നീയെൻ സ്വരമായ്✨: ഭാഗം 2

neyenswaramay

രചന: പ്രണയമഴ

ഡാ...ആരുട്ട...... എന്താടാ..... എന്നാലും അയാള് ആരായിരിക്കും....ചോര ഇത്രേം പേടി ഉണ്ടായിരുന്ന ഞാൻ എങ്ങനെ ആട ആരിക്കൊ വേണ്ടി കല്ലേറു കൊണ്ടേ....എനിക്ക് ചോര ഓർക്കുമ്പോ തന്നെ പേടി ആകുന്നേട......!!! ഒരു മിനിറ്റ് നീ നിർത്തിയെ.... ഓ..എന്താ.... ആരാ സ്വപ്നം കണ്ടത്...നീ....അയാളെ കണ്ടതും...കല്ല് ഏർ കൊള്ളാൻ നിന്നതും നീ....എന്നിട്ട് എന്തിനാടി കാലത്തി ഈ പാതിരാത്രി വിളിച്ചിട്ട് എൻ്റെ ഉറക്കം കളയനെ..... ഓഹോ...അങ്ങനെ ഞാൻ നീ എന്നൊക്കെ ആണെല്ലെ...എന്ന ഓകെ ഡാ...ഞാൻ വേക്കുവാ.... ഒഹ്... കുരിപ്പ്.......പറഞ്ഞ് തൊലയടി... പട്ടി............ഇപ്പൊ കെട്ടില്ലേൽ നാളെ എൻ്റെ പുറം നീ അടിച്ച് പോളിക്കുലെ പന്നി... അന്ത ഭയം ഇരിക്കട്ടും...... എല്ലാ ...നിനക്ക് ഇപ്പൊ അയാള് ആരാണ് എന്ന് അറിഞ്ഞിട്ട് എന്തിനാ.... ഓ.. എവിടെ വചേലും കണ്ട പിന്നെ ആ പരിസരത്തേക്ക് പോകാതെ നിക്കാനാണ്..... ഓ...ഞാൻ വിചാരിച്ചു നിനക്ക് വല്ല പ്രേമവും ആയി കാണും എന്ന്....ഇല്ല അല്ലേ...അപ്പോ ഇനിയും ഞാൻ തന്നെ അല്ലേ ബലിയാട്....☹️ ഉറപ്പായിട്ടും നീ തന്നെ........!!! നിൻ്റെ കഥ പറഞ്ഞ് കഴിഞ്ഞ് എങ്കിൽ ഫോൺ വേക്കടി മക്കാചി...നാളെ കോളജിൽ പോകേണ്ടത് ആണ്...മറക്കണ്ട.... ഓ.... ന്യോ...എന്ന ശെരി ... ഇപ്പോഴേലും ഉറങ്ങിയില്ല എങ്കിൽ പിന്നെ എഴിക്കൽ ഉണ്ടാകില്ല... ബൈ.... ഗുഷ് നൈറ്റ്.... ഗുഡ് മോണിംഗ്.... മോണിംഗ് ആയി അല്ലേ...😬😁 ഏയ്..ഇല്ല .... ഹി..ഹി...രണ്ട് മണി ആയല്ലെ ഉള്ളൂ....നീ പോയി ഉറങ്ങിക്കോ 4-5മണിക്കൂർ കിട്ടുവേട....എന്ന ശേറിയെ.... മ്മ്....🥴

ഇപ്പൊ ഫോൺ വിളിച്ചവൾ ആണ് ദക്ഷ .... ദിനേശ് ജിഷ ദമ്പതികളുടെ ഒരേ ഒരു മകൾ....!!! ജിഷയുടെ ചേട്ടൻ *അശോകിൻ്റെ രണ്ടാമത്തെ മകൻ ആണ് ആരവ്....മൂത്തത് അർണവ്...!! ആരവും ധച്ചുവും കുഞ്ഞിലെ ഉള്ള കൂട്ടാണ്....!!! ✨_________✨ അമ്മാ....ഞാൻ ഇറങ്ങുവാണെ....അവൻ പോയിട്ട് വിളിച്ചോ....?? അതിന് അവൻ അങ്ങ് പോയല്ലെ ഉള്ളൂ ഡാ....!!! മ്മ്....!!കോളജിൽ ഇന്ന് ഡിഗ്രീ ഫസ്റ്റ് ഇയർ pg ഫസ്റ്റ് ഇയർ പിള്ളാര് ഒക്കെ വരുവ.......എനിക്ക് ആണ് ക്ലാസ് ഡ്യൂട്ടി കിട്ടിയത് ഇത്തവണ.... ഓഹോ...അപ്പോ എൻ്റെ മോൻ ആണോ ക്ലാസ് ഇൻചാർജ്....നീ ഇനിയും അവിടെ തന്നെ പോയി പാർട്ടി കളിക്കുമോ ഡാ....!!എനിക്ക് കിട്ടിയ രണ്ടും ഒന്നിനൊന്നു മെച്ചം ആണല്ലോ ദൈവമേ....!!!ഇങ്ങനെ കാള കളിച്ച് നടക്കാതെ നിനക്ക് ഒരു പെങ്കോചിനെ കണ്ട് പിടിച്ച് കെട്ടിക്കൂടെ ഡാ .....!!!! കഴിഞ്ഞോ അമ്മ കൊച്ചെ....!!!പിന്നെ കല്യാണം ഒക്കെ സമയത്ത് കഴിഞ്ഞൊളും എൻ്റെ അമ്മുട്ടി......ഞാൻ ഇറങ്ങുവാണ്........!!! ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.....!!! ✨________✨

ഡീ...പട്ടി കാളി ....ഇനിയും നിൻ്റെ ഒരുക്കം കഴിഞ്ഞില്ലേ....? ധോ..ഇപ്പൊ എത്തി.....!!! വേം വാ...അപ്പോഴേക്കും ഞാൻ ഒരു ദോശ കഴിക്കട്ടെ....!!! അമ്മക്കുട്ടി ദോശ പ്ലീസ്....😌 ഇതാട ചെക്കാ വരണ്...വിളിച്ച് കൂവണ്ട.... ഇന്ന് ഉള്ളി ചമ്മന്തി ഇല്ലയോ അമ്മൂട്ടി 😒 ഇപ്പൊ കൊണ്ടെരാം....നിനക്ക് ഉള്ളി ചമ്മന്തി മസ്റ്റ് ആണെന്ന് എനിക്ക് അറിയത്തിലയോ....!!! യായ...അങ്കൾ എവിടെ...? ഞാൻ ഇവിടെ ഉണ്ടെട മോനെ...നീ കഴിക്ക്..... ഡാ...വാ പോകാം.....!!! ദക്ഷ താഴേക്ക് വന്നു കൊണ്ട് പറഞ്ഞു..... വെള്ളയിൽ നീല ഡിസൈൻ വരുന്ന ഒരു സിമ്പിൾ കൂർത്തിയും അതിന് ഇണങ്ങിയ ഒരു നീല പാൻ്റും ആയിരുന്നു ധചുവിൻ്റെ വേഷം....!!! ഒറ്റ മിനുട്ട്...ഞാൻ ഇതൊന്നു കഴിച്ച് തീർക്കട്ടെ...നിനക്കും വല്ലതും ഞണ്ണി കൂടെ...ഇരിക്ക്......!!! എൻ്റെ ഒക്കെ ഞാൻ നേരത്തെ കഴിച്ച്...അതാ ഒരുങ്ങാൻ ലേറ്റ് ആയെ...😌നീ വേം കഴിക്കാൻ നോക്ക്.... ഉവ്വ്... ഫുടും കഴിച്ച് ആരുൻ്റെ വണ്ടിയിൽ ആണ് രണ്ട് പേരും കോളജിലേക്ക് പോയത്.....!!!! ✨________✨ പഠിച്ചതും ഇന്നും പഠിപ്പിക്കുന്നതും ഇവിടെ തന്നെ ആണെങ്കിലും ഇവിടം വല്ലാത്തൊരു സന്തോഷം തരുന്നു....!!! ബൈക്ക് പാർക്ക് ചെയ്തു നടക്കും വഴി അവൻ അതും ഓർത്ത് കൊണ്ട് ചിരിയോടെ സ്റ്റാഫ് റൂമിലേക്ക് ചെന്നു..... സാറേ...നാളെ ആണേ പ്രതിഷേധ പരിപാടി....!!!

അവൻ അകത്തേക്ക് ചെല്ലും വഴി ഒരു പയ്യൻ വന്നു പറഞ്ഞു.... ഓർമ ഉണ്ടെഡ മോനെ...!!! ഹ... മറ്റവർ ഒരു ചെറിയ സീൻ പൊട്ടിക്കാൻ ചാൻസ് ഉണ്ട്....!!! ഹമ്മ്... പിള്ളരോട് ഒക്കെ കരുതാൻ പറയണം....!! കോളേജിന് വെളിയിൽ പോയുള്ള പരിപാടി ആണ്.....!!! ശെരി... സാറേ... എന്ന വിട്ടോ....!!! ✨________✨ ഡാ ആരവെ.....നീ ഈ വണ്ടി ഉള്ളിൽ പാർക് ചെയ്തിട്ട് പുറത്തേക്ക് വാ....!!ഞാൻ ഇവിടെ കാത്ത് നിൽക്കാം... കോളേജിന് അകത്തേക്ക് വണ്ടി കൊണ്ട് ചെല്ലും മുന്നെ അവനോട് ധചൂ പറഞ്ഞു... അത് എന്തിനാ..... നീ വച്ചിട്ട് വാ.....!!! ഹമ്മ്...ശെരി...ഇപ്പൊ വര... അവൻ പോയതും അവള് കോളേജ് ഗേറ്റിനു അടുത്തായി ഉണ്ടായ പെട്ടി കടയിലേക്ക് നോട്ടം എറിഞ്ഞു....!!! അങ്ങോട്ടേക്ക് ചെന്നതും ആരവും അവിടേക്ക് എത്തി.... ഇവിടെ ഉള്ള ഉപ്പിലിട്ടത് ഒക്കെ കണ്ടെരം തോന്നിയിരുന്നു നീ ഇങ്ങോട്ട് ആവും എന്ന്..... അതിനവൾ അവനോട് വെളുക്കെ ഒന്ന് ചിരിച്ചു കൊടുത്തു....!!! ചേട്ടാ ...രണ്ട് പയിൻ ആപ്പിൾ ഉപ്പിലിട്ടത്.... !! അതിന് ചോദിക്കുമ്പോൾ പോലും അവളുടെ നാവിൽ കൊതിയൂറിയിരുന്നു....!!! ഇതാ ചേട്ടാ പൈസ....!!! അതും വാങ്ങി അവള് ആരവിനെയും വലിച്ച് മുന്നോട്ട് നടന്നു....!!! ഇതാ പിടി.... വാങ്ങിയതിൽ നിന്നും ഒന്നെടുത്ത് അവനു വച്ച് നീട്ടിയവൾ...!!! പുറത്ത് ഉള്ള വലിയ ബോർഡ് വായിച്ചു...

എസ് എൻ കോളജ്....!!! നവാഗതർക്കു സ്വാഗതം എന്ന വലിയൊരു ബോർഡ് കൂടെ ഉണ്ട് ..... രണ്ട് പേരും ഉപ്പിലിട്ടത് കഴിച്ചൊണ്ട് അകത്തേക്ക് നടന്നു.... എന്ത് രസാ അല്ലേ ഇവിടെ....!!! ഗേറ്റ് കടന്നു കേയരുമ്പോൾ ഉള്ള രണ്ട് വശത്തും ആയി തണൽ മരങ്ങൾ ആണ്..... കുറച്ചൂടെ മുന്നോട്ട് ചെന്നാൽ വാക മരവും ഉണ്ട്.... വലിയൊരു ക്യാമ്പസ്....!!! കുറച്ചൂടെ മുന്നോട്ട് ചെന്നാൽ ആണ് ക്ലാസ് റൂമുകൾ ഒക്കെ...!!! രണ്ട് പേരും നടന്നു വരാന്തയിൽ എത്തി....!!! 4നിലയോളം ഉള്ള കോളേജ് ആണ്...!! 1സ്റ്റ് ഇയർ സ്റ്റുഡൻ്റ്സ് തിർഡ് ഫ്ലോറിലേക് ആണ് ചെല്ലേണ്ടത്.... Pg കാർക്ക് 4ത്ത് ഫ്ലോരും....!!! രണ്ട് പേരും ഒന്നിച്ച് മുന്നോട്ട് നടന്നു..... കൊറച്ച് കഴിഞ്ഞതും രണ്ട് പിള്ളാര് അവരോട് അങ്ങോട്ട് അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു....!!! രണ്ട് പേരും ചിരിയോടെ അവരടെ അടുത്തേക്ക് ചെന്നു... എന്താ മോളെ പേര് പറ.... അതിൽ ഒരുവൻ അവളോട് ചോദിച്ചു... ദക്ഷ....😊 ആഹാ...ഏത department...!! MBA in HR......!! ഓ...എന്ന ചേച്ചിയും ചേട്ടനും പോയിക്കൊ ആൾ മാറി... സാരില്ല അല്ലേ... ഏയ് ഇല്ല...ഒരു ചിരിയോടെ അവർ പറഞ്ഞു.... എല്ലാ അപ്പോ നിങൾ ഇവിടെ അല്ലേ ആദ്യം പഠിച്ചത്....!! അല്ലടാ....ഇവിടെ pg ക്ക് ചേർന്നത.... എന്ന ശെരി....പിന്നെ കാണാം....!! ഓകെ....!! ✨_________✨

ക്ലാസിൽ കയറി രണ്ട് പേരും ഇഷ്ട ഇടമായ ബാക്ക് ബെഞ്ചിൽ ചെന്നിരുന്നു......!!! കുറച്ച് കഴിഞ്ഞതും കോളജ് ബെൽ അടിച്ചു......!!!! ക്ലാസിലേക്ക് കയറി വരുന്ന ആളെ കണെ ദചുവിൻ്റെ കണ്ണുകൾ വിടർന്നു.... മിഴിഞ്ഞ കണ്ണാലെ അവള് അവനിലേക്ക് തന്നെ നോട്ടം എറിഞ്ഞു....!!! Good morning my dear friends....!!!! *I am Shivaansh....*your class tutor.... Handling you with human resource management....!! ഫസ്റ്റ് ഡേ തന്നെ ഞാൻ ക്ലാസ് എടുക്കുന്നില്ല അപ്പോ നമ്മൾക്ക് പരസ്പരം മനസ്സിലാക്കാം അല്ലേ.....!!! Ok ബാക്കിൽ നിന്ന് തന്നെ തുടങ്ങാം...അല്ലേ....!!! അവൻ ഇത്രേം നേരം നിന്ന് പറഞ്ഞത് ഒന്നും അവള് കേട്ടിട്ടും കൂടെ ഇല്ല.....ഇപ്പോഴും അവനെ കണ്ട ഞെട്ടലിൽ ആയിരുന്നു അവള്..... ഡീ... ദചൂ....!!!! എഹ്....... ഞെട്ടി മുന്നിൽ നോക്കിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന ആളെ അവള് കാണുന്നത്....!!!! താൻ ഇത് ഏത് ലോകത്ത.....!!! സോറി സാർ......!!!! It's okey....!!! തൻ്റെ പേര് പറ....!! ദക്ഷ.....ദക്ഷ ദിനേശ്... അവള് അതെ അന്താളിപ്പോടെ അവനോട് പറഞ്ഞു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story