നീയെൻ സ്വരമായ്✨: ഭാഗം 5

neyenswaramay

രചന: പ്രണയമഴ

വൈകീട്ട് ക്ലാസ് വിട്ട് ഇറങ്ങാൻ നേരം ആണ് ശിവെടെ ഫോൺ അടിച്ചത്.... ഹലോ...അമ്മാമെ ഹലോ...ശിവ ...നീ ഇന്ന് അർചിയെ കൂട്ടണെ....ഞങൾ ഇന്ന് അങ്ങോട്ട് വരുന്നുണ്ട്.... ശെരി അമ്മാമേ... ആ.. അവളോടു വിളിച്ച് പറഞ്ഞായിരുന്നു ..... ആ... ദെ അവള് വരുന്നുണ്ട്....ഞങൾ അങ്ങോട്ട് വരാം.... അർച്ചി...നീ ഗേറ്റിന് അടുത്ത് നിന്നോ ഞാൻ വന്നേക്കാം.... ആ...അച്ഛൻ വിളിച്ചായിരുന്ന് അല്ലേ... മ്മ്....നീ എന്തിനാ കൊച്ചെ കണ്ണും നിറച്ച് നിൽകണെ...? പിന്നെ ....നിങ്ങളൊടോക്കെ എപ്പോഴും പറയാറുണ്ട് പാർട്ടിക്ക് ഒക്കെ പൊന്നതോക്കെ കൊള്ളാം...ശ്രദ്ധിക്കണേ എന്ന്..... ഇതൊക്കെ സിമ്പിൾ അല്ലേ കൊച്ചെ.... അവൻ അവളോട് കണ്ണ് ചിമ്മി ചിരിച്ചു... ഒന്നും പറയണ്ട...ഞാൻ ഗേറ്റന് മുന്നിൽ നിക്കാം അങ്ങോട്ട് വായോ.... മ്മ്..ചെല്ല്... ✨________✨ ശിവയെ നോക്കി സ്റ്റാഫ് റൂമിന് അടുത്തേക്ക് വന്നതായിരുന്നു ദച്ചുവും ആരാവും....അവർ ഇത്തിരി ദൂരെ ആയത് കൊണ്ട് പറഞ്ഞത് ഒന്നും കെട്ടില്ലായിരുന്ന്.... ഡീ...ഇന്ന് രാവിലെ കണ്ട പെണ്ണ് അല്ലേ അത്.... അതെ.. അർച്ചി... അവർ രണ്ടും എന്തായിരിക്കും സംസാരിചേ.... നിനക്ക് എന്താടാ...സാർ അവളെയും പഠിപ്പിക്കുന്നതാവം...അതൊക്കെയും നിനകും അറിയണോ.....

അതൊക്കെ പറയുന്നു എങ്കിലും അവളുടെ കണ്ണുകൾ അവൻ്റെ മുറിവിൽ തന്നെ ആയിരുന്നു....നേരത്തെ കണ്ട പോലെ എല്ലാ മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്..... അത് കാണെ അവൾക് വല്ലാത്ത ആയി.... നീ കണ്ടില്ലേ...വാ പോവാലോ.....! മ്... ✨________✨ അർച്ചിയെയും കൂട്ടി ശിവ നേരെ അവൻ്റെ വീട്ടിലോട്ടു ചെന്നു.... അവരെ കാത്തെന്ന പോൽ എല്ലാവരും അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു.... ഡാ...ശിവ നിൻ്റെ കൈക്ക് എന്താ പറ്റിയത്....?അവനെ കണ്ടതും ആവലാതിയോടെ അവൻ്റെ അമ്മ ചോദിച്ചു.... ഒന്നും ഇല്ല അമ്മെ...ചെറിയ മുറിവ...ഞാൻ പോയി ഫ്രഷ് ആയെച്ചും വരാം..... അവരുടെ കവിളിൽ തട്ടി പറഞ്ഞ് ഇല്ലവരേം നോക്കി ചിരിച്ച് അവൻ അകത്തേക്ക് പോയി.... ദേവി....(ശിവേടെ അമ്മ) എന്താ ഏട്ടാ .... പിള്ളേര് തമ്മിൽ ഒരിഷ്ടം ഉണ്ടെന്നോക്കെ അറിഞ്ഞല്ലോ...അപ്പോ നമ്മുക്ക് അതങ്ങ് വേഗം ഉറപ്പിക്കാം അല്ലേ... അതെ ...ശിവ കൂടെ വരട്ടെ.... ആർച്ചി മോൾ വാ ചായ എടുക്കാം.... ഹ... കുറച്ച് കഴിഞ്ഞതും ശിവ കുളി കഴിഞ്ഞ് അങ്ങോട്ടേക്ക് ചെന്നു.... ഹ...ശിവ മോനുടെ വന്നൂലോ....ഞങൾ പറയുവായിരുന്നെ അർച്ചി ആയുള്ള കല്യാണ കാര്യം ഇനി അങ്ങ് തീരുമാനിക്കാം അല്ലേ... അതിന് ഇനി എന്തിനാ ഒരു ചോധ്യോക്കെ.....പറ്റും വേം തന്നെ നടത്താം അതെന്നെ ആണ് ഞങ്ങടെ സന്തോഷവും.....❤️അല്ലേ അമ്മെ.... അതെ...☺️ ✨________✨ വീട്ടിൽ ചെന്ന പാടെ ദച്ചു ചെന്ന് ജിഷയെ(അമ്മ) വട്ടം പിടിച്ച് നിന്നു....

എന്താ ഡാ ....എന്ത് പറ്റി എൻ്റെ കൊച്ചിന് ... മ്മ്... ഒന്നും ഇല്ലമ്മെ...അമ്മക്ക് ഇവിടെ വേറെ തിരക്ക് എന്തേലും ഉണ്ടോ....? ഇല്ലലോ....എന്ത് പറ്റി.... അമ്മ വായോ ഞാൻ ഇത്തിരി നേരം ഒന്ന് അമ്മേടെ മടിയിൽ കിടന്നൊട്ടെ.... വാ നടക്ക്..... ആരു എവിടെ...? അവൻ അപ്പുറത്തെ അപ്പു ആയി എന്തോ സംസാരിക്കുവ...വെളിയിൽ ഉണ്ട്.... ഹമ്മ്... ജിഷുട്ടി... ചായ് ഒന്നും ഇല്ലെ... അടുക്കളയിൽ ഉണ്ടേട...വന്ന പാടെ ഈ പെണ്ണ് വന്ന് മടിയിൽ കിടക്കണം എന്നും പറഞ്ഞ് നിൽപ്പ...മോൻ ഒന്ന് അതിങ് പോയി എടുത്ത് വാ....അവിടെ തന്നെ പഴം പൊരിയും ആക്കി വെച്ചിട്ടുണ്ട്...അതും എടുത്തോ.... ശെരി ....നിനക്ക് തേരുലാടി...പഴം പൊരി😈 ഒന്ന് പോഡർക്ക......😏 അവൻ അകത്ത് ചെന്നു പഴം പൊരിയും ചായയും ആയി പുറത്തേക് വന്നു..... ചായയും കടിയും കണ്ടിട്ടും ദച്ചു അംഗങ്ങിയില്ല.....അല്ലായിരുന്നെങ്കിൽ അവൻ്റെൽ നിന്നും അടി കൂടി മെടിക്കണ്ടത് ആണ്.... ഡീ... ദച്ചു...നിനക്ക് വേണോ ഡീ പഴം പൊരി....എന്ത് ടെസ്റ്റ് ആണെന്നോ...🤤 ശോ...ഒരു സിപ്പ് ചായ പഴം പൊരി...വാ...വേണോ ഡീ വേണോ.... അവൻ അവളെ നന്നായി കൊതി കേറ്റാൻ നോക്കുണ്ടായിരുന്ന്..... ഡാ..മരപ്പട്ടി...ഞാൻ ഇപ്പൊ തിന്നുന്നില്ല എന്നും വച്ച് മുഴുവൻ അകത്താക്കാൻ ഭാവം ഉണ്ടേൽ ....ഓലക്കക്ക് ഇട്ട് അടിക്കും പന്നി.... ദച്ചു....ജിഷ അവളെ നോക്കി കണ്ണുരുട്ടി....

എന്തോന്ന് അമ്മ ....ഇല്ലേൽ അവൻ മുഴുവൻ അകത്താക്കും...കണ്ടില്ലേ മാസത്തോളം വെള്ളം കിട്ടാത്തവനെ പോലെ വലിച്ച് വാരി തിന്നണെ....😌 നീ പോടി...എൻ്റെ ജിഷുട്ടി ആകിയത ഞാൻ കഴിച്ച് തീർക്കും😼...നീ ആരെടി.... പോടാ പന്നി...😾 എന്തേലും വിഷമം തോന്നിയാൽ ആണ് അവള് ചെന്ന് അമ്മേടെ മടിയിൽ കെടകാറ് എന്ന് ആരുവിന് ആരിയായിരുന്ന്.....അത് കൊണ്ട് മനഃപൂർവം അവൾടെ മൂട് മാറ്റാൻ ആണ് അവൻ അങ്ങനെ ഒക്കെ പറഞ്ഞത്.... കുറച്ച് കഴിഞ്ഞതും ജിഷ എഴുനേറ്റു അകത്തേക്ക് ചെന്നു..... ഡാ... ആരു... എന്താടാ ദചു... നിനക്കിന്ന് ഇവിടെ നിന്നുടെട....എന്തോ ഒരു സങ്കടം തോന്നുന്നു....നിന്നോട് വഴക്കിട്ടാൽ ഞാൻ പകുതി ഒക്കെ ആവും... എന്താ നിനക്ക് പറ്റിയെ...ശിവ സാർ ആണോ നിൻ്റെ വിഷയം.... ഹമ്മ്...ഒരു കാരണം അംഗേരോട് എനിക്ക് എന്ത് മാങ്ങാ ഫീലിങ്സ് ആണെന്ന് മനസ്സിലാവുന്നില്ല....അതിൻ്റെ കൂടെ കൈ ഒക്കെ മുറിഞ്ഞല്ലെ വന്നെ...☹️ അതാ ഞാനും ചോദിക്കാൻ വരുന്നേ....ചോര കണ്ട ബോധം പോകുന്ന നീ അല്ലേ....പിന്നെ എന്തെ നേരത്തെ പോവാഞ്ഞെ...? എന്ത്... ബോധം... ഓ...അത് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ..ചോര ആകെ ഉണങ്ങി പറ്റി അല്ലേ ഉണ്ടായിരുന്ന..അത് കൊണ്ടാവാം....

അതുകൊണ്ടൊന്നും എല്ലാ....ബോധം ഉണ്ടായിട്ട് വേണ്ടെ അത് കെടാൻ....😌 ഡാ പന്നി..... കൊല്ലുവേടാ നിന്നെ ഞാൻ...😤 അയ്യോ.... ജിഷുമ്മ....ദെ ഈ ബദ്രകാളി എന്നെ കൊല്ലാൻ വരുന്നേ....എന്നെ ഒന്ന് രക്ഷിക്കണേ...... എന്നും പറഞ്ഞ് അവൻ വീട് ചുറ്റും ഓടി.... പുറകെ അവളും.... രണ്ടിൻ്റെയും ഓട്ടം കണ്ട് ജിഷ തലയിൽ കൈ വച്ച് പോയി.....എങ്കിലും ആ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നു....❤️ രണ്ടിൻ്റെയും അടിയും പിടിയും ഒക്കെ കഴിഞ്ഞതും ദചു നേരെ ചെന്ന് കുളിക്കാൻ കയറി.... ജിശുട്ടി ഞാൻ ഒന്ന് വീട്ടിൽ ചെന്നിട്ട് മാറാൻ ഉള്ള തുണി ഒക്കെ എടുത്തെച്ചും വരാം....ഇന്ന് ഇവിടെ കൂടാൻ ആണ് പ്ലാൻ.... കോലായിൽ ഇരുന്നവൻ വിളിച്ചു പറഞ്ഞു... എന്തിനാട...നിൻ്റെ ഒന്ന് രണ്ടെണ്ണം ഇവിടെ തന്നെ ഉണ്ട്.... ഓ..അത് ശെരി ആണല്ലോ....എന്ന യാത്ര ഒഴിച്ച് കിട്ടി.... നീ അമ്മെ വിളിച്ചു പറഞ്ഞോ...അല്ലേ ചേച്ചിക്ക് ആധി ആവും..... അതൊക്കെ പറഞ്ഞുന്നെ..... മ്... കണ്ണൻ (അർണവ്)ഇല്ലെ അവിടെ അവൻ എന്താ ഇങ്ങോട്ടോന്നും ഇറങ്ങാതെ... അവൻ അവിടെ ഉണ്ട് ജിഷുട്ടിയെ...ബാംഗ്ലൂരിൽ പുതിയ ജോലി ശേരിയായിട്ടുണ്ട് എന്ന് പറഞ്ഞു...മിക്കവാറും അങ്ങോട്ടേക്ക് ചെല്ലും...... അതെന്താ അവൻ ഏട്ടൻ്റെ കമ്പനിയിൽ ജോലി ചെയ്യുന്നത് അല്ലായിരുന്നോ...പിന്നെ എന്താ...

അവിടെ വേണ്ട പോലും...വേറെ ആർഡെ എങ്കിലും കീഴിൽ ജോലി ചെയ്തു experience ആക്കണം എന്നാണ് അവനു... ഹമ്മ്....നീ കുളിച്ചിട്ട് വാ..ചെല്ല്...ഞാനേ മസാല ദോശ ആക്കിതരാം.... ഓകെ .. അവൻ അതും പറഞ്ഞ് അവരടെ കവിളിൽ നുള്ളി അകത്തേക്ക് ഓടി... ✨________✨ ഹലോ...സാറേ...😌 എന്താ അർച്ചിത മാഡം....കാര്യം പറഞ്ഞോളൂ.... അങ്ങനെ അതിനും തീർപ്പായി അല്ലേ...😌 ഏതിന്...അവള് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലായിട്ടും അവൻ ഒന്നും അറിയാത്ത പോലെ നിന്നു.... പോടാ പട്ടി...അറിഞ്ഞിട്ടും ആളെ കളിയക്കുവ...ഞാൻ ഫോൺ വെക്കുവാ ബൈ.... ഹെ... പിണങ്ങാതെ...എല്ലാം നമ്മടെ ഇഷ്ടം പോലെ തന്നെ നടന്നില്ലെ....ഇത്രേം കാലം ഒളിച്ച് വച്ചത് നമ്മൾ വീട്ടുകാർക്ക് ഇഷ്ടാവോന്ന് വചല്ലെ.... ഹമ്മ്...മുൻപേ പറഞ്ഞിരുന്നു എങ്കിൽ മുൻപേ സമ്മതം കിട്ടിയേനെ അല്ലേ... ഹമ്മ്...അതെങ്ങനെയാ നമ്മൾ നല്ല സഹോദരി സഹോദര ബന്ധം ആണെന്ന് വിചാരിക്കുന്ന അവർക്കൊന്നും ഇത് ഇഷ്ടായില്ലേലോ...അതൊണ്ടല്ലെ...ഇപ്പൊ സമാധാനയി.... മ്മ്...പി ജി കഴിയണെ മുന്നെ വിവാഹം നടത്താം എന്നൊക്കെ അല്ലേ ഇവർ പറഞ്ഞെ..... ഹമ്മ്...വരട്ടെ..നോക്കാം...നിനക്ക് ഇപ്പോഴേ വേണ്ടെ... മ്മ്... ഏയ്..എനിക്ക് അങ്ങനെ ഒന്നും ഇല്ല...

വേം ആയാൽ അത്രേം സന്തോഷം....😌 മ്മ്.....നിൻ്റെ സംസാരം കേട്ട് നിനക്ക് ഇപ്പോഴൊന്നും വേണ്ടാന്നു ഞാൻ വിചാരിച്ചു.... ഞാൻ അങ്ങനെ പറയോ...😌പിന്നെ ഈ പാർട്ടി പരിപാടി ഒക്കെ കുറയ്ക്കണം കേട്ടോ.... നൊക്കാമെ...ഉറപ്പ് പറയുന്നില്ല... വോ...ആയിക്കോട്ടെ...ബൈ... മ്മ്... ✨________✨ രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ ശേഷം ബാൽകണിയില് ഇരിക്കുക ആണ് ആരുട്ടനും ദച്ചുവും.... ആരവിൻ്റെ തോളിൽ ചാരി ഇറിക്കുവാണ് ദചൂ... എന്താടാ ദച്ചുമ്മ നിനക്ക്.... അറീലട...സാറിൻ്റെ കയ്യിലെ മുറിവ് അത് എത്രേം ചെറുത് ആയിക്കോട്ടെ അത് കണ്ടപ്പോ മുതലുള്ള അസ്വസ്ഥത ആണ്...ഒന്ന് വിളിച്ചു എന്തുണ്ടെന്ന് ചോദിച്ചാ സമാധനമയെനെ.... അതിനും മാത്രം മുറിവിന്നും ഇല്ലട...ഇപ്പൊ ഓകെ ആരിക്കും.... ഹമ്.... നീ ഇങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ പേടി തൊന്നുവ എനിക്ക് .....നീ ഓരോന്നും പ്രതീക്ഷിച്ചു കൂട്ടരുത്....ഇഷ്ടം ഉണ്ടേൽ അത് പെട്ടന്ന് സാറിനോട് തുറന്നു പറയണം....സാറിന് നിന്നോട് ഇല്ലായെങ്കിൽ അത് മനസിലാക്കി പിന്മാറാൻ മനസുണ്ടാകണം... മനസ്സിലായോ...നീ വിഷമിച്ചിരിക്കുന്നത് എനിക്ക് കാണേണ്ട..... ഹമ്...ഇഷ്ടം അത് പ്രണയം ആണെന്ന് മനസിലാക്കിയാൽ കഴിവും വേഗം ഞാൻ തുറന്നു പറയാം ഡാ...എന്നെ ഇഷ്ടം അല്ലെങ്കിലോ.... പോട്ടെ എന്ന് വിചാരിക്കണം....നമ്മുക്ക് ജീവിതത്തിൽ എല്ലാം സ്വന്തമാകില്ല ദചൂ....ചിലതൊക്കെ നഷ്ടങ്ങൾ ആകും...എന്തായാലും എൻ്റെ ദച്ചുവിന് അത് ഉൾകൊള്ളാൻ പറ്റണം അത്രേ എനിക്കുള്ളൂ..... ഹമ്മ്... ആരു... എന്താടാ... നിനക്ക് ഇപ്പോഴും അവളെ ഇഷ്ടം ആണോ....? അതിനവൻ ഒന്ന് പുഞ്ചിരിച്ചു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story