നീയെൻ സ്വരമായ്✨: ഭാഗം 17

neyenswaramay

രചന: പ്രണയമഴ

കാലിലും കയ്യിലും ഒക്കെ വേദന ഉള്ളത്. കൊണ്ട് ശിവക്ക് സ്വസ്ഥമായി ഉറങ്ങാൻ പറ്റിയിരുന്നില്ല..... ദച്ചു ഉണ്ടായിരുന്നപ്പോ വേദന ഒക്കെ മറന്ന് തനിക്ക് എങ്ങനെ ഇരിക്കാൻ പറ്റിയെന്ന് ഒർക്കെ അവനു അത്ഭുതം തോന്നി ......!!! അവളുടെ കൂടെ ഇനിയും ഒരുപാട് നേരം ചിലവഴിക്കാൻ തോന്നി....അവൾടെ അരികിൽ നിൽക്കാൻ.... ആ സംസാരം ഇനിയും ഇനിയും കേൾക്കാൻ..........!!! അപ്പോഴേക്കും അവൻ്റെ ഉള്ളിലെ അപഹർഷത ബോധം തലപൊക്കിയിരുന്നു...... പിന്നെയും പിന്നെയും അവള് തന്നെ ഓർമയിൽ നിറയുമ്പോൾ അവനും ദേഷ്യം തോന്നി തന്നോട്......മറക്കണം...മറക്കാൻ തീരുമാനിച്ചത് ആണ്....തൻ്റെ സങ്കടങ്ങളിൽ അവളെ കൂടെ വലിച്ചിടാൻ ഒരുക്കം എല്ലാ...മറക്കും മറന്നെ പറ്റൂ....അവൻ ഓർത്തു.......!!! അതൊക്കെ ഓർത്ത് കിടക്കുമ്പോൾ ആയിരുന്നു രുദ്രൻ കയറി വന്നത്....!!! ശിവ അവനെ കണ്ട പാടെ എന്തൊക്കെയോ ആക്ഷൻ കാണിക്കാൻ നോക്കി എങ്കിലും രുദ്രന് ഒന്നും മനസിലായില്ല......!!! പറഞ്ഞു കൊടുക്കാൻ കുറെ ശ്രമിച്ചിട്ടും രുദ്രന് ഒന്നും മനസ്സിലാവാത്ത കണ്ട് ഷിവക്ക് തന്നോട് തന്നെ ദേഷ്യം തോന്നി.....!!

പിന്നെ കൂടുതൽ ഒന്നും പറയാതെ അവൻ കണ്ണടച്ച് കിടന്നു....!!! അവൻ പറയുന്നത് എന്തെന്ന് മനസിലാക്കാൻ രുദ്രൻ ആവും വിധം ശ്രമിച്ചെങ്കിലും അവനെ കൊണ്ട് പറ്റിയില്ല.....ശിവയുടെ മനസ്സ് വേധനിക്കൻ സാധ്യത ഉണ്ടെന്ന് ഒർക്കേ അവനും വല്ലാതെ ആയി.....!!! ✨________✨ വീട്ടിൽ കോളേജിലേക്ക് എന്നും പറഞ്ഞ് ദചുവും ആരുവും നേരെ ചെന്നത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു...... ശിവ കിടക്കണ മുറിയിലേക്ക് ചെന്നതും രുദ്രനെ എന്തോ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്ന ശിവയെയും അവൻ പറഞ്ഞത് ഒന്നും മനസ്സിലാകാതെ ഉഴറുന്ന രുദ്രനെയും ആണ് കണ്ടത്....അവസാനം പറഞ്ഞ് മതിയായി ശിവ കണ്ണടച്ച് കിടക്കണെ കണ്ട ഉണ്ടനെ ദച്ചുവും ആരുവും അകത്തേക്ക് ചെന്നു.......... ഗുഡ് മോണിംഗ് ശിവ സാർ.......... അകത്തേക്ക് കയറി ചെന്നവൾ വിളിച്ച് കൂകി...... അവളെ കണ്ടപ്പോൾ ശിവയുടെ കണ്ണുകൾ വിടർന്നു എങ്കിലും അവൻ അവരെ തുറിച്ചു നോക്കി......... എൻ്റെ സാറേ തുറിച്ച് നോക്കണ്ട... കോളജിലോട്ട് പോക്കോളാം..... നിനക്ക് എങ്ങിനെ മനസ്സിലായി സാർ തുറിച്ച് നോക്കിയത് അതിനാണ് എന്ന്.... പിന്നെ അല്ലണ്ട് വേറെ എന്തിനാ സാർ നമ്മളെ നോക്കി പേടിപ്പിക്കുന്നെ..... സാർ ഇനി പറ നേരത്തെ എന്തായിരുന്നു ചോദിച്ചെ..... അവൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി....

ഇല്ല...കാര്യം പറ....... അവളുടെ നിർബന്ധത്തിൻ്റേ പേരിൽ അവൻ ഒന്നൂടെ ആക്ഷൻ കാട്ടി.....!!! ഇവെടെന്ന്......!! അവൾക്ക് കുറച്ചൊക്കെ മനസ്സിലായ കാരണം ബാക്കി കൂടെ പറയാൻ അവനു ആവേശം തോന്നി....... ഇവേടെന്ന് എന്ന ഡിസ്ചാർജ് എന്നോ....? അവൻ അതെയെന്ന് ആവേശത്തോടെ തലയാട്ടി.... ഏയ്..നന്ന കുലുക്കല്ലെ....തലേൽ കെട്ട് കാണുന്നില്ലേ......!!! അവള് അവനെ നോക്കി പേടിപ്പിച്ചു.........!!! അതിനവൻ അവളെ തന്നെ നോക്കുക മാത്രം ചെയ്തു..... ഓഹോ...അപ്പോ ഇതാണോ പറഞ്ഞെ.... ഡിസ്ചാർജ് ആകാൻ ഏകദേശം 1ആഴ്ച അതിനപ്പുറം പോകില്ല......!!! രുദ്രൻ പറഞ്ഞു.... പിന്നേം കുറച്ച് നേരം അവിടെ ഇരുന്നവർ സംസാരിച്ചു..... ദചു വാ പൂട്ടാതെ സംസാരിച്ചു കൊണ്ടെ ഇരിക്കുവായിരുന്ന്...അതിന് ശിവയും ഒരു ചിരിയിലും കണ്ണ് ചിമ്മിലിലും ഒക്കെ മറുപടി നൽകി.... പെട്ടന്ന് അവൻ ഒന്നും മിണ്ടാതെ ഇരുന്നു..... എന്താ സാർ....ഞാൻ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുവല്ലെ...എന്താ ആലോചിച്ച് ഇരിക്കണെ..... അവളുടെ ചോദ്യത്തിന് ഉത്തരം എന്നോണം അവൻ അവളോട് എന്തോ ചോദിച്ചു...... കോളേജ് ഇല്ലെന്നോ...? അതിനവൻ അതെ എന്ന് കാട്ടി.....!! ഇപ്പൊ മോഡൽ ആയില്ലേ....ഉച്ചക്കാ..... സാർ പേടിക്കണ്ട ഞങൾ പോകും....!! ഇന്നേ സാറിൻ്റെ സബ്ജക്ട് ആണ്.....!!

പോളിച്ചടുക്കണം......!!! അതിനവൻ ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു...... പിന്നെയും അവൻ എന്താണ്ട് ഒക്കെയോ ഓർത്ത് ഇരിപ്പായി.....!!! അവൻ്റെ മുഖം കാണുമ്പോൾ തന്നെ അവനെ എന്തൊക്കെയോ അലട്ടും പോൽ തോന്നി ദച്ചുവിന്...... അവള് അവനു അരികിൽ ചെന്ന്...അവൻ്റെ കയ്യിൽ പയ്യെ ഒന്ന് തൊട്ട് അവനെ വിളിച്ചു..... എന്ത് പറ്റി സാർ...എന്താ ഒരു ടെൻഷൻ പോലെ.....!!!!!! ആദ്യം ഒരുത്തിരി സങ്കയോടെ അവൻ അവളെ നോക്കി.....!!!പിന്നെ അവൻ കാര്യം അവതരിപ്പിച്ചു..... സാർ എന്ത് മണ്ടത്തരം ആണ് പറയണേ..... എന്താ എന്താ ദചു അവൻ പറഞ്ഞെ.....!!! കണ്ടും മിൻഡിയും റുദ്രനും ദക്ഷ ദചു ആയി മാറിയിരുന്നു..... സാറിന് ജോലി റിസൈൻ ചെയ്യണം പോലും...... അത് വേണ്ട ശിവ.......!!!!!! അതിന് പിന്നേം ശിവ എന്തൊക്കെയോ കാട്ടി......!!! സാർ എങ്ങനെ ആണ് ഇനി ക്ലാസ് എടുക്കണ്ടെ എന്നോ...? അതൊന്നും ആലോചിച്ച് വിശമിക്കല്ലെ....ഇപ്പോഴേ ഇങ്ങനെ ഡൗൺ ആയാലോ....!!!സാറിൻ്റെ ശബ്ദം ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പിക്കണ്ട....തിരിച്ച് കിട്ടാൻ സാധ്യത ഉണ്ട് .....!!!ഇത്തിരി കൂടെ കഴിഞ്ഞ ട്രീറ്റ്മെൻ്റ് തുടങ്ങാൻ കഴിയും...1വർഷത്തെ ലോങ് ലീവ് എടുത്തോ......അത്രേം മതി....അല്ലേ രുദ്രേട്ട......!!! അതെയതെ...നീ കൂടുതല് ഒന്നും ചിന്തിക്കേണ്ട....!!ബാക്കി ഉള്ളവരും അത് ശെരി വച്ചു........!!!

എങ്കിലും ശിവയുടെ മനസ്സിൽ അതൊന്നും നിന്നില്ല....അവനു ഇപ്പോഴും ഒന്നും വിശ്വസിക്കാൻ ആകാത്ത പോലെ തന്നെ ആയിരുന്നു......!!! കുറച്ച് നേരം കൂടെ അവിടെ ഇരുന്ന ശേഷം ആരുവും ദചുവും അവിടെ നിന്നും മടങ്ങി........!!! ആശുപത്രിയിൽ ഉണ്ടായിരുന്ന ബാക്കി ഏഴ് ദിവസവും ദചുവും ആരുവും അവിടെ സ്ഥിരം സന്ദർശകർ ആയിരുന്നു...... അതിനിടെ അവരടെ മോഡൽ പരീക്ഷ കഴിഞ്ഞ് സ്റ്റഡി ലീവ് തുടങ്ങിയിരുന്നു..... ✨________✨ ഇന്ന് ആണ് ശിവയുടെ ഡിസ്ചാർജ്.....!!! അതിനെടെൽ ആരുവും നിഷിയും തമ്മിൽ ഉള്ള കൂടി കാഴ്ചകളും കുറഞ്ഞിരുന്നു.....!!! എക്സാം ആയിരുന്നത് കൊണ്ട് തന്നെ കാണാറെ ഇല്ലായിരുന്നു എന്ന് തന്നെ പറയാം.......!!! വീട്ടിലോട്ടു പോകുന്നത് കൊണ്ട് തന്നെ ഇനി ദചു വരില്ല എന്ന് ശിവ വിശ്വസിച്ചു....അവള് വരണം എന്നും അവളെ കാണണം സംസാരിക്കണം എന്ന് ആഗ്രഹം അവനെ പൊതിയുന്നു എങ്കിലും ഒന്നും വേണ്ടെന്ന് ഉള്ളം വാശി പിടിച്ചു കൊണ്ടിരുന്നു......!!!!! എന്നാല് അവൻ്റെ വിശ്വാസങ്ങളെ തകർത്ത് കൊണ്ടായിരുന്നു ദച്ചുവിൻ്റെ പ്രവർത്തി..... അവള് അവൻ്റെ വീട്ടിലോട്ടു ചെന്നു....അവൻ ഡിസ്ചാർജ് ആയതിനു പിന്നാലെ...... സാറേ........!!! അവൻ ഞെട്ടി കൊണ്ട് നോക്കി.... ഇളിച്ചു നിക്കണെ ദച്ചുവിനെ കാണെ അവനു ചിരി വന്നു പോയി.......

കോലായിൽ ഇറിക്കുവായിരുന്ന് അവർ എല്ലാവരും..... അപ്പോഴാണ് പുറത്തു നിന്ന് ആരോ വന്നത്.....!!! ഡാ ശിവ....ആക്സിഡൻ്റ് പറ്റി എന്നൊക്കെ അറിഞ്ഞു .....വരാൻ പറ്റിയില്ല.... എപ്പോഴെന്തുണ്ട്.....!!! ശിവക്ക് ഉത്തരം പറയണം എന്നുണ്ട് എങ്കിൽ അവൻ നിസ്സഹായൻ ആയിരുന്നു......വീണ്ടും മനസ്സിൽ ദേഷ്യവും സങ്കടവും തോന്നി..... അവൻ്റെ മുഖത്തെ ഭാവങ്ങൾ മാറുന്നത് കണ്ടപ്പോ ദചു കയറി ഉത്തരം പറഞ്ഞു..... ഏട്ടാ....സാറിന് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്...ഇപ്പൊ കുഴപ്പം ഒന്നുമില്ല....വേദന ഉണ്ട്...റെസ്റ്റ് പറഞ്ഞിട്ടുണ്ട്.....!!!! ബുദ്ധിമുട്ട് എന്ന് പറഞ്ഞ....? സംസാര ശേഷി ഇല്ല...പക്ഷേ പൂർണമായും നശിച്ചു പോയി എന്നല്ല....സാധ്യത ഉണ്ട് തിരികെ കിട്ടാൻ....ആക്സിഡൻ്റ് സംഭവിച്ച ഷോക്ക് ആണ് കാരണം എന്ന പറഞ്ഞെ.....!! അയാളിൽ ഞെട്ടൽ ആയിരുന്നു.... ശിവ വിളറിയ ചിരിയോടെ രുദ്രൻ്റെ കൂടെ അകത്തേക്ക് ചെന്നു....... സാർ ആകെ സങ്കടത്തിലാ.....

. ദചുവും സങ്കടത്തോടെ പറഞ്ഞു..... ഔട്ട് ഓഫ് ഇന്ത്യയിൽ ഇതിന് നല്ല better ട്രീറ്റ്മെൻ്റ് ഉണ്ട്.....അവൻ ഇത്തിരി കൂടെ ഓകെ ആകുമ്പോൾ അന്വേഷിച്ചു നോക്ക്....എന്തേലും ആവശ്യം ഉണ്ടേൽ പറയണം.....എൻ്റെ ഒരു ഫ്രണ്ട് ഉണ്ടവിടെ....നമ്പർ ഇതാ......എന്നും പറഞ്ഞ് അയാള് ഒരു കാർഡ് കൊടുത്തു....... എന്ന ഞാൻ പോകുവാ......!!! ഹമ്മ്...ശെരി....... !! എല്ലാവരുടെയും പ്രതീക്ഷയുടെ ആക്കം ഒന്നൂടെ കൂടി.......!!!! ആ ദിവസം വേറെ അങ്ങനെ കടന്നു പോയി ........!!!! ✨________✨ രാവിലെ തന്നെ ശിവയെ കാണാൻ പോകും എന്ന് ദചുവും ആരുവു വീട്ടിൽ പറഞ്ഞു............ മോളെ....!!! എന്താ അമ്മേ....!!! ആഹാ അച്ഛനും ഉണ്ടല്ലോ...... നീ.....നീ എന്തിനാ ആ സാറിൻ്റെ കാര്യത്തിൽ ഇത്രേം ശുഷ്കാന്തി കാട്ടണെ.....? അത് അമ്മെ....!!!! നീ പറ.... എനിക് ശിവ സാറിനെ ഇഷ്ടം ആണ്.......!!!!.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story