നീയെൻ സ്വരമായ്✨: ഭാഗം 11

neyenswaramay

രചന: പ്രണയമഴ

ദച്ചു.....ഡാ... അർച്ചി അങ്ങോട്ടേക്ക് ഓടി ചെന്ന്... നീ എന്താ പെട്ടന്ന് പോണേ...? അത്...അത് ആരു വിളിച്ചു അത്യാവശ്യം ആയി വരാൻ പറഞ്ഞു...ഞാൻ വേഗം ചേല്ലട്ടെ...നിൻ്റെ ആളെ പിന്നെ കാണാം.... എന്നാലും കണ്ടെച്ചും പോകാം ഡാ... അല്ലടാ അത്രേം അത്യാവശ്യം ആണെന്ന് പറഞ്ഞു...അതാ.... മ്മ്..ശെരി..... അവിടെ ശിവയും നിഷിയും ഒക്കെ നില്പുണ്ടായിരുന്നു....അവർ അവളെ നോക്കി ചിരിച്ചു... തനിക്ക് നേരെ ചിരി തൂകുന്നവർക്ക് തിരിച്ചും അത് പോൽ പുഞ്ചിരി നൽകി അവള് തൻ്റെ സങ്കടങ്ങളെ മനസ്സിൽ ഒതുക്കി തിരിഞ്ഞ് നടന്നു........ ✨________✨ ദച്ചു...നീ വരുന്നതും കാത്ത് നിക്കുവായിരുന്നു ഞാൻ....ഇതെന്താ ബീച്ചിൽ പോയില്ലേ....? നീ എപ്പഴാ ആരു വന്നെ...?കുറെ നേരായോ...? ഇല്ല..പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം ത...അർചിടെ ചെക്കൻ എന്തുണ്ട്...എന്താ അവള് പറഞ്ഞ സർപ്രൈസ്....? ഞാൻ പോയില്ല....! എന്തെ...പോയില്ലേ...?നീ അല്ലേ ഇന്ന് ഇഷ്ടം ശിവ സാറിനോട് തുറന്നു പറയും എന്ന് പറഞ്ഞെ...?പിന്നെ എന്തെ...? എനിക്ക് ഒട്ടും വയ്യായിരുന്നു....ബീച്ചിന് അടുത്തോളം എത്തി പക്ഷേ ബോഡി ഒക്കെ വല്ലാതെ തളരും പോലെ ഫീൽ ചെയ്തു....എന്താണോ ആവോ...ഇന്ന് ഉച്ചക്കും രാവിലെയും ഒന്നും കഴിച്ചില്ല അതൊണ്ടാവും....

എന്നിട്ട്...ഇപ്പൊ കുഴപ്പം ഇല്ലല്ലോ....നീ ഓകെ അല്ലേ....! മ്മ്.. perfectly alright....!! പക്ഷേ ഞാൻ ചെന്ന് ഇത്തിരി നേരം കിടന്നോട്ടെ....ഒന്ന് ഉറങ്ങണം.... മ്മ്...ചെല്ല്..... അവൻ ഒന്ന് തറപ്പിച്ച് പറഞ്ഞു.... എന്താടാ...ഞാൻ ശെരിക്കും പറഞ്ഞതാ...ഞാൻ ഒക്കെ ആണ് ഇപ്പൊ...എന്തോ ഒന്ന് ഉറങ്ങി എഴുനേറ്റ കുളി ഒക്കെ കഴിഞ്ഞ കുറച്ചൂടെ ഒന്ന് ഉന്മേഷം കിട്ടും.... ഓകെ..എന്ന.... ഞാൻ പോവാ...നാളെ വെരാം....കോളജിൽ പ്രോഗ്രാം ഇല്ലെ....! മ്മ്...ബൈ.... ഹമ്മ്... അവിടെനിന്ന് പോയി കുറച്ച് കഴിഞ്ഞപ്പോ തന്നെ ആരു ജിഷയെ വിളിച്ചു... ഹലോ.. ആരുട്ടാ ...എന്താടാ.... ആ... ജിഷുട്ടി...അവള് എന്തെ....? കിടക്കുവ....ഇന്ന് എന്തോ വയായിക പോലെ തോന്നി എന്ന് പറഞ്ഞ്... മ്മ്...അവള് വന്നു അമ്മേടെ മടിയിലോ മറ്റോ കിടന്നാണോ ഉറങ്ങനെ...? അല്ലടാ...ഞാൻ പണിയില...അവള് റൂമിൽ ആ ഉള്ളെ..... എന്തെ..? ഏയ് ഒന്നുമില്ല....എന്ന ശെരി... അവൾക്ക് വല്ല വിഷമവും ഉണ്ടേൽ അവള് ഉറപ്പായും ജിശുട്ടിടെ മടിയിൽ കുറച്ചേരം കിടക്കും.....അങ്ങനെ ഒന്നും ഇല്ലാത്ത കൊണ്ട് വേറെ കുഴപ്പം ഒന്നും ഇല്ലെന്ന് തോന്നുന്നു......! ഓരോന്നും ഓർത്ത് ഫോൺ അവിടെ മാറ്റി വച്ചു..... ✨________✨ ഞാൻ ഒരു മണ്ടി അല്ലേ....എന്തിനാ വെറുതെ വേണ്ടാത്തത് ഒക്കെ ആഗ്രഹിക്കാൻ പോയെ...... അതോണ്ട് അല്ലേ ...വേണ്ടായിരുന്നു....

കണ്ണുനീർ തുള്ളികൾ കവിളിനെ ചുംബിച്ചു കൊണ്ടിരുന്നു...... വല്ലാതെ നോവ് തോന്നുന്നു....സ്വന്തം ആകും എന്ന് ....അല്ലേൽ ആകണം എന്ന് അധിയായ ആഗ്രഹം ഉള്ള ഒന്ന് കൈ വിട്ടു പോകുന്നത് തികച്ചും നിസ്സഹായായി കണ്ട് നികണ്ടി വരുന്നു......ഉള്ളം വല്ലാതെ നൊന്തു....... ✨________✨ കാലത്തെ തന്നെ ആരു ദച്ചുവിനെ നോക്കി വന്നിരുന്നു..... ജിഷുട്ടി.... എന്താ ചെക്കാ..... ദച്ചു എവിടെ....ഇന്ന് കോളജിൽ പ്രോഗ്രാം ഉണ്ട്...എന്തായാലും കാലത്തെ ഒരുങ്ങി കെട്ടി നിക്കും എന്നൊക്കെ പറഞ്ഞതാ എന്നിട്ട് അവള് എവിടെ.... പരിപാടിയോ...?അങ്ങനെ വല്ലതും ഉണ്ടെ അതിനെ കുറിച്ച് പറഞ്ഞ് ചെവി തല തരാത്ത പെണ്ണാ...ഇന്നലെ ഒന്നും പറയണേ കെട്ടില്ലല്ലോ...?ഞാൻ കരുതി ഇന്ന് കോളജ് കാണില്ല എന്ന്...അവള് നല്ല ഉറക്കമാ...... ഞാൻ എന്ന ചെന്നൊന്ന് നോക്കട്ടെ..... മ്മ്..ചെല്ല്.... റൂമിലേക്ക് ചെന്നപ്പോൾ കിടക്കയിൽ ചുരുണ്ട് കൂടി കിടക്കുന്നവളെ കാണെ അവൻ ഒരു സംശയത്തോടെ അകത്തേക്ക് കയറി... ദച്ചു..... അരികിൽ ചെന്നവൻ തോട്ട് വിളിച്ചു.... ഞെട്ടിയവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു... ദച്ചു...ഡാ...നീ എന്താ കരയണെ.... ഞാൻ കരഞ്ഞൊന്നും ഇല്ലാട...കുറെ നേരം ഫോൺ നോക്കിയത് കൊണ്ടാവും കണ്ണ് വേം നിറയുന്നു.... അപ്പോ നീ ഇത്രേം നേരം ഫോണിൽ കളിക്കുവായിരുന്നോ...?ഞാൻ വരുമ്പോ കിടക്കൽ ആരുന്നു ലോ... ഫോൺ നോക്കി ഇപ്പൊ വച്ചതെ ഉള്ളൂ.... മ്മ്...നീ ഇന്ന് പ്രോഗ്രാമിന് വരുന്നില്ലേ....? ഇല്ലാ...വയ്യ..ഞാൻ നിന്നോട് പറഞ്ഞില്ലെ...ഇന്നലെ....

നീ എന്തിനാ ദച്ചു എന്നോട് കള്ളം പറയണേ..... ഞ.. ഞാൻ എന്ത് കള്ളം പറഞ്ഞു എന്ന...ഒന്ന് പോടാ...നീ പോയി വാ പരിപാടിക്ക്... നീ വരാണ്ട് ഞാൻ പോകത്തൊന്നും ഇല്ല...ഇവിടെ തന്നെ ഇന്ന്.... പോടാ...പോയി വാ..ഞാൻ വരാത്ത കൊണ്ട്...നീ ഈ പരിപാടി അടിച്ച് പൊളിക്കണം എന്നൊക്കെ പറഞ്ഞെ അല്ലേ..പോ... അത് ഞാൻ ഒറ്റക്ക് ആയിരുന്നില്ലലോ...നമ്മൾ രണ്ട് പേരും ചേർന്ന് അല്ലേ...അപ്പോ നീ ഇല്ലേൽ ഞാനും പോണില... ശെരി എന്ന.....പോണ്ട... ഓകെ.....ഇനി എൻ്റെ ദച്ചു പറ...എന്താ നിൻ്റെ സങ്കടം ...ഇന്നലെ നീ എന്തൊക്കെയോ ഒളിച്ചു സംസാരിക്കുന്ന പോലെ....വാ തുറന്ന് നുണ പറയണം എന്നില്ല......നീ എനിക്ക് വല്ല വില തരുന്നു എങ്കിൽ നീ പറയും... ആരു...ഡാ.. മ്മ്...പറ....ബീച്ചിൽ പോയെച്ചപ്പോ എന്താ പറ്റിയെ... ആരു...ഞ..ഞാൻ ഒരു മണ്ടി ആ... ആർച്ചി ഇല്ലെ അവൾടെ ആൾ ആരാണ് എന്ന് അറിയോ....ശിവ സാർ ആ....ഞാൻ ഓർക്കണം ആയിരുന്നു അവൾടെ മുറച്ചേറുക്കൻ അല്ലായിരുന്നോ സാർ..പോരാത്തതിന് അവള് സർപ്രൈസ് എന്നൊക്കെ പറഞ്ഞു....ജോലി കോളേജ് പ്രൊഫസർ ആണെന്നും പറഞ്ഞു....എന്നിട്ടും എനിക്ക് മനസിലായില്ല....ഞാൻ...ഞാൻ ഒരു മണ്ടി അല്ലേ....അഥവ ഞാൻ മുന്നെ പറഞ്ഞിരുന്നു എങ്കിൽ...എനിക്ക് ഓർക്കാൻ കൂടെ വയ്യട ....

ഞാൻ..ഞാൻ പിന്നെ എങ്ങന ആർച്ചിടെ മുഖത്ത് നോക്കാ.....വേണ്ടായിരുന്നു അല്ലേ...നീ ആധ്യെ എന്നോട് പറഞ്ഞത് അല്ലായിരുന്നോ...കേട്ടാൽ മതിയായിരുന്നു....... ഞ...ഞാൻ...എനിക്ക് മറക്കാൻ പറ്റും എന്ന് തോണനില്ല.... പറ്റില്ലട.... ദച്ചു ആധ്യായ ഇത്രേം ഒരാളെ....ഞാൻ ആദ്യം ആയി ഇഷ്ടപ്പെട്ട ആൾ അല്ലേ....പക്ഷേ അവർ ....നിക്ക് ഒന്നും തിരിയുന്നില്ല....... ദച്ചു എന്നും ശിവയെ മാത്രം ഓർത്ത് ജീവിക്കും..... ദച്ചു...നീ ഇപ്പൊ കൂടുതൽ ഒന്നും ചിന്തിക്കേണ്ട......ശിവ സാറേ മാത്രം ഓർത്ത് ഇല്ലാതാക്കാൻ ഉള്ളതൊന്നും എല്ലാ എൻ്റെ ദച്ചുൻ്റെ ലൈഫ്.... മ്മ്...ഇപ്പൊ അതൊക്കെ വിട്.....സ്വന്തം ആകണ്ടെത് മാത്രമേ നമ്മുക്ക് സ്വന്തം ആകു......ബാക്കി ഒക്കെയും മോഹിപ്പിക്കുന്ന ഒന്ന് മാത്രം ആയിരിക്കും....ഒന്നും ശാശ്വതമല്ല..... ✨________✨

കോളജിൽ ദചുവിനെയും ആരുനേയും കാണാതെ വിളിച്ചു നോക്കിയത് ആണ് അർച്ചി.... ദച്ചു....ഡാ...നിങൾ എന്താ രണ്ടും വരാത്തെ...? നിക്ക് വയ്യായിരുന്നു...ഇന്നലെ ഉണ്ട് ഒരു അസ്വസ്ഥത....ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോ ആരുവും ഇല്ലെന്ന് ആയി.... ഓ...എന്നിട്ട് ഇപ്പൊ എന്തുണ്ട്...നിനക്ക് ഒക്കെ അല്ലേ... ആ ....ടി ഇപ്പൊ കുഴപ്പം ഇല്ല...അവിടെ ഒച്ചപാടും ബേഹളവും ഒക്കെ ആരിക്കില്ലെ...അതാ പിന്നെ ..... ആ...ശെരി...നിനക്ക് ഇന്നേലും എൻ്റെ ചെക്കനെ കാട്ടി തരാം എന്ന് വച്ചതാ... എന്തായാലും ഇത്രേം ആയില്ലേ...ഇനി നിൻ്റെ കല്യാണത്തിന് കണ്ട മതി ഞങ്ങൾക്ക്..... അതെന്താ..... എല്ലാ കല്യാണം ആവാറയില്ലെ.... അങ്ങനെ ആണേ അങ്ങനെ.....take rest.... മ്മ്.... സ്വരം ഇടറാതെ അവള് പിടിചു നിന്നു എങ്കിലും....കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story