നീയെൻ സ്വരമായ്✨: ഭാഗം 18

neyenswaramay

രചന: പ്രണയമഴ

എനിക് ശിവ സാറിനെ ഇഷ്ടം ആണ്.......!!!! തോന്നിയിരുന്നു....നിൻ്റെ വായിൽ നിന്നും കേൾക്കാൻ ചോദിച്ചു.....!!! (അച്ഛൻ) അവനു നിന്നെ തിരിച്ച് ഇഷ്ടം ആണോ....?(അമ്മ) അറിയില്ല അമ്മെ...ഞാൻ ഇതുവരെ തുറന്നു പറഞ്ഞില്ല.....!!!ഇന്ന് പറയും.....!!! ഹമ്മ്....ഇഷ്ടം അല്ലെന്ന് തറപ്പിച്ച് പറയും നേരം ഞങ്ങളോട് വന്നു പറയണം .....അല്ലാതെ നിരാശ കാമുകി കളിച്ചു നടക്കരുത്.....വാക്ക് താ....(അച്ഛൻ) മ്മ്...വാക്ക്..... ഹമ്...അവനു ഇപ്പൊ എന്തുണ്ട്....!!!(അച്ഛൻ) ഞാൻ പറഞ്ഞില്ലേ....ചെറിയ ചെറിയ പരുക്കുകൾ അല്ലാതെ വേറെ വല്യ കുഴപ്പം ഒന്നുമില്ല....പക്ഷേ .....ആൾക്ക് സംസാര ശേഷി നഷ്ടപെട്ടു.......!!!! ഡോക്ടർ എന്താ പറഞ്ഞെ....?തിരിച്ച് കിട്ടില്ലേ....?(അമ്മ) കിട്ടാൻ സാധ്യത ഏറെ ആണെന്ന് പറഞ്ഞ്...ഇനി അഥവാ കിട്ടിയില്ല എങ്കിൽ നിങൾ ഈ ഇഷ്ടത്തിന് സമ്മതിക്കാതെ നിക്കരുത്.....!!! അതോർത്ത് നീ വിഷമിക്കണ്ട....നിന്നെയും അവനു ഇഷ്ടം ആണേൽ ഇവിടെ ആരും നിന്നെ എതിർക്കില്ല.....നിൻ്റെ ഇഷ്ടം തന്നെ ആഞ്ഞ് വലുത്....നിനക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയും എങ്കിൽ ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല......!!!(അച്ഛൻ) Thanks അചെ....!!! അവള് അച്ഛനെ ചെന്ന് പുണർന്നു..... പോയിട്ട് വരാം.....!!! അമ്മയെയും പുണർന്നു കൊണ്ടവൾ പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി...... ✨________✨

ശിവയുടെ വീട്ടിൽ ചെന്നപ്പോ അവിടെ അർചിയും നിഷിയും ഉണ്ടായിരുന്നു...... ഇത്തിരി നാൾ ആയിരുന്നു ആരുവും നിഷിയും തമ്മിൽ കണ്ടിട്ട്....എക്സാമും ഷിവെടെ ആക്സിഡൻ്റ് അങ്ങനെ ഒക്കെ ആയി അവർ തമ്മിലും കാണണോ മിണ്ടാനോ അവസരം കുറഞ്ഞിരുന്നു........ ഒരു നിമിഷം ആരു അവളെ നോക്കി നിന്നു.... ഡാ ആരു...പയ്യെ നോക്ക്....!!! ദച്ചു അവനരുകിൽ ചെന്ന് പറഞ്ഞു.... നിൻ്റെ അത്രേം വരില്ല...... 😏 വോ......എന്നാലും ഇത്രേം നോക്കുന്ന സ്ഥിതിക്ക് നിനക്ക് ഇഷ്ടം തുറന്നു പറയരുതോ...? അത് പിന്നെ ഇഷ്ടം ആണ്.....!! ബട്ട് പറയാർ ആയോ എന്നൊരു ചാംചയം..... നീ പറയാണ്ട് നിന്നോ...ഞാൻ അവളോട് നല്ല ചെക്കനെ വേറെ നോക്കാൻ പറയും......!!! അവൻ അവളെ പല്ലും കടിച്ച് നോക്കി...... കുറെ നേരം ആയല്ലോ രണ്ടും കൂടെ പിറുപിറുകുന്നെ.......(അർച്ചി) ദെ...ഇവൻ നിൻ്റെ അനിയത്തിയെ നോക്കി വെള്ളം ഇറക്കുവ....ചവിട്ടി കൂട്ടിക്കോ....😌 വേണേ ഞാനും കൂടാം.... അവൻ നോക്കട്ടെ...അവൻ നോക്കുന്നതിനെ കാൾ അവള് അവനെ നോക്കുവ...നീ നോക്കിയേ....അതിൻ്റെ കണ്ണ് ഒക്കെ അടിച്ച് പോയി തോന്നുന്നു.......കുറെ നേരം ആയി....... നിഷിയേ നോക്കിയപ്പോ കണ്ടൂ അവളും അവനെ നോക്കി നിൽക്കുവ..... ഡാ ആരു...രണ്ടും കൂടെ എന്തേലും ഒക്കെ സംസാരിക്കു...

ഞാൻ ചെന്ന് സാറിനെ കണ്ട് വരാം....പിന്നെ വീട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്...അവൾടെ രണ്ട് ചേട്ടന്മാർ ഉണ്ട് ഇവിടെ .... പൊറുക്കി എടുക്കാൻ ഒന്നും എനിക്ക് വയ്യ.....(ദചു) നീ പോടി..... പോടാ.... അതും പറഞ്ഞ് ദച്ചു അർച്ചിടെ തോളിൽ കൈയിട്ട് അകത്തേക്ക് നടന്നു.... അല്ലേടി അർച്ചി....നിൻ്റെ കുറുകൽ കഴിഞ്ഞോ....? പോടി....ഇവിടെ കുറുകാൻ വന്നത് ഒന്നുമല്ല ഞങൾ....നീ വന്നത് നന്നായി...ശിവേട്ടൻ പറയുന്നത് ഇപ്പോഴും ഞങ്ങൾക്ക് മരിയാധക്ക് മനസ്സിലാകുന്നില്ല.....പിന്നേം രുദ്രെട്ടന് തിരിയും....ഞങ്ങൾക്ക് അതോണ്ട് അങ്ങോട്ട് പോകാൻ ഒരു മടിയ...ഞങ്ങൾക്ക് പറയണത് മനസിലായില്ലേ പിന്നെ ഏട്ടന് അതൊരു വിഷമം ആയാലോ എന്ന് വച്ച്..... ഏയ്...നിങൾ പോകാതെ നിക്കരുത്ത്.......മനസ്സിലാവാതെ ഒന്നും ഉണ്ടാകില്ല......ശ്രമിച്ച മതി...പോകാതെ നിന്ന അതൊരു വിഷമം ആകും.....!!! മ്മ്...പിന്നെ നിനക്ക് ഏട്ടനെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം ഞാൻ രുദ്രെട്ടനോട് പറഞ്ഞു.....ഏട്ടൻ പറഞ്ഞത് നിന്നോട് ചെന്ന് ശിവെട്ടനോട് പറയാൻ....എന്ന കൊച്ചെ പറയണേ.....!!!! മ്മ്...പറയാം...ഇന്ന് തന്നെ പറയാം....അംഗീകരിക്കുമോ...? അതൊക്കെ ഉറപ്പാ....അംഗീകരിക്കും.....!!! അതെയല്ലെ.... പിന്നല്ലതെ.....കൊച്ച് ചെല്ല് പറഞ്ഞ് നോക്ക്......!!!!! ✨________✨

നിഷിക്ക് ഇന്ന് കോളജ് ഇല്ലെ...? ആരുവും നിഷിയും മുറ്റത്ത് കൂടെ നടക്കുക ആയിരുന്നു..... ഉണ്ടായിരുന്നു....പോയില്ല.... അതെന്തേ...? ചേച്ചിക്ക് ഇല്ലായിരുന്നു ....അപ്പോ ഞാനും മടിച്ചു..... മ്മ്..... കുറെ ആയില്ലേ കണ്ടിട്ട്....ഞാൻ ഇപ്പോഴും കാത്തിരുപ്പിൽ തന്നെ ആണുട്ടോ.....!!! ഹമ്മ്😅.... മടുത്തോ....? എന്ത്... കാത്തിരിപ്പോ...? മ്മ്.. ഏയ്...ഇനി കാണുമോ ഇഷ്ടം പറയാൻ പറ്റുമോ എന്നൊന്നും അറിയാതെ ഞാൻ കാത്തിരുന്നില്ലെ...ഇനിയിപ്പം കാത്തിരിക്കൂ എന്നൊരു വാക്ക് കിട്ടിയിട്ട് പിന്നെ എങ്ങനെ മടുക്കാന......!!!ഇനി കാത്തിരുത്തി അവസാനം നോ പറയുമോ ... ഏയ്...ഞാൻ അങ്ങനെ ചെയ്യുമോ.... എല്ലാ വീട്ടിൽ സമ്മതികുവോ....? അതൊക്കെ അർചിയം രുദ്രെട്ടനും കൂടെ സെറ്റ് ആക്കും....പിന്നെ ശിവെട്ടനും ദച്ചുവച്ചിയും കൂടെ സെറ്റ് ആയാൽ അവരും ഉണ്ടാകും.... മ്മ്....എന്ന വാ അകത്ത് ചെല്ലാം.... എന്നാലും ഇഷ്ടം തുറന്നു പറയില്ല അല്ലേ.......!!! 😅എൻ്റെ പെണ്ണേ...ഇത്രേം പറഞ്ഞിട്ടും ഇഷ്ടം ആണെന്ന് നിനക്ക് മനസിലായില്ലേ......?അന്നെ ഞാൻ പറഞ്ഞത് അല്ലേ....!! അപ്പോ ഇഷ്ടം ആണോ...?

എല്ലാ...ഒന്ന് പോടി... നടക്ക് അകത്തേക്ക്..... അപ്പോ ഇഷ്ടം ആണ് അല്ലേ......!!! വിടർന്ന കണ്ണുകളോടെ ചോദിച്ച് കൊണ്ടവൾ അവനെ പുണർന്നു കൊണ്ട് അകത്തേക്ക് തുള്ളി ചാടി പോയി.....!!! അവള് പോയ വഴിയേ മിഴിഞ്ഞ കണ്ണുകളോടെ അവൻ നോക്കി നിന്നു......!!! പിന്നെ അവൻ ചിരിച്ചോണ്ട് തലയിൽ ചൊട്ടി..... ✨________✨ ദചു ശിവയുടെ റൂമിൽ ചെന്ന് കുറച്ച് നേരം ആയിട്ടും അധികം ഒന്നും സംസാരിക്കാത്ത കാണെ ശിവയുടെ കണ്ണുകൾ ചുരുങ്ങി........ അവൻ അവളെ തൊട്ടു വിളിച്ചു.... അവൻ എന്തെന്ന് ചോദിച്ചു........!!! സാർ...അത് പിന്നെ.........!!! അവൻ കൈ കൊണ്ട് എന്തെന്ന് കാട്ടി.....!! തെറ്റായി എടുത്താലും ഇല്ലേലും കുഴപ്പം ഇല്ല....എൻ്റെ ഒരു സ്വപ്നത്തിൻ്റെ ബാക്കി ആയി തുടങ്ങിയതാ.......ഇപ്പൊ എനിക്ക് ഒഴിവാക്കാനും പറ്റുന്നില്ല...... അവള് പറയുന്നത് എന്തെന്ന് മനസ്സിലാവാതെ അവൻ അവളെ തന്നെ നോക്കി നിന്നു.......... ഇനിയും വളച്ച് കെട്ടുന്നില്ല......!!!! I love you.....!!! I love you ശിവേട്ട.......!!!! ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story