നെഞ്ചോട് ചേർത്ത് ❣️: ഭാഗം 26

nenjod cherth

രചന: SHAMSEENA

വീട്ടിൽ എത്തിയപ്പോൾ അവരെ കാത്തെന്ന പോലെ മനു ഉമ്മറത്തുണ്ടായിരുന്നു.. അവനെ കണ്ടതും എല്ലാവരും പുഞ്ചിരിയോടെ അവനടുത്തേക്ക് നടന്നു.. കാർത്തി ദച്ചുവിനെ കാറിൽ നിന്നും ഇറങ്ങാൻ വേണ്ടി സഹായിച്ചു.. അവളെ ചേർത്ത് പിടിക്കാൻ വേണ്ടി ചെന്നപ്പോൾ അവൾ അത് നിരസിച്ചുകൊണ്ട് തനിയെ നടന്നോളാം എന്ന് പറഞ്ഞു.. മനുവിനെ നോക്കി അവളൊന്ന് തെളിച്ചമില്ലാതെ ചിരിച്ചു... പിന്നെ തലവേദനിക്കുന്നെന്ന് അമ്മയോട് പറഞ്ഞുകൊണ്ട് മുകളിലെ മുറിയിലേക്ക് പോയി.. "എന്താടാ കൊച്ചിനെ കൊണ്ടുവരാതിരുന്നേ " അമ്മ മനുവിനോട് ചോദിച്ചു "മ്മ് ബെസ്റ്റ്.. മാസം തികഞ്ഞിരിക്കുന്ന അവളെയും വലിച്ചു ഞാൻ വന്നാൽ എന്റെ പോരാളി പിന്നെ എന്നെ വീട്ടിൽ കയറ്റത്തില്ല " മനു പറഞ്ഞു.. "മനു ചേട്ടായിയുടെ കല്യാണം കഴിഞ്ഞോ.. ഞാൻ അറിഞ്ഞില്ലല്ലോ... ആരെയായിരിക്കും കെട്ടിയിരിക്കുന്നത്.." അവരുടെ സംസാരം മുകളിലേക്ക് കയറുന്നതിനിടയിൽ കേട്ട ദച്ചു ചിന്തിച്ചു..മുറിയിലേക്ക് കയറി വാതിൽ ചാരിയിട്ട് കട്ടിലിലേക്ക് കിടന്നു..

നിരഞ്ജനെ കുറിച്ചായിരുന്നു അവളുടെ ചിന്തകൾ മുഴുവനും... ഒരു വർഷത്തോളമായി അയാളെ പേടിക്കാതെ ജീവിക്കുകയായിരുന്നു.. വീണ്ടും എന്തിനായിരിക്കും അയാൾ തന്നെ തിരക്കി വന്നിരിക്കുന്നത്... ഇനിയും അയാളിൽ നിന്ന് ഓടിയൊളിക്കുക പ്രയാസമാണ്.. ചിന്താ ഭാരം ഏറിയപ്പോൾ തലവേദനയും കടുത്തു... തല പൊട്ടി പൊളിയുന്ന വേദന.. കണ്ണുകൾ ഇറുകെ പൂട്ടി കിടന്നു.. നെറ്റിയിൽ ആരുടെ കൈ വിരലിന്റെ നനുത്ത സ്പർശം പതിഞ്ഞപ്പോൾ കണ്ണുകൾ തുറന്നു.. അപ്പോൾ കണ്ടത് കാർത്തിയെയാണ്..അരികിൽ ഇരുന്നു കൊണ്ട് നെറ്റിയിൽ ബാം പുരട്ടി തരുകയാണ്.. അവന്റെ വിരലുകളുടെ മാന്ത്രികതയിൽ തലവേദന കുറഞ്ഞു.. എന്നിട്ടും അവന്റെ വിരലുകൾ നെറ്റിയിൽ ഓടി നടന്നു.. "മതി.. കുറവുണ്ട് " അവന്റെ കൈ പിടിച്ചു വെച്ചു കൊണ്ട് അവൾ പറഞ്ഞു..അത് കേട്ടപ്പോൾ അവൻ ബാം ടേബിളിലേക്ക് വെച്ച് ടിഷ്യു കൊണ്ട് കൈ തുടച്ചു അവൾക്കരികിലേക്ക് ചേർന്ന് കിടന്നു.. എതിർക്കാൻ തോന്നിയില്ല..

സത്യം പറഞ്ഞാൽ അവന്റെ സാമീപ്യം ആ നിമിഷം ആഗ്രഹിച്ചിരുന്നു... "ഉറങ്ങിക്കോ " തലയിൽ തലോടി കൊണ്ട് കാർത്തി പറഞ്ഞതും അവൾ കണ്ണുകൾ അടച്ചു.. അവൾ ഉറങ്ങിയെന്നു കണ്ടതും കാർത്തി ഡോർ അടച്ചുകൊണ്ട് പുറത്തേക്ക് പോയി.. അവനെ കാത്ത് മനു അവിടെ ഉണ്ടായിരുന്നു... കാർത്തി അവനെയും കൂട്ടി കോമൺ ബാൽക്കണിയിലേക്ക് പോയി.. അവിടെയുള്ള സ്റ്റോൺ ചെയറിൽ ഇരുന്നു.. "ദച്ചുവിനെന്തു പറ്റി"മനു ചോദിച്ചു.. "അറിയില്ല.. റെസ്റ്റ്വാറന്റിലേക്ക് പോകുന്നത് വരെ കുഴപ്പമില്ലായിരുന്നു... പിന്നീട് അവിടെ നിന്നാണ് മാറ്റം എന്തോ കണ്ട് ഭയന്നത് പോലെ " "നീ ആ വീഡിയോയെ പറ്റി തിരക്കിയോ....any progress " മനു "No man... ഇത്രയും വർഷങ്ങൾ ആയില്ലേ ഇത്തിരി റിസ്ക് ആണ്... എന്നാലും സൈബറിൽ ഉള്ളവർ ശ്രമിക്കാം എന്ന് പറഞ്ഞിട്ടുണ്ട് " കാർത്തി പറഞ്ഞു.. "എന്നാലും ആരായിരിക്കും നിങ്ങൾക്കിടയിൽ നിന്ന് ഇങ്ങനൊരു ഫ്രോഡ് പണി ചെയ്ത ഡേഷ് മോൻ " മനുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു...

"ആരായാലും എന്റെ കയ്യിൽ കിട്ടുന്നത് വരെയേ അവന് ആയുസ്സുള്ളൂ " കാർത്തിയുടെ ഉള്ളിൽ അയാളോടുള്ള പക ആളികത്തി... *** ഉച്ചയുടെ മുന്നേ കയറി കിടന്നതാണ് ദർശന..പിന്നീട് എഴുന്നേൽക്കുന്നത് നേരം നേരം സന്ധ്യയോട് അടുപ്പിച്ചാണ്.. ആകെ ഒരു ക്ഷീണം തോന്നുന്നുണ്ട്.. അവൾ ഒന്ന് ഫ്രഷായി താഴേക്ക് പോയി. "മോൾ എഴുന്നേറ്റോ... പനി കുറവുണ്ടോ" അവളെ കണ്ടതും ചോദിച്ചുകൊണ്ട് അമ്മ അടുത്തേക്ക് വന്നു കഴുത്തിലും നെറ്റിയിലുമെല്ലാം തൊട്ടുനോക്കി.. "പനിയോ.. എനിക്കോ " അവൾ മനസ്സിലാവാതെ ചോദിച്ചു... "ഉച്ചക്ക് കാർത്തി ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ വന്നു.. അപ്പൊ നീ വിളിച്ചിട്ടേണീക്കുന്നില്ല... തൊട്ടു നോക്കുമ്പോൾ നല്ല പനി... പിന്നെ അവൻ തന്നെ ഡോക്ടറെ കൊണ്ടുവന്നു ഇൻജെക്ഷൻ അടിച്ചിട്ടാ പനി കുറഞ്ഞെ " അമ്മ അവളോട് പറഞ്ഞു. "നീ കൊച്ചിനോട് നിന്ന് കഥ പറയാതെ അതിന് വല്ലതും കഴിക്കാൻ കൊടുക്ക് " "ഞാനത് മറന്നു " പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി നല്ല ചൂടുള്ള പൊടിയരി കഞ്ഞി കൊണ്ടുവന്നു..

പൊതുവെ കഞ്ഞി കുടിക്കാൻ മടിയാണ് തനിക്ക്.. പക്ഷേ സ്പൂണിൽ കോരി വായിലേക്ക് വെച്ച് തന്നപ്പോൾ നിഷേധിക്കാൻ തോന്നിയില്ല.. മുഴുവനും അമ്മ തന്നെ കുടിപ്പിച്ചു... അത് കഴിഞ്ഞ് കൈ കഴുകി തിരിഞ്ഞപ്പോഴാണ് സ്റൈർ ഇറങ്ങി വരുന്ന കാർത്തിയെയും മനുവിനെയും കണ്ടത്.. അവരെ കണ്ടപ്പോൾ അവൾ ചെറുതായൊന്നു ചിരിച്ചു.. പിന്നെ അച്ഛമ്മയുടെ അടുത്ത് പോയിരുന്നു.. അത് കണ്ടപ്പോൾ കാർത്തി വന്നു അച്ഛമ്മയുടെ ഇപ്പുറം ഇരുന്നു.. അച്ഛമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു കൊണ്ട് കാത്തുവും ഇരിക്കുന്നുണ്ട് അവളുടെ അടുത്ത് മനുവും ഇരുന്നു., മുത്തശ്ശി പഴയ പുരാണ കഥകൾ പറയുകയാണ്... വളരെ ശ്രദ്ധയോടെ എല്ലാവരും കേട്ടിരിക്കുന്നുണ്ട്..അതിനിടയിൽ പുറത്തൂടെ എന്തോ ഇഴയുന്നത് പോലെ ദച്ചുവിന് തോന്നി.. ആദ്യം അത് തോന്നലായിരിക്കുമെന്ന് കരുതി ശ്രദ്ധിക്കാതിരുന്നു..

"ഔച് " അപ്പോഴാണ് അവൾക്ക് ആരോ പിച്ചിയതായി തോന്നിയത്... അവളിൽ നിന്ന് അറിയാതെ ശബ്ദം വന്നു.. എല്ലാവരും അവളെ തന്നെ നോക്കി എന്താന്നുള്ള രീതിയിൽ പക്ഷേ കാർത്തി മാത്രം ചിരി കടിച്ചു പിടിച്ചിട്ടുണ്ട്.. അത് അവന്റെ പണിയായിരിക്കുമെന്ന് അവൾക്ക് അപ്പൊ തന്നെ മനസ്സിലായി. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ ഒന്നുമില്ലെന്ന് അവരോട് പറഞ്ഞു.. വീണ്ടും അച്ഛമ്മ കഥ പറഞ്ഞു തുടങ്ങി.. വീണ്ടും അവന്റെ കൈകൾ അവളുടെ പുറത്തൂടെ ഇഴഞ്ഞു.. "ആ... എന്താ മുത്തശ്ശി " ഇപ്പ്രാവശ്യം കിട്ടിയത് ചെക്കനാണ്.. അവൻ കാലിന്റെ തുട ഉഴിഞ്ഞു കൊണ്ട് അവരോട് ചോദിച്ചു.. "പിന്നെ നീ കൊച്ചിനോട് ഇരുന്ന് ചെയ്യുന്നത് ഞാൻ അറിയുന്നില്ലന്ന് വിചാരിച്ചോ.. മര്യാദക്ക് അടങ്ങിയിരുന്നോ " മുത്തശ്ശി പറഞ്ഞതും അവരെല്ലാം പൊട്ടിച്ചിരിച്ചു...

അവന്റെ ദേശിച്ചുള്ള നോട്ടം കണ്ടതും ദച്ചു ചിരി നിർത്തി എന്നാൽ ബാക്കി രണ്ടെണ്ണം ഇരുന്നും കിടന്നും ചിരിച്ചു മറിയുവാണ്...നിലത്ത് കിടക്കുന്ന മനുവിനെ ഒരു ചവിട്ടും ചവിട്ടി കാർത്തി അവിടെ നിന്നും പോയി... "പോടാ ₹#@@&&@" അവൻ പോയ വഴിയേ നോക്കി മനുവിളിച്ചു പറഞ്ഞു... അപ്പോഴേക്കും ചെവിയിൽ പിടുത്തം വീണിരുന്നു.. "യ്യോ.. സോറി അച്ഛമ്മേ ഇനി വിളിക്കൂല... വിട് പ്ലീസ് " മനു കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.. അവന്റെ കാട്ടി കൂട്ടൽ കണ്ട് എല്ലാവരും ചിരിച്ചു.. ആ സായാഹ്നം വളരെ മനോഹരമായിരുന്നു... രാത്രിയോട് കൂടി മനു തിരിച്ചു വീട്ടിലേക്ക് പോയി.. ഒരുപാട് തവണ ദച്ചുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി. അവൾക്കറിയാമായിരുന്നു കാർത്തി തന്നിൽ നിന്നറിഞ്ഞതെല്ലാം മനുവിനോട് പറഞ്ഞിട്ടുണ്ടാകുമെന്ന്.... അതുകൊണ്ട് തന്നെ മനപ്പൂർവം ഒഴിഞ്ഞു മാറിയതാണ്.. * രാത്രിയിൽ മുറിയിലെ ബാൽക്കണി തുറന്ന് ദച്ചു അവിടെ നിന്നു.. മുല്ലയുടെയും ചെമ്പകത്തിന്റെയും സുഗന്ധം അവിടെയാകെ നിറഞ്ഞു..

കൂടെ ഇളം കാറ്റും.. അതെല്ലാം ആസ്വദിച്ചങ്ങനെ അവിടെ നിൽക്കുമ്പോഴായിരുന്നു പിന്നിൽ നിന്നാരോ അവളെ പുണർന്നത്.. തിരിഞ്ഞു നോക്കിപ്പോൾ കാർത്തിയാണ്... അവനെ കണ്ടപ്പോൾ വീണ്ടും അവൾ തിരിഞ്ഞു നിന്നു.. അവൻ ഒന്നുകൂടെ അവളെ അടക്കി പിടിച്ചു കൊണ്ട് തോളിൽ താടി കുത്തി നിന്നു... "തണുപ്പടിക്കും... വാ കിടക്കാം " കുറച്ച് നേരം അങ്ങനെ നിന്നതും അവൻ പറഞ്ഞു... പക്ഷേ അവളതിന് മറുപടിയൊന്നും പറഞ്ഞില്ല... ഒരു മറു ചോദ്യം ചോദിച്ചു... "എന്തിനായിരുന്നു എന്നോട് പ്രണയമാണെന്ന് അഭിനയിച്ചത് " വളരെ ശാന്തമായിരുന്നു അവളുടെ സ്വരം...പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു അവനെ നോക്കി... അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു... അത് കണ്ടതും അവൻ ആ നിറമിഴികളിൽ ചുണ്ട് ചേർത്തു.. പിന്നെ അവളെയും ചേർത്ത് പിടിച്ചു കൊണ്ട് നിലത്തേക്കിരുന്നു... അവളുടെ മടിയിലേക്ക് തല ചായ്ച്ചു... ഇടം കൈ എടുത്ത് അതിൽ അവന്റെ വലതു കൈ കൊരുത്തു പിടിച്ചു... അവളും അതിനൊന്നും എതിർപ്പ് പ്രകടിപ്പിച്ചില്ല...

അവനെ കേൾക്കാനായി അവളും തയ്യാറായിരുന്നു.. ** ആദ്യമൊക്കെ നിന്നോട് ദേഷ്യം തന്നെയായിരുന്നു.. അന്ന് കുട്ടികളുടെ മുന്നിൽ വെച്ച് നരനെ അടിച്ചതിനു നീ എന്നെ ഇൻസൾട്ട് ചെയ്തില്ലേ അതുകൊണ്ടുള്ള ദേഷ്യം... അതിന് വേണ്ടി നിന്നോട് റിവേഞ്ച് ചെയ്യാൻ തീരുമാനിച്ചു.. അപ്പോഴാണ് നീയായി തന്നെ അതിനൊരു ചാൻസ് ഒരുക്കി തന്നത്.. നിന്നോടുള്ള മാപ്പ് പറച്ചിലിന്റെ രൂപത്തിൽ... അവിടുന്ന് തുടങ്ങി പിന്നെ ഞാൻ നിന്നെ വീഴ്ത്താൻ വേണ്ടി നടത്തിയ പ്ലാൻ എല്ലാം വിജയം കണ്ടു.. പക്ഷേ ഇതിനോടെല്ലാം മനു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു... അവൻ എന്നെ ചലെഞ്ച് ചെയ്തിരുന്നു... എന്നെ കൊണ്ട് നിന്നെ കെട്ടിക്കുമെന്ന്... അതിൽ അവൻ തന്നെ വിജയിച്ചു... പിന്നീട് നിന്നെ ഞാൻ പ്രണയിക്കുന്നതായി നടിച്ചു.. അത് കേട്ടപ്പോൾ അവളുടെ മിഴികോണിൽ നിന്നും ഒരു കണ്ണീർ തുള്ളി അടർന്നു അവന്റെ മുഖത്ത് വീണു... അവൻ കൈ നീട്ടി അവളുടെ നിറമിഴികൾ തുടച്ചു... എന്നിട്ട് ബാക്കി പറയാൻ തുടങ്ങി... എന്റെ പ്രണയത്തിൽ നിന്റെ വിശ്വാസം ഞാൻ നേടിയെടുത്തു...

കോളേജ് പഠനം കഴിയുമ്പോൾ എല്ലാം അവസാനിപ്പിച്ചു നിന്നോട് ഗുഡ് ബൈ പറയാൻ ആയിരുന്നു പ്ലാൻ... പക്ഷേ അതിന് മുന്നെയാണ് വീണ്ടും നരനുമായി ഇഷ്യൂ ഉണ്ടായത്... നിമ്മി നിന്നെ കാണാൻ ഇല്ല എന്ന് പറഞ്ഞപ്പോഴേ എന്റെ ഹൃദയം പിടക്കാൻ തുടങ്ങിയിരുന്നു..പിന്നീട് നിന്നെ ആ അവസ്ഥയിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ നെഞ്ച് തകർന്നുപോയി... നീ ഓടിവന്നു എന്റെ നെഞ്ചിൽ പറ്റിച്ചേർന്നില്ലേ അപ്പോഴാണ് എന്റെ ഹൃദയം പോലും സാധാരണ ഗതിയിൽ മിടിക്കാൻ തുടങ്ങിയത്... ആ ദിവസം എനിക്ക് മനസ്സിലായി നീ എത്രത്തോളം എന്റെ ഹൃദയത്തിൽ വേരൂന്നിയിട്ടുണ്ടെന്ന്.. നിന്റെ പ്രണയം ആത്രത്തോളം എന്നിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന്.. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നു.. നിന്നെ അറിയാൻ ശ്രമിക്കുകയായിരുന്നു.. നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ഹൃദയം എന്നോട് പറഞ്ഞ ദിവസം നിന്നോടെല്ലാം തുറന്നു പറയാൻ ഞാൻ തീരുമാനിച്ചു..

പക്ഷേ മനു അതിനെ എതിർത്തു... അവനറിയാമായിരുന്നു അതറിഞ്ഞാൽ നീ പിന്നെ എന്റെ കണ്മുന്നിൽ പോലും വരില്ലെന്ന്.. അവൻ പറഞ്ഞത് ഞാൻ കേട്ടില്ല.. നിന്നോട് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു ഫെർവെൽ ഡേയുടെ അന്ന്.. പക്ഷേ അന്നതിന് കഴിഞ്ഞില്ല... വീട്ടിൽ നിന്നും അമ്മ വിളിച്ചു മുത്തശ്ശന് തീരെ വയ്യ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്നും പറഞ്ഞുകൊണ്ട്.. പിന്നെ അവിടെ നിൽക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു... വേഗം തന്നെ നാട്ടിലേക്ക് തിരിച്ചു... അവിടെ എത്തിയപ്പോഴേക്കും മുത്തശ്ശൻ ഞങ്ങളെ വിട്ട് പോയിരുന്നു... ആ സങ്കടങ്ങൾക്കിടയിലും നിന്നോടൊരു വാക്ക് പറയാതെ പോന്നതിൽ എന്റെ ഉള്ളം ഉരുകുനുണ്ടായിരുന്നു... തിരക്കെല്ലാം ഒഴിഞ്ഞതും ഞാൻ നിന്റെ ഫോണിലേക്ക് വിളിച്ചു സ്വിച്ച് ഓഫ്‌ ആയിരുന്നു...

രണ്ട് ദിവസത്തോളം മാറി മാറി വിളിച്ചു പല നമ്പറിൽ നിന്നും അപ്പോഴൊക്കെയും യാതൊരു പ്രതികരണവും ലഭിച്ചില്ല... അവസാനം നിമ്മിക്ക് വിളിച്ചപ്പോൾ അവൾക്കും ഇതേ മറുപടി തന്നെയായിരുന്നു... കോളേജിൽ നിന്നും ആരോടും ഒന്നും പറയാതെ താൻ പോയെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും... പിന്നെ ഒരു സമാധാനവും ഉണ്ടായിരുന്നില്ല... പ്രിയപ്പെട്ടതെന്തോ കൈ വെള്ളയിൽ നിന്ന് ആരോ തട്ടിപറിച്ചെന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു... പിന്നെ ഒരു നിമിഷം പോലും വൈകിക്കാതെ നിന്നെ അന്യോഷിച്ചു വീട്ടിലേക്ക് വന്നു... മനുവിനെ പോലും കൂട്ടാതെ പക്ഷേ അവിടെയെല്ലാം അടഞ്ഞു കിടക്കുവായിരുന്നു... താൻ പറഞ്ഞ അറിവ് വെച്ച് മാഷിന്റെ വീട്ടിലും കയറി നോക്കി... അവിടെയും അത് തന്നെയായിരുന്നു സ്ഥിതി... വിഷമത്തോടെ അവിടെ നിന്നും മടങ്ങുമ്പോഴായിരുന്നു വഴിയരികിൽ തന്റെ അച്ഛനെ കാണുന്നത്... നിന്നെ കുറിച്ചന്യോഷിച്ചപ്പോൾ എന്തൊക്കെയോ ശാപവാക്കുകൾ പുലമ്പി കൊണ്ട് കടന്നുപോയി.. ആൾ നല്ലോണം മദ്യപിച്ചിട്ടുണ്ടായിരുന്നു...

പിന്നെ ഒന്നും ചോദിച്ചിട്ട് കാര്യമില്ലാത്തത് കൊണ്ട് അവിടെ നിന്നും മടങ്ങി... കുറച്ച് ദിവസങ്ങൾക്ക് ശേഷം നിമ്മിയുടെ ഒരു കാൾ വന്നു... കോളേജിൽ വെച്ച് തന്നെ കണ്ടെന്നും അവൾ വിളിച്ചപ്പോൾ തിരിഞ്ഞുപോലും നോക്കാതെ ടാക്സിയിൽ കയറി പോയെന്നും പറഞ്ഞു.. പ്രിൻസിയോട് നിമ്മി കാര്യം തിരക്കിയപ്പോൾ ട്രാൻസ്ഫർ വേടിക്കാൻ വന്നതാണെന്ന് പറഞ്ഞത്രേ.. ഏത് കോളേജിലേക്കാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും പറഞ്ഞില്ല.. പറയരുതെന്ന് താൻ ചട്ടം കെട്ടിയിട്ടുണ്ടെന്ന് പറഞ്ഞു... നിമ്മി പറഞ്ഞതനുസരിച് ഞാനും പ്രിൻസിയോട് പോയി ആവുന്നത്ര ചോദിച്ചു.. അദ്ദേഹം ഒന്നും പറഞ്ഞില്ല.... ഒട്ടുമിക്ക സ്ഥലങ്ങളിലെയും ആ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജുകളിൽ അന്യോഷിച്ചു പക്ഷേ അവിടെയൊന്നും താൻ അഡ്മിഷൻ എടുത്തതായി വിവരം കിട്ടിയില്ല... എന്നിലേക്കെത്തിചേരാൻ ഉള്ളതാണേൽ എന്ത് തടസമുണ്ടെങ്കിലും അത് എന്നിലേക്ക് തന്നെ വന്നു ചേരുമെന്ന വിശ്വാസത്തിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി...

വീട്ടിലുള്ള ആരോടും മിണ്ടാതെയായി.. ഞാനും നീയും മാത്രമുള്ള നമ്മുടെ പ്രണയലോകത്തിൽ നിന്റെ ഓർമകളാൽ ഞാൻ ജീവിച്ചു... ഒരു വർഷത്തിന് ശേഷം വീണ്ടും നിമ്മിയുടെ കാൾ എന്നെ തേടിവന്നു... അവളിൽ നിന്നും കേട്ട വാർത്ത എന്നെ അടിമുടി തകർത്തു കളഞ്ഞു.. തന്റെ മേരേജ് ഫിക്സ് ചെയ്തു എന്നായിരുന്നു അവളിൽ നിന്നറിഞ്ഞത്.. അന്നേ ദിവസം ഞാൻ വന്നു അവിടെ... കണ്ടു അവസാനമായി ആൾക്കൂട്ടത്തിനടയിൽ സ്റ്റേജിൽ ഒരു ചെറുപ്പക്കാരന് നിന്റെ പേര് കൊത്തിയ മോതിരം അണിയിക്കുന്നത്..അയാൾ തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം വ്യക്തമായില്ല.. എന്റെ പ്രണയം അവിടെ തകർന്നടിഞ്ഞു..പിന്നീടൊരു കൂടി കാഴ്ചക്ക്‌ നിന്നില്ല... ഒരു നോക്ക് കൂടി നിറമിഴിയാൽ നോക്കി കൊണ്ട് മടങ്ങി അവിടെ നിന്നും എന്നന്നേക്കുമായി...പിന്നീടുള്ള എന്റെ ജീവിതം നൂല് പൊട്ടിയ പട്ടം പോലെയായിരുന്നു.. യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ മദ്യത്തിൽ അഭയം പ്രാപിച്ചു...എന്റെ അവസ്ഥ കണ്ട് അച്ഛൻ എന്നെ ഓഫീസിന്റെ ചുമതലകൾ ഏൽപ്പിച്ചു..

ഒരു മാറ്റം അനിവാര്യം ആയതുകൊണ്ട് ഞാനും പിന്നീട് ബിസിനെസ്സ് കാര്യങ്ങളിൽ എൻഗേജ്ഡ് ആയി...എന്നാലും രാത്രികളിൽ എന്റെ പ്രണയിനി എന്നെ തേടിവരുമായിരുന്നു.. അവളോട് ഞാൻ പറയുമായിരുന്നു എന്റെ ദുഃഖങ്ങളും സന്തോഷവുമെല്ലാം.. ദിവസങ്ങൾ വീണ്ടും ഓടിക്കൊണ്ടിരുന്നു..ബിസിനസ്സിലെ കൊമ്പൻമാരോട് മത്സരിച്ചു ഇന്നീ നിലയിൽ എത്തി..അങ്ങനെയിരിക്കെ പുതിതായി തുടങ്ങാൻ പോകുന്ന ഓഫീസിലേക്ക് സ്റ്റാഫ്സിനെ വേണമായിരുന്നു... ഒരുപാട് അപ്ലിക്കേഷൻസ് വന്നു...അതെല്ലാം നോക്കി സ്റ്റാഫ്സിനെ തിരഞ്ഞെടുക്കുമ്പോഴായിരുന്നു യാദൃശ്ശ്ചികമായി നിന്റെ പ്രൊഫൈൽ എന്റെ കണ്ണിൽ പെട്ടത്... അതിൽ ആദ്യം തന്നെ ഞാൻ നോക്കിയത് നിന്റെ മേരിറ്റൽ സ്റ്റാറ്റസ് ആയിരുന്നു.. അതിൽ അൻമാരീഡ്‌ എന്ന് കണ്ടപ്പോഴുള്ള എന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു... അങ്ങനെ തന്നെ സെലക്ട്‌ ചെയ്തുകൊണ്ടുള്ള അപ്പോയിമെന്റ് ലെറ്റർ അയച്ചു...

എന്റെ പി എ ആയികൊണ്ടുള്ളത്... നീ വരുന്ന ദിവസത്തിനായി ഞാൻ കാത്തിരുന്നു... വർഷങ്ങൾക്ക് ശേഷം നിന്നെ വീണ്ടും കണ്ടപ്പോൾ സ്വരം കേട്ടപ്പോൾ എനിക്ക് ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു... പക്ഷേ എന്നെ കണ്ടപ്പോൾ നിന്റെ കണ്ണുകളിൽ കണ്ട ദേഷ്യവും വെറുപ്പും എന്നെ തളർത്തി... അത് പറയാതെ പോന്നതിലുള്ള പരിഭവമായിരിക്കുമെന്ന് ഞാൻ കരുതി..ഇത്രയും നാൾ എന്നോട് മിണ്ടാതിരുന്നതിന്റെ പരിഭവം നിന്നോട് ഞാനും കാണിച്ചു..ദേഷ്യത്തിന്റെയും വെറുപ്പിന്റെയും രൂപത്തിൽ... അപ്പോഴൊക്കെയും നീയെന്റെ അടുത്ത് തന്നെ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്.. പക്ഷേ ദിവസം ചെല്ലുംതോറും നിന്നിൽ കണ്ട എന്നോടുള്ള വെറുപ്പിന്റെ റീസൺ മാത്രം എനിക്ക് പിടി കിട്ടിയില്ല... അങ്ങനെയിരിക്കെയാണ് അച്ഛന്റെ സുഹൃത്താണ് ഗോപാലൻ മാഷെന്ന് ഞാൻ അറിയുന്നത്... ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ട് മാഷിനോട് കാര്യങ്ങളെല്ലാം ഞാൻ തുറന്നു പറഞ്ഞു...

മാഷ് മുഖാന്തരം നിനക്ക് വേണ്ടി പ്രപോസൽ നിന്റെയും എന്റെയും വീട്ടിൽ അറിയിച്ചു...നമ്മൾ തമ്മിലുള്ള ഇഷ്യൂസ് ഒന്നും പറഞ്ഞില്ല... വീട്ടിൽ അച്ഛനും അമ്മയ്ക്കും സമ്മതം..നിന്നെ എന്റെ കൂടെ പലപ്പോഴും വീട്ടിലും ഓഫീസിലും ആയി കണ്ടത് കൊണ്ട് അവർക്കാർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു... അമ്മക്ക് നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ മരുമോൾ ആക്കിയാൽ കൊള്ളാമെന്നുണ്ടായിരുന്നു... അങ്ങനെ പെണ്ണ് കാണാൻ നിന്റെ വീട്ടിൽ വന്നു...താൻ ആദ്യം എതിർപ്പ് കാണിച്ചെന്നും പിന്നെ മാഷിനോടുള്ള ബഹുമാനവും ഇഷ്ടവും കാരണം കല്യാണത്തിന് സമ്മതിച്ചെന്നും മാഷ് അറിയിച്ചു..

സത്യം പറഞ്ഞാൽ നിന്റെ കഴുത്തിൽ എന്റെ കൈകൊണ്ട് താലി ചാർത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. അത് വരെ ടെൻഷൻ ആയിരുന്നു താൻ ഇതിൽ നിന്നെങ്ങാനും പിന്മാറുമോ എന്ന് വിചാരിച്ച്... ഇനിയും നിനക്കെന്റെ സ്നേഹം മനസ്സിലായില്ലേ... എത്രത്തോളം ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് ഈ ലോകത്തെ ഓരോ പുൽകൊടിക്കും അറിയാം.. ഇനിയും എന്നെ വിട്ട് പോവല്ലെടി... തകർന്ന് പോകും ഞാൻ... നീയില്ലാത്ത ഓരോ നിമിഷവും എന്നിക്കോരോ യുഗമാണ്... ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ ഇനിയുള്ള കാലം ഈ നെഞ്ചോട് ചേർത്ത്❣️ പിടിക്കാം ഞാൻ നിന്നെ എന്റെ മരണം വരെ... വിതുമ്പലോടെ പറഞ്ഞുകൊണ്ട് അവൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story