നെഞ്ചോട് ചേർത്ത് ❣️: ഭാഗം 36

nenjod cherth

രചന: SHAMSEENA

സൂര്യ രശ്മികൾ മുഖത്തേക്ക് പതിച്ചപ്പോൾ മാറിനെ മറച്ചിരുന്ന പുതപ്പ് ഒന്നൂടെ വലിച്ചിട്ടു കൊണ്ടവൾ എഴുന്നേറ്റു. മൂരി നിവർന്നു.. സൈഡിലേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു.. "ഇത്ര പെട്ടന്ന് എണീറ്റ് പോയോ.. " അവൾ ഫോണെടുത്തു സമയം നോക്കി... 8:00Am "അയ്യോ😳 ഇത്ര നേരമായോ " ചാടിപിടഞ്ഞവൾ എഴുന്നേൽക്കാൻ നിന്നതും മുറിയുടെ ഡോർ തുറന്നു കൊണ്ട് കാർത്തി അകത്തേക്ക് വന്നു.. ഫോർമൽ വസ്ത്രത്തിൽ അവനെ കണ്ട് അവളൊന്ന് നെറ്റി ചുളിച്ചു.. അവനാ നോട്ടത്തെ അവഗണിച്ചുകൊണ്ട് കട്ടിലിന്റെ അടിയിൽ നിന്നും ഒരു ട്രാവൽ ബാഗ് വലിച്ചെടുത്തു.. എന്നിട്ടതിലേക്ക് അവന്റെ വസ്ത്രങ്ങൾ നിറച്ചു.. അത് കണ്ടവൾ പുതപ്പ് വാരിച്ചുറ്റി എഴുന്നേറ്റു... "ഇതെവിടെ പോവാ " അവൻ മറുപടിയൊന്നും കൊടുക്കാതെ ഷെൽഫിനരികിലേക്ക് നടന്നു. അവളും അവന്റെ പിറകെ പോയി.. "ചോദിച്ചത് കേട്ടില്ലേ.. കണ്ണേട്ടൻ എവിടെ പോവാ " ഇത്തിരി കടുപ്പിച്ചു തന്നെയവൾ ചോദിച്ചു..

"കേട്ടു.. എന്റെ ചെവിക്ക് തകരാർ ഒന്നും illa" അവനൊന്ന് തിരിഞ്ഞു നിന്നു.. അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു... "തകരാർ ഒന്നും ഇല്ലെന്ന് എനിക്കും അറിയാം.. അതല്ലല്ലോ ഞാൻ ചോദിച്ചേ.. എവിടെ പോവാണ് എന്നല്ലേ.." കണ്ണുകൾ കുറുക്കി അവൾ ചോദിച്ചതും ഞൊടിയിടയിൽ അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കിയതും ഒരുമിച്ചായിരുന്നു.. ആദ്യം അവളൊന്ന് ഞെട്ടിയെങ്കിലും പിന്നീടവന് വിധേയപ്പെട്ടുകൊണ്ട് നിന്നു..കൈ വിരലുകൾ അവന്റെ ഷർട്ടിൽ ചുളിവുകൾ തീർത്തു... തന്റെ ചുണ്ടിലേക്ക് ചുടു കണ്ണീർ ഒഴുകി ഇറങ്ങി നാവിൽ ഉപ്പുരസം അരിഞ്ഞതും ദച്ചു ഞെട്ടികൊണ്ട് അകന്നു മാറി നിന്ന് കിതച്ചു.... എന്നിട്ടവനെ നോക്കി.. കണ്ണുകൾ കലങ്ങി ചുവന്നു നിൽപ്പുണ്ട്.. അവനവളെ ഇറുകെ പുണർന്നു... മെല്ലെയവൾ അവന്റെ പുറത്ത് തട്ടികൊടുത്തു.. "കണ്ണേട്ടാ ഞാനും വന്നോട്ടെ കൂടെ " "വേണ്ടെടാ.. നീ ഒത്തിരി ആശിച്ചു ഉത്സവം കൂടാൻ വന്നതല്ലേ.. ആ സന്തോഷം കളയണ്ട...

ഞാൻ അഞ്ച് ദിവസം കഴിഞ്ഞാൽ ഇങ്ങ് വരില്ലേ പിന്നെന്താ.." "അഞ്ച് ദിവസമോ .. അതൊന്നും പറ്റില്ല " പിണക്കത്തോടെയവൾ അവനിൽ നിന്നും വിട്ട് നിന്നു.. അവൻ പിറകിലൂടെ ചെന്ന് അവളെ ചേർത്ത് പിടിച്ചു.. "എനിക്ക് ഇഷ്ടമുണ്ടായിട്ടാണോ ഞാൻ പോകുന്നെ...മ്മ് ഇന്ന് രാവിലെയാണ് മെയിൽ കണ്ടേ.. ഡൽഹിയിൽ വെച്ച് നടക്കുന്ന ബിസിനെസ്സ് മീറ്റ്..മനുവും ഉണ്ട്.. ഒഴിവാക്കാൻ പറ്റില്ലെടോ..." നിരാശയോടെ അവൻ പറഞ്ഞു.. "എന്നെ കൊണ്ട് പോവാൻ പറ്റില്ലേ " "പറ്റും ഇപ്പോഴല്ല.. മീറ്റിംഗ് എല്ലാം കഴിഞ്ഞ്.. നമുക്ക് പോകാമെന്നെ ഒരു ഹണിമൂൺ അവിടേക്ക് " അവനവളുടെ ചെവിയിൽ ഒന്ന് കടിച്ചു.. അവളൊന്ന് കുറുകി.. "കണ്ണേട്ടാ.. ഞാൻ എങ്ങനാ ഇവിടെ ഒറ്റക്ക് " "ഒറ്റക്കല്ലല്ലോ അമ്മയും കാത്തുവും മുത്തശ്ശിമാരും എല്ലാം ഉണ്ടല്ലോ.. പിന്നെന്താ " "അവരെല്ലാവരും ഉണ്ടെങ്കിൽ കണ്ണേട്ടൻ ഉള്ളത് പോലെയാവോ.. " ചിണുങ്ങി കൊണ്ടവൾ കട്ടിലിൽ പോയിരുന്നു.. "എന്റെ ശരീരം മാത്രമല്ലെ നിന്നെ വിട്ട് പോവുന്നേ.

മനസ്സ് എപ്പോഴും നിന്റെ കൂടെയില്ലേ.. പിന്നെന്താ.. ഇപ്പോ ചെന്ന് ഫ്രഷായി വാ ഞാൻ വൈറ്റ് ചെയ്യാം.. എന്നിട്ട് വേണം എനിക്ക് പോവാൻ.." അവൻ പറഞ്ഞതിന് മുഖം വീർപ്പിച്ചുകൊണ്ടവൾ ബാത്റൂമിലേക്ക് പോയി.. ഫ്രഷായി തിരികെ വന്നപ്പോൾ അവൻ അവളെയും കൂട്ടി ട്രാവൽ ബാഗും വലിച്ചു താഴേക്ക് പോയി.. അവിടെ മനുവും റെഡിയായി നിൽപ്പുണ്ട്.. എന്നാൽ നിമ്മിയുടെ മുഖത്ത് അവൻ പോവുന്നതിന്റെ യാതൊരു വിഷമവും കാണാനില്ല.. കണ്ണും ചുവപ്പിച് മൂക്കും വലിച്ചു വരുന്ന ദച്ചുവിനെ കണ്ട് അവൾ ഇതെന്ത് ജീവിയെന്ന മട്ടിൽ നോക്കി.. എന്നിട്ട് വയറും താങ്ങി സെറ്റിയിലേക്കിരുന്നു.. മനുവും കാർത്തിയും യാത്ര പറഞ്ഞു കാറിൽ കയറി.. തന്റെ നിറഞ്ഞു വന്ന കണ്ണുകൾ അവളിൽ നിന്നൊളിപ്പിക്കാൻ അവൻ വേഗം തന്നെ കാറിൽ ചെന്നിരുന്നു കാർ അവളിൽ നിന്നകന്നു പോവുന്തോറും തന്റെ ശരീരത്തിൽ നിന്നും ആത്മാവ് വേർപ്പെടുന്നത് പോലെയവൾക്ക് തോന്നി.. നെടുവീർപ്പിട്ടുകൊണ്ടവൾ അകത്തേക്ക് നടന്നു.. എല്ലാവരും അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞിരുന്നു.. ദച്ചുവും അവരോടൊപ്പം കൂടി.. വൈകീട്ട് എല്ലാവരും അമ്പലത്തിൽ പോയിരുന്നു.

. ദച്ചു വരുന്നില്ലെന്ന് പറഞ്ഞതായിരുന്നു.. പക്ഷേ കാത്തു അതിന് സമ്മതിച്ചില്ല.. നിർബന്ധിച്ചവളെ കൊണ്ടുപോയി.. രാവിലെ പോയ കാർത്തി രാത്രി ഏറെ വൈകിയിട്ടും വിളിക്കാത്തത് അവളിൽ പരിഭവം നിറച്ചു.. "ഇനി ഇങ്ങ് വിളിക്ക് ഞാൻ കാണിച്ചു തരാം " പിറുപിറുത്തുകൊണ്ടവൾ മൊബൈൽ തലയിണയുടെ അടുത്ത് വെച്ച് തലവഴി പുതപ്പിട്ട് കിടന്നു.. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാ ദേവി അവളെ കടാക്ഷിച്ചില്ല.. അവൾക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.. ഫോണെടുത്തു വാട്സ്ആപ്പ് ഓൺ ചെയ്ത് കാർത്തിക്ക്‌ വിളിക്കാൻ നിന്നതും അതേ സമയം തന്നെ അവന്റെ കാൾ അവളെ തേടിയെത്തിയതും ഒരുമിച്ചായിരുന്നു.... "ദച്ചു " കാറ്റുപോലെ അവന്റെ സ്വരം കാതിൽ വന്നു പതിച്ചു.. അവളൊന്ന് പുളഞ്ഞു.. അത്രക്കും ആർദ്രമായിരുന്നു അവന്റെ സ്വരം.. അവളൊന്നും മിണ്ടിയില്ല.. "പിണക്കമാണോ എന്റെ കുറുമ്പി പെണ്ണ്.. ആണെങ്കിൽ ഞാൻ ഫോൺ വെക്കുവാ.." "അയ്യോ വെക്കല്ലേ.. ഞാൻ പിണങ്ങിയിട്ടൊന്നും ഇല്ല.."

"എന്നാ പറഞ്ഞോ... എന്റെ കുറുമ്പി ഫുഡ്‌ ഒക്കെ കഴിച്ചോ??? അതോ എന്നത്തേയും പോലെ തന്നെയാണോ " "അല്ല കഴിച്ചു.." പിന്നീടവരുടെ സംസാരം നീണ്ടുപോയി.. അതിൽ മീറ്റിംഗിലെ കാര്യവും പ്രണയവും എല്ലാം ഉണ്ടായിരുന്നു.. ***** ഇന്നേക്ക് കാർത്തി പോയിട്ട് അഞ്ചു ദിവസം കഴിഞ്ഞു... ഇന്നലെ വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.. പക്ഷേ ക്ലന്റുസുമായി ചെറിയൊരു ഇഷ്യൂ അതുകൊണ്ട് ഒരു ദിവസം കൂടെ ലേറ്റ് ആയി..മനുവേട്ടൻ ഇന്നലെ തന്നെ വന്നിരുന്നു.. ദിവസം വിളിക്കാറുണ്ടെങ്കിലും അവനില്ലാതെ അവൾക്ക് ശ്വാസം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.. വന്നതിനേക്കാൾ കോലം കെട്ട് പോയെന്ന് പറഞ്ഞു മുത്തശ്ശിമാർ രണ്ടും ഇടവും വലവും നിന്നും ശകാരിക്കലാണ് പണി.. ***** വൈകീട്ട് അമ്പലത്തിലേക്ക് പോയി.. നടന്നിട്ട് പോയത് കൊണ്ട് തന്നെ വിയർത്തിരുന്നു.. വീട്ടിലെത്തിയതേ തല നനച്ചോന്ന് കുളിച്ചു.. അപ്പോളൊരു മോഹം ദാവണി ഉടുക്കണമെന്ന്..

പിന്നെ അമ്മുവിന്റെ അടുത്ത് പോയി ഒരു ദാവണി എടുത്ത് ഉടുത്തു.. കുളിപ്പിന്നലും ഇട്ട് നെറ്റിയിൽ പ്രസാധവും തൊട്ടു താഴേക്ക് പോയി.. നാളെ ഉത്സവത്തിന് കോടിയേറും.. അതോടെ ഞങ്ങൾ ഈ നാടും വീടും വിട്ട് ഞങ്ങളുടെ സ്വർഗ്ഗ രാജ്യത്തിലേക്ക് ചേക്കേറും.. ഓരോന്നാലോചിച്ചു അവൻ വരുന്നതും കാത്ത് വഴിക്കണ്ണുമായി അവൾ ഉമ്മറത്തിരുന്നു.. ഏറെ വൈകിയിട്ടും അവനെ കണ്ടില്ല.. "ദച്ചു.. മോളിങ്ങ് കേറി പോന്നേ.. അവൻ ചിലപ്പോൾ ഇന്നും വരില്ലായിരിക്കും.." അമ്മ അകത്തു നിന്ന് വിളിച്ചുപറഞ്ഞു. മനസ്സില്ലാ മനസ്സോടെയവൾ അകത്തേക്ക് കയറി.. "വന്നിരുന്നു എന്തേലും കഴിക്ക് കുട്ടീ... " അമ്മായി പറഞ്ഞു.. വേണ്ട വല്യമ്മേ... വിശപ്പില്ല.. അവൾ മുകളിലെ മുറിയിലേക്ക് പോയി ബെഡിലേക്ക് വീണു.. കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു.. കിടന്ന കിടപ്പിൽ തന്നെ ഉറങ്ങി.. **** രാവിലെ എഴുന്നേൽക്കാൻ നോക്കുമ്പോൾ ദേഹത്തൊരു ഭാരം പോലെ അവൾ തലയുയർത്തി നോക്കി..

തന്റെ വയറിന്റെ ഭാഗത്തെ ദാവണി മാറ്റി അവിടെ തലവെച്ചു സുഖ നിദ്രയിൽ ആണ് ആള്..ഒരു ഷോർട്സ് മാത്രമാണ് വേഷം.. "ഇതെപ്പോ വന്നു " ചിന്തിച്ചു കൊണ്ടവൾ അവന്റെ തലയിലൂടെ വിരലുകളോടിച്ചു... അവനൊന്ന് കുറുകി ഒന്നൂടെ മുഖം വയറിലേക്കമർത്തി.. ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.. ദിവസങ്ങൾക്ക് ശേഷം തന്റെ പ്രാണന്റെ സ്പർശനം അവളെ വേറേതോ ലോകത്ത് എത്തിച്ചിരുന്നു.. അവളവനെ തന്നെ നോക്കിയിരുന്നു.. നേരം പോയെന്ന് കണ്ടതും അവന്റെ തല മെല്ലെ എടുത്ത് മാറ്റി തലയിണ വെച്ചുകൊടുത്തു എഴുന്നേറ്റു.. ഫ്രഷായി അടുക്കളയിലേക്ക് പോയി... ഇന്നത്തെ അവളുടെ ഉത്സാഹം അമ്മായിമാരും നിമ്മിയുമെല്ലാം കളിയാക്കുന്നുണ്ട്.. അതെല്ലാം നിറഞ്ഞ സന്തോഷത്തോടെ തന്നെയവൾ ആസ്വദിച്ചു.. പിന്നീട് ഒരു കപ്പ്‌ കോഫിയും എടുത്ത് റൂമിലേക്ക് പോയി. റൂമിലേക്ക് കയറിയപ്പോൾ കട്ടിലിന്റെ ക്രാസിയിൽ ചാരി മൊബൈലിൽ നോക്കി കൊണ്ട് കാർത്തി ഇരിപ്പുണ്ട്.

അവളെ കണ്ടതും ഫോൺ മാറ്റിവെച്ചൊന്ന് ചിരിച്ചു.. അവളും തിരികെ പുഞ്ചിരിക്കാൻ വേണ്ടി നിന്നെങ്കിലും ഇന്നലെയും തന്നെ പറഞ്ഞു പറ്റിച്ചതോർത്തു ചിരിക്കാതെ നിന്നു.. അവൾ അവനരികിലെത്തി കോഫി കപ്പ്‌ നീട്ടി.. അവനത് വാങ്ങി.. അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചുവലിച്ചവൻ മടിയിലേക്കിരുത്തി.. "സോറി " അവളുടെ കാതോരം അവൻ പറഞ്ഞു.. അവളുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണുനീർ അടർന്നവന്റെ കയ്യിൽ വീണു.. അവനവളെ തിരിച്ചിരുത്തി.. "എന്തിനാ ഇപ്പോ കരയുന്നെ.. ഞാൻ വന്നില്ലേ പിന്നെന്താ.. " തലതാഴ്ത്തിയിരിക്കുന്നവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി.. "ഞാൻ എത്ര വിഷമിച്ചെന്നോ.. " ചുണ്ടുകൾ ചുളുക്കിയവൾ വിതുമ്പലോടെ പറഞ്ഞു.. "ഇനി ഞാൻ നിന്നെ തനിച്ചാക്കി എവിടെയും പോവില്ല.. എനിക്കും പറ്റുന്നില്ലായിരുന്നു നീ അടുത്തില്ലാതെ. ഇനി നമ്മൾ എവിടെ പോവുമ്പോഴും ഒരുമിച്ച്.. കേട്ടല്ലോ.. " അവളുടെ കവിളിലൊന്ന് അമർത്തി ചുംബിച്ചു..

"ഇനിയൊന്ന് ചിരിച്ചേ " മുഖം വീണ്ടും വീർപ്പിച്ചിരുന്നവളോടവൻ പറഞ്ഞു..ഇല്ലന്നവൾ തലയനക്കി... "നീ ചിരിക്കില്ല അല്ലേടി കള്ളി.. " അവനവളെ ഇക്കിളിയിട്ടു. പുളഞ്ഞു കൊണ്ടവൾ പൊട്ടിച്ചിരിച്ചു ബെഡിലേക്ക് വീണു കൂടെ അവനും.. അവിടെ അവരുടെ കളിചിരികൾ ഉയർന്നു കേട്ടു.. ഇത്രയും ദിവസത്തെ അവളുടെ പരിഭവം അവന്റെ ഓരോ ചുംബനങ്ങളിലൂടെയും തീർത്ത് കൊടുത്തു.. ****- ഇന്നാണ് ഉത്സവത്തിന് കൊടിയേറുന്നത്.. നേരത്തെ തന്നെ എല്ലാവരും അമ്പലത്തിലേക്ക് പോവാൻ റെഡിയായി.. കരിനീല കളറിലുള്ള സെറ്റ് മുണ്ടായിരുന്നു അവൾ ഉടുത്തിരുന്നത്.. അതിന് മാച്ചിങ് ആയി അതേ നിറത്തിലുള്ള ഷർട്ട്‌ ആയിരുന്നു കാർത്തിയുടെ വേഷം.. അമ്പലത്തിൽ ചെന്ന് നടയിൽ കയറി നിന്ന് തൊഴുതു.. പ്രസാദം കിട്ടിയതിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ നെറുകിയിൽ ചാർത്തി കൊടുത്തു കാർത്തി.. പിന്നെ എല്ലാവരും കൂടി ഗാനമേളയും മറ്റു പരിപാടികളും നടക്കുന്നിടത്തേക്ക് പോയി..

അമ്മമാരെല്ലാം പരിചയക്കാരെ കണ്ടപ്പോൾ അവരോട് സംസാരിച്ചിരുന്നു.. ആണുങ്ങളെല്ലാം വെടിക്കെട്ട് നടക്കുന്നിടത്തേക്ക് പോയി.. സന്ധ്യ മയങ്ങിയപ്പോൾ പരുപാടികൾ ആരംഭിച്ചു.. അപ്പോഴൊക്കെയും അവളുടെ കണ്ണുകൾ കാർത്തിയെ തിരഞ്ഞു കൊണ്ടിരുന്നു.. ദൂരെ ഒഴിഞ്ഞ ഒരു മരത്തിന്റെ ചുവട്ടിൽ നിന്ന് ഫോൺ ചെയ്യുന്നവനെ കണ്ടതും അവൾ അവനടുത്തേക്ക് പോയി.. വെടിക്കെട്ടിന്റെ ശബ്‍ദങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ട്.. എല്ലാവരും ഗാനമേള നടക്കുന്നിടത്തും വെടിക്കെട്ട് നടക്കുന്നിടത്തുമാണ്.. അതുകൊണ്ട് തന്നെ ആളൊഴിഞ്ഞ ഒരു മൈതാനം കടന്നു വേണം അവനടുത്തെത്താൻ.. തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുന്നത് കൊണ്ട് തന്നെ പിറകിലൂടെ നടന്നു അവനരികിലേക്ക് വരുന്ന ദച്ചുവിനെ അവൻ കണ്ടിട്ടില്ലായിരുന്നു.. ദച്ചു നടന്നു പാതിയിൽ എത്തിയതും പിന്നിൽ നിന്നും ആരോ അവളുടെ വാ പൊത്തി കൊണ്ട് വലിച്ചു അടുത്തുള്ള കുറ്റികാട്ടിലേക്ക് കയറിയിരുന്നു.. അവൾ കാർത്തിയെ ഒരുപാട് വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം വിഫലമാക്കി അയാൾ അവളെയും കൊണ്ട് കുറ്റിക്കാട്ടിലുള്ള ഒരു പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലേക്ക് കയറിയിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story