നെഞ്ചോട് ചേർത്ത് ❣️: ഭാഗം 27

nenjod cherth

രചന: SHAMSEENA

ഇതേ സമയം.. ഒരു ഹോട്ടൽ റൂമിലെ ശീതികരിച്ച മുറിയിൽ മദ്യ സേവ നടക്കുകയാണ്.. "ഇനി എന്താണ് അടുത്ത പ്ലാൻ" കയ്യിലുള്ള മദ്യം നിറച്ച ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് നുണഞ്ഞുകൊണ്ട് അയാൾ ചോദിച്ചു... " എന്നെ കണ്ട സ്ഥിതിക്ക് ഇനി ഞാൻ പിറകെ തന്നെയുണ്ടാകുമെന്ന് അവൾക്ക് ഇതിനോടകം മനസ്സിലായി കാണും... " "അതുകൊണ്ടു ഇനിയും ഒളിപ്പോര് മതിയെന്നാണോ നിരഞ്ജൻ പറയുന്നത് " "No man... അവളെ ദാ ഇവിടെ നമ്മുടെ മുന്നിൽ എത്തിക്കണം ഇല്ലേൽ കൊണ്ടുവരണം.. അടിപൊളി പീസ് ആണ് അവൾ... കൊമ്പന്മാരുടെ മുന്നിലേക്കിട്ട് കൊടുത്താൽ കോടികൾ നമ്മുടെ കയ്യിൽ എത്തിച്ചേരും..." "പക്ഷേ അതിനെല്ലാം മുന്പേ എനിക്കവളെയൊന്ന് രുചിക്കണം.. എന്റെ കൊതി തീരുവോളം " പറഞ്ഞുകൊണ്ട് അയാൾ കയ്യിലെ മദ്യം വായിലേക്ക് കമിഴ്ത്തി... "Ofcourse നരൻ നിന്റെയും എന്റെയും മോഹം അവളിൽ തീർത്തിട്ടെ വേറെ ആർക്കും കൊടുക്കൂ... ഒരിക്കൽ കൈയ്യിൽ കിട്ടിയെന്നു കരുതിയതാ... പക്ഷേ അവൾ ബുദ്ധിപരമായി അതിൽ നിന്നും രക്ഷപ്പെട്ടു... ഇനി അവൾക്ക് രക്ഷയില്ല... നമ്മുടെ ശരീരത്തിന് കീഴിൽ കിടന്ന് അവൾ ഞെരിഞമരും...

അത് കണ്ട് അവളുടെ മറ്റവൻ കാർത്തിക് കൃഷ്ണ ചങ്ക് പൊട്ടി കരയണം... ആ കാഴ്ച എനിക്ക് എന്റെ ഈ രണ്ട് കണ്ണുകൾ കൊണ്ട് കാണണം " കയ്യിലുള്ള ഗ്ലാസ്‌ എറിഞ്ഞുടച്ചു നിരഞ്ജൻ ഉച്ചത്തിൽ അലറി... **** തന്റെ വയറിലേക്ക് മുഖം പൂഴ്ത്തി വിതുമ്പുന്ന കാർത്തിയെ കണ്ട് അവൾ തറഞ്ഞിരുന്നു... എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കണമെന്നവൾക്ക്‌ അ റിയില്ലായിരുന്നു... അവൾ പതിയെ വലതു കരം ഉയർത്തി അവന്റെ തലയിൽ തഴുകി കൊണ്ടിരുന്നു..എത്ര നേരം എന്നറിയില്ല... "കാർത്തിക്...എഴുന്നേൽക്ക്... നേരം ഒരുപാടായി " പതിയെ അവന്റെ തലയുയർത്തി കൊണ്ട് ദച്ചു പറഞ്ഞു.. കാർത്തിക് അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു കണ്ണും മുഖവുമെല്ലാം തുടച്ചു... അവന്റെ കരഞ്ഞു വിങ്ങിയ മുഖം അവളിൽ നോവുണർത്തി... അത് മനസ്സിലായ പോലെ അവളെ നോക്കിയൊന്നു ചിരിച്ചു കാർത്തിക് റൂമിലേക്ക് നടക്കാനൊരുങ്ങി.. പെട്ടന്നവന്റെ കൈകളിൽ പിടിത്തം വീണു.. "Can you tight hug me" യാതൊരു മുഖവുരയും കൂടാതെ അവൾ ചോദിച്ചു... മറ്റൊന്നും ചിന്തിക്കാതെ കൈകളൾ വിടർത്തി കൊണ്ട് അവൻ അവളെ ക്ഷണിച്ചു...

അവിടുന്നെണീറ്റ് ഓടിവന്നവൾ അവന്റെ മാറിലേക്ക് ചാഞ്ഞു മുറുകെ പുണർന്നു...അവനും അത്രമേൽ പ്രണയത്തോടെ അവളെ വാരി പുണർന്നു.. കുറച്ച് കഴിഞ്ഞ് അകന്നുമാറി ഇരുവരും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു... അവൻ അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു.. ബെഡിൽ അവളെ കിടത്തി പുതച്ചു കൊടുത്തു... തിരികെ നടന്നു സോഫയിൽ കിടക്കാനൊരുങ്ങിയ അവനെ തടഞ്ഞുകൊണ്ട് അവൾ ഒരുവശത്തേക്ക് നീങ്ങി കിടന്നു അവന് കിടക്കാൻ വേണ്ടി.. ചിരിച്ചുകൊണ്ടവൻ പില്ലോയെടുത്ത് അവളുടെ അടുത്ത് കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു... ഇരുവരും ഒന്നും മിണ്ടാതെ മുഖത്തോട് മുഖം നോക്കി ചെറു പുഞ്ചിരിയോടെ ഏറെ നേരം കിടന്നു..ഇരുവരിലും തങ്ങളുടെ പ്രണയം തിരിച്ചു കിട്ടിയതിന്റെ സന്തോഷമുണ്ട്..ആദ്യം ഉണ്ടായിരുന്ന അകൽച്ച ഇപ്പോൾ ഇല്ലെന്ന് പറയാം എന്നാലും എന്തോ ഒന്ന് ഇരുവരെയും പിന്നോട്ട് വലിച്ചിരുന്നു.. ചിലപ്പോൾ ഇത്രയും കാലത്തിനിടക്കുള്ള തെറ്റിധാരണയും പിണക്കവുമാവം... അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.. കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മൂക്കും മുഖവുമെല്ലാം ചുവന്നിട്ടുണ്ട്..

എന്നാലും ചുണ്ടുകളിൽ ഒളിപ്പിച്ച കുസൃതി ചിരി അവൾക്ക് കാണമായിരുന്നു.. അവനും നോക്കിക്കാണുകയായിരുന്നു അവളെ.. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയിട്ടും ഇന്നാണ് അവളിൽ സന്തോഷത്തോടെയുള്ള നിറഞ്ഞ പുഞ്ചിരി കാണുന്നത്.. "എന്തേ" അവന്റെ നോട്ടം കണ്ടവൾ ചോദിച്ചു...ഒന്നുമില്ലെന്നവൻ തലയാട്ടി മറുപടി നൽകി.. എന്നിട്ട് മെല്ലെ കണ്ണുകൾ അടച്ചു... അവൻ ഉറങ്ങിയെന്നു കണ്ടതും തലയുടെ കീഴിൽ വെച്ചിരുന്ന അവന്റെ ഇടതു കൈ എടുത്ത് നിവർത്തിവെച്ചു അതിൽ തല വെച്ച് അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു അവൾ... പെട്ടന്നവൻ അവളെ ഒന്നൂടെ നെഞ്ചിലേക്ക് വലിച്ചിട്ടു പൊതിഞ്ഞു പിടിച്ചു..അതിൽ അവളൊന്ന് ഞെട്ടി.. "ഉറങ്ങിയില്ലായിരുന്നോ " ചമ്മൽ മറച്ചുകൊണ്ട് അവൾ ചോദിച്ചു.. "ഇല്ല.. ഉറങ്ങിയെന്നു തോന്നിയോ " കണ്ണുകൾ അടച്ചുകൊണ്ട് തന്നെ അവൻ മറുപടി നൽകി.. അത് കേട്ടതും അവൾ അവനിൽ നിന്ന് മാറി കിടക്കാൻ ഒരുങ്ങി... "ഹാ.. അടങ്ങിക്കിടക്ക് പെണ്ണേ...

നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ നല്ല സുഖമുണ്ട് " അവളെ തിരികെ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടു കൊണ്ട് അവൻ പറഞ്ഞു ... ചെറുചിരിയോടെ അവൾ അവനോട് ചേർന്ന് കിടന്നു... രോമങ്ങൾ തിങ്ങിയ അവന്റെ താടിയുടെ ഇടയിലൂടെ വിരലുകൾ കടത്തി അവൾ തഴുകി കൊണ്ടിരുന്നു... അതിന്റെ അനുഭൂതിയിൽ അവൻ കണ്ണുകൾ അടച്ചു തന്നെ കിടന്നു... "കണ്ണേട്ടാ" പ്രണയാർദ്രമായി അവൾ വിളിച്ചു.. ആ വിളിയിൽ അവന്റെ ഉള്ളമൊന്ന് കുളിരു കോരി... അതിശയത്തോടെ കണ്ണുകൾ തുറന്ന് തലയുയർത്തി തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്നവളെയൊന്ന് നോക്കി...അവളുടെ മുഖത്തെ കുസൃതി ചിരി കണ്ട് അറിയാതെ അവനും ചിരിച്ചു... "കണ്ണേട്ടാ.." അവൾ വീണ്ടും ആർദ്രമായി വിളിച്ചു... "മ്മ്.. എന്താടാ " ഏതോ മായാലോകത്തെന്ന പോലെ അവൻ വിളികേട്ടു.. വീണ്ടും ഒരിക്കൽ കൂടി അവളുടെ നാവിൽ നിന്നും ഇങ്ങനെയൊരു വിളി പ്രതീക്ഷിച്ചതല്ല... അറിയാതെ കിട്ടിയത് കൊണ്ടാവാം ആ വിളിയിൽ ഒരുപാട് സന്തോഷം തോന്നിയവന്.. "സോറി " "എന്തിന് " മനസ്സിലാവാതെ കാർത്തി ചോദിച്ചു... "കണ്ണേട്ടനെ മനസ്സിലാക്കാതെ ഇരുന്നതിന്... ഇത്രയും നാൾ അകൽച്ചയും വെറുപ്പും കാണിച്ചതിന്.. എല്ലാത്തിനും സോറി.. ഇനി ഞാൻ ഒരിക്കലും എന്റെ കണ്ണേട്ടനെ വിഷമിപ്പിക്കില്ല " അവൾ പൊട്ടികരഞ്ഞു...

"ഏയ്‌... എന്താടോ ഇത്.. സാരമില്ല പോട്ടെ.. നിന്റെ ഭാഗത്ത്‌ മാത്രമല്ലല്ലോ എന്റെ ഭാഗത്തും ഇല്ലേ തെറ്റ്.." "എന്നാലും ഞാൻ അല്ലെ ഇത്രയും നാൾ വാശിയോട് മറഞ്ഞിരുന്നു ഏട്ടനെ വിഷമിപ്പിച്ചേ.." വീണ്ടും അവൾ തേങ്ങലോടെ പറഞ്ഞു.... "പഴയ കാലത്തിന്റെ കൈപ്പുള്ള ഓർമ്മകൾ എല്ലാം മറക്കാം ദച്ചു... ഇനി പുതിയൊരു പ്രണയത്തിന്റെ പൂക്കാലത്തെ വരവേൽക്കാം നമുക്ക്... നഷ്ടപ്പെട്ട പ്രണയകാലം വീണ്ടെടുക്കാം... അതിൽ വിരിയുന്ന ഓരോ പൂവിനും അസൂയയാകും വിധം പരസ്പരം പ്രണയം കൊണ്ട് മൂടാം 💕" പറഞ്ഞുകൊണ്ട് താടിയിൽ ഉണ്ടായിരുന്ന അവളുടെ കൈ എടുത്ത് ചുണ്ടോട് ചേർത്ത് അമർത്തിയൊന്ന് മുത്തി കാർത്തി... അവൾ കുറുകി കൊണ്ട് ഒന്നൂടെ അവനിലേക്ക് ചേർന്നു ഇരുണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി കിടന്നു... വാത്സല്യത്തോടെ അതിലേറെ പ്രണയത്തോടെ അവൻ അവളുടെ തലയിൽ തഴുകി...പ്രണയാർദ്രമായി പാടി.. 🎶കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ വേനല്‍ പൂവേ നിന്റെ നെഞ്ചില്‍ വേളിപൂക്കാലം പാടുമോ നീ ഇല്ല എങ്കിലെന്‍ ജന്മം ഇന്നെന്തിനായ്‌ എന്‍ ജീവനെ ചോല്ലുമീ ..

ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തമ്മളില്‍ പിരിയും രാവ് .. ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തമ്മളില്‍ പിരിയും രാവ് .. പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ .. ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ .. സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം .. ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തമ്മളില്‍ പിരിയും രാവ് .. ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തമ്മളില്‍ പിരിയും രാവ് 🎶 പാടികഴിഞ്ഞതും നിറ മിഴികളോടെ അവൻ അവളെയൊന്ന് നോക്കി.. അവൾ ഒന്നുയർന്നു അവന്റെ മിഴികോണിൽ ഉമ്മവെച്ചു.. പെയ്യാൻ വെമ്പി നിന്നിരുന്ന കണ്ണുനീരിനെ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. അതിശയത്തോടെ നോക്കുന്ന അവനെ നോക്കി കണ്ണുചിമ്മി... എന്നിട്ടവന്റെ ഹൃദയം താളം കേട്ട് കണ്ണുകൾ അടച്ചുകിടന്നു... അവനും അവളുടെ നെറുകിൽ ചുണ്ടുകളമർത്തി കൊണ്ട് നിദ്രയെ പുൽകി.. 🖤🖤🖤🖤🖤

രാവിലെ ഉറക്കമുണരുമ്പോൾ രണ്ട് പേരുടെയും ഉള്ളിലെ മഴക്കാർ നീങ്ങി വെളിച്ചം നിറഞ്ഞിരുന്നു...പ്രണയത്തിന്റെ പുതു വെളിച്ചം ❣️ കണ്ണുകൾ തുറക്കാതെ തന്നെ കാർത്തിക് തന്റെ അരികിലൊന്ന് തപ്പി നോക്കി.. രാത്രി തന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ അവിടെയില്ലെന്ന് കണ്ടതും അവൻ സംശയത്തോടെ കണ്ണ് തുറന്നു നോക്കി.. എന്നിട്ട് മെല്ലെ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയതും റൂമിന്റെ ഡോർ തുറക്കുന്ന ശബ്‍ദം കേട്ട് അങ്ങോട്ട് നോക്കി... ദച്ചു വാതിൽ തുറന്നകത്തേക്ക് വരുന്നുണ്ട്.. ബ്ലൂ &പിങ്ക് കോമ്പിനേഷനിൽ ഉള്ള സിമ്പിൾ ചുരിദാർ ആണ് വേഷം.. കുളി കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു... തലയിൽ ഒരു ടർക്കി ചുറ്റി കെട്ടിയിട്ടുണ്ട്... അവൾ അടുത്തേക്ക് വന്നു വിരൽ ഞൊടിച്ചു... അത്രനേരം അവളെ നോക്കികൊണ്ടിരുന്ന കാർത്തിയൊന്ന് ഞെട്ടി അവളെ നോക്കി... ചിരിച്ചുകൊണ്ടവൾ കോഫീ കപ്പ്‌ അവനു നേരെ നീട്ടി... ചമ്മൽ മറച്ചു പിടിച്ചവൻ അത് വാങ്ങി കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു... അവളെ നോക്കികൊണ്ട് തന്നെ അതിൽ നിന്നൊരു മുറുക്ക്‌ കുടിച്ചു... "ബ്രഷ് ചെയ്യുന്നില്ലേ " കോഫി അങ്ങനെ കുടിക്കുന്ന അവനെ നോക്കി അവൾ ചോദിച്ചു...അവൻ അതിനൊന്ന് ചിരിച്ചു...

എന്നിട്ട് വീണ്ടും കുടിച്ചു.. "അയ്യേ " അവൾ മുഖം ചുളിച്ചു... "എന്താടി" അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയനക്കി.. അവൻ ദച്ചുവിന്റെ ഓരോ ഭവമാറ്റവും ശ്രദ്ധിച്ചുകൊണ്ട് കോഫി കുടിച്ചു...അവന്റെ നോട്ടം അവളിൽ നാണത്തിന്റെ ചെറിയൊരു ലാഞ്ചനയുണർത്തി... അവൾ തലതാഴ്ത്തി പുഞ്ചിരിച്ചു.. കോഫി കുടിച്ച് കഴിഞ്ഞതും അവന്റെ കയ്യിൽ നിന്നും അത് വാങ്ങി ടേബിളിൽ വെച്ചുകൊണ്ടവൾ ഡ്രസിങ് ടേബിളിനടുത്തേക്ക് നടന്നു... തലയിൽ കെട്ടിവെച്ചിരുന്ന ടർക്കിയഴിച്ച് മുടി തുവർത്താൻ തുടങ്ങി... തന്റെ പിന്നിൽ വന്നു നിൽക്കുന്ന കാർത്തിയെ കണ്ണാടിയിൽ കൂടി കണ്ടതും അവൾ ഒരു കുസൃതി ചിരിയോടെ തിരിഞ്ഞു... പുരികം പൊക്കി എന്താണെന്ന് ചോദിച്ചു... അവൻ ഒരു കള്ളചിരിയോടെ അടുത്തേക്ക് വന്നു അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... അവൾ ഒന്ന് വിറച്ചു.. പിന്നീടതൊരു പുഞ്ചിരിയിലേക്ക് വഴിമാറി... മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ ചെവിക്കു പിറകിലേക്ക് വെച്ചു കൊണ്ട് കമ്മലിൽ ചെറുതായൊന്നു തട്ടി...

അവൾ ചിരിച്ചതും മെല്ലെ അവൻ മുഖം അവളിലേക്ക് താഴ്ത്തി... "അയ്യടാ... മാറങ്ങട്... കുളിച്ചിട്ടും ഇല്ല പല്ല് തേച്ചിട്ടും ഇല്ല എന്നിട്ട് ഉമ്മിക്കാൻ വന്നേക്കുന്നു " അവനെ ഒരു തള്ള് വെച്ചു കൊടുത്തുകൊണ്ട് ദച്ചു പറഞ്ഞു... "ഓഹോ അപ്പൊ അതാണ് കാര്യം... ഇത് രണ്ടും ചെയ്താൽ എനിക്ക് കിസ്സ് ചെയ്യാമല്ലോ " അവളെയൊന്ന് നോക്കി കൊച്ചുകുട്ടികളെ അവൻ ചോദിച്ചു.. "പരിഗണിക്കാം " ചിരി കടിച്ചു പിടിച്ചുകൊണ്ടവൾ പറഞ്ഞു... "ഇത്രെയും കേട്ടാൽ മതി" പറഞ്ഞുകൊണ്ടവൻ ഇട്ടിരുന്ന ടി ഷർട്ട്‌ വലിച്ചൂരി.. "അയ്യേ " അവൾ കണ്ണുകൾ രണ്ടും കൈകൊണ്ട് മറച്ചു തിരിഞ്ഞു നിന്നു... "ഇപ്പോഴേ ഇങ്ങനെ നാണിച്ചാൽ എങ്ങനെയാ കൊച്ചേ കാര്യങ്ങൾ നടക്ക " അവളിലേക്ക് ചേർന്ന് പിന്നിലൂടെ പുണർന്നു കൊണ്ടവൻ ചോദിച്ചു... "രാവിലെ തന്നെ വഷളത്തരം കൊണ്ട് ഇറങ്ങിക്കാ.. മാറങ്ങട് " കപട ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവന്റെ വയറിനിട്ടൊന്ന് കുത്തി.. "ഔച് " അവൻ വയറിൽ കൈ അമർത്തി കൊണ്ട് പിന്നിലേക്ക് നീങ്ങി...

അവളെ നോക്കി ദേശിച്ചു... "ഇങ്ങനെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട... രാവിലെ വൃത്തികേടും പറഞ്ഞുകൊണ്ട് വന്നാൽ ഇനിയും ഇതുപോലെ കിട്ടും " നെഞ്ചിൽ കൈ പിണച്ചു കെട്ടി വിജയഭാവത്തോടെ അവൾ പറഞ്ഞു... "വൃത്തികേട് പറഞ്ഞാൽ അല്ലെ കുഴപ്പം.. കാണിച്ചാൽ പ്രശ്നമൊന്നും ഇല്ലല്ലോ ". അവൻ പറഞ്ഞതിന്റെ അർത്ഥം അവൾ ഗ്രഹിച്ചെടുക്കുന്നതിനു മുന്നെ തന്നെ അവൻ അവളെയും എടുത്തുയർത്തി വാഷ്റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു..വാതിൽ ചാരിനിന്ന് അവളെ നോക്കി... ദച്ചു അവനെ തള്ളിമാറ്റി പോകാൻ നോക്കിയെങ്കിലും നടന്നില്ല... അവൻ ബലമായി തന്നെ അവളെ പിടിച്ചു വെച്ചു... അവൾ ആവുന്നത്ര നിന്ന് കുതറി.. "അടങ്ങി നിൽക്കെടി " അടക്കിപിടിച്ചുകൊണ്ട് കാതോരം അവന്റെ പതിഞ്ഞ സ്വരം.. അവൾ വെട്ടി വിറച്ചു. നെറ്റിയിലും ചെന്നിയിലും വിയർപ്പ് പൊടിഞ്ഞു.. വർധിക്കുന്ന ഹൃദയമിടിപ്പോടെ അവനെ നോക്കി..അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ അവളെ എടുത്തുയർത്തി മുന്നോട്ട് നടന്നു .. അവന്റെ കണ്ണുകളുടെ മന്ത്രികതയിൽ അവൾ ഇതൊന്നും അറിഞ്ഞില്ല.. മേലേക്ക് വെള്ളം വീണതും അവൾ വേഗം അവനിൽ നിന്നും ഊർന്ന് താഴെയിറങ്ങി..

ഓടുന്നതിനു മുന്നേ അവളെ വലിച്ചവൻ വീണ്ടും ഷവറിനടിയിൽ നിർത്തി.. മുഖം ചുളിച്ചു കൊണ്ടവൾ അവനെ നോക്കി... അവളുടെ കുട്ടിത്തം നിറഞ്ഞ മുഖം കണ്ടവൻ പൊട്ടിച്ചിരിച്ചു... അത് കണ്ട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവൾ അവനെ തള്ളി മാറ്റി ദേഷ്യത്തോടെ പുറത്തേക്ക് പോയി.. **** കാർത്തി ഫ്രഷായി വന്നപ്പോഴേക്കും ദച്ചു ഡ്രെസ്സെല്ലാം ചേഞ്ച്‌ ചെയ്ത് ഓഫീസിൽ പോവാൻ റെഡിയായിരുന്നു.. അവൾ അവനെ കണ്ട ഭാവം പോലും നടിക്കാതെ താഴേക്ക് പോയി.. അവൾ പോകുന്നതും നോക്കി ചിരിച്ചുകൊണ്ടവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു... താഴെ ചെന്നപ്പോൾ മുത്തശ്ശിയും അമ്മയും ഇടവും വലവും ഇരുന്ന് ദച്ചുവിനെ കഴിപ്പിക്കുന്നതാണ്... അതെല്ലാം നോക്കി കണ്ട് മുഖവും ചുളുക്കി താടിക്ക് കയ്യും കൊടുത്തു കാത്തു ഇരിക്കുന്നുണ്ട്.. അവൻ അവളുടെ തലക്കിട്ടൊന്ന് കൊട്ടി.. "ആഹ് " അവൾ പറഞ്ഞതും എല്ലാവരും അവളെനോക്കി വീണ്ടും ദച്ചുവിനെ കഴിപ്പിക്കാൻ തുടങ്ങി... അവൾ കുറേ വേണ്ട മതിയെന്നൊക്കെ പറയുന്നുണ്ട്...

പക്ഷേ രണ്ടാളും വിടുന്ന ലക്ഷണമില്ല.. കാർത്തി എന്താണ് സംഗതിയെന്ന് കാത്തുവിനോട് കണ്ണ് കൊണ്ട് ചോദിച്ചു.. അവൾ മുഖത്ത് സങ്കടഭാവം വരുത്തികൊണ്ട് അവന്റെ ചെവിയിൽ പറഞ്ഞു... "ഏട്ടത്തി ഫുഡ്‌ വേണ്ട എന്നും പറഞ്ഞു ഇരിക്കുവായിരുന്നു.. മുത്തശ്ശിയും അമ്മയും പറ്റില്ലാന്ന് പറഞ്ഞുകൊണ്ട് അവിടെ പിടിച്ചിരുത്തി... ഇപ്പോ അഞ്ചാമത്തെ ദോശയാ രണ്ടാളും കൂടെ ഏട്ടത്തിയുടെ വായിൽ കുത്തികയറ്റുന്നെ..." അത് കേട്ടവൻ തലയിൽ കൈവെച്ചു.. രണ്ട് ദോശപോലും തികച്ചു കഴിക്കാത്തവളാണ്.. അവൻ അവളെയൊന്ന് നോക്കി.. അവളും ദയനീയതയോടെ അവനെ നോക്കി.. കണ്ണിൽ നിന്നെല്ലാം വെള്ളം വരുന്നുണ്ട്.. അവളുടെ അവസ്ഥ കണ്ട് അവനും വിഷമമായി... "ഒന്ന് നിർത്തുന്നുണ്ടോ " അതൊരു അലർച്ചയായിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story