നീയെൻ സ്വരമായ്✨: ഭാഗം 16

neyenswaramay

രചന: പ്രണയമഴ

മനസ്സിൽ അവൻ്റെ വിങ്ങി പൊട്ടുന്ന മുഖം നിറയെ വീണ്ടും വീണ്ടും ശക്തിയിൽ മിഴി നീർ തുള്ളികൾ ഒഴുകിയോലിച്ചു..........!!!!! പുറകെ വന്ന ആരു കാണുന്നത് ചുവരിൽ ചാരി നിന്നു കരയുന്ന ദച്ചുവിനെ ആയിരുന്നു..... അവൻ അവൾക് അരികിലേക്ക് ചെന്നു.... ദച്ചു..... അപ്പോഴേക്കും അവള് അവനെ കെട്ടി പിടിച്ച് കരയാൻ തുടങ്ങിയിരുന്നു.... ആരു...ഡാ... സാറ്...ആദ്ധ്യയിട്ട ഇങ്ങനെ കാണുന്നെ... സഹിക്കുന്നിലെട.....വല്ലാണ്ട് സങ്കടം വരുവാ........ വാക്കുകൾ കൂട്ടി പൊറുക്കി അവള് പറഞ്ഞു...... നീ...ഇങ്ങനെ കരയല്ലേ.....നീ അല്ലേ പറഞ്ഞെ ആളെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യും എന്ന് എന്നിട്ട് നീ ഇങ്ങനെ കരഞ്ഞാലോ...... അവളുടെ തലയിൽ തഴുകിയവൻ പറഞ്ഞു.... അതെ..ഞാൻ പറഞ്ഞതാ...പക്ഷേ സാറിൻ്റെ സങ്കടം കാണാൻ കഴിയുന്നില്ല ...... ഇങ്ങനെ എല്ലാവരും കൂടെ വിഷമിച്ച അത് സാറിനെയും ബാധിക്കും....സ്ട്രോങ്ങ് ആവ് ദച്ചുസ്സെ......... കണ്ണോക്കേ തുടച്ചെ ..വാ നമ്മക്ക് സാറിനെ കണ്ടിട്ടും വരാലോ... മ്മ്.... അകത്തേക്ക് ചെന്നപ്പോ ശിവ രൂഫിലേക് നോക്കി കിടപ്പായിരുന്ന്....

. ആ കണ്ണുകൾ സജലം ആണ്.......!!! ശിവെട്ട..... അവരെ കണ്ടതും അർച്ചി ശിവയെ വിളിച്ചു....... അവളെ നോക്കി പുറകോട്ട് നോക്കിയപ്പോ അവൻ ദച്ചുവിനെയും ആരുവിനെയും കണ്ടു....... അവളെ കണ്ടപ്പോൾ അവൻ്റെ കണ്ണുകൾ വിടർന്നു.....അവയിൽ പെട്ടന്നൊരു തിളക്കം........!!!! എന്നാല് അത് മങ്ങാൻ നിമിഷങ്ങൾ മതിയായിരുന്നു....... അവള് ശിവയെ നോക്കി ചിരിച്ചു......!!! അവനും അവൾക്കൊരു വരണ്ട ചിരി പാട് പെട്ട് സമ്മാനിച്ചു....... അവൻ വെറുതെ ഒന്നൂടെ സംസാരിക്കാൻ ഒരു ശ്രമം നടത്തി.......!!! ഇല്ല പരാചായം.....!!!!അവൻ്റെ മുഖത്ത് നിസ്സഹായമായൊരു ചിരി വിരിഞ്ഞു.......!!! അവൻ്റെ മുഖത്തെ വേദന അവളുടെത്തിലും പ്രതിഫലിച്ചു......!!! യാന്ത്രികമായി അവള് അവനരുകിലേക്ക് ചുവടുകൾ വച്ചു....... സാർ....ഇപ്പൊ പറഞ്ഞത് ഒന്നൂടെ പറഞ്ഞെ....ഞാൻ ശ്രദ്ധിച്ചില്ല....ആക്ഷൻ കാട്ടിയാൽ മതി.....!!! അവൻ അവളെ നോക്കി.... ആ മുഖത്ത് നിസ്സഹായത നിറഞ്ഞു നിക്കണെ പോലെ തോന്നിയവൾക്ക്....... പറ സാറേ...... മ്മ്.... അവൻ കൈ കൊണ്ട് എന്തണ്ട് ഒക്കെയോ കാട്ടി......ഒരു കയിൽ കെട്ടുള്ളത് കൊണ്ട് തന്നെ അവനു അതിനും ഇത്തിരി പ്രയാസം ആയിരുന്നു.....ഏറെ കുറെ ഒക്കെ അവൾക് മനസ്സിലായിരുന്നു....പക്ഷേ പൂർണമായും ഇല്ല..... ഓഹോ...ഇതിപ്പോ ചോദിച്ച് പണി വാങ്ങിയ പോലെ ആയിലോ.....!!!!

ഞങ്ങൾ ഇങ്ങ് വന്നതെ ഉള്ളൂ....മാത്രമല്ല ഇനി കോളജിലേക്ക് പോകുല.....!!! അവള് മുഖം കൊട്ടി..... ഉള്ളിൽ അവൻ അത് തന്നെ ആവനെ പറഞ്ഞെ എന്ന് അവള് പ്രാർത്ഥിച്ചു കൊണ്ടിരുന്നു......!!! അവൾടെ മുഖം കൊട്ടലും പറച്ചിലും ഒക്കെ കേട്ട് ശിവക്കും ചിരി വന്നു.........!! അവൻ്റെ മുഖത്തെ ഇളം ചിരി കാണെ അവൾടെ മനസ്സും തണുത്തു....... അവരെ നോക്കി നിന്നവരിലും അത് പുഞ്ചിരി വിരിയിച്ചു......!!! അവൾക്ക് അവനെ മാറ്റാൻ പറ്റും.....!!!അവൻ്റെ അമ്മ മനസ്സിൽ ഓർത്തു.......!!! കുറെ നേരം അവള് അവനരികിൽ ചിലവഴിച്ചു..... വാ അടയ്ക്കാതെ...കിലുക്കാമ്പെട്ടി പോലെ അവള് സംസാരിച്ചു കൊണ്ടിരുന്നു.......!!!! അവളുടെ സംസാരത്തിൽ അവനും ലയിച്ചു പോയി.....!!! ഒരു നിമിഷം മനസ്സിൽ കെട്ടി പൂട്ടി വച്ച ഇഷ്ടം പുറത്തേക് ചാടുമോ എന്ന് പോലും അവൻ ഭയന്നു ......!!!! ഇല്ല പുറത്തേക് വരാൻ അനുവദിച്ചു കൂടാ.....അവൾക് താൻ ഇപ്പൊൾ ചേരില്ല......!!!! മനസ്സിൽ മൊഴിഞ്ഞു കൊണ്ടിരുന്നു....!!! പോകാൻ ആയില്ലേ എന്നവൻ ആംഗ്യം കാണിച്ചു.... പറഞ്ഞ് വിടാൻ സാറിന് എന്താ ഇത്രേം തിടുക്കം.....!!!ഞാൻ പോവുല...മെല്ലെന്നെ പോകൂ.....!!! അതിനവൻ അവളെ നോക്കി കണ്ണുരുട്ടി.....!!! നേരം വൈകി തുടങ്ങാറായത് കൊണ്ട് തന്നെ ശിവ അവരെ പോകാൻ നിർബന്ധിച്ചു.....

മനസ്സില്ലാ മനസ്സോടെ ദച്ചു അവനോട് ബൈ പറഞ്ഞ് ഇറങ്ങി...... അവനും അവൾക് നേരെ കണ്ണ് ചിമ്മി പോകാൻ പറഞ്ഞു....... ✨________✨ ദച്ചുവിന് ചെറുതായെങ്കിലും ആശ്വാസം തോന്നിയിരുന്നു....അവൻ്റെ ചിരിച്ച മുഖം കാണെ........ കുളിക്കാൻ വേണ്ടി ശവറിൻ്റെ ചുവട്ടിൽ നിന്നപ്പോൾ ഇന്ന് അവൻ്റെ വിങ്ങി പൊട്ടുന്ന മുഖം ആയിരുന്നു മനസ്സിൽ.....!! അത് ഓർക്കേ അവളുടെ കണ്ണുകളും നിറഞ്ഞു......... കുളിച്ച് ഇറങ്ങുമ്പോൾ ഇനിയും അവൻ്റെ കണ്ണുകൾ നിറയരുത് എന്നൊരു ആഗ്രഹം അവളിൽ നിറഞ്ഞിരുന്നു......!!! പതിയെ ചെന്നവൾ ബെഡിൽ ഇരുന്നു...... താൻ കാരണം ഇത്തിരി നേരം എങ്കിലും അവൻ ഓകെ ആയിരുന്നു എന്ന കാര്യം ഒരക്കെ അവൾക് സന്തോഷം തോന്നി.... ഇന്ന് അവനോടോത്ത് ചിലവഴിച്ച നിമിഷങ്ങളെ മനസ്സിൽ ഇട്ട് താലോലിച്ച് അവള് കിടന്നു........!!! അവനോടോത്തുള്ള ജീവിതവും സ്വപ്നം കണ്ട്......! ✨________✨

അവള് പോയതിന് ശേഷം ശിവക്കും ആകെ ഒരു ഒറ്റപെട്ട പോലെ തോന്നി പോയി..... അമ്മക്കും രുദ്രനും ഒന്നും താൻ കാട്ടുന്നത് എന്താണ് എന്ന് പൂർണമായും മനസ്സിലാക്കാൻ പറ്റാത്ത കൊണ്ട് തന്നെ ഒരു കാര്യം ചോധിക്കനോ പറയനോ പറ്റാത്തത് അവനെ വേദനിപ്പിച്ചു.....തൻ്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് അവനു ദേഷ്യവും സങ്കടവും ഒക്കെ തോന്നി......!!!! ഇന്ന് ദച്ചുവിൻ്റെ കൂടെ ഉള്ള നിമിഷങ്ങൾ അവൻ്റെയും മനസ്സിൽ നിറഞ്ഞു .....!!!എന്നും കൂടെ അവള് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു മനസ്സ് വീണ്ടും....!!!! പക്ഷേ പിടിച്ച് കെട്ടിയെ പറ്റുള്ളൂ എന്നവൻ ഉറപ്പിച്ചു.....!!!! തന്നെ പോലെ ഉള്ള ഒരാൾക്ക് ചേർന്നത് എല്ലാ അവള് എന്ന് മനസ്സ് മൊഴിഞ്ഞു കൊണ്ടിരുന്നു......!!!! എന്തിനോ വേണ്ടി അപകർഷതാബോധം അവനിൽ ആളി കത്തി..........!!! അതിൽ അവൻ അവൻ്റെ പ്രണയത്തെയും കത്തിച്ചു കളയാൻ തീരുമാനിച്ചു....!!! ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story