നീയെൻ സ്വരമായ്✨: ഭാഗം 23

neyenswaramay

രചന: പ്രണയമഴ

വണ്ടി ചെന്ന് ശിവയുടെ വീടിന് മുന്നിൽ നിർത്തി.....!!! വണ്ടിയിൽ നിന്നും ശിവയും ദച്ചുവും ഇറങ്ങി.... ഇരുനില വീട്....മുന്നെ ഇവിടെ കേറി ഇറങ്ങിയത് ആണേലും അവൾക് എന്തോ ഒരു പുതുമ തോന്നി.....!!! അവരെയും കാത്ത് ശിവടെ അമ്മ ലക്ഷ്മി പുറത്ത് തന്നെ ഉണ്ടായിരുന്നു.....!!!കൂടെ നിഷിയും.... അർച്ചിയും രുദ്രനും ഷിവേടെ കൂടെ ആണ് എത്തിയത്.... ദച്ചു ഒരു പുഞ്ചിരിയോടെ അവരടെ അടുത്തേക്ക് ചെന്നു.... നിഷി കിണ്ടിയിൽ വെള്ളം ആയി അവിടെ തന്നെ ഉണ്ടായിരുന്നു.... അവള് ചെക്കൻ്റെ പെങ്ങൾ സ്ഥാനത്ത് നിന്ന് ദചുവിൻ്റെ കാലിൽ വെള്ളം ഒഴിച്ച് കൊടുത്തു....... ദച്ചു നിഷിയെ നോക്കി ചിരിച്ച ശേഷം ലക്ഷ്മി അമ്മയെ നോക്കി.....!!! ലക്ഷ്മി അമ്മ അവളെ കൈ പിടിച്ചു അകത്തേക്ക് കയറ്റി.... വിളക്ക് ഒന്നും വേണ്ട എന്ന് അവർ ആദ്യമേ തീരുമാനിച്ചത് ആയിരുന്നു.....!!! അധികം ആരോടും കല്യാണം പറയാത്തത്തിനാൽ അവിടെ ആൾ തിരക്ക് ഒക്കെ കുറവായിരുന്നു.....!!! റിസെപ്ഷൻ ഇല്ല എങ്കിലും പെണ്ണിൻ്റെ കുടുംബക്കാർ ഒക്കെ ചെക്കൻ്റെ വീട്ടിലോട്ടു വരണേ ഒരു ചടങ്ങ് ആയി അവർ കുറച്ച് പേര് ചെക്കനും പെണ്ണിനും പിന്നാലെ വന്നിരുന്നു.....!! ആരുനെ കാണണം എന്നും വിചാരിച്ച് നടന്ന നിശിടെ മുന്നിൽ അവൾടെ ആഗ്രഹ പ്രകാരം തന്നെ അവൻ വന്നു നിന്നു......!!!

ഹൈഷ്....ആരുവെട്ട....ഞാൻ ഇപ്പൊ നിങ്ങളെ കാണണം എന്ന് വച്ചേ ഉള്ളൂ....വന്നെ....എന്നും പറഞ്ഞ് അവള് അവൻ്റെ കൈ വലിച്ച് കൊണ്ട് അധികം ആരും ശ്രദ്ധിക്കാത്ത ഇടത്തേക്ക് മാറ്റി നിർത്തി......!! എന്താ നിഷി ഈ കാട്ടണെ....മാറി നില്ല് ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... മാറാം...ഇന്ന് ഏട്ടനെ മര്യാദക്ക് ഒന്ന് കാണാൻ കൂടെ കഴിഞ്ഞില്ല...ഞാൻ ഒന്ന് കാണാൻ വിളിച്ചത് ആണേ....!!! കണ്ടോ...എന്ന ഇനി ഞാൻ പോട്ടെ... ഇതെന്താ ഇങ്ങനെ ദേഷ്യത്തോടെ പറയണേ.... ദേഷ്യത്തിൽ ഒന്നും അല്ലടാ...ആരേലും കണ്ടാൽ എന്ത് കരുതും...നീ വാ... അപ്പോഴേക്കും അവള് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കൊണ്ട് ഓടി പോയി.... ഇതിനാ വിളിച്ചെ...ഇനി പൊക്കോ.... പൊന്ന പോക്കിൽ അവള് വിളിച്ചു പറഞ്ഞ്.... അവൻ മീഴിഞ്ഞ കണ്ണാലെ അവളെ നോക്കി നിന്നു...പതിയെ അവൻ്റെ ചുണ്ടുകളിൽ തൊട്ടു.....!!! ദൈവമേ ഉമ്മച്ചിയെ ആണോ ഞാൻ ഉമ്മ കൊടുത്ത് എഴുനേൽപ്പിച്ചെ.....!!! അവൻ ഒന്ന് തല കുടഞ്ഞ് അകത്തേക്ക് ചെന്നു......!!! ദച്ചുവിനെ കണ്ട് ഒറ്റക്ക് സംസാരിക്കാൻ ആവതും നോക്കി എങ്കിലും അവനു ഒരവസരം ഒത്ത് വന്നിരുന്നില്ല....

കുറച്ച് കഴിഞ്ഞതും വന്നവരെല്ലാം മടങ്ങി പോയി.... ꧁_________꧂ ദചുവിനെ ഫ്രഷ് ആകാൻ വേണ്ടി ശിവയുടെ മുറിയിൽ ചെന്നാക്കി അർച്ചി പോയി.... പെട്ടന്നവലെ ഒരു കൈ വന്നു വലിച്ച് കൊണ്ട് അടുത്തുള്ള മുറിയിൽ ഇട്ടു........ ആർച്ചി ഞെട്ടി മുന്നോട്ട് നോക്കിയതും ഒരിളിയോടെ നിക്കണ രുദ്രനേ ആണ് കണ്ടത്.... എന്തോന്ന രുദ്രേട്ട ചെയ്യണേ...മനുഷ്യൻ പേടിച്ച് പോയല്ലോ... ഉവ്വോ....പേടിച്ചോ...എൻ്റെ പെണ്ണ്...കണ്ണിൽ കുസൃതി നിറച്ച് പറയുന്നവനെ നോക്കിയവൾ അറിയാതെ ഉമിനീർ ഇറക്കി പോയി..... ഞാ..ഞാൻ പോട്ടെ താഴോട്ട്...... പോക്കോ....പക്ഷേ അതിന് മുന്നെ......!!! അതും പറഞ്ഞ് അവൻ അവൾടെ അടുത്തേക്ക് വന്നു.....!!! അവള് അവനെ നോക്കാൻ ആവതെ മിഴികൾ പൂട്ടി...... അർച്ചി......!!! അപ്പോഴേക്കും താഴെ നിന്നും വിളി വന്നിരുന്നു..... അവള് പൊടുന്നനെ അവൻ്റെ കൈ തട്ടി മാറ്റി ഡോര് തുറന്നു പുറത്തേക് ചെന്ന്....പോയ അതെ സ്പീഡിൽ തിരിച്ച് വന്നവൻെറ കവിളിൽ അമർത്തി ഉമ്മ വച്ചു കൊണ്ട് തിരികെ ഓടി.... അവൻ ചിരിയോടെ താഴോട്ട് ചെന്നു.... _____ ദച്ചു കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവിടെ തന്നെ ശിവ ഉണ്ടായിരുന്നു....!!! അവള് അവനെ നോക്കി പുച്ഛിച്ചു കൊണ്ട് ടാവൽ തലയിൽ നിന്നും അടർത്തി മാറ്റി അവിടെ വിരിച്ചിട്ടു......

അവൻ അവൾക് അരികിലേക്ക് ചെന്നു...അവൻ്റെ സാമിപ്യം അടുത്ത് അറിഞ്ഞപ്പോൾ അവള് ഞെട്ടി അവനെ നോക്കി... പിന്നെ അവനെ കാണാത്ത പോലെ ചെന്ന് സിന്ദൂരം തൊട്ട് കൊണ്ട് അവനെ നോക്കാതെ പുറത്തേക് നടന്നു.......!!! അവൻ അവള് പോകുന്നത് നോക്കി ഒന്ന് നിശ്വസിച്ചു..... പിന്നെ ചെന്ന് കുളിച്ച് പുറത്തേക്ക് നടന്നു.... ശിവ.....!!! നീ പറഞ്ഞോ ദച്ചുവിനോട്... അവനരികിലേക് ചെന്ന് രുദ്രൻ ചോദിച്ചു.... ഇല്ല ആരുനോട് പറഞ്ഞു പറയാൻ...ശിവ ആംഗ്യം കാട്ടി പറഞ്ഞു.... ഹമ്മ്......!!! ꧁_________꧂ രാത്രി ആകും വരെ ദച്ചു അർച്ചിടെ കൂടെ ചിലവഴിച്ചു......!!! കുറച്ചെരം കൂടെ കഴിഞ്ഞതും കിടക്കാനായി അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു....!!! റൂമിൽ എത്തിയപ്പോൾ അവള് അവിടെ ഒന്നും ശിവയെ കാണാതെ നോക്കി.... അപ്പോഴാണ് അവിടെ കിടന്ന് അവൾടെ ഫോൺ ബെൽ അടിക്കുന്നത് ശ്രദ്ധിച്ചേ.... ആരാണ് എന്ന് ചെന്ന് നോക്കിയതും അവൾടെ കണ്ണുകൾ വിടർന്നു.... ഫോണും എടുത്തവൾ ബാൽക്കണിയിൽ ചെന്നു.... ഹലോ.... ആരുട്ട .... ദച്ചുസ്സെ ....കിടന്നർന്നോ....?ഞാൻ നേരത്തെ ആയി ഫോൺ വിളികണെ ആരും എടുത്തില്ല.... ഇല്ല...കിടന്നില്ല..ഞാൻ താഴെ ആരുന്നു.... മ്മംഹ്...ഞാൻ ഒരു അത്യാവശ്യ കാര്യം പറയാൻ ആണ് വിളിച്ചത്.....

കേട്ട് കഴിഞ്ഞ് നീ അതിനെ അതിൻ്റെത് ആയ രീതിയിൽ ഉൾക്കൊള്ളണം.....!!ഞാൻ പറഞ്ഞാൽ നിനക്ക് കൊറച്ചുടെ ഓകെ ആയിരിക്കും എന്ന് ശിവ സാർ പറഞ്ഞ കൊണ്ടാ ..... നീ..നീ കാര്യം എന്താണ് എന്ന് പറ....!!! മ്മ്....ശിവ പറഞ്ഞ കര്യങ്ങൾ ഓരോന്നും അവൻ അവളോട് പറഞ്ഞു......!!! പെട്ടന്ന് തന്നെ അവൻ പോകും എന്ന് കേട്ടപ്പോൾ അവൾടെ കണ്ണുകൾ നിറഞ്ഞു..... ദച്ചു.... മ്മ്... ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ... മ്മ്...ഞാൻ വെക്കട്ടെ... ഹ...ചെന്ന് കിടന്നോ... ഫോൺ കട്ട് ചെയ്തു മുറിയിലേക്ക് വന്നതും കണ്ടത് തന്നെയും പ്രതീക്ഷിച്ച് അവിടെ നിൽക്കുന്നവനെ ആണ്.....!!! നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ ചെന്നവനെ ഇറുകെ പുണർന്നു.....!! കണ്ണുനീർ തുള്ളികൾ അവൻ്റെ വസ്ത്രത്തെ നനയിച്ച്..... നിൽപ്പ് തുടരും തോറും അവനിൽ ഉള്ള അവൾടെ പിടി ഒന്നൂടെ മുറുകി കൊണ്ടിരുന്നു.....!!! അവൻ്റെ കൈകളും അവളെ വലയം ചെയ്തു..... ഞ..ഞാൻ കൂടെ വന്നോട്ടെ.....!! വിതുമ്പി കൊണ്ട് അവള് ചോദിച്ചു..... അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.....!! അവൾടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് നെറ്റിയിൽ ചുംബിച്ചു.....!! കണ്ണുകൾ അടച്ച് കൊണ്ട് അവള് അത് സ്വീകരിച്ചു.....!! അവൻ അവളെ തട്ടി വിളിച്ചു....അവളെ നോക്കി പുഞ്ചിരിച്ചു....!!!

നിനക്ക് ക്ലാസ് ഇല്ലെ ....അപ്പോ എൻ്റെ കൂടെ വന്ന എങ്ങനെയാ....ഞാൻ പോയി മടങ്ങി വരുമ്പോഴേക്കും എൻ്റെ ദച്ചുട്ടിടെ പഠിപ്പൊക്കെ കഴിഞ്ഞ് ഇരിക്കാം....ഇപ്പൊ കൊച്ച് പഠിക്കാൻ പോണം....ഉഴപ്പാതെ....!! ആംഗ്യ ഭാഷയിൽ അവൻ അവളോട് പറഞ്ഞു..... അവള് ശേരിയെന്ന പോൽ തലയാട്ടി..... ചെന്ന് കിടക്ക്...!! മുഖത്ത് തട്ടി കൊണ്ട് അവൻ ആംഗ്യം കാട്ടി.... അവള് അവനെ തന്നെ നോക്കി....!! ശിവേട്ട....എൻ്റെ കൂടെ കിടക്കോ....ഏട്ടൻ്റെ നെഞ്ചിൽ തല വച്ച് കിടന്നോട്ടെ ഞാൻ..... പ്രതീക്ഷയോടെ തന്നെ നോക്കുന്നവളെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ കട്ടിലിൽ ചെന്ന് കിടന്നു....അവൻ്റെ നെഞ്ചിലായി അവളെ കയറ്റി കിടത്തി അവൾടെ മുടിയിഴകളിലൂടെ അവൻ വിരലോടിച്ചു കൊണ്ടിരുന്നു...... അവള് അവനെ ഇറുകെ ഇറുകെ പുണർന്നു കൊണ്ട് ആ നെഞ്ചില് മുഖം ഒളിപ്പിച്ചു വച്ചു.....!! ꧁_________꧂ കാലത്ത് തന്നെ അവന് പോകണം ആയിരുന്നു....... ബാഗും എടുത്ത് അവൻ താഴേക്ക് ഇറങ്ങി....കൂടെ തന്നെ ദച്ചുവും ......!!! ദചുവിൻ്റെ അച്ഛനും അമ്മയും രാവിലെ വന്നിരുന്നു...കൂടെ ആരുവും ഉണ്ട്....!!

അമ്മയുടെയും നിഷിടെം ഒക്കെ കണ്ണുകൾ നിറഞ്ഞിരുന്നു എങ്കിലും നല്ല കാര്യത്തിന് ആയത് കൊണ്ട് തന്നെ അവർ ഒക്കെ അവ മറച്ചു വച്ചു.....!!! എല്ലാരോടും ആൻഗ്യത്തിൽ പോയി വരാം എന്നും പറഞ്ഞ ശേഷം അവൻ ദച്ചുവിന് നേരെ തിരിഞ്ഞു.....!!! അവള് അവനെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..... ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.....!!! മറ്റാരെയും ശ്രദ്ധിക്കാതെ അവള് അവനെ ചെന്ന് മുറുകെ പുണർന്നു....അവനും അവളെ ചേർത്ത് പിടിച്ചു..... ന്നെ... വിളിക്കണെ....എന്നും വീഡിയോ കാൾ ചെയ്യണേ....!!!മെസ്സേജ് അയകണെ...ഞാനും അയചോളാം.....!! അവൻ ശേരിയേന്ന പോലെ തലയാട്ടി......!!! അവൻ പയ്യെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി....തലയിൽ തഴുകി കൊണ്ട് കണ്ണ് ചിമ്മി ചിരിച്ചു.....!! ശേഷം ആരെയും നോക്കാതെ കാറിൽ കയറി .........!!! അവൻ്റെ വണ്ടി മുന്നിൽ നിന്നും നീങ്ങും വരെ ദച്ചു അതെ നിൽപ്പ് തുടർന്നു....പതിയെ കണ്ണുകൾ തുടച്ചു കൊണ്ട് അവള് എല്ലാവർക്കും പുഞ്ചിരി നൽകി മുറിയിലേക്ക് ചെന്നു.......!!! ഇത്തിരി നേരം അവള് ഒറ്റക്ക് ഇരുന്നോട്ടെ എന്നും വച്ച് ആരും അവളെ തടഞ്ഞും ഇല്ല......!!!! ꧁_________꧂ ശിവ എത്തിയതും അവളെ വീഡിയോ കാൾ ചെയ്തിരുന്നു.... ആംഗ്യം കാട്ടി അവൻ അവളോട് കുറെ സംസാരിച്ചു.....!!!

അവളും..... ഞാൻ മിസ്സ് ചെയ്യും.....!!! അവള് അവനോട് പറഞ്ഞു... അതിനവനും കണ്ണ് ചിമ്മി......!!! ആ വിളി പിന്നെ പതിവായിരുന്നു....അത് ദച്ചുവിലും ഒരുപാട് ആശ്വാസം ആയിരുന്നു......!! രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ദച്ചുവും അർച്ചിയും കോളജിലേക്ക് മടങ്ങി........അവൾടെ കൂടെ എന്നും സപ്പോർട്ട് ആയി ആരുവും ഉണ്ട്.....!!! ശിവ പോയി കഴിഞ്ഞ ശേഷം ആദ്യ രണ്ട് മാസവും ദചുവിനെ മുടങ്ങാതെ വിളിക്കാറുണ്ട്....എന്നാ ആ പതിവ് തെറ്റിയിട്ട് ഇപ്പൊ ഒരു മാസം ആയി....!!!അവള് വിളിച്ചാൽ എടുക്കുകയും ഇല്ല അവൻ ഒട്ടും വിളിക്കുകയും ഇല്ലാ.... ട്രീറ്റ് മെൻ്റ് സ്റ്റാർട്ട് ആയത് കൊണ്ടാവും എന്നാണ് അവള് കരുതിയത്.....!!! എന്നാല് തന്നെ മാത്രം ആണ് വിളിക്കാതെ എന്നറിഞ്ഞപ്പോൾ മുതൽ അവൾടെ സന്തോഷങ്ങൾ ഒക്കെ നിലച്ച പോലെ ആയി....!!! എങ്കിലും അവൾക് സമാധാനം ആയി അവൾക് തല ചായ്ക്കാൻ അവൾടെ വിഷമം പറയാൻ എന്നും അവൾടെ ആരുട്ടൻ അവളെ കൂടെ തന്നെ ഉണ്ടായിരുന്നു.....!!!!

പിന്നെയും മാസങ്ങൾ കടന്നു പോയി.....!!! അവരടെ പിജി പഠിപ്പ് പൂർത്തി ആകാൻ ഇനി വെറും ആഴ്ചകൾ മാത്രമേ ബാക്കി ഉണ്ടാർന്നുള്ളു.........!! പഠിത്തം ഉഴപാതെ ദച്ചു മനസ്സിലെ വിഷമങ്ങൾ ഒക്കെ തൽകാലം മാറ്റി വച്ച് അതിലേക്ക് ശ്രദ്ധ കൊടുക്കാൻ തുടങ്ങി...... ഒരുകണക്കിന് ഈ കോളേജും ക്ലാസും ഒക്കെ അവൾടെ മൈൻഡ് കുറച്ച് ഒക്കെ ആക്കാൻ സഹായിച്ചത് ആയിരുന്നു...എന്ന ഇനി അതും അവസാനിക്കാറായി.....!!!! പരീക്ഷകൾ തുടങ്ങി അങ്ങനെ അവസാനിക്കാറായി.... ദചുവിനെ ശിവ ഒന്ന് വിളിച്ചിട്ട് കൂടെ മാസം 8 ഓളം ആയിരിക്കുന്നു.....അവള് അങ്ങോട്ട് വിളിക്കാൻ ശ്രമിക്കുന്നു എങ്കിലും അവൻ എടുക്കാത്ത കൊണ്ട് തന്നെ അവളും ആ ശ്രമം ഉപേക്ഷിച്ചു.....!!!അവൾടെ കാളുകൾ ഒക്കെ അവൻ മനപൂർവം ഒഴിവാക്കി വിടുക ആയിരുന്നു......!!! _____ ഇന്നാണ് അവസാന പരീക്ഷ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story