നീയെൻ സ്വരമായ്✨: ഭാഗം 13

neyenswaramay

രചന: പ്രണയമഴ

നിഷി ഞെട്ടലോടെ അവനെ നോക്കി.... ഞെട്ടണ്ട...എൻ്റെ ദച്ചു പറഞ്ഞു എന്നോട് ചുറ്റും നോക്കാൻ സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞ് സ്നേഹിക്കാൻ...അവള് പറഞ്ഞ പിന്നെ അപ്പീൽ ഇല്ല....പക്ഷേ ഇപ്പോഴും എനിക്ക് ഇയാളോട് പ്രേമം ഒന്നും തോന്നിയില്ലട്ടോ...... ബട് ഇപ്പൊ ഒരു ക്രഷ് ഒക്കെ തോന്നുന്നുണ്ട്....and നിൻ്റെ ഈ ഇഷ്ടം കാണുമ്പോ ഒരു നാൾ ഞാൻ നിന്നെയും നി എന്നെ സ്നേഹിക്കുന്നതിൽ കൂടുതൽ പ്രണയിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്..... എന്ന ശെരി ക്ലാസിൽ വിട്ടോ.....!!! ✨________✨ എന്താണ് ആരുട്ടൻ...ചുറ്റും തിരഞ്ഞപ്പോ നിനക്ക് വേണ്ടുന്ന ആളെ കണ്ട് കിട്ടിയോ... മ്മ്.... ഉവ്വെൻ്റെ ദചുസ്സെ... കണ്ടു....പക്ഷേ പഴത് ഒക്കെ മറന്ന് എനിക്കവളെ പ്രണയിക്കണം....അത്രേ ഉള്ളൂ...അതിന് ഇത്തിരി കൂടെ ടൈം.....അവളെ മനസിലാക്കും തോറും അവളോടുള്ള ഇഷ്ടം കൂടി വരുന്നുണ്ട്............. മ്മ്....അപ്പോ ചിലവ്..... എന്തിന് .....? എല്ലാ ഇപ്പൊ ഏറെ കുറെ സെറ്റ് ആയ പോലെ അല്ലേ... നേർക്ക് ആവട്ടെ....എന്നിട്ട് ബാക്കി...... നീ അല്ലേലും എച്ചി ആണല്ലോ....ഹും.... 😂എൻ്റെ ദച്ചുന് ഞാൻ വാങ്ങി തരും...5ഇൻ്റെ ഐസ് പോരെ..... വോ...അതാണെ അത്.... അപ്പോഴേക്കും ശിവ ക്ലാസിലേക്ക് കയറി വന്നു.....അത്രേം നേരം ചിരിയോടെ സംസാരിച്ചവളുടെ മുഖം മങ്ങി.....!!!

ആരു അവൾടെ കൈ പിടിച്ചു കണ്ണ് ചിമ്മി.....!!! ഗുഡ് മോണിംഗ് ഗായ്യിസ്.... അവൻ മുന്നിൽ നിന്ന് ദക്ഷയോട് പുഞ്ചിരിച്ചു.... ദക്ഷ.... യ ...യെസ് സാർ.... തനിക്ക് എന്ത് പറ്റി...ചോര കണ്ട് ബോധം പോയതാണോ.....എന്നിട്ട് പനി എന്നൊക്കെ പറഞ്ഞതാണോ...? മ്മ്... എല്ലാ...എല്ലാ സർ..ശെരിക്കും വയ്യായിരുന്നു....ഇപ്പോഴും പൂർണമായും ഓകെ എല്ലാ.... ബട് ക്ലാസ് ഇനിയും മിസ്സ് ആകണ്ട എന്ന് വച്ച് വന്നതാ.... മ്മ്... ക്ലൈമറ്റ് പ്രശ്നം ആണോ ...പെട്ടെന്നൊരു പനി.... അവൻ്റെ സ്വരത്തി ഇത്തിരി ആശങ്ക കലർന്നു..... ആയിരിക്കാം ....പിന്നെ ഫുൾ ഐസ് ക്രീമിൻ്റെ മേലെ ആയിരുന്നു......അതൊക്കെ ആവും.... മ്മ്...ഇരിക്ക്..... ക്ലാസ് എടുക്കുന്നതിന് ഇടയിൽ അവൻ അവളെ നോക്കുനുണ്ട് എങ്കിലും ബുക്കിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ടായിരുന്നു....അവൻ്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു ക്ലാസ് കേൾക്കുന്ന ആൾ ക്ലാസ് തുടങ്ങിയിട്ട് ഒരു തവണ പോലും ശ്രദ്ധിച്ചു കൂടെ ഇല്ലെന്ന് അവൻ തെല്ലൊരു അത്ഭുതത്തോടെ മനസ്സിലാക്കി.....!!! ആരു... ഡാ...നിക്ക് പറ്റണില്ല...ഞ...ഞാൻ എഴുന്നേറ്റ് പൊക്കൊട്ടെ....പ്ലീസ്.....നീ മുടക്ക് ഒന്നും പറയല്ലേ.....!!! അതും പറഞ്ഞ് അവൻ എന്തേലും പറയും മുന്നെ ദച്ചു എഴുനേറ്റു നിന്ന് ശിവയെ വിളിച്ചു..... സാർ.... എന്താ...ദക്ഷ...എന്ത് പറ്റി.... സാർ..ഞാൻ ഒന്ന് വാഷ് റൂമിൽ പോക്കോട്ടെ.....

എന്ത് പറ്റി ദക്ഷ വയ്യേ.... എന്തോ തല വേദന പോലെ..സാർ...ഒന്ന് മുഖം കഴുകി .... സിക്ക് റൂമിൽ ഇരിക്കാം എന്ന് വച്ചു...May. I...... മ്മ്....go..... ✨________✨ ബെല്ല് അടിച്ച പാടെ ആരു സിക്ക് റൂമിലേക്ക് ധച്ചുവിനെ നോക്കി ചെന്നു.... ഡെസ്കിൽ തലവചവൾ കിടക്കുകയായിരുന്നു....... ദച്ചു.... കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മൂക്കും കാണെ അവൻ അവളെ തുറിച്ചൊന്ന് നോക്കി... അപ്പോഴേക്കും അവളെ നോക്കി ശിവയും അങ്ങോട്ട് വന്നിരുന്നു.... ദക്ഷ.... എന്താ എന്ത് പറ്റി...താൻ എന്തിനാ കരയണെ.... അ...അത് കരഞ്ഞതൊന്നും എല്ലാ...ഞാൻ കിടന്നത് കൊണ്ടാവും.... വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്....എന്നോട് പറയാൻ പറ്റും എങ്കിൽ പറയാം....ഇനി പറയാൻ പ്രയാസം ഉള്ള വിഷയം ആണേൽ പറയണ്ട.... ബട്ട് മൈൻഡ് ഒക്കെ ഓക്കെ ആക്ക്..... ഹമ്മ്...take care... ഹമ്മ്...... അതും പറഞ്ഞ് ശിവ അവിടെ നിന്നും ഇറങ്ങി....... ദച്ചു...നീ എന്താടാ ഇങ്ങനെ... എപ്പോഴും വിഷമിച്ച് ഇരിക്കല്ലേ.....!!! നീ സാർ ചോദിച്ച കേട്ടില്ലേ സാറിനോട് പറയാൻ പറ്റുമോ എന്ന്...എന്താ ഞാൻ പറയണ്ടേ എനിക്ക് ഇഷ്ടം ആയിരുന്നു എന്നോ.....എനിക്ക് ഉള്ളതല്ല എന്നറിഞ്ഞപ്പോൾ ഉള്ള സങ്കടം ആണ് എന്നോ.....പിന്നെ ഇപ്പൊ ഞാൻ കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർക്കട്ടേ....ഞാൻ സ്ട്രോങ്ങ് അല്ലേ...ഞാൻ ഒക്കെ മറക്കും ..... !!!

മ്മ്...നീ ചെന്ന് മുഖം കഴുകി വാ...ചെല്ല്... മ്മ്... അന്നത്തെ ദിവസം വേറെ വല്യ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ കടന്നു പോയി.... ✨________✨ ദിവസങ്ങൾ പിന്നെയും കടന്നു പോയി കൊണ്ടിരുന്നു.... ദച്ചു അധികവും ശിവയുടെ ക്ലാസ് സ്കിപ്പ് ആക്കാൻ തുടങ്ങി.....മുടങ്ങിയ ക്ലാസ് യൂ ടുബിൻ്റെയും അവൻ കൊടുക്കുന്ന നോട്ടിൻ്റെ സഹായത്തിലും അവള് പഠിച്ച് കൊണ്ടിരുന്നു..... ശിവയിൽ അത് നേരിയ തോതിൽ സംശയം ജനിപിച്ചിരുന്നു......!!! എങ്കിലും അവളോട് ഒന്നും ചോദിച്ചില്ല...ചോദിക്കാൻ അവസരം കിട്ടിയില്ല...അവള് ഒഴിഞ്ഞ് മാറി നടന്നു.....!!! ✨________✨ ഹലോ... ഹലോ...ശിവ സാർ..എന്താ പതിവില്ലാതെ ഈ നേരം ഒക്കെ...എല്ലാ ഇന്ന് കോളജിൽ വന്നില്ലാലോ...എന്ത് പറ്റി..... കുറച്ച് തിരക്കായി പോയി..... എല്ലാ ഇപ്പൊ വിളിക്കാൻ....? ഞാൻ ദക്ഷയെ കുറിച്ച് ആലോചിക്കുവായിരുന്നു...അവള് മനഃപൂർവം ഒഴിഞ്ഞു മാറുന്ന പോലെ... മ്മ്...അവള് ഇപ്പൊ ആ പഴയെ സന്തോഷം ഒന്നുമില്ല.....ഈ എടെ തീരെ ഇല്ലായിരുന്നു...ഇപ്പൊ ഏറെ കുറെ കുഴപ്പമില്ല..... മ്മ്...എന്നാലും എന്ത് പറ്റിയത് ആവും...... അറിയില്ല...ഒന്നും വിട്ട് പറഞ്ഞില്ല....കുത്തി ചോദിക്കാൻ തോന്നിയില്ല.....!!! മ്മ്...നീ വീട്ടിൽ എത്തിയോ....,? മ്മ്...കുറച്ച് നേരം ആയി എത്തിട്ട്.... ഹ...എന്ന ഒക്കെ ഞാൻ ഡ്രൈവിംഗില പിന്നെ വിളിക്കാം...

.ഇത് അറിയാതെ എന്തോ ഒരു വിമ്മിഷ്ടം...അതാ നിന്നെ പെട്ടന്ന് വിളിച്ചെ...ഇനി രണ്ടുസ്സം കഴിഞ്ഞേ വരുള്ള്...അപ്പോ ഇത് മനസ്സിൽ തന്നെ കിടന്നിങനെ കളിക്കും...അതാ...ബൈ.... ബൈ.... ✨________✨ ദചുട്ട...നീ എന്തിനാ ശിവ സാറേ ഇങ്ങനെ ഒഴിവാക്കണെ..... ഒന്ന് മറക്കട്ടെ ഡാ...മനസ്സിൽ മുളച്ച് പൊന്തിയ വികാരങ്ങൾക്ക് ഒരു പരുതി വരെ തടയിടാൻ പറ്റിയാൽ പിന്നെ സാറിനെ ഫെയ്സ് ചെയ്യാനും പറ്റും...അല്ലേൽ സുഹൃത്തിൻ്റെ ചെക്കനെ മോഹിച്ച ഒരു സങ്കടം ഉണ്ടാകും...അതിനും മേലെ അങ്ങേരെ കണ്ടൊണ്ട് നിക്കുമ്പോ പിന്നെ എനിക്ക് മറക്കാൻ പാടാകും......അപ്പോ ഇങ്ങനെ ഒക്കെയെ ഞാൻ ഒരു വഴി കാണുന്നുള്ളൂ..... മ്മ്....അപ്പോ നിനക്ക് ഒരു തരി വരെ മറക്കാൻ പറ്റിയില്ലെ....? ഇല്ല...തിരിച്ച് കിട്ടുമോ എന്ന് അറിയാതെ പ്രണയിച്ചത് ആണേലും എന്നേലും കിട്ടും എന്ന എൻ്റെ പ്രതീക്ഷ ആണ് എന്നെ വേദനിപ്പിക്കുന്നത്....പക്ഷേ എൻ്റെ ഉള്ളിലെ പ്രണയം ഇന്നും മരിച്ചിട്ടില്ല...ഇന്നും ഇഷ്ടം ആണ്...അത് പൂർണമായും അല്ലേൽ കുറെ എങ്കിലും ഒഴിവാക്കണം അതിനാണ് ഈ ഒഴിഞ്ഞ് മാറ്റം ഒക്കെ...... 🎶🎶 Unnai Indru Paarthathum Ennai Naanae Ketkkiraen Vairam Ondrai Kaiyil Vaithu Engae Thedi Alaindhaaiyo🎶🎶 ദച്ചുവിൻ്റെ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവർ സംസാരം നിർത്തിയത്.....

ആരു...അർച്ചിയാ...ഒരു മിനുട്ട് ഞാൻ സംസാരിക്കട്ടെ.... ഹലോ... അർച്ചി.....!!! ദ.... ദച്ചു... ട..ഡാ... നീ..നീ എന്തിനാ കരയണെ.. നിനക്ക് എന്താ പറ്റിയെ... അർച്ചി ട....പറ....എന്ത് പറ്റി.... ദചൂ...ശിവ.. ശിവെട്ടന് ഒരു ആക്സിഡൻ്റ്.....നീ.. നിനകൊന്ന് വരാവോ....വീട്ടിൽ പറഞ്ഞില്ല.....ഞ...ഞാൻ...ഒന്ന്.... ഒന്ന് വരാവോ.... കുറ...കുറച്ച് നേരം മുന്നെ വരെ സംസാരിച്ചത് ആയിരുന്നു...പെട്ടന്ന് .... പെട്ടന്നാ...ഒന്ന്..ഒന്ന് വരുമോ....?ഇവിടെ jk ഹോസ്പിറ്റലിൽ ആണ്... ദച്ചുവിന് കേട്ട വാർത്ത വിശ്വസിക്കാൻ ആയില്ല.....തനിക്ക് കിട്ടിയില്ല എങ്കിലും ഒന്നും പറ്റരുത് എന്ന് ആരെയും പോലെ അവളും ആഗ്രഹിച്ചിരുന്നു..... ഞ..ഞാൻ വരാം... അതും പറഞ്ഞ് അവള് ഫോൺ കട്ട് ചെയ്തു.... ആരു...ഡാ...ശിവ സാർ.... സാറിന്...ഒരു ആക്സിഡൻ്റ്...എനിക്ക് പോണം....ഒന്ന് പോണം...ഒന്ന് കൊണ്ട് വിടുവോ.... ട..പ്ലീസ്..... അവനും കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു.....പോകം എന്ന് സമ്മതം മൂളുമ്പോൾ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് കൂടെ ഉള്ള ഉത്തരം അവൻ കണ്ട് വച്ചിരുന്നു.......!!! നേരം സന്ധ്യ കഴിഞ്ഞ കൊണ്ട് തന്നെ വീട്ടിൽ നിന്നും എവിടേക്ക് ആണെന്നുള്ള ചോദ്യം അവർ പ്രതീക്ഷിച്ചത് ആണ്....അവർ കാര്യം വീട്ടിൽ അവതരിപ്പിച്ച് അപ്പോ തന്നെ അവിടെ നിന്നും ഇറങ്ങി.... ✨________✨ ഹോസ്പിറ്റലിലേക്ക് അവള് ഓടുകയായിരുന്നു....

. കാലിടറി വീഴും എന്ന് തോന്നിയവൾക്ക്.... ഇതുവരെ തോന്നാത്ത വേദന ഉള്ളിൽ നിറയുന്നു...... ഓടി അണച്ച് ഐസുവിന് മുന്നിൽ എത്തിയവൾ അതിന് അകത്തേക്ക് നോക്കി...... ഒരുപാട് വയറുകൾക്ക് ഇടയിൽ കിടക്കുന്നവനേ കാണെ നെഞ്ച് പിടഞ്ഞ് പോകുന്നു......... പ്രണയം ഇത്രമേൽ നോവാണോ.....?!! സ്വയം ചോദിച്ചു പോകുന്നു.... അല്ലായിരുന്നെങ്കിൽ തനിക്ക് മാത്രം എന്ത് കൊണ്ടാണ് ഇങ്ങനെ.....!ജീവനോടെ കാണാൻ പോലും വിടില്ലെ....!!അതിനും മാത്രം തെറ്റുകൾ ചെയ്തിരുന്നോ......? തളർന്നു അവള് മാറി നിന്നു...പെട്ടന്നായിരുന്നു അവൾക് ആർച്ചിയുടെ ഓർമ വന്നത്...താൻ ഇത്രയേറെ കണ്ണീർ വാർക്കുന്നത് അവളിൽ സംശയം ഉണ്ടാക്കിയിട്ടുണ്ടാകും...അവള് ഓർത്തു.... പയ്യെ തിരിഞ്ഞവൾ അർചിയേ തിരഞ്ഞു....അപ്പുറം ആയി ഇട്ടിരിക്കുന്ന ചെയറിൽ ഇരിക്കുകയായിരുന്നു അവള്...തല കുമ്പിട്ട് ആണ് ഇരിപ്പ്.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്ന്........!!! അവള് തിരിഞ്ഞ് ആരുവിനെ നോക്കി.... ആർചിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു.... ആരുവീന് ആണേ രാണ്ടാളെയും അവസ്ഥ ഊഹിക്കാവുന്നത് കൊണ്ട് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.....!!! എങ്കിലും രണ്ട് പേരും അർച്ചിടേ അടുത്തേക്ക് നടന്നു.....!!!!

അർച്ചി..... അവർ വിളിക്കും മുന്നെ മറ്റൊരു പുരുഷ ശബ്ദം അവിടെ നിറഞ്ഞു...... ദച്ചുവും ആരുവും അതാരെന്ന് തിരിഞ്ഞ് നോക്കി.....!!! അയാളെ കണ്ട അവർ രണ്ടു പേരും ഞെട്ടി.....!!! ദച്ചു ഒന്നൂടെ ചെന്ന് ഐസിയു ഡോറിന് ഉള്ളിലൂടെ നോക്കി..... അതെ അവിടെ ശിവ സാർ തന്നെ ആണ് ഉള്ളത്....അപ്പോ ഇത്.... മനസ്സിൽ ഒരുപാട് സംശയങ്ങൾ....!!! അവൻ അവർക്ക് രണ്ട് പേരുടെയും അടുത്തേക്ക് നടന്നു.....!!! ദക്ഷ... ആരവ്...അല്ലേ... മ്മ്.... അപ്പോഴേക്കും ആർച്ചി കണ്ണോക്കെ തുടച്ചു കൊണ്ട് അവനെ നോക്കി....!!! അർച്ചി...ഞാൻ പറയണേ കേൾക്കൂ നീ....വീട്ടിലോട്ടു ചെല്ല്....ഇവരെ ഒക്കെ ഇവിടെ വിളിച്ച് വരുത്തിയിട്ട്....മതി...ഇനി ചെല്ല്...എന്ത് ഉണ്ടെങ്കിലും അപ്പോ അപ്പോ ഞാൻ വിളിച്ച് അറിയിച്ചോള....ചെല്ല് .... ഇല്ല...ഞാൻ പോവൂല..... ദച്ചു ...ഒന്ന് പറയെടീ...എൻ്റെ കൂടെ ജനിച്ചത് അല്ലേലും എൻ്റെ കൂടപിറപ്പ് ആണ് അകത്ത് കിടക്കനെ....നിക്ക് പറ്റത്തില്ല.....എന്തേലും updates ഡോക്ടർ പറയും വരെ ഞാൻ ഇവിടെന്നെ ഉണ്ടാകും..... പറയുന്ന കാര്യങ്ങളും അരങ്ങേറുന്ന സംഭവങ്ങളും ഒന്നും അവർക്ക് മനസിലായില്ല....!!! ദചു...പറ ഡാ....ഒന്ന് പറ... ആർചി...ഇത്..ഇതാരാ.......!!! ഇത്...ഇതാ എൻ്റെ ഫിയാൻസ്... രുദ്രാൻഷ്....ശിവെട്ടൻ്റെ ട്വിൻ ബ്രദർ.....!!!!!!!!!...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story