നീയെൻ സ്വരമായ്✨: ഭാഗം 8

neyenswaramay

രചന: പ്രണയമഴ

നിങൾ ഒക്കെ എന്താ ഇവിടെ തന്നെ നിക്കണെ... ബ്രേക്ക് കഴിഞ്ഞില്ലേ...ക്ലാസിൽ പോണില്ലെ....? അർചിയും ദച്ചുവും സംസാരിക്കുന്നത് കണ്ട് അങ്ങോട്ട് വന്ന ശിവ അവരോട് ചോദിച്ചു..... അപ്പോഴാണ് ദച്ചുവിൻ്റെ നിറഞ്ഞ കണ്ണുകൾ അവൻ ശ്രദ്ധിക്കുന്നത്... ഏയ്...ഇയാൾക്ക് എന്ത് പറ്റി....! അവൻ അവളോട് ചോദിച്ചു.... ഹേയ് ..Nothing സാർ... അർച്ചി...ഞാൻ പോവാണെ....ബൈ.... അതും പറഞ്ഞവൾ മുന്നോട്ട് നടന്നു.... ആ കുട്ടിക്ക് ഇത് എന്ത് പറ്റിയത....മുന്നോട്ട് നടന്നു പോകുന്നവലെ ചൂണ്ടിയവൻ ചോദിച്ചു.... ഏയ്...അത് പഴെ ചില കാര്യങ്ങള് ഓർത്ത് ഉള്ള സങ്കടം.... ഹമ്...അതാവും ക്ലാസിൽ എപ്പോഴും സ്വപ്ന ലോകത്ത് ഇരിക്കുമ്പോലേ ആണ്...എവിടെയോ ആണ് ആൾ എപ്പോഴും.... അതിന് അർച്ചിയൊന്ന് ചിരിക്കുക മാത്രം ചെയ്തു.... എന്തായാലും ക്ലാസിലോട്ട് പോക്കോ.....!!! അർച്ചിയും ക്ലാസിലേക്ക് നടന്നു.... ദൂരെയായി നടന്നു പോകുന്നവലിൽ തന്നെ ആയിരുന്നു ശിവയുടെ കണ്ണുകൾ അതിൽ അവൾക്കായി പ്രണയം നിറഞ്ഞു നിന്നു.... ✨________✨ അവളോട് പ്രണയം ആയിരുന്നു ലേ.... മ്മ്... എന്ത് കൊണ്ട തുറന്നു പറയാതെ നിന്നെ...? പറഞ്ഞിരുന്നെൽ അവള് അത് എങ്ങിനെ എടുക്കും എന്ന പേടി...!പിന്നെ അവള് ചെറുതായിരുന്നു എന്ന തോന്നൽ....!

മ്മ്... പറഞ്ഞിരുന്നേൽ അവള് എൻ്റെ പ്രണയം സ്വീകരിക്കുമായിരുന്നോ...?നിഷിക്കു അറിയാം ആയിരിക്കില്ലെ....!ചെറുതായി എങ്കിലും.... ഹമ്മ്...അവൾക് ഏട്ടൻ എന്ന് വച്ചാ സ്വന്തം കൂടപിറപ്പ് തന്നെ ആയിരുന്നു....അല്ലാതെ അനിക്ക് ഏട്ടനോട് മറ്റൊന്നും ഉണ്ടായിരുന്നില്ല...ഉണ്ടാകുകയും ഇല്ല...!!പക്ഷേ എനിക്ക് മനസ്സിലായിരുന്നു ഏട്ടന് അവളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന്....ഞാൻ കളിയായി അവളോട് ഒരിക്കൽ ചോദിച്ചതും ആണ്... അപ്പോ അവള് ഉറപ്പിച്ചു പറഞ്ഞ കാര്യം ആണ് ഇതൊക്കെ....!!! ഹമ്മ്...... നിങൾ രണ്ടും ഇവിടെ തന്നെ ഇരിക്കുവാണോ...? ക്ലാസിലേക്ക് പോക്കാലോ...ശിവ സാർ കണ്ടിട്ട് വഴക് കേട്ടു.... എന്താടാ...ഒന്നും മിണ്ടാതെ...രണ്ടും കൂടെ ഇവിടെ കരച്ചിൽ തന്നെ ആരുന്നോ...? ഏയ്...അങ്ങനെ ഒന്നും ഇല്ല ചേച്ചി...ഞാൻ പോവാണ്....പിന്നെ കാണാം ... ഹമ്മ്..ശെരി....☺️ അവള് രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു നീങ്ങി..... ആരു...ഡാ...വാ പോകാലോ.... ഇനി ഇന്ന് ക്ലാസിലേക്ക് ഒന്നും ഞാൻ ഇല്ല ... നമ്മുക്ക് വീട്ടിലോട്ടു പോയാലോ...? മ്മ്...വാ...ചോദിച്ചിട്ട് പോകാം.... ✨________✨ അവർ രണ്ടും നേരെ ചെന്നത് ദച്ചുവിൻ്റെ വീട്ടിലേക്ക് ആണ്.... ഡാ.. ദച്ചുസെ ഞാൻ ഒന്ന് ചെന്ന് കിടക്കട്ടെ..... മ്മ്ഹ്...പറ്റില്ല.....നീ വാ... അവള് അവനെയും വിളിച്ച് കോലായിൽ ചെന്നിരുന്നു....

അമ്മേ....എനിക്കും ആരുനും ചായയും കടിയും ആക്കി തായോ.... കോലായിൽ ഇരുന്നവൾ വിളിച്ച് കൂകി.... ഇന്ന് എന്താവോ നേരത്തെ.... അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നു കൊണ്ട് ജിഷ ചോദിച്ചു... അത് ഇന്ന് ക്ലാസിൽ ഇരിക്കാൻ മൂട് ഇല്ലായിരുന്നു...അപ്പോ മുങ്ങാം എന്ന് വച്ച്....അവള് ഒരു ഇളിയോടെ പറഞ്ഞു... മ്മ്...എല്ലാ ഇവൻ്റെ മുഖം എന്താ ഇങ്ങനെ....വല്ലാതെ ഇരിക്കുന്നെ...? അവനു വയ്യമ്മ തലവേദന... അമ്മുട്ടി ചായ തായൊ... മ്മ്...വരുന്നു... അതും പറഞ്ഞ് അവർ അകത്തേക്ക് പോയി... ആരു...നീ എന്താ പെട്ടന്ന് വീട്ടിലോട്ടു പോരാം എന്ന് പറഞ്ഞെ...? നിഷി നിന്നോട് എന്താ പറഞ്ഞെ..? അവള് എന്നോട് ദ്ദേശ്യാണോ എന്ന് ചോദിച്ചു...എനിക്ക് എന്തിനാ അല്ലേ ദേഷ്യം.... അന്ന് ഞാൻ അവളോട് അത്ര മോശം ആയാണോ പെരുമാറിയത്.... കുറച്ചൊക്കെ...നീ വല്ലാതെ ആയിരുന്നു അന്ന്...ഇതുവരെ കാട്ടാത്ത ദേഷ്യം.... മ്മ്...അവൾക് തോന്നിയിരുന്നു അത്രേ എനിക്ക് അനിയോട് എന്തോ ഒരിഷ്ടം ഉണ്ടെന്ന്...അവള് അനിയോഡ് ചോധിക്കേം ചെയ്തു പോലും....എന്ന അനിക്ക് ഞാൻ വെറും ഏട്ടൻ മാത്രം ആയിരുന്നു ഡീ...എനിക്ക് മാത്രം ആയിരുന്നു പ്രണയം...അവൾക് ഉണ്ടായിരുന്നില്ല....ഉണ്ടാകുകയും ഇല്ല.... ഞാൻ അല്ലേ വിചാരിച്ചത് ഒരു പക്ഷെ പറഞ്ഞിരുന്നു എങ്കിൽ അവള് എൻ്റേത് ആകുമായിരുന്നു എന്ന്....അത് പറയാതെ നിന്ന കൊണ്ടാണ് അവള് മറ്റൊരു പ്രണയത്തിലേക്ക് ചെന്നത് എന്ന്....എല്ലാം എൻ്റെ തീറ്റി ധാരണ ആയിരുന്നു....

ഇത്രേം കാലം അതൊരു കുട്ട ബോധം ആയി മനസ്സിൽ ഉണ്ടായിരുന്നു...ഇപ്പൊൾ ഇല്ല....ഒക്കെം ഒഴിഞ്ഞു പോകും പോലെ തൊന്നുവാ.....!!! ദച്ചു ഒന്നും പറഞ്ഞില്ല...നല്ലൊരു കേൾവിക്കാരി മാത്രം ആയി അവൻ്റെ അരികിൽ തന്നെ ഇരുന്നു..... അപ്പോഴേക്കും ജിഷ ചായയായി വന്നിരുന്നു..... ഡാ പിള്ളേരെ കടിക്ക് മാവ് കുഴച്ച് വചെ ഉള്ളൂ...ഇവന് തലവേദന എന്നല്ലേ പറഞ്ഞെ...ധാ ഈ ചായ കുടിക്ക്... രണ്ട് പേരും ഇരുന്നു ചായ ഓരോ സിപ്പായി കുടിച്ചു.... അമ്മുട്ടി... എന്താടി പെണ്ണേ.... എൻ്റെ ചെക്കൻ്റെ തല ഒന്ന് മസാജ് ചെയ്തു കൊടുത്തേക്ക്..... എന്താടാ ആരു...നല്ല തലവേദന ആണോ...വാ മടിയിൽ കിടക്ക്...ഞാൻ തല മസ്സാജ് ചെയ്തു തരാം..... അവർ ആരവിൻ്റെ തല പതിയെ മസ്സാജ് ചെയ്തു കൊടുത്തു.... ജിശുട്ടി ശെരിക്കും നിങ്ങടെ കയിക്ക് എന്തോ മാജിക് ഉണ്ട്.....!!എനിക്ക് ശെരിക്കും നല്ല relaxation തോന്നുന്നുണ്ട്....... അതിനവർ ഒന്ന് പുഞ്ചിരിച്ചു.... അവൻ കണ്ണും പൂട്ടി അവരുടെ മടിത്തട്ടിൽ കിടന്നു.... രണ്ട് പേരെയും ദച്ചു ഒരു ചിരിയോടെ നോക്കി.....!!! അമ്മേ ഞാൻ ചെന്ന് കടി ഉണ്ടാക്കിയേച്ചും വരാം....അവൻ ഉറങ്ങിക്കൊട്ടെ .... മ്മ്...ചെല്ല്...എണീറ്റ ചെക്കന് എന്തേലും വേണ്ടി വരും.... അതെയതെ അല്ലേൽ എന്നെ വിഴുങ്ങും... അന്നത്തെ ദിവസം അധികം മാറ്റങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി.... ✨________✨ പിറ്റേന്ന് രാവിലെ ഗേറ്റിനു മുന്നിൽ ദച്ചുവിനെയും ആരുനെയും കാത്ത് നിഷിയും ആർച്ചിയും നിൽപ്പുണ്ടായിരുന്നു.... ആഹാ...രണ്ട് പേരും നേരത്തെ എത്തിയോ....?

മ്മ്....ഇന്നലെ എന്തെ വേഗം പോയെ ദച്ചു...? ദച്ചുവിനോട് ആയി അർച്ചി ചോദിച്ചു.... അത് അവൻ ആകെ disturbed ആരുന്ന് അതാ... മ്മ്... എന്നിട്ട് ഇപ്പൊ അവൻ ഓകെ അല്ലേ.. മ്മ്...ഏറെ കുറെ.... ശെരി...എനിക്ക് നിന്നോട് മറ്റൊരു കാര്യം കൂടെ പറയാൻ ഉണ്ട്.... എന്താടാ... അത്... നിഷി ഇല്ലെ... മ്മ്... അവൾക് ആരുനോട് ഒരിഷ്ടം ഉണ്ട്...ഇന്നൊന്നും എല്ലാ മുന്നെ...അത് അനിക്കും അറിയായിരുന്ന്...അവള് ആരുന്നു ഫുൾ സപ്പോർട്ട്...തുറന്നു പറയാൻ നിഷി സമ്മതിക്കാത്ത കൊണ്ടാ ഇത്രേം കാലം ആയും ഇത് അറിയാഞെ...ആധ്യോകെ ഞാനും അവൾടെ കുട്ടി തരം ആയെ എടുത്തുള്ളളു...പക്ഷേ ഇപ്പൊ എനിക്ക് ബോധ്യം ഉണ്ട് അവൾക് അവൻ എത്രെം പ്രിയപ്പെട്ടത് ആണെന്ന്.....!!! മ്മ്..അവൾടെ നോട്ടങ്ങൾ കണ്ടപ്പോ എനിക്കും തോന്നിയിരുന്നു...പക്ഷേ ഞാൻ അതൊക്കെ എൻ്റെ ധാരണ ആകാം എന്ന് വച്ചു...ഇപ്പൊ നമ്മൾ എന്താ ചെയ്യാ.... നമ്മൾ ഒന്നും ചെയ്യണ്ട....അവനു തന്നെ മനസ്സിലാകും ഒരിക്കൽ അവൾക് അവനോട് ഉള്ള ഇഷ്ടം... അന്ന് അവനു സ്വീകരിക്കാൻ പറ്റും എങ്കിൽ ആ പ്രണയം പൂക്കട്ടെ....അല്ലാതെ അവനോട് സംസാരിക്കാം എന്നൊക്കെ പറഞ്ഞ് അവൾക് ഒരു ആശ കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... മ്മ്....അപ്പോ എൻ്റെ ആരുനെ മനസ്സിലാക്കി സ്നേഹിക്കാൻ പറ്റുന്ന ആൾ അവനു അരികിൽ തന്നെ ഉണ്ട്...അവനും മനസ്സിലാകും ആ പ്രണയം......!!! ആറുവും നിശിയും ഒന്നും മിണ്ടുന്നില്ല എങ്കിലും അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു......

മനസ്സിൽ എന്നെങ്കിലും എന്നോട് ഒരു ഇഷ്ടം തോന്നുമോ ആരവെട്ട.... അവള് മനസ്സിൽ മെല്ലെ മൊഴിഞ്ഞു..... നിഷിയുടേ നിൽപ്പ് കണ്ടാണ് മറ്റവര് രണ്ടും വന്നത്.... ദച്ചു അവൾടെ തോളിൽ കൈ വച്ചു..കണ്ണ് ചിമ്മി കാട്ടി.... ആരു വാ ക്ലാസിൽ പോകാം... അവൻ ശേരിയെന്ന് തലയാട്ടി മറ്റവര് രണ്ടാലോടും പോട്ടെ എന്ന് കാണിച്ച്... അതിനവർ പുഞ്ചിരിച്ചു കാട്ടി... ✨________✨ ഫസ്റ്റ് ഹവർ തന്നെ ശിവയുടെത് ആയിരുന്നു...... എൻ്റെ ദച്ചു ഇന്നെങ്കിലും അങ്ങേരെ ഒന്ന് മയത്തിൽ നോക്കണേ...അല്ലേൽ നിന്നെ ഇന്നും പോക്കും... നീ പോടാ... കുട്ടപ്പ...ഞാൻ നോക്കും ..എൻ്റെ കണ്ണ് കൊണ്ടല്ലേ....😏 നീ എന്തന്ന് വച്ച കാട്ട്... ഞാൻ ഒന്നും പറഞ്ഞില്ല.... ക്ലാസിലേക്ക് ശിവ കയറി വന്നതും എല്ലാവരും എണീറ്റു.... ഗുഡ് മോണിംഗ്.... അവൻ attendence നോട്ട് ചെയ്ത ശേഷം ക്ലാസ് സ്റ്റാർട്ട് ചെയ്തു.... ദച്ചു ശിവയെ നോക്കി തന്നെ ആണ് ഇരിപ്പ് എങ്കിലും അവള് ഇന്ന് അവൻ്റെ ക്ലാസ് ശ്രദ്ധിച്ചിരുന്നു..... ദക്ഷ...Are you listening...? Yes..sir... അവള് ഒരിളിയോടെ പറഞ്ഞു... ഓകെ.. സിറ്റ്...അവനും പുഞ്ചിരിയോടെ മറുപടി കൊടുത്തു....

നീ ശെരിക്കും ക്ലാസ് കേട്ടിട്ട് തന്നെ ആണോ ഡീ... പിന്നെ അല്ലാതെ....നാളെ ഒരിക്കൽ ഇങ്ങേരെ ഞാൻ കെട്ടുമ്പോ എന്നോട് ചോദിക്കില്ലെ നിനക്ക് എൻ്റെ സബ്ജക്ട് എന്താ മാർക്ക് ഇല്ലാതെ എന്ന്...അപ്പോ ഇപ്പഴേ ഞാൻ പഠിച്ചു തുടങ്ങണം....😌 അതിന് ആരവ് ഒന്ന് ചിരിച്ചു ..... ഡീ... ദച്ചുസെ...പറയുമ്പോ ഒന്നും തോന്നരുത്.....സ്വപ്നം കാണുന്നത് ഒക്കെ കൊള്ളാം വിഷമിക്കാൻ ഇട ആകരുത്.... ഇഷ്ടം ഉണ്ടേൽ പെട്ടന്ന് അങ്ങ് തുറന്നു പറ... നീ പേടിക്കാതെ....ഞാൻ തുറന്നു പറയും..പക്ഷേ സാർ ആയി ഇത്തിരി ഒന്ന് കമ്പനി ഒക്കെ ആകട്ടെ...ഇപ്പൊ എനിക്ക് ആളെ കണ്ടും ആൾഡെ ക്ലാസ് കേട്ടും അല്ലേ പരിചയം ഉള്ളൂ....കുറച്ചൂടെ ഒന്ന് മനസ്സിലാക്കട്ടെ.... മ്മ്.... ✨________✨ ലഞ്ച് ബ്രേക്ക് സമയം മരചോട്ടില് ഇരിക്കുവാണ് ദച്ചുവും അറ്ചിയും ആരിവും കൂടെ നീഷിയും.... നിഷിയുടെ കണ്ണുകൾ അപ്പോഴും ആരവിൽ ഓടി നടക്കുക ആയിരുന്നു.... അത് കാണെ ദച്ചുവിൻ്റെ ചുണ്ടുകൾ വിടർന്നു.... പെട്ടന്ന് ആയിരുന്നു ദൂരെ നിന്നും ഒച്ചപാടുകൾ കേട്ടത്.... എന്താണ് എന്ന് നോക്കാൻ എല്ലാവരും അങ്ങോട്ടേക്ക് ചെന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story