നീയെൻ സ്വരമായ്✨: ഭാഗം 12

neyenswaramay

രചന: പ്രണയമഴ

മ്മ്.... സ്വരം ഇടറാതെ അവള് പിടിചു നിന്നു എങ്കിലും....കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.......... ഡാ.. ദച്ചു... ഒരു കാര്യം കൂടെ.... എന്താ... പറയ്.... ഞങ്ങൾ എല്ലാവരും കൂടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു....വീട്ടർ ഒക്കെ കൂടെ...അപ്പോ നാളെ പോകും...new year ആകുമ്പോഴേ മടങ്ങുള്ളു.... ആഹാ...എൻജോയ്...happy journey....❤️ Thanks da... ബൈ..... ആരു...ഡാ...ഞ..ഞാൻ...എനിക്ക് മറക്കാൻ പറ്റുവോ........ നീ വിഷമിക്കല്ലെ....ചിലപ്പോ ആശിച്ചതിനെ കാൾ ഒത്തിരി നല്ലത് തേടി വരാൻ ആകും ഇങ്ങനെ ചെറിയൊരു ദുഃഖം ഒക്കെ തരണേ.......!!! മ്മ്.. ✨________✨ ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി....... കോളേജ് re open ചെയ്തു.... ദച്ചു ഇന്നും ഓരോന്നും ഓർത്ത് വിഷമിച്ച് ഇരികുവാണ്........!!! ദച്ചുവെ....നീ ഇന്ന് പോണില്ലേ....? ഇപ്പൊ ആരുട്ടൻ എത്തും ട്ടോ......!!! അവള് ഇനിയും എഴുനേറ്റില്ലെ....? ഇല്ലട...കുറെ നേരായി പെണ്ണിനെ വിളിക്കുന്നെ....നീ ഒന്ന് ചെന്ന് നോക്ക്..... ദച്ചു...നീ വരുന്നില്ലേ...., ഇല്ല...എന്നെ കൊണ്ട് പറ്റണില്ല....നീ പൊക്കൊ.... നീ ഇങ്ങനെ ആയാലോ...

എത്ര നാൾ വരാതെ നിൽക്കും....പറ.... അറിയില്ല...എന്തായാലും രണ്ടുസ്സം കൂടെ കഴിഞ്ഞേ ഞാൻ കോളജിലേക്ക് ഉള്ളൂ...പ്ലീസ് ഡാ... നീ എന്ത് കോപ്പ് എങ്കിലും കാട്ട്...ഞാൻ പോവ...... ആരു...ഡാ.. പറ്റാഞ്ഞിട്ട....ഞാൻ ഇത്തിരി കൂടെ ഓകെ ആണെന്ന് തോന്നുമ്പോൾ ഉറപ്പായും വരും...sure.... മ്മ്...എഴുനേറ്റു താഴെ ചെന്നിരിക്ക്.... എപ്പോഴും ഇങ്ങനെ വിഷമിച്ച് ഇരിക്കാൻ മാത്രം ഒന്നുമില്ല.....മനസ്സിലായോ.....വിഷമം ഉണ്ടാകും....എന്ന അത് മാത്രം ഓർത്ത് നിന്ന അതൊരിക്കലും അവസാനിക്കില്ല......അതോണ്ട് ദച്ചുസ്സ് അമ്മേടെ അടുത്തോക്കെ പോയെ .... മ്മ്... ✨________✨ ഗുഡ് മോണിംഗ്.... ലീവ് ഒക്കെ കഴിഞ്ഞ് എല്ലാവരും ക്ലാസ് ഒക്കെ കേൾക്കാൻ ഉള്ള മൂടിൽ ആണോ എന്തോ.... എന്തായാലും ബുക്ക് ഒക്കെ എടുത്തോ... ക്ലാസ് എടുക്കാൻ നോക്കും നേരം ആണ് ദച്ചു വന്നില്ല എന്നവൻ ശ്രദ്ധിച്ചത്.... ആരവ്.... എന്താ സാർ....!!! ദക്ഷ എവിടെ....? അവൾക്ക് സുഖം ഇല്ല...അതാ നാളെ കൂടെ കഴിഞ്ഞേ വരുള്ളൂ.... എന്ത് പറ്റിയത.... പ ... പനി... മ്മ്...താൻ ഇരിക്ക്.... അവളെ അന്വേഷിച്ചു വന്ന അർച്ചിയോടും നിഷിയോടും അവൻ ഇതേ കാരണം തന്നെ പറഞ്ഞു..... ✨________✨

രണ്ട് ദിവസത്തിന് ശേഷം വീണ്ടും ദച്ചു കോളജിലേക്ക് മടങ്ങി ചെന്നു..... പഴയ ഉത്സാഹമോ...സന്തോഷമോ ഒന്നും അവൾടെ മുഖത്ത് പ്രകടം ആകാത്തത് കാണെ നിഷിക്കും അർച്ചിക്കും സംശയം തോന്നി...... ദച്ചുട്ട...നിനക്ക് എന്ത് പറ്റി...പനിടെ ഹാങ്ങ് ഓവർ ആണോ....? അത്..അതെ....ഒരു വല്ലായിമ പോലെ....😊 മ്മ്..വയ്യെങ്കിൽ റെസ്റ്റ് എടുത്തുടായിരുന്നോ...? എത്രാന്ന് വച്ച...ഇനി കഷ്ടി രണ്ട് മാസം അല്ലേ ഉള്ളൂ എക്സാം ആകാൻ...പിന്നെ ഒരു വക മനസ്സിലാവില്ല... മ്മ്...ഞാൻ ചെല്ലട്ടെ...സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്...... മ്മ്.... അതും പറഞ്ഞ് ആർചി പോയി..... ദച്ചുവേച്ചി ....ചേച്ചിക്ക് ശെരിക്കും ഉള്ള പ്രശ്നം പനി ഒന്നുമല്ല എനിക്ക് അറിയില്ലേ...ചേച്ചിയെ...അർച്ചിക്കു ചിലപ്പോ മനസ്സിലാവില്ല....എന്ന നിശിക്കു ദച്ചുവച്ചിയെ മനസ്സിലാകും.....എന്തോ വിഷമം ഉണ്ടീ മനസ്സിൽ .... എന്താണെലും ഇങ്ങനെ വിഷമിച്ച് ഇരിക്കല്ലെ ...ഒക്കെ ശെരി ആകും.....സങ്കടങ്ങളെ മാത്രം കൂട്ട് പിടിച്ച് ഇരിക്കാതെ......!ചുറ്റും ഉള്ള സന്തോഷത്തിനെയും തിരഞ്ഞു നോക്ക്.... അതവൾ ആരുവിനെ കൂടെ നോക്കിയാണ് പറഞ്ഞത്.......

ദക്ഷ അതിനൊന്ന് കണ്ണ് ചിമ്മി... ഞാൻ ക്ലാസിലേക്ക് നടക്കുവാണ്...ആരു നീ വരണില്ലെ..... മ്മ്... വരുവാ.....ഒരു മിനുട്ട് നീ നടക്... അതിനവൾ തലയാട്ടി കൊണ്ട് നടന്നു... അവള് പോയതും ആരു നിഷിടെ നേരെ തിരിഞ്ഞു.... നിഷി...ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... എന്താ....ചോദിച്ചോളൂ..... Do you love someone.... അത്...അത് പിന്നെ.... Ok...ok...Do you love me......? അത്....ആരവേട്ട.... സത്യം മാത്രം പറ.... മ്മ്.... എപ്പോം തൊട്ട്.... കു..കുറച്ച് വർഷങ്ങൾ ആയി.... എന്നിട്ട് എന്തെ പറയാതെ...? ഏട്ടന് അനിയോടുള്ള ഇഷ്ടം എനിക്ക് മനസ്സിലായിരുന്നു....അതോണ്ട്....ഉറപ്പായും നിരസിക്കും എന്നുള്ളത് കൊണ്ട്..... അപ്പോ ഇപ്പൊ ഞാൻ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ...? അറിയില്ല...പക്ഷേ എനിക്ക് ഇഷ്ടം ആണ്...തിരിച്ച് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇഷ്ടമാണ്..... അപ്പോ ഇനിയും കാത്തിരിക്കും എന്ന് അർത്ഥം.... മ്മ്...ഏട്ടന് എങ്ങനെയാ മനസിലായെ....? നിൻ്റെ ചില നേരത്തെ നോട്ടവും ഇരിപ്പും ....പിന്നെ ചുറ്റും ഉള്ള സ്നേഹത്തെ തപ്പി നോക്കാൻ ഉള്ള ദച്ചുവിൻ്റെ ഉപദേശവും ഒക്കെ കൂടെ n കൂട്ടിയപ്പോ....മനസ്സിലായി.... മ്മ്....എന്ന ഞാൻ ക്ലാസിൽ ചെല്ലട്ടെ.... മ്മ്...പിന്നെ കാത്തിരുന്നോട്ടോ..... ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ അവൻ അവൾക് മറുപടി നൽകി....... ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story