നീയെൻ സ്വരമായ്✨: ഭാഗം 10

neyenswaramay

രചന: പ്രണയമഴ

ദച്ചു....!! നിങൾ രണ്ടും വന്നോ......?ഹി ആവിശ്യം ഇല്ലായിരുന്നു..... പോടി...നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട് ..?നല്ല മുറിവ് ഉണ്ടായിരുന്നോ....? ഹെ...അത്രക്ക് ഒന്നും ഇല്ല..... അവള് പറഞ്ഞു... പിന്നെ ബോധം പോയത് അവള് ചോര കണ്ടൊണ്ട...വേറെ ഒരു കുഴപ്പവും ഇവൾക്കില്ല...അല്ലെടി ദച്ചു.... മ്മ്😬 ചോര കണ്ട് ബോധം പോകാനോ...?😂 ഇവൾക്ക് ഇങ്ങനത്തെ പേടി ഒക്കെ ഉണ്ടായിരുന്നു ലെ.. അർച്ചിക്ക് അത് പുതിയ അറിവ് ആണേ നിഷി ദചുവിനെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.... ഒന്നിച്ച് ഉണ്ടായിരുന്നപ്പോൾ പലപ്പോഴും മുറിവ് വന്നാൽ ഉള്ള ദച്ചുവിനെ അവള് ഓർത്തു.....അത് കൊണ്ട് തന്നെ ശിവ ഇപ്പൊ എന്തിനാ പോയിട്ടുണ്ടാകുക എന്ന് നിഷിക് മനസ്സിലായിരുന്നു..... അപ്പോഴേക്കും ശിവ ഐസ് ക്രീം കൊണ്ട് വന്നിരുന്നു..... ഇതാ പിടിക്ക്...കയ്യിൽ ഉള്ള കോൺ ഐസ് ക്രീം അവൾക് നേരെ അവൻ നീട്ടി..... ഇപ്പൊ ഹാപ്പി അല്ലെ...... മ്മ്.. അവള് സന്തോഷത്തോടെ തലയാട്ടി.... ഇതല്ലാതെ വേറെ വല്ല വട്ടുകളും ഉണ്ടോ....ശിവ ചിരിയോടെ ചോദിച്ചു... ഇതേ ഉള്ളൂ....അവള് ഇളിച്ചു.... അർച്ചി ആണേ അവരെ നോക്കി ഇരിക്കുവാണ്.... അവൾക്ക് മുറിഞ്ഞാൽ ഐസ് ക്രീം കഴിക്കണം...നീ ഇങ്ങനെ അത്ഭുതത്തോടെ നോക്കണ്ട അർച്ചിയേ.... അവളെ നോക്കി ആരു പറഞ്ഞു....

അപ്പോ ഇങ്ങനെ കുറെ വട്ടുണ്ടല്ലെ.... നീ പോടി...ഇതൊക്കെ ഓരോ ആളുടെ ആഗ്രഹങ്ങൾ അല്ലേ ... ഉവ്വ് .... ഇപ്പൊ തന്നെ ഡിസ്ചാർജ് ഇല്ലെ ആരവേ....? ഹ...ഞാൻ അങ്ങോട്ട് പറയാൻ വരുവായിരുന്ന്...എൻ്റെ വണ്ടി കോളജിൽ ആണ് ...അതില ഞങൾ വരാറുള്ളെ...സാറിന് വിരോധം ഇല്ലേൽ എന്നെ ഒന്ന് കോളജിൽ ആക്കുവോ...?വേറെ വണ്ടി വിളിച്ചു പോകുമ്പോഴേക്കും വൈകും.... അതിന് ഇത്രയൊക്കെ പറയണോ...? എന്ന ഞങൾ ഇറങ്ങാം......അർചി... നിഷി വരണില്ലെ....?എല്ലാ നിങൾ എങ്ങന പോകുവാ...?അമ്മാമ്മ വരുമോ...? ഇല്ല...ഞങൾ ബസ്സിൽ പോക്കൊള്ളാം..... മ്മ്...ശെരി എന്ന... ആരവേ താൻ വാ.... ദച്ചുസ്സെ ഞാൻ വേം വരാവെ...വീട്ടിൽ ഒന്നും പറഞ്ഞില്ല.... ശെരി ഡാ...പിന്നെ വീട്ടിൽ ചെന്നിട്ട് അറിഞ്ഞ മതി...നിൻ്റെല് പൈസ ഉണ്ടായിരുന്നോ ബില്ല് അടക്കാൻ... അത് ഞാൻ അടിച്ചിന് ദക്ഷ...എനിക്ക് കൊല്ലേണ്ടത് ആയിരുന്നില്ലേ അപ്പോ അത് ഞാൻ അടക്കണ്ടെ...😌 ഏയ്...ഞാൻ നാളെ പൈസ കൊണ്ട് തരം... വേണ്ട....!!!! ആരവ്...താൻ വാ... അതും പറഞ്ഞ് അവർ പുറത്തേക്ക് നടന്നു.... ദച്ചുവേച്ചി.......! ഇപ്പൊ എന്തുണ്ട്....? എനിക്ക് എന്തോന്ന് പെണ്ണേ....!!കാണുന്നില്ലേ ഐസ് ക്രീം കുത്തി കേറ്റുന്നെ..... അതെയതെ....😂

എത്ര വേഗം ആണെല്ലെ ക്ലാസ്സ് തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞേ....... അർച്ചി പറഞ്ഞു... അതെ.... നിഷികുട്ടി.....ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.....? എന്താ ദച്ചു ചേച്ചി..... നിനക്കെൻ്റെ ആരുട്ടനെ ഇഷ്ടാണോ...?I mean ലബ്....? ചേ..ചേച്ചിയോട് ആരാ ഇങ്ങനെ ഒക്കെ പറഞ്ഞെ....? നീ സത്യം പറ പെണ്ണേ.... മ്മ്..... അവനു വേണ്ടി കാത്തിരിക്കുമോ നീ...? ഉറപ്പായും...2-3 വർഷം ആയില്ലേ ആരും അറിയാതെ ഒന്നും ആഗ്രഹിക്കാതെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്...അപ്പോ ഇനിയും എന്നെ കൊണ്ട് പറ്റും....തിരിച്ച് കിട്ടിയില്ല എങ്കിലും ഞാൻ ഏട്ടനെ തന്നെ സ്നേഹിക്കും.....🙂 ഇത്രക്കൊന്നും വേണ്ട ഡീ...അവനു ഒക്കെ ഒന്ന് ഓക്കേ ആകാൻ ഇച്ചിരി ടൈം വേണ്ടി വരും...അത് കഴിഞ്ഞ നിൻ്റെ സ്നേഹം അവൻ ഉറപ്പായും മനസിലാക്കും.... ദചുവിന് അറിയില്ലേ ആരുനേ....നീ വിഷമിക്കണ്ട..... ചേച്ചിടെ ധാരണകൾ തെട്ടാണേൽ...? തെറ്റ് ആണേൽ.....!!!നീ ഒക്കെ മറക്കണം...നമ്മളെ സ്നേഹിക്കുന്ന ആരേലും ചുറ്റിലും ഉണ്ടാകും ഒന്ന് തപ്പി നോക്കിയ കിട്ടും അല്ലേൽ തേടി വരും അവരെ കണ്ടത്തി സ്നേഹിക്കണം.....പക്ഷേ അതിനൊന്നും എൻ്റെ ആരു ഇട വരുത്തില്ല എന്ന് നിക്ക് ഉറപ്പുണ്ട്...... മ്മ്..... പിന്നെ അവർ ആരും അധികം ഒന്നും സംസാരിച്ചില്ല...ഗ്ലൂക്കോസ് കഴിഞ്ഞപ്പം അവർ ചെന്ന് പുറത്ത് ആരുവിനേ കാത്തിരുന്നു....കുറച്ച് കഴിഞ്ഞപ്പോ അവൻ വന്നു.... നിങൾ എങ്ങന പോണേ...? ബസ്സിൽ പൊക്കൊള്ളാം....!ശ്രദ്ധിച്ച് ഒക്കെ പോ...ബൈ.... ബൈ ...... ✨________✨

വീട്ടിൽ ചെന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ ദച്ചുവിന് ഇത്തിരി വഴക്ക് കേട്ടെങ്കിലും പിന്നെ അതൊക്കെ എല്ലാവരും വിട്ടു...... രണ്ട് ദിവസത്തെ അവധി ഒക്കെ വീട്ടിൽ തിന്നു തീർത്തു അവർ തിങ്കൾ ആഴിച്ച വീണ്ടും കോളജിലേക്ക് പോയി..... ശിവയും ദച്ചുവും ഒക്കെ ആയി അത്യാവശ്യം ഒരു സൗഹൃദം ആ ടൈം കൊണ്ട് ഉണ്ടായിരുന്നു.... രാവിലെ സ്റ്റാഫ് റൂമിന് മുന്നിൽ നിന്നും കൈ കുടയുന്ന ശിവയെ കണ്ട് ദച്ചുവും ആരൂവും അങ്ങോട്ട് ചെന്ന്.... സാർ...ഗുഡ് മോണിംഗ്.... ഗുഡ് മോണിംഗ്...ഇന്ന് നേരത്തേ ആണോ... ഏയ് അല്ല...എന്നും ഈ ടൈം എത്തും...എല്ലാ സാറിൻ്റെ കൈക്ക് എന്ത് പറ്റി....? അതൊന്നു മുറിഞ്ഞതാ....എങ്ങന എന്നൊന്നും മനസിലായില്ല.... കാണാട്ടെ.....! അയ്യോ വേണ്ടായെ.... നോക്കട്ടെ സാറേ.... എൻ്റെ പൊന്നു ധക്ഷെ ഇതൊരു കുഞ്ഞ് മുറിവാ ഒരു ബാൻഡ് എയ്ഡിൽ തീരുന്നത്...നീ ഇത് നോക്കിയാൽ ഇത് ഹോസ്പിറ്റലിൽ ചെന്നെ അവസാനിക്കൂ...അതോണ്ട് കൊച്ച് ക്ലാസിൽ പോയാട്ടെ....! ആരവെ മോനെ ഒന്ന് ക്ലാസിൽ കൊണ്ട് പോടാ..... വോ...എനിക്ക് ഐസ് ക്രീം വാങ്ങി തരണ്ടത് കൊണ്ടല്ലേ....ഹും...ഞങൾ പോകുവാ..... അതും പറഞ്ഞവൾ ചവിട്ടി കുലുക്കി പോയി.... ഇങ്ങനെ ഒരു സാധനം...അവള് പോയ വഴിയേ നോക്കി അവൻ ചിരിച്ചു..... അതും കണ്ട് ആണ് അർചീ അങ്ങോട്ട് വന്നെ...?

എന്താ മാഷേ ..മാഷും സ്റ്റുഡൻ്റും തമ്മിൽ.... എന്ത് പെണ്ണേ.....അതിൻ്റെ കാര്യം ഓർത്ത് ചിരിച്ചത.... മ്മ്.... നിനക്ക് സംശയം ആണോ അമ്മാവൻ്റെ മോളെ.....!! എന്തിന്..... എല്ലാ നിനക്ക് സംശയം ആണ്...വാ ഏട്ടൻ പറഞ്ഞ് തരാം..... അവളും അവനും കൂടെ ഓരോന്നും പറഞ്ഞ് നടന്നു.... ✨________✨ ദച്ചു.... എന്താണ് ആർച്ചി മാഡം.....! മ്മ്.... ഇന്ന് ഞാൻ ഒരു സർപ്രൈസ് താരം.... എന്താണ്....? എൻ്റെ ചെക്കേനെ ഇന്ന് കാട്ടി തരാം .... ഓഹോ... സത്യാണോ...? ആന്നെ....!ഇന്ന് കഴിഞ്ഞ പിന്നെ കോളജ് അവധി അല്ലേ....ക്രിസ്തുമസ് പരിപാടി അല്ലേ ഉള്ളൂ.... മ്മ്.... എവിടെ വച്ച മീറ്റ്..... ബീച്ചിൽ....എല്ലാ ആരു ഇല്ലെ...? ഇല്ല...അവൻ ഇന്ന് വന്നില്ല...മടിയൻ....ഇനി കോളജ് പരിപാടിക്ക് വരാന്നു പറഞ്ഞു.... അപ്പോ നീയും ലീവ് എടുക്കേണ്ട ആണെല്ലോ....?എന്തെ എന്തോ ഒരു ചുറ്റി കളി ഉള്ളപോലെ എനിക്ക് തോന്നിയിരുന്നു.... ഏയ്..അത്...ഞാൻ ... പറയ്... ഏയ്...പിന്നെ പറയാം...വേറെ ചുറ്റി കളിയൊന്നും ഇല്ലെടി.... ഹ...ശിവ സാറും ഉണ്ട്ട്ടോ....! അതെയോ....! മ്മ്...നീ ഞങ്ങളെ കൂടെ പൊരുന്നുണ്ടോ....?

ഇല്ല...എനിക്ക് ചെറിയൊരു ആവശ്യം കൂടെ ഉണ്ട്...ഞാൻ അങ്ങ് എത്തിയേക്കാം...... മ്മ്...ശെരി എന്ന.... ഇന്ന് സാറിനോട് ഇഷ്ടം പറയാൻ പറ്റിയ ദിവസം ആണെന്ന് തോന്നുന്നു.....എന്നാലും ഇവൾഡെ സർപ്രൈസിൽ സാർ എന്തിനാവും...? മ്മ് കസിൻ അല്ലേ അതൊണ്ടാവും..... ഓരോന്നും മനസ്സിൽ ആലോചിച്ച് അവള് ക്ലാസിലേക്ക് നടന്നു.... ✨________✨ വൈകീട്ട് ക്ലാസ് കഴിഞ്ഞ ഉടനെ അവള് ചെന്ന് ഒരു മോതിരം വാങ്ങിയിരുന്നു..... അതും ആയി അവള് നേരെ ബീച്ചിലേക്ക് ചെന്നു... എന്നാല് അവിടെ ഉള്ള കാഴിച്ച അവളെ ആകെ തളർത്തി... തൻ്റെ മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ ചെന്ന അവള് കാണുന്നത് മറ്റൊരു പെൺകുട്ടി ആയി ചേർന്നിരിക്കുന്ന അവനെ ആണ്......!അതും തൻ്റെ സുഹൃത്ത് ആയവളെ.....! വേദന തോന്നി....💔പ്രതീക്ഷകൾ കൊണ്ട് പണിത ചീട്ട് കൊട്ടാരം തകർന്നു വീഴുന്നത് അവള് മനസിലാക്കി...... കയ്യിൽ കരുതിയ മോതിരം അവള് അവിടെ തന്നെ ഉപേക്ഷിച്ച് നടന്നു നീങ്ങി................💔 കണ്ണുകൾ നിറയാൻ വെമ്പൽ കൊണ്ടപ്പോഴും ഒക്കെയും അവള് പിടിചു നിർത്തി..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story