നീയെൻ സ്വരമായ്✨: ഭാഗം 20

neyenswaramay

രചന: പ്രണയമഴ

ശിവയുടെ വീട്ടിൽ ഇനിയും അവൾക് നിൽക്കാൻ പറ്റില്ലായിരുന്നു...ഇനിയും അവിടെ നിന്നാൽ പിടിച്ച് കെട്ടാൻ ശ്രമിക്കുന്ന കണ്ണുനീർ തുള്ളികൾ പുറത്തേക് ഉതിർന്നു വീഴും എന്നവൾക് ഉറപ്പായിരുന്നു....... ആ...ആരു...നമ്മക്ക് പോകാം....!!! എന്താ ദച്ചു മോളെ പെട്ടന്ന്....ഇവിടെ വന്നാ ഒത്തിരി നേരം നിൽകണത് ആണല്ലോ...?(ശിവയുടെ അമ്മ) അത്...അത് എനിക്ക് വല്ലാത്തൊരു തലവേദന ....അതൊണ്ട...പോയിട്ട് പിന്നെ വരാം...... ആരു വാ പോകാം....!!! അവൾടെ നിൽപ്പും ഭാവും ഒന്നും അത്ര പന്തിയല്ലതത് കൊണ്ട് തന്നെ ആരു കൂടുതൽ ഒന്നും ചോദിക്കാതെ അവളോട് സമ്മതം അറിയിച്ചു .... അപ്പൊൾ തന്നെ അവർ അവിടെ നിന്നും തിരിച്ചിരുന്നു......!!! ഓരോന്നും പറഞ്ഞ് വാ മൂടാതെ ഇരിക്കുന്നവൾ പതിവിലും ഒരുപാട് സൈലൻ്റ് ആയിരിക്കുന്നത് ആരവിനെയും സംശയത്തിൽ ആഴ്ത്തി......!!!! എന്തുണ്ടെലും അവള് തന്നെ പറയും എന്ന തോന്നൽ ഉള്ളത് കൊണ്ടും...ഇപ്പൊ ഇത്തിരി നേരം അവളെ വെറുതെ വിട്ടേക്കാം എന്ന് കരുതിയ കൊണ്ടും അവൻ അപ്പൊൾ കൂടുതൽ ഒന്നും ചോദിക്കാൻ മുതിർന്നില്ല.....!!! വീട്ടിൽ എത്തിയതും ആരോടും മിണ്ടാതെ അവള് മുറിയിൽ കയറി വാതിൽ അടച്ചു.....!!! ആരു അവൾക് എന്ത് പറ്റിയത.....!!!(അമ്മ) അറിയില്ല ജിഷുട്ടി....തലവേദന എന്ന് പറഞ്ഞു....

ഇത്തിരി കൂടെ നിക്കട്ടെ അത് കഴിഞ്ഞ് ഞാൻ ചോധിച്ചോളാം..... മ്മ്...നീ ഇരിക്ക് ഞാൻ എന്തേലും എടുക്കാം.....!!! ഒന്നും വേണ്ട ജിഷു...ഞാൻ അവിടെ നിന്ന് കുടിച്ചത.....!!! ഹമ്മ്...... ✨________✨ കതകും അടച്ചവൾ തൻ്റെ കണ്ണുനീർ തുള്ളിക്കളെ സ്വന്തന്ത്രം ആയി വിട്ടു...... 🎶Hona Tera Hona Paana Tumko Paana Jeena Hai Ye Maana Pal Bhar Mein Sadiyan Hai Sadiyon Mein Jeena Hai Ye Maana Haath Mein Teri Khushboo Hai Khushboo Se Dil Behla Hai🎶 സാറിന് ശെരിക്കും വേറെ പ്രണയം ഉണ്ടാകുമോ....? എന്തിനാ പിന്നെ നേരത്തെ എന്നോട് അത് തുറന്ന് പറയാം ആയിരുന്നില്ലേ....? ഇത്രേം നാൾ ഞാൻ ചോധിച്ചിപ്പോ എപ്പോഴെലും തുറന്നു പറയാം ആയിരുന്നില്ലെ.......? ഞാൻ ശല്യം ആണത്രേ ..... ദച്ചു ആയി ഇനി ആരേം ശല്യം ചെയണില്ല.....!!!! കണ്ണുകൾ വാശിയോടെ തുടച്ചു നീകുമ്പോഴും അതിലും ശക്തിയിൽ മിഴികൾ പെയ്തു കൊണ്ടിരുന്നു.......!!!! ✨________✨ മറുപുറത്ത് അവൻ്റെ കണ്ണുകളും നിർത്താതെ പെയ്തു കൊണ്ടിരിക്കുക ആയിരുന്നു..... 🎶Ye Haathon Se Yun Fisla Hai Ho Jaise Rait Zara Si Roj Mohabbat Padhta Hai Dil Ye Tum Se Judta Hai Hawaon Mein Yun Udta Hai Ho Jaise Rait Zara Si Ye Hulchul Dil Ki Ye Hulchul Bole Aaj Aas Paas Tu Mere🎶 ഒന്നൂടെ അവള് വന്നു മുന്നിൽ നിന്നുവെങ്കിൽ എന്ന് മനസ്സ് ആശിക്കുന്നു...

.തനിക്ക് ഈ ഒരു അവസ്ഥ വന്നില്ല എങ്കിൽ ഇന്നവലുടെ കണ്ണുകൾ താൻ കാരണം നിറയില്ലായിരുന്നു.......!!!! """ഇനി ദച്ചു സാറിനെ ശല്യം ചെയ്യില്ല.......!!!എൻ്റെ അമ്മ പറഞ്ഞത് ശെരിയാണ്.....!!!ഇഷ്ടം പിടിച്ച് വാങ്ങാൻ കഴിയില്ല.....!!!! അതിനായിരുന്നു ഞാൻ ഇത്രേം നാൾ ശ്രമിച്ചത് തെറ്റായി പോയി....!!!ക്ഷമിക്കണം.......!!!!!!!!"""""" മനസ്സിൽ നിറയെ അവളും അവള് പറഞ്ഞു പോയ വാക്കുകളും ആയിരുന്നു....!!!!!! അവൾടെ വാക്കുകൾ ഓരോന്നും അവനെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു.....!!! ഇഷ്ടം പിടിചു വാങ്ങാൻ പറ്റില്ല ശെരിയാണ്....!!!പക്ഷേ ദച്ചു എനിക്ക് നിന്നെ ഇഷ്ടം ആണ്.....!!!ഒരുപാടൊരുപാട്......!!!പക്ഷേ തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു എങ്കിലും ഞാൻ പറയില്ല.....!!!നിനക്ക് നല്ലൊരു ലൈഫ് കിട്ടും........!!!!!! മനസ്സിൽ അവൻ ഓരോന്നും ഓർത്തു.....!!!! ആരോടെലും തൻ്റെ സങ്കടം പറഞ്ഞ് പൊട്ടിക്കരയാൻ തോന്നിയെങ്കിലും അതിന് പോലും അവനു കഴിയില്ലായിരുന്നു........!!! തലമുടിയിൽ വിരൽ കോർത്ത് വലിച്ച് അവൻ അ കട്ടിലിൻ മേൽ ചാഞ്ഞു.......!!!!!!!!! ✨________✨

ദച്ചു.....വാതിൽ തുറന്നെ....കുറെ നേരം ആയില്ലേ....(ആരു) ............... നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടി പോളിക്കാണോ.....? അപ്പോഴേക്കും വാതിൽ അവനു മുന്നിൽ തുറക്കപ്പെട്ടിരുന്നു......!!! നീ കരയുവാണോ ദച്ചു....?എന്താ നിനക്ക് പറ്റിയെ.....മുഖം ഒക്കെ ആകെ വല്ലാതെ...?പറ....എന്നോട് കാര്യം തുറന്നു പറയാലോ...?തല വേദന തന്നെ ആണോ...?നോക്കട്ടെ.....ഞാൻ ബാം പുരട്ടി തരാം.... ഒന്നിനും ഉത്തരം കൊടുക്കാതെ തല താഴ്ത്തി നിൽകനെ അവളെ നോക്കി ആവൻ ബാം എടുക്കാൻ തിരിയാൻ നിന്നാപോ തന്നെ അവള് ചെന്ന് കെട്ടി പിടിചു........ കണ്ണുകൾ പെയ്തുകൊണ്ടിരുന്ന്.....അവള് പൊട്ടി പൊട്ടി കരയുക ആയിരുന്നു....... ദച്ചു ഡാ...എന്താ...എന്തിനാ കരയണെ....പറ..... അവള് അപ്പോഴും അവനെ മുറുക്കെ പിടിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു..... അവൻ്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടി..... എന്താ ദച്ചുസ്സെ കാര്യം പറയ് ......!!! പയ്യെ അവളെ ദ്ദേഹത്തുന്ന് മാറ്റി നേർക്ക് നിർത്തി ....... ന്നെ... ഇ... ഇഷ്ടവല്ല എന്ന് പറഞ്ഞു ആരുട്ട...മറ്റൊരു പ്രണയം ഉണ്ടെന്ന് .....ഞ..ഞാൻ എന്തൊരു മണ്ടി ആലെ....എന്നാലും നേരത്തെ പറയായിരുന്ന്.... ഞ..ഞാൻ അങ്ങനെ ആണേ ശല്യം ചെയില്ലായിരുന്നു.....അതല്ലേ ഇപ്പൊ ശല്യം ആണെന്ന് ഒക്കെ പറയണ്ട വന്നെ.....!!!

ഞ..ഞാൻ വെറും ബുധുസ്സ....എന്നോട് താൽപര്യം ഇല്ലെന്ന കാര്യം ആദ്യെ പറഞ്ഞത് അല്ലേ...ന്നിട്ടും പിന്നേം പിന്നേം പോയി ബുദ്ധിമുട്ടിക്കരുത് ആയിരുന്നു.... ശേ ഞാൻ എന്തൊക്കെയാ കാട്ടിയേ.....!!! പോയി ശിവേട്ട എന്നൊക്കെ വിളിച്ചു...അയ്യേ... മോശായി പോയി അല്ലേ ആരു....!!!വേണ്ടായിരുന്നു അല്ലേ.......എന്നോട് വല്ലാതെ ദേഷ്യപ്പെട്ട് ഒന്നും അല്ലട്ടോ പറഞ്ഞെ....!!!പയ്യെ പയ്യെ ആയിരുന്നു.....!!!!എന്നാലും ഒന്നും വേണ്ടായിരുന്നു അല്ലേ....!!!സാർ ...സാറിൻ്റെ ഇഷ്ടം ഉള്ള കുട്ടി എവിടെ ആരിക്കും.... എന്തെ സാറിനെ കാണാൻ വറാഞ്ഞെ....?ഇനി വീട്ടിൽ അറിയില്ലാരിക്കും അല്ലേ.....!!! ദച്ചു പോട്ടെ...സാരില്ല......അവൻ ഒന്നൂടെ അവളെ ചേർത്ത് പിടിച്ച് അവൾടെ തലയിൽ തഴുകി...........!!! ഞ..ആരു...എനിക്ക് മറക്കാൻ പറ്റില്ല ഡാ....!!! മറക്കണം ദച്ചുസ്സെ....സമയം എടുക്കും....എങ്കിലും ചേരണ്ടത് മാത്രേ ചേരു...നീ തന്നെ അല്ലേ പറഞ്ഞത്....ഇല്ലാത്തതിനെ കുറിച്ച് ഓർത്ത് സങ്കടപെടാതെ ചുറ്റും ഉള്ള സന്തോഷങ്ങൾ തിരഞ്ഞ് കണ്ട് പിടിക്കാൻ....അതെന്നയ ഞാനും പറയണേ.....!!!! മ്മ്........!! അവിടേക്ക് ജിഷ കയറി വന്നു.... കണ്ണുകൾ തുടച്ച് അവള് നേരെ നിന്നു... ദച്ചു.....(അമ്മ) എന്താ അമ്മേ.... നിനക്ക് വല്ല വയ്യയിക ഉണ്ടോ...?മുഖം ആകെ വാടി ഇരിക്കുന്ന. ഒന്നുമില്ല അമ്മെ...ഒരു ചെറിയ തല വേദന....

ഞാൻ ഇത്തിരി നേരം അമ്മേടെ മടിയിൽ കിടന്നോട്ടെ .....എൻ്റെ തല മസാജ് ചെയ്തു തരുവ....? മ്മ്...വാ.....!!! ആരു അവരെ നോക്കി നിന്നു..... അവരടെ മടിയിൽ കിടക്കുമ്പോഴും അവൾടെ കണ്ണുകൾ നിറഞ്ഞു തൂവുണ്ടായിരുന്നു......!!! ✨________✨ വീണ്ടും ദിവസങ്ങൾ നീണ്ടു... കോളേജ് എക്സാമിന് ശേഷം വീണ്ടും തുറന്നു.......... ആദ്യത്തെ രണ്ട് ദിവസം ഉള്ള ക്ലാസ് ദച്ചു മിസ്സ് ആക്കി..... ഇന്നവൾ വീണ്ടും പോകാൻ തീരുമാനിച്ചു.........!!!! ദച്ചു.......!!! എന്താ അമ്മേ....!!! അവിടെ നില്ക്കു .... അച്ചനുടെ വരട്ടെ .....!!! മ്.... അപ്പോഴേക്കും ദിനേശും അവിടേക്ക് വന്നിരുന്നു.... എൻ്റെ മോൾക്ക് എന്താ കുറച്ച് ദിവസായിട്ട് ഒരു വാട്ടം....അവൾടെ തലയിൽ തലോടി കൊണ്ട് ദിനേശ് ചോദിച്ചു.....!!! അത് ..അച്ച..അങ്ങനെ ഒന്നുമില്ല....!!! നിൻ്റെ മുഖം വാടിയാൽ ഞങൾ അറിയില്ലേ.....!!!! അത്.. അച്ച.....!!!! മ്മ്..പോട്ടെ പറയാൻ ബുദ്ധിമുട്ട് ആണേ വേണ്ട...

ഞങൾ വേറൊരു കാര്യം ചോധികാന നിന്നോട് നിൽക്കാൻ പറഞ്ഞെ....... എന്താ അച്ച...? നീ നിൻ്റെ സാറിനോട് പറഞ്ഞോ...? മ്.... എന്നിട്ട്.....? ഇഷ്ടം അല്ലെന്ന് പറഞ്ഞു...അത് പറയുമ്പോൾ അവൾടെ കണ്ണുകൾ നിറഞ്ഞിരുന്നു......!!! അയാള് തൻ്റെ മകളെ അണച്ചു പിടിചു... അപ്പോ എൻ്റെ മോൾക്ക് അതാണോ വിഷമം....!!! അവള് അതെയെന്ന് തലയാട്ടി.....!!! അമ്മ പറഞ്ഞില്ലേ മോളെ സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ല അറിഞ്ഞ് തരണം....ഇനിയും എൻ്റെ കുട്ടി ഇത് ഓർത്ത് വിഷമിക്കരുത്.......!!!! മ്മ്..... മോൾക്ക് ഇപ്പൊ ഒക്കെ മറക്കാൻ ഇത്തിരി നേരം വേണ്ടി വരും....!!!അച്ഛന് അറിയാം......!!!!എങ്കിലും മോൾ മറ്റൊരു ആൾ ആയി കല്യാണത്തിന് സമ്മതിക്കണം.......!!!!!!!വേറെ ആരും എല്ലാ മോൾക്ക് നല്ലോണം അറിയുന്ന ആള.....!!!! അവള് സംശയത്തോടെ അവരെ നോക്കി.....!!! കണ്ണൻ ആണ്.......!!!! അർണവ് ഏട്ടനോ........!!!!!!!!!.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story