നെഞ്ചോട് ചേർത്ത് ❣️: ഭാഗം 25

nenjod cherth

രചന: SHAMSEENA

രാവിലെ തലക്ക് കയ്യും താങ്ങിയാണ് കാർത്തി എഴുന്നേറ്റത്... തല വെട്ടിപ്പൊളിയുന്ന വേദന.. ഇന്നലെ എങ്ങനെയാണ് റൂമിൽ എത്തിയത്... ഒന്നും ഓർമയില്ല.. ടേബിളിൽ ഇരിക്കുന്ന കോഫീ കപ്പ്‌ കണ്ട് പുതപ്പ് മാറ്റി എഴുന്നേറ്റ് അത് കൈ നീട്ടിയെടുത്തു കട്ടിലിലേക്ക് ചാരിയിരുന്നു.. "അയ്യേ.. ബ്വാ " കപ്പ്‌ ചുണ്ടോട് അടുപ്പിച്ചതും അത് പോലെ തന്നെ അവൻ പുറത്തേക്ക് തുപ്പി.. കോഫീ കപ്പിലേക്കൊന്ന് നോക്കി.. അതിലെ സാധനം കണ്ട് എറിഞ്ഞുടക്കാൻ വേണ്ടി കപ്പ്‌ ഉയർത്തിയതും ഇടുപ്പിൽ കൈ കുത്തി തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ദച്ചുവിനെ കണ്ടത്... "എന്തുവാടി ഇത്.. നീ രാവിലെ തന്നെ എനിക്ക് പാഷാണം കലക്കി കൊണ്ടുവന്നിരിക്കുവാണോ 😡" കപ്പ്‌ ടേബിളിൽ ദേഷ്യത്തോടെ വെച്ച് അവൻ അവിടെ നിന്നും എഴുന്നേറ്റു "അതേലോ... ആ മോര് കുടിച്ചു ചേട്ടന്റെ കെട്ടൊക്കെ വിട്ടോ 😏" ഭാവഭേതമേതുമില്ലാതെ അവൾ ചോദിച്ചു .. "കെട്ടോ " "അതെ... ഇന്നലെ മൂക്കറ്റം കുടിച്ച് നാലുകാലിൽ അല്ലായിരുന്നോ വന്നത് അതിന്റെ കെട്ടൊക്കെ വിട്ടോന്ന് " പക്ഷേ അവൾ ചോദിച്ചതിന് മറുപടി പറയാതെ അവൻ ഒറ്റ കുതിപ്പിന് അവളുമായി കട്ടിലിലേക്ക് മറിഞ്ഞു...

എന്താ സംഭവിച്ചത് എന്നറിയാൻ അവൾക്ക് കുറച്ച് നിമിഷങ്ങൾ വേണ്ടിവന്നു.. അപ്പോഴേക്കും അവൻ അവളുടെ മേലേക്ക് അമർന്നിരുന്നു... അവളുടെ ശരീരത്തിന്റെ തണുപ്പും ഷാമ്പൂവിന്റെയും സോപ്പിന്റെയും മിശ്രിത ഗന്ധവും അവനെ വേറൊരു ലോകത്തേക്ക് എത്തിച്ചു... ആ സുഗന്ധം മൂക്കിലേക്ക് ആഞ്ഞു വലിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... അവന്റെ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി അവനെ തള്ളി മാറ്റാൻ നോക്കി... അതൊന്നും വകവെക്കാതെ അവളുടെ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിൽ അവൻ ചുണ്ടുകൾ ചേർത്തു പിന്നെ അവിടെ അമർത്തി കടിച്ചു... അത്രയും ആയപ്പോഴേക്കും അവൾ സർവ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റിയിരുന്നു.. ഇപ്പുറത്തെ സൈഡിലേക്ക് വീണ അവൻ തലക്ക് കൈ താങ്ങി അവളെ നോക്കി കുസൃതി ചിരി ചിരിച്ചു.. അപ്പോഴും അവൾ നെഞ്ചിൽ കൈ വച്ചു ഹൃദയതാളം പഴയത് പോലെയാക്കാൻ പാടുപെടുകയായിരുന്നു..

അത് കണ്ടപ്പോൾ അവൻ ഒന്നൂടെ നീങ്ങി അവളോട് ചേർന്ന് കിടന്നു.. അവൾ മുഖം തിരിച്ചു.. കവിളിൽ പിടിച്ചു കൊണ്ട് ദച്ചുവിന്റെ മുഖം അവന് അഭിമുഖമായി പിടിച്ചു വെച്ചു.. അവൾ ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ടവനെയൊന്ന് നോക്കി.... "രാവിലെ തന്നെ ഇങ്ങനെ കുളിച്ചു ഈറനോടെ മുന്നിൽ വന്നാൽ ചിലപ്പോൾ എന്റെ കൺട്രോളൊക്കെ പോകും... അതിന് നീയിങ്ങനെ ദേഷിച്ചിട്ടൊന്നും കാര്യമില്ല കൊച്ചേ " 😏😏അവൾ പുച്ഛത്തോടെ മുഖം കോട്ടി.. "ഇനിയും നീയിങ്ങനെ കിടന്നാൽ ചിലപ്പോൾ ഞാൻ വേറെ പലതും ചെയ്തുപോകും" അവൻ പറഞ്ഞുകൊണ്ട് അവളിലേക്ക് മുഖം താഴ്ത്തിയതും ചാടി എണീറ്റ് പെണ്ണ് ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചു..അവളുടെ ഓട്ടം കണ്ട് അവൻ പൊട്ടിച്ചിരിച്ചു.. *** ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങി വന്ന ദച്ചുവിനെ അവൻ കണ്ണിമ ചിമ്മാതെ നോക്കി... കറുത്ത കരയുള്ള സെറ്റ്‌സാരി അവളെ കൂടുതൽ മനോഹരിയാക്കിയിരുന്നു... അവനെ കണ്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു...

അപ്പോഴാണ് അവനും ശ്രദ്ധിക്കുന്നത്... ഒരു ടർക്കി മാത്രം ഉടുത്താണ് അവൻ നിൽക്കുന്നത്.. അവൾ തിരിഞ്ഞു നിൽക്കുന്നത് കണ്ടതും അവനിലും ഒരു കുസൃതി തോന്നി... അരയിലൂടെ വട്ടം പിടിച്ചു അവളിലേക്ക് ചേർന്ന് നിന്നു... അവളും ഒന്ന് വിറച്ചു... പതിയെ പുറത്ത് വിടർന്നു കിടക്കുന്ന മുടിയിഴകൾ കൈ കൊണ്ട് വകഞ്ഞുമാറ്റി മുൻവശത്തേക്കിട്ടു... എന്നിട്ടവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചു..അവളും അവന്റെ പ്രവർത്തിയിൽ വിറങ്ങലിച്ചു നിന്നു... എതിർക്കാൻ അവളുടെ ബുദ്ധി പറയുന്നുണ്ടെങ്കിലും മനസ്സ് അതിനോട്ട് വഴങ്ങിയുമില്ല... അവളുടെ കൈകൾ സാരിയിൽ മുറുകി...ഇരു കണ്ണുകളും മുറുകെ അടച്ചു... അപ്പോഴും അവന്റെ ചുണ്ടുകൾ പിൻകഴുത്തിൽ ലക്ഷ്യമില്ലാതെ അലയുകയായിരുന്നു... അവിടെ നിന്നും പിന്നീടവന്റെ ചുണ്ടുകൾ അവളുടെ കാതിൽ പതിച്ചു.. കാതിലെ കമ്മലോട് ചേർത്ത് തന്നെ അവൻ അവിടെ ചുംബിച്ചു.. പിന്നീടവന്റെ പല്ലും നാവും ഉപയോഗിച്ച് അവിടെയൊന്ന് മുകർന്നു... അവൾ ഒന്നേങ്ങി കൊണ്ട് തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചേർന്നു.. അവനും അവളിൽ നിന്നുള്ള അപ്രതീക്ഷിതമായ നീക്കത്തിൽ ഒന്ന് ഞെട്ടി... പിന്നെ ഒരു പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു...

അവന്റെ ദേഹത്തെ തണുപ്പ് അവളിലേക്ക് പടർന്നു.. അവന്റെ ഗന്ധം അവൾക്കുള്ള ജീവശ്വാസമായി...അവൾ ഒന്നുകൂടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. അവന്റെ കൈകളെ സാരിയെ വകഞ്ഞുമാറ്റി നഗ്നമായ അവളുടെ വയറിലേക്ക് ചേർത്തു.. അവന്റെ ഉള്ളം കയ്യിന്റെ ചൂട് വയറിൽ ഇടുപ്പിൽ അമർന്നതും അവളൊന്ന് പുളഞ്ഞു.. "എ.. എനിക്ക്.. അ.. അമ്പലത്തിൽ പോവണം " അവന്റെ കൈകളുടെ ദിശമാറിയൊഴുകാൻ തുടങ്ങിയതും കൈകളിൽ പിടിത്തമിട്ടുകൊണ്ട് അവൾ പറഞ്ഞു..അത് കേട്ടതും നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്നകന്നു നിന്നു... അവളുടെ ശൂന്യമായി കിടക്കുന്ന സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം ചാർത്തി... "ഏട്ടത്തി... ദേ അമ്മ വിളിക്കുന്നു " ഡോറിൽ തട്ടിക്കൊണ്ടു കാത്തു വന്നു പറഞ്ഞു... "ദാ വരുന്നു " മുഖം കൈകൊണ്ട് അമർത്തി തുടച്ച് വാതിലിന്റെ കൊളുത്ത് മാറ്റി അവൾ പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവനെയൊന്ന് തിരിഞ്ഞു നോക്കി..

അവൻ അപ്പോൾ തന്നെ ചുണ്ട് കൂർപ്പിച്ചു ഉമ്മ 😘എന്ന് കാണിച്ചു... "കാലൻ" ചുണ്ടുകൾക്കിടയിൽ ഇട്ട് പിറുപിറുത്തുകൊണ്ട് അവൾ താഴേക്കുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി.. അവൾ താഴെ എത്തിയെന്നു മനസ്സിലായി... കാരണം താഴെ നിന്നും അവളുടെ ഉറക്കെയുള്ള സംസാരവും പൊട്ടിച്ചിരിയും കാർത്തികിന് മുകളിലെ റൂമിലേക്ക് കേൾക്കാമായിരുന്നു... "പെണ്ണ് അപ്പൊ എന്റെ അടുത്ത് മാത്രമാണ് സൈലന്റ്... ശെരിയാക്കി തരാം " മനസ്സിൽ ഓർത്തുകൊണ്ട് അവൻ ഒരു ഷോർട്സും ബനിയനും എടുത്തിട്ടു.. താഴേക്ക് പോകാൻ വാതിൽ തുറന്നതും ആരുമായോ കൂട്ടിയിടിച്ചു.. "ഔച് " നെറ്റി തിരുമ്മിക്കൊണ്ട് തലയുയർത്തി നോക്കി... അപ്പോൾ ദച്ചുവും നെറ്റി തിരുമ്മി അവനെ കലിയോടെ നോക്കുന്നുണ്ട്... "എന്തുവാടി.. നീ എനിക്കെതിരെ വല്ല കൊട്ടേഷനും എടുത്തിട്ടുണ്ടോ 😡" "മിക്കവാറും വേണ്ടിവരും " അവളും വിട്ടുകൊടുത്തില്ല.. "ഡീ " അവൻ അവളുടെ നേരെ കൈ ചൂണ്ടിയതും അവൾ ആ വിരലിൽ പിടിച്ച് കൊണ്ട് തന്നെ കൈ താഴ്ത്തി..

പിന്നെ അവനിലേക്ക് മുഖം അടുപ്പിച്ചു പതിയെ പറഞ്ഞു... "താഴെ എല്ലാവരും നമുക്ക് വേണ്ടി കാത്തിരിക്കുവാണ് അമ്പലത്തിൽ പോവാൻ വെറുതെ ശബ്‍ദമുയർത്തി നമ്മൾക്കിടയിലെ പ്രശ്നം അവരെ കൂടി അറിയിക്കേണ്ട... വേഗം ഈ ഡ്രെസ്സിട്ട് താഴേക്ക് വരൂ... " കയ്യിലുള്ള ഡ്രസ്സ്‌ അവനെ ഏൽപ്പിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... ഇനിയും ഒരു പ്രശ്നത്തിന് നിൽക്കേണ്ട എന്ന് വിചാരിച്ചു അവനും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി പോയി... **** കറുത്ത ഷർട്ടും അതിന് മാച്ചിങ് ആയ കറുത്ത കരയുള്ള മുണ്ടും ഉടുത്തു സ്റൈർ ഇറങ്ങിവരുന്ന കാർത്തിയെ ദച്ചു കണ്ണിമ ചിമ്മാതെ നോക്കി നിന്നു.. അവളുടെ നോട്ടം കണ്ട് അവൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു.. അത് കണ്ടപ്പോൾ അവൾ വേഗം നോട്ടം മാറ്റി... അച്ഛമ്മയുടെ പിറകിൽ പോയി നിന്നു.. "ആഹാ.. ഏട്ടൻ അടിപൊളിയായിട്ടുണ്ടല്ലോ " അവനെ കണ്ടതും കാത്തു അവന്റെ അടുത്തേക്ക് ഓടിവന്നു കഴുത്തിൽ തൂങ്ങി കൊണ്ട് പറഞ്ഞു... "മാറി നില്ല് പെണ്ണേ.. ഷർട്ട്‌ ചുള്ക്കാതെ "

അവളെ കഴുത്തിൽ നിന്ന് മാറ്റികൊണ്ട് അവൻ പറഞ്ഞു.. അവൾ മുഖം ചുളുക്കി അവനെ നോക്കി.. അത് കണ്ടപ്പോൾ അവളുടെ തലക്കിട്ടൊന്ന് കൊട്ടി അവളെയും ചേർത്ത് പിടിച്ച് മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു... "പോവാം... ഇനി വൈകിക്കണ്ട നടയടക്കും" അവനെ കണ്ട് അച്ഛൻ പറഞ്ഞു ഉമ്മറത്തേക്ക് നടന്നു പിറകെ മറ്റുള്ളവരും... കാറിലായിരുന്നു പോയത്... അമ്പലത്തിനുള്ളിലേക്ക് കടക്കാൻ വേണ്ടി ചെരുപ്പഴിക്കുമ്പോഴാണ് കാതിനരുകിൽ ഒരു സ്വരം പതിച്ചത്.. "അതേയ് ഞാൻ അന്ന് ചുമ്മാ പറഞ്ഞതാട്ടോ... താൻ ഇനി എന്നും സാരി ഉടുത്താൽ മതി.. അതാണ് കൂടുതൽ ഭംഗി " അവൻ കാതിനരുകിൽ പറഞ്ഞതും അവൾ തലച്ചേരിച്ചൊന്ന് അവനെ നോക്കി.. എന്നിട്ട് ഒന്നും പറയാതെ കാത്തുവിന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു...ഞായറാഴ്ച ആയതുകൊണ്ട് തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു ക്ഷേത്രത്തിൽ... പ്രാർത്ഥന കഴിഞ്ഞ് പൂജാരി പ്രസാദം തന്നു... അമ്മതന്നെ എല്ലാവരുടെയും നെറ്റിയിൽ തൊട്ടുതന്നു.. പിന്നീട് കാർത്തിയോട് അതിലുള്ള കുങ്കുമം എടുത്ത് ദച്ചുവിന്റെ നെറ്റിയിൽ തൊട്ടുകൊടുക്കാൻ പറഞ്ഞു...

ഇലചീന്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ അവളുടെ നെറ്റിത്തടം ചുവപ്പിച്ചു... അതിന്റെ ബാക്കി അവളുടെ ആലിലതാലിയിലും തൊട്ട് കൊടുത്തു.. അവൾ ഇരു കണ്ണുകളും അടച്ചുകൊണ്ട് ദേവിയെ നോക്കി കൈകൾ കൂപ്പി.. എന്നും ഈ സിന്ദൂരചുവപ്പ് തന്റെ സീമന്തരേഖയിൽ ഉണ്ടാവണേ എന്ന് അവൾ ദേവിയോട് മനമുരുകി പ്രാർത്ഥിച്ചു.. **** അവർ അവിടെ നിന്നിറങ്ങി നേരെ പോയത് ഒരു വെജ് റെസ്റ്റോറന്റിലേക്കാണ്... എല്ലാവരും അവരവർക്ക് വേണ്ടത് ഓർഡർ ചെയ്തു... ദച്ചുവും കാർത്തിയും മസാല ദോശയായിരുന്നു പറഞ്ഞത്.. അത് കണ്ടപ്പോൾ കാത്തു ഒന്നാക്കി ചിരിച്ചു... ഭക്ഷണം കഴിക്കൽ കഴിഞ്ഞതും അവർ കാറിലേക്ക് കയറാൻ വേണ്ടി നിന്നു.. "അമ്മേ ഞാൻ ഒന്ന് വാഷ്റൂമിൽ പോയിട്ട് വരാം " ദച്ചു പറഞ്ഞുകൊണ്ട് റെസ്റ്റോറന്റിന് അകത്തേക്ക് തന്നെ നടന്നു.. "തനിച്ചാണോ പോവുന്നെ കാത്തുവിനെയും കൂടി കൂട്ടിക്കോ "അമ്മ "വേണ്ടമ്മ.. ഞാൻ വേഗം വരാം " അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് കാർത്തി അപ്പുറത്ത് മാറി നിന്ന് ഫോൺ ചെയ്യുന്നുണ്ട്.. *** വാഷ്റൂമിൽ നിന്ന് കയ്യും മുഖവും കഴുകി ടിഷ്യൂ ഉപയോഗിച്ച് തുടച്ചു കൊണ്ട് വരുമ്പോഴാണ് ആരുമായോ ദച്ചു കൂട്ടിയിടിച്ചത്..

"സോറി " തലയുയർത്തി കൊണ്ട് പറഞ്ഞതും കൂട്ടിയിടിച്ച ആളെ കണ്ട് അവൾ ഞെട്ടി.. "നിരഞ്ജൻ " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു..പേടികൊണ്ട് അവളുടെ കൈ കാലുകൾ വിറച്ചു..തന്റെ മുന്നിൽ വിറച്ചു നിൽക്കുന്ന മനപേടയെ കണ്ട് അയാളുടെ കണ്ണിൽ കൗശലം നിറഞ്ഞു.. ഓരോ ചുവടുകളായി വെച്ച് അവളിലേക്ക് നടന്നു.. അവൾ ഒരു രക്ഷക്കായി ചുറ്റും നോക്കി.. ആളൊഴിഞ്ഞ ഒരു കോർണറിൽ ആണ് വാഷ്റൂം.. അത്കൊണ്ട് തന്നെ ആരും അവളുടെ രക്ഷക്കായി എത്തിയില്ല.. "നീ ഒന്നുകൂടെ അങ്ങ് തുടുത്തല്ലോ പെണ്ണേ " അവളെ ഒന്നുഴിഞ്ഞുനോക്കി കൊണ്ട് അയാൾ പറഞ്ഞു..അവൾ വെറുപ്പോടെ മുഖം വെട്ടിച്ചു.. "നീ എന്താടി വിചാരിച്ചേ... എന്നെ എക്കാലത്തേക്കും അകത്തിടാമെന്നോ.. എന്നാ നീ കേട്ടോ... അകത്തായി ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ പുറത്തിറങ്ങിയിരുന്നു..ഇനി എന്നിൽ നിന്ന് നീ രക്ഷപ്പെടില്ല..." അയാൾ കോപത്തോടെ പറഞ്ഞുകൊണ്ട് അവളുടെ മുടികുത്തിൽ പിടിക്കാൻ ആഞ്ഞതും.. "ദർശന " എന്ന കാർത്തിയുടെ വിളി അവളെ തേടിയെത്തിയിരുന്നു... അത് കേട്ടതും അവനെ തള്ളി മാറ്റി കൊണ്ട് അവൾ അവിടെ നിന്നും ഓടി..

അപ്പോൾ കണ്ടു ദൂരെ നിന്നും തന്നെ തിരക്കി വരുന്ന കാർത്തിയെ...അവനും കണ്ടിരുന്നു ഭയത്തോടെ പിന്നിലേക്ക് ഇടക്ക് തിരിഞ്ഞുനോക്കി തന്റെ അടുത്തേക്ക് ഓടി വരുന്നവളെ..ഓടിച്ചെന്നു അവന്റെ നെഞ്ചിലേക്ക് ചേർന്നു... പെട്ടന്നവൾക്ക് എന്താ പറ്റിയതെന്ന് അവന് മനസ്സിലായില്ല..നന്നായി കിതക്കുന്നുണ്ടായിരുന്നു അവൾ... നെറ്റിയിലെല്ലാം വിയർപ് പൊടിഞ്ഞിട്ടുണ്ട്..അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് അവന് കേൾക്കാമായിരുന്നു... "എന്താടാ.. എന്താ പറ്റിയെ " അവളുടെ തലയിൽ തലോടി അർദ്രമായി ചോദിച്ചു കൊണ്ട് തല അല്പം ബലമായി ഉയർത്തി... അവൾ ഒന്നുമില്ലെന്ന് തലവെട്ടിച്ചുകൊണ്ട് അവനിലേക്ക് തന്നെ ചേർന്നു.. പിന്നെ അവൻ ഒന്നും ചോദിച്ചില്ല അവളെയും ചേർത്ത് പിടിച്ചുകൊണ്ടു പുറത്തേക്ക് നടന്നു... അവർ പോകുന്നത് നോക്കി നിന്ന നിരഞ്ജന്റെ കണ്ണുകളിൽ കനലെരിഞ്ഞു..അവരെ തകർത്ത് അവളെന്ന തന്റെ ലക്ഷ്യത്തിലേക്കെത്താൻ അവന്റെ ഉള്ളം മുറ വിളി കൂട്ടി.. **

ദച്ചുവിനെയും ചേർത്ത് പിടിച്ച് കൊണ്ടുവരുന്ന കാർത്തിയെ കണ്ട് എല്ലാവരും ഒന്ന് ഭയന്നു.. "എന്താടാ.. കൊച്ചിന് പറ്റിയത് " ആധിയോടെ അമ്മയും മുത്തശ്ശിയും തിരക്കി.. "എന്തോ കണ്ട് പേടിച്ചതാണെന്ന് തോന്നുന്നു... വേറെ കുഴപ്പമൊന്നുമില്ല " പറഞ്ഞുകൊണ്ട് അവൻ അവളെ ഫ്രണ്ട് സീറ്റിലേക്കിരുത്തി.. അവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു... എല്ലാവരും കയറിയതും കാർത്തി കാർ എടുത്തു... കാർ നീങ്ങി തുടങ്ങിയതും ദച്ചു കണ്ണുകൾ തുറന്ന് സൈഡ് മിററിലേക്ക് വെറുതെയൊന്ന് നോക്കി... അപ്പോൾ കണ്ടു അവളെ തന്നെ കാമ കണ്ണുകളോടെ നോക്കി നിൽക്കുന്ന നിരഞ്ജനെ... അത് കണ്ടതും അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു സീറ്റിലേക്ക് തന്നെ ചാഞ്ഞു... അപ്പോഴും മറഞ്ഞിരിക്കുന്ന മറ്റൊരു ശത്രുവിനെ അവൾ കണ്ടില്ല... അവളുടെ ഭവമാറ്റമെല്ലാം കാർത്തി നോക്കികാണുന്നുണ്ടായിരുന്നു.. ആരെയായിരിക്കും അവളിങ്ങനെ ഭയക്കുന്നതെന്ന് അവന് മനസ്സിലായില്ല.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story