നെഞ്ചോട് ചേർത്ത് ❣️: ഭാഗം 40 || അവസാനിച്ചു

nenjod cherth

രചന: SHAMSEENA

എല്ലാ തിരക്കുകളും കഴിഞ്ഞ് പ്രണയത്തിന്റെ പുതിയ തലങ്ങൾ തേടി ഇരുവരും ഹിമചലിലെ സുന്ദര ഭൂമിയിലേക്ക് യാത്രയായി.... ഡൽഹി വരെ ഫ്ലൈറ്റിലും അവിടെ നിന്ന് ബസിലുമാണ് യാത്ര പുറപ്പെട്ടത്...ഡൽഹിയിൽ നിന്ന് മണാലിയിൽ എത്താൻ 570 കിലോമീറ്റർ സഞ്ചരിക്കണം... റോഡിനിരുവശവും മാളികപ്പോലെ അലങ്കരിച്ചിരിക്കുന്ന ധാബകൾ..കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്ന കല്യാണം മണ്ഡപങ്ങൾ അങ്ങനെ ഡൽഹിയുടെ മനോഹാരിത കണ്ടാണ് യാത്ര.. പുറത്ത് നിന്നും വീശുന്ന കാറ്റിൽ നേരിയ തണുപ്പ് അനുഭവപ്പെടുമ്പോൾ ദച്ചു കാർത്തിയുടെ നെഞ്ചിൻ ചൂടിലേക്ക് ചുരുണ്ട് കൂടും... ഒരു കുഞ്ഞിനെയെന്നപോലെ അവനും തിരികെ പൊതിഞ്ഞു പിടിക്കും.. ഹിമാലയൻ മലനിരകളുടെ പശ്ചാത്തല കാഴ്ച്ചക്ക് പുറമെ മണാലിയെ സുന്ദരമാക്കുന്നത് പൈൻ മരങ്ങളും പതിഞ്ഞൊഴുകുന്ന ബിയാസ് നദിയുമാണ്... നീണ്ട നേരത്തെ യാത്രക്ക് ശേഷം അവർ അവിടെ എത്തിച്ചേർന്നു...

ബുക്ക്‌ ചെയ്തിരുന്നു ലസ്വറി റിസോർട്ടിലേക്ക് പോയി.... യാത്രാ ക്ഷീണം നന്നായി ഉള്ളത് കൊണ്ട് തന്നെ ഇരുവരും പെട്ടന്ന് തന്നെ ഉറങ്ങി... പിറ്റേന്ന് തന്നെ അവർ മണാലിയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇറങ്ങി... മിക്കയിടത്തും ആപ്പിൾ തോട്ടങ്ങൾ ഉണ്ട്..റോഡുകൾ കീഴടക്കി കൂട്ടമായി നടന്നു നീങ്ങുന്നത് കണ്ണിന് കുളിർമയേകുന്ന കാഴ്ച്ച തന്നെയാണ്..കാവ്യഭംഗിയോടെ പാറകൂട്ടങ്ങളെ പുൽകി ഒഴുകുന്ന തണുത്ത വെള്ളമുള്ള നദിയിൽ ഒരു വ്യത്യാസ്‌തമായ അനുഭവം ഉണ്ട്..വെള്ളത്തിനടയിൽ പ്രത്യേക സ്ഥലത്ത് മാത്രം ചൂടുവെള്ളം.. പ്രദേശവാസികൾ ഇവിടെ നിന്ന് കുളിക്കുന്നത് കാണാം..കാഴ്ചകൾ ആസ്വദിച്ചും അവിടുത്തെ ഭക്ഷണത്തിന്റെ രുചിയറിഞ്ഞും അവരുടെ യാത്ര തുടർന്നു.. ദച്ചുവിന് പുത്തൻ അനുഭവങ്ങളായിരുന്നു ഓരോ കാഴ്ചയും.. അവരെ പോലെ തന്നെ തങ്ങളുടെ പ്രണയനിമിഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ വന്ന യുവമിഥുനങ്ങളും നിരവധി ഉണ്ടായിരുന്നു..

പിന്നീടവർ പോയത് അവിടെ സ്ഥിതി ചെയ്യുന്ന ഹഡ്ഡിംബ ദേവിക്ഷേത്രത്തിലേക്കാണ്... കൂറ്റൻ പൈൻ മരങ്ങൾക്കിടയിലാണ് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ക്ഷേത്രത്തിന്റെ മിക്ക ഭാഗങ്ങളും മരത്തടി കൊണ്ടാണ് നിർമിച്ചിട്ടുള്ളത്..ആരെയും ആകർഷിക്കുന്ന നിർമ്മാണ ചാതുരി... മേൽക്കൂരയിൽ യാക്കിന്റെ കൊമ്പുകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു.. ഗ്രാമീണ സ്ത്രീകൾ നല്ല സുന്ദരികളായ മുയലുമായി പരിസരത്തുണ്ട്..ടൂരിസ്റ്റുകൾക്കൊപ്പം മുയലിനെ ഫോട്ടോക്ക് പോസ്സ് ചെയ്യിച്ചു വരുമാനം നേടലാണ് ലക്ഷ്യം.. ദച്ചുവിന്റെ നിർബന്ധപ്രകാരം ഇരുവരും മുയലിനെ പിടിച്ചു ഫോട്ടോക്ക് പോസ്സ് ചെയ്തു... അവിടെനിന്നും മണാലിയിൽ തന്നെ ഉള്ള വൻ വിഹാർ എന്ന വൻ വനത്തിലേക്ക് പോയി..ശീതളകാറ്റുമേറ്റ് പൈൻ മരങ്ങളോടും അരുവികളോടും അവർ തങ്ങളുടെ സങ്കടവും സന്തോഷവുമെല്ലാം പങ്കുവെച്ചു.. വലിയ പൈൻ മരങ്ങളുടെ അരികിൽ എത്തുമ്പോൾ കാർത്തി തണുത്ത് വിറക്കുന്ന അവളുടെ അധരങ്ങളിലേക്ക് തന്റെ ചുംബനചൂട് ആരും കാണാതെ നൽകുമായിരുന്നു... ഒരാഴ്ചകൊണ്ടവർ മണാലിയിലെ കാഴ്ചകൾ പകുതിയിൽ അധികവും കണ്ടു..

നാളെ അവർ മഞ്ഞാൽ മൂടപ്പെട്ട ഈ നഗരിയോട് വിടപറയും.. ***** മണാലിയെല്ലാം ചുറ്റിയടിച്ചു റിസോർട്ടിൽ എത്തിയ ഉടനെ തന്നെ കാർത്തി ഫ്രഷ് ആയിവന്നു.. "ദച്ചു പോയി ഫ്രഷ് ആയിക്കെ " തണുത്ത് വിറച്ചിരിക്കുന്ന ദച്ചുവിന്റെ മേലേക്ക് ടർക്കി എറിഞ്ഞു കൊടുത്തു അവൻ..ഒരു ഷോർട്സ് മാത്രമായിരുന്നു അവന്റെ വേഷം.. "യ്യോ കണ്ണേട്ടാ തണുക്കുന്നു. ഇനിയിപ്പോ നാട്ടിൽ ചെന്നിട്ട് കുളിക്കാം " പറയലും ബെഡിലേക്ക് കയറി പുതച്ചു മൂടി കിടക്കലും കഴിഞ്ഞിരുന്നു ദച്ചു.. "ഇവളെ ഇന്ന് ഞാൻ.. " അവൻ പല്ല് കടിച്ചു.. "ദച്ചു കളിക്കാതെ പോയി കുളിച്ചേ.. അല്ലാതെ ഞാൻ എന്റെ കൂടെ കിടത്തില്ല കേട്ടോ " "വേണ്ടാ..കണ്ണേട്ടൻ ആ സോഫയിൽ കിടന്നോ " "മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല അല്ലേ " അവൻ അവളുടെ അടുത്ത് ചെന്ന് ബ്ലാങ്കെറ്റിനുള്ളിൽ നിന്നും അവളെ വലിച്ചു പുറത്തെടുത്തു..കൈകളിൽ കോരിയെടുത്തു ബാത്റൂമിലേക്ക് നടന്നു.. " വേണ്ടാ.. കണ്ണേട്ടാ... തണുത്തിട്ട് മേല.. പ്ലീസ് "

അവൾ അവന്റെ കയ്യിൽ കിടന്ന് പിടച്ചു.. "അടങ്ങി കിടന്നോ ഇല്ലേൽ ഇപ്പൊ താഴെ ഇടും " അവനത് പറഞ്ഞപ്പോൾ പിന്നെ ദച്ചു അടങ്ങിയിരുന്നു.. അവളെ ബാത്റൂമിലെ ഷവറിന് കീഴെ കൊണ്ടുപോയി നിർത്തി.. ദച്ചു പുറത്തേക്ക് ഓടാൻ നിന്നതും കയ്യിൽ പിടിച്ചവൻ വലിച്ചു ശവറിന്റെ ടാപ് ഓൺ ചെയ്തു.. തണുത്ത വെള്ളം ശരീരത്തിലേക്ക് വീണതും ദച്ചു കാർത്തിയെ ഇറുകെ പുണർന്നു.. അവൻ അവളുടെ സെക്ടറും തൊപ്പിയുമെല്ലാം അഴിച്ചു മാറ്റി.. അവളുടെ ടോപിന്റെ സിബ്ബിൽ പിടുത്തമിട്ടതും അവൾ വേഗം തന്നെ അവനിൽ നിന്നകന്നു നിന്നു.. അവൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുകയായിരുന്നു..ഇരുവരും പൂർണമായും നനഞ്ഞിട്ടുണ്ടായിരുന്നു. ദച്ചുവിന്റെ മുടിയിൽ നിന്നും വെള്ളം മുഖത്തൂടെ ഒഴുകി മാറിലേക്ക് പോയി ഒളിച്ചു.. അവനത് കൊതിയോടെ നോക്കി.. ആ വെള്ളം തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കാൻ അവന്റെ ഉള്ളം തുടിച്ചു.. കയ്യിൽ പിടിച്ചു വലിച്ചവൻ അവളെ തന്റെ ദേഹത്തേക്ക് ചേർത്തു..

വിറകൊള്ളുന്ന അവളുടെ അധരങ്ങളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു.. മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണഞ്ഞു.. ആദ്യം പതിയെ തുടങ്ങിയ ചുംബനം പിന്നീട് വന്യമായി.. ദച്ചുവിന്റെ വിരലുകൾ അവന്റെ മുതുകിൽ കോറി വരച്ചു.. അവളിൽ നിന്നും ഉതിരുന്ന മൂളലുകൾ അവന്റെ ചുംബനത്തിന്റെ വേഗത കൂട്ടി.. ഇരുവരും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയതും കിതപ്പോടെ കാർത്തി അവളിൽ നിന്നും വിട്ടുമാറി..ഞൊടിയിടയിൽ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി... ദച്ചു പെരുവിരലിൽ ഉയർന്നു പൊങ്ങി.. കാർത്തി അവളുടെ ഇടുപ്പിൽ പിടിച്ചു അവന്റെ ചുവരിലേക്ക് ചേർത്തു.. അവന്റെ ചുണ്ടും നാവും അവളുടെ മാറിൽ ഒഴുകി നടന്നു.. വികാരങ്ങളുടെ കടിഞ്ഞാൺ പൊട്ടിയപ്പോൾ കാർത്തി അവളെയും എടുത്ത് റൂമിലേക്ക് നടന്നു... ബെഡിലേക്ക് അവളെ കിടത്തി ദേഹത്തേക്കമർന്നു...തങ്ങളിൽ തടസമായതിനെയെല്ലാം ദേഹത്തു നിന്നടർത്തി മാറ്റി... ആ കൊടും തണുപ്പിൽ അവൻ അവളുടെ ദേഹത്തേക്ക് ചൂട് പകർന്നു നൽകി..

ഇരുവരുടെയും കിതപ്പുകളും അടക്കി പിടിച്ചുള്ള ശീൽകാരങ്ങളും ആ മുറിയിൽ മുഴങ്ങി.. ദീർഘനേരത്തെ സ്നേഹലാളനകൾക്കൊടുവിൽ കിതപ്പോടെയവാൻ അവളുടെ മാറിലേക്ക് വീണു.. പിന്നീടവളിൽ നിന്നും അടർന്നു മാറി അവളെ തന്റെ ദേഹത്തേക്ക് കയറ്റി കിടത്തി പൊതിഞ്ഞു പിടിച്ചു... "കണ്ണേട്ടാ " ഒട്ടൊരു നേരത്തിനു ശേഷം ദച്ചു വിളിച്ചു.. "മ്മ് " ആലസ്യത്തിൽ അവൻ മൂളി.. "ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ " "പറഞ്ഞോ.. " അവൻ അവളുമായി മറിഞ്ഞു..ഇരുവരുടെയും കണ്ണുകൾ കൊരുത്തു.. അവൻ താഴ്ന്നു വന്നു അവളുടെ ഇരുമിഴികളിലും ചുംബിച്ചു... "ഇനി പറഞ്ഞോ " കുസൃതി ചിരിയോടെ പറഞ്ഞു.. "ഞാൻ കണ്ണേട്ടനെ ഫസ്റ്റ് മീറ്റ് ചെയ്തത് എവിടെയാണെന്നറിയോ " "മ്മ്... ഫ്രഷേഴ്‌സ് ഡേയുടെ അന്ന് സ്റ്റേജിൽ വെച്ച് " "ആണല്ലോ.. എന്നാൽ അന്ന് കണ്ണേട്ടൻ പാടിയ പാട്ടില്ലേ അത് ഒന്നൂടെ പാടുമോ " പറഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലെ രോമത്തിൽ വിരൽ ചുറ്റി വലിച്ചു..

"ഔച്.. ഈ പെണ്ണ് ഇതൊക്കെ കിള്ളിയെടുക്കുവോ " നെഞ്ചിൽ തടവികൊണ്ടവൻ ദേശിച്ചു.. "എങ്കിൽ പറ പാടുമോ " "എന്റെ ദച്ചൂസ് എന്നോട് ആദ്യമായിട്ടൊരു കാര്യം പറഞ്ഞതല്ലേ പാടിയേക്കാം " അവളെ ഒന്നുകൂടെ അവനിലേക്ക് അടുപ്പിച്ചു കിടത്തി.. അവളും അവന്റെ നെഞ്ചിൽ മുഖമോളിപ്പിച്ചു അവന്റെ തേനൂറും സ്വരത്തിനായി കാതുകൾ കൂർപ്പിച്ചു... 🎶തെന്നലുമ്മകളേകിയോ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളി 🎶 പാടി കഴിഞ്ഞതും ദച്ചു കാർത്തിയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.. ****** 5 വർഷങ്ങൾക്ക് ശേഷം.. "എന്റെ കിച്ചു നീയൊന്ന് അവിടെ എവിടേലും ഇരിക്ക്...

ആദ്യത്തേതൊന്നും അല്ലല്ലോ ഇങ്ങനെ ടെൻഷൻ ആവാൻ.. " ലേബർ റൂമിനു മുന്നിലൂടെ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കിച്ചുവിനെ നോക്കി മനു പറഞ്ഞു.. "നിനക്കങ്ങനെ പറയാം അകത്തു കിടക്കുന്നത് എന്റെ ഭാര്യയല്ലേ " നടത്തത്തിനിടയിൽ കാർത്തി പറഞ്ഞു... "അച്ചേ ..." വിളിച്ചുകൊണ്ടു ഒരു കൊച്ചു കുട്ടി അവനരികിലേക്ക് ഓടിവന്നു... കാർത്തി വേഗം തന്നെ അവനെ എടുത്തുയർത്തി.. "അച്ഛന്റെ മോനെന്തിനാ ഇവിടേക്ക് വന്നേ.. അച്ഛൻ വാവയേയും കൊണ്ട് വീട്ടിലേക്ക് വരുമായിരുന്നല്ലോ " കാർത്തി അവനോട് വാത്സല്യത്തോടെ പറഞ്ഞു.. "അച്ഛയെ കാണാനിട്ട് ഇച് വെഷമം വന്നു... അതാ ഓടിവന്നേ " ഇത് കാർത്തിയുടെയും ദച്ചുവിന്റെയും ആദ്യത്തെ പുത്രൻ അഞ്ചു വയസ്സുകാരൻ ദീക്ഷിത് കൃഷ്ണ... "അയ്യോടാ ഒരു വെഷമം...

ചെറുക്കൻ അവിടെ പൊളിച്ചിടുവായിരുന്നു കിച്ചുവേട്ട " തന്റെ പൊന്തി വന്ന വയറിൽ കൈ വെച്ചു കൊണ്ട് അച്ചു അങ്ങോട്ടേക്ക് വന്നു കൂടെ കാത്തുവും.. ഇരുവരെയും ഒരു വീട്ടിലെ ജേഷ്ട്ടാനിയൻമാരാണ് വിവാഹം ചെയ്തിരിക്കുന്നത്... ഇരുവർക്കും ഇപ്പോൾ അഞ്ചാം മാസമാണ്.. "നിങ്ങളെ രണ്ടാളെയും കാണാതെ കൊച്ച് ഭയങ്കര കരച്ചിൽ.. ഇതുവരെ വിട്ടു നിന്നിട്ടില്ലല്ലോ അതിന്റെ ആയിരിക്കും... കരഞ്ഞ് ഇനി അസുഖമൊന്നും വരുത്തി വെക്കേണ്ട എന്ന് വിചാരിച്ചു ഇങ്ങ് കൊണ്ടുവന്നു... " ചെറിയമ്മ പറഞ്ഞുകൊണ്ട് അവിടേക്ക് വന്നു കൂടെ ദച്ചുവിന്റെ അച്ഛനും.. ദച്ചുവിന്റെയും അച്ഛന്റെയും പിണക്കം കാർത്തി ഇടപെട്ട് സോൾവ് ചെയ്തു.. ഇപ്പോൾ അച്ഛന്റെ വാത്സല്യം പുത്രിയാണ് ദച്ചു... "അകത്തേക്ക് കയറ്റിയിട്ട് കുറേ നേരമായോ " അച്ഛൻ തിരക്കി.. "ആ രാവിലെ കയറ്റിയത.. " കാർത്തി മറുപടി നൽകി.. അച്ഛൻ കുഞ്ഞിനെ കാർത്തിയുടെ കയ്യിൽ നിന്ന് വാങ്ങി അവനുമായി കാർത്തിയുടെ അച്ഛൻ കൃഷ്ണന്റെ അരികിലേക്കിരുന്നു.. കാർത്തി വീണ്ടും ലേബർ റൂമിനു മുന്നിലേക്ക് നടന്നു.. ചെറിയമ്മ സുമതിയമ്മയുടെ അടുത്തേക്ക് പോയി...അവിടെ നീതുവും ഉണ്ടായിരുന്നു... അവളുടെ അടുത്തായി അവരുടെ ആറ് വയസ്സുകാരൻ ധ്രുവിക് ചന്ദ്രയും... "അമ്മേ ഞാൻ ധീക്ഷിയുടെ അടുത്തേക്ക് പൊക്കോട്ടെ " അവൻ ചോദിച്ചതും നീതു അവനെ പോകാൻ അനുവദിച്ചു..

പിന്നീട് ധീക്ഷിയും ധ്രുവിയും അവിടെയിരുന്ന് കളിച്ചു..മനുവും അവരോടൊപ്പം കൂടി.. "ഈ മനുവേട്ടന് ഒരു മാറ്റവും ഇല്ല.. ഇപ്പോഴും കൊച്ചുകുട്ടികളെ പോലെയാ " കാത്തു അവനെ കളിയാക്കി.. അതിനെല്ലാവരും ചിരിച്ചു.. "ദർശന" നഴ്സ് പേര് വിളിച്ചതും കാർത്തിയും മറ്റുള്ളവരും ലേബർ റൂമിനു മുന്നിലെത്തി... "പെൺകുട്ടിയാ " ടർക്കിയിൽ പൊതിഞ്ഞു റോസ് നിറത്തിൽ പഞ്ഞി കെട്ടുപോലെയുള്ള കുഞ്ഞിനെ നഴ്സ് കാർത്തിയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു...കണ്ണുകൾ മുറുകെ അടച്ചു കിടക്കുവാണ് കക്ഷി.. അവനത്തിനെ മെല്ലെ വാങ്ങി.. അന്നേരം അവന്റെ കണ്ണുകൾ ഈറനണിഞ്ഞു... അവൻ ആ കുഞ്ഞിന്റെ കൈവെള്ളയിൽ നേർത്തൊരു ചുംബനം നൽകി.. ധീക്ഷിയും ധ്രുവിയും അവരുടെ വാവയെ കാണാൻ തിരക്ക് കൂട്ടി..ധ്രുവി ആ കുഞ്ഞിന്റെ റോസാദളങ്ങൾ പോലുള്ള കവിളിൽ പതിയെ അവന്റെ കുഞ്ഞു ചുണ്ടുകൾ ചേർത്തു. .. കുറച്ച് കഴിഞ്ഞപ്പോൾ നഴ്സ് കുഞ്ഞിനെ തിരികെ വാങ്ങി അകത്തേക്ക് നടക്കാനൊരുങ്ങി.. "ദർശനക്ക്" കാർത്തി ചോദിച്ചു.. "ആൾക്ക് കുഴപ്പമൊന്നുമില്ല.. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും " "ഇനിയെങ്കിലും നീയൊന്നവിടെ ഇരിക്കെന്റെ കിച്ചു..

" മനു വീണ്ടും കളിയാക്കി. അതിനവൻ തെളിഞ്ഞൊരു പുഞ്ചിരി മറുപടിയായി നൽകി ധീക്ഷിയെയും ധ്രുവിയെയും കൂട്ടി പുറത്തേക്ക് നടന്നു... കുറച്ച് കഴിഞ്ഞ് അമ്മയേയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി.. ധീക്ഷിയും ധ്രുവിയും കുഞ്ഞിന്റെ അരികിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.. കുഞ്ഞിനെ നോക്കി അവരുടേതായ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ട്.. "വേദനയുണ്ടോടാ.. " കാർത്തിയവളുടെ നെറുകിൽ തലോടികൊണ്ട് ചോദിച്ചു... ദച്ചു ഇരു കണ്ണുകളും ചിമ്മി കുസൃതിയോടെ ചിരിച്ചു.. "കിച്ചു അങ്കിളെ ദേ വാവയുടെ കണ്ണ് നോക്കിയേ.. " ധ്രുവി പറഞ്ഞപ്പോഴാണ് എല്ലാവരും ആ പോന്നോമനയുടെ കണ്ണുകൾ ശ്രദ്ധിക്കുന്നത് തിളങ്ങുന്ന വെള്ളാരം കണ്ണുകൾ... "ബേബി എന്തൊരു cute ആണല്ലേ പപ്പാ " ധ്രുവി തിരിഞ്ഞ് മനുവിനോട് ചോദിച്ചു... "നിനക്ക് വേണോ ഇതുപോലൊരു ബേബിയെ " അവനെ എടുത്തുയർത്തി മനു ചോദിച്ചു.. "വേണ്ടാ പപ്പേ.. എനിച്ചേ ഈ ബേബിയെ മതി " ധ്രുവി ടർക്കിയിൽ പൊതിഞ്ഞു കിടക്കുന്ന കുഞ്ഞിനെ നോക്കി.. പൊടുന്നനെ കുഞ്ഞു കരയാൻ തുടങ്ങി.. വിശന്നിട്ടാവും.. സുമാമ്മ കുഞ്ഞിനെ എടുത്തു... കാർത്തി ദച്ചുവിനെ എണീക്കാൻ സഹായിച്ചു..

കട്ടിലിലേക്ക് ചാരിയിരുത്തി.. സുമാമ്മ കുഞ്ഞിനെ മാറോടു അടുപ്പിച്ചു ദച്ചുവിന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു... കുഞ്ഞിന് പാൽ കൊടുക്കുവാൻ തുടങ്ങുവാണെന്ന് കണ്ടതും എല്ലാവരും പുറത്തേക്കിറങ്ങി.. ദച്ചുവിന്റെ കൂടെ കാർത്തി ഇരുന്നോളാം എന്ന് പറഞ്ഞത് കൊണ്ട് സുമാമ്മ കുട്ടികളെയും കൂട്ടി പുറത്തേക്കിറങ്ങി.. എല്ലാവരും പുറത്തേക്കിറങ്ങിയതും കാർത്തി ദച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചു... അവളെയും കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ചു.. **** ഇന്നാണ് കുഞ്ഞിന്റെ നൂലുകെട്ട്... വീട്ടിലുള്ളവർ മാത്രം ഒത്തുകൂടി ചെറുതായി നടത്താൻ ആയിരുന്നു തീരുമാനം.. ധീക്ഷിയും ധ്രുവിയും കുഞ്ഞു മുണ്ടും ജുബ്ബയും ഇട്ട് ഏട്ടന്മാർ ചമഞ്ഞു അതിലൂടെ ഓടി നടക്കുന്നുണ്ട്.. അവരുടെ കൂടെ അപ്പുവിന്റെയും മീനുവിന്റെയും കുരുന്നുകളും ഉണ്ട്.....ദച്ചുവിന്റെ വീട്ടിലാണ് ആഘോഷം.. മുത്തശ്ശിമാർ രണ്ട് പേരും ഓരോ വർഷത്തെ വ്യത്യാസത്തിൽ ദൈവത്തിന്റെ അടുത്തേക്ക് പോയി.....

സ്ത്രീ ജനങ്ങളെല്ലാം അടുക്കളയിൽ സദ്യ ഒരുക്കുന്ന തിരക്കിലാണ് കൂടെ പുരുഷ കേസരികളും ഉണ്ട്.. ഇതിനിടയിൽ നിന്ന് കാർത്തി മെല്ലെ ദച്ചുവിന്റെ അടുത്തേക്ക് വലിഞ്ഞു.. പിന്നിൽ കതകടയുന്ന ശബ്‍ദം കേട്ട് മുടി പിന്നിയിരുന്ന ദച്ചു തിരിഞ്ഞുനോക്കി.. കാർത്തിയെ കണ്ടതും അവളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നു.. കാർത്തി ബെഡിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി ദച്ചുവിനടുത്തേക്ക് നടന്നു.. തിരിഞ്ഞു നിന്നിരുന്ന അവളെ കണ്ണാടിയുടെ മുന്നിലേക്ക് തിരിച്ചു... ടേബിളിൽ ഇരുന്നിരുന്ന സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ളെടുത്തു അവളുടെ സീമന്തരേഖ ചുവപ്പിച്ചു..പിന്നിലൂടെ അവളെ ചേർത്ത് പിടിച്ചു കവിളിൽ ചുംബിച്ചു.. അപ്പോഴേക്കും കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു.. കാർത്തി അവളിൽ നിന്ന് വിട്ടുമാറി കുഞ്ഞിനെ എടുത്തു അവളെയും കൂട്ടി പുറത്തേക്ക് നടന്നു.. കത്തിച്ചുവെച്ച നിലവിളക്കിന് മുന്നിൽ കുഞ്ഞിനേയും കൊണ്ട് ഇരുന്നു.. അരയിലേക്ക് കറുത്ത ചരടും കൂടെ ഒരു പൊന്നാരഞ്ഞാണവും കാർത്തി കെട്ടികൊടുത്തു... എന്നിട്ടാ കുഞ്ഞി കാതിൽ പേര് മൂന്ന് തവണ മന്ത്രിച്ചു.. എല്ലാവരും പേര് എന്തായിരിക്കും എന്ന ആകാംഷയോടെ കാർത്തിയേയും ദച്ചുവിനെയും നോക്കി..

"ദക്ഷിണ കാർത്തിക്" എല്ലാവരെയും നോക്കി നിറഞ്ഞ സന്തോഷത്തോടെയവൻ പറഞ്ഞു.. നിറഞ്ഞ കയ്യടികളോടെ എല്ലാവരും അത് സ്വീകരിച്ചു.. "ദക്ഷമോളെ" കൊഞ്ചി വിളിച്ചുകൊണ്ടു ധ്രുവിയും ധീക്ഷിയും ദച്ചുവിന്റെ മടിയിൽ വന്നിരുന്നു.. ഇരുവരും ഒരുപോലെ ആ കുഞ്ഞി കവിളിൽ ചുംബിച്ചു.. കാർത്തി ദച്ചുവിനെയും മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ചു...ദച്ചു അവനെ പ്രണയാർദ്രമായ കണ്ണുകളോടെ നോക്കി.. "എന്നെ മരണം വന്നു പുൽകുന്ന നാൾ വരെ നീയും കുഞ്ഞുങ്ങളും എന്റെ നെഞ്ചോട് ചേർന്ന് ഉണ്ടാവുമെന്നവൻ പറയാതെ പറഞ്ഞു" ഇനി ഒരു തുടർച്ചയില്ല.. ഇരുവരും അവരുടെ പോന്നോമനകളുമായി ഇനിയുള്ള കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കട്ടെ... അവർക്കു വേണ്ടി നമുക്കും പ്രാർത്ഥിക്കാം.. ഫ്രണ്ട്‌സ്... നെഞ്ചോട് ചേർത്ത് ❣️എന്ന സ്റ്റോറിയോട് ഞാൻ വിടപറയുകയാണ്... വെറുതെ ഇരുന്നപ്പോൾ മനസ്സിൽ തോന്നിയ ആശയം അക്ഷരങ്ങളായി പകർത്തിയപ്പോൾ ഇത്രയും സപ്പോർട്ട് നിങ്ങൾ തരുമെന്ന് കരുത്തിയിരുന്നതല്ല.. ഈ സ്റ്റോറിയുടെ തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു.. ലാസ്റ്റ് part ആണ്.. അത്രയും കഷ്ടപ്പെട്ട് എഴുതിയതാണ്.. അപ്പോൾ വായിക്കുന്നവർ അഭിപ്രായം കമന്റ്‌ ചെയ്യണേ.... അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story