നെഞ്ചോട് ചേർത്ത് ❣️: ഭാഗം 31

nenjod cherth

രചന: SHAMSEENA

ഇന്നാണ് എല്ലാവരും തറവാട്ടിലേക്ക് പോകുന്നത്.. കാർത്തിയും ദച്ചുവും നാളെയാണ് പോവുന്നത്.. "ഏയ്‌ കണ്ണേട്ടാ.. എന്താ ഈ കാണിക്കുന്നേ.. താഴെയിറക്ക് " ഓഫീസിൽ നിന്നും വന്നു വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഉടനെ കാർത്തി എടുത്തുയർത്തിയപ്പോൾ ദച്ചു കുതറി കൊണ്ട് പറഞ്ഞു.. അവൾ പറഞ്ഞതും അവൻ കൈ അയച്ചു.. അവന്റെ ശരീരത്തിലൂടെ ഊർന്നവൾ താഴെയിറങ്ങി... "ആരുടേയും ശല്യം ഇല്ലാതെ എന്റെ ഭാര്യയോട് ഇത്തിരി റൊമാൻസിക്കാം എന്ന് വെച്ചപ്പോൾ അവൾക്ക് വല്യ ജാഡ😏" അവൻ തിരിഞ്ഞു സ്റ്റയറിനടുത്തെത്തി "അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ " അവനെ വട്ടം പിടിച്ചവൾ ചോദിച്ചു.. അവൻ കുസൃതിയോടെ തിരിഞ്ഞു... എന്നിട്ടവളെയും എടുത്തുകൊണ്ടു മുകളിലേക്കുള്ള പടികൾ കയറി.. "ദേ പെണ്ണേ.. അടങ്ങിയിരുന്നേ.. ഇല്ലേൽ രണ്ടും കൂടി താഴെ കിടക്കും 😡" അവന്റെ താടിയിൽ കൂടി കൈകടത്തി ഇക്കിളിയിടുന്നവളോടായി പറഞ്ഞു.. അവൾ കൈയെടുത്തു..

രണ്ട് കൈകൊണ്ടും അവന്റെ കഴുത്തിലൂടെ ചുട്ടിപിടിച്ചു എന്നിട്ടവന്റെ മീശ തുമ്പിൽ കടിച്ചു അവനെ നോക്കി കള്ള ചിരി ചിരിച്ചു.. "ദേ... ദച്ചു നോവിച്ചാൽ എന്റെ സ്വഭാവം മാറും അറിയാലോ " "അത് ഞാനങ്ങു സഹിച്ചു " അവന്റെ മൂക്കിൻ തുമ്പിൽ കൂടിയവൾ ചെറുതായി കടിച്ചു.. അവനിലൂടെ ഒരു കറന്റ്‌ പാസ്സ് ചെയ്തത് പോലെ തോന്നിയവൻക്ക്.. പെട്ടന്നവളെ താഴെ നിർത്തി ചുവരോട് ചേർത്തു..കഴുത്തിൽ മുഖം പൂഴ്ത്തി.. അവന്റെ പെട്ടന്നുള്ള നീക്കത്തിൽ അവളൊന്ന് വിറച്ചു.. അവന്റെ ചുണ്ടും നാവും അവളുടെ കഴുത്തിൽ അലഞ്ഞു നടന്നു.. അവസാനമത് കഴുത്തിൽ തെളിഞ്ഞു കാണുന്ന കാപ്പി മറുകിൽ എത്തി നിന്നു..അവനവിടെ അമർത്തി ദന്തങ്ങൾ ആഴ്ത്തി.. "സ്സ്ഹ് " അവളൊന്നെങ്ങി.. അതവനിൽ ആവേശം നിറച്ചു.. വീണ്ടും വീണ്ടുമവൻ ആ മറുകിൽ കടിച്ചു കൊണ്ടിരുന്നു... ഒടുവിൽ മറുകിലൊന്ന് നാവുകൊണ്ട് തഴുകി നുണഞ്ഞു അവിടെ നിന്നും ചുണ്ടുകളെ അകത്തി... പിന്നീടാ ചുണ്ടുകൾ അവളുടെ മുഖത്തേക്കെത്തി നിന്നു..

അവൻ കണ്ണുകളുയർത്തിയവളെ നോക്കി.. ചെമ്പരത്തി പോലെ ചുവന്നു തുടുത്തിട്ടുണ്ട്.. അവന്റെ കണ്ണുകളിലെ പ്രണയം അവളെ വിവശയാക്കി.. അവനു വിധേയമായി കൊണ്ടവൾ നിന്നു.. അവൻ മെല്ലെ ഇടതു കവിളിലൊന്ന് ചുംബിച്ചു.. പിന്നെ അവിടുന്ന് തടിത്തുമ്പിലും വലത് കവിളിലുമെല്ലാം അവന്റെ അധരങ്ങൾ നേർമയോടെ പതിഞ്ഞു.. മൂക്കിൻ തുമ്പിലൊന്ന് കടിച്ചുകൊണ്ടവൻ അവളുടെ മുഖമാകെ ഭ്രാന്തമായി ചുംബിച്ചു.. പല്ലും നാവും കൊണ്ട് കടിച്ചു നുണഞ്ഞു...അപ്പോഴേക്കും അവൾ തളർന്നു തുടങ്ങിയിരുന്നു.. അവളുടെ നെഞ്ചിടിപ്പ് അവന്റെ കാതുകളിൽ വരെ എത്തി.. അവന്റെ ശ്വാസം അധരങ്ങളിൽ തട്ടിയതും ഇരുകൈകളുമവൾ അവന്റെ ഷോൾഡറിൽ മുറുക്കി.. അവളുടെ ചുണ്ടിനുമേൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ നാവുകൊണ്ട് നുണഞ്ഞവൻ ചുണ്ടുകളിലേക്ക് അതിന്റെ ഇണയെ കോർത്തു വെച്ചു.. ആദ്യം നേർമയിൽ തുടങ്ങിയ ചുംബനം പിന്നീട് വന്യമായി.. കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയുമവൻ കടിച്ചു നുണഞ്ഞു.

തളർന്നു കൊണ്ടവൻ ചുണ്ടുകളെ സ്വാതന്ത്ര്യമാക്കാൻ തുനിഞ്ഞതും ആ ചുംബനത്തെ അവൾ ഏറ്റെടുത്തിരുന്നു.. അവളുടെ നീക്കത്തിൽ അവന്റെ കണ്ണുകൾ വിടർന്നു... പിന്നീടവൾക്ക് വിധേയമായി നിന്നുകൊടുത്തു... അധരങ്ങളിൽ നിന്നും ചുംബനം നാവുകളിലേക്ക് വഴിമാറി.. ഇരുവരുടെയും നാവുകൾ ചുറ്റിപിണഞ്ഞുകൊണ്ട് ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ആഴമേറിയ ചുംബനം.. അവന്റെ കൈകൾ അവളുടെപ്പുറത്തൂടെ ഇഴഞ്ഞു നടന്നു.. നട്ടെല്ലിലൂടെ ചൂണ്ടു വിരൽ കൊണ്ട് തഴുകിയവൻ അവൾ ധരിച്ചിരുന്ന ടോപിന്റെ സിബ്ബിൽ എത്തി നിന്നു... അത് താഴേക്ക് വലിക്കാനായി അതിൽ പിടിച്ചതും സ്വബോധത്തിലേക്ക് എത്തിയവൾ അവനെ തള്ളിമാറ്റി റൂമിൽ കയറി ഡോർ അടച്ചു.. അവളുടെ ഓട്ടം കണ്ടവൻ പൊട്ടിച്ചിരിച്ചു.. അകത്തേക്ക് കയറിയവൾ നെഞ്ചിൽ കൈ വെച്ചു കിതച്ചു.. "യ്യോ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എല്ലാം കൈയിൽ നിന്ന് പോയേനെ " അവളൊന്നാത്മഗതിച്ചു..പിന്നീട് നാണത്തോടെ ചിരിച്ചുകൊണ്ട് ഡ്രെസ്സും എടുത്ത് ഫ്രഷാവാൻ കയറി..

കുളി കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ ചുണ്ട് ചുവന്നു തുടുത്തിട്ടുണ്ട് അതിലൊന്ന് തഴുകി ഇപ്പോഴും അവന്റെ ചുണ്ടുകളുടെ ചൂട് അവിടെ തങ്ങി നിൽപ്പുണ്ടെന്നവൾക്ക് തോന്നി.. മുടി വകഞ്ഞു മാറ്റി കഴുത്തിലെ മറുകിലും വിരലുകൾ കൊണ്ട് തഴുകി.. അതിന് ചുറ്റും ചുവന്നു തുടുത്തിട്ടുണ്ട്.. "കള്ള കൃഷ്‌ണൻ " കണ്ണാടിയിലേക്ക് നോക്കിയവൾ ചെറു ചിരിയോടെ മൊഴിഞ്ഞു.. **** അടുക്കളയിൽ ചെന്ന് കോഫിക്കുള്ള വെള്ളം വെച്ച് കോഫി പൗഡർ എടുക്കുമ്പോഴാണ് അരയിലൂടെ ഒരു കൈ അവളെ ചുറ്റി വരിഞ്ഞത്.. ആരാണെന്നറിയാവുന്നത് കൊണ്ട് തിരിഞ്ഞു നോക്കിയില്ല.. നാണത്തോടെ ചിരിച്ചു കൊണ്ട് തന്നെ തിളച്ച വെള്ളത്തിലേക്ക് പാലും കോഫി പൌഡറും ചേർത്തു.. ഗ്യാസ് ഓഫ്‌ ചെയ്തു.. അവന്റെ അനക്കമൊന്നും കാണാഞ്ഞപ്പോൾ തിരിഞ്ഞു നോക്കി..

തലയും താഴ്ത്തി നിൽക്കുന്നുണ്ട്.. ബലമായി തന്നെ മുഖമുയർത്തിയവൾ..അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.. "എന്താ.. മ്മ് " കവിളിൽ കൈ വെച്ചവൾ ചോദിച്ചു.. "മ്മ്ഹ് " തലതാഴ്ത്തികൊണ്ടവൻ അലസമായി മൂളി.. "ഇങ്ങോട്ട് നോക്ക്‌ കണ്ണേട്ടാ " വീണ്ടുമവന്റെ തല ഉയർത്തിയതും വിതുമ്പി കൊണ്ടവൻ അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു.. എന്ത് ചെയ്യണമെന്നറിയാതെ അവളാദ്യമൊന്ന് പകച്ചു.. പിന്നീടവന്റെ പുറത്ത് പതിയെ തഴുകി കൊണ്ടിരുന്നു.. "നിനക്കെന്നോട് വെറുപ്പുണ്ടോ ദച്ചു " തോളിൽ നിന്നും മുഖമെടുക്കാതെ തന്നെയവൻ ചോദിച്ചു.. "എന്തിന് " അവനെ തോളിൽ നിന്നും അകറ്റി നെറ്റി ചുളിച്ചു കൊണ്ടവൾ ചോദിച്ചു.. "ഞാൻ കാരണമല്ലേ നിനക്ക് ഇത്രയും സങ്കടം അനുഭവിക്കേണ്ടി വന്നത്.. " "ആര് പറഞ്ഞു എന്റെ കണ്ണേട്ടൻ കാരണമാണെന്ന്..ഇതെല്ലാം എന്റെ ജീവിതത്തിൽ അനുഭവിക്കണമെന്ന് വിധിയുണ്ടാവും.. അതോർത്തു എന്റെ കള്ള കൃഷ്ണൻ സങ്കടപ്പെടേണ്ട കേട്ടോ "

അവന്റെ കണ്ണും മുഖവും തുടച്ചു കൊടുക്കുന്നതിനിടയിൽ അവൾ ചിരിയോടെ പറഞ്ഞു.. അവളുടെ കൈകളെ പിടിച്ചു വെച്ചവൻ ആ കൈ വെള്ളയിൽ ചുണ്ടുകളമർത്തി.. "സോറി " "ദേ കണ്ണേട്ടാ ഒന്നങ്ങ് തന്നാലുണ്ടല്ലോ " അവൾ കപട ദേഷ്യത്തോടെ അവനുനേരെ കയ്യോങ്ങി.. "തന്നാൽ " കുസൃതിയോടെ അവളിലേക്ക് ചേർന്നു നിന്നവൻ.. "ഒ.. ഒന്നുല്ല.. " പതറിക്കൊണ്ട് പറഞ്ഞവൾ തിരിഞ്ഞു..രണ്ട് കപ്പുകളിലേക്ക് കോഫി പകർന്നു ഒന്നവന്റെ നേരെ നീട്ടി.. അവളെ നോക്കികൊണ്ട് തന്നെയവൻ കോഫി ചുണ്ടിലേക്ക് വെച്ചു. "അയ്യേ തൂ " വായിലേക്ക് എത്തിയപാടെ അവനത് പുറത്തേക്ക് തുപ്പി.. "എന്താ കണ്ണേട്ടാ " "ഇതിൽ ഷുഗർ ഇട്ടിട്ടില്ല പൊട്ടി " കോഫി കപ്പ്‌ അവളുടെ കയ്യിൽ തന്നെ വെച്ചുകൊടുത്തു.. "അതിന്റെ ആവശ്യമില്ലല്ലോ.. പഞ്ചാര ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ കയ്യിലുണ്ടല്ലോ " കളിയാക്കി കൊണ്ടവൾ പറഞ്ഞുകൊണ്ട് പഞ്ചസാര ടിൻ കയ്യിലെടുത്തു... "ആണോ എനിക്കിപ്പോൾ പഞ്ചാര കൂടുതലാണോ " പുരികം പൊക്കി കുസൃതിയോടെ ചോദിച്ചു കൊണ്ടവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. "കണ്ണേട്ടാ വേണ്ടാട്ടോ " സ്ലാബിലേക്ക് ചാരി നിന്ന് പിന്നിലേക്ക് ആഞ്ഞുകൊണ്ടവൾ പറഞ്ഞു..

അവൻ മീശ പിരിച്ചുകൊണ്ട് അവളെ ഉഴിഞ്ഞു നോക്കി.. അവളുടെ ഇടുപ്പിലൊന്ന് ഇക്കിളിയിട്ടു.. അവളൊന്ന് കുലുങ്ങി ചിരിച്ചതും വീണ്ടുമവനത് ആവർത്തിച്ചു.. അവളുടെ ഉറക്കെയുള്ള ചിരി അവിടെ അലയടിച്ചു... അവരുടെ കളി ചിരികൾ ആ വീടാകെ നിറഞ്ഞു..വീണ്ടുമവർക്കായി ഒരു പ്രണയത്തിന്റെ പൂക്കാലം തന്നെയവിടെ വിരിഞ്ഞു.. ❣️❣️❣️❣️❣️❣️❣️❣️❣️ ഇന്നാണ് അവർ രണ്ടുപേരും തറവാട്ടിലേക്ക് പോകുന്നത്.. മീറ്റിംഗ് കഴിഞ്ഞ് വൈകീട്ടാണ് ഇറങ്ങിയത്.. രാത്രിയുള്ള യാത്ര ഇരുവർക്കും ഒരുപോലെ ഇഷ്ടമായത് കൊണ്ട് മടുപ്പ് തോന്നിയില്ല.. അവനാദ്യം ബീചിലേക്കാണ് പോയത്.. ഇരുവരും കൈകൾ കോർത്തു കൊണ്ട് ആ മണലിലൂടെ നടന്നു.. ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ... അവരവിടെയുള്ള പാറക്കൂട്ടത്തിനരികെ ഇരുന്നു.. "എവിടേക്ക കണ്ണേട്ടാ " അവിടെനിന്നും എഴുന്നേൽക്കുന്നവനെ കണ്ടവൾ ചോദിച്ചു.. "ഇപ്പോവരാം" അവൻ പോയതും ശാന്തമായ കടലിലേക്ക് നോക്കിയവൾ ഇരുന്നു..

പിറകിൽ നിന്നും ആരോ കണ്ണുകൾ മൂടിയതും ആ കൈകളിൽ പിടിച്ചവൾ ചിരിയോടെ എടുത്തു മാറ്റി.. വീണ്ടും കടലിലേക്ക് മിഴികൾ നട്ടു.. അവനവളുടെ അടുത്ത് വന്നിരുന്നു.. ഇടത് കൈ എടുത്തു കൊണ്ട് അതിൽ ഒന്ന് തഴുകി.. കൈ വിരലിലേക്ക് തണുപ്പ് അരിച്ചു കയറിയതും തിരിഞ്ഞു വിരലിലേക്ക് നോക്കി.. കോളേജിൽ വെച്ച് കണ്ണേട്ടൻ അണിയിച്ചു തന്ന റിങ്... അതിൽ കാർത്തിക് എന്ന് സ്വർണ ലിപിയിൽ എഴുതിയിട്ടുണ്ടായിരുന്നു.. അവൾ വിശ്വാസം വരാതെ അവനെയും റിങ്ങിനെയും മാറി മാറി നോക്കി... "അന്ന് വീട്ടിൽ പോയപ്പോൾ തന്റെ ഷെൽഫിൽ നിന്നും കിട്ടിയതാ.. പിന്നൊന്നും നോക്കിയില്ല അതിങ്ങ് പൊക്കി " അവൻ പറഞ്ഞതും അവളതിലേക്ക് ചുണ്ടുകൾ ചേർത്ത് അമർത്തി ഉമ്മവെച്ചു.. ഏറെ നേരമവർ ആ കടലിന്റെ ഭംഗി ആസ്വദിച്ചു.. ഇരുവരും മൗനമായി പ്രണയിച്ചു..നിലാവിന്റെ ശോഭയാൽ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.. തണുത്ത കുളിർക്കാറ്റേറ്റ് അവൾ വിറക്കുന്നത് കണ്ടതും അവനവളുടെ തോളിലൂടെ കൈ ചേർത്ത് നെഞ്ചിലേക്കടക്കി പിടിച്ചു..

അവളും കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു.. തന്റെ സ്വപ്നം സഫലം ആയതിന്റെ ആനന്ദത്തിൽ അവന്റെ ഇടനെഞ്ചിലവൾ ചുണ്ടുകൾ ചേർത്തു ഇടതടവില്ലാതെ.. അവനും ചിരിയോടെ അവളുടെ ചെയ്തികളെ പ്രണയത്തോടെ നോക്കി കൊണ്ടിരുന്നു.. **** "കണ്ണേട്ടാ " "മ്മ് " "ഞാനൊരു കാര്യം ചോദിച്ചോട്ടെ " "എന്തെകിലും പൊട്ടത്തരം ആണോ 🤭" "കണ്ണേട്ടാ " അവളൊന്ന് ചിണുങ്ങി.. "ഇല്ല... നീ പറ എന്താ കാര്യം " ചിരിയമർത്തികൊണ്ടവൻ ചോദിച്ചു.. "എന്നോട് ദേഷ്യപ്പെടരുത് " "എന്തിനാ മുന്നേ കൂട്ടി ഒരു മുഖവുരയൊക്കെ.. " ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെയവൻ ചോദിച്ചു.. "ദേഷ്യപ്പെടില്ലെന്ന് പറ " അവളവന് നേരെ തിരിഞ്ഞിരുന്നു.. "എന്റെ ദച്ചുവാണേ സത്യം ദേഷ്യപ്പെടില്ല " അവളുടെ തലയിൽ കൈവെച്ചു കൊണ്ടവൻ പറഞ്ഞു.. "ഏട്ടന് എങ്ങനെ നിരഞ്ജനെ അറിയാം.. നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.. " പറഞ്ഞു കൊണ്ടവൾ ഇരു കവിളും പൊത്തി പിടിച്ചു..

"അതൊരു കഥയാണ്.. വലിച്ചു നീട്ടി പറയണോ.. അതോ ഷോർട് ആക്കി പറയണോ " "ഷോർട് ആക്കി പറഞ്ഞാൽ മതി " തണുത്ത മട്ടിലുള്ള അവന്റെ പ്രതികരണം കണ്ടതും കൈകൾ മാറ്റി അവൻ പറയുന്നത് കേൾക്കാനായവൾ കാതോർത്തു..... **** "ഞങ്ങൾ പ്ലസ്ടുവിന് ഒരുമിച്ചായിരുന്നു ഒരു സ്കൂളിൽ ഒരു ക്ലാസ്സിൽ.. എന്റെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാൾ എന്ന് വേണമെങ്കിൽ പറയാം.. ഏത് പെണ്ണിനെ കണ്ടാലും അവനൊന്ന് നോക്കും അത് അവന്റെ സ്വഭാവം ആയിരുന്നു.. ഞങ്ങളുടെ കൂടെ കൂടുമ്പോൾ അത് മാറുമെന്ന് കരുതി.. പക്ഷേ അവന് മാറ്റമുണ്ടായില്ല.. ഒരു ദിവസം വീട്ടിൽ വന്നു കൂട്ടുകാരെല്ലാം കൂടി കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു... അന്ന് അപ്പച്ചിയും പിള്ളേരും വീട്ടിൽ ഉണ്ട്.. എല്ലാവരും കൂടിയിരുന്നു സംസാരിക്കുന്നതിനിടക്ക് അർദ്രയുടെ (അപ്പച്ചിയുടെ മോൾ മുമ്പത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട് )നിലവിളി കേട്ടു.. അങ്ങോട്ട് ഓടുന്നതിനിടക്ക് നിരഞ്ജൻ വെപ്രാളപ്പെട്ടു ഓടിവരുന്നത് കണ്ടു.. പിറകെ കരഞ്ഞുകൊണ്ട് ആർദ്രയും..

അവൾ ഡ്രസ്സ്‌ മാറുന്നത് നിരഞ്ജൻ ഒളിഞ്ഞു നോക്കിയെന്ന് പറഞ്ഞു ഒരേ കരച്ചിൽ... അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഞാൻ നല്ലോണം അറിഞ്ഞു പെരുമാറി ദേഷ്യം മാറുവോളം.. അതിന് ശേഷം അവനെ ഞാൻ കണ്ടിട്ടില്ല.. പിന്നെ ഇപ്പോഴാണ് കാണുന്നത്... ആ സിസി ടിവി ഫുട്ടേജിൽ.. " പറഞ്ഞുകൊണ്ടവൻ അവളെ നോക്കി.. "ഏത് സിസി ടിവി ഫുട്ടേജിൽ.. " "നമ്മൾ ഹോട്ടലിൽ പോയന്ന് താൻ എന്തോ കണ്ടു ഭയന്ന് ഓടി വന്നില്ലേ.. അന്ന് സംശയം തോന്നി ഞാൻ അവിടുത്തെ പയ്യനോട് ഫുട്ടേജ് ചെക്ക് ചെയ്യാൻ പറഞ്ഞിരുന്നു.. അതിൽ നിന്നാണ് മനസ്സിലായത് താൻ ഭയക്കുന്ന വ്യക്തി നിരഞ്ജൻ ആണെന്ന് " "ഭയം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ അതില്ല.. ഏത് ആപത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എന്റെ കണ്ണേട്ടൻ ഉണ്ടല്ലോ.. പിന്നെന്തിന് ഞാൻ ഭയക്കണം "

അവന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടവൾ പ്രണയാർദ്രമായി പറഞ്ഞു.. അത് കേട്ടവനും ഒന്ന് ചിരിച്ചു.. "എടോ തനിക്കവിടെ ചെല്ലുമ്പോൾ ഒരു സർപ്രൈസ് ഉണ്ട്" "സർപ്രൈസോ " അവന്റെ തോളിൽ നിന്ന് തലയുയർത്തിയവൾ.. "അതേടോ... താൻ ഒട്ടും പ്രതീക്ഷിക്കാത്തത് " ചിരിയോടെയവൻ പറഞ്ഞു.. "എന്താ കണ്ണേട്ടാ അത് " "അവിടെ ചെല്ലുമ്പോൾ കാണാലോ " അവനൊരു താളത്തിൽ പറഞ്ഞുകൊണ്ട് വാഹനത്തിന്റെ സ്പീഡ് ഒന്ന് കൂട്ടി.. "എന്നാലും എന്തായിരിക്കും അത് " തല പുകഞ്ഞവൾ ആലോചിച്ചു.. ഒരു ക്ലൂവും കിട്ടിയില്ല... അവളുടെ കാട്ടികൂട്ടൽ കണ്ടവൻ ചിരിയോടെ ഇരുന്നു.. അവരുടെ വാഹനം വലിയൊരു പഠിപ്പുര കടന്ന് അകത്തേക്ക് പ്രവേശിച്ചു.. ചുറ്റും വീക്ഷിച്ചു കൊണ്ടവൾ പുഞ്ചിരിയോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story