ശ്രദ്ധ മുഴുവനും... അതുകൊണ്ട് തന്നെ ചമ്മൽ മറച്ചു വെച്ച് വാഡ്രോപിനടുത്തേക്ക് നടന്നു.. അതിൽ നിന്നും ഒരു ജീനും കുർത്തയും എടുത്ത് ഡ്രസിങ് റൂമിലേക്ക് പോയി... ഡ്രസ്സ്‌ മാറ്റി കഴിഞ്ഞ് അവൾ കണ്ണാടിയിലേക്കൊന്ന് നോക്കി... കുറച്ച് കാലമായി ഉപേക്ഷിച്ചതായിരുന്നു ഈ വേഷങ്ങളൊക്കെ.. വീണ്ടും ഇത് ഇടുമ്പോൾ ഒരു ചേർച്ചയില്ലായ്മ ഫീൽ ചെയ്യുന്നുണ്ട്... "സാരി മതിയായിരുന്നു " കണ്ണാടിയിലെ തന്റെ രൂപം നോക്കി ദച്ചു പറഞ്ഞു... പിന്നെ ഒരു കുഞ്ഞു പോട്ടെടുത്ത് നെറ്റിയിൽ തൊട്ടു... അപ്പോഴേക്കും ഡോറിൽ കാർത്തി തട്ടി തുടങ്ങിയിരുന്നു..

അവൾ ഒന്നു കൂടി കണ്ണാടിയിൽ എല്ലാം ഓക്കേയാണെന്ന് ഉറപ്പുവരുത്തി ഡോർ തുറന്നു... മുന്നിൽ അക്ഷമയോടെ കാത്തുനിൽക്കുന്ന കാർത്തി.. "പോവാം "അവന്റെ മുഖഭാവം കണ്ട് അവൾ പറഞ്ഞു.. അവളെ കടുപ്പിച്ചൊന്ന് നോക്കി അവൻ ടേബിളിൽ ഇരുന്ന വാല്ലെറ്റും ഫോണും എടുത്ത് പുറത്തേക്ക് നടന്നു.. അവളും തന്റെ ഹാൻഡ്‌ബാഗ് എടുത്ത് പിറകെ പോയി... അവളും കൂടി ഇറങ്ങിയതും അവൻ ഡോർ ലോക്ക് ചെയ്തു.. രണ്ടുപേരും ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിൽ എത്തി.. അപ്പോഴൊക്കെയും രണ്ടുപേരും പരസ്പരം ഒന്ന് നോക്കുക കൂടി ചെയ്തില്ല.. കീ റീസെപ്ഷനിൽ ഏൽപ്പിച്ചു റൂം വെക്കെറ്റ് ചെയ്തു.. കാർ ഹോട്ടൽ നിന്നും റോഡിലേക്ക് കടന്നു.. നേരം ഒമ്പത് മണിയോടടുത്തിരുന്നു.. അതുകൊണ്ട് തന്നെ റോഡിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്കാണ്...

ട്രാഫിക് സിഗ്നൽ കാണിച്ചപ്പോൾ കാർത്തി കാർ നിർത്തി...ദച്ചു മെല്ലെ ഗ്ലാസ്‌ തുറന്നു പുറത്തേക്ക് മിഴികൾ പായിച്ചു.. ഒരു അരികിലൂടെ അമ്മമാരുടെയും ഏട്ടന്മാരുടെയൊക്കെ കൈ പിടിച്ചു പോകുന്ന സ്കൂൾ കുട്ടികളിൽ അവളുടെ കണ്ണുകൾ ഉടക്കി... ഒരിക്കലും തിരിച്ചു വരാത്ത സുന്ദരമായ ബാല്യകാലം... അപ്പുവിന്റെയും മീനുവിന്റെയും കൈ പിടിച്ചു സ്കൂളിൽ പോയിരുന്ന കാലം അവളുടെ മനസ്സിലേക്ക് ഓടിയെത്തി..നിറഞ്ഞ ചിരിയോടെ അവൾ ആ കാഴ്ച നോക്കിനിന്നു.. പുലരിയിലെ ഇളം കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു... സൂര്യന്റെ പൊൻകിരണം അവളുടെ മുഖത്തെ കൂടുതൽ ഭംഗിയുള്ളതാക്കി... കാർത്തി കണ്ണിമ വെട്ടാതെ അവളെ നോക്കി ഇരുന്നു... പെട്ടന്നവൾ തിരിഞ്ഞു നോക്കിയതും തന്നെ തന്നെ നോക്കിയിരിക്കുന്ന കാർത്തിയെ ആണ് കണ്ടത്...

"മ്മ് "അവൾ ഒരു പുരികം ഉയർത്തി ചോദിച്ചു... അതിനവൻ ഒരു കുസൃതി ചിരി സമ്മാനിച്ചു മുന്നിലേക്ക് നോക്കി.. ഗ്രീൻ സിഗ്നൽ കാണിച്ചതും അവൻ കാർ മുന്നോട്ടെടുത്തു.. മറ്റൊരു കാറിൽ അവരെ തന്നെ നോക്കിയിരിക്കുന്ന ചെകുത്താൻ കണ്ണുകളെ അവർ കണ്ടില്ല... തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ അവർ പരസ്പരം ഒന്ന് നോക്കി ഗൂഢമായി ചിരിച്ചു... ഇരയെ പിടിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു... **** കാർത്തിയുടെ കാർ നേരെ പോയത് വീട്ടിലേക്കാണ്... ദച്ചുവിനെ ഗേറ്റിനടുതിറക്കി "ഇറങ്ങുന്നില്ലേ " അവൾ വല്യ താല്പര്യമില്ലാതെ ചോദിച്ചു... "ഇല്ല... അർജന്റ് ആയി ഒരാളെ കാണാനുണ്ട്.. താൻ പൊയ്ക്കോ " പറഞ്ഞുകൊണ്ട് ഉടനെ തന്നെ അവിടെ നിന്നും പോയി...അവന്റെ കാർ അകന്നുപോകുന്തോറും അവളിൽ ഒരു ശൂന്യത നിറഞ്ഞു... വിശാദം തിങ്ങിയ മുഖത്തോടെ അവൾ അകത്തേക്ക് നടന്നു... ഉമ്മറത്തെ കസേരയിൽ അച്ഛനും അച്ഛമ്മയും ഇരിക്കുന്നുണ്ട് രണ്ടുപേരും ഇരുന്ന് ന്യൂസ്‌ പേപ്പർ വായിക്കുകയാണ്...

"ആ മോൾ വന്നോ... എന്താ നടന്നു വരുന്നത്... കിച്ചു എന്തിയെ " മുഖത്തെ കണ്ണട ഒന്നുകൂടെ കേറ്റിവെച്ചു കൊണ്ട് അച്ഛമ്മ ചോദിച്ചു..അച്ഛമ്മയുടെ സംസാരം കേട്ട് അച്ഛനും പത്രത്തിൽ നിന്നും കണ്ണ് മാറ്റി... "കിച്ചുവേട്ടൻ എന്നെ ഗേറ്റിനടുതിറക്കി ആരെയോ കാണാനുണ്ടെന്ന് പറഞ്ഞിട്ട് പോയി..." കാലിലെ ചെരുപ്പഴിച്ച് ഉള്ളിലേക്ക് കയറി ദച്ചു.. "അല്ലേലും ആ ചെറുക്കന് വീട്ടിൽ ഇരിക്കാൻ ഒഴിവില്ലല്ലോ.. ഏത് നേരം നോക്കിയാലും ഒരു ഓഫീസും ഫ്രണ്ട്സും " പറഞ്ഞുകൊണ്ട് അച്ഛമ്മ കസേരയിൽ നിന്നും എഴുന്നേൽക്കാൻ വേണ്ടി തുനിഞ്ഞു അത് കണ്ടപ്പോൾ ദച്ചു എഴുന്നേൽക്കാൻ സഹായിച്ചു അച്ഛമ്മയെയും കൊണ്ട് അകത്തേക്ക് പോയി... അകത്തേക്ക് കയറിയപ്പോൾ അമ്മയും രമണി ചേച്ചിയും കൂടി ബ്രേക്ക്‌ഫാസ്റ്റ് എടുത്തു വെക്കുവാണ്.. "മോളിതെപ്പോ വന്നു " അവളെ കണ്ട് അതിശയത്തോടെ അമ്മ ചോദിച്ചു അരികിലേക്ക് വന്നു... "ഇപ്പോ എത്തിയതേ ഉളളൂ അമ്മേ.."അവൾ അച്ഛമ്മയെ കസേരയിലേക്ക് ഇരുത്തി..

"എന്നിട്ട് കിച്ചു എവിടെ " കാർത്തിയെ കാണാഞ്ഞിട്ട് പുറത്തേക്ക് മിഴികൾ പായിച്ചു അമ്മ... "അവനെന്തോ മീറ്റിംഗ് ഉണ്ടെന്ന് " പറഞ്ഞുകൊണ്ട് അച്ഛൻ അകത്തേക്ക് കയറി വന്നു.. പത്രം മടക്കി വാഷ്ബേസിൽ പോയി കൈ കഴുകി വന്നിരുന്നു... "കാത്തു എവിടെ " അച്ഛന്റെ പാത്രത്തിലേക്ക് വെള്ളപ്പം ഇട്ടുകൊടുക്കുന്ന അമ്മയെ നോക്കി ദച്ചു ചോദിച്ചതും "ഏട്ടത്തി " എന്ന് വിളിച്ചുകൊണ്ടു ഒരു സാധനം അവളുടെ മേലേക്ക് വന്നു വീണു ഇറുകെ പുണർന്നു... അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കാത്തു ആണെന്ന് മനസ്സിലായപ്പോൾ തിരികെ അവളും പുണർന്നു.. "ഇന്നലെ വരാന്ന് പറഞ്ഞിട്ട് പോയിട്ട് ഇപ്പോഴാണോ വരുന്നേ " ചുണ്ട് മലർത്തി കൊച്ചു കുട്ടികളെ പോലെ കാത്തു അവളോട് പരിഭവിച്ചു.. "അച്ചോടാ.. എന്റെ കൊച്ചിന് എന്നെ മിസ്സ്‌ ചെയ്‌തോ.." കാത്തുവിന്റെ രണ്ട് കവിളും കോട്ടി പിടിച്ചുകൊണ്ടു ദച്ചു ചോദിച്ചു... "പിന്നല്ലാതെ ഒരുപാട്.." കാത്തു അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചു... "മാറി നിൽക്ക് പെണ്ണെ അങ്ങോട്ട്.. വന്നു കയറിയതല്ലേ ഉളളൂ " ദച്ചുവിനെ ഇറുകെ പിടിച്ചു നിൽക്കുന്ന കാത്തുവിന്റെ കയ്യിൽ ഒരടി കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു... "ആഹ്... എന്തുവാ അമ്മ..."

കയ്യിൽ ഒന്ന് തിരുമ്മി കാത്തു.. "മോൾ ബ്രേക്ക്ഫാസ്റ്റ് കഴിച്ചായിരുന്നോ... ഇല്ലേൽ ഇരിക്ക് " അച്ഛൻ അവരെ നോക്കി പറഞ്ഞു.. "ഇല്ലച്ചെ... ഞാനിന്ന് അച്ഛന്റെ അടുത്താ ഇരിക്കുന്നെ " അമ്മയെ ഒന്ന് ദേശിച്ചുനോക്കി പറഞ്ഞുകൊണ്ട് കാത്തു അച്ഛന്റെ അടുത്തേക്ക് ഇരിക്കാൻ ആയി പോയി... "അതിന് നിന്നെ ആര് വിളിച്ചു... ഞാൻ എന്റെ ദച്ചുമോളെയാണ് വിളിച്ചത്... നിന്റെ ഒരു ട്രിപ്പ്‌ തീറ്റ കഴിഞ്ഞതല്ലേ... ഞാൻ കണ്ടായിരുന്നു അത് " അച്ഛൻ കാത്തുവിനോട് പറഞ്ഞതും എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു.... "അച്ഛാ "ദച്ചു ഉറക്കെ വിളിച്ചതും എല്ലാവരും ചിരി കടിച്ചു പിടിച്ചു... "മോളിരിക്ക്... ഇന്ന് അച്ഛൻ വിളമ്പി തരാം..." അയാൾ പറഞ്ഞതും ദച്ചു മടിയൊന്നും കൂടാതെ അച്ഛന്റെ അടുത്തിരുന്നു...അയാൾ അവൾക്ക് അപ്പവും കറിയും വിളമ്പി..അച്ഛന്റെ സ്നേഹം കണ്ട് അവളുടെ കണ്ണ് നിറഞ്ഞു..

അവൾ കണ്ണുകൾ നിറച്ചുകൊണ്ട് അയാളെ തന്നെ നോക്കി... "കഴിക്ക് " പറഞ്ഞുകൊണ്ട് അയാൾ അവളുടെ തലയിൽ തഴുകി... ഒരു പീസ് അപ്പം എടുത്ത് വായിലേക്ക് വെച്ചു.. താൻ കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദേറിയ ഭക്ഷണം ഇതായിരിക്കുമെന്ന് അവൾക്ക് തോന്നി... കാരണം ഇതിൽ ഒരച്ഛന്റെ സ്നേഹവും കരുതലും ഉണ്ട്... ആവോളം.. ഇത്രയും സ്നേഹവും നന്മയും ഉള്ള ഒരച്ഛന് എങ്ങനെ കാർത്തിയെ പോലൊരു മകൻ ജനിച്ചെന്ന് അവൾ ആലോചിക്കാതിരുന്നില്ല... കളിയും ചിരിയും വീട്ടിൽ പോയ വിശേഷങ്ങളും എല്ലാം പറഞ്ഞുകൊണ്ട് അവർ സന്തോഷത്തോടെ ആഹാരം കഴിച്ചു.. **** "മനു നീയെവിടെയുണ്ട് " ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാർത്തി ഫോണിലൂടെ ചോദിച്ചു "ഞാൻ ഓഫീസിൽ ആണ് "മനു "ഇപ്പോൾ ഫ്രീ ആണേൽ ബീച്ചിനടുത്തുള്ള കോഫീ ഷോപ്പിലേക്ക് വാ.. ഞാൻ അവിടെയുണ്ടാവും " "Any urgent" "Yes... നീ വാ വന്നിട്ടെല്ലാം പറയാം.." കാർത്തി ഫോൺ കട്ട്‌ ചെയ്തു കോഫീ ഷോപ്പിലേക്ക് കാർ തിരിച്ചു... ****

കോഫീ ഷോപ്പിലെ ഒരു ആളൊഴിഞ്ഞ കോൺറിൽ അവൻ ഇരുന്നു... "സർ.. Order please " "One black cofee " പറഞ്ഞുകൊണ്ട് അവൻ കസേരയിലേക്ക് ചാഞ്ഞു... നിമിഷനേരം കൊണ്ട് cofee ടേബിളിൽ എത്തി... അവൻ അതിൽ നിന്നൊരു സിപ് എടുത്തു ടേബിളിൽ തന്നെ വെച്ചു അത് കറക്കി കൊണ്ടിരുന്നു.. അവന്റെ മനസ്സാകെ കലുഷിതമായിരുന്നു... ഇന്നലെ ദച്ചു പറഞ്ഞ ഓരോ വാക്കും വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു... "തെറ്റുപറ്റിപോയല്ലോ പെണ്ണെ എനിക്ക് " മുടിയിൽ കൈവിരൽ കോർത്തു വലിച്ചു ടേബിളിൽ കൈകുത്തി തലതാഴ്ത്തിയിരുന്നു.. "കിച്ചു " വിളികേട്ടവൻ തലയുയർത്തി... കണ്ണെല്ലാം ചുവന്നു കലങ്ങിയിരുന്നു... "എന്താടാ... എന്തുപറ്റി " മനുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവന്റെ വ്യാകുലത... "കൈ വിട്ടുപോയെടാ എല്ലാം " അവൻ മനുവിനെ ചുറ്റിപിടിച്ചുകൊണ്ട് വയറിൽ മുഖമമർത്തി തേങ്ങി... അവന്റെ അവസ്ഥ കണ്ട് മനുവിന്റെ ഉള്ളം പിടഞ്ഞു...

ഇത്രയും തകർന്ന ഒരവസ്ഥയിൽ അവനെ കണ്ടിട്ടുള്ളത് ദച്ചുവിനെ കാണാതിരുന്ന സമയത്താണ്... പക്ഷേ വീണ്ടും ഇങ്ങനൊരവസ്ഥ വരണമെങ്കിൽ എന്തോ നടന്നിട്ടുണ്ട്... "കിച്ചു.. നീ കാര്യം പറ എന്താ ഉണ്ടായേ " അവന്റെ മുഖം ബലമായി ഉയർത്തി മാറ്റി കൊണ്ട് അവനഭിമുഖമായി ഇരുന്നു.. "എടാ.. ദച്ചു എല്ലാം അറിഞ്ഞു... ഞാൻ അവളെ ചതിക്കാൻ ശ്രമിച്ചിരുന്നു എന്നെല്ലാം... ഇനി എങ്ങനാടാ എനിക്കവളെ തിരികെ കിട്ടുക.." "എടാ... നീയിങ്ങനെ വിഷമിക്കല്ലേ... നമുക്ക് പരിഹാരം ഉണ്ടാക്കാം... ഞാൻ അവളെ കണ്ട് സംസാരിക്കാം.. പോരെ " "ഇല്ലടാ... അവൾ ആര് പറഞ്ഞാലും കേൾക്കില്ല... വെറുപ്പാണ് എന്നോട് അത്രക്കും വലിയ പാപമല്ലെടാ ഞാൻ ചെയ്തത് " പറയുമ്പോൾ അവന്റെ ശബ്‍ദം വല്ലാതെ നേർത്തിരുന്നു..എന്ത് പറഞ്ഞു തന്റെ സുഹൃത്തിനെ സമാധാനിപ്പിക്കുമെന്നാലോചിച്ച് അവന്റെ മനസ്സുഴറി... ***** നേരം സന്ധ്യയോടടുത്തിട്ടും കാർത്തിയെ കാണാഞ്ഞപ്പോൾ നേരിയ ഭയം ദച്ചുവിൽ ഉടലെടുത്തു...

ഇന്നലെ താൻ പറഞ്ഞത് കൂടുതലായോ എന്ന് അവൾ അവളോട് തന്നെ ചോദിച്ചു... ഉമ്മറത്തിരുന്ന് എല്ലാവരും സംസാരിക്കുകയാണ് അവളും അവരുടെ കൂടെ കൂടുന്നുണ്ടെന്നേ ഉളളൂ കണ്ണും മനസ്സും ഇടക്കിടക്ക് ഗേറ്റിലേക്ക് നീളുന്നുണ്ട്... ഒരു നേര്യതും മുണ്ടുമാണ് വേഷം... മുടി അഴിച്ചിട്ടുണ്ട്.. നെറ്റിയിൽ ഒരു ഭസ്മക്കുറിയും... സമയം പത്ത് മണിയായതും എല്ലാവരും ഉറങ്ങാൻ വേണ്ടി എഴുന്നേറ്റു...അപ്പോഴും ദച്ചു അവിടെ തന്നെ ഇരുന്നു... എത്ര പുറമെ അവനോട് വെറുപ്പ് കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ഇന്നും താൻ അവനെ പ്രണയിക്കുന്നു... അതിന്റെ അടയാളമല്ലേ അവനെ കാണാതെ ഇരിക്കുമ്പോൾ ഉരുകുന്ന തന്റെ മനസ്സ്... ഓരോന്നാലോചിച്ചു അവൾ തൂണിലേക്ക് ചാരിയിരുന്നു... "മോൾ ഇവിടിങ്ങനെ ഇരിക്കേണ്ട അകത്തു പോയി കിടന്നോ... ആ ചെറുക്കൻ വരാൻ ചിലപ്പോൾ ഒരു നേരമാകും... ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ " ആദ്യം വാത്സല്യത്തോടെയും പിന്നെ ഇത്തിരി കെർവോടെയും അമ്മ പറഞ്ഞു... "വേണ്ടമ്മ... കുറച്ച് നേരം കൂടെ കഴിയട്ടെ.. ഇപ്പോൾ വരുമായിരിക്കും" "ആ... കുറച്ച്നേരം കൂടെ ഇരുന്ന മതി പിന്നെ പോയി കിടന്നോണം കേട്ടല്ലോ "

കപട ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അമ്മ കിടക്കാൻ പോയി... **** ഇരുന്ന ഇരുപ്പിൽ ഇരുന്ന് ദച്ചു ഒന്ന് മയങ്ങി പോയിരുന്നു.. പെട്ടന്ന് ഞെട്ടിയുണർന്നു... അടുത്തിരുന്ന ഫോണിൽ സമയം നോക്കി...12:30 ആയിട്ടുണ്ട്...അവളിൽ എന്തോ ഭയം വന്നു മൂടി.... അവനെ വിളിക്കാനായി നമ്പർ ഡയൽ ചെയ്തതും കണ്ണിലേക്കു ഹെഡ്ലൈറ്റിന്റെ വെളിച്ചം തുളച്ചു കയറി..അവൾ കൈ കൊണ്ട് മുഖം മറച്ചു... ലൈറ്റ് ഓഫ്‌ ആയതും കൈ മാറ്റികൊണ്ട് നോക്കി... മുന്നിൽ കാർത്തിയെ കണ്ടതും അവളിൽ ഒരു തണുപ്പ് പടർന്നു... ഒരു പുഞ്ചിരി മൊട്ടിട്ടു.... അവളുടെ ചിരിക്കുന്ന മുഖം കണ്ട് അവൻ സൂക്ഷിച്ചൊന്ന് നോക്കി.... അത് കണ്ടപ്പോൾ അവൾ ചിരി നിർത്തി എതിർ ദിശയിലേക്ക് നോക്കി... വീണ്ടും അവനെ നോക്കിയപ്പോൾ മെല്ലെ ചുവടുകൾ വെച്ച് വരുന്നുണ്ട്... ആ വരവിൽ എന്തോ വശപ്പിശകില്ലേ.. അവൾക്ക് തോന്നാതിരുന്നില്ല... അവൻ അടുത്തെത്തിയതും ബാലൻസ് തെറ്റി അവളുടെ മേലേക്ക് വീണു... അവനിൽ നിന്നും മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ നാസികയിലേക്ക് തുളച്ചു കയറി..

മുഖം ചുളിഞ്ഞു.... "My sweet പൊണ്ടാട്ടി " താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവളുടെ തോളിലേക്ക് ചാഞ്ഞു.. "കാലൻ എപ്പോ നോക്കിയാലും എന്റെ നെഞ്ചത്താണല്ലോ ഈശ്വര " ഉള്ളിൽ നന്നായൊന്ന് സ്മരിച്ചുകൊണ്ട് അവനെയും കൊണ്ട് അകത്തേക്ക് നടന്നു... അവിടെയുള്ള സോഫയിൽ ഇട്ടു... എന്നിട്ട് തിരികെ വന്നു ലൈറ്റ് ഓഫ്‌ ചെയ്തു വാതിലും ലോക്ക് ചെയ്തു.... വീണ്ടും അവനെ താങ്ങി മുകളിലേക്ക് നടന്നു... "മുടിഞ്ഞ വൈറ്റ് ആണല്ലോ " അവൾ പിറുപിറുത്തുകൊണ്ട് അവനെയും കൊണ്ട് റൂമിലെത്തി ബെഡിലേക്ക് ഒരു വീഴ്ചയായിരുന്നു.. "ഹമ്മേ എന്റെ നടു " നടുവിന് കൈ താങ്ങി നിന്നു അവൾ... പിന്നെ എന്തോ ഓർത്തപോലെ ഓടി പോയി വാതിൽ ലോക്ക് ചെയ്തു.. തിരിഞ്ഞവനെയൊന്ന് നോക്കി...അടുത്ത് വന്നിരുന്നു... തലയിൽ ഒന്ന് തലോടി മുടി മാടിയൊതുക്കി... "എന്തിനാ എന്നോടങ്ങനെ ചെയ്തെ... അതുകൊണ്ടല്ലേ എനിക്ക് ഇന്നീ അവസ്ഥയിൽ കാണേണ്ടി വന്നേ.. അവളുടെ മിഴികൾ നിറഞ്ഞു..

ആ നനവോടെ തന്നെ അവൾ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. ഏറെ കാലത്തിനു ശേഷം തന്റെ പ്രാണനിലേക്ക് ഇറങ്ങി ചെല്ലുന്നൊരു നേർത്ത ചുംബനം... "ഇപ്പോഴും ഇഷ്ട്ടണ് കണ്ണേട്ടാ എനിക്ക് നിങ്ങളെ. ഒരിക്കലും വെറുക്കാൻ ഈ ദച്ചുവിന് മനസ്സുകൊണ്ട് കഴിയില്ല ... കണ്ണേട്ടൻ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്ന് എന്ന് എനിക്ക് തോന്നുന്നുവോ അന്ന് ഞാൻ എല്ലാം മറന്ന് നിങ്ങളിലേക്ക് ചേർന്നിരിക്കും...അത് വരെ ഈ ഒളിച്ചുകളി തുടരും " മനസ്സിൽ അവനായി അത്രയും ആർദ്രതയോടെ അവൾ മൊഴിഞ്ഞു... പിന്നീടവന്റെ ഷൂവും കോട്ടുമെല്ലാം അഴിച്ചുമാറ്റി കട്ടിലിലേക്ക് നേരെ കിടത്തി... ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു അവന്റെ അടുത്തായി നെഞ്ചോരം ചേർന്ന് കിടന്നു...താൻ വർഷങ്ങളായി കൊതിക്കുന്ന കാര്യം.. തന്റെ പ്രാണന്റെ ഹൃദയതാളം കേട്ട് അവന്റെ നെഞ്ചോരം ചേർന്ന് കിടക്കുന്നത്... ഏറെ നാളുകൾക്കു ശേഷം അവളും സുഖമുള്ളൊരു നിദ്രയെ പുൽകി 💕💕💕💕....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story